ഈ മഴയിൽ....❤️ പാർട്ട്‌ 22

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"രണ്ടാളും ഇതിൽ ഒപ്പിട്....." മുന്നിൽ ഇരിക്കുന്ന ഓഫിസർ പറഞ്ഞത് കേട്ട് ഇച്ചു നെഞ്ചിടിപ്പോടെ അടുത്ത് നിൽക്കുന്ന ശങ്കറിനെ നോക്കി.... ശങ്കർ അവനെ നോക്കി കണ്ണടച്ചു കാണിച്ചു... തൊട്ട് അടുത്ത് തലയും താഴ്ത്തി നിൽക്കുന്ന നൈശൂനെ ഒന്ന് നോക്കിയ ശേഷം അവൻ രെജിസ്റ്ററിൽ തന്റെ പേരെഴുതിയ ഇടത്ത് അവൻ സൈൻ ചെയ്തു.... നിശ്വസിച്ചു കൊണ്ട് പെൻ നൈഷൂന് നേരെ നീട്ടി.... അവൻ നെഞ്ചിടിപ്പോടെ അവനെ നോക്കി..നെറ്റിയിൽ ഒരു മുറിവ് ഉണ്ട്.. കൺതടം ഇടി കൊണ്ട് ചുവന്നിരുന്നു... ദേഷ്യം കൊണ്ട് ചുവന്ന അവന്റെ മുഖം കണ്ടപ്പോൾ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി പോയി അവൾക്ക്... നെഞ്ചിലൊരു ഭാരം വന്നു നിൽക്കുന്ന പോലെ.... കണ്ണുകൾ നിറഞ്ഞു.. "സൈൻ ചെയ്യ്....." അവന്റെ ശബ്ദം ഉയർന്നു.... ഒന്ന് മടിച്ചു നിന്നു.... "ചെയ്യ് നൈഷു...." ശങ്കർ സൗമ്യമായ് പറഞ്ഞു... പുറം കൈ കൊണ്ട് കണ്ണ് നീർ തുടച്ചു നീക്കി...സൈൻ ചെയ്തു കൊടുത്തു... സാക്ഷികളായി രാമച്ചനും ശങ്കറും പിന്നെ രാമചന്റെ രണ്ട് ഫ്രണ്ട്‌സും ഉണ്ടായിരുന്നു... രാമച്ചൻ രണ്ട് പേരെയും ചേർത്ത് പിടിച്ചു പുറത്തേക്ക് ഇറങ്ങി...

പെട്ടെന്ന് ഫോൺ റിങ് ചെയ്തു... സ്‌ക്രീനിൽ തെളിഞ്ഞ പേര് നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാൾ ഇച്ചുവിനെ നോക്കി... "കണ്ണനാണ്.... ഇവിടെ എന്തായി എന്ന് അറിയാതെ ചെക്കന് ഒരു സമാധാനവും ഉണ്ടാവില്ല...." അതും പറഞ്ഞു ഫോൺ ചെവിയിലേക്ക് വെച്ചു.... "ഹലോ രാമച്ചാ അവിടെ എല്ലാം ഓക്കേ അല്ലെ.... അവളുടെ ഉപ്പ പിന്നെ വല്ല കുഴപ്പവും ഉണ്ടാക്കിയോ..??" ബദ്രിയുടെ ആവലാതി നിറഞ്ഞ ശബ്ദം അയാളുർ കത്തിലെത്തി.. "ഒരു കുഴപ്പവുമില്ലടാ... അതങ്ങ് ഭംഗിയായി കഴിഞ്ഞു....." അത് കേട്ടപ്പോൾ ബദ്രി നിശ്വസിച്ചു കൊണ്ട് ചാരു പടിയിൽ ഇരുന്നു..... "ഞാൻ കരുതി ഇനി അയാള് വല്ല പണിയും ഒപ്പിക്കും എന്ന്... അല്ല.. ഇച്ചൂ..??" "ഇച്ചു ഇവിടെ ഉണ്ട് ഇച്ചൂന്റെ ബീവിയും ഇവിടെ ഉണ്ട്..." രാമച്ചൻ ഇച്ചൂനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു... ഇച്ചു ഒന്ന് ചിരിച്ചു.... "അവരെ രണ്ട് പേരെയും കൂട്ടി ഇങ്ങോട്ട് പോര് രാമച്ചാ...." "ആട ഞങ്ങൾ ഇറങ്ങി...." "മ്മ്... ശെരി...." ബദ്രി ആശ്വാസത്തോടെ ഫോൺ വെച്ചു....

രാവിലെ നൈഷൂന്റെ വീട്ടുകാർ വന്ന് പ്രശ്നം ഉണ്ടാക്കിയ വാശിക്ക് രാമചന്റെ കൂടെ പറഞ്ഞയച്ചതാണ് ഇച്ചൂനെയും നൈഷുനേയും രെജിസ്റ്റർ മാര്യേജ് ചെയ്യാൻ... നൈഷൂന്റെ പ്രണയം കണ്ടില്ലെന്ന് നടിക്കാൻ കഴിഞ്ഞില്ല... ഇച്ചുവിനും ഉള്ളിന്റെ ഉള്ളിൽ അവളോടൊരു ഇഷ്ടം ഉണ്ടെന്ന് തോന്നി അതാണ് പിടിച്ച പിടിയാലേ രണ്ട് പേരെയും കെട്ടിച്ചത്... അവളുടെ കൂടെ പോകാൻ ആഗ്രഹം ഉണ്ടായിരുന്നു.... അപ്പു സ്കൂളിൽ പോയത് കൊണ്ട് അച്ചൂനെ ഒറ്റക്ക് ആക്കി പോകാൻ അവന് കഴിയുമായിരുന്നില്ല.... "കിണ്ണാ......" അടുക്കള ഭാഗത്ത്‌ നിന്നാണ് പെണ്ണിന്റ വിളി കേട്ടത്... ചിരിച്ചു കൊണ്ട് അങ്ങോട്ട് ചെന്ന് നോക്കി.... പുറകിലെ അരമതിലിൽ ഇരുന്നു അന്ന് പാടത്തു നിന്ന് പിടിച്ചു കൊണ്ട് വന്ന മീൻകുഞ്ഞുങ്ങളോട് കിന്നാരം പറയുവായിരുന്നു അവൾ.... അവൻ അവൾക്ക് അരുകിൽ ചെന്നിരുന്നു... "എന്താ അച്ചൂട്ടാ ഇവിടെ ഒറ്റക്ക് ഇരിക്കണേ...?? മ്മ്.." "ഒറ്റല്ല അല്ലാലോ...ദേ ഇവരില്ലേ...." ബിയർ ബോട്ടിലെ വെള്ളത്തിൽ നീന്തി തുടിക്കുന്ന മീനുകളെ നോക്കി അവൾ പറഞ്ഞു.. ബദ്രി പുഞ്ചിരിച്ചതേ ഒള്ളൂ..... അച്ചു അവന്റെ തോളിലേക്ക് ചാരി ഇരുന്ന് മീനുകളോട് കുശലം പറയാൻ തുടങ്ങി... "കിണ്ണാ......" ഇടക്ക് അവൾ മുഖം ചെരിച്ചവനെ നോക്കി വിളിച്ചു. "എന്താ പെണ്ണെ...."

"അച്ചുന് അതുപോലെ ഊഞ്ഞാൽ കെട്ടി തരാവോ....??" കുറച്ചു മാറി പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന പറങ്കിമാവിൽ ഊഞ്ഞാലാടുന്ന കുട്ടികളെ ചൂണ്ടിയായിരുന്നു അവൾ അത് പറഞ്ഞത്.... "അതിനെന്താ കെട്ടി തരാലോ...." അവളുടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... സന്തോഷം കൊണ്ട് ആ പെണ്ണിന് എന്ത്‌ ചെയ്യണം എന്ന് അറിയുന്നുണ്ടായിരുന്നില്ല.. അവനെ ഇറുക്കി കെട്ടിപിടിച്ചു.... "നല്ല കിണ്ണൻ..." അവന്റെ നെഞ്ചോരം ചേർന്നവൾ പറയുമ്പോൾ അറിയാതെ ഒരു ചിരി അവനിൽ നിന്ന് പുറത്ത് വന്നു.... "വാ... നമുക്ക് ഊഞ്ഞാൽ കെട്ടാം..."അവളെ ചേർത്ത് പിടിച്ചവൻ മുറ്റത്തേക്ക് ഇറങ്ങി... "അയ്യോ കിണ്ണാ ചോര....." കൈ മുട്ട് ഉരഞ്ഞു ചോര പൊടിഞ്ഞത് കണ്ടിട്ട് ആയിരുന്നു അവൾ അത് പറഞ്ഞത്.... ബദ്രി അവന്റെ കയ്യിൽ നോക്കി...തൊലി നീങ്ങിയതാണ്... രാവിലെ ഇച്ചൂനെ പിടിച്ചു മാറ്റാൻ നോക്കിയപ്പോൾ.... "ഇതൊരു ചെറിയ മുറിവല്ലേ അച്ചൂ... സാരമില്ല....."

അവളുടെ കണ്ണിലെ പേടി കണ്ട് അവൻ പറഞ്ഞു.... "ചോര.... ചോര...." ഉരുവിടുമ്പോൾ അവളുടെ ചുണ്ടുകൾ വിറച്ചു.... ബദ്രി അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു... "ചോര ഒന്നുമില്ല അച്ചൂട്ട്യേ.... പേടിക്കണ്ടട്ടോ... എനിക്ക് വേദനയില്ല...." അവളുടെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞത് കേട്ട് സങ്കടത്തോടെ അവൾ മുഖം ഉയർത്തി നോക്കി... "ആണോ വേദനയില്ലേ...." "ഇല്ലല്ലോ...... വാ... ഊഞ്ഞാല് കെട്ടണ്ടേ...." "മ്മ്..." അവൾ മൂളി കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... മുറ്റത്തെ മാവിലെ വലിയ കൊമ്പിൽ തന്നെ അവനൊരു ഊഞ്ഞാൽ കെട്ടി കൊടുത്തു.... "അച്ചു വാ... വന്നിരിക്ക്...." മുറ്റത്ത്‌ ഇരുന്ന് ചെടികളോട് ഊഞ്ഞാല് കെട്ടുന്ന സന്തോഷം പറയുകയായിരുന്നു അച്ചു ചാടി എണീറ്റ് അവന്റെ അടുത്തേക്ക് ചെന്നു... ബദ്രി അവളെ ഊഞ്ഞാലിൽ ഇരുത്തി പതുക്കെ ആട്ടി... അപ്പോഴാണ് ഗേറ്റ് കടന്ന് രാമചന്റെ കാർ വന്ന് നിന്നത്...

ബദ്രി ഊഞ്ഞാൽ പിടിച്ചു വെച്ച് അച്ചൂനെ അതിൽ നിന്നിറക്കി.... "ഇനി നമുക്ക് പിന്നെ ആടാം..." "പറ്റൂല ഇപ്പൊ...." അവള് ചുണ്ട് പിളർത്തി കൊണ്ട് അവനോട് പറഞ്ഞു... "ഇപ്പൊ പറ്റില്ല അച്ചൂ... വാശി പിടിക്കാതെ നല്ലക്കുട്ടിയായി ഇരിക്ക്..." അവന്റെ ശബ്ദം കനത്തതും വിതുമ്പി കൊണ്ട് അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... കാറിൽ നിന്ന് രാമച്ചനും ശങ്കറും ഇച്ചുവും നൈഷുവും എല്ലാം ഇറങ്ങി.... "നിങ്ങൾ എന്താ വൈകിയേ...??" ബദ്രി മുണ്ട് മടക്കി കുത്തി കൊണ്ട് അവർക്ക് അടുത്തേക്ക് ചെന്നു.... അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് അച്ചുവും... "വരുന്ന വഴി ബ്ലോക്ക്‌.... അതാ..." രാമച്ചൻ ഉമ്മറത്തേക്ക് കയറി ഇരുന്നു... "നൈഷു എന്താ ഇങ്ങനെ നിൽക്കുന്നെ.... അകത്തേക്ക് വാ...."ബദ്രി മടിച്ചു നിൽക്കുന്ന നൈശൂന്റെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു.. അച്ചു നൈശൂനെ കണ്ട് ബദ്രിയുടെ അടുത്ത് പതുങ്ങി നിൽക്കുകയായിരുന്നു..,. ഇച്ചു ആദ്യം തന്നെ അപ്പൂന്റെ റൂമിലേക്ക് പോയിരുന്നു,... "നീ അവന്റെ അടുത്തേക്ക് ചെല്ല് നൈഷു...." ബദ്രി അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. "ഇച്ചൂക്കാക്ക് ഇഷ്ടാവില്ല..."

അവളുടെ ശബ്ദം നേരത്തിരുന്നു.... "അതൊക്കെ നിന്റെ തോന്നലാ നൈഷു... അവന് നിന്നെ ഇഷ്ടമല്ലായിരുന്നുവെങ്കിൽ ഒരിക്കൽ ഈ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു... ഇന്നലെ രാത്രി തന്നെ തൂക്കി എടുത്തു നിന്റെ വീട്ടിൽ കൊണ്ട് ഇട്ടേനെ.... പിന്നെ അവനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതിന്റെ ദേഷ്യം ഉണ്ട്.. ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോൾ അത് മാറിക്കോളും..." "എന്നാലും... കണ്ണേട്ടാ...." "ഒരു എന്നാലും ഇല്ല... നീ ആഗ്രഹിച്ച ജീവിതമാണ് കയ്യിൽ കിട്ടിയിരിക്കുന്നത്... ഇനിയിപ്പോ അവന്റെ പോലെ ജാഡ കാണിച്ചു നിൽക്കാതെ അങ്ങോട്ട്‌ ചെന്ന് മിണ്ടാൻ നോക്കടി...." അവന്റെ തമാശ കലർന്ന സംസാരം കെട്ടിട്ടാവണം അവളുടെ ചൊടികൾ പുഞ്ചിരി വിരിയിച്ചു... "മോള് ചെല്ല്... അവൻ നിന്നെ ഒന്നും പറയില്ല...." ഇത്തവണ രാമച്ചനും പറഞ്ഞു... തലയാട്ടി കൊണ്ട് അവൾ അകത്തേക്ക് കയറി പോയി... "അതാരാ കിണ്ണാ......" ബദ്രിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അച്ചു ചോദിച്ചു... "അതോ... അതൊരു ഇത്താത്ത...ഇച്ചൂക്ക കല്യാണം കഴിച്ച പെണ്ണാ...."

അവളുടെ ഇരു സൈഡിലും പിന്നിയിട്ട മുടിയിൽ പിടിച്ചാട്ടി കൊണ്ട് അവൻ പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു... "കല്ല്യാണോ....??" അവളുടെ ഉണ്ടാക്കണ്ണുകളിൽ അതിശയം... "ആ.. കല്യാണം തന്നെ...." "നമ്മുടെ കല്യാണം എന്നാ കിണ്ണാ... അച്ചൂനും കല്യാണം കല്യാണം കഴിക്കണം...." അവന്റെ ഷർട്ടിന്റെ ബട്ടണുകളുടെ എണ്ണം എടുത്തു കൊണ്ട് അവൾ ചോദിച്ചു.. ബദ്രി കണ്ണ് മിഴിച്ച് കൊണ്ട് അവളെ നോക്കി... പിന്നെ ഇടം കണ്ണിട്ട് ഉമ്മറത്തെ ചാരു പടിയിൽ മലർന്നു കിടക്കുന്ന രാമച്ചനെ നോക്കി.... പുള്ളി കണ്ണടച്ചാണ് കിടപ്പ്... ബദ്രി ഒന്ന് ആശ്വസിച്ചു... "കിണ്ണൻ ഇങ്ങട്ട് വന്നേ... അവിടെ കുറേ ചെടികളുണ്ട്... ചുവപ്പ് മഞ്ഞ..കടുംപച്ച എല്ലാം കളറും ഉണ്ട്... അച്ചൂന് അതൊക്കെ വേണം....വാ കിണ്ണാ....." അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് തൊടിയിലേക്ക് ചൂണ്ടി... "പതുക്കെ വലിക്ക് അച്ചു...." അവൻ അവൾക്ക് ഒപ്പം നടന്നു കൊണ്ട് പറഞ്ഞു...നൈഷു വാതിൽക്കൽ മടിച്ചു നിൽക്കുകയാണ്.... ഇച്ചു കട്ടിലിന്റെ ഹെഡ് റെസ്റ്റിൽ ചാരി ഇരിക്കുന്നുണ്ട്.... അകത്തേക്ക് ചെല്ലാൻ പേടിയായിരുന്നു അവൾക്ക്....

ഹൃദയം വല്ലാതെ മിടിക്കുന്നു.... എന്തു കൊണ്ടോ ആ മുഖത്തേക്ക് നോക്കാൻ അവൾക്ക് കഴിയുന്നില്ലായിരുന്നു.... കുറച്ചു നേരം അവിടെ നിന്ന ശേഷം ഉള്ള ധൈര്യം സംഭരിച്ചു കൊണ്ട് അകത്തേക്ക് കയറി.... അവനടുത്ത് ചെന്നിരിക്കുമ്പോൾ ദേഹം വല്ലതും വിറക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.... "ഇച്ചൂക്ക....." തൊണ്ടയിൽ നിന്നൊരു നേർത്ത ശബ്ദം... ഇച്ചു ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.... മുൻപ് ആ മുഖത്ത് നോക്കി നൂറ് തവണ ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടുണ്ട് നാണമില്ലാതെ പിന്നാലെ ചെന്നിട്ടുണ്ട്.....പക്ഷെ ഇന്ന് എന്ത്‌ കൊണ്ടോ അവൾക്ക് അവനോട് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.. "സോറി......" അത്രെയേ പറഞ്ഞൊള്ളൂ.... ഇച്ചു കണ്ണുകൾ തുറന്ന് അവളെ നോക്കി.. "എന്താ.....??" അവന്റെ ശബ്ദം ഉയർന്നു... പിടച്ചിലോടെ അവളുടെ മിഴികൾ താഴ്ന്നു... "ഞാ... ഞാൻ കാരണം അല്ലെ... ഇച്ചൂക്കാനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടത്...ഇഷ്ടമില്ലാഞ്ഞിട്ട് കൂടി....." ബാക്കി പറയാതെ അവൾ ശ്വാസമെടുത്തു... "ഇഷ്ടമില്ലാഞ്ഞിട്ട് കൂടി... ബാക്കി പറയടി....." അവൻ അവളുടെ കവിളിൽ കുത്തി പിടിച്ച് അവന് നേരെ തിരിച്ചു.... .

അവളൊന്നു ഏങ്ങി പോയി.... നിറഞ്ഞൊലിക്കുന്ന കണ്ണുകൾ... പേടി കൊണ്ട് വിറക്കുന്ന അധരങ്ങൾ...ചുവന്ന മൂക്കും കവിളും.... കവിളിലേക്ക് ഒഴുകിയിറങ്ങിയ കണ്ണുനീർ അവന്റെ കൈകളിൽ പതിയുന്നുണ്ടായിരുന്നു.... ഇച്ചു അവളുടെ കവിളിൽ നിന്ന് പിടി അയച്ചു.... "എനിക്ക് ഇഷ്ടമില്ലായിരുന്നില്ലെങ്കിൽ ഈ കല്യാണം ഇവിടെ നടക്കില്ലായിരുന്നെല്ലെടി കോപ്പേ...." അവളുടെ കണ്ണുകളിലേക്ക് നോക്കി ദേഷ്യത്തോടെ പറയുമ്പോൾ... അവളുടെ നിറമിഴികൾ വിടരുന്നുണ്ടായിരുന്നു.. അവൻ അവളിൽ നിന്ന് മുഖം തിരിച്ച് എഴുനേറ്റ് പുറത്തേക്ക് നടന്നു..... രാമച്ചൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട് ശങ്കർ വന്നതു മുതൽ ഫോണിൽ തോണ്ടിയിരിക്കാൻ തുടങ്ങിയതാണ്... "അവിടെയല്ല കിണ്ണ ദേ... അവിടെ... അവിടെ കുഴിച്ചിട്ടോ...." കുറുമ്പോടെയുള്ള അച്ചുവിന്റെ ശബ്ദം കേട്ടാണ് ഇച്ചു മുറ്റത്തേക്ക് നോക്കിയത്.... അവിടെത്തെ കാഴ്ച്ച കണ്ട് അവൻ അറിയാതെ ചിരിച്ചു പോയി.... കുറേ പുല്ലും ചില്ലകളും പിടിച്ച് അച്ചൂന്റെ ഒപ്പം ഇരിക്കുന്ന ബദ്രി.... രണ്ട് പേരും കൂടെ തൊടിയിൽ നിന്ന് പറിച്ചു കൊണ്ട് വന്ന പല്ലുകൾ നടുകയാണ്....

അച്ചു പറയുന്നതൊക്കെ അനുസരിച്ച് നല്ലകുട്ടിയായി ചെടിക്ക് വെള്ളം മൊഴിക്കുന്ന ബദ്രിയെ കണ്ടപ്പോൾ ഇച്ചുവിന് അതിശയമാണ് തോന്നിയത്... "നോക്ക് കിണ്ണാ പൂവ് കണ്ടോ... നല്ല ഭംഗിയില്ലേ..." പൂത്തുലഞ്ഞു നിന്ന നന്ദ്യർവട്ടത്തിന്റെ ചില്ലയിൽ നിന്ന് അടർന്നു വീണ തലോടി കൊണ്ട് അവൾ ചോദിച്ചു.. "പിന്നെ... ന്റെ അച്ചൂട്ട്യേ പോലെ സുന്ദരിയാണ്..." ബദ്രി പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... "അവളുടെ കൂടെ കൂടി അവനും ഒരു പിരി ലൂസായന്നാ തോന്നുന്നു...." രാമച്ഛൻ ബദ്രിയെ നോക്കി ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു... ഇച്ചു അത് കേട്ട് ചിരിച്ചു കൊണ്ട് രാമച്ചനടുത്ത് ഇരുന്നു..... "ഇനി മതി അച്ചു... ദേ പാവാടയിലൊക്കെ ആകെ അഴുക്ക് ആയി...വന്നെ...." ബദ്രി എഴുനേറ്റു കൈ കഴുകി അച്ചൂനെയും പിടിച്ചെഴുനേൽപ്പിച്ചു... "നാളേക്ക് ഇതൊക്കെ പൂവിടോ കിണ്ണാ...." പുതുതായി നട്ട ചെടികളെ നോക്കി നിഷ്കളങ്കമായ് അവൾ ചോദിച്ചു... അവൻ അവയെ ഒക്കെ നോക്കി നിശ്വസിച്ചു.... "അതൊക്കെ പൂവിടും ഇപ്പോ ചെന്ന് കയ്യും മുഖവും ഒക്കെ കഴുകി വാ... ചോറ് തിന്നണ്ടേ.. എന്നിട്ട് വേണം മരുന്നു കഴിക്കാൻ... ഓടി പോയിട്ട് വാ...."

അവൻ അവളെ അകത്തേക്ക് പറഞ്ഞു വിട്ടു... "കിണ്ണനും വാ..."ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി.. "അപ്പൊ ചോറ് എടുത്തു വെക്കണ്ടേ... മോള് ചെല്ല്..." അവൻ സൗമ്യമായ് പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തലോടി.. മനസ്സില്ലാ മനസ്സോടെ അവൾ അകത്തേക്ക് പിൻവാങ്ങി.... "കണ്ണാ... ഇച്ചുവും നൈഷുവും എന്റെ ഗസ്റ്റ്ഹൌസിലേക്ക് താമസം മാറിക്കോട്ടെ...." പുറകിലെ തൂണിലെ ചാരി ഇരുന്നു കൊണ്ട് രാമച്ചൻ പറഞ്ഞത് കേട്ട് ബദ്രി മുഖം ചുളിച്ചു.... അതുവരെ ഫോണിൽ നോക്കി കൊണ്ട് ഇരുന്ന ശങ്കറും അയാളെ നോക്കി... "അതെന്തിനാ രാമച്ചാ അവിടെ... ഇവർക്ക് ഇവിടെ താമസിക്കാലോ...??" ബദ്രി സംശയപൂർവ്വം ചോദിച്ചു.. "അത് വേണ്ടട... അല്ലെങ്കിലെ ഈ പ്രശ്നം നിന്റെ തലയിലായി... ഇനി ഇവര് ഇവിടെ താമസിക്കുക കൂടി ചെയ്താൽ....നൈഷുന്റെ വീട്ടുകാർ ഇവിടെ വന്നാവും പ്രശ്നം ഉണ്ടാക്കുന്നത്... നീ മാത്രമല്ല... അപ്പുവും ആ പെൺകുട്ടിയും ഉള്ളതല്ലേ ഇവിടെ....." "രാമച്ചൻ പറഞ്ഞത് തന്നെയാ കണ്ണാ ശെരി...ഞാനും നൈഷുവും മാറി താമസിക്കാം... ഇല്ലേൽ നിനക്ക് ഒരു സമാധാനം ഉണ്ടാവില്ല ഓരോ പ്രശ്നങ്ങളുമായിട്ട്.... അച്ചുവും ഉള്ളതല്ലേ..."

ഇച്ചു ബദ്രിയുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് പറഞ്ഞു... "എന്നാലും...ഈ വീട് ഉള്ളപ്പോൾ..." ബദ്രി വാടിയ മുഖത്തോടെ അവനെ നോക്കി.. "അത് സാരമില്ല...." ഇച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു... "എന്നാ നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ...." ബദ്രി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു... "ച്ചെ..... കല്യാണം കഴിഞ്ഞിട്ട്.. അവരെ ഒന്ന് കാണാൻ എനിക്ക് പറ്റിയില്ലല്ലൊ.... ആഹ് സാരമില്ല... നാളെ സ്കൂളിൽ പോണ വഴി അവിടെ കയറാം...." ഉമ്മറത്ത് ഇരുന്ന് ആരോടെന്നില്ലാതെ ഇച്ചു പറഞ്ഞു.... ബദ്രി ഫോണിൽ നോക്കി കൊണ്ട് ചാരു പടിയിൽ ഇരിപ്പുണ്ട്... അവന്റെ മടിയിൽ തലവെച്ച് കിടക്കുകയാണ് അച്ചു... കയ്യിൽ മീൻകുഞ്ഞുങ്ങളേ ആക്കിയ കുപ്പിയുണ്ട് അവളുടെ കയ്യിൽ.... ബദ്രി അവളുടെ നെറുകയിൽ തലോടുന്നുണ്ട്..... "കിണ്ണാ....." എന്തോ ഓർത്തപോലെ അവൾ വിളിച്ചു.... "മ്മ്...." ബദ്രി ഫോണിലേക്ക് നോക്കി കൊണ്ട് മൂളി... "അച്ചൂനെ ഇഷ്ടല്ലേ കിണ്ണന്....." അവളുടെ ചോദ്യം കേട്ട് ബദ്രി അപ്പുവിനെ നോക്കി... അവൻ ആണേൽ ബദ്രിയുടെ മറുപടിക്ക് വേണ്ടി കാത് കൂർപ്പിച്ച് ഇരിക്കുകയാണ്... "ഇഷ്ടാണല്ലോ...." "എത്ര ഇഷ്ടാ...??"

അതും ചോദിച്ചു കൊണ്ട് അവൾ എഴുനേറ്റ് ഇരുന്നു,... "ഒത്തിരി ഇഷ്ടാ...." കുസൃതി നിറഞ്ഞ ആ കണ്ണുകളിലേക്ക് നോക്കി പറയുമ്പോൾ അവന്റെ നെഞ്ചകം എന്തിനോ വേണ്ടി തുടിക്കുന്നുണ്ടായിരുന്നു... ഇന്നുവരെ ഒരാളോടും തോന്നാത്തൊരു വികാരം അവന്റെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു... "അത്രേം ഇഷ്ടണ്ടോ...??"അമ്പരപ്പോടെ വിടരുന്ന ആ ഉണ്ട കണ്ണുകൾ കാണുമ്പോൾ.. ഇന്നേ വരെ താൻ പറഞ്ഞതിൽ ഏറ്റവും അത്ഭുതം നിറഞ്ഞ വാക്ക് അതാണെന്ന് അവന് തോന്നി പോയി... "മ്മ്....." അവൻ അറിയാതെ തന്നെ മൂളി... "എന്നാ അച്ചൂട്ട്യേന്ന് വിളിച്ചേ...." കാത് കൂർപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കി... ബദ്രി അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.., "അച്ചൂട്ട്യേ......." കാതിൽ അധരം അമർത്തി അവൻ താളത്തിൽ വിളിച്ചു... "എന്തോ......" മുഖം ചെരിച്ചു കൊണ്ട് അവൾ വിളി കേട്ടു... പിന്നെ പൊട്ടിച്ചിരിച്ചു.. അവളുടെ ചിരി കണ്ട് അപ്പുവും കൂടെ ബദ്രിയും... ഒപ്പം നിനക്കാതെ വന്ന മഴയും....

ഉമ്മറത്തെ അരമതിലിൽ ഇരുന്നു പുറത്ത് പെയ്യുന്ന മഴയെ നോക്കുകയാണ് നൈഷു.... കുറച്ച് മാറി ഇച്ചുവും ഇരിപ്പുണ്ട്.... പുതിയ വീട്ടിലേക്ക് വന്നതിന് ശേഷം ഇരുവർക്കുമിടയിൽ ഈ നേരം മൗനം തന്നെ ആയിരുന്നു... നൈഷു കൈകൾ മഴയിലേക്ക് നീട്ടി... "നീയിനി പഠിക്കാൻ പോണില്ലേ...." ഏറെ നേരം നീണ്ടു നിന്ന നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഇച്ചു ചോദിച്ചു... നൈഷു മറുപടി പറഞ്ഞില്ല... "ഡീീ.... നിന്നോടാ...." ഗൗരവം നിറഞ്ഞതായിരുന്നു അവന്റെ ഓരോ വാക്കുകളും നോട്ടങ്ങളും... പിന്നെയും അവളിൽ നിന്ന് മൗനം.... മിഴികൾ താഴ്ത്തി ഇരിപ്പണവൾ... ഇച്ചു പെട്ടന്ന് എഴുനേറ്റു വന്ന് അവളെ വലിച്ചെഴുനേൽപ്പിച്ചു.... "ചോദിച്ചത് കേട്ടില്ലേ....." മറുപടിയായി കരയുകയായിരുന്നു അവൾ... "ഇപ്പൊ എന്തിനാ ഈ ഡാം തുറന്നു വീട്ടിരിക്കുന്നത് ഹേ..!!" "എന്നോട് വെറുപ്പല്ലേ....." തേങ്ങി കൊണ്ട് അവൾ ചോദിച്ചു... "ഞാൻ പറഞ്ഞോടി... വെറുപ്പാണെന്ന്...." അവന്റെ ശബ്ദം മുറുകി.... അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു കൊണ്ട് അവനിലേക്ക് അടുപ്പിച്ചു.... പിടിച്ചിലോടെ അവൾ മിഴികൾ ഉയർത്തി.. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..അത് കണ്ടപ്പോൾ വേഗം തലതാഴ്ത്തി... "മുഖത്തേക്ക് നോക്കടി... ഉണ്ടച്ചി..."

സ്വരത്തിൽ നിറഞ്ഞു നിന്ന കുസൃതി അറിഞ്ഞു കൊണ്ട് അവൾ മുഖം മെല്ലെഉയർത്തി നോക്കി.... "ഇഷ്ടമല്ലാഞ്ഞിട്ടല്ല നിന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറിയത്.... എന്തോ ആഗ്രഹിച്ച് ഒടുക്കം കിട്ടാതെ വന്നാലോ എന്ന് ഭയന്നിട്ട് ആണ്...നിനക്ക് അറിയില്ലേ നമ്മുടെ ഉപ്പമാർ തമ്മിലുള്ള പ്രശ്നം.. രണ്ട് പേർക്കും വാശിയാണ്..എന്റെ വീട്ടിലേക്ക് വന്നാൽ നിനക്കൊരിക്കലും സന്തോഷ ഉണ്ടാവില്ലെന്ന് നന്നായിട്ട് അറിയാം എനിക്ക്.... ഇഷ്ടാണെന്ന് നൂറ് തവണ നീ പറയുന്നുണ്ടേലും... നിന്റെ ഉപ്പ തീരുമാനിച്ചതിനപ്പുറം നീ പോകില്ലാന്ന് എനിക്ക് അറിയാമായിരുന്നു..അതുകൊണ്ടു ഒക്കെയാണ് എപ്പോഴും ആട്ടി അകറ്റിയത്....പക്ഷെ ഇതിപ്പോ എന്നെ കൂടെ ഞെട്ടിച്ചല്ലേ പാതിരാത്രി നീ ഇറങ്ങി വന്നത്...." പറഞ്ഞവസാനിക്കുമ്പോൾ അവന്റെ കണ്ണുകളിൽ അതുവരെ കാണാത്ത ഒരു കുസൃതി കാണാമായിരുന്നു അവൾക്ക്.... അവളുടെ മുഖം കൈക്കുള്ളിലെടുത്തു കൊണ്ട് നെറ്റിയിൽ അമർത്തി ചുംബിച്ചു.... പ്രിയപ്പെട്ടവനിൽ നിന്ന് ആദ്യചുംബനം..... അവളുടെ നിറഞ്ഞ മിഴികൾ അടഞ്ഞു പോയി....

അവൻ അവളിൽ നിന്ന് അകന്ന് നിന്നു.... തണുത്ത കാറ്റ് വീശിയടിച്ചപ്പോൾ അവളുടെ തട്ടം തലയിൽ നിന്ന് ഊർന്ന് തോളിലേക്ക് വീണു.... അവൻ ആ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് തട്ടം എടുത്ത് അവളുടെ തലയിലേക്ക് ഇട്ടു കൊടുത്തു....  "കണ്ണേട്ടാ..... കണ്ണേട്ടാ...." വാതിലിൽ മുട്ടിയുള്ള അപ്പൂന്റെ വിളിക്കേട്ടാണ് ബദ്രി കണ്ണ് തുറന്നത്.... തന്റെ നെഞ്ചിൽ പതുങ്ങി ഒരു മുയൽ കുഞ്ഞിനെ പോലെ കിടക്കുന്ന അച്ചുവിനെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... വീണ്ടും അപ്പൂന്റർ വിളി വന്നു.... അവൻ അച്ചൂനെ ബെഡിലേക്ക് കിടത്തി... മുട്ടോളം കയറി കിടന്ന അവളുടെ പാവാട അവൻ താഴ്ത്തി ഇട്ട് കൊടുത്തു നെഞ്ച് വരെ പുതച്ചു കൊടുത്തു.... ചെന്ന് വാതിൽ തുറന്നപ്പോൾ കണ്ടു പേടിച്ചു നിൽക്കുന്ന അപ്പൂനെ.... "കണ്ണേട്ടന്റെ അച്ഛൻ വന്നിട്ടുണ്ട്...." അവൻ കിതച്ചു കൊണ്ട് പറഞ്ഞു.. അത് കേൾക്കേണ്ട താമസം അവൻ ഒരു ഷർട്ട്‌ എടുത്തിട്ട് പുറത്തേക്ക് നടന്നു... മുറ്റത്ത്‌ നിർത്തിയിട്ട കാറിൽ ചാരി നിൽക്കുകയായിരുന്നു ദത്തൻ... വെള്ളഷർട്ടും മുണ്ടുമാണ് വേഷം... "എന്താണാവോ ഹരീടെ അച്ഛൻ ഈ വഴി....."

ഷർട്ടിന്റെ കൈ തെരുത്തു വച്ച് കൊണ്ട് ബദ്രി അയാൾക്ക് അടുത്തേക്ക് ഇറങ്ങി ചെന്നു... ദത്തൻ അവനെ അടിമുടി ഒന്ന് നോക്കി... തന്റെ മുഖചായ തന്നെയാണ് ബദ്രിക്ക് എന്ന് അയാൾക്ക് തോന്നി... നിറയെ ഉള്ളുള്ള മുടിയും തന്നെക്കാളും ഹരിയേക്കാളുമൊക്കെ നിറമുണ്ട്... "വന്ന കാര്യം പറഞ്ഞില്ല..." ബദ്രി ശബ്ദം ഉയർത്തി... "ഞാൻ നിന്നൊട് ഒരു കാര്യം പറയാൻ വന്നതാണ്... ആ കൊലപാതകകേസ്സിന്റെ വിധി പറയൽ മാറ്റി വെച്ചു എന്നറിയാലോ..." ദത്തൻ ഗൗരവത്തോടെയാണ് പറഞ്ഞത്.. "അത് പറയാൻ ഹരീടെ അച്ഛൻ ഇങ്ങോട്ട് വരണമെന്നില്ല അന്ന് കോടതിയിൽ ഞാനും ഉണ്ടായിരുന്നു..." അവൻ പുച്ഛത്തോടെ അയാളെ നോക്കി... അയാൾ മുഷ്ടി ചുരുട്ടി പിടിച്ച് അവനെ തുറിച്ചു നോക്കാനും മറന്നില്ല... "ആ കേസ്സിന് പിന്നാലെ ഇനി നീ വേണ്ട... നിന്റെ മൊഴി മാറ്റി പറയണം...." "സൗകര്യമില്ല....കണ്ണിൽ കണ്ടവർ വന്ന് പറഞ്ഞാൽ ഉടൻ പറഞ്ഞത് മാറ്റി പറയാൻ ബദ്രിയെ കിട്ടില്ല.... ഹരീടെ അച്ഛന് പോകാം...വെറുതെ ഇവിടെ നിന്ന് കാല് കഴക്കണ്ട....കുറേ പണം കിട്ടിയാൽ നിങ്ങള് പറയും പോലെ നിന്നിടം മാറ്റി ചവിട്ടാൻ ഹരിയല്ല ഞാൻ ബദ്രിയാണ്.... ആ ബോധം വേണം... ഇറങ്ങി പോകാൻ നോക്ക്..." അയാളുടെ മുഖത്ത് നോക്ക് കത്തുന്ന കണ്ണുകളോടെ പറഞ്ഞവൻ അകത്തേക്ക് കയറി വാതിൽ കൊട്ടിയടച്ചു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story