ECONOMICS: ഭാഗം 50 || അവസാനിച്ചു

economics

രചന: rinsi

പെണ്ണ് തല ഒന്ന് ഉയർത്തുക പോലും ചെയ്യാതെ അങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്... അവളുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു.. എന്താ ഇത്.. ഒരു കല്യാണം കഴിക്കുന്നതിനു ഇത്ര പേടിയോ... അഫിയെ അവരെല്ലാം കൂടി പിങ്ക് ആഡ് സിൽവർ കളർ ലഹഘ അണിയിച്ചു... കുറച്ചു മേക്കപ്പ് കൂടെ ചെയ്ത് അഫിയെ കണ്ണാടിയുടെ മുന്നിലേക്ക് നിർത്തി.. അവളെ കോലം കണ്ട് അഫി തന്നെ അന്തം വിട്ടു.. എന്നതാ നല്ല മൊഞ്ചത്തി ആയിട്ടുണ്ട്... അങ്ങനെ ഫോട്ടോ എടുപ്പും ഫുഡ്‌ അടിയും എല്ലാം കഴിഞ്ഞു അഫി സുടുവയുടെ വീട്ടിലേക്ക് യാത്രയായി.. അവൾ കരഞ്ഞു നിലവിളിക്കുകയൊന്നും ചെയ്തില്ല.. രണ്ട് കൂട്ടരും എപ്പഴും ഒരുമിച്ചു ആണെന്ന് അവൾക്ക് അറിയുന്നതല്ലേ.... ******* മണിയറയിൽ അക്ഷമയായി കാത്തിരിക്കുകയാണ് സുടുവാ.. ഇവിടെ വന്നതിന് ശേഷം പെണ്ണിനെ ഒന്ന് കണി കാണാൻ പോലും കിട്ടീട്ടില്ല.. അതിന്റെ ഇല്ല ദേഷ്യവും സങ്കടവും സുടുവയുടെ മുഖത്തു ഉണ്ട് താനും... അഫിയെ എല്ലാരും കൂടെ ഒരുക്കി..

സുടുവയുടെ ഉമ്മാടെ കയ്യിൽ നിന്ന് പാൽ വാങ്ങി ആരി അഫിയുടെ കയ്യിൽ വച്ചു കൊടുത്തു... അഫിക്ക് ഇതുവരെ ഇല്ലാത്ത ഒരു തരം വിരയിൽ ഉണ്ട് ഇപ്പോൾ എവിടെ നിന്ന് എന്നില്ലാതെ കയറി വന്നിരിക്കുന്നു... അഫി ദയനീയമായി ആരിയെ ഒന്ന് നോക്കിയതും ആരി നിഷ്കരണം പുച്ഛിച്ചു കൊണ്ട് അവളെയും കൊണ്ട് സുടുവയുടെ മുറിയിലേക്ക് പറഞ്ഞയച്ചു... റൂമിന്റെ ഡോർ തുറന്ന് വരുന്നത് കണ്ടതും സുടുവാ എണീറ്റ് നിന്ന് കൊണ്ട് മുന്നിലേക്ക് നോക്കി... അഫി ആണേൽ സുടുവായെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പാൽ ക്ലാസ് സുടുവയുടെ കയ്യിൽ കൊടുത്ത് ഒരു ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആവാൻ കയറി... ഇവിടെ ഇപ്പൊ ന്താ ണ്ടായേ എന്നുള്ള ഭാവത്തിൽ കിളി പോയി നിൽക്കുന്ന സുടുവാ ഒരുപാട് നേരം കഴിഞ്ഞിട്ടും അവൾ ഇറങ്ങാതത് കണ്ടതും തന്റെ അടുത്ത് നിന്ന് ഒളിക്കാനുള്ള ഐഡിയ ആണെന്ന് മനസ്സിലായ സുടുവ ഡോറിൽ തട്ടി... അപ്പോൾ തന്നെ അഫി ഡോർ തുറന്ന് പുറത്ത് വന്നതും സുടുവാ ഒന്നും നോക്കീല അവളെ എടുത്ത് ബെഡിലേക്ക് അങ് ഇട്ട് അവളുടെ മേലെ കയറി കിടന്നു.... 🙈🙈🙈🙈

(ഓരായി ഓരെ പാടായി.. 😌) 5 യേർസ് ലെറ്റർ... "അടങ്ങി ഇരിക്ക് ആരി... ഒരു കൊച്ചായി എന്നിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില്ല... " ആരിയുടെ തലയിൽ തട്ടിക്കൊണ്ടു അഹനാ എന്നാ നമ്മുടെ സുടുവയുടെയും ആരിയുടെയും മൂന്നര വയസ്സുള്ള മകൾ പറയുന്നത് കേട്ടതും അവിടെ കൂടിയിരുന്ന ഷാഫിപ്പായും റാജിയുമ്മയും സുടുവയുടെ ഉമ്മയും ഉപ്പയും നാതിയും (ആരിസ് ഹസ് ) കാർത്തിയും അപ്പുവും.. (കാർത്തിസ് വൈഫ്‌ ) അരുണും നന്ദുവും എല്ലാവരിലും ഒരു ചിരി വിരിഞ്ഞു... അപ്പോഴാണ് ഡോറും തുറന്ന് കൊണ്ട് സുടുവയും അഫിയും കയറി വന്നത്... അവർ അഫി രണ്ടാമതായി പ്രേഗ്നെണ്ട് ആയത് കൊണ്ട് ഡോക്ടർ രെ കാണാൻ പോയതായിരുന്നു...... അവരെ കണ്ടതും അവരുടെ കുറുമ്പി അഹാന ആഖിബ് എന്നാ നമ്മുടെ കുറുമ്പി ഹനു മുഖവും തിരിച്ചു ഉണ്ടക്കവിളും വീർപ്പിച്ചു വച്ചു കൊണ്ട് തിരിഞ്ഞിരുന്നു... അവളെ കൊണ്ട് പോവാതെ പോയതിന്റെ ദേഷ്യം കുറുമ്പിക്ക് ഇപ്പോഴും മാറീട്ടില്ല.. അത് കണ്ടതും സുടുവാ കൊണ്ട് വന്ന ചോക്കൊബാർ ഉയർത്തിക്കൊണ്ട്

"ഇനി ഇപ്പൊ ഇതാർക്ക കൊടുക്ക " എന്നും ചോദിച്ചു കൊണ്ട് അവളെ ഇടങ്കന്നിട്ട് നോക്കിയതും കുറുമ്പിയും അത് പോലെ നോക്കികൊണ്ട് അത് വന്നു വാങ്ങി സുടുവയുടെ കാലിൽ ചുട്ടിപ്പിടിച്ചു.. സുടുവാ അവളെ എടുത്ത് ഉയർത്തിക്കൊണ്ട് വയറിൽ ഇക്കിളി കൂട്ടി. കുറുമ്പി കുണുങ്ങി ചിരിച്ചു.. സുടുവാ അവളെ താഴെ ഇറക്കിക്കൊണ്ട് മിട്ടായി എല്ലാം എല്ലാവർക്കും കൊടുക്കാൻ പറഞ്ഞു കൊണ്ട് റൂമിലേക്ക് പോയി... അഫി കുറച്ചു നേരം അവരോടെല്ലാം സംസാരിച്ചു ഇരുന്ന് ഒന്ന് ഫ്രഷ് ആവണം പറഞ്ഞു അവളും പോയി.... അവരെ പുറകെ തന്നെ കുറുമ്പിയും... അവരെ പോക്ക് കണ്ട് അവടെ ഉള്ളവരെല്ലാം ആക്കി ചിരിച്ചു... കുളിച് ഇറങ്ങിയാ സുടുവാ കാണുന്നത് ബെഡിൽ അങ്ങോട്ടും ട്ടും ഇങ്ങോട്ടും മുഖം തിരിച്ചു ഇരിക്കുന്ന അഫിയെയും കുറുമ്പിയെയും ആണ്... ഇതിപ്പോ എന്താ കഥ എന്നും കരുതി സുടുവാ അവരുടെ രണ്ടിന്റേം നടുവിൽ പോയി ഇരുന്നതും "അപ്പേ.. ഉമ്മി എന്നെ അപ്പേക്ക് ഇഷ്ട്ടല്ല പറഞ്ഞു... ഉമ്മിനെ ആണത്രേ അപ്പേക്ക് ഏറ്റവും ഇഷ്ട്ടം.." "അല്ലെ മനുഷ്യ "

കുറുമ്പി ചിണുങി കൊണ്ട് പറഞ്ഞതും അഫി കണ്ണുരുട്ടിക്കൊണ്ട് സുടുവയോട് ചോദിച്ചു... വീണ്ടും തുടങ്ങിയോ എന്നൊരു എക്സ്പ്രഷനും ഇട്ട് കൊണ്ട് സുടുവാ രണ്ട് പേരെയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. "എനിക് രണ്ട് പേരെക്കയും ഇഷ്ട്ടം ഇവിടെ ഉള്ള ആളെയാ... " അതും പറഞ്ഞു കൊണ്ട് അഫിയുടെ വയറിലേക്ക് മുഖം വച്ചതും സുടുവയുടെ ഫോൺ അടിച്ചതും ഒരുമിച്ച് ആയിരുന്നു... "സർ.. ഇത് ഞാൻ ആണ് അശ്വതി" "യെസ് അശ്വതി പറയൂ.." "സർ.. ഇക്കണോമിക്സ് എക്സാമിന് ഏത് ചാപ്റ്റർ വരെ ഉണ്ട്..." "അഞ്ചു ചാപ്റ്റർ..." "ആഹ് ഓക്കേ സർ... " കാൾ വച്ചതും "ഇക്കണോമിക്സ് പഠിപ്പിച്ചു പഠിപ്പിച്ചു ആരെയും വലയിൽ വീഴ്ത്തരുത് എന്റെ സുടുവേ.... " അഫി എണീറ്റു നിന്ന് കൊണ്ട് അത് പറഞ്ഞതും സുടുവാ അവളെ കൈ കളിൽ കോരിയെടുത്തു താടി കൊണ്ട് ഇക്കിളി ആക്കിയതും അഫിയും കൈ കൊട്ടിക്കൊണ്ട് കുറുമ്പിയും പൊട്ടിച്ചിരിച്ചിരുന്നു..... അവസാനിച്ചു....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story