ഈ മഴയിൽ....❤️ പാർട്ട്‌ 1

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"അപ്പൊ ഇവരാണ് സ്ഥലത്തെ പ്രാധാനപ്രശ്നക്കാർ...." കയ്യിലുള്ള ഫോട്ടോസിലേക്ക് SI ആന്റണി ഉറ്റു നോക്കി... "അതെ സർ..സർ എവിടെ പുതിയത് ആയത് കൊണ്ടാ ഞാൻ പറഞ്ഞു തരാം.. ദേ ആദ്യത്തവൻ ആണ് ഇവന്മാരുടെ മെയിൻ..അവന്റെ പേരിൽ കുറച്ചു ക്രിമിനൽ കേസൊക്കെ ഉണ്ട്...കോളേജിൽ പഠിക്കുന്ന കാലത്ത് വല്ല്യേ സഗാവ് ആയിരുന്നു... ഒരിക്കൽ ഇവൻ എന്നെ കൈ വെച്ചിട്ടുണ്ട് കോളേജിലേ ഒരു പ്രശ്നത്തിൽ......" കോൺസ്റ്റബിൾ പറയുന്നത് സുന്ദരനായ ആ ചെറുപ്പക്കാരന്റെ ഫോട്ടോയിൽ നോക്കിയ SI യുടെ കണ്ണുകൾ കുറുകി... "എങ്ങനാ അങ്ങ് കൊമ്പത്തെ ടീം ആണോ ഇവൻ..??" "ആഹ്... നമ്മുടെ പാർട്ടി നേതാവ് ഇല്ലേ ദത്തൻ സർ... അങ്ങേരുടെ ഇളയ പുത്രനാണ്... അച്ഛനും മോനും തമ്മിൽ വഴക്കാണ് ചെറുക്കനെ വീട്ടിൽ നിന്ന് പണ്ടേക്ക് പണ്ടേ ഇറക്കി വിട്ടതാ... ഒരു പെണ്ണ് കേസിൽ..." കോൺസ്റ്റബിൾ പറഞ്ഞു... "കൊള്ളാലോ... അച്ഛൻ നേതാവും മകൻ സഖാവും...." SI പുച്ഛത്തോടെ ചിരിച്ചു... "അച്ഛനും മോനും തമ്മിൽ ചെറിയ വഴക്ക് ഒന്നുമല്ല സാറേ...ദത്തൻ സർ തന്നെ എത്ര കേസിൽ സ്വന്തം മോനെ പെടുത്തിയിട്ടുണ്ടെന്നോ.... പിന്നെ ഇവന് മൂത്തത് ഒരെണ്ണം ഉണ്ട്... ഹരികൃഷ്ണൻ... ആ പയ്യനിപ്പോ IPS ട്രിനിങ്ങിലാണ്...

ദത്തൻ സാറിനു മൂത്തവൻ മതി ഇളയതിനെ അടുപ്പിക്കില്ലത്രേ.... നാട്ടുകാർ പലതും പറയുന്നുണ്ട്...." "എന്താടോ ഇവന്റെ പേര്...??" "ബദ്രി...ബദ്രിനാഥ്‌.." "മ്മ്... ബദ്രി.,..!!!!" അയാളുടെ കണ്ണുകൾ കുറുകി... "ദേ... പിന്നെ ഇത്... ഇവന് എന്തോ വായിൽ കൊള്ളാത്ത പേരാ...ഇച്ചൂന്നാ എല്ലാരും വിളിക്കുന്നത്...ഇഹ്തിഷാം.. അതെന്നെ പേര്...നമ്മുടെ കവലയിൽ ബേക്കറി നടത്തുന്ന അഹമ്മദിന്റെ മകനാണ്." "മ്മ്...." ആന്റണി ഒന്ന് അമർത്തി മൂളി.. "ഇത് ദർഷിക്ക്...ദത്തൻ സാറിന്റെ അമ്മക്ക് എവിടെന്നോ കിട്ടിയതാ ആരോ ഉപേക്ഷിച്ചു പോയത്...പത്തു പതിനെട്ടു വയസ്സേ ഒള്ളൂ....ദത്തൻ സാറിന്റെ അമ്മ മരിച്ചതിൽ പിന്നെ ഇവൻ ബദ്രിയുടെ കൂടെയ...." "അപ്പൊ ഇവനോ...??" അവസാന ഫോട്ടോ നോക്കി കൊണ്ട് അയാൾ ചോദിച്ചു... "ഇവൻ കോൺസ്റ്റബിൾ പ്രഭാകരന്റെ മോനാ... ഗൗരി ശങ്കർ.... " "ഇവന്മാരെ ഇപ്പൊ എവിടെ പോയാൽ കാണാൻ പറ്റും....??" ആന്റി അയാളോട് ചോദിച്ചു... "ഈ രാത്രിയിൽ നാലും ബദ്രിയുടെ വീട്ടിൽ കാണും ... പക്ഷെ സാറേ അവന്മാരെ പൂട്ടാൻ ഇച്ചിരി പാട.... ഇവന്മാർക്ക് എല്ലാത്തിനും വളം വെച്ച് കൊടുക്കുന്ന ഒരാളുണ്ട്..." അതെ കേട്ടതും ആന്റണി അയാളെ ചോദ്യഭാവത്തിൽ നോക്കി... "രാമനാഥൻ.... ബദ്രിയുടെ അച്ഛന്റെ സ്ഥാനത് ആണ് പുള്ളി.....അയാള് പറഞ്ഞാൽ ബദ്രി എന്ത് ചെയ്യും..... കേസ് ആയാൽ അവനെ ഈസിയായി ഇറക്കി കൊണ്ട് വരുകയും ചെയ്യും....." അത് കേട്ടതും ആന്റണി ബദ്രിയുടെ ഫോട്ടോ കയ്യിൽ ഇട്ടു ഞെരിച്ചു......! ____

"ഉമ്മാ.... ഞാൻ പോവാ....." ടേബിളിൽ നിന്ന് കീ എടുത്തു കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി വന്നു കൊണ്ട് ഇച്ചു വിളിച്ചു പറഞ്ഞു... "എടാ..ഇനി എപ്പോ ഇങ്ങോട്ട് കെട്ടിയെടുക്കും...." ഉമ്മത്തേക്ക് വന്നു കൊണ്ട് ആയിഷുമ്മ വിളിച്ചു ചോദിച്ചു.... "നാളെ രാവിലെ എത്തും...." അതും പറഞ്ഞു കൊണ്ട് അവൻ ഓപ്പൺ ബ്ലാക്ക് ജിപ്സി സ്റ്റാർട്ട്‌ ആക്കി... "ഇങ്ങനെ ഒരു ചെക്കൻ...നീ ഇങ്ങനെ തോന്നിയത് പോലെ നടക്കുന്നത് കൊണ്ട് നിന്റെ ഉപ്പച്ചിയുടെ വായിൽ നിന്ന് കേൾക്കുന്നത് ഞാനാ ... ഒരു നേരത്തും വീട്ടിൽ ഉണ്ടാവില്ല...." ആയിഷുമ്മ സ്വയം നെറ്റിക്ക് അടിച്ചു കൊണ്ട് പറഞ്ഞു....ഇഹ്തിഷാം എന്നാ ഇച്ചു ഒന്ന് ചിരിച്ചു.. "എന്റെ നല്ല ഉമ്മച്ചി അല്ലെ ... ഉപ്പാനെ ഒന്ന് പറഞ്ഞ് മനസിലാക്കന്നെ.... ഇങ്ങടെ കെട്ട്യോൻ അല്ലെ..." "പൊക്കോണം ചെക്കാ... അവന്റെ ഒരു....." കയ്യിൽ ഇരുന്ന തവി അവന് നേരെ ഓങ്ങിയതും ഇച്ചു പൊട്ടിച്ചിരിച്ചു കൊണ്ട് ജിപ്സി മുന്നോട്ട് എടുത്തു.... ഇരുട്ടിൽ വെളിച്ചം പടർത്തി കൊണ്ട് ജിപ്സി മുന്നോട്ട് പാഞ്ഞു.... പിന്നെ ചെന്ന് നിന്നത്...ഒരു വീടിന് മുന്നിലാണ്..... "ശങ്കരോ.....എടാ ശങ്കരാ....!!!" ജിപ്സിയിൽ ഇരുന്നു കൊണ്ട് അവൻ ഹോൺ അടിച്ചു കൊണ്ട് നീട്ടി വിളിച്ചു.... "നാടും നാട്ടുകാർക്കും ഉപകാരം ഇല്ലാത്തവൻ..... പ്പാഹ്.....!!"

വീടിനുള്ളിൽ നിന്ന് പ്രഭാകരന്റെ ശബ്ദം ഉയർന്നു കേട്ടു.... "ഹോ....അവന്റെ അച്ചൻ ഇന്ന് നേരത്തെ തുടങ്ങിയോ..?? " ഇച്ചു തലയൊന്ന് കുടഞ്ഞു... അപ്പോഴത വീടിന്റെ ഉള്ളിൽ നിന്ന് ദൃതിയിൽ ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ട് വരുന്നു ഗൗരിശങ്കർ എന്നാ ശങ്കർ.... ശങ്കർ വേഗം വന്ന് വണ്ടിയിൽ കയറി... "വേഗം വിട്ടോ....ഇല്ലേൽ എന്റെ തന്തപ്പിടി ഇപ്പൊ ഇറങ്ങി വരും...." ശങ്കർ ഉമ്മറത്തേക്ക് നോക്കി പറഞ്ഞു... "മ്മ്...." ഇച്ചു ഒന്ന് മൂളി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു... "ഇന്ന് എന്താ കണ്ണന്റെ ജിപ്സി നിന്റെൽ....??" യാത്രക്ക് ഇടയിൽ ശങ്കർ ചോദിച്ചു... "എന്റെ ബുള്ളറ്റ് അവന്റെ വീട്ടിൽ ഇരിപ്പുണ്ട്.... ഉച്ചക്ക് ഞാൻ ഇതും കൊണ്ട എന്റെ വീട്ടിലേക്ക് പോയത്..." "മ്മ്... നിന്റെ ഉമ്മച്ചിക്കുട്ടി എന്ത് പറയുന്നു...ഈ അടുത്ത് എങ്ങാനും നീ അവളോട് i luv you പറയുമോ ...??" ശങ്കറിന്റെ ചോദ്യം കേട്ടതും ഇച്ചു അവനെ നോക്കി കണ്ണുരുട്ടി... "മോനെ ശങ്കരൻക്കുട്ടി... അവള് ഉമ്മച്ചികുട്ടിയല്ല ഉണ്ടച്ചിക്കുട്ടിയാ...ഉണ്ടച്ചി..." ഇച്ചു കെറുവിച്ചു... ശങ്കർ ചിരിച്ചു... ജിപ്സി ഒരു വലിയ ഗേറ്റ് കടന്ന് വീടിന് മുറ്റത്തേക്ക് കയറി... വിശാലമായ വലിയ നാല്ക്കെട്ട്...!! അവർ രണ്ട് പേരും ജിപ്സിയിൽ നിന്നിറങ്ങി... "ദേ കണ്ണേട്ടാ... ശങ്കരനും ഇച്ചുക്കയും എത്തീട്ടോ..."

ഉമ്മറത്ത് ഇരുന്നു പബ്ജി കളിച്ചു കൊണ്ടിരിക്കെ ദർഷിക്ക് എന്നാ അപ്പു വിളിച്ചു പറഞ്ഞു... ശങ്കർ ഓടി ചെന്ന് അവന്റെ ചെവിക്ക് പിടിച്ചു... "അവനെ കണ്ണേട്ടാ എന്ന് വിളിക്കാമെങ്കിൽ എന്നെ ഏട്ടാന്നു വിളിച്ചാൽ എന്താടാ...." "അത് പിന്നെ ശങ്കരാന്ന് വിളിക്കാനാണ് ഒരു ഗുമ്മ്....." അപ്പു കണ്ണിറുക്കി കൊണ്ട് പറഞ്ഞു.. "അവന്റെ ഒരു ഗുമ്മ്...." ശങ്കർ പിറു പിറുത്തു കൊണ്ട് ഉമ്മറത്ത് കയറി ഇരുന്നു... "എന്നാപ്പിന്നെ കണ്ണനെ നിനക്ക് ബദ്രി എന്ന് വിളിച്ചൂടെ..." ഇച്ചുവാണ് ചോദിച്ചത്... "ഉയ്യോ... ഞാനില്ല...എന്നിട്ട് വേണം തർക്കുത്തരം പറഞ്ഞെന്ന് പറഞ്ഞ് എന്നെ ഇവിടുന്ന് ഇറക്കി വിടാം...." "ആഹ് അപ്പൊ ലവന് പേടിയുണ്ട്..." ശങ്കർ അപ്പുവിന്റെ തലക്ക് കൊട്ട് കൊടുത്തു... "നിങ്ങൾ എത്തിയോ...??" ഗൗരവമേറിയ ശബ്ദം കേട്ട് മൂന്ന് പേരും തിരിഞ്ഞു നോക്കി... ഉടുത്തിരുന്ന കാവിമുണ്ടിന്റെ അറ്റം എടുത്തു പിടിച്ച് കൊണ്ട് താടിയും തടവി കൊണ്ട് ബദ്രി പുറത്തേക്ക് വന്നു... അപ്പു വേഗം ഫോൺ എടുത്തു വെച്ചു... "ഡാ.... പോയി രണ്ട് ഗ്ലാസും ഫ്രിഡ്ജിൽ നിന്ന് വെള്ളവും എടുത്തോണ്ട് വാ... " അപ്പുവിനോട് ആയി ബദ്രി പറഞ്ഞു... അവൻ അനുസരണയോടെ എഴുനേറ്റ് പോയി.... "ഇപ്പൊ എന്താ അവന്റെ അനുസരണ...." ഇച്ചുവും ശങ്കറും പരസ്പരം നോക്കി ചിരിച്ചു...... രാത്രിയിൽ ഈ ഒത്തു കൂടൽ പതിവാണ്... ചാരു പടിയിൽ ചാരി ഇരുന്ന് ടച്ചിങ്ങിസിന് കൊണ്ട് വന്ന മിച്ചർ വാരി തിന്നുകയായിരുന്നു അപ്പു... ഇച്ചു ബിയർ ഒൺലി ബിയർ ആണ്.... ബദ്രി തിണ്ണയിൽ കയറി ഇരുന്ന് പുറകിലേ തൂണിലേക്ക് ചാരി ഇരിക്കുകയാണ്... ഗ്ലാസ്സിലെ മദ്യം അവൻ ഇടക്ക് നുണഞ്ഞു കൊണ്ടിരുന്നു.... പുറത്ത് ചെറുതായിട്ട് മഴപെയ്യുന്നുണ്ട്..... "ഡാ...ഗൗരി...." പുറത്തേക്ക് നോക്കി ഇരുന്നു കൊണ്ട് അവൻ വിളിച്ചു... "എന്താടാ...??". "ഒരു പാട്ട് പാടിക്കെ..." ശങ്കറിന്റെ പാട്ട് മധ്യ സേവക്ക് ശേഷം പതിവാണ്...

🎶ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല..... എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌.. സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌ പറയൂ നീ പറയൂ (2) ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല.....🎶

അവസാനം അയ്യപ്പോഴേക്കും ശങ്കറിന്റെ നാവ് കുഴങ്ങി.... അവൻ നിലത്തേക്ക് ചാഞ്ഞു... അപ്പുവും ഇച്ചുവും ഉറക്കം തൂങ്ങി തുടങ്ങി.. ബദ്രി തൂണിൽ ചാരി അങ്ങനെ ഇരുന്നു.... ഇടക്ക് എപ്പോഴോ ഉറക്കം അവനെ താഴുകാൻ ഒരുങ്ങിയപ്പോൾ അങ്ങിങായി കിടക്കുന്ന മൂന്നെണ്ണത്തിനെയും ഒന്ന് നോക്കിയ ശേഷം റൂമിലേക്ക് നടന്നു... ലഹരിയും ഉറക്കവും ഒരുപോലെ അവന്റെ കണ്ണുകളെ തളർത്തി തുടങ്ങിയിരുന്നു.... കയ്യിലെ ഫോൺ ടേബിളിൽ വെക്കുന്നിടെ അവിടെ ഇരിക്കുന്ന ഡയറിയിൽ കണ്ണുകൾ ഉടക്കി.... അതിനെ നോക്കി അവനൊന്നു പുച്ഛിച്ചു... കണ്ണുകൾ അടച്ചു തുറന്നു കൊണ്ട് അവൻ അതിന്റെ ഉള്ളിൽ നിന്ന് ഒരു പേജ് എടുത്തു... *നിൻ പ്രണയമഴ എനിക്കായ് പെയ്യില്ലെന്ന് അറിഞ്ഞിട്ടും... കൊതിച്ചു പോകുന്നു ഒന്ന് നനയാൻ..... ഇന്നീ കലാലയത്തോട് നീ വിട പറയും നേരം പെയ്ത ഈ മഴയിൽ...❤️ ഞാനും എന്റെ പ്രണയവും തനിച്ചായിയിരുന്നു ... * തുടരും.....

Share this story