ഈ മഴയിൽ....❤️ പാർട്ട്‌ 21

ee mazhayil

എഴുത്തുകാരി: ✍ ആൻവി

പുറത്ത് കോരി ചൊരിയുന്ന മഴ.....അന്തരീക്ഷത്തേ വിറപ്പിച്ചു കൊണ്ടുള്ള ഇടിയും മിന്നലും..... വീടിന്റെ ചാരു പടിയിൽ ആകെ നനഞ്ഞു കുതിർന്ന് വിറച്ച് ഒരു വലിയ ബാഗും നെഞ്ചോട് ചേർത്ത് പിടിച്ച് ഇരിക്കുകയാണ് നൈഷു.... അവൾക്ക് അടുത്ത് കുറച്ച് മാറി ഇച്ചു തലയും താഴ്ത്തി ഇരിപ്പുണ്ട്.... ഇവരെ രണ്ട് പേരെയും നോക്കി ചുമരിൽ ചാരി ഇരുകയ്യും മാറിൽ കെട്ടി ദേഷിച്ചു കൊണ്ട് നിൽക്കുകയയാണ് ബദ്രി... ശ്ശെടാ ഇന്നലെ വരെ നേരിൽ കണ്ടാൽ പോലും നൈഷുത്താനെ മൈൻഡ് ചെയ്യാത്ത ഇച്ചൂക്ക തന്നെയാണോ ഇത്... എന്നാ ഭാവത്തിൽ താടി കൈ കൊടുത്ത് നിൽക്കുന്ന അപ്പു.... "അപ്പു ചെന്ന് തോർത്ത്‌ എടുത്തു കൊണ്ട് വാ...." ബദ്രി അപ്പുവിനോട് പറഞ്ഞു...അവൻ തലയാട്ടി കൊണ്ട് അകത്തേക്ക് പോയി.. ബദ്രിയുടെ ശബ്ദത്തിലെ ഗൗരവം ഇച്ചുവിന് മനസിലാകുന്നുണ്ടായിരുന്നു.. അവൻ മുഖം ഉയർത്തി നോക്കിയതേ ഇല്ല... "എന്താ രണ്ടിന്റെയും ഉദ്ദേശം....??" രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് ബദ്രി ചോദിച്ചു.... ഇച്ചു മുഖത്തേക്ക് ഒഴുകി ഇറങ്ങുന്ന വെള്ളത്തുള്ളികളെ വകഞ്ഞു കൊണ്ട് നൈഷൂനെ തുറിച്ചു നോക്കി....

നൈഷു തലയും താഴ്ത്തി അതേ ഇരിപ്പാണ്... "ചോദിച്ചത് കേട്ടില്ലേ....?? " ബദ്രി ശബ്ദം ഉയർത്തി.... നൈഷു ഞെട്ടി കൊണ്ട് ഇച്ചുവിന്റെ കയ്യിൽ പിടിച്ചു.... ഇച്ചുവിനും ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു.... ഇച്ചുവിന്റെ മുഖഭാവം കണ്ട് ബദ്രി അവന്റെ അരികിലേക്ക് ചെന്നു... "ആരേലും ഒരാൾ പറ... എന്താ ഉണ്ടായത്... ഇച്ചു... ഇവൾ എങ്ങനെ നിന്റെ കൂടെ...??" "ചോദിച്ചത് കേട്ടില്ലേടി... പറഞ്ഞു കൊടുക്കടി എന്താന്ന് വെച്ചാൽ..." ഇച്ചു നൈഷുന് നേരെ പൊട്ടിതെറിച്ചു... നൈഷു വാ പൊത്തി ഇരുന്നു കരയാൻ തുടങ്ങി.... "ഇ.... ഇച്ചൂക്ക ഒന്നും ചെയ്തില്ല കണ്ണേട്ടാ... ഞാ.... ഞാനാ വീട്ടീന്ന് ആരോടും പറയാതെ ഇറങ്ങി വന്നത്..." പറയുമ്പോൾ അവൾ പൊട്ടികരയുന്നുണ്ടായിരുന്നു... ബദ്രിക്ക് പാവം തോന്നി.... ഇച്ചൂന് ദേഷ്യമായിരുന്നു... ബദ്രി അവൾക്ക് അടുത്ത് ചെന്നിരുന്നു... "കരയണ്ട...." അവൻ ശബ്ദം താഴ്ത്തി അവളുടെ തോളിൽ തട്ടി.... "ഇച്ചു... എന്താ നിന്റെ തീരുമാനം...??" "ഇവള്..... ഇവള് കാരണം എന്നെ വീട്ടീന്ന് പുറത്താക്കി അറിയോ...." ഇച്ചു നൈഷുനെ നോക്കി പല്ലിറുമ്മി...മണിക്കൂറുകൾക്ക് മുന്നേ നടന്നതെല്ലാം അവന്റെ മനസിലേക്ക് ഓടി വന്നു.....

ലേറ്റ് ആയാണ് ഇച്ചു ഭക്ഷണം കഴിച്ചു കിടന്നത്.... പുറത്ത് നല്ല മഴയാണ്.... "ഇച്ചൂ.... ഡാ......" ഉമ്മാന്റെ വിളി കേട്ടാണ് ഉറക്കം വന്ന് മൂടിയ കണ്ണുകൾ വലിച്ചു തുറന്നത്.. ഉപ്പാന്റെ ശബ്ദവും കേൾക്കുന്നുണ്ട്..... അവന് എന്തോ ഒരു അപകടം മണത്തു... കാര്യം അറിയാൻ സിറ്റ് ഔട്ടിലേക്ക് ഇറങ്ങി ചെന്നു.... "എന്താ ഉപ്പച്ചി...." അവൻ വാതിൽക്കൽ ചെന്ന് ഇന്ന് നിന്നവൻ ചോദിച്ചു.... ഉപ്പ അവൻ ദേഷ്യത്തോടെ ഒന്ന് നോക്കി... "ഇയ്യ് വിളിച്ചിട്ടാണോ ഇവള് വന്നത്..." ചോദിക്കുന്നതിന് ഒപ്പം അയാൾ ചൂണ്ടിയ ഭാഗത്തേക്ക്‌ അവന്റെ കണ്ണുകൾ പോയി... കരഞ്ഞു കൊണ്ട് അവനെയും നോക്കി നിൽക്കുന്ന നൈഷു..... അവന്റെ നെഞ്ചിലൂടെ ഒരു ആളൽ.... "നൈ.... നൈഷു....." അവന്റെ ശബ്ദം വിറച്ചു.... നൈഷു കരഞ്ഞു കൊണ്ട് കയ്യിലുള്ള ബാഗ് നിലത്തേക്ക് ഓടി വന്നവന്റെ നെഞ്ചിലേക്ക് വീണു...ഇച്ചു തറഞ്ഞു നിന്ന് പോയി... "എന്നെ പറഞ്ഞയക്കല്ലേ ഇച്ചൂക്കാ.... എനിക്ക്... എനിക്ക് അത്രക്ക് ഇഷ്ടാ...അത് കൊണ്ട ഇറങ്ങി വന്നത്...." കരച്ചിലിനിടയിൽ അവന്റെ ശബ്ദം മുറിഞ്ഞു പോകുന്നുണ്ടായിരുന്നു...

ഇച്ചു പേടിയോടെ ഉപ്പയെയും ഉമ്മയെയും നോക്കി... രണ്ട് പേരും അവരെ തന്നെ നോക്കി നിൽക്കുകയാണ്... "നീ എന്ത് പണിയ കാണിച്ചത് നൈഷു...." നൈഷൂനെ അടർത്തി മാറ്റി കൊണ്ട് അവൻ ദേഷ്യത്തോടെ ചോദിച്ചു.. അവൾ അപ്പോഴും കരയുകയായിരുന്നു... "ഇച്ചൂക്ക ഇല്ലാതെ എനിക്ക് പറ്റില്ല....ഇച്ചൂക്ക എന്നെ സ്വീകരിച്ചില്ലേൽ ഉറപ്പായും ഞാൻ പിന്നെ ജീവിച്ചിരിക്കില്ല....." അവൾ കരച്ചിലിനിടയിലും ദയനീയമായി പറഞ്ഞു.... ഇച്ചു ഉപ്പയെയും ഉമ്മയേയും നോക്കിയ ശേഷം... നൈശൂനെ പിടിച്ചു കുറച്ചു മാറി നിന്നു... "നിനക്ക് എന്താടി പ്രാന്താണോ....?? എന്ത് ധൈര്യത്തിലാ നീ ഇറങ്ങി വന്നത്.." അവളുടെ കയ്യ് പിടിച്ചു ഞെരിച്ചു കൊണ്ട് അവൻ മുറുകിയ ശബ്ദത്തോടെ ചോദിച്ചു.... അവൾ ഒന്നും മിണ്ടിയില്ല.... നിറഞ്ഞ മിഴികളോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.... എന്ത് കൊണ്ടോ ആ കണ്ണുകളെ നേരിടാൻ അവന് ആയില്ല... വീണ്ടും അവൻ വിങ്ങി പൊട്ടിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു... "പ്ലീസ് ഇച്ചൂക്കാ..... അത്രയും പറ്റാഞ്ഞിട്ടാ ഞാൻ ഇറങ്ങി വന്നത്... എനിക്ക് അറിയാം ഇക്കാക്കും ന്നേ ഇഷ്ടാന്ന്..."

അവളുടെ കണ്ണ് നീർ അവന്റെ നെഞ്ചകം പൊള്ളിച്ചു.... "നി... നിനക്ക് പറഞ്ഞാൽ മനസിലാവില്ലേ നൈഷു... എനിക്ക്.. എനിക്ക് അങ്ങനെ ഒന്നുമില്ല.... നീ വാ വീട്ടിൽ ആരേലും അറിയും മുന്നേ ഞാൻ കൊണ്ടാക്കി തരാം...." മറ്റെങ്ങോ നോക്കി കൊണ്ട് അവൻ എങ്ങനെയോ പറഞ്ഞു..അവളുടെ മുഖത്ത് നോക്കാതെ കയ്യ് പിടിച്ചു... നൈഷു ഒരു പാവകണക്കെ അവനെ നോക്കി നിന്നു.... പെട്ടന്നാണ് അവന്റെ കാൽചുവട്ടിലേക്ക് എന്തോ ഒന്ന് വന്ന് വീണത്.... നോക്കിയപ്പോൾ അവന്റെ ഡ്രസ്സുകൾ കുത്തി നിറച്ചൊരു ബാഗ്..... ഇച്ചു ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി....പെട്ടെന്ന് അവൻ നൈഷൂനെ പിടിച്ച കൈകൾ വിട്ടു... "ഉപ്പച്ചി......!!!" "ഇവളേം കൊണ്ട് അകത്തേക്ക് കയറാം എന്ന് എന്റെ പൊന്ന് മോൻ വിചാരിക്കണ്ട.... ഇപ്പൊ ഇറങ്ങാം രണ്ടാൾക്കും....." അയാൾ അവന് നേരെ ആക്രോശിച്ചു... "ഇവളില്ലാതെ വേണേൽ നിനക്ക് അകത്തേക്ക് കയറാം.. എന്താന്ന് വെച്ചാൽ ഇപ്പൊ തീരുമാനിക്കണം...." അത് കേട്ട് ഇച്ചു മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് നൈഷൂനെ നോക്കി.... അവൾ അവനെ നോക്കിയില്ല....

ഒന്നും മിണ്ടാതെ നിലത്ത് കിടന്ന ബാഗ് എടുത്തു മുറ്റത്തേക്ക് ഇറങ്ങി..... മഴയിൽ മുന്നോട്ട് നടക്കവേ കയ്യിൽ ഒരു പിടി വീണിരുന്നു..... പിടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി.... ബാഗും തോളിലിട്ട് ഇച്ചു.... "എങ്ങോട്ടാ.....??" അവൻ ദേഷിച്ചു കൊണ്ട് ചോദിച്ചു... "ഞാൻ... ഞാൻ പൊക്കോളാം...." അവളുടെ ശബ്ദം ആ മഴയിൽ മുങ്ങി പോയി... ഇച്ചു അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ആ കയ്യും പിടിച്ചവൻ ആ മഴയിൽ മുന്നോട്ട് നടന്നു...... "ന്നാ ഇച്ചൂക്ക തോർത്ത്‌...." അപ്പൂന്റെ വിളികേട്ട് ഇച്ചു നിശ്വസിച്ചു കൊണ്ട് ബദ്രിയെ നോക്കി... "നനഞ്ഞിരിക്കുവല്ലേ...രണ്ടാളും തലതോർത്ത്‌...." അവന്റെ നോട്ടം കണ്ട് ബദ്രി പറഞ്ഞു... "ഇനി എന്താ ഇച്ചൂ ചെയ്യാൻ പോവുന്നെ...??" "എനിക്കറിയില്ലട.. ഒന്നും അറിയില്ല....ഇവളുടെ വീട്ടിൽ എങ്ങാനും അറിഞ്ഞാൽ ഇപ്പൊ വരും ആളുകളേം കൂട്ടി അയാൾ....." അവൻ ദയനീയമായി പറഞ്ഞു കൊണ്ട് ബദ്രിയെ നോക്കി... "അതോർത്ത് നീ ടെൻഷൻ ആവണ്ട...ഇവിടെ രണ്ടാളും സേഫ് ആണ്..." ബദ്രി പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി... "അപ്പൊ നാളെ കല്യാണം ആണല്ലേ..."

ഇടക്കുള്ള അപ്പൂന്റെ ഡയലോഗ് കേട്ട് ഇച്ചു പല്ല് ഞെരിച്ചു കൊണ്ട് അവനെ നോക്കി... അവൻ ഇളിച്ചു കൊടുത്തു... "എന്നാലും എന്റെ കൊച്ചേ... ഇവൻ സ്വീകരിക്കുമോ എന്ന് ഉറപ്പ് പോലുമില്ലാതെ നീ എന്ത് ധൈര്യത്തിലാ ഇറങ്ങി പോന്നത്... ഇവൻ കൂടെ വന്നില്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ ഈ പാതിരാത്രിയിൽ.... മുന്നും പിന്നും ചിന്ദിക്കാതെ ഇങ്ങനെ എടുത്തു ചാടരുത്...." ബദ്രി ഗൗരവത്തോടെ പറഞ്ഞു നിർത്തിയപ്പോൾ നൈഷു നിറ കണ്ണുകളോടെ അവനെ നോക്കി... "സോറി കണ്ണേട്ടാ... എനിക്ക്... എനിക്ക് എന്തോ... മറ്റന്നാൾ എൻഗേജ്മെന്റ് എന്നും എന്നെ ഉമ്മാന്റെ അനിയന്റെ കൂടെ ചെന്നൈയിലേക്ക് പറഞ്ഞയക്കും എന്ന് കേട്ടപ്പോൾ.... ഇച്ചൂക്കാനെ.. മറക്കാൻ പറ്റാത്തോണ്ടാ ഞാൻ....." അവൾ വീണ്ടും കരയാൻ തുടങ്ങി... "ഡാ അപ്പു ഇതിനെ അകത്തോട്ടു വിളിച്ചോണ്ട് പോയെ...." ഇച്ചു ശബ്ദം ഉയർത്തി.... "നീയും വാ.... സമയം എത്രയായീന്ന...." ബദ്രി എഴുനേറ്റു കൊണ്ട് പറഞ്ഞു.... നൈഷു അപ്പോഴും തലതാഴ്ത്തി നിൽപ്പാണ്... "വാ....." അവൻ ശബ്ദം താഴ്ത്തി വിളിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു....

അത് കണ്ട് ചിരിച്ചു കൊണ്ട് അപ്പുവിന്റെ തോളിലൂടെ കയ്യിട്ട് അകത്തേക്ക് കയറി ഇരുന്നു.... "നൈഷു നീ തത്കാലം എന്റെ റൂമിൽ കിടന്നോ...?ഇവിടെ മറ്റു റൂമുകളൊന്നും തുറക്കാറില്ല.... ആകെ പൊടി പിടിച്ചു കിടക്കുവാകും...വൃത്തിയക്കാതെ കിടക്കാൻ പറ്റില്ല....." മറുപടിയായി അവൾ തലയാട്ടി.... "നീ അപ്പൂന്റെ റൂമിൽ കിടന്നോ..." ഇച്ചുവിനോടായി പറഞ്ഞു.. "അപ്പൊ നീയോ....??" "ഞാൻ ഇവിടെ കിടന്നോളാം..." അവൻ ഹാളിലെ വലിയ സോഫയിലേക്ക് ചൂണ്ടി.. "അത് വേണ്ട നീ അവിടെ കിടന്നോ..." "നീ ചെന്ന് കിടക്കാൻ നോക്ക് ഇച്ചു...." ശബ്ദം ശബ്ദം ഉയർത്തി..... ഇച്ചു നൈശൂനെ ഒന്ന് നോക്കിയ ശേഷം അപ്പൂന്റെ റൂമിലേക്ക് പോയി.... "നൈഷു... ഒരു നിമിഷം..." റൂമിലേക്ക് പോകാൻ നിന്ന നൈഷു ബദ്രിയുടെ വിളികേട്ട് നിന്നു.... "എന്താ കണ്ണേട്ടാ...??" "അത് പിന്നെ അകത്ത് ഒരാളുണ്ട്... ഞാൻ അവളെ എണീപ്പിക്കാം..." ബദ്രി ചിരിയോടെ പറഞ്ഞു കൊണ്ട് അകത്തേക്ക് ചെന്നു... ബെഡിൽ പതിഞ്ഞു കിടന്ന് ഗാഡമായ ഉറക്കത്തിലായിരുന്നു അച്ചു.... നൈഷു റൂമിലേക്ക് ഒന്ന് എത്തി....

ബദ്രി ഒരു പെണ്ണിനെ കൂടെ താമസിപ്പിക്കുന്നു എന്ന് കേട്ടതല്ലാതെ ആരാണെന്ന് കണ്ടിട്ടില്ല... "ഏയ്‌..... അച്ചൂ.... അച്ചു..." ഉറങ്ങി കിടന്ന അച്ചൂന്റെ കവിളിൽ തട്ടി ബദ്രി വിളിച്ചു... അവളൊന്നു ചിണുങ്ങി കൊണ്ട് ബദ്രിയുടെ കയ്യിൽ ചുറ്റി പിടിച്ചു കിടന്നു... "ആ കുട്ടി അവിടെ കിടന്നോട്ടെ കണ്ണേട്ടാ.. എനിക്ക് കുഴപ്പമില്ല....." "അത് വേണ്ട നൈഷു.... അവൾ ഇടക്ക് എണീറ്റാൽ എന്നെ കണ്ടില്ലേൽ ബഹളം ആകും.... ഇവളെ ഞാൻ ഇപ്പൊ മാറ്റി തരാം...." ബദ്രി നൈഷുനെ നോക്കി ചിരിച്ചു കൊണ്ട് അച്ചുവിനെ കയ്യിൽ വാരി എടുത്തു.... ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചോരം ആ പെണ്ണ് പറ്റി ചേർന്നു കിടന്നു.. അവരെ നോക്കി നിൽക്കെ നൈശൂന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... "നീ ഉറങ്ങിക്കോ... ബാക്കി എല്ലാം രാവിലേ നോക്കാം....." "മ്മ്..." അവളൊന്നു മൂളി കൊണ്ട് വാതിൽ ചാരി.... ബദ്രി അച്ചുവിനെ സോഫയിലേക്ക് കിടത്തി... അവൾക്ക് അടുത്ത് അവൻ ഇരുന്നു.... ഉറങ്ങാതെ ആ മുഖത്തേക്ക് നോക്കി ഇരുന്നവൻ നേരം വെളുപ്പിച്ചു....പുലർച്ചെ എപ്പോഴോ ആണ് ഒന്നുറങ്ങിയത്.....

"കണ്ണേട്ടാ... കണ്ണേട്ടാ...." അപ്പുവിന്റെ വിളിക്കേട്ടാണ് ബദ്രി കണ്ണ് തുറന്നത്.... സോഫയിൽ ഇരുന്നു ഉറങ്ങിയത് കൊണ്ട് ദേഹം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.... "അച്ചു.... അച്ചു എവിടെ.....??" അവൻ വെപ്രാളത്തോടെ ചുറ്റും നോക്കി.... "അച്ചുമ്മ അടുക്കളഭാഗത്തുണ്ട്... പല്ല് തേക്കുവാ...ആദ്യം ഒന്ന് പുറത്തേക്ക് വാ കണ്ണേട്ടാ...." അപ്പു ദൃതിയിൽ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു... "ഹാ.... എന്താടാ...." "ഇച്ചൂക്കയെ നൈഷുത്താന്റെ ഉപ്പയും ആളുകളും കൂടെ വന്നു തല്ലുന്നു.... ഒന്ന് വേഗം വാ...." അത് കേട്ടതും ബദ്രി ചാടി എണീറ്റു... മുണ്ട് മടക്കി കുത്തി അവൻ ദൃതിയിൽ പുറത്തേക്ക് നടന്നു.. "നീ അച്ചൂനെ നോക്ക്...." പിന്നാലെ വന്ന അപ്പുവിനോട് അവൻ പറഞ്ഞു... ഉമ്മറത്തേക്ക് വന്നപ്പോൾ കണ്ടത് മുറ്റത്തെ തുളസി തറയിലേക്ക് വന്ന് മുഖമടിച്ചു വീണ ഇച്ചുവിനെയാണ്.... നൈഷുനെ അവളുടെ ഉപ്പ പിടിച്ചു വെച്ചിട്ടുണ്ട്... ബദ്രി ഓടി ചെന്ന് ഇച്ചുവിനെ അടിക്കുന്ന ആളെ പിടിച്ചു മാറ്റി അയാളുടെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി.... അവനെ അടിക്കാൻ വന്ന ഒരുത്തന്റെ മുഖത്തേക്ക് മുഷ്ടി ചുരുട്ടി ഇടിച്ചു.... "ഇച്ചൂക്കാ...." നൈഷു ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.... "ഡോ... അവളെ വിടടോ...." ബദ്രി നൈശൂന്റെ ഉപ്പയോടായി ദേഷ്യത്തോടെ പറഞ്ഞു... "അത് പറയാൻ നീ ആരാടാ...."

"ഞാൻ ആരാ എന്താ എന്ന് തന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല... എന്റെ വീട്ടിൽ നിന്ന് ഇവളെ പിടിച്ചിറക്കി കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല... അവൾ പൂർണ മനസ്സോടെ വരുന്നുണ്ടെങ്കിൽ മാത്രം കൊണ്ട് പോകാം...." ബദ്രി അതും പറഞ്ഞു കൊണ്ട് അയാളുടെ കയ്യിൽ നിന്ന് നൈഷൂന്റെ കൈകളെ വേർപെടുത്തി... "നിനക്ക് പോകണമെങ്കിൽ പോകാം ആരും തടയില്ല.. മറിച്ച് ആണേൽ അകത്തേക്ക് കയറി പൊക്കോ..." നൈഷൂന് നേരെ തിരിഞ്ഞു കൊണ്ട് ബദ്രി മുറുകിയ ശബ്ദത്തോടെ പറഞ്ഞു.. അവൾ ഉപ്പയെ ദയനീയമായി ഒന്ന് നോക്കിയ ശേഷം അകത്തേക്ക് ഓടി പോയി... ബദ്രി അത് കണ്ട് അയാളെ നോക്കി പുച്ഛിച്ചു... "എടോ മകളെന്ന് പറഞ്ഞു നടന്നാൽ പോരാ ആ മനസ് അറിയാൻ കൂടെ ശ്രമിക്കണം...." "നീയെന്നെ പഠിപ്പിക്കുന്നോടാ... ഇതിനൊക്കെ നീയൊക്കെ അനുഭവിക്കാൻ പോകുന്നെ ഒള്ളൂ...എനിക്കറിയാം ഇതിനൊക്കെ പിന്നിൽ നിന്റെ ബുദ്ധിയാകും എന്ന്..." "എന്റെ മുറ്റത്ത്‌ നിന്ന് ഇറങ്ങി പോടോ...." ബദ്രി അലറി.... .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story