ECONOMICS: ഭാഗം 9

economics

രചന: rinsi

ഗേറ്റ് ന്റെ മുന്നിൽ എത്തി സമയം നോക്കിയപ്പോൾ 9 :40 ആയിട്ടുണ്ട്. സെക്യൂരിറ്റി ചേട്ടന് ഒന്ന് ഇളിച്ചു കൊടുത്ത് വേഗം ക്ലാസ്സിലേക്ക് ഓടി.. "May i coming sir" കിതച്ചു കൊണ്ട് ചോദിച്ചപ്പോൾ സർ എന്നെ ഒന്ന് നോക്കി. "Coming" സുടുവ കയറാൻ പറഞ്ഞപ്പോൾ ആശ്വാസത്തോടെ കയറി സീറ്റിലേക്ക് നടക്കുമ്പോഴാണ് സുടുവ നിൽക്കാൻ പറഞ്ഞത്. ഞാൻ എന്താ എന്നുള്ള ഭാവത്തോടെ സുടുവയെ നോക്കി. "എത്രെ മണിക്കാ ബെൽ അടിക്കുന്നത് "സുടുവ ഭാവങ്ങളൊന്നും ഇല്ലാതെ മാറിൽ കൈ പിണച്ചു കെട്ടിക്കൊണ്ട് ചോദിച്ചു. 'സുടുവക്ക് അറിയില്ലായിരിക്കും. അതോണ്ടാവും എന്നോട് ചോദിക്കുന്നത്. പുവർ ബോയ് ' ആത്‍മിച്ചു കൊണ്ട് ഞാൻ പറഞ്ഞു "9:30 സർ " ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. "ഇപ്പോൾ സാമ്യം എത്രെയായി "വീണ്ടും സുടുവ 'ഇയാളെ കയ്യിലല്ലേ ഒരു വാച്ച് കിടക്കുന്നത്. എന്റെ വാച്ച് ഓടുമോ എന്ന് നോക്കാനാവും.'ആത്മ "9:50 സർ " ചുണ്ടിലെ ച്ചിരി ഒട്ടും കുറക്കാതെ തന്നെ ഞാൻ സുടുവയോട് പറഞ്ഞു. ഇത് വരെ ഭാവങ്ങളൊന്നും ഇല്ലാത്ത മുഖഭാവം പെട്ടെന്ന് രൗദ്ര ഭാവത്തിലായി. അറിയാതെ തന്നെ ഞാൻ ഒരു ചുവട് ബാക്കിലേക്ക് വച്ചു പോയിരുന്നു.

"9:30 ന് തുടങ്ങുന്ന ക്ലാസ്സിന് 9:50 നാണ് കേറി വന്നത് അതും പോരാനിട്ട് നിന്ന് ചിരിക്കുന്നത് കണ്ടില്ലേ ഒറ്റ വീക്ക് അങ്ങ് തന്നാലുണ്ടല്ലോ.. എന്ത് നോക്കി നില്ക്കാ സീറ്റിൽ പോയിരിക്കെടി " കടുവ അലറിയപ്പോൾ അറിയാതെ തന്നെ കണ്ണെല്ലാം നിറഞ്ഞിരുന്നു. സീറ്റിലേക്ക് നടക്കുമ്പോൾ കാഴ്ചയെ കണ്ണുനീർ മറച്ചിരുന്നു. ആരെയും നോക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. പരിഹസിക്കുന്ന നയനയുടെ മുഖം മനസ്സിലേക്ക് ഓടി എത്തി.കണ്ണെല്ലാം നിറഞ്ഞു തുളുമ്പി.. "ഒന്ന് നിന്നെ " വീണ്ടും കടുവയുടെ സൗണ്ട് കേട്ടപ്പോൾ മുഖം ഉയർത്താതെ തന്നെ തിരിഞ്ഞു നോക്കി. "ഞാൻ തന്ന ബുക്ക്‌ എവിടെ " സുടുവ അത് ചോദിച്ചപ്പോഴാണ് അങ്ങനത്തെ ഒരു സാധനത്തിനെ കുറിച്ച് തന്നെ ഓർമ വന്നത്. ഞാൻ പെട്ടെന്ന് ബാഗ് തുറന്നു ബുക്ക്‌ എല്ലാം നോക്കി. 'ഇല്ല ഇതിലൊന്നുമില്ല പടച്ചോനെ ഞാൻ എടുത്തില്ലേ ഇനി ' നിറഞ്ഞു തുളുമ്പിയ കണ്ണെല്ലാം പുറം കൈ കൊണ്ട് തുടച്ചു ഞാൻ വീണ്ടും ബാഗിൽ നോക്കാൻ തുടങ്ങി. **-***-***-**- രാവിലെ തന്നെ ഉപ്പ വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞത് കൊണ്ട് തന്നെ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നിരുന്നു. കാരണം എത്രെ ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയിരുന്നില്ല. സ്കൂളിലേക്കും അതിന്റെ ദേഷ്യത്തിൽ തന്നെ ആയിരുന്നു വന്നത്.

ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ കണ്ണ് ആദ്യം പോയത് അഫ്നയുടെ ബെഞ്ചിലേക്കാണ്. അവിടെ അവൾ ഇല്ലെന്ന് കണ്ടതും ദേഷ്യം ഒന്നുകൂടെ വർധിച്ചു. കാരണം ഇല്ലാതെ ദേഷ്യം ദേഷ്യം വരാൻ തുടങ്ങി. എല്ലാവരും ഇരുന്നു പഠിക്കുന്നത് കണ്ടപ്പോൾ ആണ് ഇന്ന് question ചോദിക്കും എന്ന് പറഞ്ഞത് ഓർമ വന്നത്. ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓഫീസ് റൂമിൽ പോയി ഒരു ചൂരലും എടുത്തു ക്ലാസ്സിലേക്ക് തന്നെ തിരിച്ചു പോയി. ചെന്ന പാടെ എല്ലാവരോടും ചോദ്യം ചോദിക്കാൻ തുടങ്ങി. അപ്പോഴാണ് ആ കിളി നാദം കേട്ടത്. May coming എന്ന്. ഞാൻ കയറാൻ പറഞ്ഞു അഫ്ന ആണെന്ന് കണ്ടപ്പോൾ ഒന്നടങ്ങിയ ദേഷ്യം വീണ്ടും വന്നു. എന്താ പറ്റിയതെന്ന് എനിക്ക് തന്നെ അറിയില്ല. ദേഷ്യത്തിന് പുറത്ത് എന്തൊക്കെയോ പറഞ്ഞു. അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടപ്പോൾ ഒന്നും പറയേണ്ടിരുന്നില്ല എന്ന് തോന്നി.അവളോട് പോയി ഇരിക്കാൻ പറഞ്ഞപ്പോഴാണ് innale കൊടുത്ത ബുക്കിന്റെ കാര്യം ഓർമ വന്നത്.

അവളോട് ചോദിച്ചപ്പോൾ ബാഗ് നിലത്തു വച്ചു തിരയുന്നത് കണ്ടപ്പോൾ മനസ്സിന് ഒരു അസ്വസ്ഥത തോന്നി. അവളെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ കൊണ്ട് വന്നിട്ടില്ല എന്ന് മനസ്സിലായി. ദേഷ്യം വന്നപ്പോൾ തന്നെ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. നിഷ്കളങ്കമായ ആ മുഖം കണ്ടതും ദേഷ്യമെല്ലാം അലിഞ്ഞു പോയി. ഞാൻ അവളോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു ചോദ്യം ചോതിക്കൽ വീണ്ടും തുടങ്ങി.. ***-**-**-**-*** സർ സീറ്റിൽ ഇരിക്കാൻ പറഞ്ഞപ്പോഴാണ് ഒന്ന് ശ്വാസം നേരെ വീണത്. ഞാൻ ആശ്വാസത്തോടെ സീറ്റിൽ പോയി ഇരുന്നു.അപ്പോൾ തന്നെ സുടുവ ചോദ്യം ചോദിക്കാൻ തുടങ്ങി. "വാട്ട്‌ is ഇൻകം "സുടുവ ബോയ്സിന്റെ സൈഡിൽ നിന്ന് ചോദിക്കാൻ തുടങ്ങി. പടച്ചോനെ ഇതൊന്നും ഞാൻ പഠിച്ചില്ലല്ലോ.. ഓരോരുത്തരായി എഴുനേറ്റ് നിൽക്കാൻ തുടങ്ങി. അത് കണ്ടപ്പോൾ തന്നെ എനിക്ക് പേടിയാവാൻ തുടങ്ങി. ഓരോരുത്തരായി എഴുനേക്കാൻ തുടങ്ങിയതും സർ ന്റെ മുഖഭാവവും മാറി തുടങ്ങി. "സർ അഫ്നയെ പ്രിൻസി വിളിക്കുന്നുണ്ട് ".....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story