ഈ മഴയിൽ....❤️ പാർട്ട്‌ 16

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"പോയിട്ട് വരാട്ടോ....." നേർത്ത ചുംബനം നൽകി കൊണ്ട് അവൻ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി... ബദ്രി പുഞ്ചിരിച്ചു... "അപ്പൂന്റെ കൂടെ നല്ലകുട്ടിയായി ഇരിക്കണം... കേട്ടോ..." "കിണ്ണൻ വേഗം വന്നാൽ മതി...." പരിഭവത്തോടെ അവൾ ചുണ്ട് കൂർപ്പിച്ചു.... അവൻ ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ച് പുറത്തേക്ക് ഇറങ്ങി... "അപ്പൂ...."ഉമ്മറത്ത് ഇരുന്നു ഫോണിൽ കളിക്കുന്ന അപ്പൂനെ അവൻ ശബ്ദമുയർത്തി വിളിച്ചു... "ശ്രദ്ധിക്കണം...." ബദ്രി താക്കീതോടെ പറഞ്ഞു.... അവൻ അനുസരണയോടെ തലയാട്ടി... അച്ചൂന്റെ നെറുകയിൽ ഒന്നൂടെ തലോടി കൊണ്ട് അവൻ കൂട്ടുകാർക്ക് അടുത്തേക്ക് നടന്നു.... "എന്നാലും രാമച്ചൻ എന്തിനാവും നമ്മളെ വിളിപ്പിച്ചത്...?? " പോകുന്ന വഴിയിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് ഇച്ചു ചോദിച്ചു.... "അവിടെ ചെന്നാൽ അറിയാമല്ലോ...??"

ബദ്രി ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.. "ദേടാ ഇച്ചു നിന്റെ ഫാദർ ഇൻ ലോ പോകുന്നു......??" വഴിയരികിലൂടെ നടന്നു പോകുന്ന ആളെ ചൂണ്ടി ശങ്കർ വിളിച്ചു പറഞ്ഞു.... നൈഷുന്റെ ഉപ്പയാണ് ഹമീദ്... ഇച്ചു പുറകിൽ ഇരിക്കുന്ന ശങ്കറിനെ ഒന്ന് ദേഷിച്ചു നോക്കി.... "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത് #₹&#* മോനെ...." ഇച്ചുവിന്റെ മുഖം ചുവന്നു... "ഓഹ്.... എന്നിട്ട് ഒന്നും പറഞ്ഞില്ല..." ശങ്കർ ചുണ്ട് കോട്ടി... "ഇച്ചു...നിനക്ക് നൈഷുനെ ഇഷ്ടമല്ലേ..??" വളരെ കാര്യമായി ബദ്രി ചോദിച്ചു... "അല്ല....." വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ ഇച്ചു പറഞ്ഞു... "നൈഷുനെ ഇഷ്ടാണോ എന്നാണ് ഞാൻ ചോദിച്ചത്.... അല്ലാതെ അവളുടെ ഉപ്പയെ അല്ല....." ബദ്രിയുടെ വാക്കുകളിൽ പരിഹാസമുണ്ടായിരുന്നു... "എനിക്കിഷ്ടമല്ലെന്ന് ഞാൻ പറഞ്ഞില്ലേ കണ്ണാ...." ഇച്ചു ദേഷ്യത്തോടെ ആയിരുന്നു മറുപടി കൊടുത്തത്... "നീ കള്ളം പറയുവാണെന്ന് ഞങ്ങൾക്ക് നന്നായിട്ട് അറിയാം...അത് അവൾക്ക് മനസ്സിലായിട്ട് ആകും എത്ര കളിയാക്കിയിട്ടും ഒരു നാണവുമില്ലാതെ വീണ്ടും നിന്റെ പിന്നാലെ വരുന്നത്...മറിച്ചാണേൽ വരില്ലല്ലോ..,"

ശങ്കർ പറയുന്നത് കേട്ടപ്പോഴാണ് രണ്ട് ദിവസമായിട്ട് അവളെ കണ്ടതെ ഇല്ലെന്ന് അവൻ ഓർത്തത്... എന്ത് പറ്റി ആവോ..?? ബദ്രിയുടെ ജിപ്സി ഒരു വലിയ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് ചെന്ന് നിന്നു.... മൂന്നാളും ഇറങ്ങി... വലിയ മുറ്റം... വീടിന്റെ ഇരു സൈഡിലും പരന്ന് കിടക്കുന്ന തെങ്ങിൻ തോട്ടങ്ങൾ... ഒരു ഭാഗത്ത്‌ പച്ചക്കറി കൃഷിയും ഉണ്ട്.... വീടിന്റെ ഉമ്മറത്ത് രാജകീയമായി കിടക്കുന്ന ചൂരൽ കസേരയുണ്ട്.... "രാമച്ചോയ്......" ഇച്ചു അകത്തേക്ക് നോക്കി വിളിച്ചു... "ആഹാ വന്നോ.... രാമചന്റെ തെമ്മാടികൾ...??" ഉമ്മത്തെ വാതിൽക്കലേക്ക് വന്ന പ്രായമുള്ള ഒരു സ്ത്രീ അവരെ നോക്കി ചോദിച്ചു....ചോദിക്കുമ്പോൾ ആ ശബ്ദം വിറച്ചിരുന്നു.... ഭാനുമതി....രാമനാഥന്റെ അമ്മയാണ്...75 വയസ്സോളം പ്രായമുണ്ട്... "രാമച്ചൻ എവിടെ അച്ഛമ്മേ....??" ബദ്രിയാണ് ചോദിച്ചത്.... ഇച്ചുവും ശങ്കറും ഭാനുവമ്മേ എന്ന് വിളിച്ചാലും ബദ്രിക്ക് അച്ഛമ്മയാണ്... അവൻ മാത്രമേ അങ്ങനെ അധികാരത്തോടെ വിളിക്കുകയൊള്ളൂ.... അച്ഛമ്മക്കും രാമച്ചനെ പോലെ ബദ്രിയോട് ഒരു പ്രത്യേക വാത്സല്യമാണ്.... "ദേ.... തൊടിയിലേക്ക് ഇറങ്ങിയിട്ടുണ്ട്....

കുറച്ച് പടവലത്തിന്റെ വിത്ത് പുറം പണിക്ക് വന്ന വേലായുധൻ കൊണ്ട് കൊടുത്തായിരുന്നു അതും കൊണ്ട് പോയതാണ്...??" കിതച്ചു കൊണ്ട് അവർ പറഞ്ഞു നിർത്തി... "എന്നാ ഞങ്ങൾ പോയി കണ്ടിട്ട് വരാം....വാടാ...." ശങ്കർ അതും പറഞ്ഞു മുന്നിൽ നടന്നു... "കണ്ണാ......"തിരിഞ്ഞു നടന്ന ബദ്രിയെ അവർ സ്‌നേഹത്തോടെ വിളിച്ചു... ബദ്രി തിരിഞ്ഞു നോക്കി... "എന്താ അച്ഛമ്മേ....??" "ഇങ്ങ് വാടാ ....??" അവശത നിറഞ്ഞ ആ ശബ്ദത്തിന് ഒരു താളം മുണ്ടായിരുന്നു... കുസൃതി ഉണ്ടായിരുന്നു... അവർ നടുവിന് കൈ കൊടുത്ത് ഉമ്മറത്തെ പടിയിൽ ഇരുന്നു.... ചിരിയോടെ അവർ ഇരുന്ന തൊട്ട് താഴത്തെ പടിയിൽ അവനും ഇരുന്നു.... "ഒരു പെൺകൊച്ച് നിന്റെ കൂടെ ഉണ്ടെന്ന് കേട്ടൂ....??" കുസൃതി ചിരിയോടെ ആ വൃദ്ധ ചോദിച്ചു... ബദ്രി കണ്ണ് ചിമ്മി കാണിച്ചു... "ഒരൂസം കൊണ്ട് വരണം... അച്ഛമ്മക്ക് ഒന്ന് കാണാനാ...??" അത് കേട്ട് ബദ്രി ചിരിച്ചു..

"എന്റെ അച്ഛമ്മേ....നിങ്ങള് വിചാരിക്കുന്ന പോലെ ഒന്നുമല്ല... ഒരു കൊച്ച് പെണ്ണാ...." "മ്മ്... എന്നോട് രാമൻ പറഞ്ഞു.... നീ വല്ലതും കഴിച്ചോടാ,..." അവർ സ്നേഹത്തോടെ അവന്റെ നെറുകയിൽ തലോടി.. "മ്മ്... കഴിച്ചു...ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ... " "മ്മ്... പൊക്കോ...പിന്നെ വീട്ടിലേക്ക് പോകുമ്പോൾ എന്നോട് പറയണം അപ്പുമോന് ഇഷ്ടമുള്ള ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടുണ്ട് ഞാൻ.. എടുത്തു വെച്ചിട്ടുണ്ട്... അത് കൊണ്ട് പോകാൻ മറക്കരുത്...." "ശെരി...??" അവൻ ചിരിച്ചു കൊണ്ട് തൊടിയിലേക്ക് നടന്നു.... കിളച്ചു മറിച്ച നനവാർന്ന മണ്ണിലേക്ക് വിത്തുകൾ പാകുകയായിരുന്നു രാമച്ചൻ..... ഒരു കാവി മുണ്ടായിരുന്നു വേഷം...ധരിച്ചിരുന്ന വെള്ള വെസ്റ്റിയിൽ മണ്ണ് പറ്റിയിരിക്കുന്നു.... തലയിൽ വെള്ള തോർത്ത്‌ മുണ്ട് ചുറ്റി കെട്ടിയിട്ടുണ്ട്..... "ഇതെന്ത് തരം പച്ചക്കറിയ രാമച്ചാ....." തൊടിയിലെ പ്ലാവിലേക്ക് പടർന്നു കയറിയിരിക്കുന്ന വള്ളിയിൽ പിടിച്ചു കൊണ്ട് ശങ്കർ തിരക്കി.. "അതൊരു തരം അമരായാട.... നല്ല വലുപ്പമുണ്ടാകും.... അമ്മയുടെ വീട്ടിലേക്ക് പോയപ്പോൾ അവിടെ കണ്ടു...അതിന്റെ വിത്ത് കൊടുത്തു നട്ടതാ...."

തലയിലെ തോർത്ത്‌ ഊരി മുഖം തുടച്ചു കൊണ്ട് അയാൾ നിലത്ത് കിടന്ന തെങ്ങിന്റെ തടിയിലേക്ക് ഇരുന്നു..... ഇച്ചു ആ നേരം തേങ്ങയിടാൻ വന്നയാൾ പൊളിച്ചു കൊടുത്ത ഇളനീർ വയറ്റിൽ ആക്കുന്ന തിരക്കിലായിരുന്നു.... രാമച്ചൻ അത് കണ്ട് ചിരിച്ചു... അപ്പോഴേക്കും ബദ്രി അവർക്കടുത്തേക്ക് എത്തിയിരുന്നു.... "എന്താ രാമച്ചാ കാണണം എന്ന് പറഞ്ഞത്...??" ബദ്രി അയാൾക്ക് അരുകിൽ ഇരുന്നു കൊണ്ട് ചോദിച്ചു... "ആ പറയാം നീ വരട്ടെ എന്ന് കരുതിയിരുന്നതാ..." അയാൾ അൽപ്പം ഗൗരവത്തോടെയാണ് അത് പറഞ്ഞത്.... ഇച്ചുവും ശങ്കറും ബദ്രിക്കും രാമച്ചനും അടുത്തായി ചെന്നിരുന്നു.... "നാളെയാണ് ആ വധകേസിന്റെ വിധി പറയുന്ന ദിവസം ഓർമയുണ്ടോ..??" അയാൾ മൂവർ സങ്കത്തെ ഉറ്റു നോക്കി കൊണ്ട് ചോദിച്ചു... "നവനീതിന്റെ കൊലപാതകം അല്ലെ...??" ചോദിക്കുമ്പോൾ ബദ്രി ശാന്തനായിരുന്നു... "മ്മ്.... നാളെ നീ ഒന്ന് കൂടെ കോടതിയിൽ പോകേണ്ടി വരും.... നീ മൊഴി കൊടുത്തത് ഒന്ന് കൂടെ ഉറപ്പിക്കാൻ.. നിന്റെ തീരുമാനത്തിൽ മാറ്റമുണ്ടോ കണ്ണാ...." ബദ്രിയുടെ വലത് കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് അയാൾ ചോദിച്ചു...

"മാറ്റി പറയേ.... എന്തിന്...?? ഒരിക്കലുമില്ല...." ബദ്രിയുടെ മുഖം വലിഞ്ഞു മുറുകി... അവൻ ഓർക്കുകയായിരുന്നു ആ രാത്രി...ഈശ്വരമംഗലത്തിന്റെ ഹൃദയഭാഗത്തെ ടൗണിൽ നടന്ന കൊലപാതകത്തെ കുറിച്ച്.... ഒരു പാവപെട്ട ചെറുപ്പക്കാരനെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ വെട്ടിനുറുക്കിയ ദിവസം.. അതും തന്റെ കണ്മുന്നിൽ വെച്ച്.... തടഞ്ഞതാണ്... ആ ജീവൻ രക്ഷിക്കാൻ തനിക്കായില്ല... പണം കെട്ടി വെച്ച് കുറ്റം ചെയ്തവർ രക്ഷപെടാൻ ശ്രമിച്ചപ്പോൾ നിസ്സഹായരായി നിന്ന നവിയുടെ അച്ഛനും അമ്മയ്ക്കും കൂട്ടായ് താനെ ഉണ്ടായിരുന്നൊള്ളൂ.... ജീവൻ പോകേണ്ടി വന്നാലും പറഞ്ഞ വാക്ക് മാറ്റി പറയില്ല... "കണ്ണാ....." രാമച്ചൻ തട്ടി വിളിച്ചപ്പോഴാണ് ബദ്രി ഓർമകളിൽ നിന്നുണർന്നത്... "നാളെ നമുക്ക് രണ്ട് പേർക്കും കൂടെ പോകാം..." അയാൾ അവന്റെ തോളിലൂടെ ചേർത്ത് പിടിച്ചു... "ഞങ്ങളും കൂടെ വരാം രാമച്ചാ...." ശങ്കർ ആയിരുന്നു പറഞ്ഞത്... "അത് വേണ്ട മോനെ... നിന്റെ അച്ഛൻ അറിയിഞ്ഞാൽ പിന്നെ നിനക്ക് സ്വസ്ഥതയുണ്ടാവില്ല.... പിന്നെ ഇച്ചൂന്റെ കാര്യം പറയണോ...?" അയാൾ പറഞ്ഞത് തന്നെയായിരുന്നു ബദ്രിയുടെ അവരോട് പറഞ്ഞത്...

"പിന്നെ.... മൂന്നാളും എന്റെ പിന്നാലെ ചുമ്മാ നടക്കുന്ന പണി നിർത്തിക്കോണം...." "പിന്നെ ഞങ്ങൾ എന്ത്‌ ചെയ്യാനാ രാമച്ചാ..." ഇച്ചു ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു.... "മൂന്ന് പേരേം കൊണ്ട് നടന്നു വഷളാക്കുന്നു എന്നാണ് നിങ്ങടെ ഭാനുവമ്മയുടെ പരാതി.... ഞാൻ അത് അങ്ങ് മാറ്റാൻ തീരുമാനിച്ചു....." "എങ്ങനെ...." ശങ്കർ മുഖം ചുളിച്ചു കൊണ്ട് അയാളെ നോക്കി... "നാളെ മുതൽ നീ നമ്മുടെ ഷോപ്പിങ് കോംപ്ലക്സ്കിൽ പോക്കണം.... നിനക്ക് അവിടെയാണ് ഡ്യൂട്ടി ചുമ്മാ ചെന്നിരുന്നാൽ മതി.. ഇച്ചു നീ നാളെ മുതൽ ഓഫീസിലെ അകൗണ്ട് സെക്ഷനിൽ...." "അതെന്താ രാമച്ചാ അവനു മാത്രം എളുപ്പമുള്ളത് കൊടുത്തത് എനിക്കാ ജോലി മതി...." ഇച്ചു വാശിയോടെ പറഞ്ഞു.. "അയ്യടാ.... അതങ്ങ് പള്ളീ പോയി പറഞ്ഞാൽ മതി... ഞാൻ തരില്ല...." ശങ്കർ ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റു.. "രണ്ടും കൂടെ വഴക്ക് വേണ്ടാ മൂന്നും മൂന്നിടത്ത് നിന്നാൽ മതി...."

രാമച്ചൻ ഇച്ചുവിന്റെയും ശങ്കറിന്റെയും ഇടക്ക് കയറി... "കണ്ണാ...." മറ്റെങ്ങോ നോക്കിയിരുന്ന ബദ്രിയെ അയാൾ വിളിച്ചു... "നീ നാളെ മുതൽ അടുത്തുള്ള vvm കോളേജിലേക്ക് വിട്ടോ..??" അത് കേട്ട് ബദ്രി മുഖം ഉയർത്തി അയാളെ നോക്കി... "അതെന്താ അവിടെ...??" "പിള്ളേരെ പഠിപ്പിക്കാൻ പൊക്കോ...മലയാളം ഡിപ്പാർട്മെന്റിൽ ഞാൻ പറഞ്ഞു വച്ചിട്ടുണ്ട്...." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. "കോളേജിലെ പിള്ളേരെയോ... ഇവനോ... വല്ല കളരിയോ കാരാട്ടയോ ആണേൽ പറ്റുമായിരുന്നു... ഇതിപ്പോ..." ഇച്ചു അതും പറഞ്ഞു വാ പൊത്തി ചിരിക്കുന്നുണ്ടായിരിന്നു... ബദ്രി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. "ഇതൊന്നും എന്നെ കൊണ്ട് പറ്റില്ല രാമച്ചാ..." ബദ്രി അലസമായി പറഞ്ഞു... "അതൊന്നും പറഞ്ഞാൽ പറ്റില്ല.. നാളെ വേണ്ട... രണ്ട് ദിവസം സമയം എടുത്തോ അത് കഴിഞ്ഞാൽ ജോലിക്ക് കയറണം..." താക്കീതോടെയുള്ള ആ വാക്കുകൾ നിഷേധിക്കാൻ അവന് ആകുമായിരുന്നില്ല... അയാൾ അവനെ നോക്കി പുഞ്ചിരിച്ചു... ഹരിയേയും ബദ്രിയേയും പണ്ട് മുതലേ അറിയാം.... ഹരി അവന്റെ അമ്മയുടെ തനി പകർപ്പാണ്...

ബദ്രിക്ക് ദത്തന്റെ ഛായയാണ്... എങ്കിലും എവിടെ ഒക്കെയോ പത്മയുമായി സദൃശ്യമുണ്ട്.... സ്വഭാവത്തിലും ഹരിയിൽ നിന്ന് വത്യസ്തനാണ് ബദ്രി.... പെട്ടെന്ന് ദേഷ്യപെടുന്ന എന്നാൽ പെട്ടെന്ന് തന്നെ തണുക്കുന്ന പ്രകൃതക്കാരനാണ് ഹരി... ബദ്രിക്ക് ഹരിയേക്കാൾ ക്ഷമയുണ്ട്...പുറത്ത് ഗൗരവം കാണിക്കുമെങ്കിലും ഉള്ളിൽ വളരെ സോഫ്റ്റ്‌ ആയാ കരറ്റർ ആണ് ബദ്രി....ദേഷ്യം വന്നാൽ ബദ്രി ഹരിയേക്കാൾ അപകടകാരിയാണ്... സ്നേഹമുള്ളവനാണ്.... "നിനക്ക് ഇഷ്ടമുള്ള ജോലി ചെയ്യാൻ ആണ് ആഗ്രഹം എങ്കിൽ നമുക്ക് ഒന്ന് കൂടെ എക്സാം എഴുതാം...." അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് അവനെ നോക്കി.. ബദ്രി മുഖം ചെരിച്ചയാളെ നോക്കി.. "ഏയ്‌... അതൊന്നും ഇപ്പൊ എന്റെ ഇഷ്ടങ്ങളിൽ ഇല്ല.... ഇനിയിപ്പോ കുറേ ക്രിമിനൽ കേസ് ഒക്കെ ഉള്ള ഞാൻ എങ്ങന പോലീസ് ആവുന്നത്..... സ്വന്തം അച്ഛൻ ചതിച്ചതല്ലേ...." അവൻ മുഷ്ടി ചുരുട്ടി പിടിച്ചു.... ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു പോലീസ് ആവാൻ.... ഒരു പ്രായം എത്തിയപ്പോൾ അതിനായ് നല്ലോണം പരിശ്രമിച്ചിരുന്നു.... ഡയറ്റ്... ജിം... ജോഗിങ്... എക്സാം പ്രെപറേഷൻ എല്ലാം ഉണ്ടായിരുന്നു....

അച്ഛനിലും ഹരിയിലും പുച്ഛം മാത്രമേ കണ്ടിട്ടുള്ളൂ അവൻ.... താൻ ips മോഹം കൊണ്ട് നടക്കുന്നു എന്നാ ഒറ്റ കാരണം കൊണ്ട് മാത്രം ആ ഫീൽഡിലേക്ക് വന്നതാണ് ഹരി.... എക്സാമിൽ ഹരിയേക്കാൾ റാങ്ക് ബദ്രിക്ക് കിട്ടിയ നിമിഷം.... ഹരി മാത്രം എന്ന സ്വാർത്ഥത ദത്തനിൽ നുരഞ്ഞു പൊന്തി... ഒരു തെറ്റും ചെയ്യാത്ത ബദ്രിയെ ഇല്ലാത്ത കേസുണ്ടാക്കി ജയിലിൽ അടച്ച്അയാളുടെ രാഷ്ട്രീയ പിടി പാടുകൾ കൊണ്ട് അവനെ ips ന്റെ അടുത്ത ലെവലിൽ നിന്ന് ഡിസ്‌കോളിഫൈ ചെയ്തു... ഓർക്കുമ്പോൾ പലപ്പോഴും അച്ഛനെയും മകനേയും കൊല്ലാൻ വരെ അവന് തോന്നിയിട്ടുണ്ട്... അത്രെയേറെ ആഗ്രഹിച്ചിരുന്ന ജോലിയായിരുന്നു.... പോലീസ് യൂണിഫോമിൽ ഹരി തന്റെ മുന്നിൽ വന്ന് നിന്നപ്പോൾ മനസ്സ് ഒന്ന് പതറിയെങ്കിലും... പുച്ഛമായിരുന്നു ഉള്ള് നിറയെ.... ഹരിയെ ദേഷ്യം തീരുവോളം തല്ലണം എന്ന് തോന്നിയുട്ടുണ്ട്... പക്ഷെ താൻ കാരണം ഹരിക്ക് നൊന്താൽ അതിന്റെ വേദന അനുഭവിക്കേണ്ടി അവരിക തന്റെ അമ്മായിരിക്കും... ഓർത്തപ്പോൾ അവന്റെ നെഞ്ച് പിടഞ്ഞു....

"അയ്യോ അച്ചുമ്മ...കണ്ണേട്ടൻ...." കയ്യിലെ ഹോസ് താഴെ ഇട്ട് തലയിലെ വെള്ളം കുടഞ്ഞു കൊണ്ട് അപ്പു ഉമ്മറത്തെ തിണ്ണ ചാടി കടന്നു അകത്തേക്ക് ഒരു ഓട്ടമായിരുന്നു.... അപ്പോഴേക്കും ബദ്രിയുടെ ജിപ്സി ഗേറ്റ് കടന്നു വന്നിരുന്നു.. ബദ്രിയെ കണ്ടതും നനഞ്ഞു കുതിർന്നു നിന്ന അച്ചു അവന്റെ അടുത്തേക്ക് ഓടി ചെന്നു... ബദ്രി അപ്പോഴാണ് അവളുടെ കോലം ശ്രദ്ധിച്ചത്... ആകെ നനഞു കുതിർന്ന് വസ്ത്രം ശരീരത്തോട് ചേർന്ന് കിടക്കുന്നു.... തലമുടിയും നനഞ്ഞിട്ടുണ്ട്.... മുറ്റം നിറയെ വെള്ളം കെട്ടി നിൽക്കുന്നു.... "എന്താ ഇത്....." അവൻ ഉച്ചത്തിൽ ചോദിച്ചു.... "അപ്പൂട്ടൻ മഴ പെയ്യിച്ചതാ അച്ചൂന് കാണാൻ...." അച്ചു നിഷ്കളങ്കമായി പറഞ്ഞു... ബദ്രി ദേഷിച്ചു കൊണ്ട് വീടിന്റെ സൈഡിൽ ടാപ് ഓഫാക്കി ഹോസ് വലിച്ചിട്ടു..... അയലിൽ കിടന്ന തോർത്തെടുത്ത് അച്ചൂന്റെ തലത്തുവർത്തി കൊടുത്തു... "അപ്പു......" അവൻ ദേഷ്യത്തോടെ അലറി വിളിച്ചു..... പെട്ടന്നാണ് അച്ചു അവനെ വാരി പുണർന്നത്.... ബദ്രി പെട്ടെന്ന് നിശബ്ദനായി... "അപ്പൂട്ടനെ വഴക്ക് പറയണ്ട കിണ്ണാ...." സങ്കടത്തോടെ അവന്റെ നെഞ്ചിൽ തലയിട്ട് ഉരച്ചു കൊണ്ട് അച്ചു പറഞ്ഞു...

അത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അവൻ അവളുടെ മുഖം കയ്യിലെടുത്തു.... "അവനെ അല്ല അച്ചൂട്ട്യേ നിന്നെയ വഴക്ക് പറയാൻ പോണേ...." കുസൃതിയോടെ അവൻ അവളുടെ ഉണ്ടാക്കണ്ണുകളിലേക്ക് നോക്കി... "ഞാൻ പാവല്ലേ കിണ്ണാ.... കിണ്ണന് ഉമ്മയൊക്കെ തന്നില്ലേ...??" ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ട് അവന് ചിരി ഇങ്ങെത്തി... "നീ ആള് കൊള്ളാലോ കൊച്ചേ... നിനക്ക് ബുദ്ധി ഇല്ലാന്ന് ആരാ പറഞ്ഞെ.. ഇത് ബുദ്ധി കൂടി പോയതിന്റെ പ്രശ്നമാണ്..." അച്ചൂന്റെ ഇരു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു.... "അച്ചൂന് എന്താ കൊണ്ട് വന്നേ...??" അവൾ ആവേശത്തോടെ അവനോട്‌ തിരക്കി... "അയ്യോ... ഒന്നും കൊണ്ട് വന്നില്ല...." അവൻ സങ്കടത്തോടെ പറഞ്ഞു... അത് കേട്ടപ്പോൾ അവളുടെ മുഖം വാടി... "സാരല്ല്യ കിണ്ണാ... അച്ചൂന് രാത്രി ഊഞ്ഞാല് കെട്ടി തരുമ്പോൾ കുറേ നേരം ആട്ടി തരണം കേട്ടോ...."

അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കുത്തി അവൾ പറഞ്ഞു... ബദ്രി തലയാട്ടി കൊണ്ട് അവളുടെ കഴുത്തിലൂടെ തോർത്തുണ്ട് ഇട്ട് അവനിലേക്ക് വലിച്ചടുപ്പിച്ച് നെറ്റിയിൽ നെറ്റി മുട്ടിച്ചു.... "ഹച്ചി....." അവൾ തുമ്മി കൊണ്ട് അവനിൽ നിന്ന് അകന്ന് മാറി... "ആ.. തുമ്മി തുടങ്ങി.... രണ്ടിനും കിട്ടും എന്റെ കയ്യിൽ നിന്ന്... വേഗം ചെന്ന് ഡ്രസ്സ്‌ മാറിവാ.. അല്ലേൽ പനി വരാൻ അത് മതി...." അവളുടെ നനഞ്ഞ മുടി വിടർത്തി ഇട്ടു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു... അപ്പു നേരത്തെ ഡ്രസ്സ്‌ മാറിയത് കൊണ്ട് റൂമിൽ തന്നെ പതുങ്ങി ഇരിക്കുകയായിരുന്നു....  "അപ്പു അവളെവിടെ....?? " രാത്രി അച്ചൂനുള്ള ചോറും എടുത്തു ഉമ്മറത്തേക്ക് വന്നപ്പോൾ ആളെ കണ്ടില്ല.... "റൂമിൽ ഉണ്ട് കണ്ണേട്ടാ...." ഫോണിൽ ശ്രദ്ധ കൊടുത്തു കൊണ്ട് അപ്പു അകത്തേക്ക് ചൂണ്ടി... ബദ്രി പ്ലേറ്റും കൊണ്ട് റൂമിലേക്ക് ചെന്നു... ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അച്ചു....

"ആഹാ... അച്ചൂട്ടി ഇവിടെ വന്ന് നിൽക്കുവായിരുന്നോ...?? വന്നേ... ഭക്ഷണം കഴിക്കണ്ടേ....." "അച്ചൂന് ചോറ് വേണ്ട.. കഴിക്കത്തില്ല..." പുറത്തോട്ട് നോക്കിയായിരുന്നു അവളുടെ പറച്ചിൽ... "അതെന്തേ.... ഉണ്ണിയപ്പം തിന്നത് കൊണ്ടാണോ.. മ്മ്..." പുറകിൽ ചെന്നു നിന്ന് ശബ്ദം താഴ്ത്തി അവൻ ചോദിച്ചു.. അവൾ അവന് നേരെ തിരിഞ്ഞു.. നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ കണ്ട് അവന് വല്ലായ്മ തോന്നി.. "എന്ത് പറ്റി അച്ചൂട്ട്യേ..." അവൻ വേവലാതിയോടെ അവളുടെ കവിളിൽ തഴുകി... "ദേ കണ്ടോ... അമ്പിളിമാമൻ പകുതിയെ ഒള്ളൂ.... ഊഞ്ഞാല് കെട്ടി തന്നില്ലല്ലോ.. കിണ്ണൻ...." വിതുമ്പി കൊണ്ട് പറഞ്ഞു തുടങ്ങിയത് അവസാനമെത്തിയപ്പോൾ കണ്ണിൽ നിന്ന് ജലധാര.... "കിണ്ണന് അച്ചൂനെ ഇഷ്ടല്ല.... അതല്ലേ ഊഞ്ഞാല് കെട്ടി താരത്തെ.... എനിക്ക് ഇപ്പൊ ഊഞ്ഞാല് വേണം.....!!"" ബദ്രി എന്ത് ചെയ്യണം എന്ന് അറിയാതെ തലക്കും കൈ കൊടുത്ത് ഇരുന്നു.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story