ഈ മഴയിൽ....❤️ പാർട്ട്‌ 26

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"നിങ്ങൾ എന്താ എന്നെ ഇങ്ങനെ നോക്കുന്നത്....??" അവരുടെ രണ്ട് പേരുടേം മുഖത്തേക്ക് നോക്കി ബദ്രി ചോദിച്ചു.. "നീ ... കാര്യമായിട്ടാണോ... ഇവളെ കെട്ടുമോ...?? " ഇച്ചു അമ്പരപ്പോടെ ബദ്രിയേയും അവൻ വാരി കൊടുക്കുന്നത് വാങ്ങി കഴിക്കുന്ന അച്ചൂനേം മാറി മാറി നോക്കി.... ബദ്രി ഒന്ന് ചിരിച്ചു....തിണ്ണയിൽ ഇരുന്ന വെള്ളം അച്ചുവിന്റെ ചുണ്ടോട് ചേർത്തു.... "ഇഷ്ടമാണോ നിനക്കിവളെ..." ശങ്കർ ആയിരുന്നു ചോദിച്ചത്.... "ഇഷ്..." ബദ്രി എന്തോ പറയാൻ വന്നതും ദേവകിയമ്മ അവർക്കടുത്തേക്ക് വന്നു... "മോനെ.... ഞാൻ ഇറങ്ങിക്കോട്ടേ...." "ആ.. അമ്മേ...നാളെ വന്നാൽ മതി.." ബദ്രി അവരോട് പറഞ്ഞു... "പിന്നെ മോനെ.... മോൾക്ക് തീരെ വയ്യാന്ന് തോന്നുന്നു.....ഇന്ന് മുഴുവൻ കിടപ്പായിരുന്നു... ചോദിച്ചപ്പോൾ കിണ്ണനെ കാണണം എന്ന് പറഞ്ഞൂ....എനിക്ക് തോന്നുന്നു പനിയോ മറ്റോ ഉണ്ടെന്ന്...." അച്ചുവിനെ നോക്കി ദേവകിയമ്മ പറഞ്ഞു... ബദ്രി ആവലാതിയോടെ അച്ചുവിന്റെ അടുത്തേക്ക് ചെന്നു അവളുടെ കഴുത്തിൽ തൊട്ട് നോക്കി... "ഏയ്‌... പണിയൊന്നുമില്ലല്ലോ...."

ബദ്രി ചെറുചിരിയോടെ അച്ചുവിന്റര് കവിളിൽ തലോടി.... "ചോറ് താ കിണ്ണാ...." അവൾ ചിണുങ്ങി കൊണ്ട് വാ തുറന്ന് കാട്ടി.. "വാരി കൊടുക്കടാ കിണ്ണാ നിന്റെ അച്ചൂട്ടിക്ക്...." ഇച്ചു ബദ്രിയുടെ തോളിൽ തട്ടി കളിയാലേ പറഞ്ഞു .. "പോടാ... പോടാ...." ബദ്രി അവന്റെ വയറിന് ഒരു കുത്ത് കൊടുത്തു... "എന്നാ ഞാൻ ഇറങ്ങുവാ.... നൈഷു വീട്ടിൽ ഒറ്റക്കാ....ദേവകിയമ്മ ഞങ്ങളുടെ കൂടെ പോന്നോളൂ... വീടിനടുത്ത് ഇറക്കി തരാം..." പോക്കറ്റിൽ നിന്ന് ജിപ്സിയുടെ കീ എടുത്തു കൊണ്ട് ഇച്ചു ദേവകിയമ്മയോട് പറഞ്ഞു.. "അത് വേണ്ട മക്കളേ... ഞാൻ നടന്നു പൊക്കോളാം...." അവർ സ്നേഹത്തോടെ നിരസിച്ചു.. "അമ്മ പറഞ്ഞത് അനുസരിക്ക്...ഇവരുടെ കൂടെ ചെല്ല്...." ബദ്രി ഗൗരവത്തോടെ പറഞ്ഞു... അവർ വേറെ നിവർത്തിയില്ലാതെ സമ്മതിച്ചു... "എന്നാ ദേവുമ്മ പോയിട്ട് വരട്ടെ അച്ചുമോളെ ." പോകാൻ നേരം ആ അമ്മ അച്ചുവിന്റെ അടുത്തേക്ക് ചെന്നു... "പൊക്കോ....."

അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ബദ്രിയെ ചുറ്റി പിടിച്ചു.... അവർ പുഞ്ചിരിച്ചു കൊണ്ട് ഇച്ചുവിനും ശങ്കറിനൊപ്പം നടന്നു.... "എന്ത് പറ്റി ന്റെ അച്ചൂട്ടന്....മ്മ്... മുഖം വല്ലാതെ ഇരിക്കുന്നു... തലവേദനിക്കുന്നുണ്ടോ...??" കൈ കഴുകി അച്ചുവിന് അടുത്ത് വന്നിരുന്നു കൊണ്ട് ബദ്രി വാത്സല്യത്തോടെ ചോദിച്ചു..., "ഇല്ലാലോ...??" അവൾ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... ബദ്രി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി... ആള് ഹാപ്പിയാണ് എന്നാലും മുഖത്ത് ഒരു ക്ഷീണം.... അവൻ അവളുടെ കവിളിൽ അലിവോടെ തഴുകി.... അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് അവന്റെ ഹൃദയത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങാൻ കഴിവുണ്ടായിരുന്നു... എത്ര വയസ്സ് കാണും ഇവൾക്ക്... ഇരുപത്തിരണ്ടോ മൂന്നോ...?? കുട്ടിത്തം വിട്ടുമാറാത്ത മുഖം.... കുറുമ്പ് നിറഞ്ഞ ചെയ്തികൾ... ഏതോ വലിയ വീട്ടിലെ കുട്ടിയാണെന്ന് തോന്നുന്നു... "എന്താ കിണ്ണാ നോക്കണേ....??" അവന്റെ നോട്ടം കണ്ട് അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.

"വെറുതെ നോക്കിയതാ....എന്റെ അച്ചു സുന്ദരി ആണല്ലോന്ന് നോക്കിപോയതാ..." അവളുടെ ഇരു കവിളിലും പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു.. അവന്റെ കുസൃതി നിറഞ്ഞ പ്രവർത്തിയിൽ അവൾ പൊട്ടി ചിരിച്ചു... "സുന്ദരിയാണോ കിണ്ണ....??" അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു... "പിന്നെ... നല്ല സുന്ദരിയാണല്ലോ...??" അവൻ അവളെ പൊതിഞ്ഞു പിടിച്ചു.... "ശെരിക്കും....??" അവളുടെ കണ്ണുകൾ വിടർന്നു... "മ്മ്.... ശെരിക്കും..." ആ നെറുകയിൽ ഒന്ന് മുത്തി കൊണ്ട് അവൻ പറഞ്ഞു... ആ നെഞ്ചിലേക്ക് ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ പറ്റി ചേർന്നു..."ഡോ....അങ്ങോട്ട് മേലേക്ക് വലിച്ച് കെട്ട്...." വീട്ടു മുറ്റത്ത്‌ കല്യാണ പന്തൽ ഒരുക്കി കൊണ്ടിരിക്കുന്ന പണിക്കാരോട് ദത്തൻ ഉറക്കെ പറഞ്ഞു... അയാളുടെ നിർദ്ദേശം അനുസരിച്ച് അവർ മാറ്റി കേട്ടുന്നുണ്ട്... "ഏട്ടാ ദാ വെള്ളം....."

പത്മ ഒരു ജഗ്ഗിൽ നിറയെ വെള്ളം കൊണ്ട് വന്ന് കൊടുത്തു... അയാൾ അത് വാങ്ങി കുടിച്ചു.... "രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ നമ്മുടെ മകന്റെ കല്യാണമാണ്...." ഏതോ ഒരു ആനന്ദത്താൽ അയാളുടെ ഉള്ളം തുടി കൊട്ടി..... പത്മ ഒന്ന് മൂളി കേട്ടു... "ക്ഷണിക്കാൻ ഉള്ളവരെ ഒക്കെ ഒരു വിധം ക്ഷണിച്ചില്ലേ....?? മ്മ്.....??" ദത്തൻ പത്മക്ക് നേരെ തിരിഞ്ഞു.... "ഈ വീടിന് അടുത്തുള്ള എല്ലാരേം ഞാൻ നേരിട്ട് ചെന്ന് വിളിച്ചു... പക്ഷേ വിളിക്കേണ്ട ആളെ മാത്രം ക്ഷണിക്കാൻ കഴിഞ്ഞിട്ടില്ല..." പത്മ പറയുന്നത് കേട്ട് ദത്തന്റെ മുഖത്ത് അനിഷ്ടം നിറയുന്നുണ്ടായിരുന്നു. "ഓഹ് നിന്റെ പുന്നാര മോനെ വിളിച്ചിട്ട് വേണം എന്റെ കുട്ടീടെ കല്യാണം മുടക്കാൻ...." അയാൾ അവർക്ക് നേരെ ചീറി.... "വേണ്ട വിളിക്കണ്ട....അല്ലേലും അവനീ കല്യാണത്തിനും വരാൻ പോണില്ല...സ്വന്തം മകനേ ക്ഷണിക്കാനുള്ള മാന്യത നിങ്ങൾക്കും അനിയനെ ക്ഷണിക്കാനുള്ള ഒരു ബോധം നിങ്ങടെ മകനും ഇല്ലല്ലോ...ഇതിനൊക്കെ മറുപടി തരാൻ ഒരു അവസരം എന്റെ മോന് വരും...." "തുടങ്ങിയോ രണ്ടാളും...."

ഇരുവർക്കുമിടയിലേക്ക് ഹരി കടന്നു വന്നു... ദത്തൻ പത്മയെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ഹരിക്ക് അടുത്തേക്ക് ചെന്നു... "നീ എങ്ങോട്ടാ....." "ശ്രദ്ധ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല.. ഷോപ്പിങ്ങിന് കൂടെ ചെല്ലാൻ പറഞ്ഞു ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ ലേറ്റ് ആയി..എനിക്ക് അവളുടെ കൂടെ ചെല്ലാൻ പറ്റിയില്ല അതിന്റെ പിണക്കത്തിലാവും..ഞാൻ ഒന്ന് പോയി നോക്കട്ടെ..." ഹരി കയ്യിലെ ഫോണിലേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... "ആഹാ.. എന്നാ പോയി പിണക്കം മാറ്റിക്കോ... വാശിക്കാരി ആണേലും അവളൊരു പാവമാട...." "എനിക്കറിയാലോ.., എന്തായാലും പോയിട്ട് വരാം...." അവൻ ചിരിയോടെ പുറത്തേക്ക് ഇറങ്ങി... ദത്തൻ നിർവൃതിയോടെ അവൻ പോകുന്നത് നോക്കി നിന്നു.....  "ഉറക്കം വരുന്നു കിണ്ണാ....." ബദ്രി ബെഡിലേക്ക് കിടന്നതും അച്ചു അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു... "അതിനെന്താ ഉറങ്ങിക്കോ..." ബദ്രി അവളുടെ നെറുകയിൽ തലോടി... "പാട്ടു പാടുമോ... എന്നാലെ അച്ചു ഉറങ്ങൂ..." അവൾ ഉറക്കം മൂടിയ കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് പറഞ്ഞു.

. 🎶നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..🎶 "അച്ചൂ......" പാടി തീർന്നതും അവൻ വിളിച്ചു... "മ്മ്....." അവൾ മൂളി... കണ്ണുകൾ അടയാൻ തുടങ്ങിയിരുന്നു... "ഉറങ്ങിയില്ലേ...??പാട്ട് പാടിയല്ലോ..." "ഇനീം വേണം...." കുറുകി കൊണ്ട് അവൾ പറഞ്ഞു... ബദ്രി പൊട്ടിചിരിച്ചു... "എനിക്ക് പാടാനൊന്നും അറിയില്ല അച്ചൂട്ടാ... എന്നിട്ട് നിനക്ക് ഞാൻ പാടിയാലേ ഉറങ്ങാൻ പറ്റൂ.. മ്മ്...." "അച്ചൂന് കിണ്ണന്റെ പാട്ട് ഇഷ്ടാണല്ലോ...." അവൾ ചിണുങ്ങി ചിരിച്ചു... "ആണോ.... എന്നാ ഞാൻ പാടാം ഉറങ്ങിക്കോ......" അവൻ അവളുടെ നെറുകയിൽ തലോടി.... പാട്ട് പാടി അവളെ തട്ടിയുറക്കി....  "ഡീീ......." "മ്മ്......" "അപ്പൊ.. എങ്ങനാ കാര്യങ്ങൾ....." കാതിരുകിൽ വന്ന് അവൻ പറഞ്ഞത് കേട്ട് നൈഷു മുഖം ചെരിച്ചവനെ നോക്കി... "എന്താണ് മഹനെ... മ്മ്....." അവൾക്ക് മേലേക്ക് ചാഞ്ഞു വന്ന അവനോട് പുരികം ഉയർത്തി അവൾ ചോദിച്ചു...... "ചുമ്മാ.... എന്തോ ഒരിഷ്ടം തോന്നി..." അവൻ അവളോട് പറ്റി ചേർന്നു കിടന്നു... "എന്തിഷ്ടം..??" അവൾ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു... മറുപടിയായി അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.. "സ്നേഹിക്കട്ടെ ഞാൻ....."

അവളുടെ തിളങ്ങുന്നാ കണ്ണുകളിലേക്ക് അവൻ ഉറ്റു നോക്കി.... അവൾ അവനെ നോക്കി മുഖം ചുളിച്ചു.... "എന്താണ്... മകന്റെ ഉദ്ദേശം അത്ര ശെരിയല്ലല്ലോ...മ്മ്.." "അല്ല ശെരിയല്ല..... എന്തേയ്..." അവൻ കള്ളചിരിയോടെ അവളുടെ ഇരു വശത്തും കൈ കുത്തി നിന്നു.... "ദേ... ഇച്ചൂക്കാ വേണ്ടാട്ടോ...മാറിക്കെ....." ,അവൾ അവനെ തള്ളി മാറ്റാൻ നോക്കി... "ഇല്ല മാറൂല......" "മാറ് ഇച്ചൂക്കാ....." "മ്മ്ഹ്ഹ്....." നിഷേധത്തിൽ തലയാട്ടി കൊണ്ട് അവൻ അവളുടെ നെറ്റി തടത്തിൽ ചുണ്ട് അമർത്തി.... "ദേഷ്യമാണോ എന്നോട്...." "എന്തിന്...??" "ഇത്രനാളും അകറ്റി നിർത്തിയതിന്... പരിഹസിച്ചതിന്...." അവന്റെ വാടിയമുഖം കണ്ട് അവൾക്ക് ചിരി വന്നു.. "എനിക്ക് ദേഷ്യമൊന്നുമില്ല... അത്രയും ഞാനും ശല്ല്യം ചെയ്തിട്ടില്ലേ... പിന്നെ ഇങ്ങക്ക് അല്ലായിരുന്നോ ജാഡ..." അവസാനം പറഞ്ഞു നിർത്തുമ്പോൾ അവൾ ചുണ്ട് കോട്ടി... അവന്റെ ചിരിച്ചു കൊണ്ട് അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു...

"ഇച്ചൂക്കാ...." അവൾ മൂക്കിൽ ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി.... കടിച്ചിടം അവൻ ചുംബിച്ചു ചുവപ്പിച്ചു.... അവളുടെ മുഖം ലജ്ജയാൽ താഴ്ന്നു.... "പെണ്ണെ....." ആ കവിളിൽ മൂക്ക് ഉരസി കൊണ്ട് അവൻ വിളിച്ചു... "മ്മ്....." "I LOVE YOU....." അവന്റെ ശബ്ദം ആർദ്രമായിരുന്നു.... അവൾ അവനെ തന്നിലേക്ക് വലിച്ചടുപ്പിച്ചു..... പുഴപോലെ ശാന്തമായിരുന്നു പ്രണയം ഭ്രാന്തമായി... തിരമാലകൾ ആഞ്ഞടിക്കുന്ന കടൽ പോലെ.....അവനെന്ന തിരമാല മാത്രം പുല്കുന്ന കരയായി അവൾ മാറി..... ഉടയാടകൾ അഴിഞ്ഞു വീണു..... ശരീങ്ങൾ തമ്മിൽ ഇണച്ചേർന്നു.... ശ്വാസനിശ്വസങ്ങൾ ആ മുറിയിലെ ഭിത്തികളിൽ പ്രതിധ്വനിച്ചു കേട്ടു..... അവളും അവനും ഒന്നായ് അലിയുകയായിരുന്നു.... തങ്ങളുടെ പ്രണയത്തേ പൂർണതയിൽ എത്തിച്ചു കൊണ്ട്...... 

"നാളെ കണ്ണേട്ടന്റെ ഏട്ടന്റെ കല്യാണം ആണ് പോണില്ലേ...." കോളേജിലേക്ക് പോകാൻ ഒരുങ്ങി കൊണ്ടിരുന്ന ബദ്രിയുടെ അടുത്ത് വന്ന് പതുങ്ങി നിന്നു കൊണ്ട് അപ്പു ചോദിച്ചു... "ആഹ്... ഒരു കാര്യം മറന്നു നീ ഒന്നിങ് വന്നേ..." ബദ്രി അവനെ അടുത്തേക്ക് വിളിച്ചു അപ്പു ഓടി ചെന്നു.. "എന്താ കണ്ണേട്ടാ...." അവൻ ആവേശത്തോടെ ചോദിച്ചു... പൊടുന്നനെ ബദ്രി അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു... "ആാാ.... കിണ്ണേട്ടാ.. അയ്യോ കണ്ണേട്ടാ.. വിട്...." "ഇപ്പോ മനസിലായോ... ഞാൻ പോണോ ഇല്ലയോന്ന്... ഹേ...." ബദ്രി അതും പറഞ്ഞവന്റെ ചെവിയിൽ പിടി മുറുക്കി.. "ആാാ..മനസിലായി. മതി ഇനി വിട് വേദനിക്കുന്നു...." "മ്മ്.....". ബദ്രി ഒന്ന് മൂളി കൊണ്ട് കയ്യെടുത്തു... "ഞാൻ ഇറങ്ങുവാ... ദേവകിയമ്മ വരും... നീ ചെറുതായിട്ട് ഒന്ന് സഹായിച്ചാൽ മതി.. ആ അമ്മ ഉണ്ടാക്കി തരും ഭക്ഷണം.... പിന്നെ അച്ചൂനെ നോക്കണം..." ബദ്രി വാച്ച് എടുത്തു കെട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി.... തൂണിന്റ മറവിൽ പിണങ്ങി നിന്നാ അച്ചുവിനെ പിടി നെഞ്ചോട് ചേർത്ത് വെച്ചു.... "നല്ലകുട്ടിയായിട്ട് ഇരിക്കണം കേട്ടോ അച്ചൂട്ടാ..."

"വേഗം വരണേ.....". "മ്മ്... വരാം..." അവളുടെ നെറുകയിൽ ഒരുമ്മ കൊടുത്തു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി....... ബുള്ളറ്റിൽ കയറി സ്റ്റാർട്ട്‌ ആക്കിയതെ ഒള്ളൂ.. "കണ്ണേട്ടാ......" അച്ചൂന്റെ വിളി കേട്ടു.... അവൻ നോക്കിയപ്പോൾ കണ്ടു വാടിയ പൂ പോൽ വീണഅച്ചുവിനെ... ബദ്രി ഓടി ചെന്ന് അവളെ കയ്യിൽ കോരി എടുത്തു... "അപ്പു... നീ ഗൗരിയോട് ഡോക്ടറേ വിളിച്ചു കൊണ്ട് വരാൻ പറ...." ബദ്രി ദൃതിയിൽ പറഞ്ഞു.... കുറച്ചു കഴിഞ്ഞപ്പോൾ ശങ്കർ ഡോക്ടറെ കൂട്ടി വന്നു.... ബദ്രി അച്ചുവിന്റെ കൈ പിടിച്ചിരിക്കുകയായിരുന്നു.., ഡോക്ടർ വന്നതും അവൻ പുറത്തേക്ക് ഇറങ്ങി... "ഡോക്ടർ... അവൾ കണ്ണ് തുറന്നോ..??" അവളെ നോക്കി കഴിഞ്ഞു പുറത്തേക്ക് വന്ന ഡോക്ടറോഡ് ബദ്രി നെഞ്ചിടിപ്പോടെ ചോദിച്ചു.... "കണ്ണ് തുറന്നിട്ടില്ല ഉറക്കത്തിലാണ്..." "എന്താ... എന്താ പറ്റ്യേ.., അവൾക്ക്...," അവന്റെ ഉള്ളിൽ ഭയം കൂടി... ഡോക്ടർ പുഞ്ചിരിച്ചു.. "പേടിക്കാനൊന്നുമില്ല..... She is പ്രെഗ്നന്റ്...." "Whattttt.....!!!!!!!" ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story