ഈ മഴയിൽ....❤️ പാർട്ട്‌ 15

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"അപ്പൂട്ടാ അത്... അത് മതി....." മാവിൻ ചുവട്ടിൽ നിന്ന് തുള്ളി ചാടി കൊണ്ട് അച്ചു വിളിച്ചു പറയുന്നുണ്ട്... "ഇതാണോ...." മാവിന്റെ കൊമ്പത്തു കയറി ഇരുന്നു കൊണ്ട് ആണ് അപ്പുന്റെ ചോദ്യം.... "അല്ല... ഇപ്പറത്തെ...." മാവിലേക്ക് വിരൽ ചൂണ്ടുമ്പോൾ അവളുടെ കയ്യിലെ കുപ്പിവളകൾ താളം പിടിക്കുന്നുണ്ട്... കൂട്ടമായി നിന്ന മാമ്പഴങ്ങൾ അപ്പു കയ്യെത്തി പറിച്ചു താഴേക്ക് ഇടുന്നുണ്ട്... അച്ചു ഓടി ചെന്ന് മാങ്ങകൾ എല്ലാം കയ്യിൽ എടുക്കുന്നുണ്ട്.... രണ്ട് പേരുടെയും ബഹളം കേട്ടാണ് ബദ്രി ഉറക്കത്തിൽ നിന്ന് ഉണർന്നത്.... ശബ്ദം കേൾക്കാതെ ഇരിക്കാൻ ബദ്രി തലയിണ എടുത്തു തലക്ക് മേൽ വെച്ച് ചെവി പൊത്തി പിടിച്ചു.... "നാശം ഉറങ്ങാനും സമ്മതിക്കില്ല...." പിറു പിറുത്തു കൊണ്ട് തലയിണ നിലത്തേക്ക് എറിഞ്ഞു കൊണ്ട് അവൻ ബെഡിൽ നിന്ന് എഴുനേറ്റു... അപ്പോഴും പുറത്ത് കളിയും ചിരിയുമാണ്... ബദ്രി മുണ്ട് മടക്കികുത്തി അങ്ങോട്ട്‌ ചെന്നു...

"എന്താ ഇവിടെ..മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ രണ്ടെണ്ണവും കൂടെ..." ബദ്രിയുടെ അലർച്ച കേട്ടതും അച്ചു കയ്യിൽ ഉണ്ടായിരിന്ന മാങ്ങകൾ മുഴുവൻ നിലത്തേക്ക് ഇട്ട് ചുണ്ടിൽ വിരൽ വെച്ച് നിന്നു... അപ്പു മരച്ചില്ലയിൽ പതുങ്ങി ഇരുന്നു... ബദ്രി മുറ്റത്തേക്ക് ഇറങ്ങി ചെന്നു... "നീ എന്താടാ ലുട്ടാപ്പി അതിന്റെ മേൽ ഇങ്ങോട്ട് ഇറങ്ങി വാടാ....." മാവിന്റെ മേലേക്ക് നോക്കി കൊണ്ട് ബദ്രി പറഞ്ഞു... അച്ചു ഓടി ചെന്ന് ബദ്രിയുടെ കയ്യിൽ തൂങ്ങി... "അപ്പൂട്ടൻ അച്ചൂന് മാങ്ങ പൊട്ടിച്ചു തരാൻ കയറിയതാ കിണ്ണാ...." കൊഞ്ചി കൊണ്ട് അവൾ പറഞ്ഞു.. "മാങ്ങ കിട്ടിയില്ലേ.. ഇനി മതി അകത്തേക്ക് ചെല്ല്.... രാവിലെ തന്നെ ഒരു മാങ്ങാ...." അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൻ പറഞ്ഞതും... ആ ഉണ്ടാക്കണ്ണുകളിൽ നനവ് പടർന്നു.... "ഓഹ്... തൊടങ്ങി...ഇതിന് മാത്രം കണ്ണീർ എവിടെന്ന് വരണൂ ആവോ...." നിറഞ്ഞു തുളുമ്പാൻ തുടങ്ങിയ ആ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു... അപ്പോഴേക്കും തേങ്ങി തുടങ്ങി... "ഓഹ്.. എന്റെ പൊന്ന് അച്ചൂട്ട്യേ..കരയണ്ട.... ഇതാ ഇതൊക്കെ കൊണ്ട് പൊക്കോ... തിന്നേ എറിഞ്ഞുകളയേ.. എന്താച്ചാ ചെയ്തോ...."

അവളുടെ കാൽചുവട്ടിൽ കിടന്ന മാങ്ങാകൾ വാരി പെറുക്കി അവളുടെ കയ്യിലേക്ക് വെച്ച് കൊണ്ട് അവൻ പറഞ്ഞു... അച്ചു അതെല്ലാം കയ്യിൽ അടക്കി പിടിച്ചു കൊണ്ട് വിതുമ്പി... "എന്റെ കുഞ്ഞേ.... അകത്തോട്ടു ചെല്ലടി..." അവൻ കൈകൂപ്പി... അവൾ തലയാട്ടി കൊണ്ട് തിരിഞ്ഞു നടന്നു... ബദ്രി ഒന്ന് നിശ്വസിച്ചു കൊണ്ട് അരക്ക് കയ്യും കൊടുത്തു നിന്നു.... പിന്നെ എന്തോ ഓർത്തപോലെ തിരിഞ്ഞു മാവിന്റെ മേലേക്ക് നോക്കി... "ഇനി നീ ഇറങ്ങി വരുന്നോ... അതോ കല്ലെറിഞ്ഞു വീഴ്ത്തണോ..." ഗൗരവത്തോടെ അവൻ ചോദിചച്ചതും മാവിൻ ചില്ലയിൽ പതുങ്ങിയിരുന്ന അപ്പു ഒന്ന് ഇളിച്ചു കൊടുത്തു... "അവിടെ ഇരുന്നു ഷോ കാണിക്കാതെ ഇറങ്ങിവാടാ ..." അത് കേൾക്കണ്ട താമസം ചെക്കൻ താഴെ ലാന്റായി... ബദ്രി ചെന്നവന്റെ ചെവിക്ക് പിടിച്ചു... "ആഹ്... കിണ്ണേട്ടാ.. അയ്യോ കണ്ണേട്ടാ... വിട്.. വിട്...." അപ്പു നിന്നിടത്ത് നിന്ന് തുള്ളി.. "നീയാണ് ആ കൊച്ചിന് വേണ്ടാത്തത് ഓരോന്ന് കാണിച്ചു കൊടുക്കുന്നത്.... അല്ലേൽ തന്നെ അതിന് ബോധമില്ല..." "ആഹ്... കണ്ണേട്ടാ... വിട് മനുഷ്യ... എനിക്ക് എന്തേലും പറ്റിയാൽ പിന്നെ വല്ലതും വെച്ചുണ്ടാക്കാൻ ആളുണ്ടാവില്ല... പറഞ്ഞില്ലെന്നു വേണ്ട..."

അപ്പൂന്റെ പറച്ചിൽ കേട്ടതും ബദ്രി അവന്റെ പിടി വിട്ടു.... "ആഹ്... അപ്പൊ പേടിയുണ്ട്...." "ചെന്ന് ചായ എടുത്തോണ്ട് വാടാ....." കള്ളദേഷ്യത്തോടെ പറഞ്ഞതും....അവൻ ചെവിയുഴിഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയി.... ബദ്രി ചിരിച്ചു കൊണ്ട് അവിടുണ്ടായിരുന്ന ടാപ്പിൽ നിന്ന് വെള്ളം എടുത്തു മുഖം കഴുകി... ഉമ്മറത്തേക്ക് കയറി ഇരുന്നു.... "കണ്ണേട്ടാ ഫോൺ....." ഒരു ഗ്ലാസ് ചായയും കയ്യിൽ എടുത്തു വന്ന അപ്പു ഫോൺ ബദ്രിക്ക് നേരെ നീട്ടി.... ബദ്രി ഫോൺ നോക്കി.... രാമച്ചൻ ആണല്ലോ...!! അവൻ കാൾ അറ്റൻഡ് ചെയ്തു കൊണ്ട് ചെവിയിലേക്ക് വെച്ചു... "ഹലോ..രാമച്ചാ ..." "ആഹ്... മോനെ ഇച്ചൂനേയും ശങ്കറിനെയും കൂട്ടി നീ വീട്ടിലേക്ക് വരണം... എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്...?" "എന്താ രാമച്ചാ...എന്തേലും പ്രശ്നമാണോ..??" ബദ്രി മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു.. "ഏയ്‌ അല്ലെടാ.... നിങ്ങള് വന്നിട്ട് പറയാം..." "മ്മ്. ശെരി..." ചൂട് ചായ ഊതി കുടിച്ച് കൊണ്ട് അവൻ കാൾ കട്ടാക്കി... "അവളെവിടെ അപ്പൂ...." ചായകുടിക്കുന്നതിനിടയിൽ ബദ്രി ചോദിച്ചു . "ദേ... അടുക്കളഭാഗത്ത്‌ ഇരിപ്പുണ്ട്...."

അപ്പു പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് അവൻ എഴുനേറ്റു അടുക്കളയിലേക്ക് നടന്നു... പുറകിലെ തിണ്ണയിൽ ഇരുന്ന് താടിക്കും കൈ കൊടുത്ത് ദൂരേക്ക് നോക്കി ഇരിക്കുകയായിരുന്നു അച്ചു.... വീടിന് പുറകിൽ പരന്നു കിടക്കുന്ന പാടശേഖരമാണ്... ബദ്രി അവൾക്ക് അടുത്ത് വന്നിരുന്നു... "എന്താ അച്ചൂട്ട്യേ ഇവിടെ ഇരിക്കണേ... മ്മ്..." അവളുടെ തോളിൽ മെല്ലെ തട്ടി കൊണ്ട് അവൻ ചോദിച്ചു... "ന്നേ... അങ്ങോട്ട് കൊണ്ട് പോകുവോ കിണ്ണാ....." പാടത്തേക്ക് ചൂണ്ടി അവൾ ചോദിച്ചു... "അത് വേണോ അച്ചൂ.. മഴ പെയ്ത് അപ്പടി ചെളിയാവും അവിടെ..." "അപ്പൊ അച്ചൂനെ കൊണ്ടോവൂലെ...." ചുണ്ട് പിളർത്തി കൊണ്ട് അവൾ അവനെ നോക്കി... ബദ്രി തലക്കും കൈ കൊടുത്ത് ഇരുന്നു... "പറ കിണ്ണ കൊണ്ടോവൂലെ....?" അവന്റെ ഷർട്ടിൽ പിടി മുറുക്കി കൊണ്ട് അവൾ വീണ്ടും ചോദിച്ചു... "കൊണ്ടോവാം.... പോരെ...." ദീർഘ ശ്വാസം എടുത്തു കൊണ്ട് അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു... "കൊണ്ടോവോ... ശെരിക്കും അച്ചൂനെ കൊണ്ടോവോ...??" "ആ.. കൊച്ചേ...." അവൻ പറഞ്ഞു തീർന്നതും അച്ചു അവന്റെ കവിളിൽ ഒരു ചുംബനം നൽകിയിരുന്നു...

കവിളിൽ കൈ വെച്ച് കൊണ്ട് അവൻ അവളെ നോക്കി.... അവൾ ആ നേരം അപ്പൂനോട് കാര്യം പറയാൻ അകത്തേക്ക് ഓടിയിരുന്നു.... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...  "അപ്പു ഇന്ന് നീ സ്കൂളിൽ പോകണ്ട....." അച്ചുവിന്റെ വായിലേക്ക് ഒരു കഷ്ണം ദോശ വെച്ച് കൊടുത്തു കൊണ്ട് ബദ്രി പറഞ്ഞതും... വിടർന്ന മുഖത്തോടെ അപ്പു കഴിപ്പ് നിർത്തി നോക്കി... "എന്താ പറഞ്ഞെ....??" വിശ്വാസം വരാത്ത പോലെ അവൻ ഒരിക്കൽ കൂടെ ചോദിച്ചു.. "പോയിട്ട് ഇമ്പോര്ടന്റ്റ്‌ കാര്യം ഒന്നുമില്ലേൽ നീയിന്ന് പോകണ്ടാന്ന്....." "ശെരിക്കും..." "എന്താടാ നിനക്ക് മലയാളം പറഞ്ഞാൽ മനസിലാവില്ലേ... കുറേ നേരായല്ലോ...??" ബദ്രി അവനെ ഒന്ന് ദേഷ്യത്തോടെ നോക്കി... പൊങ്ങി വന്ന സന്തോഷം ഉള്ളിൽ അടക്കി പിടിച്ചു കൊണ്ട് അപ്പു ദോശ കഴിക്കാൻ തുടങ്ങി... "മതി കിണ്ണ... ദേ വയറു നിറഞ്ഞു..." ഒരു കൈ കൊണ്ട് വയറിൽ തടവി കൊണ്ട് അച്ചു ബദ്രിയുടെ കൈ തടഞ്ഞു...

"രണ്ട് ദോശയല്ലേ കഴിച്ചോള്ളൂ.. അപ്പോഴേക്കും മതിയായോ... പറ്റില്ല ഇതൂടെ കഴിക്ക്...." ശകാരത്തോടെ അവളുടെ കൈ പിടിച്ചു മാറ്റികൊണ്ട് ബദ്രി ദോശ വായിലേക്ക് വെച്ച് കൊടുത്തു.... "മരുന്ന് കഴിക്കാനുള്ളതാ... നല്ലോണം ഭക്ഷണം കഴിക്കണം...ഇല്ലേൽ ഇനിയും ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും..." മടിയോടെ ദോശ കഴിക്കുന്ന അച്ചുവിനോട് അവൻ പറഞ്ഞു.. "മ്മ്... ചായ കുടിക്ക്..." അവൻ ചായ ഗ്ലാസ് എടുത്തു അവൾക്ക് കൊടുത്തു... അവൾ അനുസരണയോടെ അത് വാങ്ങി കുടിച്ചു... അപ്പു അത് കണ്ട് പുഞ്ചിരിച്ചു.. അപ്പോഴാണ് പുറത്തൊരു കാർ വന്ന് നിന്നത്... "ഡാ ആരാന്ന് ചെന്ന് നോക്കിയെ...." അച്ചൂനെ ദോശകഴിപ്പിച്ചു കൊണ്ടിരിക്കെ ബദ്രി പറഞ്ഞു... അപ്പു തലയാട്ടി കൊണ്ട് പുറത്തേക്ക് ചെന്നു... പത്മയുടെ ശ്രദ്ധയുമാണ്... ശ്രദ്ധയെ കണ്ട് അപ്പൂന്റെ മുഖം ഇരുണ്ടു... "കണ്ണൻ ഇല്ലേ അപ്പു ഇവിടെ..??" ഉമ്മറത്തേക്ക് കയറി കൊണ്ട് പത്മ കൊടുത്തു.. "മ്മ്.... ചായകുടിക്കുവാ...??" "ആരാ അപ്പൂ....??" അകത്തു നിന്ന് ബദ്രിയുടെ ചോദ്യം കേട്ടു.. പത്മ ചിരിയോടെ അകത്തേക്ക് കയറി... പിന്നാലെ ശ്രദ്ധയും.... "ഇനി കിണ്ണൻ കഴിച്ചോ....??"

അകത്തേക്ക് കയറിയപ്പോൾ കണ്ടത് ടേബിളിൽ ഇരുന്ന് ചെയറിൽ ഇരിക്കുന്ന ബദ്രിക്ക് വാരി കൊടുക്കുന്ന അച്ചൂനെയാണ്... "ഞാൻ കഴിച്ചോളാം കുഞ്ഞേ...." ബദ്രി പുഞ്ചിരിയോടെ അവളുടെ കവിളിൽ പതിയെ തലോടി.. "വേണ്ടാ അച്ചു വാരി തരും...."ചിണുങ്ങി കൊണ്ട് അവൾ ദോശ മുറിച്ചെടുത്ത് വായിൽ വെച്ച് കൊടുത്തു.... "കണ്ണാ....." പത്മയുടെ വിളികേട്ടാണ് ബദ്രി തിരിഞ്ഞു നോക്കിയത്... അവൻ ഇരുന്നിടത്ത് നിന്ന് എണീറ്റു.....അച്ചു അവനെ ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു.... "അമ്മയാണോ വന്നേ...." ഉള്ളിലെ പതർച്ച മറച്ചു കൊണ്ട് ചോദിച്ചു.... ശ്രദ്ധയെ അവൻ മൈൻഡ് ചെയ്തില്ല... "അമ്മ ഇരിക്ക്..." അമ്മയോട് അതും പറഞ്ഞു കൊണ്ട് തന്നെ ചുറ്റി പിടിച്ച് നിൽക്കുന്ന അച്ചുവിനെ നോക്കി.. "വാ അച്ചു കൈ കഴുകിയിട്ട് വരാം...." അവൻ അച്ചൂനെ ചേർത്ത് പിടിച്ചു കൊണ്ട് കൈ കഴിക്കാൻ ബേസിനടുത്തേക്ക് നടന്നു.... അച്ചൂന്റെ കണ്ണുകൾ അപ്പോഴും അവളെ നോക്കി നിൽക്കുന്ന ശ്രദ്ധയിലായിരുന്നു.... പത്മ അവിടുള്ള ചെയറിൽ ഇരുന്ന് അച്ചൂനെയും കണ്ണനെയും നോക്കുകയായിരുന്നു..... ബദ്രി അച്ചൂന്റെ കൈ കഴുകി... മുഖം തുടച്ചു കൊടുത്തു.....

അവളുടെ കയ്യും പുതിയ പത്മയുടെ അടുത്ത് ചെന്നിരുന്നു.... "എന്താ അമ്മേ വിശേഷിച്ച്.... പെട്ടന്നൊരു വരവ്..." ബദ്രി ചെറു ചിരിയോടെ ചോദിച്ചു.... "ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാ... എന്നെ ഒറ്റക്ക് നിന്റെ അടുത്തേക്ക് വിടില്ല..ഇവളേം കൂട്ടി പൊക്കോളാൻ പറഞ്ഞുനിന്റെ അച്ഛൻ..." ബദ്രി കേട്ടിട്ടും മിണ്ടാതെ ഇരുന്നു... "ഈ കുട്ടിയെ കൊണ്ടാക്കിയില്ലേ...??" അച്ചുവിനെ നോക്കി കൊണ്ട് പത്മ ചോദിച്ചു.. "ഏയ്‌... ഇനി അച്ചു... ഈ വീട്ടില. അല്ലെ അച്ചൂട്ട്യേ....??" തന്റെ നെഞ്ചിൽ പതുങ്ങി ഇരിക്കുന്ന അച്ചൂനെ ചേർത്ത് പിടിച്ചു കൊണ്ട് ബദ്രി ചോദിച്ചു... അച്ചു ഇളം ചിരിയോടെ തലയാട്ടി... "ഈ തലക്ക് സുഖമില്ലാത്ത പെണ്ണിനെ ആണോ കൂടെ നിർത്തുന്നത്...??" അത് ചോദിച്ചത് ശ്രദ്ധയായിരുന്നു.... അപ്പു അവളെ തുറിച്ചു നോക്കി.... ബദ്രിയുടെ അവളെ ദേഷ്യത്തോടെ നോക്കി.... "മനസിന്‌ വൈകല്യം ഉള്ളവരേക്കാൾ ബേധമാണ്...." അച്ചൂനെ ചേർത്ത് പിടിച്ചു കൊണ്ട് ബദ്രി ശ്രദ്ധയോട് പറഞ്ഞു.... അച്ചു ബദ്രിയെ ചുറ്റി പിടിച്ചു നോക്കി... "കണ്ണാ... അടുത്ത ആഴ്ച ഹരിയുടേം ഇവളുടെം കല്യാണം ആണ്...."

ശ്രദ്ധയെ തുറിച്ചു നോക്കുന്ന ബദ്രിയുടെ തോളിൽ തട്ടി കൊണ്ട് പത്മ പറഞ്ഞു... "മ്മ്....."ബദ്രി അലസമായ് മൂളി.... "മോള് റൂമിലേക്ക് ചെല്ല്... ഞാനിപ്പോ വരവേ..." തന്നോട് ചെന്നിരിക്കുന്ന അച്ചുവിനോട് അവൻ സ്നേഹത്തോടെ പറഞ്ഞു.. "വേഗം വരില്ലേ...???" അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു... "വരാട്ടോ..." ആ കവിളിൽ തലോടി വാത്സല്യത്തോടെ പറഞ്ഞതും അച്ചു തലയാട്ടി കൊണ്ട് റൂമിലേക്ക് പോയി.... "ഇതിനെയും നോക്കി ജീവിതം കളയാൻ നോക്കുവാണോ കണ്ണാ നീ....??" സങ്കടത്തോടെ ആയിരുന്നു ആ അമ്മ ചോദിച്ചത്... "ഇതു പറയാൻ ആണോ അമ്മ വന്നത്...??" അവൻ ദേഷ്യത്തോടെ ചോദിച്ചു... "അല്ല.... പക്ഷേ ചോദിക്കാൻ തോന്നി.... ഞാൻ നിന്റെ അമ്മയല്ലേ...??" "എന്റെ അമ്മേ.... ഞാനിപ്പോ ആ വീട്ടിൽ ഉള്ളതിനേക്കാൾ ഹാപ്പിയാണ് ഇവിടെ... ഇപ്പൊ ഇതൊക്കെയാണ് ജീവിതം..."

മറ്റെങ്ങോ നോക്കിയിരുന്നു കൊണ്ട് പറഞ്ഞു.... "അപ്പു... അമ്മക്ക് ചായ എടുക്ക്..." "എനിക്ക് നിന്റെ ചായ ഒന്നും വേണ്ട... ഒന്ന് കാണാൻ വന്നതാണ് നിന്നെ... നീ ഏതൊരു പെൺകൊച്ചിനെയും കൊണ്ട് വന്നെന്ന് ആരോ നിന്റെ അച്ഛന്റെ ചെവിയിൽ എത്തിച്ചിട്ടുണ്ട്.... ഇനി അപകടത്തിലൊന്നും ചെന്ന് ചാടരുത്....." അവന്റെ കവിളിൽ തലോടി കൊണ്ട് അവർ പറഞ്ഞു നിർത്തി.... "ആന്റി... സമയം ഒരുപാട് ആയി എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടായിരുന്നു..." ഫോണിലേക്ക് നോക്കി കൊണ്ട് ശ്രദ്ധ പറഞ്ഞതും പത്മ വാടിയ മുഖത്തോടെ ബദ്രിയെ നോക്കി... "അമ്മ പോയിട്ട് പിന്നീട് വരാം..." അവന്റെ നെറ്റിയിൽ അധരം അമർത്തുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.."എന്താടാ മുഖത്തൊരു തെളിച്ചമില്ലാത്തത്...." ഡ്രൈവിങ്ങിനിടയിൽ ഇച്ചു ശങ്കറിനോട് ചോദിച്ചു.. "ഒന്നും പറയണ്ട... കല്ല്യാണകാര്യം തന്നെ..." ശങ്കർ അലസമായി പറഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാരി ഇരുന്നു... "ആഹാ.. ഇത്തവണ ആരാ....??" "വേറെ ആര് ആ ഋതു...." ഗൗരവത്തോടെ അവൻ പറഞ്ഞതും ഇച്ചു ബ്രേക്ക്‌ ചവിട്ടി... "ഹേ... ആര്... അമ്മാളുവിന്റെ ചേച്ചി ഋതുവോ...???"

ഇച്ചു സംശയത്തോടെ ചോദിച്ചു... "മ്മ്,...." ശങ്കർ ഒന്നു മൂളി.... അവന്റെ മുഖഭാവം കണ്ട് ഇച്ചു പൊട്ടിച്ചിരിച്ചു.... "എന്താടാ പട്ടി ഇളിക്കുന്നെ....??" ശങ്കർ മുരണ്ട് കൊണ്ട് ചോദിച്ചു... "എന്നാലും എന്റെ ശങ്കരാ... സ്നേഹിച്ച പെണ്ണിന് വേറെ ഒരുത്തനെ ഇഷ്ടം... ഇപ്പൊ കെട്ടാൻ പോകുന്നത് ലവളുടെ ചേച്ചിയെ... ഈ ഋതുവിന് അല്ലേടാ അവളുടെ കോളേജിലെ ആരുമായോ ഇഷ്ടമുള്ളത്..." ഇച്ചു ചിരി അടക്കി കൊണ്ട് ചോദിച്ചു.... "മ്മ്....." ശങ്കർ ഒന്ന് നിശ്വസിച്ചു... "ബെസ്റ്റ്.... അപ്പൊ സ്നേഹിച്ചവൾക്കും... കെട്ടാൻ പോകുന്നവൾക്കും ആൾറെഡി ആള് സെറ്റാണ്...." ഇച്ചു അവനെ കളിയാക്കി... "ഡാ... ഡാ വേണ്ട...ഒരു ചവിട്ട് അങ്ങ് വെച്ച് തരും ഞാൻ...." അവൻ കലിപ്പോടെ പറഞ്ഞു... ഇച്ചു വാ പൊത്തി ചിരിക്കുകയായിരുന്നു... "ഇളിക്കാതെ വണ്ടിയെടുക്കട...." ശങ്കർ കെറുവിച്ചു കൊണ്ട് ഇച്ചുവിന്റെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു..  "കണ്ണാ......" ബദ്രിയുടെ വീടിന് മുന്നിൽ എത്തിയതും ഇച്ചു നീട്ടി ഹോൺ അടിച്ചു കൊണ്ട് വിളിച്ചു... ബദ്രി അച്ചൂന്റെ മുടി പിന്നിയിട്ട് കൊടുക്കുവായിരുന്നു.... "ഡാ അപ്പു അവന്മാരോട് ഇപ്പൊ വരാന്ന് പറയ്...." "ശെരി...." അപ്പു അതും പറഞ്ഞു പുറത്തേക്ക് പോയി.... "ദേ ഈ മാലകൂടെ ഇട്ടോ...?" മേശവലിപ്പ് തുറന്നു കൊണ്ട് ഒരു സ്വർണത്തിന്റെ ചെയിൻ അച്ചൂന്റെ കഴുത്തിൽ അവൻ ഇട്ടു കൊടുത്തു...

രാമചന്റെ കയ്യിൽ നിന്നും ആദ്യം കിട്ടിയ പൈസയിൽ നിന്ന് അവൻ അമ്മക്ക് വേണ്ടി വാങ്ങിയ ചെയിനാണ്.... ഒരു മഞ്ഞ നിറമുള്ള പട്ടുവാടയും പഫ് കയ്യുള്ള ടോപ്പുമായിരുന്നു അച്ചൂന്റെ വേഷം.. മുടി രണ്ട് സൈഡിലേക്കും പിന്നിയിട്ടിട്ടുണ്ട്... കയ്യിൽ നിറയെ കുപ്പി വളയും ഇട്ട് മുൻബൊന്നുമില്ലാത്തൊരു ഭംഗിയുണ്ടായിരുന്നു അവൾക്ക്... "അപ്പൂന്റെ കൂടെ വാശി കാണിക്കാതെ ഇരിക്കണം... ഞാൻ പോയിട്ട് വരാം.. കേട്ടോ...." കണ്ണാടിയിൽ നോക്കി വളകിലുക്കി കൊണ്ടിരുന്ന അച്ചൂന്റെ തന്റെ നേർക്ക് പിടിച്ചു നിർത്തി കൊണ്ട് ബദ്രി പറഞ്ഞു.... "മ്മ്മ്...." അവൾ ആവേശത്തോടെ തലയാട്ടി.... അവൻ ചിരിച്ചു... അവൾ കാലെത്തി അവന്റെ തോളിൽ പിടിച്ചു കൊണ്ട് കവിളിൽ ചുംബിച്ചു.... "വേഗം വരണേ കിണ്ണാ...." "മ്മ്....വരാട്ടോ...." പുഞ്ചിരിയോടെ അവൻ അവളുടെ കവിളിൽ തട്ടി... "അച്ചൂനില്ലേ കിണ്ണ ഉമ്മാ....."ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു...അത് കേട്ടതും അവന്റെ കണ്ണ് മിഴിഞ്ഞു... "അ.... അച്ചു.. ഞാൻ പോയിട്ട് വരാട്ടോ..." അതും പറഞ്ഞു പോകാൻ നിന്ന അവനെ അച്ചു പിടിച്ചു നിർത്തി.. "അച്ചൂന് ഉമ്മ തന്നിട്ട് പോയാ മതി...." അവൾ ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി.... ബദ്രി ചുറ്റും ഒന്ന് നോക്കിയിട്ട് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story