ECONOMICS: ഭാഗം 44

economics

രചന: rinsi

"ഞാൻ വന്നാൽ ഒരു നിമിഷം നിന്നെ അവിടെ നിൽക്കാൻ സമ്മതിക്കില്ലായിരുന്നു... " സുടുവാ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ ആയി.. ഞാൻ സുടുവായിടെ കണ്ണിൽ നോക്കിയപ്പോൾ ചെറുതായി നിറയാൻ തുടങ്ങിയിട്ടുണ്ട്.. എന്തോ ഒരു ഉൾപ്രേരണയിൽ ഞാൻ സുടുവായെ ഹഗ് ചെയ്തതും തിരിച്ചും സുടുവാ എന്നെ ഹഗ് ചെയ്ത് കൊണ്ട് എന്റെ ശൗൽഡറിൽ തല വച്ചു.. കുറച്ചു സമയം അങ്ങനെ നിന്നതിനു ശേഷം എന്തോ ബോധം വന്നത് പോലെ സുടുവ എന്നിൽ നിന്ന് വിട്ടു നിന്ന്.. എന്നോട് പിന്നെ ഒന്നും സംസാരിക്കാതെ നേരെ നോക്കി കാർ ഓടിക്കാൻ തുടങ്ങി... അരമണിക്കൂർ യാത്രക്ക് ശേഷം ഞാൻ വീണ്ടും ഷാഫിപ്പാടെയും രാജിയുംമാടെയും വീട്ടിലേക്ക്... മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ട്.. നീണ്ട അഞ്ചു വർഷത്തെ LLB പഠനത്തിന് ശേഷം വീണ്ടും രാജിയുംമാടെയും ഷാഫിപ്പാടെയും അടുത്തേക്ക്.. മനസ്സിൽ സന്തോഷം നിറഞ്ഞു നിൽക്കുന്നു... ഞാൻ കാർ ഓടിച്ചു കൊണ്ടിരിക്കുന്ന സുടുവായെ ഒന്ന് നോക്കി.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാർ ഓടിക്കുന്ന തിരക്കിലാണ് സാർ 😒.. ഞാൻ കുറച്ചു സമയം സുടുവായെ തന്നെ നോക്കി നിന്ന്..എന്നെ നോക്കുന്നില്ലെന്ന് കണ്ടതും ഞാൻ പുറത്തേക്ക് കണ്ണും നട്ടിരുന്നു...

കുറച്ചു സമയത്തെ യാത്രക്ക് ശേഷം കാർ വീട്ടിലേക്ക് പ്രവേശിച്ചു.. കാർ നിർത്തിയപ്പോൾ തന്നെ അഫി കാറിൽ നിന്ന് ഇറങ്ങി മുറ്റത്ത് അവളെ കാത്തു നിൽക്കുന്ന ഷാഫിപ്പാനെയും രജിയുമ്മയെയും ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു സലാം പറഞ്ഞു... ഷാഫിപ്പായും റജിയുമ്മയും അഫിയുടെ തലമുടികളിലൂടെ സ്നേഹത്തോടെ തലോടി.. "ഷാഫിയെ മുറ്റത്ത് തന്നെ നിൽക്കാതെ മോളെ കൊണ്ട് അകത്തേക്ക് കയറാൻ നോക്ക് " അക്കുവിന്റെ ഉപ്പ പറഞ്ഞപ്പോഴാണ് അഫി അവരെ എല്ലാം ശ്രദ്ധിച്ചത്.. അവൾ അക്കുവിന്റെ ഉമ്മനോടും ഉപ്പയോടും ചെന്ന് സലാം പറഞ്ഞു സുഖവിവരം തിരക്കി.. അപ്പോഴാണ് അവൾക്ക് ആരിയെ കുറിച് ഓർമ വന്നത്.. "അല്ല ആരി എവിടെ " അഫി എല്ലാവരെയും നോക്കിക്കൊണ്ട് ചോദിച്ചു.. "ഹാ.. അവളും കാർത്തിയും അരുണും കൂടെ അടുക്കളയിൽ കയറിയിട്ടുണ്ട്.. സ്പെഷ്യൽ പായസം ആണത്രേ.. വായിൽ വെക്കാൻ കൊള്ളുവോ എന്നാവോ " നെടുവീർപ്പോടെ അക്കുവിന്റെ ഉമ്മ പറഞ്ഞു.. അത് കേട്ട് എല്ലാവരും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.

അപ്പോഴാണ് അവൾക്ക് സുടുവായെ കുറിച് ഓർമ വന്നത്.. അവൾ നൈസ് ഇൽ പുറകിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ അവളെ തന്നെ കൈ രണ്ടും മാറിൽ കെട്ടി വീക്ഷിക്കുന്ന സുടുവായെ കണ്ടപ്പോൾ അവൾ പിടച്ചിലോടെ നോട്ടം മാറ്റി.. അത് കണ്ട പോലെ സുടുവയുടെ ചുണ്ടിൽ പുഞ്ചിരി മിന്നി മാഞ്ഞു... "ബാബി.. " അഫി ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ മുന്നിലേക്ക് എന്തോ ബാബി എന്നും വിളിച്ചു ചാടിയിരുന്നു... രണ്ടടി ബാക്കിലേക്ക് വച്ച ശേഷം മുന്നോട്ട് നോക്കിയപ്പോൾ അതാ ആരി... (ആരി തന്നെ അല്ലെ നെയിം 🙄🙈) അഫി അവളെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.. ഷാഫിപ്പായും രാജിയുംമയും സുടുവയുടെ ഉമ്മയും ഉപ്പയും എല്ലാം അഫിയെ മാറി മാറി സൽക്കരിച്ചു കൊണ്ടിരുന്നു.. ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് എല്ലാവരും ഇരുന്ന് സംസാരിക്കുമ്പോഴാണ് സുടുവാ അവന്റെ ഉമ്മയുടെ മടിയിൽ തല വച്ചു കിടന്ന് കൈ കൊണ്ട് ഓരോരോ ആക്ഷൻ കാട്ടി കോളേജ് വിശേഷങ്ങൾ പറയുന്ന അഫിയെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട് നിന്ന്..

എന്തോ സംസാരിച്ചു കൊണ്ട് തിരിഞ്ഞ അഫി കാണുന്നത് തന്നെ തന്നെ നോക്കി ഇരിക്കുന്ന സുടുവായെയും.. കണ്ണുകൾ പരസ്പരം ഉടക്കി... പ്രണയം കണ്ണുകളിലൂടെ കൈ മാറിക്കൊണ്ടിരുന്നു അവർ... 🎵ഞാൻ ഒന്നും കണ്ടില്ലേട്ടാ.. ഞാൻ ഒന്നും കേട്ടില്ലേട്ടാ.. 🎵 അപ്പോഴാണ് നമ്മുടെ ആരിയുടെ സുന്ദരമായ ഗാനമെത്തിയത്.. രണ്ടുപേരും ചമ്മിക്കൊണ്ട് പരസ്പരം നോക്കാൻ പറ്റാത്ത രീതിയിലായി.. ആരെയും തല ഉയർത്തി നോക്കാതെ അഫി വേഗം അവിടെ നിന്ന് എണീറ്റ് റൂമിലേക്ക് ഓടി... അഫി പോയതിന് പിന്നാലെ തന്നെ എല്ലാവർക്കും ഒന്ന് ഇളിച്ചു കൊടുത്ത് കൊണ്ട് സുടുവയും പോയി.. "ഈ കുട്ട്യോൾടെ ഒരു കാര്യം " അതും പറഞ്ഞു രണ്ട് ഉപ്പമാരും ഉമ്മമാരും സംസാരത്തിൽ ഏർപ്പെട്ടു.. ബട്ട്‌ നമ്മുടെ ആരിക്കും കാർത്തിക്കും അരുണിനും അവരെന്താ കാണിക്കുന്നേ എന്ന് അറിയാനിട്ട ഒരു സമാധാനമില്ല.. മൂന്നും മുഖത്തോട് മുഖം നോക്കി.. മെല്ലെ അവരുടെ( സുടുവ, അഫി ) പോയ വഴിയേ വിട്ടു.. അഫി മുറിയിൽ അകത്തു കയറി ഡോറിൽ ചാരി നിന്ന് ശ്വാസം വിട്ടു..

കഴിഞ്ഞത് ആലോചിക്കും തോറും അവൾക്ക് ആകെ എന്തോ പറവേഷമായി... പെട്ടെന്ന് പുറത്ത് നിന്ന് ആരോ ഡോർ തള്ളുന്ന പോലെ തോന്നിയത്തും അവൾ ഡോറിന്റെ ഭാഗത്തു നിന്ന് മാറി നിന്നു. സുടുവാ അവളുടെ ഡോർ തുറന്ന് അകത്തേക്ക് വന്നതും ഇടുപ്പിൽ കൈ കുത്തി അവനെ തന്നെ കൂർപ്പിച്ചു നോക്കുന്ന അഫിയെ കണ്ട് മീശ പിരിച്ചു വച്ചു താടി തടവിക്കൊണ്ട് അവളുടെ അടുത്തേക്ക് നടന്നടുക്കുന്നത് കാണും തോറും അത് വരെ സംഭരിച്ച ധൈര്യമെല്ലാം ചോർന്നു പോവും പോലെ തോന്നി അവൾക്ക്.. ഇടുപ്പിൽ കുത്തിയ കൈ പതിയെ അയഞ്ഞു.. അഫി പുറകിലേക്ക് നീങ്ങും തോറും സുടുവാ അവളുടെ അടുത്തേക്ക് അടുത്ത് കൊണ്ടിരുന്നു.. അവസാനം എല്ലായിടത്തേയും പോലെ ചുമരിൽ സ്റ്റിക്കർ ആയപ്പോൾ സുടുവാ അവളിലേക്ക് അമർന്നു നിന്നതും "ഞങ്ങൾ ഒന്നും കണ്ടില്ലേ " പുറത്ത് നിന്ന് ആരിയുടെയും അരുണിന്റെയും കാർത്തിയുടെയും സൗണ്ട് കേട്ടതും അത്ര നേരം പേടിച്ചു നിന്ന അഫി മേലേക്ക് അമർന്നു നിൽക്കുന്ന സുടുവായെ തള്ളി മാറ്റിക്കൊണ്ട് പുറത്തേക്കൊടി..

ഈ കഞ്ഞിയിലെ പാറ്റകൾ 😒 അഫി നേരെ താഴേക്ക് പോയപ്പോൾ അവിടെ ഇത്തനെ കണ്ടപ്പോൾ അഫിക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഇത്തനോട് വിശേഷങ്ങൾ എല്ലാം ചോദിച്ചും ഇത്തയുടെ കുറുമ്പനെ കളിപ്പിച്ചും സമയം ചിലവഴിക്കുമ്പോഴാണ് പുറത്ത് നിന്ന് ഒരു കാളിങ് ബെൽ കേട്ടത്.. ഷാഫിപ്പ എണീക്കാൻ നിന്നപ്പോൾ ഞാൻ നോക്കാം എന്നും പറഞ്ഞു അഫി എണീറ്റ് ഡോർ തുറന്നപ്പോൾ പുറത്ത് നിൽക്കുന്ന ആളെ കണ്ടതും അവളുടെ ചുണ്ടുകൾ ആ നാമം ഉച്ചരിച്ചിരുന്നു... *ആമി *...തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story