ECONOMICS: ഭാഗം 46

economics

രചന: rinsi

 "എല്ലാരും ഒന്ന് ഇവിടെ വന്നാനീം (വരൂ)" ഷാഫിപ്പാ ഉച്ചത്തിൽ ആയി പറഞ്ഞതും ആധിയോട് എന്താ കാര്യം എന്ന് ചോതിക്കാൻ നിന്ന ഉമ്മമാരും സുടുവയും ആരിയും അഫിയുമെല്ലാം ഷാഫിപ്പാടെ അടുത്തേക്ക് നടന്നു... അഫിയുടെ മനസ്സ് ഇപ്പോഴും ആമി എങ്ങനെ ജയിലിൽ ആയി എന്ന ചിന്തയിലായിരുന്നു.. ചുറ്റും നടക്കുന്നതൊന്നും അവൾ അറിയുന്ന പോലും ഇല്ല.. പെണ്ണിനെ നോക്കിയപ്പോൾ പെണ്ണ് ഈ ലോകത്ത് ഒന്നും അല്ലാത്തത് പോലെ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയുള്ള നിൽപ്പാണ്.. മിക്കവാറും ആമിയെ കുറിച്ചാവും.. ഹാ.. "എന്താ മക്കളെ നിങ്ങളെ അഭിപ്രായം " സുടുവയുടെ ഉപ്പ ചോഗിച്ചതും ഇതുവരെ ഉണ്ടായ ചർച്ച ഒന്നും കേൾക്കാത്ത നമ്മുടെ സുടുവയും അഫിയും നെട്ടിക്കൊണ്ട് "നങ്ങൾക്ക് പ്രേത്യേകിച് ന്താ " ഒരേ ഈണത്തിൽ ഒരു പോലെ ചോദിച്ചതും ഷാഫിപ്പായും സുടുവയുടെ ഉപ്പയും പരസ്പരം മുഖത്തോട് മുഗം നോക്കിക്കൊണ്ട് ഒന്ന് തലയാട്ടി ചിരിച്ചു... ആരിക്കും കാർത്തിക്കും അരുണിനുമെല്ലാം ചിരി ഇപ്പൊ പുറത്ത് ചാടും എന്നാ അവസ്ഥയിലാണ്..

ഉമ്മമാർക്കും ഉപ്പമാർക്കും എല്ലാം ഏകദേശം അവരൊന്നും കെട്ടിട്ടില്ലെന്ന് മനസ്സിലായി... നിങ്ങളെ രണ്ടിനേം പിടിച്ചു കെട്ടിക്കുന്നതിനെ കുറിച്ച ചോദിച്ചേ.. "അതിനിപ്പോ എന്താ... ഏഹ് " രണ്ടും വീണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു മുഖത്തോട് മുഖം നോക്കി ചുറ്റുമോന്ന് നോക്കി അവിഞ്ഞ ഒരു ഇളി അങ് പാസാക്കി... "അപ്പൊ നമുക്ക് അടുത്ത ആഴ്ച തന്നെ നടത്താം അല്ലെ.. " ഷാഫിപ്പാ "അടുത്ത ആഴ്ചയോ " അഫി പെട്ടെന്ന് അലറിക്കൊണ്ട് ചോദിച്ചു.. "അതന്നെ.. ഈ ആഴ്ച തന്നെ ആക്കിക്കൂടെ " സുടുവാ ഏറ്റ് പറഞ്ഞപ്പോൾ സുടുവായെ നോക്കി പല്ല് കടിച്ചു കൊണ്ട് അഫി ഷാഫിപ്പാടെയും സുടുവയുടെ ഉപ്പാടെയും സെന്ററിൽ കയറി ഇരുന്നു കൊണ്ട് ചോദിച്ചു.. "അത്രേ പെട്ടെന്ന് വേണോ.. " "നങ്ങൾക്ക് ബുദ്ധിമുട്ടാവും എന്ന് കരുതിയാണ് മോൾ ടെൻഷൻ അടിക്കുന്നെങ്കിൽ നങ്ങൾ അതൊക്കെ നേരത്തെ പ്ലാൻ ചെയ്തതാ.. ഇനി അതിൽ ഒരു മാറ്റവും ഇല്ല.. സൊ ഇനി എല്ലാരും എല്ലാരെ പണിയും നോക്കി പൊയ്ക്കോളൂ.. നാളെ കല്യാണത്തിന് വേണ്ട ഓർണമെൻറ്സ് എല്ലാം നോക്കാൻ പോവണം "

അതും പറഞ്ഞു സുടുവയുടെ ഉപ്പ എണീറ്റത്തും ഷാഫിപ്പായും എണീറ്റ് രണ്ടാളും കൂടെ പുറത്തേക്ക് പോയി.. അഫി ചിണുങ്ങി കൊണ്ട് ഉമ്മമാരെ നോക്കിയപ്പോൾ രണ്ടാളും സീലിങ്ങിന്റെ ഭംഗിയും നോക്കി അടുക്കളയിലേക്ക് വിട്ടു... മൂവർ സംഘത്തിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ ഇല്ലാത്ത വിളി കേട്ട് ആരി അടുക്കളയിലേക്കും.. നങ്ങൾക്ക് ഇറങ്ങാനായി എന്ന് പറഞ്ഞു അരുണും കാർത്തിയും പുറത്തേക്കും പാഞ്ഞു 😌 അവസാന പ്രതീക്ഷ എന്നോണം സുടുവായെ നോക്കിയപ്പോൾ സുടുവ സൈറ്റ് അടിച്ചു കൊണ്ട് സ്റ്റൈർ കയറി മുകളിലേക്ക് പോയി.. എല്ലാം നഷ്ടപ്പെട്ടവനെ പോലെ തടിക്കും കൈ കൊടുത്ത് അഫി ഇരുന്നു.. ഇതേ സമയം മറ്റൊരിടത്തു.. "മയക്കുമരുന്ന് അതുപോലെ തന്നെ ഒരുപാട് വീര്യം കൂടിയ ഡ്രഗ്സ് എല്ലാം വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് കടത്തുകയും ഒരുപാട് പാവപ്പെട്ട പെൺകുട്ടികളെ വില്പന നടത്തുകയും മൂന്ന് പേരെ മർഡർ ചെയ്യുകയും ചെയ്ത ഷാജഹാൻ, ആമിയ എന്ന രണ്ട് പ്രതികൾക്കും ഈ കോടതി 25 വർഷത്തെ തടവ് ശിക്ഷ വിധിക്കുന്നു..

കൂടാതെ ഇരുവരുമായി പുറംലോകത്തിന് ബന്ധമുണ്ടാകുന്ന മൊബൈൽ, കൂടിക്കാഴ്ച എന്നിവയെല്ലാം വിലക്കിയിരിക്കുന്നു.. ഒരുനേരത്തിന് മാത്രം ഭക്ഷണം നൽകണം എന്നും വിധിക്കുന്നു "(വിധി എഴുതാനൊന്നും എനിക്ക് അറിയൂല.. പറഞ്ഞത് ഒക്കെ പൊട്ടത്തരം ആണ്..ക്ഷമിക്കണം 😌) ന്യൂസ്‌ ഇൽ വാർത്ത കണ്ട് കൊണ്ടിരിക്കുന്ന റാഫി (ആമി,ആദി ഉമ്മ )യുടെ മുഖത് ഒരു സംതൃപ്തി തെളിഞ്ഞു... അവർ സോഫയിൽ തല വച്ചു കിടന്നുകൊണ്ട് രണ്ട് മാസം മുന്നേ ഉള്ള ഒരു രാത്രി ആലോചിച്ചു... "മോളെ.. അവൻ രക്ഷപ്പെട്ടെന്ന് " വെപ്രാളംത്തോട് കൂടി ഷാജഹാൻ പറഞ്ഞു.. ആമിയുടെ മുഖതും ടെൻഷൻ കാണപ്പെട്ടു.. ഒന്നും മനസ്സിലാവാതെ ആദിയും റാഫിയും അവരെ തന്നെ വീക്ഷിച്ചു... "എന്താണത്രേ ഡാഡ് അവന്റെ ഡിമാൻഡ്.. എന്ത് വേണെങ്കിലും ചെയ്യാം എന്ന് പറയൂ" ആമി ടെൻഷനോട്‌ കൂടി തന്നെ പറഞ്ഞു.. അവരുടെ ഇടപാടുകളെല്ലാം നടത്തുന്ന ഒരുത്തൻ അവരെ ഒറ്റും എന്ന് പറഞ്ഞപ്പോൾ ഇവർ പിടിച്ചു വച്ചതായിരുന്നു അയാളെ.. "ആ മോളെ ഞാൻ ചോദിക്കട്ടെ " അതും പറഞ്ഞു ഷാജഹാൻ ഏതോ ഒരു നമ്പറിലേക്ക് കാൾ ചെയ്തു..

ആദ്യത്തെ റിങ് ഇൽ കാൾ കണക്ട് ആയില്ലെങ്കിലും രണ്ടാമത്തെ ആദ്യ റിങ്കിൽ തന്നെ മറുതലക്കൽ നിന്നും ഫോൺ കണക്ട് ആയിരുന്നു... "ഹെലോ വിക്രം " ആവലാതിയോട് കൂടിയുള്ള ഷാജഹാന്റെ സംസാരം കേട്ടതും മറുതലക്കൽ നിന്ന് ഒരു അട്ടഹാസം ആയിരുന്നു.. "ഹ ഹ ഹ " വിക്രമിന്റെ അട്ടഹാസത്തിൽ ആമിക്ക് സ്വയം ഉരുകുന്ന പോലെ തോന്നി.. നിനക്ക് എന്താടാ വേണ്ടേ.. ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തിക്കൊണ്ട് ആമി ചോദിച്ചു.. "എനിക്ക് നിന്നെ ആയിരുന്നു വേണ്ടത്.. പക്ഷെ നിന്റെ സിസ്റ്റരെ കാണുന്നത് വരെ.. ഇന്ന് എനിക്ക് അവളെ മതി.. അവളെ എനിക്ക് തന്നാൽ നിങ്ങൾ എന്നും സേഫ് ആയിരിക്കും " വിക്രം പറഞ്ഞു തീർത്തതും ഷാജഹാന്റെയും ആമിയുടെയും മിഴികൾ ഒരുപോലെ ആധിയിലേക്ക് നീണ്ടു.. തന്നെ തന്നെ ഉറ്റുനോക്കുന്ന അവരെ കണ്ടതും ആദി റാഫിയുടെ(ഉമ്മയുടെ )പിന്നീലേക്ക് ആയി മറഞ്ഞു നിന്ന്.. പെട്ടെന്ന് കാളിങ് ബെൽ അടിക്കുന്നത് കേട്ടതും നെട്ടിക്കൊണ്ട് റാഫി സോഫയിൽ നിന്ന് എണീറ്റ് നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് ഡോർ തുറന്നു.. പുറത്ത് നിൽക്കുന്ന ഷാഫിപ്പാനെയും സുടുവയുടെ ഉപ്പനെയും കണ്ടതും റാഫി ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു.. ഇത്ര നാളും കാണാത്തതിന്റെ സങ്കടം പെയ്തിരക്കുകയായിരുന്നു അവർ......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story