ഈ മഴയിൽ....❤️ പാർട്ട്‌ 29

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"താനാരാ ഈ കുട്ടീടെ ഹസ്ബന്റ് ആണോ...???" തന്റെ മുന്നിൽ ഇരിക്കുന്ന ഡോക്ടർ ചോദിച്ചതും ബദ്രി ഇരുന്നു വിയർത്തു.... അടുത്ത് ഇരിക്കുന്ന രാമച്ചനെ നോക്കി... "ഞാൻ നിന്നോട് പറഞ്ഞകാര്യം ചെയ്യാൻ നോക്ക് സാറകൊച്ചേ.. ഞങ്ങൾക്ക് പോയിട്ട് അൽപ്പം ദൃതിയുണ്ട്...." രാമച്ചൻ കളിയായി പറഞ്ഞു... ഡോക്ടർ സാറ ഒന്ന് പുഞ്ചിരിച്ചു...രാമനാഥന്റെ ഉറ്റകൂട്ടുകാരന്റെ മകളാണ്..... അച്ചുവിനെ കൂട്ടി അവരുടെ സംശയം ഒന്ന് ഉറപ്പിക്കാൻ വന്നതാണ്.... "സോറി അങ്കിൾ..... കുട്ടി വരൂ...." സാറ എഴുനേറ്റ് ബദ്രിയുടെ കയ്യിൽ ചുറ്റി പിടിച്ചു പേടിയോടെ ഇരിക്കുന്ന അച്ചുവിനെ വിളിച്ചു... "ഇല്ല... വരൂല....." അവൾ ബദ്രിയോട് പറ്റിച്ചേർന്നു.... "ചെല്ല് അച്ചൂട്ടാ...." ബദ്രി അലിവോടെ അവളുടെ കവിളിൽ തലോടി... "ഇല്ല... പോവൂല... അച്ചൂനെ ഒറ്റക്ക് ആക്കി പോകാനല്ലേ...." പിണക്കത്തോടെ അവന്റെ തോളിലേക്ക് ചാരി ഇരുന്നു... "അല്ലന്നേ.... ഞാൻ മോളേ ഒറ്റക്ക് ആക്കി പോകുവോ... മ്മ്... ഡോക്ടറുടെ കൂടെ പോയിട്ട് വേഗം വാ... ഞാൻ ഇവിടെ തന്നെ ഇരിപ്പുണ്ടാവും..." "സത്യാണോ.... അച്ചൂനെ ഒറ്റക്ക് ആക്കി പോവൂലല്ലോ..."

ചുണ്ട് പിളർത്തി അവൾ അവനെ നോക്കി... "ഇല്ലടാ... പോവില്ല...." അവൻ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ തലോടി... "മ്മ്....." മനസ്സില്ലാമനസോടെ എഴുനേറ്റു നിന്നു... ബദ്രിയുടെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു അവൾ അപ്പോഴും..... "കിണ്ണനും വാ....." "ഞാനിവിടെയുണ്ട് അച്ചു..... നീ പോയിട്ട് വാ...." അവൾ മുഖം ചുളിച്ചു കൊണ്ട് ബദ്രിയെ നോക്കി.. "നല്ല അച്ചൂട്ടിയല്ലേ...." കൊഞ്ചിച്ചു കൊണ്ട് അവൾ ചോദിച്ചതും... അവൾ ഒന്ന് തലയാട്ടി... "അച്ചു പോയിട്ട് വേം വരാവേ...." "മ്മ്...." അവൻ ചിരിച്ചു.. ഡോക്ടർ അച്ചുവിനെയും കൂട്ടി അകത്തേക്ക് പോയി... ബദ്രി ടെൻഷനോടെ നെറ്റി ഉഴിഞ്ഞു കൊണ്ടിരുന്നു.... അവന്റെ നെഞ്ചിടിപ്പ് ഉയർന്നു.... കേട്ടത് സത്യമാവല്ലേ എന്നാ പ്രാർത്ഥനയെ ഒള്ളൂ.... അവൾ മറ്റൊരാൾക്ക്‌ സ്വന്തമാണെന്ന് ആലോചിക്കാൻ പോലും കഴിയില്ല.... നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങും പോലെ... അവന്റെ ഹൃദയമിടിപ്പ് കൂടി... ചെന്നിയിലൂടെ വിയർപ്പ് ഒഴുകി ഇറങ്ങി.... കുറച്ചു നിമിഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു... പിന്നാലെ അച്ചുവും... അച്ചു ഓടി വന്ന് ബദ്രിയോട് ചേർന്ന് നിന്നു...

"ബ്ലഡ്‌ സാമ്പിൾ ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട് റിസൾട്ട്‌ വരട്ടെ...." വിളറിയിരിക്കുന്ന ബദ്രിയുടെ മുഖത്തേക്ക് നോക്കി ഡോക്ടർ പറഞ്ഞു.. "മ്മ്.... " അവനൊന്നു മൂളി... അച്ചു ഒന്നും മനസിലാകാതെ ബദ്രിയെ നോക്കി ഇരിക്കുകയായിരുന്നു... "നമ്മക്ക് പോവാം കിണ്ണാ...." അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് അവൾ പറഞ്ഞു.. "മ്മ്... പോവാം.. കുറച്ചു നേരം കൂടെ..." ബദ്രി അവളുടെ ചേർത്ത് പിടിച്ചു.... "സാറ കൊച്ചേ ഞങ്ങൾ പുറത്തിരിക്കണോ..??" രാമച്ചൻ ഇടക്ക് ചോദിച്ചു.. "ഏയ്‌ വേണ്ട അങ്കിൾ... എന്റെ ഡ്യൂട്ടി കഴിഞ്ഞു.. ഇനിയിപ്പോ patients ഒന്നും വരില്ല...ഇപ്പൊ ഡ്യൂട്ടി വേറെ ആൾക്കാ..." സാറ വിനയത്തോടെ പറഞ്ഞു... ബദ്രിക്ക് അപ്പോഴും ഒരു ശ്വാസം വിടാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.... വീണ്ടും സമയം കടന്നു പോയി.... ലാബ് റിസൾട്ടും കയ്യിൽ പിടിച്ചിരിക്കുന്ന ഡോക്ടറേ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണ് ബദ്രി... അവൻ അച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.... അവള് ആണേൽ ടേബിളിൽ ഇരുന്ന ഷോ പീസിൽ കളിച്ചു കൊണ്ടിരിക്കുകയാണ്.... "നീ ഞങ്ങളെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കാതെ എന്താന്ന് വെച്ചാൽ പറ സാറ കൊച്ചേ...." രാമച്ചന് ക്ഷമയില്ലായിരുന്നു... ബദ്രി എന്തും നേരിടാൻ മനസ്സ് പാകപെടുത്തുകയായിരുന്നു...

"സോറി......"നിരാശയോടെ ഡോക്ടർ അവരെ നോക്കി.... ബദ്രിയുടെ ശ്വാസഗതിഉയർന്നു... "ഡോ.... ഡോക്ടർ... എന്നുവെച്ചാൽ...??" "ഈ കുട്ടി പ്രെഗ്നന്റ് അല്ല..." ബദ്രിയുടെ കൈ അച്ചുവിന്റെ കയ്യിൽ മുറുകി...... വിടർന്ന മുഖത്താൽ അവൻ മുഖം ചെരിച്ച് രാമച്ചനെ നോക്കി..... അയാൾ അവന് നേരെ കണ്ണടച്ചു കാണിച്ചു... ഡോക്ടറുടെ റൂമിൽ നിന്ന് പുറത്തിറങ്ങിയതും ബദ്രി പരിസരം മറന്ന് അച്ചുവിനെ അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു.... നെഞ്ചിൽ നിന്നൊരു ഭാരം ഒഴിഞ്ഞു പോയത് അവൻ അറിയുന്നുണ്ടായിരുന്നു... എന്റെയാണ്.... അവന്റെ ഉള്ളം മന്ത്രിക്കുന്നുണ്ടായിരുന്നു... "കിണ്ണാ...." അവളുടെ വിളികേട്ടതും ബദ്രി അവളെ ചുറ്റി വരിഞ്ഞു... "കിണ്ണ വേദനിക്കുന്നു..." സങ്കടത്തോടെ അവൾ പറഞ്ഞതും സ്വബോധം വീണ്ടെടുത്തു കൊണ്ട് അവൻ അവളെ അടർത്തി മാറ്റി... "സോറി.. അച്ചൂട്ട്യേ...." ബദ്രി അവളുടെ കവിളിൽ തലോടി നേർത്ത ശബ്ദത്തി പറഞ്ഞു..... അവന്റെ മുഖത്തെ സന്തോഷവും പ്രവർത്തിയിലെ വെപ്രാളവും രാമനാഥൻ കാണുന്നുണ്ടായിരുന്നു.. 

"അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങളാര എന്നെ ഉപദേശിക്കാൻ...." മുന്നിലിരുന്ന പ്ലേറ്റിലേ ഭക്ഷണം തട്ടി തെറുപ്പിച്ചു കൊണ്ട് ഹരി പത്മക്ക് നേരെ അലറി.... അവർ പേടിച്ചു പുറകിലേക്ക് നീങ്ങി... ദത്തൻ എല്ലാം കണ്ടിട്ടും കാണാത്ത പോലെ ഇരുന്നു ഭക്ഷണം കഴിക്കുകയാണ്.... "ഉപദേശിച്ചതല്ല.... എന്റെ കുട്ടിയെ ഓർത്തുള്ള സങ്കടം പറഞ്ഞതാ...കണ്ണൻ നിന്റെ അനിയനാണ്... പരസ്പരം പോര് കോർക്കാതെ ഒരുമിച്ച് കഴിഞ്ഞൂടെ നിങ്ങൾക്ക്..." "വയസ്സിനു മൂത്തതാണെന്ന് ഞാൻ നോക്കൂല... എന്തേലും വിളിച്ചു പറഞ്ഞു പോകും...." ഹരി അവർക്ക് നേരെ ചീറി... പത്മ വേദനയോടെ ദത്തനെ നോക്കി... അയാൾ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നാ ഭാവത്തിലാണ്... പത്മ ഒന്നും മിണ്ടാതെ നിലത്ത് വീണ പൊട്ടിയ പ്ലേറ്റിന്റെ കഷ്ണങ്ങൾ എടുത്തു ഒപ്പം നിലത്ത് വീണ ചോറും... അത് കൈ കൊണ്ട് വാരി എടുക്കുന്നത് കണ്ട് ഹരി മുഖം ചുളിച്ചു.. "ആ ചൂല് കൊണ്ട് അടിച്ച് എടുത്തൂടെ...." അവന്റെ വാക്കുകളിൽ അറപ്പായിരുന്നു... "അന്നം ഒരിക്കലും ചൂല് കൊണ്ട് അടിച്ചു വാരരുത്.... അത് നല്ലതല്ല..,"

അത് കേട്ടപ്പോൾ പുച്ഛമായിരുന്നു... "ഹരിക്കുട്ടാ നീ ഇരുന്നു കഴിക്ക്...." ദത്തൻ അത് മാത്രമേ പറഞ്ഞൊള്ളൂ... "എനിക്കിനി വേണ്ട.... നിങ്ങളുടെ ഭാര്യയോട് തന്നെ കഴിച്ചോളാൻ പറ..." അവൻ ചവിട്ടി തുള്ളി അകത്തേക്ക് പോയി... "നിനക്ക് എന്തിന്റെ കേടാണ് പത്മേ... അല്ലെങ്കിലെ അവൻ ദേഷ്യത്തിലാണ്...അതിനിടക്ക് നീ എന്തിനാ നിന്റെ മകന്റെ കാര്യം പറഞ്ഞത്...." ദത്തൻ ദേഷ്യത്തിൽ ചോദിച്ചു... "എന്റെ അല്ല നമ്മുടെ... നമ്മുടെ മകന്റെ കാര്യമാണ് പറഞ്ഞത്.... നിങ്ങടെ മകന് അവനെ കണ്ണിൽ പിടിക്കുന്നില്ല എന്ന് കരുതി എപ്പോഴും കണ്ണനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത്....എന്റെ കുഞ്ഞ് അതിനെതിരെ പ്രതികരിച്ചാൽ പോലീസിനെ കൈ വെച്ചു എന്നാ പേരിൽ അവനെ പിടിച്ചു ജയിലിൽ അടക്കും...." തീർത്തും നേർത്ത സ്വരമായിരുന്നു പത്മക്ക്... "ഓഹ്.. നിന്റെ കുഞ്ഞ്.. അവൻ അത്ര നല്ല പുള്ളിയാണല്ലോ... ഏതോ ഒരു പെണ്ണിനേയും കൂടെ താമസിപ്പിച്ച്... ച്ചെ.... പറയാൻ തന്നെ നാണക്കേട് ആണ്... അവനെ ഇങ്ങനെ ആക്കിയതേ നീയാണ്....." ദത്തൻ അത് പറഞ്ഞു വെറുപ്പോടെ ഭക്ഷണം മതിയാക്കി എഴുനേറ്റു... 

🎶മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി ഒരു കുടന്ന നിലാവിന്റെ കുളിരു കോരി നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ.. ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2) ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം- തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ (മെല്ലെ മെല്ലെ)🎶 പുറകിലെ തൂണിലേക്ക് ചാരി ഇരുന്ന് പാടുകയാണ് ശങ്കർ.... അവന്റെ പാട്ട് കേട്ട് കൊണ്ട് നിലത്ത് ചുമരിൽ ചാരി അപ്പുവും ബദ്രിയും ബദ്രിയുടെ മടിയിൽ കിടന്ന അച്ചുവും ഉണ്ട്... ബദ്രി അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.... രാമച്ചൻ ചാരു പടിയിൽ കണ്ണടച്ചു കിടുക്കുന്നുണ്ട്... ഇടക്ക് അപ്പു ഉറക്കം തൂങ്ങി ബദ്രിയുടെ തോളിലേക്ക് ചാരി.... അത് കണ്ട് ബദ്രി ചിരിച്ചു.. "ഡാ... ഗൗരി മതിയട.... ലേറ്റ് ആയി നീ വീട്ടിലേക്ക് പോകാൻ നോക്ക്..." "ഞാനിന്ന് പോണില്ല... ഇവിടെയ കിടക്കുന്നത്..." ശങ്കർ നിലത്തേക്ക് മലർന്നു കിടന്നു.. ഇനി ആട്ടി വിട്ടാലും പോകില്ലാന്ന് ബദ്രിക്ക് മനസിലായി..... "ഡാ... അപ്പു.. പോയി റൂമിൽ കിടക്കട....."

അവൻ തോളിൽ ചാരി കിടന്ന അപ്പുവിനെ തട്ടി വിളിച്ചു... അപ്പു ഉറക്കചുവയോടെ എഴുനേറ്റു പോയി... "അച്ചൂട്ട്യേ....."മടിയിൽ കിടന്ന പെൻ കൊണ്ട് കയ്യിൽ എന്തോ വരച്ചു കൊണ്ടിരിക്കുന്ന അച്ചുവിനെ അവൻ വാത്സല്യത്തോടെ വിളിച്ചു... "നോക്ക് കിണ്ണാ...." അച്ചു അവളുടെ വലത് കൈ അവന് നേരെ നീട്ടി.... വെളുത്തു മൃദുലമായ അവളുടെ കൈകളിൽ കിണ്ണൻ എന്ന് എഴുതിയിരിക്കുന്നത് കണ്ട് അവൻ പുഞ്ചിരിച്ചു.... ആ ഉള്ളം കൈ അവൻ ചുണ്ടോട് ചേർത്തു.... അവളെ പിടിച്ചെഴുനേൽപ്പിച്ചു ….അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.... "നേരം ഒരുപാടായി ഉറങ്ങണ്ടേ...?? മ്മ്..." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ ചോദിച്ചു... "അച്ചൂന് ഉറക്കം വരുന്നില്ല..." അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.. "അതെന്താ വരാത്ത.. മ്മ്... എന്നും ഈ സമയത്ത് ഉറങ്ങുന്നതല്ലേ..." അവളുടെ നെറുകയിൽ തലോടി അവൻ വാത്സല്യത്തോടെ ചോദിച്ചു... ആ രാത്രിക്ക് മുറ്റത്ത്‌ വിരിഞ്ഞു നിന്ന ഗന്ധരാജന്റെ ഗന്ധമാണെന്ന് അവന് തോന്നി.... അവളെ ചേർത്ത് പിടിച്ച് മുറ്റത്തേക്ക് നോട്ടമിട്ടു.... ഇരുട്ടിലും സുഗന്ധം പരത്തി വശ്യമായ സൗന്ദര്യത്താൽ പ്രകാശിച്ചു നിൽക്കുവാണ് ആ ഗന്ധരാജൻ ... "ദേ അച്ചൂ നോക്ക്...." അവൻ മുറ്റത്തേക്ക് ചൂണ്ടി....

മുറ്റത്ത്‌ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ കണ്ട് അവളുടെ മുഖം വിടർന്നു... "ഹായി..... എന്റെ പൂ വിരിഞ്ഞു...." ചാടി തുള്ളി കൊണ്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി ഓടാൻ നോക്കി.. ബദ്രി അവളെ പിടിച്ചു വെച്ചു.. "രാത്രിയാണ് അച്ചു അങ്ങോട്ട്‌ പോകണ്ട.....". "മ്മ്ഹ്ഹ്... പോണം .. ആ പൂ എനിക്ക് വേണം...." അവൾ വാശിപിടിച്ചു.... "നാളെ രാവിലേ പറിക്കാം..." അത് കേട്ടതും കണ്ണിൽ വെള്ളം നിറച്ചവൾ വിതുമ്പി... "പൂ പൊട്ടിച്ചു തന്നില്ലേൽ അച്ചു ഉറങ്ങത്തില്ല...." "ഓഹ്.... മതി ഇവിടെ നിൽക്ക് ഞാൻ പോയി പറിച്ചു കൊണ്ട് തരാം..….." അവൻ മുണ്ട് മടക്കി കുത്തി ദേഷ്യത്തോടെ ഉമ്മറ പടിയിലേക്ക് ഇറങ്ങി.. "ഞാനും വരും ...." അച്ചു പറഞ്ഞു തീരും മുന്നേ അവന്റെ മുതുകിൽ കയറിയിരുന്നു... ഒട്ടും പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് ബദ്രി മുന്നിലേക്ക് വേച്ചു പോയി... "പറഞ്ഞിട്ട് കേറണ്ട അച്ചു...." ബദ്രി ശാസനയോടെ അവളെ നോക്കി..... "അച്ചു പറഞ്ഞല്ലോ കിണ്ണാ...." അവളൊരു കള്ളചിരിയോടെ അവന്റെ കഴുത്തിലൂടെ ചുറ്റിപിടിച്ചു.. ബദ്രി ചിരിച്ചു കൊണ്ട് അവളെയും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി... "മ്മ്... എത്രയാന്ന് വെച്ചാൽ പറിച്ച് എടുക്ക്..."

ഗന്ധരാജന്റെ ചുവട്ടിൽ എത്തിയപ്പോൾ അവൻ പറഞ്ഞു... "ആ...." ആവേശത്തോടെ അവൾ ഒരു കൈ കൊണ്ട് പൂക്കൾ പറിക്കാൻ നോക്കി... കയ്യിൽ പൂ പറിച്ചെടുത്തവൾ അവന്റെ തോളിൽ മുഖം ചേർത്ത് കിടന്നു.. ___________ "ഇതിനെത്രയാ....." മുന്നിൽ നിര നിരയായി കിടക്കുന്ന വെള്ളിപാദസ്വരങ്ങളിലൂടെ വിരലോടിച്ചു കൊണ്ട് അവൻ ചോദിച്ചു... "ഇത് pure സിൽവർ ആണ് സർ... എബോവ് 1000 വരും വില.... പിന്നെ ഫാൻസി ടൈപ്പ് ഉണ്ട് വേണോ...??" "വേണ്ട.. ഇത് പാക്ക് ചെയ്തോ ...." നിറയെ കിലുങ്ങുന്ന മണികൾ ഉള്ള കൊലുസ് അവൻ എടുത്തു... ആ നിമിഷം മനസിലേക്ക് ഓടി വന്നത് കൊലുസണിഞ്ഞ അച്ചുവിന്റെ കാലുകൾ ആണ്... കാലിൽ കിലുങ്ങുന്ന കൊലുസ് ഇട്ടാൽ പെണ്ണ് എവിടെ പോയാലും അറിയാൻ പറ്റും.... അവൻ പുഞ്ചിരിയോടെ ഓർത്തു... . "കണ്ണേട്ടാ....." പുറകിൽ നിന്ന് വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി... അവനെയും അവന്റെ കയ്യിലേ കൊലുസ്സിനേയും മാറി നോക്കി നിൽക്കുകയായിരുന്നു അമ്മാളു,............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story