ECONOMICS: ഭാഗം 47

economics

രചന: rinsi

റാഫി ആമിയുടെയും ആദിയുടെയും ഉമ്മ.. ഷാജഹാൻ എന്നാ നീജനെ സ്നേഹിച്ചു കണ്ണടച്ചു വിശ്വസിച്ചു.. പക്ഷെ ഷാജഹാന്റെ കണ്ണിൽ രണ്ട് ഇക്കാക്കമാരുടെ പെങ്ങളായ അവളുടെ സ്വത്തുക്കളിലും ശരീരത്തോടുമായിരുന്നു ഭ്രമം... വീട്ടുകാർ ഒരു കാരണവശാലും ഷാജഹാനുമായുള്ള കല്യാണത്തിന് സമ്മതിക്കില്ല എന്ന് മനസ്സിലാക്കിയ റാഫി ഒരു രാത്രി ഷാജഹാന്റെ കൂടെ ഒളിച്ചോടി.. ഒരു കുട്ടി ആയാൽ അവളുടെ വീട്ടുകാർ എല്ലാം അംഗീകരിക്കും എന്നുള്ള ധാരണ ആയിരുന്നു... മക്കൾക്ക് അഞ്ചു വയസ്സാകുന്നത് വരെ റാഫിയെ ഷാജഹാൻ പൊന്ന് പോലെ നോക്കി.. ഒരു ദിവസം റാഫിയിടെ വീട്ടിലേക്ക് പോവാൻ നിർബന്ധിച്ച ഷാജഹാനെയും മക്കളെയും കൂട്ടി അവൾ അവൾ ജനിച്ചു വളർന്ന വീടായ ഷാഫിയുടെയും അബ്‌ദുവിന്റെയും വീട്ടിലേക്ക് തിരിച്ചു വന്നു.. അവരെ രണ്ട് കയും നീട്ടി സ്വീകരിക്കും എന്നുള്ള ധാരണയെ പാടെ അവഗണിച്ചു കൊണ്ട് അവരെ അവിടെ നിന്ന് ഇറക്കി വിട്ടു..

പിന്നീട് റാഫിയുടെയും റാഫിയുടെ അതെ നിഷ്കളങ്കത യുള്ള ആധിയുടെയും ജീവിതം നരക തുല്യമായിരുന്നു... ഷാജഹാന്റെ അതെ സ്വഭാവം വച്ചു പുലർത്തിയിരുന്ന ആമിയെ അയാൾ അയാളുടെ ദുഷ്ട്ടത മുഴുവൻ പഠിപ്പിച്ചും നൽകി... 👻 "നങ്ങൾ നിന്നെ കൊണ്ട് പോവാൻ വന്നതാണ് റാഫി " അബ്ദു "ഇക്കാക്ക ഞാൻ " റാഫി "ഒന്നും പറയണ്ട.. കഴിഞ്ഞതെല്ലാം കഴിഞ്ഞു.. നിന്റെ ഭർത്താവ് എന്ന് പറയുന്ന ആ ഹിമാറും (😝) മകളും ചെയ്ത് കൂട്ടിയതിനെല്ലാം അനുഭവിക്കട്ടെ "ഷാഫിപ്പ തന്റെ മകളെയും ഭർത്താവിനെയും ഓർത്തു റാഫിയുടെ ഹൃദയത്തിൽ ഒരു വിങ്ങലുണ്ടായിരുന്നു.. പക്ഷെ എന്തൊക്കെ പറഞ്ഞാലും അവർ ചെയ്ത് കൂട്ടിയതിന് അവർ അനുഭവിക്കുക തന്നെ വേണമായിരുന്നു... ഷാഫിപ്പയുടെയും സുടുവയുടെ ഉപ്പാടെയും കൂടെ റാഫി ഷാഫിപ്പാടെ വീട്ടിലേക്ക് തിരിച്ചു... 💠💠💠💠💠💠💠💠💠💠💠💠💠💠 ഈ സമയം വീട്ടിൽ കല്യാണത്തിന് അധിക ദിവസം ഇല്ലാത്തത് കൊണ്ട് തന്നെ ആരൊക്കെയാ വിളിക്കേണ്ടത് എന്നാ ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു രണ്ട് ഉമ്മമാരും ആരിയും അരുണും കാർത്തിയും..

"ആ തെക്കേലെ മൂസാക്കാനെ എന്തായാലും വിളിക്കണേ.." ആരി "എന്തിനാടി ആ മൂസക്കാനേ അനക് " അരുൺ "പ്പാ..ആ കുഴിലേക്ക് കാൽ നീട്ടി ഇരിക്കണേ മൂസക്കാനേ എന്തിനാ എനിക്ക്.. അയാൾക്ക് ഒരു മോനില്ലേ.. മൂസാകാക്ക് ന്തായാലും വയ്യല്ലോ അപ്പൊ പകരം ആ ചുള്ളൻ വരുമല്ലോ 🙈" ആരി ഇല്ലാത്ത നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞതും കാർത്തി അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റൂളും എടുത്ത് ആരിന്റെ തലക്ക് അടിക്കാൻ നിന്നതും ആരി മുൻകൂട്ടി കണ്ടത് പോലെ എണീറ്റ് ഓടിയിരുന്നു... ഓടി ഓടി ആരി ഏതോ ഒരു സോഫ്റ്റ്‌ ആയ മതിലിൽ ചെന്ന് ഇടിച്ചതും തല ഉയർത്തിക്കൊണ്ട് ആരി മേലേക്ക് നോക്കി.. തന്നെയും പുറകെ സ്റ്റൂൾ കൊണ്ട് ഓടി വരുന്ന കാർത്തിയേട്ടനെയും അന്തം വിട്ട് കുന്തം പോലെ മാറി മാറി നോക്കുന്ന ഇക്കാനെ (ആരീടെ സെക്കൻ 🙈) കണ്ടതും ആരി മുപ്പത്തി രണ്ട് പല്ലും കാണിച്ചു ഒന്ന് ഇളിച്ചു അകത്തേക്ക് ഓടി റൂമിൽ കയറി ആഞ്ഞു ശ്വാസം വലിച്ചു..(അന്ത്യ ശ്വാസല്ല 😌)

വീട്ടിലേക്ക് ഓരോരുത്തരായി വന്നു തുടങ്ങിയതും സുടുവനേം ഫാമിലിനേം ഷാഫിപ്പാ വീട് കടത്തി..അത് സുടുവക്ക് തീരെ പിടിച്ചില്ലെങ്കിലും വേറെ വഴി ഇല്ല എന്ന് അറിയുന്നത് കൊണ്ടും ഇനി ഒരാഴ്ച കൂടി കാത്തിരുന്ന മതിയല്ലോ എന്നാ ആശ്വാസത്തോട് കൂടെയും സുടുവ പോയി... ആരി മാത്രം ചത്താലും ഞാൻ പോരൂല്ല എന്നും പറഞ്ഞു അഫിടെ അടുത്തു തന്നെ കൂടി.. അവരും അവളെ വല്ലാതെ നിർബന്ധിക്കാൻ ഒന്നും നിന്നില്ല... അഫിടെ ഇത്തയും മകനും (മകനാണോ മകളാണോ എന്ന് ഓർമല്ല 😁 ഇനി വായിച്ചു നോക്കാന് ന്തോ ഒരു ith😝 so ഇത്താടെ കിട്ടി.. അല്ല കുട്ടി 😌) വന്നതും അഫിക്ക് സന്തോഷമായി.. പക്ഷെ ഒരാഴ്ച ഒള്ളു ഇനി ഈ വീട്ടിൽ എന്ന് ആലോചിക്കുമ്പോൾ അവൾക്ക് എന്തോ അത് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... . . . . . . . . . . . . നാളെയാണ് ഡ്രെസ്സും ഓർണമെൻറ്സ് ഉം എല്ലാം സെലക്ട്‌ ചെയ്യാൻ പോവുന്ന ദിവസം... അഫി ഫുഡ്‌ എല്ലാം കഴിച്ചു കിടക്കാനായി മുറിയിലേക്ക് വന്നു ലൈറ്റ് ഓൺ ചെയ്തതും ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്ന സുടുവായെ കണ്ട് അലറി വിളിച്ചു..

പെണ്ണിനെ കാത്തിരുന്നു ക്ഷീണം കൊണ്ട് ഉറങ്ങി പോയ സുടുവാ ആണെങ്കിൽ അവളുടെ അലർച്ച കേട്ട് ആദ്യം കാര്യമാക്കാതെ പുതപ്പ് ഒന്നൂടെ തലയിലൂടെ ഇട്ട് കിടന്നതും പിന്നെന്തൊക്കെ ബോധം വന്നത് പോലെ എണീറ്റ് ഇരുന്ന് മുന്നോട്ട് നോക്കോയതും തന്നെ തന്നെ നോക്കി അലറി വിളിക്കുന്ന പെണ്ണിനെ കണ്ട് അവളുടെ അടുത്തേക്ക് ഓടി വായ പൊത്തിപ്പൊടിച്ചു.. അപ്പോഴേക്കും ഡോറിൽ മുട്ട് തുടങ്ങിയിരുന്നു... "മോളെ.. വാതിൽ തുറക്ക്" ഷാഫിപ്പാ "മോളെ.. തുറക്ക് മോളെ.. "ദയനീയമായി രാജിയുംമ "ബാബി.. ബാബി.. "ആരി "മോളെ.. അഫി.. അഫി മോളെ .. "ഇത്ത സുടുവാ ആണെന്ന് കണ്ടതും അഫിയിടെ അലർച്ച നിന്നിരുന്നു.. സുടുവാ അവളെ കണ്ണുരുട്ടി നോക്കിയതും അവൾ അതിനും മേലെ അവനെ നോക്കി പേടിപ്പിച്ചു.. വാതിൽ ചവിട്ടി ഇപ്പൊ പൊളിക്കും എന്ന് തോന്നിയതും സുടുവാ ബാൽക്കണി യിൽ പോയി നിന്ന് അവളോട് എന്തെങ്കിലും പറഞ്ഞു ഒഴിവാക്കാൻ പറഞ്ഞു.. അഫി മുഖമെല്ലാം ഒന്ന് അമർത്തി തുടച് കൊണ്ട് വാതിൽ പോയി തുറന്ന്.. അവരെന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് തന്നെ അവൾ പറഞ്ഞു

"ഒരു ക്രോക്രോചിനെ കണ്ട് പേടിച്ചതാ..". "അതായിരുന്നോ.. മോൾ ഞങ്ങളെ അങ്ങ് പേടിപ്പിച്ചു കളഞ്ഞല്ലോ.." ഷാഫിപ്പാ.. എന്തൊക്കെയോ പറഞ്ഞു അവരെ എല്ലാം തിരിച്ചയച്ചു കൊണ്ട് അഫി ഡോർ അടച്ചു തിരിഞ്ഞതും സുടുവാ അവളെ ഹഗ് ചെയ്ത് കഴുത്തിൽ മുഖം പൂഴ്ത്തിയിരുന്നു.. ഒരു നിമിഷം ഷോക്ക് അടിച്ചത് പോലെ നിന്നെങ്കിലും എന്തോ ബോധം വന്നത് പോലെ സുടുവായെ തള്ളി മാറ്റിക്കൊണ്ട് അവൾ ചോദിച്ചു.. "നിങ്ങളെ എങ്ങനെ മനുഷ്യ ഇതിനകത്ത് കയറി " ഇടുപ്പിൽ കൈ കുത്തിക്കൊണ്ട് തന്നെ തുറിച്ചു നോക്കുന്നതൊന്ന് കാര്യമാക്കാതെ "അതൊക്കെ കയറി മോളെ.. "എന്നും പറഞ്ഞു അവളെയും വലിച്ചു സുടുവാ ബെഡിലേക്ക് വീനിരുന്നു... പെട്ടെന്ന് ഡോറിൽ വീണ്ടും കൊട്ട് വീണതും രണ്ടും ചാടി എണീറ്റു... അഫി സുടുവായെ പിടിച്ചു ബാൽക്കണിയിലേക്ക് ആക്കി ഡോർ അടച്ചു ആഞ്ഞു ശ്വാസം വലിച്ചു വിട്ടുകൊണ്ട് പോയി ഡോർ തുറന്നതും പുറത്ത് നിൽക്കുന്ന ആളുകളെ കണ്ടതും സന്തോഷം കൊണ്ട് അവൾ അവരെ കെട്ടിപ്പിടിച്ചു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story