ഈ മഴയിൽ....❤️ പാർട്ട്‌ 25

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഋതുവിന്റെ കല്യാണം എന്തായാലും വൈകും.... വിഷ്ണുവിന് (ഋതുവിന്റെ ചെക്കൻ )രണ്ട് വർഷം കൂടെ വേണം എന്നല്ലേ പറഞ്ഞെ...?? അതിനിടയിൽ അമ്മാളുവിന്റ കാര്യം കൂടെ നോക്കാം അവളും പഠിക്കുവാണല്ലോ...എൻഗേജ്മെന്റ് കഴിച്ചിടാം... രണ്ട് കല്യാണവും ഒരുമിച്ചു നടത്താം...." ഉമ്മറത്ത് ഇരുന്നു അച്ഛൻ പറയുന്നത് അമ്മാളുവിന്റെ നെഞ്ചിൽ കനൽ കോരിയിട്ടു... ഹൃദയം പൊള്ളും പോലെ... ബദ്രിയുടെ മുഖം ഉള്ളിലൂടെ മിന്നിമായുമ്പോൾ മിഴികൾ സജലങ്ങളായി... കണ്ണേട്ടന്റെ ഭാഗത്ത്‌ തെറ്റില്ല... പ്രണയിച്ചത് ഞാനാണ്.... എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയതും താനാണ്..... ആദ്യപ്രണയമാണ്...ആത്മാർത്ഥമായിരുന്നു..പക്ഷേ അത് തനിക്ക് മാത്രമാണ്... കണ്ണേട്ടന്റെ മനസ്സിൽ തനിക്ക് അങ്ങനെ ഒരു സ്ഥാനമില്ല.... ഓർത്തപ്പോൾ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. മറക്കാൻ വയ്യാ... അത് തന്നെ കൊണ്ട് ആവില്ല... എങ്കിലും ഒളിച്ചു വെക്കാം... ഹൃദയത്തിന്റെ ഒരു കോണിൽ... ആരും കാണാതെ അറിയാതെ... നിറഞ്ഞ മിഴികൾ വാശിയോടെ തുടച്ചു നീക്കി.... ഉമ്മറത്ത് ഇരുന്നു അച്ഛനും അമ്മയും ചേച്ചിയും വിവാഹലോചന ചർച്ച തകൃതിയായി നടത്തുകയാണ്...

അവൾ നിശ്വസിച്ചു കൊണ്ട് ജനാലയിലൂടെ പുറത്തേക്ക് നോക്കി... മുറ്റത്ത്‌ മൊട്ടിട്ടു നിന്ന മുല്ലപൂ ഞെട്ട് അറ്റു വീഴുന്നത് അവൾ കണ്ടു.... ആ നിലം പതിച്ചത് തന്റെ പ്രണയമാണെന്ന് അവൾക്ക് തോന്നി...  "എന്ത്‌ പറ്റി രാമച്ച.... മുഖം വല്ലാതെ ഇരിക്കുന്നു...." വലിഞ്ഞു മുറുകിയ മുഖവുമായി ഉമ്മറത്തു കയറിയിരുന്നു രാമനാഥനോട്‌ ബദ്രി ചോദിച്ചു... "ഏയ്‌ ഒന്നുല്ലടാ...." അയാൾ നെറ്റിയിൽ ഉഴിഞ്ഞു കൊണ്ട് ചാരു പടിയിലേക്ക് കിടന്നു... "മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു..." മുണ്ടിന്റെ മടക്കികുത്ത് അഴിച്ച് അവൻ അയാൾക്ക് അരികിൽ ഇരുന്നു... "മ്മ്... പോയിരുന്നു..." കണ്ണിന് മേൽ കൈ വെച്ച് കിടന്നു കൊണ്ട് അയാൾ പറഞ്ഞു... "കിണ്ണാ.... ഒന്നിങ്ങോട്ട് വന്നേ...." വളർന്നു നിൽക്കുന്ന ഗന്ധരാജന്റെ ചുവട്ടിൽ ചെന്ന് കൊണ്ട് അവൾ വിളിച്ചു... "ചെല്ലടാ.... കൊച്ച് വിളിക്കുന്നത് കേട്ടില്ലേ...." കണ്ണടച്ചായിരുന്നു അയാൾ അത് പറഞ്ഞത്... ബദ്രി ചമ്മിയ ചിരി ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ... അച്ചു നന്ദ്യാർവട്ടത്തിന്റെ ചെറുചില്ലയിലേക്ക് ചാടി കയ്യെത്തിക്കാൻ നോക്കുന്നുണ്ട്.. ബദ്രി അവൾക്ക് അരുകിൽ എത്തി...

"ദേ നോക്കിയേ കിണ്ണാ.. അച്ചൂന് ആ പൂ വേണം...." മുകളിൽലേക്ക് ചൂണ്ടി അവൾ പറയുന്നത് കേട്ട് ബദ്രി അരക്ക് കയ്യും കൊടുത്ത് ചെടിയിലേക്ക് നോക്കി.. "അത് ചെറിയപൂക്കളല്ലേ അച്ചൂ... നിനക്ക് അത് എന്തിനാ...." "എനിക്ക് വേണം...." ഇത്തവണ അവൾ അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു... "എന്തിനാ അച്ചൂ.. അത് അവിടെ നിന്നോട്ടെ.. നല്ലപൂവല്ലേ..." "വേണം..." കീഴ്ചുണ്ട് പിളർത്തി കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു... "ഓഹ്... ഇനി പിണങ്ങേണ്ട... ഞാൻ പറിച്ചു തരാം..." അതും പറഞ്ഞവൻ ആ ചെറിയ മരത്തെ പിടിച്ചു കുലുക്കി... മണ്ണിനെ പുൽകാൻ വെമ്പി നിന്ന പൂക്കൾ നില തെറ്റി അച്ചുവിന് മേൽ വാർഷിച്ചു.... ആവേശത്തോടെ അവൾ പൊഴിഞ്ഞു വീണ പൂക്കളെ കയ്യിൽ ഒതുക്കി..... നാസികയിലേക്ക് ചേർത്ത് വെച്ച് അതിന്റെ ഗന്ധം അവൾ ആവോളം ആസ്വദിച്ചു... "കിണ്ണാ.. നോക്ക് നല്ല മണം...." അവൾ കയ്യിൽ നിന്ന് ഒരു പൂവെടുത്ത് അവന് നീട്ടി.... അവൾ അതിന്റെ വശ്യമായ ഗന്ധം അവൻ ശ്വസിച്ചു.... അവൻ ചിരിച്ചു കൊണ്ട് അവളുടെ മുടിചുരുളിൽ ഒളിഞ്ഞു കിടന്ന ആ വെളുത്ത പൂവിനെ അവൻ എടുത്തു കൊടുത്തു..... ആ പൂവിനെ പുഞ്ചിരിയോടെ അവൻ നോക്കി.... "നിന്റെ ചില്ലയിൽ ജന്മമെടുത്ത്...ആയുസ് തീരുമ്പോൾ മണ്ണിനെ പുകണം...അന്ന് എന്റെ ജീവിതം ധന്യമാകും......"

ആ പൂവിനെ നോക്കി അവൻ പുഞ്ചിരിച്ചു.. "എന്തുവാ കിണ്ണാ...." അച്ചു ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു.. "മ്മ്ഹ്ഹ്..." അവളെ നോക്കി കണ്ണ് ചിമ്മി കൊണ്ട് അവൻ ആ പൂ അവളുടെ മുടിചുരുളിൽ തന്നെ വെച്ചു... "വാ... അകത്തേക്ക് പോകാം.." അവളെ നെഞ്ചോട് ചേർത്ത് പിടിച്ചവൻ മുന്നോട്ട് നടന്നു.... "രാമച്ചൻ... ഇപ്പോ പോകുവോ...?? " ഉമ്മറത്തേക്ക് കയറിയപ്പോൾ അവൻ ചോദിച്ചു.. "മ്മ്... ഞാൻ പോകുവാൻ ഇറങ്ങുവാ..." രാമച്ചൻ എഴുനേറ്റു ഇരുന്നു.. "നാളെ കോളേജിൽ പോകില്ലേ.. ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്..." "മ്മ്..." അവൻ മൂളി... "എങ്ങോട്ട് പോകുവാ കിണ്ണാ...??" അച്ചു മിഴികൾ ഉയർത്തി അവനെ നോക്കി... "എങ്ങോട്ടുമില്ല അച്ചൂട്ടാ...." അവൻ അച്ചുവിനെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... രാമനാഥൻ അവരെ രണ്ട് പേരെയും കണ്ണിമാ ചിമ്മാതെ നോക്കി....  "ഇച്ചൂക്ക...." "മ്മ്....." "ഞാൻ വേറെ കെട്ടി പോയിരുന്നേൽ എന്ത്‌ ചെയ്യുമായിരുന്നു...??" അവളുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു... "കെട്ടി പോയാൽ.... പോട്ടേന്ന് വെക്കും...." അവൻ പറയുന്നത് കേട്ട് നൈഷു ചുണ്ട് ചുളുക്കി.... "ഹേ....!!" "മ്മ്... പോട്ടേന്ന് വെക്കും.... സന്തോഷമായി ജീവിക്കട്ടെ എന്ന് "

അവളുടെ നെറ്റിയിൽ അരുമയായി അവൻ ചുംബിച്ചു... "എന്നാലും എന്നെ ഉണ്ടച്ചിന്ന് വിളിച്ചത് എനിക്ക് എത്ര സങ്കടമായീന്ന് അറിയോ സൈതനെ....." അവന്റെ കവിളിൽ ഒരു കുത്ത് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു.... "ശെരിക്കും..." അവൻ ചിരി അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു.... "മ്മ്....തടികുറക്കാനൊക്കെ ഒരു പ്ലാൻ ഉണ്ടായിരുന്നു... തടിയൊക്കെ കുറച്ച് ഒരു സ്ലിം ബ്യുട്ടിയായി ഇച്ചൂക്കന്റെ മുന്നിലൂടെ നടന്നു കാണിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം...." മറുപടിയായി അവളുടെ ഇടുപ്പിൽ അവൻ നുള്ളി... "എടി നീ സ്ലിം ആകും പക്ഷേ ബ്യുട്ടി ആവില്ല... ഉണ്ടച്ചി ആവുമ്പോഴാ കാണാനൊരു ചെലൊക്കെ..." അവളെ ആകയൊന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞതും.. കുറുമ്പോടെ ആ നെഞ്ചിൽ ഒരിടി കൊടുത്തു കൊണ്ട് അവൾ പുറകിലേക്ക് നീങ്ങി നിന്നു... അവൻ കണ്ണിറുക്കി കൊണ്ട് മീശപിരിച്ചു... "ഡീീ നാളെ മുതൽ ജോലിക്ക് ഇറങ്ങുവാ....ക്ലാസ്സിന് പോകുന്നുണ്ടോ നീ..." "ഇല്ല മറ്റന്നാൾ മുതൽ....." "മ്മ്... ഒറ്റക്ക് ഇരിക്കുവോ ഇവിടെ...?" "മ്മ്...." അവൾ മൂളി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി.... അവൻ പുഞ്ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു.... _______________ പീ.... പീ...... ശങ്കർ നീട്ടി ഹോൺ അടിച്ചു.... "ദാ വരുന്നട...." ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ട് ബദ്രി ഉറക്കെ വിളിച്ചു പറഞ്ഞു... പിന്നെ ശബ്ദം കേട്ടില്ല.... "

എവടെ പോവാ കിണ്ണാ....." മഞ്ഞൾ കുറി നെറ്റിയിലേക്ക് തൊടുമ്പോഴാണ്... വാതിൽക്കൽ നിന്ന് അച്ചുവിന്റെ ചോദ്യം..... അവൾക്ക് പുറകിൽ ദേവകിയമ്മ നിൽപ്പുണ്ട്..അച്ചു അവരെ ഒന്ന് നോക്കുന്ന പോലുമില്ല.... അവൾ ഓടി ചെന്ന് ബദ്രിയെ കെട്ടിപിടിച്ചു... "അച്ചൂനേം കൊണ്ട് പോണം...." അവളുടെ ചുണ്ടുകൾ വിതുമ്പി... വലിയ കണ്ണുകൾ നിറഞ്ഞു.... "അച്ചൂനെ പിന്നെ ഒരൂസം കൊണ്ട് പോകാം... ഞാൻ പോയിട്ട് വേഗം വരാം...." ബദ്രി അവളുടെ കവിളിൽ പതിയെ തലോടി... "വേണ്ട... എന്നേം കൊണ്ട് പോ....." "അച്ചു നല്ല കുട്ടിയല്ലേ.... നല്ലകുട്ടികളെയ എനിക്ക് ഇഷ്ടം...." അവൻ പറഞ്ഞത് കേട്ട് അവൾ ഒരു നിമിഷം ചിന്തിച്ചു..... "വേം വരുവോ കിണ്ണ..." അവളെ ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു... "മ്മ്... വേം വരാട്ടോ..." "മ്മ്... അച്ചു കാത്തിരിക്കും...." കാലെത്തി അവന്റെ താടി നിറഞ്ഞ കവിളിൽ ഒരുമ്മ കൊടുത്തു.... "അച്ചൂനും താ....." അവന് നെറ്റി കാണിച്ചു കൊടുത്തു കൊണ്ട് അവൾ ചിണുങ്ങി... പുഞ്ചിരിയോടെ ആ വിരിനെറ്റിയിൽ അധരം അമർത്തി.... അവൻ ദേവകിയമ്മയെ അടുത്തേക്ക് വിളിച്ചു.. "ദേ ഇതൊക്കെ അച്ചൂന്റെ മെഡിസിൻസാണ്...." അവൻ ഓരോന്നും കൃത്യമായി അവർക്ക് പറഞ്ഞു കൊടുത്തു.... "ശെരി... മോനെ..." ആ സ്ത്രീ ചിരിച്ചു അച്ചുവിനെ ആയിരുന്നു നോക്കിയത്.. അച്ചു ബദ്രിയെ പറ്റി ചേർന്ന് നിൽക്കുവായിരുന്നു...

"അച്ചൂ... ദേ... ഈ അമ്മ അച്ചുന്റെ കൂടെ ഇവിടെ ഉണ്ട് കേട്ടോ.... അമ്മയെ അനുസരിച്ച് നല്ലകുട്ടിയായിട്ട് ഇരിക്കണം..." "അപ്പൂട്ടൻ മതി..." അച്ചു സങ്കടത്തോടെ അവനെ നോക്കി.. "അപ്പു സ്കൂളിൽ പോയില്ലേ... അത് കൊണ്ട് ഈ അമ്മയുടെ കൂടെ ഇരിക്ക്... നല്ല മോളല്ലേ...." അച്ചു നിറഞ്ഞ കണ്ണുകളോടെ ദേവകിയമ്മയെ നോക്കി... അവർ അവളെ വാത്സല്യത്തോടെ നോക്കി... ബദ്രി ഇറങ്ങാൻ ഒരുങ്ങി.... അച്ചു ബദ്രിയെ ചുറ്റി പിടിച്ചു.. "പോണ്ട കിണ്ണാ..." അവൻ അവളെ ചേർത്ത് നിർത്തി നെറുകയിൽ മുകർന്നു കൊണ്ട് ദേവകിയമ്മയെ ഏല്പിച്ചു..... "കിണ്ണൻ വേഗം വരൂട്ടോ.. എന്റെ മോള് കരയണ്ട...." അവളെ ചേർത്ത് നിർത്തി അശ്വസിപ്പിക്കുന്ന ദേവകിയമ്മയെ ആശ്വാസത്തോടെ നോക്കി കൊണ്ട് ബദ്രി പുറത്തേക്ക് ഇറങ്ങി... "എത്ര നേരായട... രാമച്ചൻ ഞങ്ങടെ ഓടിക്കും...." ജിപ്സിയുടെ മിററിൽ നോക്കി മുടി സെറ്റാക്കി കൊണ്ട് ഇച്ചു ചോദിച്ചു..... "നീയാ കീ ഇങ്ങ് എടുക്ക്..." ബദ്രി അവന് മറുപടി കൊരുക്കാതെ പറഞ്ഞു... ഇച്ചു പോക്കറ്റിൽ നിന്ന് ബുള്ളറ്റിന്റെ കീ എടുത്ത് അവന് എറിഞ്ഞു കൊടുത്തു....ബദ്രി അത് കയ്യിലൊതുക്കി....

"എന്ത്‌ പറയുന്നു നിന്റെ ബീവി... മ്മ്..." ബുള്ളറ്റിൽ കയറി ഇരുന്നു കൊണ്ട് ബദ്രി കള്ള ചിരിയോടെ ചോദിച്ചു.. ഇച്ചു ചമ്മലോടെ അവനെ നോക്കി.... "എടാ ശങ്കര നോക്കി നിൽക്കാതെ വണ്ടിയെടുക്കട...." ഡ്രൈവിങ് സീറ്റിൽ ഇരുന്ന ശങ്കറിന്റെ തലക്ക് കൊട്ട് കൊടുത്തു കൊണ്ട് ഇച്ചു കള്ളദേഷ്യം കാണിച്ചു... ശങ്കർ അവനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം വണ്ടി മുന്നോട്ട് എടുത്തു... ബദ്രി അവർ പോയതിന് പിന്നാലെ ബുള്ളറ്റ് മുന്നോട്ട് എടുത്തു...  "ഫസ്റ്റ് ഡേ എങ്ങനെ ഉണ്ടായിരുന്നെടോ...??" പ്രിൻസിപ്പാളിന്റെ ചോദ്യം കേട്ട് ബദ്രി ഒന്ന് ചിരിച്ചു.. "കുഴപ്പം ഇല്ലായിരുന്നു സർ...." "ഇന്ന് ഹാഫ് ഡേ ക്ലാസോള്ളൂ സ്ട്രൈക്ക് ആണ്...." "മ്മ്... വീട്ടിലേക്ക് പോകാൻ നിൽക്കുവാണ്..." ബദ്രി കയ്യിലുണ്ടായിരുന്ന ടെക്സ്റ്റ്‌ ബുക്ക്‌ ടേബിലേക്ക് വെച്ച് കൊണ്ട് എഴുനേറ്റു.... കോളേജിന്റെ ഇടുങ്ങിയ വരാന്തയിലൂടെ നടക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരുപിടി നല്ല ഓർമ്മകളായിരുന്നു.. മുദ്രാവാക്യം വിളിച്ചു നടന്നു പോയാ കലാലയമുറ്റം... അവന്റെ ഉള്ളം വല്ലാത്തൊരു അനുഭൂതിയിലായിരുന്നു....

"എനിക്ക് വേണ്ട..... ഞാൻ കഴിക്കത്തില്ല..." വീട്ടിൽ ചെന്ന് കയറിയപ്പോൾ കേട്ടത് അതായിരുന്നു... ഹാളിലേക്ക് ചെന്നു നോക്കിയപ്പോൾ കണ്ടു പ്ലേറ്റും പിടിച്ചിരുന്ന ദേവകിയമ്മയെ... "എന്താ അമ്മേ...??" അവന്റെ ചോദ്യം കേട്ടപ്പോൾ ആ അമ്മ ഞെട്ടി എണീറ്റു.. "കുഞ്ഞ് വന്നോ... ഞാൻ മോളോട് ഭക്ഷണം കഴിക്കാൻ പറയുവായിരുന്നു.... കുട്ടി കഴിക്കാൻ കൂട്ടക്കുന്നില്ല...." ദേവകിയമ്മ നിസ്സഹായതയോടെ പറഞ്ഞു.. "കിണ്ണൻ വരട്ടെ എന്നും പറഞ്ഞു ഒരേ ഇരിപ്പാ..." അത് കേട്ടവൻ ചിരിച്ചു... "ആ പ്ലേറ്റ് ഇങ്ങ് താ..." അവരുടെ കയ്യിൽ നിന്നും പ്ലേറ്റ് വാങ്ങി അവൻ അകത്തേക്ക് പോയി.. അടുക്കള കോലായിൽ ഇരുന്ന് ദൂരേക്ക് നോക്കി ഇരിക്കുകയായിരുന്നു അച്ചു... ബദ്രി ചിരിയോടെ അവൾക്ക് നേരെ ചോറ് വാരി നീട്ടി... "വേണ്ട... ദേവുമ്മ തരണ്ട...." "ഞാൻ തന്നാൽ കഴിക്കില്ലേ.,???" അവന്റെ ശബ്ദം കേട്ടിട്ട് ആവണം കണ്ണുകൾ വിടർത്തി അവൾ അവനെ നോക്കി.... "കിണ്ണാ....."

നീട്ടി വിളിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി ആയിരുന്നു അവൾ സന്തോഷം അറിയിച്ചത്.... ബദ്രി അവൾക്ക് ചോറ് വാരി കൊടുത്തു.. പെട്ടന്നാണ് വാതിൽ തള്ളി തുറന്ന് ഇച്ചുവും ശങ്കറും അങ്ങോട്ട് വന്നത്... രണ്ട് പേരുടേം മുഖം വലിഞ്ഞു മുറുകിയിരുന്നു... "എന്താടാ ഈ ടൈമിൽ... എന്ത് പറ്റി.." അച്ചൂന് വാരി കൊടുത്തു കൊണ്ട് ബദ്രി ചോദിച്ചു.... "ഒന്നൂല.... ഉണ്ടായിട്ട് ഇപ്പൊ എന്താ നട്ടുകാരുടെ വായ അടപ്പിക്കാൻ പറ്റില്ലല്ലൊ...അവറ്റകൾ ഒക്കെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തുന്നതാ..." ശങ്കർ മുഷ്ടി ചുരുട്ടി പിടിച്ചു... ബദ്രി മുഖം ചുളിച്ചു.. "താ കിണ്ണാ..." അച്ചു വാ തുറന്നു.. അവൻ അവളുടെ വായിലേക്ക് ചോറ് വെച്ച് കൊടുത്തു.. "ഇവളെ ഞാൻ ഉപേക്ഷിക്കണം... അല്ലേൽ അങ്ങ് കെട്ടണം....ഇതിൽ ഏതേലും നടക്കണം എന്നാലും നാട്ടുകാരുടെ ഈ ചൊറിച്ചൽ അവസാനിക്കുമോ എന്ന് സംശയമാണ്..." ബദ്രി പറയുന്നത് കേട്ട് ഇച്ചുവും ശങ്കറും മുഖം ഉയർത്തി അവനെ നോക്കി...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story