ഈ മഴയിൽ....❤️ പാർട്ട്‌ 30

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"നീയെന്താ ഇവിടെ...??? ക്ലാസില്ലേ നിനക്ക്..??" "മ്മ്.... ഇന്ന് നേരത്തെ ഇറങ്ങി...." അവളൊരു മങ്ങിയ ചിരിയോടെ പറഞ്ഞു... ബദ്രി ചിരിച്ചു കൊണ്ട് ക്യാഷ് പേ ചെയ്യാൻ പോയി... "ഇതാർക്കാ...??" അവൾ പിന്നാലെ ചെന്നു... "അച്ചുവിന്... അല്ലാതെ ആർക്കാ...." അവൻ ചിരിച്ചു കൊണ്ട് കൊലുസ് പോക്കറ്റിലേക്ക് ഇട്ടു... "ആ കുട്ടിയിനി പോവില്ലേ... കണ്ണേട്ടാ...." ബുള്ളറ്റിനടുത്തേക്ക് നടന്ന ബദ്രി അവളുടെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കി... "എവിടെ പോകാൻ...." അവൻ ചുണ്ടിലൊരു ചിരി ഒളിപ്പിച്ചു കൊണ്ട് ചോദിച്ചു... "അവളുടെ വീട്ടിലേക്ക്...??" "മ്മ്ഹ്ഹ്....." അവൻ നിഷേധത്തിൽ തലയാട്ടി കൊണ്ട് ചിരിച്ചു കൊണ്ട് മുഖം തിരിച്ചു നടന്നു... അമ്മാളു അവൻ പോകുന്നത് നോക്കി നിന്നു..... ഉള്ളിൽ എവിടെയോ ഒരു നോവ്.... ആ അകന്ന് പോയത് തന്റെ പ്രണയമാണ്... അവളുടെ കണ്ണുകൾ നനഞ്ഞു... ബാഗ് നെഞ്ചോട് ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു.... മുന്നിൽ ഒരു വാഹനം വന്നു നിന്നു... അവൾ മുഖം ഉയർത്തി നോക്കി.... ബദ്രിയുടെ ജിപ്സിയാണ്... ഡ്രൈവിങ് സീറ്റിൽ ശങ്കർ... ഡ്യൂട്ടി കഴിഞ്ഞ് ഇച്ചുവിനെ വീട്ടിൽ ആക്കി വരുന്ന വഴിയാണ്....

"എന്താടി.... ചവാൻ ഇറങ്ങിയതാണോ...?? മ്മ്..." പുറത്തേക്ക് എത്തി നോക്കി അൽപ്പം ഗൗരവംത്തോടെ അവൻ ചോദിച്ചു.... മുഖത്തൊരു ചിരി വരുത്തി അവൾ കണ്ണ് ചിമ്മി... "ഉണ്ണിയേട്ടൻ ജോലി കഴിഞ്ഞു വരുന്ന വഴിയാണോ..??" വണ്ടിക്ക് അടുത്തേക്ക് നടന്നു കൊണ്ട് അവൾ ചോദിച്ചു... "മ്മ്... അതേ.... നീ വീട്ടിലേക്ക് അല്ലെ... കയറിക്കോ ഞാൻ ആക്കി തരാം.." സ്റ്റീറിങ്ങിൽ താളമിട്ട് കൊണ്ട് അവൻ അവളെ പ്രതീക്ഷയോടെ നോക്കി.... "വേണ്ട... ഞാൻ നടന്നു പൊക്കോളാം...." അവൾ മുഖം താഴ്ത്തി... "ഓഹ്... നിനക്ക് ബദ്രിയെ മാത്രമാണല്ലോ കണ്ണിൽ പിടിക്കൂ...." അവൻ മുഖത്ത് പുച്ഛം വാരി വിതറി കൊണ്ട് അവളെ നോക്കി... "അങ്ങനെ ഒന്നുമില്ല....." അവളുടെ കണ്ണുകൾ നിറഞ്ഞു... "എന്നാ പിന്നെ കയറിക്കൂടെ....." അവൻ ഗൗരവത്തോടെ ചോദിച്ചു... തലയാട്ടി കൊണ്ട് കോ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു.... ശങ്കറിന്റെ മുഖം വിടർന്നു...വല്ലാത്തൊരു സന്തോഷം.... അവൾ കയറിയതും അവൻ പുഞ്ചിരിയോടെ ജിപ്സി മുന്നോട്ട് എടുത്തു.... വഴിനീളെ മൗനമായിരുന്നു... ശങ്കർ ഇടയ്ക്കിടെ അവളെ പാളി നോക്കി...

അവൾ നേരെ നോക്കി ഇരിക്കുകയാണ്... മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ ഒതുക്കി വെക്കുന്നതിനിടയിൽ അവൾ കണ്ടു തന്നെ പാളി നോക്കുന്ന ശങ്കറിനെ.... അവൾ നോക്കുന്നുണ്ട് എന്ന് കണ്ടതും ശങ്കർ നോട്ടം മാറ്റി.... "എങ്ങനെയുണ്ട് ക്ലാസ്സ്‌ ഒക്കെ....??" ഇടക്ക് അവൻ ചോദിച്ചു... "കുഴപ്പമില്ല...." അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..... "എന്ത്‌ പറ്റി തനിക്ക്... മിണ്ടാട്ടം ഒന്നുമില്ലല്ലോ..ഇല്ലേൽ വായ അടച്ചു വെക്കില്ലല്ലോ...." "ഒന്നൂല...." "മ്മ്....." അവൻ ദേഷ്യത്തിൽ മൂളി.... ജിപ്സിയുടെ സ്പീഡ് കൂട്ടി..... "നോക്ക് ദേവുമ്മ... എന്റെ കിണ്ണൻ കൊണ്ടൊന്നതാ....." കയ്യിലുണ്ടായിരുന്ന കൊലുസ് കിലുക്കി കൊണ്ട് അച്ചു ദേവകിയമ്മക്ക് കാണിച്ചു കൊടുക്കുകയാണ്.... "ആഹാ നന്നായിട്ടുണ്ട്...??" "ആണോ.... കിണ്ണൻ വാങ്ങി തന്നതാ...." കൊലുസ് നെഞ്ചോട് ചേർത്തവൾ ചിണുങ്ങി... ഉമ്മറത്ത് ചാരു പടിയിൽ ഇരുന്നു അവളുടെ കളി കണ്ടു കൊണ്ടിരിക്കുകയാണ് ബദ്രി... ആ കൊലുസ് കിട്ടിയപ്പോഴുള്ള ആ പെണ്ണിന്റെ സന്തോഷം ചെറുതൊന്നുമായിരുന്നില്ല... "എന്നാ ഞാൻ പോട്ടേ മോനെ നാളെ വരാം... മൂന്ന് പേർക്കുമുള്ള ഭക്ഷണം ഉണ്ടാക്കി ടേബിളിൽ വെച്ചിട്ടുണ്ട്...." "ശെരിയമ്മേ.... ഞാൻ കൊണ്ടാക്കി തരണോ...??" ബദ്രി ഇരുന്നിടത്ത് നിന്ന് എഴുനേറ്റു കൊണ്ട് ചോദിച്ചു.... "വേണ്ട... ഞാൻ പൊക്കോളാം...." അവർ അതും പറഞ്ഞു ഇറങ്ങി പോയി...

അച്ചു കൊലുസ് തിരിച്ചും മറിച്ചും നോക്കുന്ന തിരക്കിലാണ്...ഇടക്ക് അത് കിലുക്കി ശബ്ദം ഉണ്ടാക്കുന്നുണ്ട്... ബദ്രി അവൾക്ക് അടുത്തേക്ക് ചെന്നു....., "ഇങ്ങ് താ പെണ്ണെ ഞാനിട്ട് തരാം....." അവളുടെ കയ്യിൽ നിന്ന് കൊലുസ് വാങ്ങി കൊണ്ട് അവൻ പറഞ്ഞു... "അച്ചൂന് ഇട്ടു തരാൻ പോകുവാണോ കിണ്ണാ..." "അതേലോ... ഞാൻ നോക്കട്ടെ ന്റെ അച്ചൂട്ടീടെ കാലിൽ ഇത് കിടക്കുന്നത് കാണാൻ എങ്ങനെയുണ്ടെന്ന്..." അവളുടെ അവളുടെ മൂക്കിൽ പിടിച്ചു ആട്ടി കൊണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.. "എന്നാ വേഗം ഇട്ടു താ..." അവൾ കാല് നീട്ടി.. ബദ്രി അവൾളെ അവളെ ഉമ്മറപടിയിൽ ഇരുത്തി... അടുത്ത പടിയിൽ അവനും ഇരുന്നു.. അവളുടെ വലത് കാൽ എടുത്ത് മടിയിൽ വേച്ചു.... അവൾ ആകാംഷയോടെ അവനെ നോക്കി ഇരിക്കുകയാണ്... അവനൊന്നു കണ്ണ് ചിമ്മി കൊണ്ട് കൊലുസ് അവളുടെ കാലിൽ അണിഞ്ഞു കൊടുത്തു.... "മ്മ്..... ഇന്ന് ചാടി നോക്കിക്കേ..." അവൻ പറയേണ്ട താമസം അച്ചു തലയാട്ടി കൊണ്ട് മുറ്റത്തേക്ക് ഒരു ചാട്ടം... "അച്ചു പതുക്കെ...."അവൻ ശാസനയോടെ പറഞ്ഞു... അവളൊരു കുസൃതി ചിരി ചിരിച്ചു...

പാവാട ചെറുതായി പൊക്കി പിടിച്ചു കൊണ്ട് കൊലുസ് കിലുക്കി നടന്നു..... അവളുടെ കാട്ടിക്കൂട്ടൽ ബദ്രിയോടെ ഫോണിൽ പകർത്തി.... അവൻ എഴുനേറ്റ് ചെന്ന് മുറ്റത്ത്‌ വിരിഞ്ഞു നിന്ന പനിനീർ പൂവിൽ നിന്ന് ഒരു പൂവിറുത്ത് അവളുടെ മുടിചുരുളിൽ വെച്ച് കൊടുത്തു... പാറി പറന്ന മുടി ഒതുക്കി വെച്ച് കൊണ്ട് അവൾടെ കവിളിൽ തലോടി.... മഷിയിടാത്ത അവളുടെ കണ്ണുകളുടെ മാന്ത്രികതയിൽ അവൻ സ്വയം ഇല്ലാതാവുന്നത് പോലെ..... "കിണ്ണാ....." കണ്ണുകളിൽ കുസൃതി നിറച്ചവൾ വിളിച്ചു...... അവനൊന്നു കണ്ണടച്ചു തുറന്നു.... പിന്നെ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നു.. "എന്തോ....." അവൾ വിളിച്ച അതേ കുസൃതിയോടെ അവൻ വിളി കേട്ടു.... "എന്നെ ഇഷ്ടാണോ...??" ഇത് ഇടക്ക് ചോദിച്ചില്ലേൽ പെണ്ണിന് ഒരു സമാധാനവും ഇല്ലെന്ന് തോന്നുന്നു.... അവൻ ചിരിയോടെ മനസ്സിൽ ഓർത്തു.... "പിന്നെ.... എന്റെ അച്ചൂട്ടീനെ ആർക്കാ ഇഷ്ടാവാത്തത്...." "ഒത്തിരി ഇഷ്ടാണോ..??" അവൾ ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു... "മ്മ്.... ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടാവാ..എനിക്ക് ന്റെ അച്ചൂട്ടനെ..."

പറയുന്നതിനോടൊപ്പം നെറുകയിൽ വാത്സല്യവും സ്‌നേഹവും ചേർത്തൊരു ചുംബനം നൽകി.... "എന്നാലെ ദാ....." ഇടത് കൈ അവൾ അവന് മുന്നിൽ തുറന്നു കാട്ടി.... "I luv you...." അവളുടെ ഉള്ളം കയ്യിൽ എഴുതിയ വാക്കും അവളെയും അവൻ മാറി മാറി നോക്കി... അറിയാതെ അവൻ ചിരിച്ചു പോയി.... "ഇതാര് പറഞ്ഞു തന്നു... മ്മ്..." അവളുടെ കൈ അവളുടെ കൈക്കുള്ളിൽ ഭദ്രമാക്കി കൊണ്ട് അവൻ ചോദിച്ചു..... "അപ്പൂട്ടൻ പറഞ്ഞതാ... ഇത് കിണ്ണനോട് പറയാൻ..." അവൾ അവന്റെ നെഞ്ചിൽ പറ്റി ചേർന്നു... "ആഹാ ആ കുരുത്തം കെട്ടവന്റെ പണിയാണോ...??" ബദ്രി ചിരിയോടെ പിറു പിറുത്തു.... അച്ചുവിനെ ചേർത്ത് പിടിച്ചു അവളുടെ മുടിയിഴയിൽ ചുണ്ട് അമർത്തി.... "ഇഷ്ടായോ കിണ്ണാ...??" അച്ചു മുഖം ഉയർത്തി ചോദിച്ചു... "മ്മ്..... ഇഷ്ടായി...." അവളുടെ കൈ അവൻ അവന്റെ ഇടനെഞ്ചിലേക്ക് ചേർത്ത് വേച്ചു.... "അകത്തേക്ക് പോകാം...നിന്റെ അപ്പൂട്ടൻ ഇപ്പൊ വരും.. അതിന് മുന്നേ ചായ ഉണ്ടാക്കാം നമുക്ക്...." "മ്മ്... എന്നാ എന്നെ എടുത്തോ...." അവൾ ഇരു കയ്യും അവന് നേരെ നീട്ടി... "ഈ പെണ്ണ്...." അവൻ അവളെ തോളിലേറ്റി അകത്തേക്ക് നടന്നു,., 

"ഡീീ.. ഉണ്ടച്ചി നിൽക്കടി....." ഇച്ചു അവളെ കയ്യെത്തി പിടിക്കാൻ നോക്കി... "അയ്യടാ വേണേൽ പിടിച്ചോ...." അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് അവൾ മുന്നോട്ട് ഓടി... ഇച്ചു ഓടി ചെന്ന് അവളെ കൈക്കുള്ളിലാക്കി... "വിട് ഇച്ചൂക്കാ.... രാത്രിക്ക് വല്ലതും ഉണ്ടാക്കണ്ടേ....." അവൾ അവന്റെ കയ്യിൽ നിന്ന് കുതറി മാറാൻ നോക്കി... "നീ തന്നെ അല്ലെ വേണേൽ പിടിച്ചോളാൻ പറഞ്ഞത്...." അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു അവൻ അവളുടെ തോളിൽ മുഖം അമർത്തി... "അതിന്...." "അതിനോ.... അതിന് എനിക്ക് വേണം...." അവളുടെ ചെവിതുമ്പിൽ കടിച്ചു കൊണ്ട് അവൻ പറഞ്ഞു... "അയ്യടാ മാറി നിൽക്ക് അങ്ങോട്ട് കൊഞ്ചാൻ വന്നിരിക്കുന്നു...." അവന്റെ കൈക്കൊരു കുഞ്ഞ് അടി കൊടുത്തു കൊണ്ട് അവൾ കുതറി മാറി... അവൻ വീണ്ടമവളെ അടക്കി പിടിച്ചു... "മ്മ്.. ഇപ്പോ എന്താ ഓട്ടൻ വരവ്... ഇതിന് മുന്നേ ഞാൻ വന്നാൽ ചെകുത്താൻ കുരിശു കണ്ടപോലെ ആയിരുന്നു...." അവൾ കണ്ണ് കൂർപ്പിച്ചു കൊണ്ട് പറഞ്ഞതും അവനൊരു കള്ളചിരി ചിരിച്ചു...

"അതൊക്കെ അപ്പോഴല്ലേ..... ഇപ്പൊ ഇയ്യെന്റെ ബീവിയല്ലേ പെണ്ണെ....സ്വന്തം ഭാര്യയെ ആരാ സ്നേഹിക്കാതിരിക്കുക... എനിക്ക് പിന്നെ പണ്ടേ നിന്നെ ആയിരുന്നെഡീീ....." കുസൃതിയോടെ അവൻ പറഞ്ഞു... "ചിണുങ്ങാതെ മാറ് ചെക്കാ..." അവന്റെ നെഞ്ചിന് ഒരു ഇടി കൊടുത്തു കൊണ്ട് അവൾ കിച്ചണിലേക്ക് നടന്നു... "എന്നാലും ഞാൻ ആലോചിക്കുകയായിരുന്നു എന്തൊരു ജാഡയായിരുന്നു മനുഷ്യ നിങ്ങക്ക്... " രാത്രിയിലേക്കുള്ള ചപ്പാത്തിക്ക് പൊടി കുഴച്ചു കൊണ്ടിരിക്കെ അവൾ പറഞ്ഞു... ഇച്ചു പുറകിലൂടെ അവളെ ചുറ്റി പിടിച്ചാണ് നിൽപ്പ്.... "ഞാനിന്ന് ഉമ്മച്ചിയെ കണ്ടു...." അവളുടെ തോളിൽ മുഖം അമർത്തി കൊണ്ട് അവൻ പറഞ്ഞു... "അമ്മായി എന്ത്‌ പറഞ്ഞു...." ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.... ഒപ്പം മാവ് കുഴക്കുന്നുമുണ്ട്... "എന്ത്‌ പറയാൻ ഉപ്പച്ചി കലിപ്പാണ്....മുന്നിൽ ചെന്ന് പെടേണ്ട എന്ന് പറഞ്ഞു... ചിലപ്പോൾ രണ്ടെണ്ണം കിട്ടിയെന്ന് വരും...." അവൻ പറയുന്നത് കേട്ട് അവൾ മുഖം താഴ്ത്തി... "നിന്റെ ഉപ്പയും ഒരേ വാശിയിലാണ്...ഇനി ഇങ്ങനെ ഒരു മോളില്ലാന്ന് പറഞ്ഞാ നടപ്പ്...." അവളുടെ കണ്ണുകൾ നിറഞ്ഞു....

"നൈഷു...... ഡീീ നൈഷുമ്മ...." അവൻ അവളെ അവന് നേരെ തിരിച്ചു നിർത്തി വിളിച്ചു .. "അയ്യേ... എന്തിനാടി കരയുന്നെ...ഇത്രേ ഒള്ളോ നീ..ഈ ..നീ തന്നെ ആണോ രാത്രി വീട്ടിൽ നിന്നിറങ്ങി വന്നത്...." അവളുടെ കവിളിൽ തട്ടി ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു.. കരച്ചിലിനിടയിലും അവൾ ചിരിച്ചു... "പിന്നെ... വീട്ടുകാരുടെ പിണക്കം മാറ്റാൻ ഒരു ഉഗ്രൻ ഐഡിയയുണ്ട്..." നൈഷു എന്തെന്നാ ഭാവത്തിൽ അവനെ നോക്കി... "നമ്മുടെ വീട്ടുകാർക്ക് കൊഞ്ചിക്കാൻ ഒരു കുഞ്ഞുവാവയെ കൊടുത്താൽ മതി...." അവളുടെ കഴുത്തിടുക്കിൽ മുഖം അമർത്തി അവൻ പറഞ്ഞതും.... നാണത്തോടെ അവനെ പിടിച്ചു തള്ളി കൊണ്ട് അവൾ മുഖം താഴ്ത്തി...  "നീ ആയിട്ട് ഒരു വഴക്കിനും പോകരുത് കേട്ടോ മോനെ...??" "മ്മ്......." ബദ്രി ഒന്ന് മൂളി.... മറുവശത്തു പത്മ എന്തൊക്കെയോ പറയുന്നുണ്ട്... "ഹരിയെ നിനക്കയില്ലേ വാശിക്കാരാനാ....അവൻ വന്ന് പ്രശ്നം ഉണ്ടാക്കിയാലും അവസാനം പഴി നിനക്കാവും...."

ആ അമ്മ ആവലാതിയോടെ പറഞ്ഞു.. "എത്രയെന്നു വെച്ചാ ഒന്നും മിണ്ടാതെ നടക്കുന്നത്... എന്റെ ക്ഷമ നശിച്ചാൽ ചിലപ്പോൾ ഞാനും വിട്ട് കൊടുത്തെന്ന് വരില്ല....." ബദ്രിയുടെ വാക്കുകളിൽ നീരസം ഉണ്ടായിരുന്നു... "നിന്റെ അച്ഛനും ഏട്ടനും രണ്ടും ഞാൻ പറഞ്ഞാൽ കേൾക്കുന്ന ആളുകൾ അല്ല... അവർ എന്തേലും ആയിക്കോട്ടെ എനിക്ക് നിന്റെ കാര്യത്തിലാ പേടി,..." "അമ്മ എന്തിനാ പേടിക്കുന്നത്..." "നീ വയറ്റിലുള്ള നാളിൽ തുടങ്ങിയ പേടിയാ നിന്റെ അമ്മക്ക് നിന്നെ കുറിച്ച് ഓർത്ത്.. നിന്റെ ഭാവിയെ കുറിച്ചോർത്ത്.അങ്ങനെ അങ്ങനെ..... അതെന്റെ കാലം കഴിയും വരെ അങ്ങനെ ഉണ്ടാവും.... അല്ല വല്ലതും കഴിച്ചോ നീ...." "മ്മ്... കഴിച്ചു... ഇന്ന് കഞ്ഞിയാണ്...നമ്മുടെ അപ്പൂനെ നാളെ എക്സാം ആണ്... അവനെ പഠിക്കാൻ ഇരുത്തി. വന്ന നേരം കൊണ്ട് അവൻ കഞ്ഞി വെച്ചു... പിന്നെ രാമച്ചന്റെ തോട്ടത്തിലേ കാന്താരിമുളക് കൊണ്ടുള്ള ചമ്മന്തിയും...അമ്മ കഴിച്ചോ...??" "മ്മ് ഇല്ല.. ഹരി വന്നിട്ടില്ല..അവൻ വരാതെ നിന്റെ അച്ഛൻ കഴിക്കില്ലല്ലോ..."

"അമ്മ എന്തിനാ അവരെ കാത്തു നിൽക്കുന്നത് എടുത്തു കഴിച്ചൂde വെറുതെ ഓരോ അസുഖം വരുത്തി വെക്കാനായിട്ട്..." ബദ്രി ദേഷ്യത്തിൽ അവരോട് പറഞ്ഞു.... "ശീലം ആയി പോയി.... പിന്നെ ഞാൻ നേരത്തെ കഴിച്ചെന്നു പറഞ്ഞു നിങ്ങടെ അച്ഛന് അത് മതി മുഖം കറുപ്പിക്കാൻ.." "അമ്മേ......" "എന്താടാ..?" "എത്രനാളായി ഞാൻ വിളിക്കുന്നു... എന്റെ കൂടെ ഇവിടെ താമസിച്ചൂടെ.... എന്തിനെ അവിടെ നിൽക്കുന്നത്...." അവൻ അവലിവോടെ ചോദിച്ചു....പത്മയുടെ ചെറു ചിരി അവന് കേൾക്കാമായിരുന്നു..., "ഞാനും കൂടെ അങ്ങോട്ട് വന്നാൽ അത് മതി ഇവിടെ ഉള്ളവർക്ക് നിന്നോടുള്ള ദേഷ്യം കൂടാൻ... അതൊന്നും വേണ്ട... നീ നല്ലപോലെ ജീവിക്കുന്നത് കണ്ടാൽ മതിയെനിക്ക്...." അവൻ ഒന്നും മിണ്ടിയില്ല... "ദേ ഹരിയുടെ വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ട്.... നീ വെച്ചോ. " "മ്മ്...," അവനൊന്നു മൂളി കൊണ്ട് കാൾ കട്ടാക്കി... ജനലഴികളിൽ പിടിമുറുക്കി അവൻ പുറത്തേക്ക് നോക്കി നിന്നു... രാത്രിയുടെ തണുപ്പിന്ന് കൂടുതലാണ്....നിലാവില്ല....തണുത്ത കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു.... അവൻ തിരിഞ്ഞു ബെഡിനടുത്തേക്ക് നടന്നു....

ബെഡിനോരത്ത് അച്ചു ചുരുണ്ടു കൂടി കിടപ്പുണ്ട്.... അവൻ അപ്പുറത്തെ സൈഡിൽ പോയി കിടന്നു.... അച്ചുവിന് പുതച്ചു കൊടുത്ത് മറ്റൊരു പുതപ്പ് കൊണ്ട് അവനും പുതച്ചു.... ഒന്ന് കണ്ണടച്ചതെ ഒള്ളൂ... അച്ചു അവന്റെ അടുത്തേക്ക് പറ്റി ചേർന്നു... അവന്റെ പുതപ്പിനുള്ളിലേക്ക് കയറി... "അച്ചൂ...." അവൻ വിളിച്ചു... "തണുക്കുന്നു...." ഉറക്കപിച്ചിൽ പറഞ്ഞു കൊണ്ട് അവൾ അവനെ ചുറ്റി പിടിച്ചു.. ബദ്രി ചിരിച്ചു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു....  പിറ്റേന്ന്.. ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുകയായിരുന്നു ബദ്രി.... അവന്റെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നുണ്ട്.... എടുത്തു നോക്കിയപ്പോൾ ഇച്ചുവാണ്.. "ഗയ്‌സ്.. One minutes... ആ പോർഷൻ ഒന്ന് വായിക്കൂ അപ്പോഴേക്കും ഞാൻ വരാം..." കുട്ടികളോട് പറഞ്ഞു കൊണ്ട് ബദ്രി കാൾ അറ്റൻഡ് ചെയ്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി... "ഹലോ...." "കണ്ണാ നീ അത്യാവശ്യംമായി ഒന്ന് വീട്ടിലേക്ക് വാ..." ഇച്ചു ദൃതിയിൽ പറഞ്ഞു.. "എന്താടാ...?" "നീ വാ.. വന്നിട്ട് പറയാം..." ഇച്ചു അതും പറഞ്ഞു കാൾ കട്ടാക്കി... ബദ്രിയുടെ മനസ്സ് ആകെ കലങ്ങി മറഞ്ഞു.. "എന്താവും പ്രശ്നം.. ഇനി അച്ചു...??"

അവന്റെ നെഞ്ചിടിപ്പ് കൂടി... ഡിപ്പാർട്മെന്റ് ഹെഡിനോട്‌ പറഞ്ഞവൻ വീട്ടിലേക്ക് തിരിച്ചു.... വല്ലാത്തൊരു ഉൾഭയത്തോടെയാണ് അവൻ വീട്ടിലെത്തിയത്.. ഉമ്മറത്ത് തന്നെ ഇച്ചുവും ശങ്കറും രാമച്ചനും നിൽപ്പുണ്ട്... അച്ചു..?? അവന്റെ കണ്ണുകൾ ചുറ്റും പരാതി... മാവിൻ ചുവട്ടിൽ രണ്ട് മൂന്ന് കുട്ടികൾക്കൊപ്പം കളിക്കുന്ന അച്ചുവിനെ കണ്ടപ്പോൾ ഉള്ളിൽ ഒരു തണുപ്പ്..... പെട്ടെന്ന് ആണ് ആരോ വന്ന് തന്നെ കെട്ടിപിടിച്ചത്..... "അപ്പൂ....!!!" തന്റെ നെഞ്ചിൽ മുഖം ചേർത്ത് കരയുന്ന അപ്പുവിനെ കണ്ട് ബദ്രി മുഖം ചുളിച്ചു.... "ഡാ.എന്താടാ...." അവന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു... അപ്പോഴാണ് അവന്റെ മുഖം ശ്രദ്ധിച്ചത്.... ചുണ്ട് പൊട്ടി ചോര വരുന്നു... കവിളിൽ നീര് വന്നിട്ടുണ്ട്...ഇടത് കൺതടം വിങ്ങിയിരിക്കുന്നു.. "എന്താ... എന്താ പറ്റ്യേ... ആരാ നിന്നെ അടിച്ചേ...." ബദ്രി അവനെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു... "വേറാര് അവൻ തന്നെ ആ ഹരി.... ഒരു കൊച്ച് ചെക്കനെ കാണിച്ചു വെച്ചേക്കുന്നത് കണ്ടില്ലേ... കണ്ണീ ചോരയില്ലാത്തവൻ..." ശങ്കർ മുഷ്ടി ചുരുട്ടി പിടിച്ചു... അത് കേട്ടതും ബദ്രിയുടെ കണ്ണുകൾ കുറുകി.... "എന്റെ അനിയനെ തൊടാനായോ അവൻ..."........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story