ഈ മഴയിൽ....❤️ പാർട്ട്‌ 14

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"കണ്ണാ.... നീ....." ഇച്ചു എന്തോ പറയാൻ മുന്നോട്ട് വന്നതും ബദ്രി അത് കേൾക്കാൻ നിൽക്കാതെ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് അവിടെ നിന്ന് നടന്നു നീങ്ങി... അച്ചു അവനോട് പറ്റി ചേർന്ന് നിന്ന് തേങ്ങി കരയുന്നുണ്ടായിരുന്നു..... "ദേ.... നോക്ക് കിണ്ണാ...." കരച്ചിലിനിടയിലും കയ്യിൽ ചുവന്നു കിടക്കുന്ന പാട് ചൂണ്ടി കാട്ടി... ബദ്രി നടത്തം നിർത്തു... അവളുടെ കൈ തണ്ടയിൽ ചുവന്നു കിടക്കുന്ന വിരൽ പടിലൂടെ വിരലോടിച്ചു.... എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു... "സാരല്ല്യട്ടോ....." കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞതും... വിതുമ്പി കൊണ്ട് അവൾ തലയാട്ടി.... "ദേ നിന്റെ പാവകുട്ടി...."കണ്ണുനീർ നനവ് പടർന്നു കവിൾ തടം തുടച്ചു കൊടുത്തു കൊണ്ട് അവൻ കയ്യിലെ പാവകുട്ടി അവൾക്ക് വെച്ച് കൊടുത്തു.... വിടർന്ന കണ്ണുകളോടെ അവൾ അത് നെഞ്ചോട് ചേർത്തപ്പോൾ...തന്റെ സങ്കടമെല്ലാം എങ്ങോ പോയി മറഞ്ഞത് അവൻ അറിയുന്നുണ്ടായിരുന്നു.... "വാ...." അവളുടെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ ജിപ്സിക്കടുത്തേക്ക് നടന്നു... അവളെ അതിൽ കയറ്റി ഇരുത്തി....ഇച്ചുവിനെയും ശങ്കറിനേയും വെയിറ്റ് ചെയ്തു നിന്നു....

അവർ വരുന്നത് കണ്ടതും അവൻ മറ്റെങ്ങോ നോക്കി നിന്നു.... രാമച്ചന്റെ മുഖത്ത് പതിവില്ലാത്ത ഗൗരവം അവൻ കണ്ടിരുന്നു... അയാൾ മുന്നിൽ വന്ന് നിന്നതും അവൻ ആ മുഖത്തേക്ക് നോക്കി.... "എന്നെ കൊണ്ട് പറ്റില്ല...രാമച്ച ഇവളെ ഇവിടെ ഉപേക്ഷിക്കാൻ...." സൗമ്യ മായ് അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു... "കുറച്ചു കഴിഞ്ഞാൽ ഈ കൊച്ച് നിനക്കൊരു ശല്ല്യമായി എന്ന് തോന്നരുത്..." മറുപടിയായി പുഞ്ചിരിയോടെ തലയാട്ടി.... "ഈ തീരുമാനത്തിൽ മാറ്റമില്ലല്ലോ കണ്ണാ..??"ഒരിക്കൽ കൂടെ രാമച്ചൻ ചോദിച്ചു.... "ബദ്രിക്ക് വാക്ക് ഒന്നേ ഒള്ളൂ... മാറ്റമില്ല..." രാമച്ചൻ ചിരിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടി.. "എന്നാ നിങ്ങള് വിട്ടോ... ഞാൻ വേറെ വഴിക്കാ... " അയാൾ പറഞ്ഞതും അവർ മൂന്ന് പേരും വണ്ടിയിൽ കയറി... ബദ്രി അച്ചുവിന്റെ അടുത്ത് ഇരുന്നു.... "ഗൗരി... ഒരു ടെസ്റ്റൈൽ ഷോപ്പിൽ നിർത്തണം...." മുന്നോട്ടുള്ള യാത്രക്കിടയിൽ ബദ്രി പറഞ്ഞു..... "ആട...." ശങ്കർ തലയാട്ടി കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു... അച്ചു ബദ്രിയെ ചുറ്റി പിടിച്ചിരിക്കുകയായിരുന്നു....ബദ്രി പുഞ്ചിരിയോടെ അവളുടെ നെറുകയിൽ തലോടുന്നുണ്ടായിരുന്നു....

ശങ്കർ ഒരു മാളിന്റെ മുന്നിൽ ജിപ്സി നിർത്തി... ബദ്രി ഇറങ്ങാൻ ഒരുങ്ങിയതും അച്ചു അവനെ ചുറ്റി പിടിച്ചു... "കിണ്ണൻ എങ്ങോട്ട് പോകുവാ...??" അത് കേട്ട് ബദ്രി ചിരിച്ചു.... "ഞാൻ മാത്രമല്ല അച്ചുവും എന്റെ കൂടെ വരുന്നുണ്ട്..... വാ...." അവൻ ഇറങ്ങി അവളെയും പിടിച്ചിറക്കി... "എടാ നിങ്ങളും വാ..ഇവൾക്ക് കുറച്ചു ഡ്രസ്സ്‌ എടുക്കണം...." ബദ്രി ഇച്ചുവിനെയും ശങ്കറിനെയും നോക്കി പറഞ്ഞു... നാല് പേരും കൂടെ ഷോപ്പിലേക്ക് കയറി... ലേഡീസ് സെക്ഷനിൽ ചെന്നതും അച്ചൂന്റെ കണ്ണുകൾ ചുറ്റും ഓടി കൊണ്ടിരുന്നു... "എന്താ സർ വേണ്ടത്...??" സ്റ്റാഫ്‌ അവർക്ക് അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു... "അ അത്....പിന്നെ...." ബദ്രി എന്ത് പറയണം എന്നറിയാതെ ഇച്ചുവിനെ നോക്കി.... ഇച്ചു ശങ്കറിനെ നോക്കി പുരികം ചുളിച്ചു... "ദേ ഈ കുട്ടിക്ക് പറ്റുന്ന ഡ്രസ്സ്‌ വല്ലതും ഉണ്ടേൽ എടുക്ക് ചേച്ചി....." ശങ്കർ മുന്നോട്ട് വന്ന് പറഞ്ഞു... "ചേച്ചി ഡൈലി യൂസിന് വേണ്ടിയുള്ളതാണ്...."

ഇച്ചുവും കൂട്ടി ചേർത്തു... "ഇതൊന്ന് നോക്കൂ....." സ്‌കെർട്ടും ടോപ്പുകളും അവർക്ക് മുന്നിൽ നിരത്തിയിട്ട് കൊടുത്തു.... ബദ്രി ഒരു ബേബി പിങ്ക് ടോപ് എടുത്ത് അവളുടെ ദേഹത്ത് വെച്ച് നോക്കി... "അച്ചൂട്ടിക്ക് ഇഷ്ടായോ... ഇത്....?" ബദ്രി മുഖം കുനിച്ച് അവളോട് ചോദിച്ചു.. അവൾ ഇഷ്ടക്കേടോടെ മുഖം ചുളിച്ചു.... "അച്ചൂന് ദേ അത് മതി....??" ഡിസ്‌പ്ളേയിൽ വെച്ചിരുന്ന ചുവന്ന പട്ടുപാവാടയിലേക്ക് അവൾ വിരൽ ചൂണ്ടി... "ചേച്ചി അതെടുക്കുവോ...??" ശങ്കറാണ് പറഞ്ഞത്.. ആ പാവാട കയ്യിൽ കിട്ടിയതും ബദ്രി അച്ചുവിന്റെ കയ്യിൽ കൊടുത്തു... അതവൾക്ക് ഒരുപാട് ഇഷ്ടായി എന്ന് അവന് മനസിലായി... "ഇതുപോലെ മൂന്ന് നാലെണ്ണം എടുത്തോ ചേച്ചി...." സ്റ്റാഫിനോട്‌ പറയുമ്പോഴും അവൻ പുഞ്ചിരിയോടെ അച്ചുവിനെ നോക്കുന്നുണ്ടായിരുന്നു...  "നീ എന്താടാ വീട്ടിൽ പോണില്ലേ...??" ഉച്ചക്കുള്ള ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിൽ പോകാതെ ബസ്സ്സ്റ്റോപ്പിൽ നിൽക്കുന്ന അപ്പൂനെ കണ്ട് കൂട്ടുകാരൻ ചോദിച്ചു... അപ്പു ശോകമായി റോഡിലൂടെ പോകുന്ന വാഹനങ്ങളെ നോക്കി നിൽക്കുകയാണ്... "എടാ നിന്നോടാ...??"

"ഞാൻ പോവാൻ നിൽക്കാടാ...." അപ്പു താല്പര്യമില്ലാത്ത പോലെ പറഞ്ഞു... "വേണേൽ ഞാൻ ഡ്രോപ്പ് ചെയ്യടാ . കയറിക്കോ.." ബൈക്ക് റൈസ് ചെയ്തു കൊണ്ട് അവൻ പറയുന്നത് കേട്ട്... അപ്പു അത് പുഞ്ചിരിയോടെ നിഷേധിച്ചു.... "കഴിഞ്ഞ തവണ... ബൈക്കും കൊണ്ട് തോട്ടിൽ പോയി വീണവനാ.... എന്ത് ധൈര്യത്തിൽ ഇവന്റെ കൂടെ പോവും..??" ബൈക്കിൽ പോയവനെ നോക്കി അപ്പു പിറു പിറുത്തു.... വീട്ടിൽ പോകാനേ അപ്പൂന് തോന്നിയില്ല... അച്ചു ഉണ്ടാവില്ലല്ലോ എന്ന് ഓർത്തപ്പോൾ ഉള്ളിൽ സങ്കടം.... കാലിനടിയിൽ തടഞ്ഞ കാലിയായ പ്ലാസ്റ്റിക് കുപ്പി കാല് കൊണ്ട് തട്ടി തെറുപ്പിച്ചു കൊണ്ട് അവൻ തിരക്കേറിയ റോഡിലേക്ക് നോക്കിയതും... മുന്നിലൂടെ പാഞ്ഞു പോയ ജിപ്സിയിൽ അവൻ കണ്ടു ബദ്രിയുടെ തോളിൽ ചാരി ഇരിക്കുന്ന അച്ചൂനെ... "ഹേ......!!! അപ്പൊ കൊണ്ടാക്കിയില്ലേ..??" സന്തോഷത്താൽ അവന്റെ മുഖം വിടർന്നു... "Yes....." നിന്നിടത്ത് നിന്ന് രണ്ട് ചാട്ടം ചാടിയവൻ അടുത്ത് കാണുന്ന ഷോപ്പിലേക്ക് ഓടി.... കിതച്ചു കൊണ്ട് അവൻ ഷോപ്പിനുള്ളിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്ന വളകളിലേക്ക് കണ്ണോടിച്ചു... "ഏട്ടാ.... അതൊരു സെറ്റ്...."

ചുവന്ന നിറമുള്ള കുപ്പിവകളിലേക്ക് ചൂണ്ടി.. "പിന്നെ അതും എടുത്തോ...??" കരിവളകളും വാങ്ങി... "ആർക്കാടാ... വല്ല പെൺകുട്ടിയും വളഞ്ഞോ...??" കടയിലെ ചേട്ടൻ അവനെ നോക്കി ഒരു കള്ളചിരിയോടെ ചോദിച്ചു... അപ്പു അത് കേട്ടിരുന്നില്ല... അവന് എങ്ങേനെലും വീട്ടിൽ എത്തിയാൽ മതി എന്നെ ഉണ്ടായിരുന്നുള്ളൂ.... "നീ നിന്റെ പെണ്ണിനേയും ഓർത്ത് നിൽക്കുവാണോടാ...??" വീണ്ടും അയാൾ അവനിട്ടു താങ്ങിയപ്പോഴാണ് അപ്പു അയാളെ നോക്കിയത്... "ആണെങ്കിൽ....??" പുച്ഛത്തോടെ അവൻ ചോദിച്ചു.. "ദൈവമേ... നിനക്കും പെണ്ണ് കിട്ടിയോ..??" "അതെന്താ എനിക്ക് കിട്ടിയാൽ പുള്ളിക്കോ..??" "ഹോ... ഞാനൊന്നും പറഞ്ഞില്ലേ.. അല്ല കുട്ടി എവിടുള്ളതാ നിന്റെ ക്ലാസിൽ ഉള്ളതാണോ..??" അയാളുടെ ചോദ്യം കേട്ട് അപ്പു ഒന്ന് ഇരുത്തി നോക്കി... "അവള് ഈ രാജ്യത്തുള്ളതല്ല സതീഷേട്ടാ...??" "പിന്നേ.." "അവള് എന്റെ മനോരജ്യത്തുള്ളാത...." "ഹേ....!!" അയാൾ കണ്ണ് മിഴിച്ച് അവനെ നോക്കി... "സെൻസ് എടുത്തു കഴിഞ്ഞെങ്കിൽ അത് കെട്ടി പൊതിഞ്ഞു തരാൻ നോക്ക് ചേട്ടാ..."

അവൻ ചവിട്ടി തുള്ളി കൊണ്ട് പറഞ്ഞതും.. അയാൾ തലയൊന്നു കുടഞ്ഞ ശേഷം വളകൾ പാക്ക് ചെയ്തു കൊടുത്തു.. "എടാ ഒരു പത്തു രൂപ കുറവാ...." പൈസ കൊടുത്തപ്പോൾ അയാൾ പറഞ്ഞു.. "അത് കണ്ണേട്ടന്റെ പേരിൽ എഴുതിക്കോ... പിന്നെ എപ്പോഴേലും പുള്ളി തരും...." അതും പറഞ്ഞു വളയും എടുത്തവൻ ഒരു ഓട്ടമയായിരിന്നു....  "അച്ചൂ....." തന്റെ തോളിൽ കിടന്നുറങ്ങുന്ന അച്ചൂനെ ബദ്രി തട്ടി വിളിച്ചു.... കുറുകി കൊണ്ട് അവൾ കണ്ണു തുറന്നു.... അവൾ ചുറ്റും നോക്കി.... "വീട്ടീ പോണില്ലേ കിണ്ണാ..." കണ്ണ് തിരുമ്മി കൊണ്ട് അവൾ ചോദിച്ചു. "പോകാം... അച്ചൂന്ചായവേണോ...??" "ആഹ്... വേണം..." "എന്നാ ഇവിടെ ഇരിക്ക്...ഞാൻ പോയി ചായ കൊണ്ട് തരാം....." അവളുടെ കവിളിൽ പതിയെ തട്ടി കൊണ്ട് അവൻ വണ്ടിയിൽ നിന്നിറങ്ങി.... ഇച്ചുവും അവന്റെ കൂടെ ചെന്നു... ശങ്കർ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.... അവരുടെ നാട്ടിലെ തന്നെ ചായക്കടയുടെ മുന്നിലാണ് അവർ... "രാഖവേട്ട നാല് ചായ...." ഇച്ചു കടയിൽ കയറി വിളിച്ചു പറഞ്ഞു.. ബദ്രി ഗൗരവത്തോടെ അവന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു... "അവന്മാരുടെ കൂടെ ഒരു പെൺകൊച്ചല്ലേ ഉള്ളത്....??"

അവിടെ ബെഞ്ചിലിരുന്ന് രണ്ട് അമ്മാവമാർ പിറു പിറുക്കുന്നുണ്ടായിരുന്നു... "എന്താ സംശയമുണ്ടോ...??" ഒരു സിഗരറ്റ് വാങ്ങി ചുണ്ടിനിടയിൽ വെച്ച് കൊണ്ട് ബദ്രി ഗൗരവം ഒട്ടും കുറക്കാതെ ചോദിച്ചതും.... അമ്മാവാന്മാർ രണ്ടും ഞെട്ടി.. ഇല്ലെന്ന് തലയാട്ടി... ഇച്ചു ചായയും വാങ്ങി ജിപ്സി അടുത്തേക്ക് നടന്നു .. പിറകെ കടയിലുള്ള എല്ലാവരേം നോക്കി കണ്ണുരുട്ടി കൊണ്ട് ബദ്രിയും... ബദ്രി അച്ചൂനുള്ള ചായ ചൂടാറ്റി കൊടുത്തു... ഒപ്പം കയ്യിലുള്ള പരിപ്പുവടയും അവൾക്ക് നീട്ടി... അവിടുള്ളവർ എല്ലാം അവരെ നോക്കുന്നുണ്ടായിരുന്നു.... "എന്നാലേ ഞാൻ അങ്ങ് പോകുവാ കേട്ടോ,..?" ബെഞ്ചിൽ ഇരുന്നു ചായ കുടിച്ചിരുന്ന ഒരാൾ എഴുന്നേറ്റു പോയി... "കണ്ണാ പുതിയ ന്യൂസ്‌ നിന്റെ അച്ചന്റെ ചെവിയിൽ എത്തിക്കാൻ ഓടുവാ ആ കിളവൻ...." ചായ മൊത്തി കുടിച്ച് കൊണ്ട് ശങ്കർ ബദ്രിയോടായി പറഞ്ഞു... അച്ചു ചായ കുടിച് കഴിഞ്ഞതും ബദ്രി ചായ ഗ്ലാസ് എടുത്തു കടയിലേക്ക് കയറിയതും തന്നെ ഉറ്റു നോക്കുന്ന ഒരുപാട് കണ്ണുകളെ അവൻ കണ്ടു.... "എന്തോന്ന ഇത്ര നോക്കാൻ ഇവിടെ ആരേലും തുണിയില്ലാതെ നിൽക്കുന്നുണ്ടോ...??"

അവന്റെ അലർച്ച കേട്ടതും എല്ലാവരും അവരവരുടെ ജോലിയിൽ ഏർപ്പെട്ടു... ഒരാൾ പത്രത്തിലേക്ക് മുഖം പൂഴ്ത്തി....വേറൊരാൾ ചൂട് ചായ വായിലേക്ക് കമിഴ്ത്തി... മറ്റൊരാൾ മുണ്ട് മടക്കി കുത്തി എണീറ്റ് ഓടി... ബദ്രി എല്ലാരേം നോക്കി മീശപിരിച്ചു കൊണ്ട് ജിപ്സിക്ക് അരുകിലേക്ക് നടന്നു.... ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി ഇരുന്ന അച്ചൂനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് അവൻ അവൾക്കരുകിൽ കയറി ഇരുന്നു.... അവൻ അടുത്ത് ഇരുന്നതും അവൾ അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു....  "എന്നാ നിങ്ങൾ വിട്ടോ... വേണേൽ വണ്ടി കൊണ്ട് പൊക്കോ..." വീട്ടിൽ എത്തിയതും ബദ്രി ശങ്കറിനോടും ഇച്ചൂനോടുമായി പറഞ്ഞു.. "എന്നാ ശെരി....നാളെ കാണാം.. പിന്നെ കുപ്പി വല്ലതും ഉണ്ടേൽ വിളിക്ക്...നൈറ്റ്‌ വരാം...." ശങ്കർ കണ്ണിറുക്കി കൊണ്ട് പറഞ്ഞു... "ഇന്ന് തത്കാലം ഒന്നുമില്ല... നാളെ നോക്കാം..." ബദ്രി ചിരിച്ചു പറഞ്ഞു... അവർ പോയി കഴിഞ്ഞതും ബദ്രി മുറ്റത്ത്‌ ചെടികകളോട് സംസാരിച്ചിരിക്കുന്ന അച്ചൂന്റെ അടുത്തേക്ക് ചെന്നു... അവൾ ഇരിക്കുന്ന പോലെ മണ്ണിൽ മുട്ട് കുത്തിയിരുന്നു... "എന്താ സംസാരിക്കുന്നെ അവരോട് അച്ചൂ...?? മ്മ്..." അവൻ കൗതുകത്തോടെ ചോദിച്ചു... "എനിക്ക് പുതിയ പാവാട കിട്ടിയില്ലേ അത് പറഞ്ഞതാ..." അവൾ ചിരിയോടെ അവനെ നോക്കി., "ആണോ..."

"മ്മ്...." അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് അവൾ തലയാട്ടി.. "അച്ചൂന്റെ ചെടിയൊക്കെ വാടി പോയല്ലോ..??" "ഞാനെ... ഞാൻ വെള്ളം കൊടുക്കാൻ പോവാൻ..." പാവാട പൊക്കി പിടിച്ചു കൊണ്ട് അവൾ വീടിന് സൈഡിലെ പൈപ്പിനടുത്തേക്ക് ഓടി.... ഒരു കപ്പിൽ വെള്ളവും കൊണ്ട് വന്നു.... "കിണ്ണന് അറിയുവോ.... വെള്ളം കൊടുക്കണം... എന്നാലേ ചെടി പൂ തരൂ....." ഉണ്ടകണ്ണുകൾ വിടർത്തി കൊണ്ട് അവൾ അവനോട് പറഞ്ഞു... "ആണോ.... എനിക്കറിയില്ലായിരുന്നു..," അവൻ മൂക്കത്ത് വിരൽ വെച്ച് കൊണ്ട് പറഞ്ഞു... അവൾ ചിണുങ്ങി ചിരിച്ചു.. "അച്ചൂന് പൂവ് ഒരുപാട് ഇഷ്ടാ..." അതും പറഞ്ഞവൾ വെള്ളം ഒഴിച്ച് കൊണ്ടിരുന്നു... ബദ്രി അവൾ ചെയ്യുന്നത് നോക്കി ഇരുന്നു... "കണ്ണേട്ടാ....." അപ്പൂന്റെ ദേഷ്യത്തോടെ ഉള്ള വിളി കേട്ട് ബദ്രി ഇരുന്നിടത്ത് നിന്ന് തിരിഞ്ഞു നോക്കി... കയ്യിലുള്ള ബാഗ് ഉമ്മറത്തേക്ക് ഇട്ടു കൊണ്ട് അപ്പു കലിപ്പോടെ അവനടുത്തേക്ക് ഓടി ചെന്നു... "എഴുനേറ്റെ...." അപ്പു അവനെ പിടിച്ചെഴുനേൽപ്പിച്ചു... "എന്താടാ.....??" അത് കേട്ടതും അപ്പു അവനെ കലിപ്പിച്ചൊരു നോട്ടം നോക്കി... "കഷ്ടപ്പെട്ട് ഞാൻ അലക്കി വെളുപ്പിക്കണം ഈ മുണ്ട്.... മണ്ണും കരിയും ഒക്കെ ആക്കി എനിക്ക് ഇരട്ടി പണി ആക്കുവാണോ..." ചവിട്ടി തുള്ളി കൊണ്ട് അവൻ പറയുന്നത് കേട്ട് ബദ്രി അറിയാതെ ചിരിച്ചു പോയി...

അപ്പു പെട്ടെന്ന് ചെടികളോട് സംസാരിച് കൊണ്ട് വെള്ളം നനച്ചു കൊടുക്കുന്ന അച്ചൂനെ കണ്ടത് ... "അച്ചുമ്മാ...."നീട്ടി വിളിച്ചു കൊണ്ട് അവൻ അവൾക്കരുകിലേക്ക് ചെന്നു... അച്ചു മുഖം ഉയർത്തി അവനെ നോക്കി ചിരിച്ചു... "വന്നേ... ഞാനൊരു കൂട്ടം കൊണ്ട് വന്നിട്ടുണ്ട്..." അവൻ അവളുടെ കയ്യിൽ പിടിച്ചു... "എന്താ കൊണ്ടന്നെ...." അച്ചു ചാടി എണീറ്റു കൊണ്ട് ചോദിച്ചു.. "വാ കാണിച്ചു തരാം...." അച്ചു അവളുടെ കയ്യും പിടിച്ചു ഉമ്മറത്തേക്ക് നടന്നു... ബദ്രി അവരെ നോക്കി കൊണ്ട് ചാരു പടിയിൽ പുറകിലെ ചാരി ഇരുന്നു.... അപ്പു നിലത്ത് കിടന്ന ബാഗ് എടുത്ത് തുറന്നു.. അതിൽ നിന്നും ഒരു പൊതിയെടുത്ത് അവൾക്ക് നീട്ടി... "മിട്ടായി ആണോ...??" കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു... "മ്മ്ഹ്ഹ്... അല്ല... തുറന്നു നോക്ക്..." അച്ചു ആ പൊതി തുറന്ന് നോക്കി... നിറയെ വളകൾ കണ്ടതും അച്ചുവിന്റെ കണ്ണുകൾ തിളങ്ങി... "ഹായ്.... കിണ്ണാ.... നോക്കിക്കേ...." അച്ചു ബദ്രിക്ക് അടുത്തേക്ക് ചെന്ന് വളകൾ കാണിച്ചു കൊടുത്തു... "ആഹാ കൊള്ളാലോ...." ബദ്രി ഒരു വളഎടുത്ത് അവളുടെ കയ്യിൽ ഇട്ട് കൊടുത്തു...

അപ്പു ബദ്രിയെ നോക്കി കോളർ പൊക്കി കാണിച്ചു.... "ഒക്കെ ഇട്ട് താ കിണ്ണാ.." അച്ചു രണ്ട് കയ്യും അവനുനേരെ നീട്ടി... "അങ്ങോട്ട് ഇട്ട് കൊടുക്ക് കിണ്ണേട്ടാ..." അപ്പു ഇടയിൽ പറഞ്ഞതും ബദ്രി അവനെ ഒന്ന് നോക്കി... "ഡാ.... ഡാ വേണ്ട... ചെന്ന് മുറ്റം അടിച്ചു വാരി മേല് കഴുകി വിളക്ക് വെക്കടാ...." ബദ്രി ശബ്ധിച്ചതും അപ്പു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ബാഗും തോളിലിട്ട് അകത്തേക്ക് കയറി പോയി.... "അപ്പൂട്ട നിക്ക്...." അച്ചു ചാരു പടിയിൽ ഇരുന്ന പൊതിയെടുത്ത് അപ്പൂന്റെ അടുത്തേക്ക് ഓടി.... "പരിപ്പുവടയ... കിണ്ണൻ വാങ്ങിയതാ അപ്പൂട്ടന്..." അപ്പു അത് വാങ്ങി അതിലൊരു പരിപ്പുവട എടുത്ത് കടിച്ചു കൊണ്ട് ബദ്രിയെ നോക്കി പുച്ഛിച്ചു കൊണ്ട്റൂമിലേക്ക് പോയി... "അമ്മേ... ചോറ്...." ഡെയിനിങ് ടേബിളിൽ ഇരുന്ന് ശങ്കർ വിളിച്ചു പറഞ്ഞു.. "ഇതാ കൊണ്ട് വരുന്നു ഉണ്ണി..." അടുക്കളയിൽ നിന്ന് അമ്മ പറയുന്നുണ്ടായിരുന്നു... "ഓഹ്... ഊര് ചുറ്റൽ ഒക്കെ കഴിഞ്ഞ് എത്തിയായിരുന്നോ...പുത്രൻ...." പോലീസ് യൂണിഫോമിൽ നിക്കുന്ന അച്ചനെ കണ്ട് അവൻ മുഖം താഴ്ത്തി ഇരുന്നു... "ശാരധേ.... കഴിക്കാൻ എടുത്തു വെക്ക്.. എനിക്ക് സ്റ്റേഷനിൽ പോണം... നൈറ്റ്‌ ഡ്യൂട്ടി ഉള്ളതാ...." കയ്യിൽ ഉണ്ടായിരുന്ന പോലീസ് തൊപ്പി ടേബിളിൽ വെച്ച് കൊണ്ട് അയാൾ പറഞ്ഞു..

"വേഗം ഒന്ന് പൊക്കൂടെ... ഇപ്പൊ തുടങ്ങും വെറുപ്പിക്കൽ..." ശങ്കർ പിറു പിറുത്തു... അമ്മ ചോറും കറികളും കൊണ്ട് ടേബിളിൽ വെച്ചു... "നാളെ വൈകീട്ട് ഗീതുവും മക്കളും വരാന്ന് പറഞ്ഞിട്ടുണ്ട്.... ഉണ്ണീ നീയൊന്ന് അവരെ ബസ്സ്സ്റ്റോപ്പിൽ നിന്ന് കൊണ്ട് വരണം...." ചോറ് വിളമ്പി കൊടുക്കുന്നതിന്റെ ഇടക്ക് അമ്മ പറഞ്ഞു... ഗീതു ബദ്രിയുടെ ചേച്ചിയാണ് ഭർത്താവ് സനീഷ്.... രണ്ട് മക്കൾ അനുനന്ദയും ശ്രീനന്ദയും... അനു മൂന്നാം ക്ലാസിലും ശ്രീക്കുട്ടി ഒന്നാം ക്ലാസ്സിലുമാണ്... "ഞാൻ നോക്കട്ടെ..." ശങ്കർ അലസമായി പറഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി... "നോക്കാം എന്നല്ല പോയി കൊണ്ട് വരണം...അവള് ആ കുഞ്ഞു മക്കളെയും കൊണ്ട് വരണ്ടേ..." അച്ഛൻ ശബ്ദം ഉയർത്തി.. "എന്നാ പിന്നെ അളിയന് കൊടുന്നാക്കാമായിരുന്നില്ലേ.." "നിനക്ക് ഇവിടെ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലൊ...? ആ പിന്നെ ഒരു കാര്യം... സനീഷിന്റെ അമ്മാവന്റെ കുടുംബം ഉണ്ടല്ലോ ഇവിടെ അടുത്ത്...." അത് കേട്ട് ശങ്കർ മുഖം ഉയർത്തി നോക്കി.. "അതിന്..." "അവിടെ നിനക്ക് പരിജയമുള്ള ഒരു കുട്ടിയില്ലേ ഋതു... അടുത്ത ഞായറാഴ്ച അവളെ പോയി പെണ്ണ് കാണണം..."

അച്ചൻ പറയുന്നത് കേട്ടതും അവൻ ഇരുന്നു ചുമക്കാൻ തുടങ്ങി... "ഋ....ഋതുവോ...." "അതേ ആ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കൊച്ചില്ലേ... ഋതുപർണ..." ശങ്കർ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു... "ഏയ്‌... അത് ശെരിയാവില്ല...." "അതെന്താ...? നീയും ആ കൊച്ചും തമ്മിൽ നല്ല കൂട്ടാണല്ലോ... പിന്നെ എന്താ..??" അമ്മ അവനോട് ചോദിച്ചു... "കൂട്ടാണെന്ന് വെച്ച് ഓടി ചെന്ന് കെട്ടാൻ പറ്റുവോ... ഇത് നടക്കില്ല..." അവൻ ദേഷ്യത്തോടെ അതും പറഞ്ഞു എഴുനെപോയി... "കിണ്ണാ......" ബെഡിനോരത്ത് ബദ്രിയെയും നോക്കി കിടന്നു കൊണ്ട് അവൾ വിളിച്ചു... "എന്തോ....." അവൻ അവൾക്ക് അടുത്ത് വന്നിരുന്നു... "നാളെ ഊഞ്ഞാല് കെട്ടാൻ പറ്റൂലെ....??" തുറന്നിട്ട ജനാലയിലൂടെ കാണുന്ന ആകാശത്തേ അമ്പിളിയെ നോക്കി അവൾ ചോദിച്ചു..... "നാ... നാളെയല്ലേ.. നമുക്ക് നോക്കാം..." ബദ്രി അതും പറഞ്ഞ് എഴുനേറ്റ് ചെന്ന് ജനൽ പാളികൾ ചേർത്തടച്ചു.... "അച്ചൂന് പാട്ട് പാടി തരുമോ കിണ്ണാ...." ഉറക്കചുവയോടെ അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു... "എനിക്ക് പാട്ടൊന്നും അറിയൂല അച്ചൂട്ട്യേ..." "പാടണം..." അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് അവൾ പറഞ്ഞു... "മിണ്ടാതെ കിടന്നുറങ്ങു കൊച്ചേ..." അവൻ ബെഡിന്റെ അറ്റത്ത് കിടന്നു...

അച്ചു അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു.... പിടുത്തം മുറുകുന്നതിന് അനുസരിച്ച് അവളുടെ തേങ്ങലുകൾ ഉയർന്നു... ബദ്രി മുഖം ചെരിച്ചവളെ നോക്കി... ആ ചുണ്ടുകൾ വിതുമ്പുന്നത് അരണ്ട വെളിച്ചത്തിലും അവൻ കണ്ടു.... "കരയണ്ട....." അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു.... കവിളിൽ പതിയെ തലോടി... നനഞ്ഞ കവിൾ തടം തുടച്ചു കൊടുത്തു... പുഞ്ചിരിയോടെ മുഖത്തേക്ക് പാറി വീണ മുടിയിഴകളെ മാടി ഒതുക്കി വെച്ച്... അവൾക്കായ് അവൻ പാടി.... 🎶കിലുകിൽ പമ്പരം തിരിയും മാനസം അറിയാതമ്പിളീ മയങ്ങൂ വാ വാവോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം പനിനീർ ചന്ദ്രികേ ഇനിയീ പൂങ്കവിൾ കുളിരിൽ മെല്ലെ നീ തഴുകൂ വാ വാ വോ ഉം ഉം ചാഞ്ചക്കം ഉം ഉം ചാഞ്ചക്കം മേടമഞ്ഞും മൂടുമീ കുന്നും പൊയ്കയും പാൽ നിലാവിൻ ശയ്യയിൽ മയങ്ങും വേളയിൽ താളം പോയ നിന്നിൽ മേയും നോവുമായ് താനേ വീണുറങ്ങൂ തെന്നൽ കന്യകേ താരകങ്ങൾ തുന്നുമീ രാവിൻ മേനാവിൽ ഉം ഉം ചാഞ്ചക്കം...ഉം ഉം ചാഞ്ചക്കം....🎶..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story