ഈ മഴയിൽ....❤️ പാർട്ട്‌ 12

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ദേ മിണ്ടാതെ ഇരുന്നോ.. രാമച്ചൻ കേട്ടാൽ പുള്ളി നിന്റെ എല്ലൊടിക്കും...." ഇച്ചു അവനെ നോക്കി കണ്ണുരുട്ടി.... പത്മ വേഗം കാറിനടുത്തേക്ക് പോയിരുന്നു... രാമനാഥൻ ബദ്രിയുടെ നേരെ തിരിഞ്ഞു.... ബദ്രിയെ ചുറ്റി പിടിച്ചു പേടിയോടെ നിൽക്കുന്ന അച്ചൂനെ കണ്ട് അയാൾ മുഖം ചുളിച്ചു.... അച്ചു പതിയെ ബദ്രിയുടെ പുറകിലേക്ക് നിന്ന് ഷർട്ടിൽ പിടിച്ചു മുഖം മറച്ചു.... "രാമച്ച കയറി വാ....." ബദ്രി പുഞ്ചിരിയോടെ പറഞ്ഞു... അയാൾ ഉമ്മറത്തേക്ക് കയറി... ബദ്രി അയാൾക്കടുത്തേക്ക് ചെല്ലാൻ നിന്നതും...അച്ചു അവന്റെ പിടിച്ചു വെച്ചു.... "പോണ്ട കിണ്ണാ...." അച്ചു പേടിയോടെ അവനോട് പറഞ്ഞു....ബദ്രി ചിരിച്ചു.. "അച്ചു റൂമിൽ പോയി ഇരിക്ക്... ഞാൻ ഇപ്പൊ വരാട്ടോ..."കൊച്ചു കുട്ടികളോട് എന്നപോലെ അവൻ പറഞ്ഞു... "വേണ്ട.....പോവൂല...' അവളുടെ ചുണ്ടുകൾ വിതുമ്പി... "നല്ല കുട്ടിയല്ലേ.... ഞാൻ പറഞ്ഞാൽ അനുസരിക്കില്ലേ... മ്മ്..." പരിഭവത്തോടെ അവൻ ചോദിച്ചതും അച്ചു ഉണ്ടകണ്ണുകൾ കൊണ്ട് രാമനാഥനെ നോക്കി... പിന്നെ ബദ്രിയെ നോക്കി തലയാട്ടി... "എന്നാ പോയി റൂമിൽ ഇരിക്ക്...." അവളുടെ കവിളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞു... അച്ചു അകത്തേക്ക് ഒരു ഒറ്റമായിരുന്നു... "പതിയെ പോ അച്ചൂ....." ബദ്രി അവളെ നോക്കി വിളിച്ചു പറഞ്ഞു....

രാമനാഥൻ എന്താണ് നടക്കുന്നത് എന്നറിയാതെ നിൽക്കുവായിരുന്നു.... "രാമച്ചൻ എന്താ നിൽക്കുന്നത് ഇരിക്ക്...." ബദ്രി അയാൾക്ക് അരികിൽ വന്ന് നിന്നു... രാമനാഥൻ അവന്റെ തോളിൽ കൈ വെച്ചു.... "അവര് നല്ലോണം പെരുമാറിയോട... ചുണ്ടൊക്കെ പൊട്ടിയിരിക്കുന്നു...." അവന്റെ മുഖമാകെ കണ്ണോടിച്ചു കൊണ്ട് അയാൾ ചോദിച്ചു.... "ഏയ്‌ കഴിഞ്ഞ തവണ റോഡിൽ വെച്ച് കിട്ടിയ അത്രയില്ല... അന്നായിരുന്നല്ലോ കൈ ഒടിഞ്ഞത്...." ഇടയിൽ കയറി അപ്പു പറഞ്ഞു... ബദ്രി അവനെ ഒന്ന് തുറിച്ചു നോക്കിയതും അവൻ ഇച്ചൂൻറെ പുറകിലേക്ക് മാറി നിന്നു... ബദ്രി രാമനാഥനെ നോക്കി ചിരിച്ചു... "ഇല്ലാ രാമച്ച... എന്നെ കൊണ്ട് പറ്റുന്നത് ഞാനും അവന് കൊടുത്തന്നെ അതാണല്ലോ എന്നെ പിടിച്ച് അകത്തിട്ടത്.... പിന്നെ സ്റ്റേഷനിൽ എത്തിയ ശേഷം കുറച്ചു കിട്ടി... അത് പിന്നെ കൊടുക്കാൻ പറ്റില്ലല്ലോ..." കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞതും അയാൾ ചിരിച്ചു... "നിന്റെ തന്തപിടിയെ ഞാൻ ചെന്ന് കണ്ടിരുന്നു.... അവന്റെ അമ്മൂടെ ഒരു #&&&&..." രാമനാഥൻ പല്ല് ഞെരിച്ചു.... "അല്ലേലും രാമച്ചൻ വരണം നല്ല വെറൈറ്റി തെറികൾ കേൾക്കാൻ...."

അപ്പൂന്റെ കമെന്റ് കട്ടതും രാമനാഥൻ അവനെ ഒന്ന് നോക്കി.. "ഡാ കൊച്ചെറുക്കാ.. വേണ്ട...." കള്ള ദേഷ്യത്തോടെ അവനെ നോകിയതും അവൻ വീണ്ടും പതുങ്ങി.... "അവനെ കണ്ടില്ല ഞാൻ... ആ ഹരിയെ....അവൻ ചാർജ് എടുത്തതൊക്കെ ശങ്കർ വിളിച്ചപ്പോൾ പറഞ്ഞു.... ഒന്ന് നേരിട്ട് കാണണം എനിക്ക് അവൻ..." "ഏയ്‌... രാമച്ചൻ ഇതിൽ ഇടപെടേണ്ട.... ഞങ്ങളുടെ പ്രശ്നം ഞങ്ങൾ തന്നെ തീർത്തോളാം...." ബദ്രി ഗൗരവത്തോടെ ആയിരുന്നു അത് പറഞ്ഞത്.... രാമച്ചൻ അവന്റെ കവിളിൽ പതിയെ പിടിച്ച് രണ്ട് സൈഡിലേക്കും തിരിച്ചു നോക്കി.... ചുവന്നു വിങ്ങിയിരിക്കുന്നു കവിൾ എല്ലാം.... "പാർട്ടി പരിപാടി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു...അവിടുത്തെ കാര്യങ്ങൾ ഒക്കെ ശെരിയായോ...?" ഇച്ചു അവർക്കടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു... "ഓഹ്... എന്നാ പറയാനാടാ... ആകെ ഒരുമാതിരി...ഇത്തവണ ഇലക്ഷന് ഞാൻ നിൽക്കണം എന്നാ എല്ലാവർക്കും.... പക്ഷെ നമ്മുടെ നാട്ടിലെ നിങ്ങൾക്ക് ഒക്കെ അറിയാവുന്നതല്ലേ...ഞാൻ നിന്നാൽ ജയിക്കും എന്ന് തോന്നുണ്ടോ..??" ചാരു പടിയിലേക്ക് ചാരി ഇരുന്നു കൊണ്ട് അയാൾ പറഞ്ഞു...

"എന്തായാലും അഴിമതി നടത്തുന്ന ഇവന്റെ അച്ഛൻ ദത്തനെക്കാളും രാമച്ചന് തന്നെയാ വിജയ സാധ്യത... പിന്നെ ഞങ്ങളുടെ കൂടെ എന്തിനും ഏതിനും നടക്കുന്നതാണ് രാമചന് ഒരു നെഗറ്റീവ് സൈഡ് ആയിട്ട് നാട്ടുകാർ പറയുന്നത്... എല്ലാവരും ഇല്ലാട്ടോ കുറച്ചു പേര് മാത്രം...." ഗൗരി ചിരിയോടെ പറഞ്ഞു കൊണ്ട് രാമച്ചനടുത്ത് ഇരുന്നു..... "അപ്പു.... കുടിക്കാൻ എന്തേലും എടുക്ക്..." ബദ്രി അപ്പൂനോടായി പറഞ്ഞു.. "ഇപ്പൊ വേണ്ടടാ കണ്ണാ... ഞാൻ രാത്രി ഇങ്ങോട്ട് വരാം... നമുക്ക് ഒന്ന് കൂടാം..." അയാൾ കള്ളചിരിയോടെ പറഞ്ഞു.. "രാമച്ചാ... ബ്രാൻഡ് ഏതാ...." ശങ്കർ ശബ്ദം താഴ്ത്തി ചോദിച്ചു... "കിണ്ണാ....." ഉറക്കെ വിളിച്ചു കൊണ്ട് ഒരു രൂപം കാറ്റ് പോലെ ബദ്രിയുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.... ബദ്രി രാമച്ചനെ ഒന്ന് നോക്കിയ ശേഷം അച്ചൂന്റെ പുറത്തു പതിയെ തട്ടി കൊടുത്തു... "ഇപ്പൊ വരാന്ന് പറഞ്ഞിട്ട് അച്ചൂനെ പറ്റിക്ക്യാലെ...." ചുണ്ട് പിളർത്തി വിതുമ്പലോടെ ചോദിച്ചു.... "ഏതാ ഈ കുട്ടി... ഞാൻ അത് ചോദിക്കാൻ വിട്ടു..." അച്ചൂനെ നോക്കി സംശയത്തോടെ അയാൾ ചോദിച്ചു..... അച്ചു ബദ്രിയുടെ നെഞ്ചിൽ മുഖം അമർത്തി നിന്നു.....

"ഇത് അച്ചു...രണ്ട് മൂന്ന് ദിവസായി കൂടെ കൂടീട്ട്...." ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ബദ്രി പറഞ്ഞു... രാമച്ചൻ അപ്പോഴും മുഖം ചുളിച്ചു..... "രാമച്ചാ.... ഞാൻ പറയാം ..." ഇച്ചു മുന്നോട്ട് വന്നു..... അവൻ നടന്നതെല്ലാം അയാളോട് പറഞ്ഞു... അച്ചു ബദ്രിയുടെ കൈക്കുള്ളിൽ പതുങ്ങി.... "കിണ്ണാ....." നെഞ്ചിൽ നിന്ന് മുഖം ഉയർത്തി ഇടറിയ സ്വരത്തിൽ അവൾ വിളിച്ചു... "എന്ത് പറ്റി....??" സൗമ്യമായ് അവൻ ചോദിച്ചു.... "അച്ചൂന് പേടിയാ....." അവളുടെ ഉണ്ടാക്കണ്ണുകളിൽ കണ്ണീർ തുള്ളി ഉരുണ്ടു കൂടി..... "ആരെ.... എന്നെയോ...??" "മ്മ്ഹ്ഹ്..... ദേ...." വിറക്കുന്ന കൈകളോടെ അവൾ ഇച്ചൂനോട് സംസാരിച്ചു നിൽക്കുന്ന രാമനാഥനെ ചൂണ്ടി... "അയ്യേ... എന്തിനാ പേടിക്കണേ... രാമച്ചൻ പാവമാ...." ചിരിയോടെ അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു... അച്ചു വിതുമ്പി കൊണ്ട് രാമച്ചനെ നോക്കി.... മുഖത്തെ ഗൗരവം വെടിഞ്ഞു കൊണ്ട് അയാൾ അവളെ നോക്കി ചിരിച്ചു.... അച്ചു പേടിയോടെ ബദ്രി ഷർട്ടിൽ മുഖം മറച്ചു... "എന്റെ രാമച്ചാ ആ പിരിച്ചു വെച്ച മീശയൊന്ന് താഴ്ത്തി കണ്ണട അങ്ങ് ഊരി വെക്ക്...

അല്ലപിന്നെ പിള്ളേര് പേടിക്കാതെ ഇരിക്കുവോ...." ശങ്കർ ചിരിയോടെ പറഞ്ഞു.... രാമച്ചൻ ചിരിച്ചു കൊണ്ട് പിരിച്ചു വെച്ച മീശ താഴ്ത്തി കണ്ണട ഊരി മാറ്റി.... "മോളിങ്ങു വാ ചോയ്ക്കട്ടെ..." അയാൾ സൗമ്യമായ് അവളോട് പറഞ്ഞു.. "മ്മ്ഹ്ഹ്... വരൂല...."ബദ്രിയുടെ നെഞ്ചിൽ തലയിട്ടുരച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു.... "ചെല്ല് അച്ചു...." ബദ്രി അവളെ അടർത്തി മാറ്റാൻ നോക്കി... അവൾ മടിച്ചു നിന്നു... അത് കണ്ട് രാമച്ചൻ അവർക്കടുത്തേക്ക് ചെന്നു.... "കിണ്ണാ....." അച്ചു വിറച്ചു കൊണ്ട് ബദ്രിയെ മുറുകെ പിടിച്ചു... "കൊച്ചിന്റെ വീട് എവിടെയാണ് എന്നെങ്ങാനും പറഞ്ഞോടാ...??" ഗൗരവത്തോടെ അയാൾ ബദ്രിയോട് ചോദിച്ചു... അവൻ ഇല്ലെന്ന് തലയാട്ടി... അയാൾ അച്ചൂനെ ഒന്ന് നോക്കി... ബദ്രിയോട് പറ്റിച്ചേർന്ന് നിൽക്കുന്ന അവളുടെ നെറുകയിൽ ഒന്ന് തലോടി.... ആ കുഞ്ഞു ശരീരം തന്റെ കൈക്കുള്ളിൽ നിന്ന് വിറക്കുന്നത് ബദ്രി അറിയുന്നുണ്ടായിരുന്നു.. "മോള്... പേടിക്കണ്ട കേട്ടോ...." അയാൾ ചിരിയോടെ അവളോട് പറഞ്ഞു... അച്ചു ഇടം കണ്ണിട്ട് അയാളെ നോക്കി...

"എന്തായലും നിങ്ങൾ രണ്ട് ആണുങ്ങളുടെ കൂടെ ഒരു പെൺകുട്ടി താമസിക്കുന്നത് പിന്നീട് നിങ്ങൾക്ക് ദോഷമായി വരും...." ഗൗരവത്തോടെ ഉള്ള ആ വാക്കുകൾ കേട്ടതും ബദ്രിയുടെ മുഖം വാടി.... "തത്കാലം ഇവിടെ നിൽക്കട്ടെ ഇവളെ സേഫ് ആയ ഒരിടത്തേക്ക് നമുക്ക് മാറ്റാം...ട്രീറ്റ്മെന്റും ചെയ്യാം...." "മ്മ്......" ബദ്രി ഒന്ന് മൂളിയതെ ഒള്ളൂ.... "എന്നാ ഞാൻ ഇറങ്ങട്ടെ... രാത്രി വരാം...കേട്ടോടാ...." എല്ലാവരോടുമായ് യാത്ര പറഞ്ഞയാൾ ഇറങ്ങി ....  "ഇച്ചൂക്കാ...... ഇച്ചൂക്കാ...." പുറകിൽ നിന്നാ വിളി കേട്ട് ഇച്ചു ബുള്ളറ്റ് നിർത്തി തിരിഞ്ഞു നോക്കി... തലയിലെ തട്ടമൊന്നു ശെരിക്ക് ഇട്ടു കൊണ്ട് നൈഷു അവന്റെ അടുത്തേക്ക് ഓടി ചെന്നു..... "എന്താടി...??" ഒട്ടും മയമില്ലാതെ അവൻ ചോദിച്ചു.... "കണ്ണേട്ടൻ പോലീസ് സ്റ്റേഷനിൽ ആയിരുന്നു എന്ന് കേട്ടല്ലോ...." കിതച്ചു കൊണ്ട് അവന്റെ മുന്നിൽ നിന്ന് കൊണ്ട് അവൾ ചോദിച്ചു... "ആര് പറഞ്ഞു അന്റെ ഉപ്പ സൈത്താൻ പറഞ്ഞോ..." അവന്റെ ചോദ്യം കേട്ടതും അവളുടെ മുഖം വീർത്തു... "ന്റുപ്പയല്ല.. ഇങ്ങളാ സൈത്താൻ.... ഈ പുറകെ ഓടി വരുന്ന എന്നെ ഒന്ന് മൈൻഡ് ചെയ്താൽ എന്താ മനുഷ്യ....

ഒരു ഐ ലവ് യു പോലും പറയാൻ മനസ്സ് കാണിച്ചില്ലല്ലോ..?" അവളുടെ കവിളുകൾ ചുവന്നു.... മുഖത്ത് സങ്കടവും പരിഭവമുണ്ടായിരുന്നു.. "നിന്റെ ഡ്രാമ കഴിഞ്ഞെങ്കിൽ മാറി നിന്നെ ഞാൻ പോട്ടേ... മനുഷ്യനെ മെനക്കെടുത്താനായിട്ട്...." അവൻ ബൈക്കിന്റെ ഹാൻഡിൽ പിടി മുറുക്കി കൊണ്ട് പിറു പിറുത്തു.... "ഞാൻ തടിച്ച കാരണം ആണോ എന്നെ ഇഷ്ടല്ലാത്തേ അതോ എന്റെ ഉപ്പ കാരണമാണോ...??" സങ്കടത്തോടെ അവൾ ചോദിച്ചു.. "രണ്ട് ഒരു കാരണം ആണ്...." അവൻ കൂർത്ത മുഖത്തോടെ പറഞ്ഞു.. "അല്ല.. ഇച്ചൂക്കാക്ക് എന്നെ ഇഷ്ടാ... അത് അങ്ങ് തുറന്നു പറഞ്ഞൂടെ....??" "ഡീീ പെണ്ണെ.. ഒന്നങ്ങ് തരും ഞാൻ...എനിക്കിഷ്ടമല്ലെന്ന് ഞാൻ പറഞ്ഞതല്ലേ.... നിന്നെക്കാൾ നല്ല മൊഞ്ചത്തിമാരെ എനിക്ക് കിട്ടും.. അപ്പോഴല്ലേ ഈ ഉണ്ടച്ചിയെ...." അവൻ പുച്ഛത്തോടെ ചിരിച്ചു... "അങ്ങനെ ഒരുത്തി വന്നാൽ ഇങ്ങളെ കൊന്ന് ഞാനും ചാവും അവളുടെ കൂടെ നിങ്ങളെ ജീവിക്കാൻ വിടില്ല മനുഷ്യ...." അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി തിരിഞ്ഞു നടന്നു... "പോടീ ഉണ്ടച്ചി..." അവൾ പോകുന്നത് നോക്കി അവൻ വിളിച്ചു പറഞ്ഞു..

"ഞാനും തീ കത്തിക്കട്ടെ....??" വൈകീട്ട് മുത്തശ്ശിയുടെ അസ്ഥി തറയിൽ തിരി വെക്കുന്ന അപ്പൂന്റെ അടുത്ത് ചെന്ന് കൊണ്ട് അച്ചു ചോദിച്ചു... "അത് വേണ്ട... കൈ പൊള്ളും...." അവൾക്ക് അടുത്തേക്ക് വന്ന ബദ്രി ഗൗരവത്തോടെ പറഞ്ഞു... അച്ചു ചുണ്ട് കൂർപ്പിച്ചവനെ നോക്കി... ബദ്രി അസ്ഥി തറയിലേക്ക് നോക്കി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.... അച്ചു കൗതുകത്തോടെ അത് നോക്കി... അവൻ ചെയ്യുന്ന പോലെ പ്രാർത്ഥിച്ചു... "കിണ്ണാ......" അവന്റെ കയ്യിൽ തൂങ്ങി വീട്ടലേക്ക് നടക്കവേ കൊഞ്ചി കൊണ്ട് അവൾ വിളിച്ചു.... "എന്താ...??" അവൻ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു... "അച്ചൂന് അത് പൊട്ടിച്ചു തരുവോ....??" മുറ്റത്തെ മാവിലേക്ക് ചൂണ്ടി അവൾ ചിണുങ്ങി... "അതൊന്നും വേണ്ട... മിണ്ടാതെ അകത്ത് കയറി ഇരുന്നോ..." കണ്ണുരുട്ടി കൊണ്ട് അവൻ പറഞ്ഞതും ആ ഉണ്ടകണ്ണുകൾ പിടച്ചു..... "ഓഹ്... ഇനി ഡാം തുറക്കണ്ട.... ഡാ അപ്പൂ എന്താന്ന് വെച്ചാൽ പൊട്ടിച്ചു കൊടുക്കടാ...ഞാനൊന്ന് പോയി കിടക്കട്ടെ..." അപ്പു തലയാട്ടി കൊണ്ട് മുറ്റത്ത്‌ നിന്നൊരു കല്ലെടുത്ത് ആ വലിയ മാവിലെ മാങ്ങകൂട്ടത്തിലേക്ക് എറിഞ്ഞു....

ഒരു കുല മാങ്ങ വീണതും ബദ്രിയുടെ കൈ വിട്ട് അവൾ മാവിൻ ചുവട്ടിലേക്ക് ഓടി... ബദ്രി അത് കണ്ട് ചിരിയോടെ ഉമ്മറത്തേക്ക് കയറി ചാരു പടിയിൽ കിടന്നു.... അച്ചു മാങ്ങാ ഒന്ന് കടിച്ചു... പുളി വായിൽ പടർന്നതു... മുഖം ചുളിച്ചു കൊണ്ട് അവൾ തലകുടഞ്ഞു.... വേറൊരു മാങ്ങാ കൂടി കയ്യിലെടുത്തവൾ അവനടുത്തേക്ക് ഓടി ചെന്നു... അവളെ കണ്ടപ്പോൾ അവൻ എണീറ്റ് തൂണിൽ ചാരി ഇരുന്നു... ഓടി വന്നവൾ അവന്റെ മടിയിൽ സ്ഥാനം ഉറപ്പിച്ചതും ബദ്രി ഒന്ന് പകച്ചു... "ന്നാ...തിന്നോ...." മാങ്ങ അവന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു കൊടുത്തു... "എനിക്ക് വേണ്ട... നീ കഴിച്ചോ..." അവൻ പുഞ്ചിരിയോടെ പറഞ്ഞു... "അച്ചുമ്മ.... ദേ അവിടെ ചാമ്പക്കയുണ്ട്...."വീടിന് സൈഡിലെ തൊടിയിലേക്ക് നോക്കി അപ്പു പറഞ്ഞു... "ആണോ...??" കണ്ണുകൾ വിടർത്തി അവൻ ചോദിച്ചു.... "കിണ്ണാ അച്ചൂനും അങ്ങോട്ട്‌ പോണം..." ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ബദ്രിയുടെ ഷർട്ടിൽ പിടിച്ചുലച്ചു... "എന്നെ കൊണ്ടൊന്നും വയ്യ.. നീ പോയെ...." ബദ്രി മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു.. "വരണം...." അവൾ വിതുമ്പി കൊണ്ട് പറഞ്ഞു... "വാ കിണ്ണാ,..." അവന്റെ കയ്യിൽ പിടിച്ചു വലിച്ച് കൊണ്ട് വിളിച്ചു.. "പണ്ടാരം...." അവൻ പിറു പിറുത്തു എഴുനേറ്റ് കൊണ്ട് അവളോടൊപ്പം നടന്നു....

ഉടുത്തിരുന്ന കാവി മുണ്ട് മടക്കികുത്തി കൊണ്ട് അവൻ അവളുടെ കയ്യിൽ പിടിച്ചു... അപ്പു മുന്നിൽ നടന്നു.. "അപ്പൂട്ടാ നോക്ക്യേ പ്രാവ്...." തൊടിയിലെ ആഞ്ഞിലി മരത്തിൽ കൂട്ടം കൂടി നിന്ന പ്രാവുകളെ ചൂണ്ടി അവൾ തുള്ളി ചാടി.... അപ്പു തലയാട്ടി കൊണ്ട് ചാമ്പമരത്തിനടുത്തേക്ക് നടന്നു.... നിറയെ ചുവന്ന ചാമ്പക്കകൾ നിൽക്കുന്ന മരം കണ്ടപ്പോൾ കയ്യിൽ ഉണ്ടായിരുന്ന മാങ്ങ വലിച്ചെറിഞ്ഞവാൾ ചാമ്പമരത്തിനടുത്തേക്ക് ഓടി ചെന്നു.... അതിന്റെ ചുവട്ടിൽ നിന്ന് അവൾ മുകളിലേക്ക് നോക്കി.... കയ്യെത്തുന്നിടത്തു നിന്ന് ഒരു കുല ചാമ്പക്ക ചാടി പൊട്ടിച്ച് അപ്പു അവൾക്ക് നേരെ നീട്ടി... "ഇതെനിക്കണോ...??" കണ്ണുകൾ വിടർത്തി അവൾ ചോദിച്ചു.. അപ്പു ചിരിയോടെ തലയാട്ടി...അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് ഒരു ചാമ്പക്ക കടിച്ചു.... ബദ്രി ചെന്ന് ആ മരം പിടിച്ചു കുലുക്കി....നിറയെ ചാമ്പക്കകൾ നിലത്തേക്ക് പൊഴിഞ്ഞു വീണു.... അച്ചൂ തുള്ളി ചാടി കൊണ്ട് നിലത്ത് കിടന്നതൊക്കെ പെറുക്കി എടുക്കാൻ തുടങ്ങി... "ഹൈ.... നല്ല മധുരം....തിന്ന് നോക്ക് കിണ്ണാ..." ഓടി ചെന്ന് അവന്റെ വായിലേക്ക് ഒരു ചാമ്പക്ക വെച്ച് കൊടുത്തു.... അവൻ ചിരിയോടെ അത് വാങ്ങി കഴിച്ചു..... "പോകാം....." അവൻ ചോദിച്ചു... "മ്മ്....." അവൾ തലയാട്ടി... മുന്നിൽ നടന്ന ബദ്രിയുടെ തോളിലേക്ക് അവൾ ചാടി കയറി.....

"ഡീീ.... ഇറങ്ങടി..." മുന്നോട്ട് വെച്ചുപോയ അവൻ ദേഷ്യത്തിൽ പറഞ്ഞു.... "ഇല്ലാ... അച്ചൂനെ എടുത്തോണ്ട് പോ..." കുറുമ്പോടെ പറഞ്ഞു.... ബദ്രി ദേഷ്യത്തിൽ അവളുടെ കയ്യ് വിടിയിച്ചു... "നടന്നു വരാൻ രണ്ട് കാലുണ്ടല്ലോ... പിന്നെ എന്താടി...??" അവൻ അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ചോദിച്ചു... അവളുടെ കണ്ണുകൾ വിടർന്നു.... കണ്ണ് തിരുമ്മി കൊണ്ട് അവൾ ഏങ്ങി കരഞ്ഞു... "അവിടെ ഇരുന്നു കരഞ്ഞോ.... വീട്ടിലേക്ക് നടക്കട...." കരയുന്ന അച്ചൂനെ നോക്കി സങ്കടത്തോടെ നിന്ന അപ്പൂന് നേരെ അലറി കൊണ്ട് ബദ്രി മുന്നോട്ട് നടന്നു... അച്ചൂന്റെ കരച്ചിൽ കൂടി... വിങ്ങി പൊട്ടി കൊണ്ട് അവളുടെ കരച്ചിലിന്റെ ചീളുകൾ അവിടമാകേ ചിതറി... "ഇതിനെ കൊണ്ട്...." ബദ്രി സ്വയം തലക്ക് അടിച്ചു അവൾക്കടുത്തേക്ക് നടന്നു... "മതി കരയണ്ട.." നിലത്ത് ഇരുന്നു വിതുമ്പി കരയുന്ന അച്ചൂന്റെ മുന്നിൽ ഇരുന്നു കൊണ്ട് അവൻ പറഞ്ഞു... "അച്ചൂനെ ഇഷ്ടല്ലല്ലോ...." കരച്ചിലിനിടയിലും അവൾ പറയുന്നുണ്ടായിരുന്നു.. അവൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു... "ആരു പറഞ്ഞു അച്ചൂനെ ഇഷ്ടല്ലാന്ന്..." അവളുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി കൊണ്ട് അവൻ ചോദിച്ചു... "എന്നെ എടുത്തില്ലല്ലൊ...." ഒഴുകിയിറങ്ങുന്ന കണ്ണുകൾ തുടച്ചു നീക്കി കൊണ്ട് മൂക്ക് ചീറ്റി കൊണ്ട് അവൾ പറഞ്ഞു...

"വാ ഞാൻ എടുക്കാം... എന്റെ പുറത്തേക്ക് കയറിക്കോ....എണീക്ക്..." അവൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു... "കയറ്...." തിരിഞ്ഞു നിന്ന് കൊണ്ട് അവൻ പറഞ്ഞു... അച്ചു ഒന്നും മിണ്ടാതെ അവന്റെ മുതുകിൽ കയറി തോളിൽ ചുറ്റി പിടിച്ചു... "പോവാം..." സന്തോഷത്തോടെ അവന്റെ കാതിനരുകിൽ മുഖം വെച്ച് കൊണ്ട് അവൾ പറഞ്ഞു... ബദ്രി അവളെയും ഏറ്റി മുന്നോട്ട് നടന്നു.... അത് കണ്ട് അപ്പു വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.... ബദ്രി അവനെ തുറിച്ചു നോക്കി കൊണ്ട് വീട്ടിലേക്ക് പോയി.... വീട്ടിൽ എത്തിയതും അവൾ അവന്റെ പുറത്തു നിന്ന് താഴേക്ക് ഇറങ്ങി... "ഈ രാത്രിയിൽ എങ്ങോട്ടാണാവോ ഒരുക്കം...." ഷർട്ട്‌ ഇട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങിയ ശങ്കർ അച്ഛന്റെ ചോദ്യം കേട്ട് ചുണ്ട് കോട്ടി... "എങ്ങോട്ടാ പോണെന്ന് അറിയാം.. എന്നാലും വെറുതെ ഇങ്ങനെ ചോദിച്ചോണ്ട് ഇരിക്കും..."" അവൻ പിറു പിറുത്തു... "എന്താടാ....എന്തേലും പറഞ്ഞായിരുന്നോ.??" "ഒന്നൂല്യ..കണ്ണന്റെ അടുത്തേക്ക് ആണ്... നിങ്ങൾ പോലീസ് എല്ലാം കൂടെ അവനെ അടിച്ച് ഒരു വിധം ആക്കിയല്ലൊ.." അവൻ ദേഷ്യത്തോടെ ആയിരുന്നു പറഞ്ഞു നിർത്തിയത്...

"ഓഹ്... ആ രാമനാഥൻ വന്നല്ലേ... ഇനി നേരമില്ലാത്ത നേരത്താവും കയറി വരവ് അല്ലേടാ... ആ കൂട്ട് കെട്ട് വിട്ട് വല്ല ജോലിക്കും കയറാൻ നോക്കടാ... എന്നിട്ട് ഒരു പെണ്ണ് കെട്ടാൻ നോക്ക്...." അച്ഛൻ പറഞ്ഞു കൊണ്ടിരുന്നതും ആ വാക്കുകളെ കേട്ട ഭാവം കാണിക്കാതെ അവൻ പുറത്തേക്ക് ഇറങ്ങി...  "എടി കൊച്ചേ ഇത് തിന്നാൻ നോക്കടി..." ബദ്രി കടുപ്പിച്ചു പറഞ്ഞു കൊണ്ട് പ്ലേറ്റും എടുത്തു അച്ചൂന്റെ പിന്നാലെ നടക്കുവാണ്‌... അവൾ ആണേൽ ഇരു പുറമായി അവൻ പിന്നിയിട്ട് തന്ന മുടികൾ ആട്ടി കളിച്ചു കൊണ്ട് മുറ്റത്ത്‌ നടക്കുവാണ്‌... "അച്ചൂ ഇത് കഴിക്കാന പറഞ്ഞെ.. എനിക്ക് ദേഷ്യം വരുന്നുണ്ട്..." അച്ചു മുഖം ഉയർത്തി മാനത്തേക്ക് നോക്കി... "അച്ചൂന് ഊഞ്ഞാല് കെട്ടി തരാവോ .??" അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു.. "ആ കെട്ടി തരാം ആദ്യം ഇത് കഴിക്ക്..." അവൻ ചോരുരുള അവൾക്ക് നേരെ നീട്ടി .. "സത്യാണോ..??" "ആഹ്..." അവൻ അവളുടെ കവിൾ പതിയെ കവിളിൽ തട്ടി .. "എന്നാ അച്ചു കഴിക്കവേ... ആ...."അനുസരണയോടെ അവൻ വാ തുറന്നു... അവൻ അവൾക്ക് വാരി കൊടുത്തു. "എന്നാ ഊഞ്ഞാൽ കെട്ടി തരാ....??" അടു ഉരുള വാങ്ങി കഴിക്കുമ്പോൾ അവൻ ചോദിച്ചു. "മ്മ് ആ മാവിൽ.കേട്ടാം.." അവൻ പറഞ്ഞു "മ്മ്... വേണ്ട... എനിക്കെ... എനിക്കില്ലേ കിണ്ണാ... അമ്പിളിമാമന്റെ അടുത്ത് ഊഞ്ഞാല് വേണം....". "എ... എവിടെ....??" അവന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story