ECONOMICS: ഭാഗം 48

economics

രചന: rinsi

അഫി സുടുവായെ പിടിച്ചു ബാൽക്കണിയിലേക്ക് ആക്കി ഡോർ അടച്ചു ആഞ്ഞു ശ്വാസം വലിച്ചു വിട്ടുകൊണ്ട് പോയി ഡോർ തുറന്നതും പുറത്ത് നിൽക്കുന്ന ആളുകളെ കണ്ടതും സന്തോഷം കൊണ്ട് അവൾ അവരെ കെട്ടിപ്പിടിച്ചു... മിസിരിയും നയനയും (ഫ്രണ്ട്‌സ് ) നയനയും ഞാനും ആയി കമ്പനി ആയിരുന്നു..എല്ലാ പ്രേശ്നങ്ങളും ഞാൻ ബാംഗ്ലൂർ പോവുന്നതിനു മുന്നേ തന്നെ പറഞ്ഞു അവസാനിപ്പിച്ചിരുന്നു.. പിന്നെ അരുൺ സർ ന്റെ ഭാവി വധു കൂടി അല്ലെ.. മനസ്സിലായില്ലേ അവരുടെ എങ്കേജ്മെന്റ് കഴിഞ്ഞു 😌 എന്നാണെന്നല്ലേ ഞാൻ ബാംഗ്ലൂർ പോയി 2 ഇയർ കഴിഞ്ഞപ്പോ തന്നെ കഴിഞ്ഞിരുന്നു.. അവൾക്ക് ഒരു ജോലി ആവാതെ കേട്ടൂല്ലെന്ന് സർ പറഞ്ഞതോടെ പെണ്ണിന് കുറച്ചു സന്തോഷവും കുറച്ചു സങ്കടവും ആയി.. സാരല്ല ശെരിയാവുമായിരിക്കും ലെ 😝 "ഡീ.. ശ്വാസം മുട്ടിച്ചു കൊല്ലാതെ " മിസിരി "അന്നേ ഒക്കെ കൊല്ലുംടി.. ഞാൻ വിളിച്ചപ്പോ എന്താ പറഞ്ഞെ ബിസി ആണെന്ന് ലെ.." ഞാൻ രണ്ടിനേം ഒന്നൂടെ അമർത്തി കെട്ടിപ്പിടിച്ചു കൊണ്ട് ചോദിച്ചു..

"ഞാൻ ഈ ഇവൾ പറഞ്ഞത് കൊണ്ട് പറഞ്ഞതാ അങ്ങനെ " നയന നിഷ്കളങ്കംമായി പറഞ്ഞതും ഞാൻ അവളെ വിട്ട് മിസിരിനെ ഇറുക്കെ പിടിച്ചു... "എടി ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ.. " ഓരോന്നു പ്രേശ്നമെല്ലാം പറഞ്ഞു സോൾവ് ആക്കിക്കൊണ്ട് നങ്ങൾ മൂന്നും കെട്ടിപ്പിടിച്ചു കിടന്നതും ഡോറിൽ വീണ്ടും അതാ ആരോ തട്ടുന്നു... പല്ല് കടിച്ചു കൊണ്ട് പോയി ഡോർ തുറന്നതും തലയിണയും കെട്ടിപ്പിടിച്ചു നിൽക്കുന്ന ആരി... "എന്താ " ഞാൻ മനസ്സിലാവാതെ ചോദിച്ചതും അവൾ എന്നെയും തള്ളി മാറ്റിക്കൊണ്ട് പോയി ബെഡിൽ കിടന്നു.. ഞാൻ ആണേൽ കണ്ണും തള്ളി ഒരു നിർത്തമായിരുന്നു.. ഇങ്ങനെ നിന്ന ഇങ്ങനെ നിൽക്കോള്ളു ഡിന്ന് മനസ്സിലായതും ഞാനും പോയി മൂന്നിന്റെം മേലെക്കൂടെ കിടന്ന്.... ഉന്തും തള്ളുമൊക്കെ ആയി എപ്പോഴോ ഉറങ്ങി പോയിരുന്നു... Next day 👻

സുബിഹി ബാങ്ക് വിളി കേട്ട് വേഗം എണീറ്റു പല്ല് എല്ലാം തേച് ആ തണുത്ത വെള്ളത്തിൽ നല്ലമ്പോലെ ഒന്ന് കുളിച്ചു.. ഡ്രെസ്സൊക്കെ എടുക്കാൻ പോവല്ലേ.. നേരത്തെ റെഡി ആയാൽ നേരത്തെ പോവാലോ 😝 നിസ്കാരമെല്ലാം കഴിഞ്ഞ് ആരിയെയും മിസിരിയെയും നയനയെയും എല്ലാം കുത്തിപ്പൊക്കി കൊണ്ട് ഞാൻ ഡ്രസിങ് റൂമിൽ കയറി... "ഈ ശവം ആർക്ക് വായിഗുളിക വാങ്ങാനാണാവോ ഈ സമയത്ത് എണീപ്പിച്ചത്... " ആറര എന്ന് കാണിക്കുന്ന ക്ലോക്ക് ഇൽ നോക്കിക്കൊണ്ട് മിസിരി പിറുപിറുത് കൊണ്ട് ബാത്രൂംമിലേക്ക് കയറി.. നയനയും ആരിയും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേ അല്ല എന്നുള്ള നിലയിൽ സുഖ സുന്ദരമായി കെട്ടിപ്പിടിച്ചു കിടന്നു..... ഒരു റെഡ് ചുരിദാർ എല്ലാം ഇട്ട് മുടി എല്ലാം പഫ് ചെയ്ത് മാച്ച് ആയുള്ള ഓര്ണമെൻറ്സ് എല്ലാം ധരിച്ചു ഡ്രസിങ് റൂമിൽ നിന്ന് പുറത്തിറങ്ങിയാ അഫി കാണുന്നത് കെട്ടിപ്പിടിച് ഉറങ്ങുന്ന രണ്ടെണ്ണത്തിനെയാണ്...

ആദ്യം മൈൻഡ് ആക്കാതെ പോവാൻ നിന്നെങ്കിലും ഈ ഹമിക്കുകളുടെ റെഡി ആവൽ കഴിയാതെ പോവൂലാന്ന് മനസ്സിൽ നിന്ന് ആരോ പറഞ്ഞതും രണ്ടിനെയും ചവിട്ടി താഴെ ഇട്ടു... "വൈ ദിസ് കൊലവരി ഡീ " എന്നും പറഞ്ഞു പാട്ടയും ഉഴിഞ്ഞു എണീറ്റ ആരി കാണുന്നത് എങ്ങോട്ടോ പോവാൻ റെഡി ആയി നിൽക്കുന്ന അഫിയെ... "ഡി ബാബിയെ..രാവിലെന്നെ എങ്ങോട്ടാ.. " ആരി ചോദിച്ചതും തലയും ചൊറിഞ്ഞു ഇരിക്കുന്ന നയനയുടെയും ലുക്ക്‌ അഫിയിലേക്കായി... "ഇന്നാടി ഡ്രസ്സ്‌ എടുക്കാൻ പോവുന്നെ..🤧 " അഫി കെർവിച്ചു കൊണ്ട് പറഞ്ഞതും ഇതാര്ന്നോ എന്നൊരു എക്സ്പ്രഷന്നും ഇട്ട് ആദ്യം ആരി നിന്നെങ്കിലും പിന്നെന്തൊക്കെ ക്ലിക്ക് ആയത് പോലെ നയനയെ നോക്കി അഫിയെ നോക്കി ഫ്രഷ് ആയി ഇറങ്ങി വരുന്ന മിസിരിയെയും തള്ളി ഇട്ട് കൊണ്ട് ബാത്‌റൂമിൽ കയറി കൊഞ്ഞനം കുത്തിക്കൊണ്ട് ഡോർ അടച്ചു... ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്നുള്ള എക്സ്പ്രഷൻ ഉം ഇട്ട് കൊണ്ട് ബാക്കി മൂന്നും ആരി പോയ വഴിയേ നോക്കി ഒരു നിമിഷം നിന്ന്..

പിന്നെ അവരൊക്കെ അവരുടേതായ പണിയിൽ മുഴുകി... ഇതേ സമയം നമ്മുടെ കഥാനയകനായ സുടുവ മാറ്റി ഒരുങ്ങി ചുന്ദര കുട്ടപ്പനായി കണ്ണാടിയിൽ നോക്കി മുടി ചീകുന്നു... ഇവൻ ഈ അരമണിക്കൂർ ആയി ഈ കണ്ണാടിയിടെ മുന്നിൽ ആണ്.. ഒന്ന് മാറിയിരുന്നെങ്കിൽ നങ്ങൾക്കും മുടി ഒക്കെ ഒന്ന് ശെരിയാക്കാമായിരുന്നു എന്നും ചിന്തിച്ചു നമ്മടെ അരുണും കാർത്തിയും തടിക്കും കൈ കൊടുത്ത് ബെഡിൽ ഇരിക്കുന്നു... അവസാനം കാർത്തിയും അരുണും കൂടെ സുടുവായെയും പിടിച്ചു കാറിൽ കൊണ്ടിട്ടു.. എത്രെയെന്ന് വച്ച മനുഷ്യൻ സഹിക്കുന്നെ 🤧 മൂന്നും ഒരു കാറിലും മറ്റുള്ളവർ (പേരെന്റ്സ്) മറ്റൊരു കാറിലും ആയി ഓര്മനെന്റ്സ് എടുക്കുന്ന കടയുടെ മുന്നിലെത്തി.. ഗേൾസ് ടീം ഇത് വരെ എത്തിയിട്ടില്ല.. സുടുവാക്കണേൽ നിൽക്ക പൊരുതി ഇല്ല താനും... അഫി രണ്ടാന്നത്തേയും പിടിച്ചു വലിച്ചാണ് രണ്ടും ആ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒന്ന് മാറിയത്.. ഒരുക്കം കണ്ടാൽ അവരുടെ ആണ് കല്യാണം എന്ന് തോന്നും 🤧 ഒരു വിധം എങ്ങനെ ഒക്കെയോ ജ്വല്ലറിയുടെ മുന്നിൽ എത്തി..

ആദ്യം തന്നെ നോക്കിയത് സുടുവയുടെ മുഖത്തേക്ക് ആണ്.. ഇത് വരെ ഇല്ലാത്ത എന്തോ ഒരു പറവേഷം തോന്നി... കാറിൽ നിന്ന് ഇറങ്ങി എല്ലാം കൂടെ ജ്വല്ലറി യുടെ ഉള്ളിലേക്ക് ഇടിച്ച കയറി.. എനിക്ക് ഗോൾഡ് എടുക്കാനല്ലേ വന്നത്... അവർ പോയ വഴിയേ നോക്കി അഫി ആത്മിച്ചതിരുന്നില്ല... നോക്കുമ്പോ അതാ സുടുവാ എന്നേയും നോക്കി നിൽക്കുന്നു.. "വാ പോവാം " എന്റെ പരാക്രമം കണ്ടിട്ടാണെന്ന് തോന്നുന്നു പെട്ടെന്ന് സുടുവ പറഞ്ഞതും ഞാൻ നല്ല കുട്ടിയായി സുടുവയുടെ പുറകെ അകത്തേക്ക് കയറി.. മോളെ.. ഇത് നോക്കാ.. മോളെ ആ ഡിസൈൻ നല്ല ഭംഗി ഉണ്ടല്ലേ.. ഇതും കൊള്ളാം.. ഇത് ഇട്ട് നോക്കിക്കേ... ആ മാല കൊള്ളാമല്ലേ.... ഒരു വിധത്തിൽ ജ്വല്ലറി എല്ലാം സെലക്ട്‌ ചെയ്ത് ഡ്രസ്സ്‌ എടുക്കാൻ നിന്ന്... സുടുവയുടെ അടുത്തേക്ക് ഒന്ന് നോക്കാൻ പോലും കുരിപ്പുകൾ സമ്മതിക്കുന്നില്ല..

മിസിരിയും നയനയുമെല്ലാം എന്റെ മേലെ ഓരോ ഡ്രസ്സ്‌ വച്ചു നോക്കുന്ന തിരക്കിലാണ്.. പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ 🤧 ഒരു വിധം ഡ്രസ്സ്‌ എല്ലാം സെലക്ട്‌ ചെയ്ത് ചെരുപ്പെടുക്കാൻ എന്നോടും സുടുവയോടും പോവാൻ പറഞ്ഞു.. അവർ അവർക്കുള്ളത് സെലക്ട്‌ ചെയ്യട്ടെന്ന്... അങ്ങനെ ഞാനും സുടുവയും ചെരുപ്പ് വാങ്ങാൻ വേണ്ടി വേറെ ഒരു കടയിൽ കയറി.. സുടുവാ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.. എനിക്ക് ആകെ ചടക്കാൻ തുടങ്ങിയത്തും കിട്ടിയ ഒരു ചെരുപ്പ് എടുത്ത് ഞാൻ ആ കടയിൽ നിന്ന് ഇറങ്ങി.. സുടുവ ബിൽ പേ ചെയ്ത് പുറകെയും... "പൊണ്ടാട്ടി അവിടെ ഒന്ന് നിന്നെ.. " സുടുവാ പുറകിൽ നിന്ന് കുറച്ചു സൗണ്ടിൽ വിളിച്ചു പറഞ്ഞതും ഞാൻ എന്തെന്ന ഭാവത്തിൽ തിരിഞ്ഞ് നോക്കി..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story