ECONOMICS: ഭാഗം 8

economics

രചന: rinsi

ഞാൻ സുന്ദരൻ കടുവ തന്ന ബുക്ക്‌ തുറക്കാൻ നിന്നതും അടുക്കളയിൽ നിന്ന് എന്തൊക്കെയോ ശബ്ദം കേട്ടു.. പടച്ചോനെ ന്റെ ഉമ്മച്ചി അത് പറഞ്ഞു ബുക്ക്‌ ഒക്കെ അവിടെയിട്ട് അടുക്കളയിലേക്ക് ഓടി. നോക്കുമ്പോൾ വീണു കിടക്കുന്ന ഉമ്മാനെ ആണ് കണ്ടത്. ഓടി പോയി ഉമ്മാനെ എണീപ്പിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു.. "എന്താ ഉമ്മാ ഇത്. എന്തെങ്കിലും വേണെങ്ങി ന്നോട് പറഞ്ഞാൽ പോരെ " കരഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു. ഉമ്മ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്നെ ചേർത്തു നിര്തിക്കൊണ്ട് എന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു "എന്റെ മോൾ പടിക്കല്ലായിരുന്നോ. മോളെ ശല്യപ്പെടുത്തേണ്ടെന്ന് തോന്നി " ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ ആദ്യത്തേക്കയും ശബ്ദത്തോടെ ഞാൻ തേങ്ങി കൊണ്ട് ഉമ്മാനെ കെട്ടിപ്പിടിച്ചു. "ഉമ്മ എനിക്ക് ശല്യാന്ന് ആരാ പറഞ്ഞെ. ഹേ ആരാ പറഞ്ഞെ " ചോദിച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ പൊട്ടികരഞ്ഞു പോയിരുന്നു..

എന്റെ കരച്ചിൽ കണ്ട് ഉമ്മയും കരയാൻ തുടങ്ങിയപ്പോൾ ഇനി ഇങ്ങനെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ ഞാൻ ഉമ്മനെയും പിടിച്ചു കൊണ്ട് എന്റെ റൂമിൽ പോയി. ഉമ്മാനെ ബെഡിൽ ഇരുത്തി മടിയിൽ തല വച്ചു കൊണ്ട് ഞാൻ ECONOMICS ഫസ്റ്റ് ചാപ്റ്റർ വായിച്ചു കൊണ്ടിരുന്നു. വായിക്കുന്നതൊന്നും തലയിൽ കയറുന്നില്ലെങ്കിലും വായിച്ചു. ഉമ്മ എന്റെ മുടിയിൽ തലോടുന്നുണ്ട്. എനിക്ക് തന്നെ ഒരു പോസിറ്റീവ് എനർജി തോന്നി.. ഞാൻ ഇമ്പോര്ടന്റ്റ്‌ ആയ എല്ലാ ഭാഗങ്ങളും നല്ലത് പോലെ വായിച്ചു.. പതിയെ തലയിൽ തലോടൽ കുറഞ്ഞപ്പോൾ തന്നെ ഉമ്മ ഉറങ്ങിയെന്ന് മനസ്സിലായി. ഉമ്മാടെ മടിയിൽ നിന്ന് എണീറ്റ് കാൽ ഒക്കെ നേരെ വച്ചു. ചുമരിൽ ചാരി വച്ച തല എടുത്തു തലയിണയിൽ വച്ചു ഉമ്മാനെ നേരെ കിടത്തി പുതപ്പിച്ചു കൊടുത്തു. കുറച്ചു സമയം ഉമ്മാനെ തന്നെ അങ്ങനെ നോക്കി നിന്നു. പെട്ടെന്ന് മൈൻഡിലേക്ക് സുന്ദരൻ കടുവയുടെ മുഖവും ചെവിയിൽ കടുവയുടെ ഗർജ്ജനവും വന്നപ്പോൾ ശടപടെന്ന് എണീറ്റ് ഉമ്മാടെ നെറ്റിയിൽ ഒരു മുത്തം നൽകി ടേബിൾ ഇൽ പോയിരുന്നു.

അപ്പോഴാണ് വീണ്ടും സുന്ദരൻ കടുവ തന്ന ആ ബുക്കിനെ കുറിച്ച് ഓർമ വന്നത്.ഞാൻ ബുക്ക്‌ എടുത്തു കയ്യിൽ പിടിച്ചു. 'ഇനി ഇതിൽ നാളേക്കുള്ള ചോദ്യങ്ങൾ വല്ലതും ആവുമോ 🤔' ആണെങ്കിൽ രക്ഷപ്പെട്ടു എന്നും കരുതി ഫസ്റ്റ് പേജ് തുറന്നപ്പോൾ ECONOMICS എന്ന് വലുതാക്കി എഴുതിയത് കണ്ടപ്പോൾ ഇത് അത് തന്നെ എന്നും വിചാരിച്ചു സെക്കന്റ്‌ പേജ് മറിച്ചപ്പോൾ അതിൽ എഴുതിയത് കണ്ട് 'ഇതായിരുന്നോ ' എന്ന് പുച്ഛിച്ചു കൊണ്ട് ചോദിച്ചപ്പോൾ ഒരു നിമിഷം ഞാൻ ചിന്തിച് കൂട്ടിയതൊക്കെ മനസ്സിൽ വന്നു.. 'നാണമുണ്ടോ പെണ്ണെ ' എന്റെ പരട്ട മനസ്സ് എന്നോട് തന്നെ ചോദിച്ചപ്പോൾ മനസ്സിനെ പുച്ഛിക്കാനല്ലാതെ എന്നെ കൊണ്ട് ഒന്നിനും കഴിയുമായിരുന്നില്ല.. ഞാൻ അതിലൊന്ന് കൂടെ നോക്കി എന്റെ പേരില്ല എന്ന് ഉറപ്പ് വരുത്തി അടുത്ത പേജ് കൂടി മറിച്ചപ്പോൾ അഫ്ന ജെബിൻ എന്ന് നല്ല മൊഞ്ചിൽ എഴുതി വച്ചിരിക്കുന്നത് കണ്ടപ്പോൾ സന്തോഷത്തിന് പകരം ആ സുന്ദരൻ കടുവയെ എടുത്തു അളക്കാനാണ് എനിക്ക് തോന്നിയത്..

കുറച്ചു ചോദ്യങ്ങൾ കൂടെ അയാൾക്ക് ഇതിന്റെ കൂടെ എഴുതി തന്നോടായിരുന്നോ.. അല്ല ചങ്ങായിമാരെ ഇങ്ങക് മനസ്സിലായോ ഇതെന്താന്ന് പ്രത്യേകിച്ച് ഒന്നുല്ല എക്സാമിന്റെ മാർക്ക്‌ എഴുതാൻ എല്ലാവരുടെയും പേര് എഴുതി വച്ചൊരു ഒണക്ക ബുക്ക്‌.. അല്ല അയാൾ ചോദ്യം ചോദിക്കും എന്നല്ലേ പറഞ്ഞെ പിന്നെ എന്തിനാ ഇത്.. ഇനി എക്സാം ആവുമോ അങ്ങനെ ആണെങ്കിൽ പറയേണ്ടേ.. ആ എന്തേലും ആയിക്കോട്ടെ.. ECONOMICS ടെക്സ്റ്റ്‌ എടുത്തു കുറച്ചു വായിച്ചു ഇമ്പോര്ടന്റ്റ്‌ പോയ്ന്റ്സ് എല്ലാം നോട്ടിൽ എഴുതി അത് പേടിച്ചോണ്ടിരിക്കുന്ന ഇടയിൽ തന്നെ ഉറങ്ങി പോയിരുന്നു.. സൂര്യകിരനങ്ങൾ മുഖത്തടിച്ചപ്പോഴാണ് കണ്ണ് തുറന്നത്. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം അഞ്ചു മണിയായിട്ടുണ്ട്. വേഗം എണീറ്റ് മുറ്റമടിച്ചു പ്രഭാത ഭക്ഷണം ഉണ്ടാക്കി ഉമ്മാടെ അടുത്ത് കൊണ്ട് പോയി ഒരു സ്‌റ്റുളിന്റെ മുകളിൽ മൂടി വച്ചു അതിന്റെ അടുത്തായി തന്നെ ടാബ്‌ലെറ്റും വച്ചു കൊച്ചമ്മയുടെ വീട്ടിലേക്ക് ഇറങ്ങി.

'ഇന്നും അവിടെ സുടുവ ഉണ്ടാവുമോ 'ഞാൻ എന്നോട് തന്നെ ചോദിച്ചപ്പോഴാണ് പരട്ട മനസ്സ് ആരാ സുടുവ എന്ന് ചോദിച്ചത്. അത് നിങ്ങൾക്കും അറിയാത്തത് കൊണ്ട് ഞാൻ പറയാം.സുന്ദരൻ കടുവയാണ് സുടുവ. എങ്ങനെയാണെന്ന് ചോദിച്ചാൽ എന്റെ ബ്രില്ലിന്റ് ബുദ്ധി കാരണം സുന്ദരൻ കടുവയെ ഞാൻ ഒന്ന് ഷോർട് ആക്കി.സുന്ദരനിലെ സു യും കടുവയിലെ ടുവയും. വാട്ട്‌ എ ഫെന്റസ്റ്റിക് ബുദ്ധി ഞാൻ എന്നെ തന്നെ സ്വയം പ്രശംസിച്ചു കൊണ്ട് കൊച്ചമ്മയുടെ വീട്ടിലെത്തിയത് അറിഞ്ഞത് തന്നെയില്ല.. അടുക്കളയിൽ കയറി സ്ഥിരം പണിയായ പാത്രം കഴുകലും മുറ്റമടിക്കലുമെല് ചെയ്തു ഒന്ന് നിവർന്നു നിന്നപ്പോൾ എന്നെ തന്നെ നോക്കുന്ന ഒരു പെൺകുട്ടിയെ ആണ് കണ്ടത്. 'ഇതിപ്പോ ആരാ ' എന്നും വിചാരിച്ചു അവളെ ഒന്ന് സ്കാൻ ചെയ്തപ്പോഴാണ് പെണ്ണ് വായിലെ ബ്രേഷും പിടിച്ചു ഇളിച്ചത്. അവളെ മുടിയും പല്ലുമൊക്കെ കണ്ട് ഒരു നിമിഷം പ്രേതമാണോ എന്ന് വരെ സംശയിച്ചു..ബ്രെഷ് ചെയ്തു ഒന്ന് തുപ്പിക്കൊണ്ട് അവൾ പറഞ്ഞു.

"അലോ ഞാൻ ആരിക. ഇവിടുത്തെ കൊച്ചു മോൾ ആണ് " അവൾ പ്രസന്നമായ വായിൽ നിന്ന് ബ്രെഷ് എടുക്കാതെ ഇളിച്ചപ്പോൾ ഞാനും ഒന്ന് ഇളിച്ചു കൊടുത്ത്. "ഇത്തൂസിനെ പറ്റി പറയ്. എന്താ പേര് വീട് എവിടെയാ പടിക്കെണോ.. വീട്ടിൽ ആരൊക്കെ ഉണ്ട് "നോൺ സ്റ്റോപ്പ്‌ ആയ അവളുടെ സംസാരം കേട്ട് ഒരു നിമിഷം എന്റെ കിളിയെല്ലാം പറന്നു.. "ഇതൂസേ ങ്ങളോട്.. ഇങ്ങള് ഇതേത് ലോകത്താണ് "കണ്ണിന്റെ മുന്നിൽ കൈ കാണിച്ചു കൊണ്ട് അവൾ ചോദിച്ചപ്പോൾ ഞാൻ ചമ്മിയത് മറച്ചു കൊണ്ട് അവളോട് പറഞ്ഞു. "എന്റെ പേര് അഫ്ന. വീട് ഇവിടെ നിന്ന് കുറച്ചു പോകാനുണ്ട്. വീട്ടിൽ ഉമ്മ മാത്രമേ ഒള്ളു. പ്ലസ് ടു വിനു പടിക്കുന്നു " ഞാൻ പുഞ്ചിരിച്ച് കൊണ്ട് തന്നെ പറഞ്ഞു. "ആരി " അവളെ ആരോ വിളിച്ചപ്പോൾ പിന്നെ കാണാം എന്നും പറഞ്ഞു അവൾ പോയി. പെട്ടെന്നാണ് ക്ലാസ്സ്‌ ഉള്ള കാര്യം ഓർമ വന്നത്. പടച്ചോനെ അതും പറഞ്ഞു റസിയുമ്മാട് പറഞ്ഞു ഞാൻ വീട്ടിലേക്ക് ഓടി.. കുളിക്കലും സ്കാർഫ് ഇട്ട് ബാഗ് ഉം എടുത്തു ഉമ്മാനോട് പറഞ്ഞു ഉമ്മാക്ക് ഒരു മുത്തവും നൽകി പുറത്തേക്ക് ഓടി... പടച്ചോനെ കാത്തോളണേ........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story