ECONOMICS: ഭാഗം 5

economics

രചന: rinsi

ഉമ്മച്ചിക്ക് ശ്വാസം കിട്ടാണ്ട് കിടന്നു പിടക്കുയാണ് ഒന്നും ചെയ്യാനാവാതെ അടുത്ത് തന്നെ ഞാൻ കണ്ണും നിറച്ചു നിൽക്കുന്നുണ്ട് എന്നെ ആരൊക്കെയോ പിടിച്ചു വച്ചിരിക്കുകയാണ് കുതറി മാറി ഉമ്മാടെ അടുത്തേക്ക് ഓടി പോയി കെട്ടിപ്പിടിക്കാനൊക്കെ തോന്നുന്നുണ്ട്. പക്ഷെ എന്നെ പിടിച്ചു വച്ചവരുടെ ശക്തിക്ക് മുന്നിൽ എന്നെ കൊണ്ട് കരയാനല്ലാതെ ഒന്നിനും ആവുന്നില്ല. * ഉമ്മാ * ഒരു അലർച്ചയോടെ ഞാൻ നെട്ടിയുണർന്നു.. സ്വപ്നമാണ് താൻ കണ്ടതെന്ന് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നി.. "എന്ത് പറ്റി മോളെ "എന്റെ അടുത്ത് കിടക്കുന്ന ഉമ്മ പെട്ടെന്ന് എണീറ്റ് മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.ഞാൻ ഉമ്മാനെ കെട്ടിപ്പിടിച്ചു കവിളിൽ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു "ഒന്നുമില്ല ഉമ്മാ ഒരു സ്വപ്നം കണ്ടതാ.."അത്ര മാത്രം പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിൽ കയറി കുറച്ചു വെള്ളമെടുത്ത് കുടിച്ചു. സമയം നോക്കിയപ്പോൾ നാലാവാനായിട്ടുണ്ട്.. കൈ കൂട്ടിതിരുമ്മി കൊണ്ട് വാതിൽ തുറന്നു ഞാൻ പുറത്തേക്കിറങ്ങി.. ഇളം പ്രഭാതകാറ്റ് എന്നെ തഴുകി കടന്നു പോയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതിയായിരുന്നു.. കണ്ണ് രണ്ടും അടച്ചു കുറച്ചു നേരം അങ്ങനെ നിന്നു.ഇനിയും ഇവിടെ നിന്നാൽ ഇങ്ങനെ നിൽക്കും..

വേഗം പോയി ഫുഡ്‌ എല്ലാം ഉണ്ടാക്കി ഉമ്മാക്ക് കഴിക്കാൻ കിട്ടുന്ന സ്ഥലത്ത് വച്ചു.. ടാബ്ലറ്റ് ഉം വെള്ളവും കൂടി ടേബിളിൽ കൊണ്ട് വച്ചു ഉമ്മാക്ക് ഒരു ചക്കര ഉമ്മയും നൽകി വീട്ടിൽ നിന്നിറങ്ങി.. 'ഇനി ഇന്നും സുന്ദരൻ കടുവ അവിടെ ഉണ്ടാവുമോ.. ഏയ് ഉണ്ടാവില്ലായിരിക്കും. ഇനി ഉണ്ടാവുമോ.. ഉണ്ടായാൽ എനിക്ക് എന്താ'.. ഓരോന്നു ആലോചിച്ചു കൊണ്ട് സ്ഥലം എത്തിയത് അറിഞ്ഞില്ല.. അടുക്കള ഭാഗത്തു കൂടി കയറി. ഒരു മലയോളം പാത്രം കഴുകാനുണ്ട്.. ഈ വീട്ടിലെ സ്ത്രീകൾക്ക് പിന്നെ എന്താണാവോ അല്ലെ പിന്നെ പണി. ഹാ ഇവരൊക്കെ സ്വയം പണിയെടുക്കാൻ തുടങ്ങിയാൽ എന്നെ പോലുള്ളവരൊക്കെ പട്ടിണിയാവും.. പാത്രങ്ങൾ എല്ലാം കഴുകിയപ്പോൾ തന്നെ നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. അപ്പോഴാണ് കൊച്ചമ്മ വന്നു ഫുഡ്‌ ഉണ്ടാക്കാൻ പറഞ്ഞത് റസിയുമ്മ ഉണ്ടെങ്കിൽ ഫുഡ്‌ എല്ലാം റസിയുമ്മ ഉണ്ടാക്കിയിരുന്നു. ഇന്ന് ഇല്ലാത്തത് കൊണ്ട് തന്നെ അതും ഞാൻ ചെയ്യണം.. ജാനുവമ്മ ശരീരം അനങ്ങി ഒരു പനിയും എടുക്കൂല..പറഞ്ഞു പറഞ്ഞു എവിടേക്കോ എത്തി.. ചപ്പാത്തിക്കുള്ള മാവ് എല്ലാം കൂട്ടി വേഗം തന്നെ ചപ്പാത്തി ഉണ്ടാക്കി അതിന് ബീഫ് കൊണ്ട് ഒരു കുറുമയും ഉണ്ടാക്കി..

"ഫുഡ്‌ ഡെയിനിങ് ഹാളിൽ കൊണ്ട് വെക്കൂ" കൊച്ചമ്മ പറഞ്ഞപ്പോൾ ഞാൻ അതല്ലെൻ എടുത്തു ടേബിളിൽ വച്ചു. ചായ ഉണ്ടാക്കി കൊണ്ട് വന്നപ്പോഴേക്കും എല്ലാവരും ഇരുന്നിട്ടുണ്ട്. സുന്ദരൻ കടുവയും ഉണ്ട്. 'ഇയാൾ പോയില്ലേ ' പരട്ട മനസ്സ് എന്നോട് പറഞ്ഞപ്പോൾ 'അയാൾ പോയാലും ഇല്ലെങ്കിലും നിനക്കെന്താ'തിരിച്ചു ഞാൻ മനസ്സിനോടും ചോദിച്ചു ചായ അവോടെ കൊണ്ട് വച്ചു അടുക്കളയിലേക്ക് പോയി വീട്ടിലേക്ക് പോവാൻ ഇറങ്ങി.. അപ്പോഴാണ് റസിയുമ്മ വന്നത്.. "മോളെ.. ഞാൻ ഇല്ലാത്തത് കൊണ്ട് ഇടെങേറായല്ലേ " റസിയുമ്മ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും എന്തോ സങ്കടമായി.. "അതൊന്നുമില്ല റസിയുമ്മ.പാത്രം കഴുകാൻ നിക്കാൻ ടൈം ഇല്ല. ക്ലാസ്സിന് പോവണം " അതും പടഞ്ഞു വേഗം നടന്നു നീങ്ങി.. ************* ഉമ്മാമ്മയോട് അവളെ പറ്റി ചോദിച്ചപ്പോൾ കുടുംബം നോക്കാൻ വേണ്ടി അടുക്കള പണിക്ക് വരുന്നതാണെന്ന് പറഞ്ഞു.. പാവം ഇത്ര ചെറുപ്പത്തിൽ തന്നെ.. വിധിയാവും..

ഉറങ്ങാൻ കിടന്നിട്ടും മനസ്സ് ശാന്തമായിരുന്നില്ല. എന്തോ അവളുടെ ആ വേലക്കാരിയുടെ വേഷം തന്നെ മനസ്സിൽ.. രണ്ട് ദിവസം ഞാനും അവളെ വിഷമിപ്പിച്ചില്ലേ..'പടച്ചോനെ പൊറുക്കണേ' അതും പറഞ്ഞു കിടന്നു..രാത്രിയുടെ ഏതോ യാമങ്ങളിൽ നിദ്രയെ പുൽകിയിരുന്നു.. രാവിലെ ഉണർന്നു കോളേജിൽ പോവാൻ റെഡി ആയി ഭക്ഷണം കഴിക്കാനായി ഡെയിനിങ് ഹാളിൽ പോയി ഇരുന്നപ്പോൾ വീണ്ടും അഫ്നയെ കണ്ടു.. ഞാൻ അവളെ കണ്ടപ്പോൾ നോക്കി നിന്നെങ്കിലും എന്നെ ഒരു നോട്ടം മാത്രം നോക്കി പിന്നെ ഈ ഭാഗത്തു തിരിഞ്ഞു നോക്കിയില്ല.. ************** വീട്ടിൽ എത്തി ശട പടാന്ന് റെഡി ആയി ഉമ്മാനോട് സലാം പറഞ്ഞു ഇറങ്ങി. നടത്തയോട്ടം ഒന്നുമല്ല ഓട്ടം തന്നെ ഇന്ന് ശരണം. സമയം ഒൻപത് ആയിട്ടുണ്ട്. എങ്ങനെയൊക്കെയോ ഓടി ഓടി സ്കൂളിൽ എത്തി. ബെൽ അടിച്ചിരുന്നു.. സെക്യൂരിറ്റി ചേട്ടന് പതിവ് പുഞ്ചിരി നൽകി ക്ലാസ്സിലേക്ക് നടന്നു.. മടിച്ചു മടിച്ചു സർ നോട്‌ പെർമിഷൻ ചോദിച്ചു "May I Coming Sir " "Yes. Get In "

സർ കയറിയിരിക്കാൻ പറഞ്ഞപ്പോൾ ഒന്ന് അമ്പരന്ന് കൊണ്ട് ബെഞ്ചിൽ പോയിരുന്നു. ECONOMICS എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ ബോർഡിൽ എഴുതിയിട്ടുണ്ട്.. സർ എന്തൊക്കെയോ പറഞ്ഞു ബുക്ക്‌ എല്ലാം എടുത്തു അതിൽ നോക്കിയിരുന്നു.. മനസ്സ് ആകെ അസ്വാസ്തമാണ്. 'സർ ഇനി ഇവിടെ ഉള്ളവരോട് എന്റെ അവസ്ഥയൊക്കെ പറയുമോ.. പിന്നെ എല്ലാവർക്കും എന്നോട് സഹതാപം ആവില്ലേ'ചിന്തകൾ കാട് കയറി സഞ്ചരിച്ചു. "അഫ്ന സ്റ്റാൻഡ് അപ്പ്‌ " സുന്ദരൻ കടുവയുടെ അലർച്ചയാണ് എന്നെ ബോധമണ്ഡലത്തിൽ കൊണ്ട് വന്നത്.. "What Is A Simple Economy "സുന്ദരൻ കടുവ "അത് സർ ഞാൻ എനിക്ക് " എന്തോ പറയാനൊന്നും കിട്ടിയിരുന്നില്ല. കരച്ചിൽ തൊണ്ട കുഴിയിൽ കുടുങ്ങിയത് പോലെ..

"പഠിക്കാൻ ആണെങ്കിൽ മാത്രം ഇങ്ങോട്ട് കെട്ടിയെടുത്താൽ മതി. അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരുന്നോണം "അതും പറഞ്ഞു അയാൾ വീണ്ടും ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.. എല്ലാവരും കളിയാക്കി ചിരിക്കുകയാണ് അതിന് മാത്രം ഇപ്പൊ ന്താ ണ്ടായേ.. ചോദ്യം ചോദിച്ചു ഉത്തരം പറയാണ്ട് നിൽക്കുന്നതൊക്കെ സർവ സാധാരണയല്ലേ.. അതും അറിയാത്ത ബ്ലഡി ക്ലാസ്സ്‌ വാസ്സീസ്. ഞാൻ എന്റെ അടുത്ത് ഇരിക്കുന്ന മുതലിനെ ഒന്ന് നോക്കി ആ ഹംക്കും ഇടക്കിടക്ക് എന്നെ കളിയാക്കി ചിരിക്കുന്നുണ്ട്. ഫ്രണ്ട് ആണെത്രെ ഫ്രണ്ട്.. ഹും.. "*അഫ്നാ *"അത് ഒരു അലർച്ചയായിയിരുന്നു സുന്ദരൻ കടുവ........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story