ഈ മഴയിൽ....❤️ പാർട്ട്‌ 27

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"അന്നേ പറഞ്ഞതാ ഞാൻ എവിടേലും കൊണ്ടാക്കാൻ...ഇപ്പോ എന്തായി..." ഉമ്മറത്തെ ചാരു പടിയിലേ തൂണിൽ ചാരി ഇരിക്കുന്ന ബദ്രിയെ നോക്കി ശങ്കർ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.... "വഴിയേ പോണ എല്ലാ വയ്യാവേലികളും എങ്ങനെയാവോ കറക്റ്റ് ആയി ഇവന്റെ തലയിൽ തന്നെ വന്ന് വീഴുന്നത്.." ഇച്ചു മുന്നിൽ ഇരുന്ന കസേര ചവിട്ടി തെറുപ്പിച്ചു.... ബദ്രിയുടെ മനസ്സ് ശൂന്യമായിരുന്നു.... ആകെ ഒരു തരം മരവിപ്പ്.... രാമച്ചൻ ബദ്രിയുടെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്.... അപ്പുവും ഒരു ഭാഗത്ത്‌ പതുങ്ങി നിൽപ്പുണ്ട്.... ആകെ മൊത്തം നിശബ്ദതപരന്നു.... "ഇനി ആ ഡോക്ടർക്ക് തെറ്റിയത് ആവുമോ...??" ഇച്ചു സംശയയത്തോടെ ബദ്രിയെ നോക്കി... "ഏയ്‌....രേണു ഡോക്ടർ പറഞ്ഞാൽ അത് കറക്റ്റ് ആയിരിക്കും....അവൾക്ക് ഇപ്പോ ഒന്നും തിരിച്ചറിയാനുള്ള ബുദ്ധിയില്ലല്ലോ...." ശങ്കർ മുറുകിയ ശബ്ദത്തിൽ പറഞ്ഞു.... ബദ്രിയുടെ ഇരിപ്പ് കണ്ട് ഇച്ചുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.... "ഇങ്ങനെ ഇരിക്കാതെ എന്തേലും പറയടാ കോപ്പെ.... ഇനി എന്താ ചെയ്യാ...." മൂകമായി ഇരിക്കുന്ന ബദ്രിയുടെ തോളിൽ പിടിച്ചു തട്ടി ഇച്ചു അലറി...

ബദ്രി ദേഷ്യത്തിൽ അവന്റെ കൈ തട്ടി തെറുപ്പിച്ചു.... "ഞാൻ എന്ത്‌ ചെയ്യണം എന്നാ നീ പറയുന്നത്.....എനിക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്... നീ തന്നെ പറ... കൊണ്ട് കളയണോ ഞാൻ...." ബദ്രി അവന് നേരെ പൊട്ടിതെറിച്ചു... പക്ഷെ ആ ദേഷ്യത്തിന് പുറകിൽ ഒളിഞ്ഞിരുന്ന നിരാശയുടെയും സങ്കടത്തിന്റെയും ആഴം അവർക്ക് അറിയില്ലായിരുന്നു... ഇച്ചു ഒരു നിമിഷം മൗനമായി.... ബദ്രി അവരെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് മുറിയിലേക്ക് നടന്നു... നടക്കുമ്പോൾ ഉള്ളിൽ ഒളിച്ചു വെച്ച സങ്കടവും ദേഷ്യവും അവന്റെ കണ്ണുകളെ നനക്കുന്നുണ്ടായിരുന്നു.... റൂമിൽ കയറി വാതിൽ കൊട്ടിയടച്ചു... "അവനെ കുറ്റം പറയുന്നത് എന്തിനാ ഇച്ചു...." ബദ്രി പോകുന്നത് നോക്കി നിന്നാ ഇച്ചുവിന്റെ തോളിൽ പിടിച്ചു കൊണ്ട് രാമച്ചൻ ശബ്ദം താഴ്ത്തി ചോദിച്ചു... "അല്ല രാമച്ച... ഇനി ഈ ചീത്തപേരും അവന്റെ പേരിലാവില്ലേ... അത് കൊണ്ട് പറഞ്ഞതാ...." ഇച്ചു അലിവോടെ പറഞ്ഞു.... "അവനെന്ത് പിഴച്ചു.... ഒരു പെൺകുട്ടിയെ സംരക്ഷിക്കാൻ നോക്കി...വയ്യാത്ത കുട്ടിയല്ലേ... ആരോ അതിനെ......."

രാമച്ചൻ നിശ്വസിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു... "ആരാ അവളോട് ഇത് ചെയ്തതെന്ന് ചോദിക്കാൻ അതിനാണേൽ ബുദ്ധിയുമില്ല...." ശങ്കർ നെറ്റിഉഴിഞ്ഞു കൊണ്ട് ചാരു പടിയിൽ ഇരുന്നു.... അപ്പു വാടിയ മുഖത്തോടെ അവരെ നോക്കി നിന്നു..... അച്ചു പതിയെ കണ്ണുകൾ ചിമ്മി തുറന്നു.... തലക്ക് ഒരു ഭാരം തോന്നി....അവൾ പതിയെ എഴുനേറ്റ് ഇരുന്നു... "കിണ്ണാ......." അവൾ നേർത്ത സ്വരത്തിൽ വിളിച്ചു.... വിളി കേൾക്കാൻ ബദ്രി അടുത്തില്ലായിരുന്നു എന്നതറിഞ്ഞ് അവൾ ചുറ്റും നോക്കി... "കി.... കിണ്ണാ....." അവൾ പകച്ചു കൊണ്ട് വിളിച്ചു.. പതിയെ എഴുനേറ്റ് ചെന്ന് വാതിൽ തുറന്നു.... "ഇനിയിപ്പോ ഒന്നും നോക്കണ്ട രാമച്ച....ആ കൊച്ചിനെ എവിടേലും കൊണ്ടാക്കാം... ഇനി ഇതെങ്ങാനും പുറത്ത് അറിഞ്ഞാൽ നമ്മുടെ കണ്ണന് തന്നെയാ ചീത്തപ്പേര്...." ശങ്കർ പറയുന്നത് അവൾ വാതിൽ തുറന്നപ്പോഴെ കേട്ട്..... അത് തന്നെ കുറിച്ചാണെന്ന് തോന്നിയത് കൊണ്ടാവണം... ആ ചുണ്ടുകൾ വിതുമ്പി..... "കിണ്ണാ....." വിതുമ്പി കൊണ്ട് അവൾ വിളിച്ചപ്പോൾ ഹാളിൽ ഇരുന്ന ഇച്ചുവും ശങ്കറും രാമച്ചനും അച്ചുവും എല്ലാം അവളെ നോക്കി...

ഭയത്തോടെ പാവാടയിൽ മുറുകെ പിടിച്ചു വിറച്ചു നിൽക്കുന്ന അവളെ കണ്ട് രാമച്ചൻ അലിവോടെ നോക്കി.... അപ്പുവിനും അവളെ കണ്ടപ്പോൾ സങ്കടമായിരുന്നു.... ബാക്കി രണ്ട് പേരുടെയും മുഖത്തേ ഭാവം എന്താണെന്ന് അപ്പുവിന് മനസിലായില്ല..... അച്ചു പേടിയോടെ ചുമരിനോട്‌ ചേർന്ന് നടന്ന് ബദ്രിയുടെ റൂമിന് മുന്നിൽ എത്തി.... "കിണ്ണാ....." ഇടർച്ചയോടെ വിളിച്ചു കൊണ്ട് വാതിലിൽ മുട്ടുമ്പോൾ അവൾ പേടിയോടെ ഇച്ചുവിനെയും ബാക്കിയുള്ളവരേയും നോക്കി... "കിണ്ണാ.... എവിടെയാ.... അച്ചൂനെ കൂടെ കൊണ്ട് പോ..... കിണ്ണാ....." ഉള്ളിലെ പേടി ഇരട്ടിക്കും തോറും അവൾ വാതിലിൽ ശക്തിയായി മുട്ടി..... "അപ്പൂട്ടാ.... അപ്പൂട്ടാ... എന്റെ കിണ്ണനെവിടെ...?? " അച്ചു അപ്പുവിനെ നോക്കി കൊണ്ട് ചോദിച്ചു... പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.... അച്ചു വാതിലിന് നേരെ തിരിഞ്ഞു.... മുന്നിൽ ബദ്രിയെ കണ്ടപ്പോൾ ആശ്വാസത്തോടെ അവൾ അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു കൊണ്ട് അവനെ വാരി പുണർന്നു.... അവൾ നെഞ്ചിലേക്ക് ചാഞ്ഞപ്പോൾ നെഞ്ച് പൊള്ളുന്ന പോലെ ബദ്രിക്ക് തോന്നി.... അവളെ അടർത്തി മാറ്റാൻ നോക്കി...

പക്ഷെ കഴിയുന്നില്ല.... അവൾ അവനിലേക്ക് പറ്റി ചേർന്നു..... "കിണ്ണനെന്താ അച്ചൂനെ കെട്ടിപിടിക്കാത്തെ...." ചോദിക്കുമ്പോൾ അവളുടെ വലിയ കണ്ണുകൾ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു.... ബദ്രി എന്ത്‌ പറയണം എന്ന് അറിയാതെ നിന്നു... ചോദ്യങ്ങളോ ഉത്തരങ്ങളോ ഒന്നുമില്ല ഉള്ളിൽ ഇപ്പോ ആകെ ഒരു മരവിപ്പാണ്.... അവൻ മുന്നിൽ നിൽക്കുന്ന ഇച്ചുവിനെയും ശങ്കറിനെയും നോക്കി...അവരുടെ മുഖത്തെ ഭാവം എന്താണ്... അച്ചുവിനോട് വെറുപ്പാണോ.... ഒരു തരം നിർവികാരത.... ബദ്രി ഒന്നും മിണ്ടാതെ അച്ചുവിനെ അവനിൽ നിന്ന് പിടിച്ചു മാറ്റി... "അച്ചു ചെന്ന് കുറച്ചു നേരം കിടക്ക്.... തീരെ വയ്യല്ലോ നിനക്ക്..." ബദ്രി അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... "എനിക്കിപ്പോ കുഴപ്പല്യ കിണ്ണാ....." "അത് നീയാണോ തീരുമാനിക്കുന്നത്... ചെല്ല്...പോയി കിടക്ക്..." ബദ്രി അൽപ്പം ദേഷ്യം കലർത്തി പറഞ്ഞു... "എനിക്ക് കിണ്ണന്റെ കൂടെ നിന്നാൽ മതി...." അവൾ വിതുമ്പി കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു.... നിറഞ്ഞു നിൽക്കുന്ന ആ ഉണ്ടാക്കണ്ണുകൾ അവന്റെ ഉള്ളുലച്ചു.....

ആ കണ്ണുകൾ നിറയുന്നത് തന്നെ കൊണ്ട് കാണാൻ കഴിയില്ല.... ആ കണ്ണുനീർ ഒലിച്ചിറങ്ങി പെയ്യുന്നത് അവന്റെ ഹൃദയത്തിലാണ്... ഒരു തീ മഴ...ഹൃദയത്തിന്റെ അടിത്തട്ടിനെ പൊള്ളിച്ചു കൊണ്ട്... ബദ്രി അവളെ നെഞ്ചോട് അടക്കി പിടിച്ചു.... വഴിതെറ്റി വന്നതാണ്....ഇനി സ്വയം നേർവഴി കണ്ടെത്തും വരെ നെഞ്ചിൽ കാത്ത് വെച്ച് സംരക്ഷിച്ചോളാം... അവന്റെ ഹൃദയം മന്ത്രിക്കുന്നുണ്ടായിരുന്നു.... എങ്കിലും അവളെ തേടി ഒരു അവകാശി വരുമോ എന്നാ ഓർമ അവന്റെ ഹൃദയത്തെ വലിഞ്ഞു മുറുക്കി.....  "എന്ത് പറ്റി ഇച്ചൂക്കാ.... മുഖം വല്ലാതെ ഇരിക്കുന്നു...."ബെഡിൽ കമിഴ്ന്നു കിടക്കുന്ന ഇച്ചുവിന്റെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് നൈഷു ചോദിച്ചു..... "ഒന്നൂല....." തലയിണയിൽ മുഖം അമർത്തി അവൻ മറുപടി കൊടുത്തു.... "അല്ല... എന്തോ ഒരു സങ്കടം ഉണ്ട്...." അവൾ അവന്റെ പുറത്ത് തലചേർത്ത് കിടന്നു,.. ഇച്ചു അവളെ വലിച്ചു ബെഡിലേക്ക് കിടത്തി അവളുടെ കഴുത്തിൽ മുഖം അമർത്തി കിടന്നു.....അവന്റെ ഉള്ളിലെ സങ്കടം അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു.. കാരണം ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല.... അവനെ ചേർത്ത് പിടിച്ചങ്ങനെ കിടന്നു......  "അച്ചൂ നിൽക്ക്...." ബദ്രി അവളെ കയ്യെത്തി പിടിക്കാൻ നോക്കി..... അവൾ മുന്നോട്ട് ഓടി... "അച്ചു ഓടരുത്....."

"ഇല്ല ഓടും എനിക്ക് മരുന്നു വേണ്ട കിണ്ണാ..." പാവാട പിടിച്ചാണ് അവളുടെ ഓട്ടം... ബദ്രി ഓടി ചെന്ന് അവളെ പിടിച്ചു നിർത്തി... "ഇനി ഇങ്ങനെ ഒന്നും ഓടരുത് അച്ചു....." അവൻ അവളെ പിടിച്ചു ഉമ്മറ പടിയിൽ ഇരുത്തി... "അച്ചൂനിപ്പോ വയ്യ്കഒന്നുമില്ല കിണ്ണാ...." ബദ്രി മറുപടി പറയാതെ അവളുടെ അടുത്ത് ഇരുന്നു... എങ്ങനെ പറഞ്ഞു മനസിലാക്കും ഇവളെ....?? മറ്റൊരാളുടെ കുഞ്ഞ് അവളുടെ വയറ്റിൽ ജന്മമെടുത്തു എന്ന് അറിഞ്ഞിട്ടും എന്ത്‌ കൊണ്ടാണ് വെറുപ്പോ ദേഷ്യമോ തോന്നാത്തത്.... വന്നിട്ട് രണ്ടാഴ്ചയെ ആയിട്ടൊള്ളൂ... പക്ഷേ രണ്ട്ജന്മം കൊണ്ടുള്ള ഹൃദയബന്ധമുണ്ട് ഇപ്പോൾ... അകറ്റി നിർത്താനോ ചേർത്ത് നിർത്താനോ കഴിയുന്നില്ല..... "അച്ചൂ...."ബദ്രി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.... "എന്താ കിണ്ണാ.....??" "ഇനി മുതൽ നല്ലകുട്ടിയായിട്ട് ഇരിക്കണം... ഓടികളിക്കരുത്... നന്നായി ഭക്ഷണം കഴിക്കണം...മരുന്നു കഴിക്കണം... കേട്ടോ..." ബദ്രി അവളുടെ കയ്യിൽ പതിയെ തലോടി... "കിണ്ണൻ തന്നാൽ അച്ചു കഴിക്കും..." അവൾ ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...

അവൾ ഓരോ നിമിഷവും നെഞ്ചിലേക്ക് ചായുമ്പോൾ ഉള്ളിൽ ഒരു വിങ്ങലാണ്... ഇത്ര നാളും നെഞ്ചിൽ കൊണ്ട് നടന്നതാണ്...ഒറ്റക്ക് ആക്കാൻ കഴിയ്യന്നില്ല... ഇവളുടെ കല്യാണം കഴിഞ്ഞതാവുമോ...?? അതോ ഇനി ആരേലും....?? ഇനി കല്യാണം കഴിഞ്ഞതാണേൽ തിരഞ്ഞു വരുമോ യഥാർത്ഥ അവകാശി....?? അവന്റെ ഉള്ളിൽ ചോദ്യങ്ങളുടെ ഒരു പെരുമഴ തന്നെ ഉണ്ടായിരുന്നു.... ഒന്നിനും കൃത്യമായി ഉത്തരങ്ങൾ ഇല്ല..... മനസ്സ് ദിശ അറിയാതെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്... ഉള്ളിൽ ആരോ എന്തിനോ വേണ്ടി അലമുറയിട്ട് കരയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു....  കത്തിച്ചു വെച്ച നിലവിളക്ക് സാക്ഷി...... ഇന്ന് ഹരിയുടെയും ശ്രദ്ധയുടെയും വിവാവാഹമാണ്,.. താലി കെട്ടിന് സമയം ആയി.... ഹരി മണ്ഡപത്തിൽ ശ്രദ്ധയേയും പ്രതീക്ഷിച്ചിരിപ്പാണ്.... "കല്യാണപെണ്ണ് കത്തും എഴുതി വെച്ച് നാട് വിട്ടു....!!!" കല്യാണത്തിന് വന്നാ ആളുകളുടെ ഇടയിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു,.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story