ECONOMICS: ഭാഗം 7

economics

രചന: rinsi

ലോങ്ങ്‌ ബെൽ അടിച്ചപ്പോൾ എന്നത്തേയും പോലെ തുള്ളി ചാടിയൊന്നുമല്ല ക്ലാസ്സിൽ നിന്ന് ഇറങ്ങിയത് എന്തോ സമാധാനം ഒന്നുമില്ല.. 'വീട്ടിൽ പോയി വീട്ടിലെ പണിയെല്ലാം കഴിയുമ്പോഴേക്കും മഗ്‌രിബ് ആവും പിന്നെ നിസ്കാരവും ഖുർആൻ ഓതലും എല്ലാം കഴിഞ്ഞു ഇഷാ നിസ്കരിച്ചു കഴിയുമ്പോഴേക്ക് എട്ടര ഒക്കെ ആവും പിന്നെ ഉമ്മാക്ക് ഫുഡ്‌ ഉം ടാബ്ലറ്റ്സ് ഒക്കെ കഴിപ്പിച്ചു ഞാൻ ഫുഡ്‌ കഴിക്കുമ്പോഴേക്കും പത്തു പത്തര ആവും.. നാളെക്ക് തന്നെ ഞാൻ എങ്ങനെ പഠിക്കാനാ.. പഠിച്ചില്ലെങ്കിൽ എല്ലാവരുടെയും മുന്നിൽ വീണ്ടും ഒരു കോമാളി ആവേണ്ടി വരും.. ഉറങ്ങാതെ പഠിക്കേണ്ടി വരും.. ഹും എന്തെലൊക്കെ ചെയ്യാണം ' "നിനക്ക് കാണില്ലേ അഫ്നാ " സുന്ദരൻ കടുവയെ പോലുള്ള ആരുടെയോ ശബ്ദം കേട്ടാണ് ഇത് വരെ ഞാൻ ഒരു ബോധവും ഇല്ലാണ്ട് നടക്കുമയായിരുന്നെന്ന് മനസ്സിലായത്.. ന്റെ പടച്ചോനെ എപ്പഴും എന്നെ എന്തിനാ നീ ഈ കടുവയുടെ മുന്നിൽ കൊണ്ട് എത്തിക്കുന്നെ.. എന്നും പടച്ചോനോട് ചോദിച്ചു

സുന്ദരൻ കടുവയെ നോക്കിയപ്പോൾ കൈ രണ്ടും മാറിൽ പിണച്ചു കെട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നു.. ഞാൻ സ്വയമൊന്ന് തലക്കടിച്ചു സർ നെ നോക്കി ചമ്മിയ ഇളി പാസ്സ് ആക്കി.. സർ എന്നെ നോക്കി തലയാട്ടി ചിരിച്ചതിന് ശേഷം എന്റെ അടുത്ത് നിന്ന് ഓഫീസ് റൂം ലക്ഷ്യമാക്കി പോയി.. ഞാൻ ഒന്ന് നെടുവീർപ്പിട്ടു മുന്നോട്ട് നോക്കിയപ്പോൾ എന്നെ ദേഷ്യത്തോടെ നോക്കുന്ന നയനയെ അല്ല കൊയനയെ ആണ് കണ്ടത്. ഞാൻ ഒന്ന് പുച്ഛിച്ചു പോവാൻ നിന്നപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു വച്ചു. ഞാൻ എന്താണെന്നുള്ള രീതിയിൽ അവളെ നോക്കിയപ്പോൾ അവൾ എന്റെ കൈ ദേഷ്യത്തോടെ തന്നെ ഒന്ന് ഊക്കിൽ അമർത്തി.. വേദന കാരണം കണ്ണ് നിറഞ്ഞു പോയി. അവളിൽ നിന്ന് കൈ വലിച്ചെടുത്തു കുടഞ്ഞു കൊണ്ടിരുന്നു.. അവളൊന്ന് പുച്ഛിച്ചു. "നീ ആഖിബ് സർ ന്റെ കൂടെ നടക്കരുത്" അവൾ എനിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അതിന് ഞാൻ എപ്പോഴാ സുന്ദരൻ കടുവയുടെ കൂടെ നടന്നത്

"സർ എന്റെയാ എന്റെ മാത്രം. ഒരാൾക്കും ഞാൻ വിട്ട് കൊടുക്കില്ല " ഒരു മാതിരി സൈക്കോ കളെ പോലെ പറഞ്ഞു കൊണ്ട് പോവാൻ നിന്ന അവളെ എവിടെ നിന്നോ പൊട്ടി മുളച്ച നസ്രി പിടിച്ചു വച്ചു കൊണ്ട് കിതപ്പടക്കി കൊണ്ട് പറഞ്ഞു. "താൻ അതിന് ഒരു ഹിന്ദുവല്ലേ " നസ്രിയുടെ ചോദ്യം ഞാനും അത് ഓർത്തത് അവൾ ഒരു ഹിന്ദു അല്ലെ സർ മുസ്ലിമും. ഇനി സുന്ദരൻ കടുവക്ക് അത് പ്രേശ്നമല്ലേ.. ന്റെ പടച്ചോനെ ഞാൻ എന്തിനാ ഈ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ആലോചിക്കുന്നെ.. "എന്റെ അച്ഛൻ ഇത് വരെ എന്റെ ഒരു ആഗ്രഹവും നടത്തി തരാതിരുന്നിട്ടില്ല. ഇതും ഞാൻ അച്ഛനോട് പറഞ്ഞു സമ്മതിപ്പിക്കും" അവളുടെ മറുപടി കേട്ടപ്പോൾ ഒരു നിമിഷം ഞാനും എന്റെ ഉപ്പയെ കുറിച്ച് ആലോചിച്ചു.. ഉപ്പ ഉണ്ടെങ്കിൽ ഇപ്പോൾ താനും സന്തോഷവതി ആയിരിക്കില്ലായിരുന്നോ..

പടച്ചോന്റെ വിധിയല്ലേ അതോർത്ത് സമാധാനിക്കാം.. "അയ്യടി സർ ഞങ്ങളെ അഫിക്കുള്ളതാ" നസ്രിയുടെ പറച്ചിൽ കേട്ട് ഞാൻ വായും പൊളിച്ചു അവളെയും കൊയനയെയും മാറി മാറി നോക്കി. ഇവൾക്ക് എന്തിന്റെ കേടാ പടച്ചോനെ വഴിയിലൂടെ പോവുന്ന പണികളൊക്കെ എനിക്ക് വാങ്ങി തരാൻ.. കൊയന എന്തോ പറയാൻ വന്നതും എന്തോ കണ്ട് പേടിച്ച പോലെ പരിഭ്രാമത്തോടെ തിരിഞ്ഞു ഓടി.. പടച്ചോനെ ഇതിന് എന്ത് പറ്റി 🤔 ആഹ് എന്തായാലും കുരിശ് പോയല്ലോ ഇനി വീട്ടിൽ പോവാം എന്ന് കരുതി നസ്രിയെ നോക്കിയപ്പോൾ കാണാനില്ല.. 'ഇവളാവിയായി പോയോ' എന്നും ആത്മാകിച് കൊണ്ട് ചുറ്റും നോക്കിയപ്പോഴാണ് കയ്യും കെട്ടി നിൽക്കുന്ന സുന്ദരൻ കടുവയെ കണ്ടത്. 'പടച്ചോനെ ഞങ്ങടെ സംസാരം ഒക്കെ കെട്ടിട്ടുണ്ടാവുമോ' 'നാണമില്ലേ ഇയാൾക്ക് ഒളിഞ്ഞു നോക്കാൻ ഷെയിം ഷെയിം ' "തനിക്ക് വീട്ടിൽ പോവാൻ ആയില്ലേ" സുന്ദരൻ കടുവ ദേഷ്യത്തോടെ ചോദിച്ചപ്പോൾ എന്ത് പറയും എന്ന് ആലോചിച്ചപ്പോഴാണ് ഒരു ഐഡിയ മനസ്സിൽ വന്നത്..

ആഹാ ഞാൻ ഇന്ന് പൊളിക്കും 😍 "അത് സർ " "നോ എസ്ക്യൂസ്‌ വീട്ടിൽ പോടീ " അതൊരു ഗർജ്ജനമായിരുന്നു.. ഞാൻ അപ്പോൾ തന്നെ ഗേറ്റ് ന്റെ അവിടെ എത്തി. എന്ത്യേ അനുസരണ. സർ നെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ എന്നെ തന്നെ നോക്കുന്നു. ഞാൻ പിന്നെ അവിടേക്ക് നോക്കാതെ മുന്നോട്ട് നടന്നു.. വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി നിസ്കരിച്ചു പടച്ചോനോട് ഉമ്മാക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു.. ശേഷം അടുക്കളയിൽ കയറി രാത്രിക്കുള്ള ഫുഡ്‌ ഉണ്ടാക്കി. സമയം ആറ് ആയിട്ടുണ്ട് ഉമ്മാടെട്ത് ഒന്ന് പോയി പിന്നെ പഠിക്കാനിരുന്നു അല്ലെങ്കിൽ ആ സുന്ദരൻ കടുവ എല്ലാവരുടെ മുന്നിലും നാണം കെടുത്തിയാലോ.. ഹോ നോ കുറച്ചു പാഹിച്ചപ്പോൾ തന്നെ മഗ്‌രിബ് ബാങ്ക് വിളിച്ചു. പിന്നെ നിസ്കാരമായി ഖുർആൻ പാരായണമായിരുന്നു.. ഇഷാ കൂടെ നിസ്കരിച്ചാണ് എഴുന്നേറ്റത്.

ഉമ്മാക്ക് ഫുഡ്‌ ഉം ടാബ്ലറ്റ് ഉം എല്ലാം കൊടുത്ത് പോവാൻ നിന്നപ്പോൾ ഉമ്മ ഫുഡ്‌ കഴിക്കാൻ പറഞ്ഞു. കുറച്ചു കഴിഞ്ഞു കഴിക്കാം എന്ന് പറഞ്ഞപ്പോൾ വാരി തന്നു ഉമ്മ.. ഒരുപാട് നാളുകൾക്കു ശേഷം ആയത് കൊണ്ട് തന്നെ കണ്ണെല്ലാം നിറഞ്ഞിരുന്നു.. കൈ എല്ലാം കഴുകി കൊടുത്ത് ഉമ്മാനെ കിടത്തി പുതപ്പിച്ചു കൊണ്ട് ഞാൻ എന്റെ റൂമിൽ പോയി.. പഠിച്ചിട്ടാണേൽ ഒന്നും തലയിൽ കയറുന്നില്ല.അപ്പോഴാണ് സർ തന്ന ബുക്ക്‌ ന്റെ കാര്യം ഓർമ വന്നത്. ബാഗ് എല്ലാം വലിച്ചിട്ടു ആ ബുക്ക്‌ എടുത്തു കയ്യിൽ പിടിച്ചു. 'എന്താവും ഇതിൽ ' 'തുറന്നു നോക്കിയാലല്ലേ അറിയൂ മനുങ്ങൂസേ ' പരട്ട മനസ്സ് അങ്ങനെ പറഞ്ഞപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നിയത് കൊണ്ട് പതിയെ ഞാൻ അത് തുറന്നു.......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story