ECONOMICS: ഭാഗം 6

economics

രചന: rinsi

"അഫ്നാ *"അത് ഒരു അലർച്ചയായിയിരുന്നു സുന്ദരൻ കടുവ. ഞാൻ ഒന്ന് പേടിച്ചു കൊണ്ട് കടുവയെ നോക്കി നല്ല ഒന്നാന്തരം കടുവ തന്നെ ഗാർജിക്കാനൊക്കെ അറിയാം..സിംഹമല്ലേ ഗാർജിക്കാ 🤔 ആവേ.. "I Say Get out " വീണ്ടും സുന്ദരൻ കടുവയുടെ ഗർജനം എത്തി.. പടച്ചോനെ ഇയാളെ കൊണ്ട്.. ഞാൻ അയാളെ ഒന്ന് നിഷ്കു ആയി നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു.. വരാന്തയിൽ പോയി നിന്ന് കൊണ്ട് പുറത്ത് പ്ലസ് വൺ ക്ലാസ്സിലെ ആൺകുട്ടികൾ പന്ത് കളിക്കുന്നത് കണ്ടു.. ആൺകുട്ടികളുടെ ഒക്കെ ഒരു ഭാഗ്യമെയ്.. പടച്ചോൻ ആൺകുട്ടികൾക്ക് കൊടുത്ത അനുഗ്രഹങ്ങൾ ആലോചിച്ചു അങ്ങനെ നിന്നു..പന്ത് കളിക്കുന്നത് കാണാൻ തന്നെ എന്ത് രസാനല്ലേ.. ഞാൻ അവരെ തന്നെ നോക്കി നിന്നു അവരുടെ ഓരോ ചാലനാങ്ങളെല്ലാം കാണുമ്പോൾ അറിയാതെ നമുക്കും കളിക്കാൻ തോന്നും.. ഹാ യോഗല്ല അമ്മിണിയെ.. പെട്ടെന്നാണ് കളിച്ചു കൊണ്ടിരുന്നവർ ഷർട്ട്‌ ഊരി ബോട്ടിൽ വെള്ളം തലയിലൂടെ ഒഴിച്ചത്.. അയ്യേ ഇവറ്യോക്കൊന്നും ഒരു നാണവുമില്ലേ 🙈 ഒരു സുന്ദരിയായ പെൺകുട്ടി അവരെ തന്നെ നോക്കി നിൽക്കുന്നത് അവർ കാണുന്നില്ലേ.. അയ്യേ ഷെയിം ഷെയിം 😝

ഞാൻ കണ്ണ് രണ്ടും പൊത്തിക്കൊണ്ട് തിരിഞ്ഞു നിന്നതും എന്തിന്റെയോ മേലെ തട്ടി നിന്നു..ഹൃദയമിടിപ്പ് കേട്ടപ്പോൾ മനുഷ്യനാണെന്ന് മനസ്സിലായി.. 'അതെന്താ മൃഗങ്ങൾക്ക് ഹൃദയമില്ലേ ' ബ്ലഡി മനസ്സ് 😏 ഞാൻ പെട്ടെന്ന് ബോധം വന്നത് പോലെ വിട്ട് നിന്നു ആരാണെന്ന് നോക്കിയപ്പോൾ സുന്ദരൻ കടുവ.. പടച്ചോനെ ഇയാൾ വന്നത് മുതൽ എന്റെ നെഞ്ചത്തേക്കാണല്ലോ.. വെറുതെ ആത്മിച്ചു കൊണ്ട് അയാളെ കാലിലേക്ക് നോക്കി നിന്നു.. ഹൌ ഇത് ചൊർക്കാ (ഭംഗി)കാൽ കാണാൻ.. "Come to my cabin " അതും പറഞ്ഞു സുന്ദരൻ കടുവ മുന്നിൽ നടന്നു.. ഏഹ് ഇയാളൊപ്പം ചെല്ലാനല്ലേ പറഞ്ഞെ.. എന്നിട്ടി എന്താ അയാൾ മുന്നിൽ പോവുന്നെ. ആഹ് എന്തേലും ആവട്ടെ..ഞാൻ ആലോചിച്ചു നടന്നത് കൊണ്ടാണെന്നു തോന്നുന്നു ക്യാബിൻ വേഗം എത്തി.. വലത് കാൽ വച്ചു കയറാം അല്ലെ 😜 "സർ " കുറച്ചു പേടിച്ചിട്ട് ആണെങ്കിലും ഞാൻ വിളിച്ചു.. അല്ലെങ്കിൽ പറയാതെ കയറി എന്നും പറഞ്ഞാവും അടുത്ത പൂരം.. "Yes " സുന്ദരൻ കടുവയുടെ സുന്ദരമായ ശബ്ദം വന്നു.. ഞാൻ തല താഴ്ത്തി കൊണ്ട് തന്നെ അകത്തേക്ക് കടന്നു..

അയാൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്തോ നോക്കിക്കൊണ്ട് നിൽക്കുകയാണ്.. ഇത് കാണാനാണോ സുന്ദരൻ എന്നെ വിളിപ്പിച്ചത്.. ചെലപ്പോ ആവും..പത്തു മിനിറ്റ് ആയി ഇപ്പോൾ ഞാൻ ഈ നിർത്തം തുടങ്ങിയിട്ട് ഇയാൾ ആ ബുക്കിൽ കുത്തിക്കുരിക്കൽ ഇത് വരെ കഴിഞ്ഞില്ല.. എന്തായാലും ഞാൻ സുന്ദരനെ അല്ല കടുവയെ വിളിക്കാൻ തന്നെ തീരുമാനിച്ചു.. "സർ "ഞാൻ വിളിക്കാൻ കാത്ത് നിന്നത് പോലെ ഒരു നോട്ട് ബുക്ക്‌ എന്റെ കയ്യിലേക്ക് വച്ചു തന്നു.. ഞാൻ ഇത് എന്താണെന്ന് സാറിനെയും ബുക്കിനെയും മാറി മാറി നോക്കി.. "ഈ ബുക്ക്‌ ഇനി താൻ എന്നും കൊണ്ട് വരണം. അണ്ടേർസ്റ്റാൻഡ് "സുന്ദരൻ കടുവ പറഞ്ഞപ്പോൾ ടെക്സ്റ്റ്‌ ബുക്ക്‌ പോലും കൊണ്ട് വരാത്ത ഞാൻ ഇത് എടുക്കുമോ എന്നും ആലോചിച്ചായിരുന്നു എന്റെ നിൽപ്പ്.. "അഫ്നാ ഞാൻ തന്നോടാണ് സംസാരിക്കുന്നത്."കടുവ ഒന്ന് ഗർജിച്ചതും ഞാൻ നെറ്റിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.. "ഏഹ് ആ സർ കൊണ്ട് വരാം" "എന്നാൽ ക്ലാസ്സിൽ പൊക്കൊളു

സുന്ദരൻ കടുവ അതും പറഞ്ഞു എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്തൊക്കെയോ എന്തൊക്കെയോ ചെയ്യാൻ തുടങ്ങി.ഞാൻ പിന്നെ അവിടെ നിന്നിട്ടെന്താ കാര്യം ഞാൻ എന്തിനോ വേണ്ടി തലയാട്ടി കൊണ്ട് പുറത്തേക്കിറങി ക്ലാസ്സിലേക്ക് നടന്നു.. സമയം അങ്ങനെ കടന്നു പോയി. ഒരു പീരിയഡ് ഉം കൂടെ കഴിഞ്ഞാൽ സ്കൂൾ വിടും.. പെട്ടെന്നാണ് എല്ലാരും കൂടെ ഒരുമിച്ച് "ഗുഡ് ആഫ്റ്റർ നൂൺ* " എന്ന് കോറസ് പാടിയത്.. ഈ പീരിയഡ് ഫ്രീ ആണല്ലോ എന്നും വിചാരിച്ചു ഞാൻ മുന്നോട്ട് നോക്കിയപ്പോൾ അതാ മുന്നിലൊരു സുന്ദരൻ കടുവ.. 'ഇയാൾ വെറുതെ ഇരിക്കാനും സമ്മതിക്കില്ലേ ' ആത്മ പറഞ്ഞത് ആണെങ്കിലും അടുത്തിരിക്കുന്ന നസ്രി നേരെ കേട്ടു എന്ന് അവളുടെ "അതിന് നീ ഇരിക്കയിരുന്നോ ഉറങ്ങായിരുന്നില്ലേ " എന്ന മറുപടിയിൽ നിന്ന് മനസ്സിലായി..

അതിന് ഞാൻ ഒന്ന് ഇളിച്ചു കൊടുത്ത്.. "നിങ്ങൾക്ക് ഇപ്പോൾ ഫ്രീ ആണെന്ന് അറിയാം ഞാൻ ക്ലാസ്സ്‌ എടുക്കാൻ വന്നതല്ല ഒരു കാര്യം പറയാനാണ് "സുന്ദരൻ കടുവ അത് പറഞ്ഞപ്പോൾ ബോയ്സിന്റെ എല്ലാക്കരുടെയും മുഖം ചന്ദ്രനെ പോലെ പ്രകാശിച്ചതായി എനിക്ക് തോന്നി പക്ഷെ ഗേൾസിന്റെ മുഖം മങ്ങി.. എന്ത് കോഴികളാണ് ഇവർ ഈ എന്നെ കണ്ട് പടിച്ചൂടെ.. 😁 "അപ്പൊൾ പറഞ്ഞത് പോലെ നാളെ ഫസ്റ്റ് ചാപ്റ്റർ എക്സാം ഉണ്ടാവും.. എല്ലാവരും പഠിച്ചു വരിക.. ലീവ് എടുക്കാം എന്ന് കരുതുന്നവരുടെ ശ്രദ്ധക്ക് അവരെ ഞാൻ ഒറ്റയ്ക്ക് ഇരുന്നു എഴുതിക്കും "സർ എക്സാം ഉണ്ടെന്ന് പറഞ്ഞപ്പോൾ ലീവ് എടുക്കാം എന്ന് കരുതിയപ്പോഴേക്കും ആ വഴിയും കടുവ തന്നെ അടച്ചു 🤧 "എന്നാൽ ശെരി "അതും പറഞ്ഞു കൊണ്ട് സർ പോയി.. സർ ന്റെ കൂടെ തന്നെ എന്റെ സമാധാനവും.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story