ECONOMICS: ഭാഗം 45

economics

രചന: rinsi

"ആമി" എന്തോ അവളെ കണ്ടതും ഒരു തരം എന്നെ വന്നു മൂടുന്നതായി എനിക്ക് തോന്നി.. വീണ്ടും അവൾ ഞങ്ങളുടെ ഇടയിൽ വരുമോ എന്ന് ഒരു തരം ഭയം.. "എന്താണ് മിസിസ് അഫ്ന എന്നെ ഇങ്ങനെ നോക്കുന്നെ " ഒരു തരം പുച്ഛത്തോടെ അവൾ ചോദിച്ചതും ഞാൻ എന്ത് പറയണം എന്ന് അറിയാതെ അവളെ തന്നെ നോക്കി നിന്ന്... പെട്ടെന്ന് ഷാഫിപ്പാ എന്റെ അടുത്ത വന്നു നിന്നതും ഞാൻ ഷാഫിപ്പാനെ ഒന്ന് നോക്കി.. ഷാഫിപ്പ ചിരിച്ചു കൊണ്ട് അവളോട് അകത്തേക്ക് കയറാൻ പറഞ്ഞു.. "ആ മോളെന്താ പുറത്തു നിൽക്കുന്നെ അകത്തേക്ക് വായോ " ഷാഫിപ്പ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു അകത്തേക്ക് കയറിയതും പേരറിയാത്ത എന്തോ ഒരു നോവ് വന്നു മനസ്സിൽ നിറഞ്ഞു 😌 എന്നേക്കയും ഇവരൊക്കെ അവളെ പരിഗണിക്കുന്നു എന്നൊരു തോന്നൽ മനസ്സിൽ വന്നു നിറഞ്ഞു.... "മോളെ.. എപ്പഴാ എത്തിയെ.. റാഫി വന്നില്ലേ.."

ഷാഫിപ്പ 'ഇവൾ ആരാ.. ഇവർക്കൊക്കെ എന്നേക്കയും ഇഷ്ട്ടം ഇവളെ ആണെന്ന് തോന്നുന്നു.. ഹും ' ഞാൻ ആമി കോമിയെ നോക്കി ഓരോന്നു ചിന്തിച്ചു നിൽക്കുമ്പോഴാണ് അവൾ എങ്ങോട്ട് ഓടുന്നത് കണ്ടത്.. പടച്ചോനെ ഇതിന് പ്രാന്താണോ എന്ന് കരുതി നോക്കുമ്പോഴാണ് സുടുവ കോണിപ്പടി ഇറങ്ങി വരുന്നത് കണ്ടത്.. ആ കോമി സുടുവായെ കണ്ട് കൊണ്ടാണ് ഓടിയത്.. സുടുവയുടെ അടുത്തേക്ക്.. പ്പ എന്റെ ചെക്കന്റെ അടുത്ത് പോവാൻ അവളാരാ.. ഹും 😒 താഴെ നിന്ന് എന്തൊക്കെയോ ബഹളം കേൾക്കുന്നത് കേട്ടപ്പോൾ ഒന്ന് സംശയിച്ചു കൊണ്ട് ഞാൻ സ്റ്റൈർ ഇറങ്ങുമ്പോഴാണ് മെയിൻ ഡോറിന്റെ ഒരു ഭാഗത്തു കടുന്നൽ കുത്തിയത് പോലെ മുഖവും വീർപ്പിച്ചു നിൽക്കുന്ന നമ്മടെ പെണ്ണിനെ കണ്ടത്... ഇതിപ്പോ എന്താ സംഭവം എന്ന് കരുതി ഞാൻ ചുറ്റും നോക്കിയപ്പോഴാണ് എന്റെ അടുത്തേക്ക് ഓടി വരുന്ന ആധിയെ ഞാൻ കണ്ടത്. അപ്പഴല്ലേ കാര്യം മനസ്സിലായത് ആധിയെ കണ്ട് ആമി ആണെന്ന് കരുതിയാണ് പെണ്ണിന്റെ മുഖം കടുന്നൽ കുത്തിയത് പോലെ ആയിരിക്കുന്നത്..

ന്തായാലും പെണ്ണിനെ ഒന്നുകൂടെ പ്രാന്താക്കാം എന്ന് തോന്നിയത് കൊണ്ട് തന്നെ എന്റെ അടുത്തേക്ക് വരുന്ന ആധിയെ ഞാൻ എന്നോട് ചേർത്ത് നിർത്തി.. ഇടംകണ്ണിട്ട് പെണ്ണിനെ നോക്കിയപ്പോൾ മുഖം ആകെ വീർത്തു ചുവന്നു തുടുത്തിട്ടുണ്ട്.. ഇനി മിണ്ടാണ്ട് നിന്നാൽ എന്റെ കഞ്ഞിയിൽ പാറ്റ വീഴും എന്ന് തോന്നിയത് കൊണ്ട് മുഖം വീർപ്പിച്ചു മുറിയിലേക്ക് പോവാൻ നിന്ന പെണ്ണിനെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചത്തേക്കിട്ടു 😌 ഉണ്ടക്കണ്ണും വച്ചു തുറിച്ചു നോക്കുന്ന പെണ്ണിനെ അവകണിച്ചു കൊണ്ട് തന്നെ ഞാൻ ആധിയോട് വിശേഷങ്ങൾ തിരക്കാൻ തുടങ്ങി.. അല്ല ആദി ആരാണെന്ന് മനസ്സിലായോ.. ഇല്ലല്ലേ.. ആമിയുടെ ട്വിൻ സിസ്റ്റർ ആണ് ആദി.. കണ്ടാൽ ഒരു പോലെ തോന്നുമെങ്കിലും കണ്ണിനുമുകളിലുള്ള ഒരു മറുക് ആണ് ആമിയിൽ നിന്ന് ആധിയെ വ്യത്യസ്തമാക്കുന്നത്.. മുൻ പരിചയമില്ലാത്തവർക്ക് മനസ്സിലാക്കാൻ പാടാണ്.. അതോണ്ടാവും അഫിക് മനസ്സിലാവാതിരുന്നത്... "അഫി ഇതാണ് ആദി " ഞാൻ പെണ്ണിനോഡ് പറഞ്ഞപ്പോൾ പെണ്ണ് എന്തൊക്കെയോ എക്സ്പ്രഷൻ ഇട്ട് എന്നെ നോക്കുന്നുണ്ട്..

ചിരി വന്നെങ്കിലും മിണ്ടാണ്ട് ഇരുന്നു.. അല്ല പിന്നെ... "ആമിയിടെ ട്വിൻ സിസ്റ്റർ ആണ് " ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖത്തു കുറച്ചു തെളിച്ചം ഒക്കെ വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ആധിയെ സ്കാൻ ചെയ്യുന്ന തിരക്കിലാണ്... "അല്ല മോളെ ആമിയും ഡാഡ് ഉം ഒക്കെ സുഖമായിരിക്കുന്നോ " രാജിയുമ്മ അങ്ങനെ ചോദിച്ചപ്പോൾ അവളുടെ മുഖത്തു പുച്ഛം നിഴലിക്കുന്നത് ഞാൻ വ്യക്തമായി കണ്ടു.. "ആ അവർ ജയിലിൽ സുഖമായിരിക്കുന്നു " ഒരു പുച്ഛത്തോടെ അവൾ പറഞ്ഞപ്പോൾ ഞാൻ ശെരിക്കും നെട്ടിപ്പോയി... ഇതേ സമയം വീടിന്റെ പുറത്ത്... "എന്താ ഷാഫിയെ അങ്ങനെ തന്നെ നടത്തല്ലേ നമ്മക്ക് " സുടുവയുടെ ഉപ്പ "ആ അതന്നെ ഇക്കാക്ക നല്ലത് " ഷാഫിപ്പാ.. "എന്നാ കുട്ട്യോളോടൂടെ ഒന്ന് ചോയ്ക്കാം " സുടുവാസ് ഫാദർ 😝 "ഹാ നടക്കീം " ഷാഫിപ്പാ അതും പറഞ്ഞു അകത്തേക്ക് കയറി. പുറകെ സുടുവയുടെ ഉപ്പയും... "എല്ലാരും ഒന്ന് ഇവിടെ വന്നാനീം (വരൂ)" ഷാഫിപ്പാ ഉച്ചത്തിൽ ആയി പറഞ്ഞതും ആധിയോട് എന്താ കാര്യം എന്ന് ചോതിക്കാൻ നിന്ന ഉമ്മമാരും സുടുവയും ആരിയും അഫിയുമെല്ലാം ഷാഫിപ്പാടെ അടുത്തേക്ക് നടന്നു.....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story