ഈ മഴയിൽ....❤️ പാർട്ട്‌ 28

ee mazhayil

എഴുത്തുകാരി: ✍ ആൻവി

കൊട്ടും കുരവയും നിലച്ചു... ഹരി മണ്ഡപത്തിൽ നിന്നെഴുനേറ്റു.... ദത്തൻ ഫോണും പിടിച്ചു കൊണ്ട് അവനടുത്തേക്ക് ഓടി വന്നു... "ഹരിക്കുട്ടാ ശ്രദ്ധ നിന്നോട് എന്തേലും പറഞ്ഞിരുന്നോ..." അയാൾ സൗകര്യമായി ഹരിയുടെ. ചെവിയിൽ ചോദിച്ചു... ഹരി ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് ദത്തനെ നോക്കി... അച്ഛന്റെ മുഖത്തെ ടെൻഷനും വിളർച്ചയും കണ്ട് അവന് എന്തോ പന്തിക്കേട് തോന്നി... "എന്താ അച്ഛാ..." "മോനെ ശ്രദ്ധയെ കാണാനില്ല..." അത് കേട്ടതും ഹരി ഞെട്ടി...ക്ഷണം സ്വീകരിച്ചു വന്നവരുടെ മുറു മുറുപ്പ് അവൻ കേൾക്കുന്നുണ്ടായിരുന്നു.... ദത്തൻ തലകുനിച്ചു നിന്നു.... ഹരി ആകെ മരവിച്ചു നിന്നുപോയി....  "കണ്ണേട്ടാ അറിഞ്ഞില്ലേ.. നിങ്ങടെ ഏട്ടന്റെ കല്യാണം മുടങ്ങി.... ആ പെണ്ണ് പോലിസ് മാമനേം തേച്ചു....." തന്റെ മടിയിൽ കിടന്നുറന്ന അച്ചുന്റെ നെറുകയിൽ തലോടി കൊണ്ടിരിക്കെ ആണ് ബദ്രിയുടെ അടുത്ത് വന്നിരുന്ന് അപ്പു പറഞ്ഞത്... "മ്മ്...,"ബദ്രി ഒന്ന് മൂളികേട്ടു.. ഇത് തന്നെ ബാധിക്കുന്ന കാര്യമല്ല എന്നാ ഭാവം ആയിരുന്നു അവന്... "അച്ചുമ്മ....." അപ്പു അച്ചുവിനെ തട്ടി വിളിക്കാൻ നോക്കി.. "വേണ്ട... വിളിക്കണ്ട.... നീ ചെന്ന് അകം ഒക്കെ ഒന്ന് തുടച്ചിട് ഇന്ന് ക്ലാസ്സ്‌ ഒന്നും ഇല്ലല്ലോ... ദേവകി അമ്മ ഇന്ന് വരില്ല... ചെല്ല്...." അത് കേട്ടതും അപ്പു ചാടി എണീറ്റു..

"ഞാൻ എന്താ കുപ്പീന്ന് വന്നാൽ ഭൂതമോ... ഏതു നേരവും പണി തന്നെ... പണി... ഇപ്പൊ അലക്കിയിട്ട് വന്നതല്ലേ ഒള്ളൂ ഞാൻ...." "നീ ഒന്ന് പോയെ അപ്പു.... ചെയ്യുന്നില്ലേൽ വേണ്ട. ഒന്ന് കയറി പോ...." ബദ്രി ശബ്ദം കടുപ്പിച്ചു പറഞ്ഞതും... അപ്പു എന്തല്ലാമോ പിറു പിറുത്തു കൊണ്ട് അകത്തേക്ക് കയറി പോയി.... ബദ്രി നിശ്വസിച്ചു കൊണ്ട് അവന്റെ മടിയിൽ തലവെച്ച് ഇരുന്നു ഉറങ്ങുന്ന അച്ചുവിനെ നോക്കി...... അവളുടെ നെറുകയിൽ തലോടി.... ഉള്ളിൽ ഇപ്പോഴും ഒരു ഭാരമാണ്... ഒരു കൊച്ചു പെൺകുട്ടിയാണ്.... അവളുടെ മുടിയിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്... അവൻ അവ വകഞ്ഞു മാറ്റി അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.... പെട്ടെന്ന് ഫോൺ റിങ് ചെയ്തു,... ഇച്ചുവാണ്... അവൻ ഫോൺ എടുത്തു.... "ഹലോ....." "കണ്ണാ.... നീ.. എവിടാ.....???" ഇച്ചു ആവലാതിയോടെ ചോദിച്ചു... "എന്താടാ.... ഞാൻ വീട്ടിലുണ്ട്....." "എടാ.... ഒരു പ്രശ്നമുണ്ട്..." ഇച്ചു ശബ്ദം താഴ്ത്തി പറഞ്ഞു... "കാര്യം എന്താന്ന് വെച്ച പറ ഇച്ചു...??" "നിക്ക്.... ഞാൻ അങ്ങോട്ട് വരാം......" "ഹലോ....ഇച്ചു....." അപ്പോഴേക്കും ഇച്ചു ഫോൺ കട്ടാക്കിയിരുന്നു... ബദ്രി കാര്യം എന്താണെന്ന് അറിയാതെ കുഴഞ്ഞു....

"അച്ചു......." അവൻ ഉറങ്ങുന്ന അച്ചൂനെ പതിയെ തട്ടി വിളിച്ചു... "മ്മ്ഹ്ഹ്......" അവളൊന്നു കുറുകി കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... "അച്ചു... എണീറ്റെ....." "കുറച്ചു നേരം കൂടെ കിണ്ണ ....." "നല്ല കുട്ടിയല്ലേ അച്ചൂട്ടാ .... എണീക്ക്...." അവൻ സൗമ്യമായി പറഞ്ഞു കൊണ്ട് അവളുടെ തോളിൽ തട്ടി... അച്ചു മടിയോടെ എണീറ്റ് ഇരുന്നു.... അപ്പോഴാണ് ഇച്ചൂന്റെ ബുള്ളറ്റ് ഗേറ്റ് കടന്നു വന്നത്.... "അച്ചു ചെന്ന് അപ്പൂട്ടന്റെ അടുത്തേക്ക് ചെല്ല്...." അടുത്തിരുന്ന അച്ചുവിനോടായി ബദ്രി പറഞ്ഞു.... "മ്മ്...." അച്ചു തലയാട്ടി കൊണ്ട് എഴുനേറ്റു പോയി... ഇച്ചു നെറ്റി ഉഴിഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു... "എന്താടാ പ്രശ്നം....." ബദ്രി മുണ്ട് മടക്കി കുത്തി കൊണ്ട് ചോദിച്ചു... "എടാ..... അച്ചൂന്റെ... അച്ചൂന്റെ കാര്യം നാട്ടിൽ എല്ലാവരും അറിഞ്ഞെടാ....നീ.... നീ അവളെ കൂടെ......" ഇച്ചു ബാക്കി പറയും മുന്നേ ബദ്രി അവനെ കത്തുന്ന കണ്ണുകളോടെ നോക്കി... ഇച്ചു ഒന്ന് കിതച്ചു കൊണ്ട് തലതാഴ്ത്തി.... "എല്ലാവരും പറഞ്ഞു നടപ്പാ...നീ അവളെ,...." ഇച്ചുവിന്റെ മുഖം താഴ്ന്നു തന്നെയിരുന്നു.... ബദ്രിയുടെ അനക്കം കേൾക്കാതെ ആയപ്പോൾ അവൻ മുഖം ഉയർത്തി നോക്കി..

മറ്റെങ്ങോ നോക്കി നിൽക്കുകയാണ് ബദ്രി... "ഇതൊക്കെ ഇങ്ങനെയെ വരൂന്ന് എനിക്കറിയാമായിരുന്നു.....വല്ല്യേ അത്ഭുതമൊന്നുമില്ല...." അവന്റെ ശബ്ദം നേർത്തതായിരുന്നു.... "നീ... അവളെ വല്ല ആശ്രമത്തിലും കൊണ്ടാക്ക്... എന്തിനെ വെറുതെ...." ഇച്ചു അവന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു നിർത്തി... "എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം....." അവൻ നിശ്വസിച്ചു കൊണ്ട് മറുപടി കൊടുത്തു..... "ഇനിയും ആ ചെറ്റകൾ എന്തൊക്കെ പറയും എന്ന് നിനക്കറിയോ..?? വേണ്ടട....." "എന്തെങ്കിലും പറയട്ടെട... എനിക്കിനി ഇങ്ങനെ ഒക്കെ അങ്ങ് പോയാൽ മതി ആരുടേം ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട...." അവന്റെ ശബ്ദം ഉറച്ചതായിരുന്നു... അവൻ കൈ മാറിൽ പിണച്ചു കെട്ടി പുറത്തേക്ക് നോക്കി നിന്നു... വീടിന്റെ മുന്നിലൂടെ പോകുന്ന വെറുപ്പോടെയും.....പരിഹാസത്തോടെയും എത്തി നോക്കുന്നതവൻ കാണുന്നുണ്ടായിരുന്നു.... "ശ്രദ്ധ.... കാൾ എടുക്ക്....." ഫോൺ റിങ് ചെയ്യുന്നുണ്ട് ബട്ട്‌ എടുക്കുന്നില്ല... ഹരി ഫോൺ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു.... ബെഡിൽ കിടന്ന സിഗരറ്റ് എടുത്തു ആഞ്ഞു വലിച്ചു.... "അവള് പോട്ടെടാ മോനെ... നിനക്ക് ഈ അച്ഛൻ അവളെക്കാൾ നല്ലൊരു പെണ്ണിനെ കണ്ട് പിടിച്ചു തരും...." ദത്തൻ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു...

"നമ്മളെ ചതിച്ചതിന് അവൾക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം .. അത് വിട്... നീ പറഞ്ഞപോലെ തന്നെ ഞാൻ ആ കാര്യം ചെയ്തിട്ടുണ്ട്.... ബദ്രിയെ എല്ലാവരുടേം മുന്നിൽ തലകുനിച്ചു നിർത്തിയാൽ നിന്റെ ഈ സങ്കടം തീരും....നീ ഇങ്ങനെ വിഷമിക്കുന്നത് കാണുമ്പോൾ എന്റെ നെഞ്ചാണ് പിടയുന്നത്...." ഹരി ദേഷ്യത്താൽ വലിഞ്ഞ മുഖവുമായി നിന്നു.... "ആ ..........മോള് എന്നെ ചതിച്ചു...." "അന്നേ ഞാൻ പറഞ്ഞില്ലേ അവളെ വിശ്വസിക്കരുത് എന്ന്... അന്ന് അവള് എന്റെ കണ്ണനെ ചതിച്ചു..." പത്മ വാതിൽക്കൽ നിന്ന് ശബ്ദം താഴ്ത്തി പറഞ്ഞു... ഹരി ദേഷ്യത്തിൽ അവർക്ക് നേരെ തിരിഞ്ഞു... "ദേ തള്ളേ... എന്റെ മുന്നിൽ നിന്ന് പൊയ്ക്കോ... എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടണ്ട...." ഹരി അവർക്ക് നേരെ ചീറി... "എന്റെ മോൻ പറഞ്ഞത് കേട്ടില്ലെടി....കയറി പോ...."ദത്തനും മുറുകിയ ശബ്ദം പറഞ്ഞു... പത്മ ചെറു നോവോടെ പിൻവാങ്ങി.... പ്രസവിച്ചില്ലാ എന്നെ ഒള്ളൂ...സ്വന്തമകനേ പോലെ വളർത്തിയതാണ്.... താൻ പ്രസവിച്ച മകനേക്കാൾ പരിഗണന കൊടുത്തതാണ്... അങ്ങനെയുള്ള ഹരിയുടെ നാവിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ എന്തോ ഒരു വിഷമം.... എന്ത്‌ സ്നേഹത്തോടെ... നല്ലത് മാത്രം പറഞ്ഞു തന്റെ നെഞ്ചിൽ കിടത്തി വളർത്തിയ കുട്ടിയായിരുന്നു... വളർന്നപ്പോൾ അച്ഛന്റെ അതേ സ്വഭാവം...

 "ഇത് കഴിക്കുന്നുണ്ടോ അച്ചൂ നീയ്...." ചോറുരുള നീട്ടി കൊണ്ട് ബദ്രി ഗൗരവത്തിൽ പറഞ്ഞു... "വേണ്ട എനിക്ക്...." അച്ചു വിതുമ്പി കൊണ്ട് കൈ കെട്ടി ഇരുന്നു... "ദേ അച്ചൂ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്......" അവന്റെ ശബ്ദം ഉയർന്നതും അച്ചുവിന്റെ കരച്ചിൽ പുറത്ത് വന്നു..... "നാശം.... ഒന്ന് കഴിക്കുന്നുണ്ടോ...." ബദ്രി ദേഷ്യത്തിൽ പ്ലേറ്റ് മുന്നോട്ട് നീക്കി അവൾക്ക് നേരെ ചീറി.... അച്ചു വിങ്ങി പൊട്ടി... കണ്ണുകൾ നിറഞ്ഞൊഴുകി.... ഒരു കൈ കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... "നീ വേണേൽ തിന്നാൽ മതി.. മനുഷ്യനെ മേനെക്കെടുത്താൻ വന്ന് കയറിക്കോളും ..." അവളുടെ കൈ തട്ടി തെറുപ്പിച്ചു കൊണ്ട് അവൻ എഴുനേറ്റ് പോയി.... അച്ചുവിന്റെ ഏങ്ങലടികൾ ശക്തമായി..... അപ്പുവിന് അത് കണ്ടപ്പോൾ സങ്കടായി... "കരയണ്ട അച്ചുമ്മ...." അപ്പു അലിവോടെ പറഞ്ഞതും അച്ചു ഉറക്കെ കരഞ്ഞു.... അച്ചുവിനോട് ദേഷ്യപെട്ട് ഉമ്മറത്ത് വന്നിരിക്കുകയായിരുന്നു ബദ്രി... എന്തിനെന്നില്ലാതെ സങ്കടവും ദേഷ്യമായിരുന്നു.... ഗേറ്റ് തുറന്ന് ആരൊക്കെയോ അകത്തേക്ക് കയറി വന്നത്.... ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് തുപ്പി കളഞ്ഞവൻ എഴുനേറ്റു.... അയല്പക്കത്തു താമസിക്കുന്ന മൂന്ന് നാല് നേതാക്കന്മാരാണ്... ബദ്രി അവരെ കണ്ട് പുച്ഛത്തോടെ ചിരിച്ചു...

"എന്താണാവോ.. എല്ലാരും കൂടെ ഇങ്ങോട്ടേക്ക്.. വല്ല പിരിവിനും വന്നതാണോ..?" പരിഹസിച്ചു കൊണ്ടുള്ള അവന്റെ ചോദ്യം കേട്ടിട്ടും മൈൻഡ് ചെയ്യാതെ മുറ്റത്ത്‌ നിന്നവർ അകത്തേക്ക് എത്തി നോക്കി... "ഇവിടെ ഒരു പെൺകുട്ടിയെ താമസിപ്പിച്ചിട്ടുണ്ടല്ലോ.. എവിടെ ആ കുട്ടി..?.." കൂട്ടത്തിൽ ഒരാൾ അന്വേഷിച്ചു.... "പറയാൻ സൗകര്യമില്ല...." ബദ്രി ഇരു കയ്യും മാറിൽ കെട്ടി നിന്ന് കൊണ്ട് പറഞ്ഞു... അയാളുടെ മുഖം ഇരുണ്ടു.. "വന്ന കാര്യം എന്താന്ന് വെച്ചാൽ പറഞ്ഞിട്ട് പൊക്കോ...." ബദ്രി മുറുകിയ ശബ്ദത്തോടെ പറഞ്ഞു... "നീയൊരു പെൺകുട്ടിയെ കയറ്റി താമസിപ്പിച്ചിട്ടുണ്ടല്ലോ... ഇത്ര നാളും ഞങ്ങൾ എല്ലാം മിണ്ടാതെ ഇരുന്നത് അവള് ഇന്ന് പോവും നാളെ പോവും എന്നൊക്കെ കരുതിയ....". "ഇതെന്റെ വീടാ... ഞാനിഷ്ടമുള്ളവരെ താമസിപ്പിക്കും ..അത് ചോദിക്കാൻ നിങ്ങളാരാ..." ബദ്രി അവർക്ക് നേരെ ദേഷ്യത്തോടെ പാഞ്ഞടുത്തു .... "ഞങ്ങൾ ഈ നാട്ടിൽ താമസിക്കുന്നവരാ.... എന്ത്‌ അവകാശത്തിലാ ആ പെണ്ണിനെ ഇവിടെ കയറ്റി നീ താമസിപ്പിച്ചിരിക്കുന്നത്... പോരാത്തതിന് അതിന് വയറ്റിലും ഉണ്ടാക്കി കൊടുത്തിരിക്കുന്നു..."

അത് കേട്ടതും ബദ്രിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.... തികട്ടി വന്ന ദേഷ്യത്തോടെ അവൻ അയാളുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... "അനാവശ്യം പറയുന്നോടാ ചെറ്റേ....." ബദ്രി വീണ്ടും അയാൾക്ക് ആരുകിലേക്ക് ചെന്നപ്പോൾ അപ്പു ഓടി ചെന്ന് പിടിച്ചു... "വേണ്ട കണ്ണേട്ടാ വിട്ടേക്ക്... പ്ലീസ്..." അപ്പു പറയുന്നുണ്ടായിരുന്നു.. ബദ്രിയെ അവന് പിടിച്ചു വെക്കാൻ പറ്റുന്നില്ലായിരുന്നു... അപ്പോഴേക്കും രാമച്ചനും ശങ്കറും കാറിൽ വന്നിറങ്ങി... ശങ്കർ ഓടി ചെന്ന് ബദ്രിയെ പിടിച്ചു വെച്ചു.... രാമച്ചൻ വന്നവരോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.... "ഇതിങ്ങനെ വിടാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല....." കൂട്ടത്തിൽ ഒരാൾ വീറോടെ പറഞ്ഞു... "പ്ഫാ.................. മക്കളേ.... ആ ദത്തന്റെ കയ്യിൽ നിന്ന് കൈമണിയും വാങ്ങി എന്റെ ചെക്കന്റെ മെക്കട്ട് കയറാൻ വരുന്നോ.. എല്ലാം അറിഞ്ഞിട്ട് തന്നാ ഞാൻ വരുന്നത്...." ഒരാളുടെ ഷർട്ടിൽ കുത്തി പിടിച്ചു.... രാമച്ചൻ പറയുന്നത് കേട്ട് ബദ്രി ഒന്നടങ്ങി.... "നിന്നെ ഞാൻ എടുത്തോളാടാ...." ഷർട്ടിൽ പറ്റിയ മണ്ണ് തട്ടി കൊണ്ട് കൂട്ടത്തിൽ ഒരാൾ ബദ്രിയെ നോക്കി വിരൽ ചൂണ്ടി പറഞ്ഞു...

"പോടാ....." ബദ്രി അയാൾക്ക് നേരെ കയ്യോങ്ങി.... അപ്പോഴേക്കും അവർ എല്ലാം ഗേറ്റ് കടന്നു പോയിരുന്നു.... ബദ്രി ശങ്കറിന്റെ കൈ തട്ടി മാറ്റി ഉമ്മറത്ത് ചെന്നിരുന്നു.... "ഞാനിന്ന് ഡോക്ടർ രേണുകയെ കണ്ടിട്ട് കാര്യമില്ല...." ബദ്രിയുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് രാമച്ചൻ പറഞ്ഞു.... ബദ്രി മുഖം ചുളിച്ചയാളെ നോക്കി... "നിന്റെ ഏട്ടന്റെ കല്യാണത്തിൽ വെച്ച്...." അത് കേട്ടതും ബദ്രി കണ്ണുകൾ വിടർത്തി അയാളെ നോക്കി... "നമുക്ക് നാളെ അച്ചൂനെ വേറെ ഹോസ്പിറ്റലിൽ കാണിച്ചു നോക്കാം.... എന്നിട്ട് പ്രെഗ്നൻസി കൺഫോം ചെയ്യാം..." ആശ്വാസത്തിന്റെ ഒരു നിഴൽ അവന്റെ ചിന്തകൾക്ക് മേൽ പതിക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.... "രാമച്ചാ......" അവൻ പ്രതീക്ഷയോടെ വിളിച്ചു... "നിന്റെ അച്ഛൻ തന്നെ നിന്നെ ചതിച്ചതാണോ എന്നൊരു ഡൌട്ട്..... ആ ഡോക്ടർ എന്നേം ശങ്കറിനേം കണ്ടപ്പോൾ ഒരു പോക്കായിരുന്നു..... അവർ പറഞ്ഞ അറിവ് മാത്രമല്ലെ നമുക്കൊള്ളൂ.... മാത്രമല്ല.. ഈ വാർത്ത ഇപ്പോൾ നാട് മൊത്തം കാട്ട് തീ പോലെ പരന്നു തുടങ്ങിയിരിക്കുന്നു..." അത് കേട്ടതും അവൻ നിശ്വസിച്ചു.... മനസ്സിൽ നിന്നൊരു ഭാരം ഒഴിഞ്ഞു പോകുന്നത് പോലെ.... അവൻ തിരിഞ്ഞു നോക്കി.... അപ്പു വാതിലിനടുത്തു നിൽപ്പുണ്ട്... അച്ചുവിനെ അവന്റെ കണ്ണുകൾ തിരഞ്ഞു.... പാവം അത്രേം ദേഷ്യപെടണ്ടായിരുന്നു....

അവൻ വേദനയോടെ ഓർത്തു.... ആരെയും നോക്കാതെ റൂമിലേക്ക് ഓടി... ബെഡിൽ കിടന്നു ഏങ്ങലടിച്ചു കരയുന്ന അച്ചുവിനെ കണ്ടപ്പോൾ അവന്റെ നെഞ്ച് വിങ്ങി.... "അച്ചൂട്ടാ......." അവന്റെ ശബ്ദം കേട്ടപ്പോൾ അവൾ മുഖം ഉയർത്തി നോക്കി... ആ ചുണ്ടുകൾ വീണ്ടും വിതുമ്പാൻ തുടങ്ങിയപ്പോൾ ഓടി ചെന്ന് അവളുടെ അടുത്തിരുന്നു..... അവളുടെ മുഖം കയ്യിലെടുത്തു... പെയ്യുന്ന കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമായി അവൾ അവനെ നോക്കി... "കിണ്ണനിപ്പോ അച്ചൂനെ ഇഷ്ടല്ലാലെ..." അവൾ പറഞ്ഞു തീർന്നതും ബദ്രി അവളെ നെഞ്ചോട് ചേർത്തിരുന്നു... "അച്ചൂനെ ഒത്തിരി ഇഷ്ടാണല്ലോ കിണ്ണന്...." "പിന്നെ എന്തിനാ വഴക്ക് പറഞ്ഞെ...." അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ തേങ്ങി... മറുപടിയായ് ആ നെറുകയിൽ ഒന്ന് മുത്തി.. "ഇനി വഴക്ക് പറയില്ലാട്ടോ.... മ്മ്...." "സത്യം....." അവൾ മിഴികൾ ഉയർത്തി അവനെ നോക്കി... "സത്യം...." അവൻ അവളെ പൊതിഞ്ഞു പിടിച്ചു... സന്തോഷം കൊണ്ട് അവളുടെ മുഖം വിടരുന്നത് അവൻ കണ്ടു.... അവൻ ഒന്ന് ചിരിച്ചതും കവിളിൽ അവളുടെ അധരം അമർത്തി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story