ഈ മഴയിൽ....❤️ പാർട്ട്‌ 17

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഇതായിരുന്നു ഹരി.... ഞാൻ ആഗ്രഹിച്ച ലൈഫ്....ഇങ്ങനെ എപ്പോഴും ചേർത്ത് നിർത്തുന്ന ഒരാൾ...." രാത്രിയുടെ നിശബ്ദതയും ഹരിയുടെ നെഞ്ചോരം ചേർന്ന് നിന്നവൾ അകലേക്ക്‌ നോക്കി നിന്നു... അവന്റെ അധരങ്ങൾ അവളുടെ കഴുത്തിനെ പുല്കുന്നുണ്ട്.. "നിന്റെ പ്രണയം.... ഇതാണ് ഞാൻ ആഗ്രഹിച്ചത്... നിന്നെ പോലെ ഒരാളെ.... ബദ്രി ഞാൻ അങ്ങനെ ഒരു ക്വാളിറ്റി കണ്ടിട്ടില്ല ...." "ഒരിക്കൽ പോലും ഇത് പോലെ ചേർത്ത് നിർത്തിയിട്ടില്ല... ഒരു ചുംബനം.. ഒരു തലോടൽ അതുപോലുമില്ല... എപ്പോഴും ഉപദേശം.. നേരത്തെ പോകണം... വൈകാൻ നിൽക്കരുത്... സൂക്ഷിക്കണം..ഇതൊക്കെയെ അവന്റെ വായിൽ നിന്ന് ഞാൻ കേട്ടിട്ടുള്ളൂ... എന്തെങ്കിലും വാങ്ങി തരാൻ പറഞ്ഞാൽ പറയും ക്യാഷ് ഇല്ലാന്ന്... ദത്തൻ അങ്കിളിന്റെ ഇളയ മകന്റെ കയ്യിൽ ക്യാഷ് ഇല്ലെന്ന് പറയുമ്പോഴെ വിചാരിച്ചതാണ് അവൻ എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന്... അവനെ സ്നേഹിക്കാൻ പോയ നേരം ഞാൻ എന്ത് കൊണ്ട് നിന്നെ കണ്ടില്ല ഹരി.... നിന്റെ കണ്ണിലെ പ്രണയം കണ്ടില്ല...." അവന്റെ കൈക്കുള്ളിൽ നിന്ന് അവന് മുഖാമുഖം നിന്ന് കൊണ്ട് അവൾ ചോദിച്ചു... അവൾ പറയുന്നത് കേട്ട് ഹരി പുഞ്ചിരിച്ചു.... "ഹരികുട്ടാ......" ബാൽക്കണിയുടെ വാതിലിനരുകിൽ വന്ന് നിന്ന് സ്വരം കടുപ്പിച്ചു പത്മ വിളിച്ചു....

രണ്ട് പേരും പിടഞ്ഞു മാറി... "രാത്രിയായി...ഇവളെ വീട്ടിൽ കൊണ്ട് വിടാൻ നോക്ക്.... വിവാഹം കഴിയുന്നതിനു മുന്നേ ഈ നേരം ഇവള് ഇവിടെ നിൽക്കുന്നത് തന്നെ ശെരിയല്ല......" വെറുപ്പോടെ മുഖം തിരിച്ചു കൊണ്ട് പത്മ പറഞ്ഞു.. "ചെറിയമ്മ ഇത് കാലത്താ ജീവിക്കുന്നത്... ഇതൊക്കെ ഇപ്പോ വല്ല്യ കാര്യമൊന്നുമല്ല...പോയി കിടന്നോളു..." അവന്റെ വാക്കിലെ പുച്ഛവും പരിഹാസവും ആ അമ്മക്ക് മനസിലായിരുന്നു..... "അങ്ങനെ അല്ല ഹരിക്കുട്ടാ...ഞ..." പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ഹരി കൈകൾ ഉയർത്തി തടഞ്ഞു... "എന്നെ പറഞ്ഞു തിരുത്താൻ വരണ്ട.... മാക്കാനൊന്നുണ്ടല്ലോ.... അവനോട് പറഞ്ഞാൽ മതി ഈ വേദാന്തങ്ങൾ ഒക്കെ..." കേട്ടപ്പോൾ എന്ത് കൊണ്ടോ പത്മയുടെ കണ്ണുകൾ നിറഞ്ഞു.... പിന്നെ ഒന്നും പറയാൻ നിൽക്കാതെ തിരിഞ്ഞു നടക്കവേ ദത്തൻ അവർക്ക് മുന്നിൽ വന്നു നിന്നു... "നീ എന്താ ഇവിടെ...??" ചോദിക്കുമ്പോൾ അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു... പത്മയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു പോയി... "ശ്രദ്ധയെ പറഞ്ഞയക്കണം എന്ന് പറഞ്ഞു വന്നതാ അച്ഛാ....."

ചുണ്ട് കോട്ടി കൊണ്ട് ഹരി പറഞ്ഞു.. "നിനക്ക് എന്താ മോള് ഇവിടെ നിന്നാൽ....??" "കല്യാണം കഴിയാതെ രണ്ട് പേരും ഒരുമിച്ചു നിൽക്കണ്ട എന്നെ ഞാൻ....." പത്മ ശബ്ദം വിറച്ചു... "നീ ഇത് ഇത് കാലത്താ ജീവിക്കുന്നത്..ഇപ്പോഴത്തല്ലേ പിള്ളേരല്ലേ...." "കണ്ടോ അച്ഛന് വരെ അറിവുണ്ട് എന്നിട്ടും അത്യാവശ്യം പഠിപ്പുള്ള ചെറിമ്മക്ക് ആ ബോധമില്ല...തനി പഴഞ്ചനാണ് ചെറിയമ്മ..." ഹരി പരിസരചുവയോടെ പറഞ്ഞു തീർക്കുമ്പോൾ ശ്രദ്ധയും ദത്താനും കേട്ടു ചിരിക്കാൻ ഉണ്ടായിരുന്നു... നെഞ്ചിലൊരു കല്ലെടുത്ത് വെച്ചത് പോലെ തോന്നി പത്മക്ക്.... തലതാഴ്ത്തി പിന്തിരിഞ്ഞു നടന്നു... ആ വലിയ വീട്ടിൽ ആകെ ഒറ്റപെട്ടത് പോലെ.... പണ്ട് അടിയേറ്റ കവിളുകൾ പൊത്തി പിടിച്ചു കരയുമ്പോൾ തലോടാൻ ഒരു കുഞ്ഞി കൈ നീണ്ടു വരുമായിരുന്നു..... കരയണ്ട അമ്മേ എന്ന് പറഞ്ഞു ഒരു കുഞ്ഞുമ്മ തരാൻ.... വളർന്നപ്പോഴും പരിഹസിക്കുന്ന ആാാ അച്ഛനും മകനും മുന്നിൽ തന്നെ ചേർത്ത് പിടിക്കാൻ അവനുണ്ടാവുമായിരുന്നു... നൊന്തു പ്രസവിച്ച മകൻ... തന്റെ കണ്ണൻ.... ഇപ്പോ കുറേ ആയി ഒറ്റക്കാണ്... ഒരു കണക്കിന് അവൻ രക്ഷപെട്ടതാണ്...

എന്നും കുറ്റങ്ങളും അവഗണനയും മാത്രം നേരിടേണ്ടി വന്നവനാണ് തന്റെ മകൻ.... ബദ്രിയെ ഓർക്കവേ നെഞ്ചിനുള്ളിൽ ഒരു പിടച്ചിലാണ്... റൂമിൽ നിന്ന് ഹരിയുടെ ദത്തന്റെ ചിരിയും കളിയും കേൾക്കുന്നുണ്ട്.... അത് കേൾക്കുമ്പോൾ ഓർമ വരുന്നത് ഹരിയെയും ചേർത്ത് പിടിച്ചു കട്ടിലിൽ കിടക്കുന്ന ദത്തനെയും നോക്കി അതേ റൂമിൽ നിലത്തെ പായയിൽ തന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന കുഞ്ഞു ബദ്രിയാണ്... ആ അമ്മ ഹൃദയം അലമുറയിട്ടു... ഇങ്ങനെയും അച്ഛനുണ്ടാവുമോ....?? എന്നും സങ്കടപെടുത്തിയ അയാളിൽ നിന്ന് കിട്ടിയ വിലപ്പെട്ട സമ്മാനമാണ് ബദ്രി.... പത്മ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.... നിലാവുള്ള രാത്രിയിലും മാനത്തു വിരിഞ്ഞു നിന്ന നക്ഷത്രങ്ങളിലൊന്നിനെ കണ്ണെടുക്കാതെ നോക്കി.... "എന്തിനാണ് മോഹിനി (ദത്തന്റെ ആദ്യഭാര്യ)നീ ഭർത്താവിനെയും നിന്റെ മകനെയും തനിച്ചാക്കി പോയത്.... നിന്റെ സ്ഥാനം എനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല....നിന്റെ സ്ഥാനത് എന്നെ കാണാൻ അയാൾക്ക് കഴിയില്ല... എന്റെ മകനേ നിന്റെ മകനോപ്പം സ്നേഹിക്കാനും അയാൾക്ക് കഴിയുന്നില്ല......"

ആ അമ്മയുടെ കണ്ണുകളിൽ നിന്ന് കണ്ണ് നീർ തുള്ളി ഒഴുകിയിറങ്ങി....  "എന്ത് ചെയ്യാൻ പോവാ കണ്ണേട്ടാ... " ആകാശത്തെക്കും നോക്കി നിൽക്കുന്ന ബദ്രിയെ നോക്കി അപ്പു ചോദിച്ചു... ബദ്രി ഒന്ന് നിശ്വസിച്ചു കൊണ്ട് ഉമ്മറ പടിയിൽ താടിക്കും കൈ കൊടുത്തിരിക്കുന്ന അച്ചുവിനെ നോക്കി.... അവൻ ചിരിച്ചു കൊണ്ട് അവൾക്ക് അടുത്ത് ചെന്നിരുന്നു.... "ഇന്ന് വെള്ളിയാഴ്ചയല്ല കിണ്ണ ജനുവരിയാ...." അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനോട് പറഞ്ഞു... "അതല്ലേ അച്ചൂട്ട്യേ....??'" അവൻ അവളുടെ കവിളിൽ പതിയെ വിരലോടിച്ചു... "പിന്നെ എന്താ ..." അവൾ കൗതുകത്തോടെ ചോദിച്ചു... "അതേ.. ഈ അമ്പിളി മാമനെ കുറേ ദൂരയല്ലേ.....ഊഞ്ഞാൽ കെട്ടി ആടുമ്പോൾ അച്ചു എങ്ങാനും താഴെ വീണാലോ...??" "വീണാലെ അച്ചൂനെ കിണ്ണൻ പിടിക്കൂലോ.…"തലയാട്ടി കൊണ്ട് അവൾ പറഞ്ഞു... "അങ്ങട്ട് കെട്ടി കൊടുക്ക് കിണ്ണേട്ട... ചെ...കണ്ണേട്ടാ.. ഒരു ഊഞ്ഞാൽ അല്ലെ..." അപ്പുവിന്റെ ഡയലോഗ് കേട്ടതും പല്ല് ഞെരിച്ചു കൊണ്ട് ബദ്രി അവനെ നോക്കി... അപ്പു അപ്പൊ തന്നേ മേലോട്ട് നോക്കി നക്ഷത്രങ്ങളുടെ എണ്ണം എടുക്കാൻ തുടങ്ങി...

"ഊഞ്ഞാല് കെട്ടിതാ കിണ്ണാ... എനിക്ക് അമ്പിളി മാമനെ തൊടണം...." അച്ചു ബദ്രിയുടെ ഷർട്ടിൽ പിടിച്ചുലച്ചു... ബദ്രി ദയനീയമായി അവളെ നോക്കി.... അവളുടെ ഉണ്ടാക്കണ്ണുകൾ ഒരു സമുദ്രമായ്.. "ഞാനെ.... ഞാൻ പറഞ്ഞില്ലേ.... കിണ്ണന് അച്ചൂനെ ഇഷ്ടല്ലാ.... " കണ്ണുകൾ നിറഞ്ഞു കവിഞ്ഞു... തേങ്ങലുകൾ ഉയർന്നു... ബദ്രിക്ക് എന്ത് കൊണ്ടോ ദേഷ്യം നുരഞ്ഞു പൊന്തി..... പക്ഷേ അടക്കി പിടിച്ചു... ദേഷ്യപെട്ടാൽ അവളുടെ വാശി കൂടും... അവൻ സംയമാനം പാലിച്ചു കൊണ്ട് അവളുടെ മുഖം കയ്യിലെടുത്തു.... നിറഞ്ഞ ഉണ്ടകണ്ണുകൾ.... ചുവന്ന മൂക്കും കവിളും.... ബദ്രി പെരുവിരൽ കൊണ്ട് അവളുടെ കവിളിൽ തുടച്ചു കൊടുത്തു... അവളുടെ അവന്റെ ഷർട്ടിൽ ചുരുട്ടി കൊണ്ട് കൊണ്ട് തേങ്ങി കൊണ്ടിരുന്നു.... "എനിക്കിഷ്ടാണല്ലോ അച്ചൂട്ടീനെ.... " അവൻ അതിയായ വാത്സല്യത്തോടെ അവളുടെ മിഴികളിലേക്ക് നോക്കി... "എന്നിട്ട് ഊഞ്ഞാല് കെട്ടി തരണില്ല്യാലോ..." അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു.. "അത്.... അത് എനിക്ക് വയ്യാഞ്ഞിട്ടാ... തീരെ വയ്യാ... കയ്യൊക്കെ വേദനയാ...." ചുണ്ട് പിളർത്തി കൊണ്ട് അവൻ പറഞ്ഞതും അവളുടെ കീഴ്ചുണ്ടും പുറത്തേക്ക് ഉന്തി വന്നു.... "ദേ കണ്ടോ... ഇവിടെയ വേദന.... അത് കൊണ്ടല്ലേ.....??" അത് കേട്ടപ്പോൾ ആ പെണ്ണിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.....

"ഇവിടെ ആണോ ..??" അവന്റെ കൈ തണ്ടയിൽ പതിയെ തലോഡി കൊണ്ട് അവൾ ചോദിച്ചു... "മ്മ്....." അവളുടെ ദയനീയത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി അവൻ മൂളി.... "എന്നാ അച്ചൂനെ വേദന മാറിയിട്ട് മതീട്ടോ..സാരല്ല്യ..." നിറഞ്ഞ കണ്ണുകളും നനവ് മാറാത്ത ഉണ്ട കവിളുകളും കാട്ടി അവൾ പുഞ്ചിരിച്ചു... ബദ്രി അതിയായ വാത്സല്യം തോന്നി അവളോട്.... ഒരു കൈ കൊണ്ട് അവളെ അവനോട് ചേർത്തിരുത്തി.... "നല്ല കുട്ടിയായ ചോറും മരുന്നും കഴിച്ചാൽ...അച്ചൂനെ അമ്പിളിമാമനെ അടുത്ത് കാണാൻ.... " അപ്പുവിന്റെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി ചോറുരുള ആക്കാവേ അവൻ പറഞ്ഞു... കൗതുകത്താൽ അവളുടെ കണ്ണുകൾ വിടർന്നു... "സത്യാണോ...??" കണ്ണീർ നിറഞ്ഞു നിന്ന ആ കണ്ണുകളിൽ അത്ഭുതമായിരുന്നു... "മ്മ്...." അവൻ മൂളി കൊണ്ട് അവൾക്ക് ചോറ് വാരി കൊടുത്തു... വല്ലാത്തൊരു ഉത്സാഹമായിരുന്നു അവൾക്ക് അവൻ വാരി തരുന്നത് കഴിക്കാൻ... മരുന്നും കഴിച്ചു.... "അമ്പിളിമാമനെ കാട്ടി താ കിണ്ണാ..." മുറ്റത്തേക്ക് ചാടി ഇറങ്ങി കൊണ്ട് അവൾ പറഞ്ഞു... "വാ കിണ്ണാ....." കൈ കഴുകി കൊണ്ടിരുന്ന ബദ്രിയെ അവൾ പിടിച്ചു വലിച്ചു...

"ആ...പെണ്ണെ.. ദാ വരുന്നു...." ചിരിച്ചു കൊണ്ട് അവൾക്ക് ഒപ്പം മുറ്റത്തേക്ക് ഇറങ്ങി.. "അപ്പു വാടാ..." ആ വിളി കേൾക്കണ്ട താമസം... അപ്പുവും പിന്നാലെ ചെന്നു... ആ നാലുകെട്ടിന്റെ ഇടത് ഭാഗത്തായി അടഞ്ഞു കിടന്ന കുളപ്പുരയിലേക്ക് ആയിരുന്നു അവൻ അവരെ കൊണ്ട് പോയത്.... കുളപുരയുടെ വാതിൽ തുറക്കാൻ അപ്പൂനോട്‌ പറഞ്ഞു കൊണ്ട് അവൻ അച്ചുവിന്റെ കണ്ണുകൾ പൊത്തി.. "കിണ്ണാ...." അച്ചു പേടിയോടെ വിളിച്ചു.... "പേടിക്കണ്ട അച്ചൂട്ട്യേ....അമ്പിളി മാമനെ തൊടണ്ടേ... മ്മ്...." അവളുടെ കാതിലായ് അവൻ ചോദിച്ചു... "മ്മ്.... " അവൾ തലയാട്ടി... അപ്പു വാതിൽ തുറന്നു.... ബദ്രി അച്ചുവിനെയും കൊണ്ട് അകത്തേക്ക് കയറി.... അവളെ കുളത്തിന് നേരെ നിർത്തി കൊണ്ട് അവൻ കൈകൾ മാറ്റി.... മുന്നിൽ വലിയ കുളം.... നിലാവിന്റെ വെളിച്ചത്തിൽ വെള്ളത്തിന് ഒരു നേരിയ കടും നീല നിറം.... ആകെ പായൽ കെട്ടി കിടക്കുന്നു എനിക്ക് നടുക്ക് മാത്രം നല്ല തെളിച്ചമുള്ള വെള്ളമാണ്.... അതിൽ വീണു കിടക്കുന്ന പാതിമായ്ഞ്ഞ ചന്ദ്ര ബിംബം..... അച്ചുവിന്റെ കണ്ണുകൾ വിടർന്നു... "അമ്പിളി മാമൻ...."

എന്തോ അത്ഭുതം കണക്കെ അവൾ പറയുന്നത് കേട്ട് ബദ്രി അവളെ കൗതുകത്തോടെ നോക്കി...., സന്തോഷം കൊണ്ട് തുള്ളി ചാടുന്നുണ്ട് അവൾ... അത്ര വലിയ കാര്യമാണോ താൻ ചെയ്തത് എന്ന് അവന് വരെ തോന്നി പോയി... അവളുടെ കുഞ്ഞു മുഖത്തെ സന്തോഷം അവനിന്റെ ചുണ്ടിനിടയിൽ മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.... "വാ...." ശ്രദ്ധയോടെ അവളുടെ കൈകൾ പിടിച്ചവൻ പടികൾ ഇറങ്ങി.... അവസാനത്തേ പടിയിൽ അവനെ അള്ളിപിടിച്ചവൾ ഇരുന്നു... അവളുടെ മുഖത്തേ പേടി അവൻ അലിവോടെ നോക്കി കണ്ടു.... "വെള്ളത്തിൽ തൊട്ട് നോക്ക് അച്ചു.... അമ്പിളിമാമൻ ഒഴുകുന്നത് കാണാം...." അവളുടെ കൈകൾ വെള്ളത്തിൽ മുട്ടി കൊണ്ട് അവൻ പറഞ്ഞു. അച്ചു ഒരു കൈകൊണ്ട് അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് കൈകൾ കൊണ്ട് വെള്ളത്തിൽ അലകൾ ഉണ്ടാക്കി.... അപ്പോഴും അവളുടെ കണ്ണുകൾ കുഞ്ഞോളങ്ങളിൽ ഇളകികളിക്കുന്ന അമ്പിളിമാമന്റെ പ്രതിബിംബത്തിലായിരുന്നു.... 

വാകപൂക്കൾ വീണു കിടക്കുന്ന വഴിയിലൂടെ പ്രിയപ്പെട്ട ആരെയോ തിരിഞ്ഞു നടക്കുകയായിരുന്നു അവൾ..... കൂട്ടം കൂടെ നിൽക്കുന്നവരുടെ ഇടയിൽ എല്ലാം അവൾ പ്രതീക്ഷയോടെ തിരഞ്ഞു നടന്നു.... പെട്ടെന്ന് പുറകിൽ നിന്നൊരു കൈ അവളുടെ തോളിൽ അമർന്നു..... "അദ്വിക......" ഉറക്കത്തെ ശല്ല്യപെടുത്തി കൊണ്ട് ഓർമ്മകൾ അവളുടെ മനസിനെ പിടി മുറുക്കി,... അച്ചു ഉറക്കത്തിൽ ഞെട്ടി കണ്ണുകൾ തുറന്നു.... ശ്വാസം കിട്ടാതെ കിടക്കയിൽ അവളുടെ കാൽ വിരലുകൾ മടങ്ങി അമർന്നു.... ദേഹം വിയർത്തു.... കണ്ണുകൾ മേലേക്ക് മലച്ചു.... അവളിൽ നിന്ന് ഒരു നേർത്ത തേങ്ങൽ.... വായിൽ നിന്ന് നുരയും പതയും വന്നു.... അടുത്ത് കിടന്ന ബദ്രിയുടെ ഷർട്ടിൽ പിടിച്ചിരുന്ന അവളുടെ കൈ മുറുകി... അവൾ കിടന്നു പിടക്കാൻ തുടങ്ങി..... അവളുടെ പിടച്ചിലുകൾ അറിഞ്ഞ ബദ്രി കണ്ണുകൾ വലിച്ചു തുറന്നു.... "മോളേ....!!!" ബദ്രി അവളെ വാരി നെഞ്ചോട് അടുപ്പിച്ചു..... അവളുടെ കാലിട്ടടിച്ചു കൊണ്ട് അവന്റെ ദേഹത്തെ നഘങ്ങൾ അമർത്തി.... ബദ്രി എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിന്നു.... അവളുടെ നെഞ്ചോട് അമർത്തി പിടിച്ചു...

എഴുനേൽക്കാൻ കഴിയാത്ത വിധം അവൾ അവനെ വരിഞ്ഞു മുറുക്കിയിരുന്നു... ബദ്രി ശ്വാസം എടുക്കാൻ പോലും മറന്നു... പതിയെ അവളുടെ പിടച്ചിലുകൾ കുറഞ്ഞു വന്നു.... അവനിലുള്ള പിടി അയഞ്ഞു....കാലുകൾ തളർച്ചയോടെ ബെഡിൽ അമർന്നു.... "അച്ചൂ.... മോളേ..." ബദ്രി നെഞ്ചിനിടിപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി.... കൈ കൊണ്ട് മുഖവും ചുണ്ടും തുടച്ചു കൊടുത്തു.... അവളുടെ നെഞ്ചിടിപ്പ് അവന് കേൾക്കുന്നുണ്ടായിരുന്നു.... അവന്റെ മുഖത്ത്‌ ആശ്വാസം നിറഞ്ഞു... കണ്ണുകൾ നനഞ്ഞു ആ മുഖം നെഞ്ചോട് അടുപ്പിച്ചു നെറുകയിൽ ചുംബിച്ചു.... അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു പോയി.... എന്തിനോ വേണ്ടി.... അറിയില്ല.... പതിയെ അവളെ ബെഡിലേക്ക് കിടത്തി... വിയർത്തൊലിച്ചിരുന്നു രണ്ട് പേരും.... ബദ്രി അവളുടെ അരികിൽ കിടന്നു.... അവളെ ചേർത്ത് പിടിച്ചു.... അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു...ആ കുഞ്ഞു ദേഹം അവന്റെ ശരീരത്തോട് ചേർന്നു.... ഒരു പക്ഷികുഞ്ഞു തന്റെ നെഞ്ചിൽ കിടക്കുന്ന പോലെ.... അവന്റെ കൈകൾ അവളുടെ ശിരസ്സിൽ തലോടി.... മനസ്സിൽ വേലിയേറ്റങ്ങളുണ്ടായി....

ആദ്യമായാണ് ഒരു പെണ്ണിനെ ഇങ്ങനെ... അവളുടെ ചുടു നിശ്വാസം അവന്റെ കഴുത്തിലേക്ക് അടിച്ചു.... ബദ്രി കണ്ണുകൾ ഇറുക്കി അടച്ചു... ഒരു മഴയിൽ തന്റെ നെഞ്ചിലേക്ക് ഓടി കയറിയ പെൺകുട്ടി.... കുട്ടിത്തം മാറാത്ത... ആരോരുമില്ലാത്ത പെൺകുട്ടി.... അവൻ ഓർത്തു...തന്നിൽ ഉണർന്ന വികാരത്തേ വിവേകം കൊണ്ട് ബന്ധിച്ചു കൊണ്ട് അവൻ അച്ചുവിനെ ചുറ്റി പിടിച്ചു... "കിണ്ണാ......" മയക്കത്തിലും ഇടർച്ചയോടെ അവൾ വിളിക്കുന്നത് കേട്ടപ്പോൾ അവനിൽ വാത്സല്യം നിറഞ്ഞു നിന്നു... വഴിതെറ്റി തന്റെ അരികിൽ വന്നു നിന്നവൾ..ചെറിയകുട്ടിയാണ്.. നിഷ്കളങ്കയാണ്... അവൻ അവളുടെ വിയർപ്പ് പൊടിഞ്ഞ നെറുകയിൽ ചുംബിച്ചു... ഒരച്ഛന്റെ അമ്മയുടെ സ്നേഹം ചാലിച്ച ചുംബനം... പാതി മയക്കത്തിലും അവൾ അവന്റെ നാമം ഉരുവിട്ടു കൊണ്ടിരുന്നു... "ഞാനിവിടെ ഉണ്ട് അച്ചു.... ഉറങ്ങിക്കോട്ടോ...."

താഴ്ന്ന സ്വരത്തിൽ പറഞ്ഞു കൊണ്ട് അവൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു..... നേരം ഒരുപാട് ആയിട്ടും ശങ്കറിനും ഉറങ്ങനായില്ല.... കല്ല്യാണകാര്യം പറഞ്ഞത് മുതൽ അവന്റെ നെഞ്ചിൽ ഒരു ഭാരം കൊണ്ട് നടക്കുകയാണ്.... ഋതു ഒരിക്കലും തന്നെ സ്വീകരിക്കില്ല.... അവളെ സ്വീകരിക്കാൻ തന്നെ കൊണ്ടും പറ്റില്ല.... കാരണം താൻ സ്നേഹിച്ചത് മറ്റൊരാളെയാണ്.... അമ്മാളു...എന്നാ അപർണ....!!! അവളുടെ ചേച്ചിയാണെന്ന ഒറ്റകാരണം കൊണ്ടാണ് ശങ്കർ ഋതുവിനോട് കൂട്ടു കൂടിയത്.... പക്ഷേ.... അവൾക്ക് ഇഷ്ടം വേറൊരാളെ.... സ്വയം ഒഴിഞ്ഞു മാറിയതാണ്.... തന്റെ പ്രണയത്തേ ഉള്ളിലൊതുക്കിയതാണ്... ഏറെ തകർന്നത് അവൾ പ്രണയിക്കുന്നയാൾ ബദ്രി ആണെന്ന് അറിഞ്ഞപ്പോഴാണ്....!!!! ആ നിമിഷവും അവളുടെ ബദ്രിയോടുള്ള നിശബ്ദപ്രണയവും ഇന്നും ഒരു ഞെരിപ്പോട് പോലെ അവന്റെ ഉള്ളിൽ കിടന്ന് എരിയുന്നുണ്ട്..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story