ഈ മഴയിൽ....❤️ പാർട്ട്‌ 31

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"എന്തിനാടാ അവൻ നിന്നെ തല്ലിയെ.... ഹേ...." അപ്പുവിനെ മുന്നിലേക്ക് വലിച്ചിട്ടു കൊണ്ട് ബദ്രി ദേഷ്യത്തോടെ ചോദിച്ചു... "ബസ്സ്.... ബസ്സ് സ്റ്റോപ്പിൽ നിന്നപ്പോൾ.... ക്ലാസ്സ്‌ കഴിഞ്ഞിട്ടും വീട്ടിൽ ... പോ... പോകാതെ സി.... സിഗരറ്റ് വലിച്ചെന്ന്...പറഞ്..... ഞാൻ ഒന്നും ചെയ്തിട്ടില്ല കണ്ണേട്ടാ.... അയാള് വെറുതെ എന്നെ തല്ലിയത്,.." കരയുന്നതിന്റെ ഇടയിൽ അപ്പു പറഞ്ഞു.... ബദ്രി അവനെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി.... "നീ കരയണ്ട.... എനിക്ക് അറിഞ്ഞൂടെ നിന്നെ... എന്റെ അപ്പു അങ്ങനെ ഒന്നും ചെയ്യില്ല...." അവന്റെ തലയിൽ തലോടി കൊണ്ട് ബദ്രി പറഞ്ഞു... അപ്പു സങ്കടം കൊണ്ട് അവനെ ചുറ്റി പിടിച്ചു.... "വാ.... ഇത് ചോദിക്കുക തന്നെ വേണം...." ബദ്രി അവന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... "കേറട......" അപ്പുവിനോട് പറഞ്ഞവൻ ജിപ്സിയിൽ കയറി... "കണ്ണാ.. ഡാ....എടുത്തു ചാടി ചെയ്യണോ..??" ഇച്ചു അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് ചോദിച്ചു... ബദ്രി വലിഞ്ഞു മുറുകിയ മുഖത്തോടെ അപ്പൂനെ നോക്കി.. അവന്റെ മുഖത്തെ പാടുകൾ കാണും തോറും സങ്കടവും ദേഷ്യവും ഏറുകയായിരുന്നു.....

"ഇത് ഞാൻ ചോദിച്ചില്ലേൽ പിന്നെ ഞാൻ എന്തിനാ ഇവന്റെ ഏട്ടനാണെന്ന് പറഞ്ഞു നടക്കുന്നത്....." ഇച്ചുവിന്റെ മറുപടിക്ക് കാക്കാതെ ബദ്രി ജിസ്പി മുന്നോട്ട് എടുത്തു ഒരു ഇരമ്പലോടെ ജിപ്സി ഗേറ്റ് കടന്നു പോയി..... "രാമച്ചാ.... എന്താ അവനെ തടയാതെ ഇരുന്നത്.. കണ്ണൻ ചെന്നാൽ ഉറപ്പായും അകത്താവും.... ഹരിക്ക് അത്രത്തോളം ദേഷ്യം ഉണ്ട് അവന്....." ഇച്ചു രാമച്ചന്റെ അടുത്തേക്ക് ചെന്നു.., "അവൻ പൊക്കോട്ടെ.... അവനെ ആരും പിടിച്ച് അകത്തിടില്ല... ഞാൻ നോക്കിക്കോളാം...." രാമച്ചൻ ചാരു പടിയിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.. ശങ്കറും രാമച്ചന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു....  "ഡാാ..... ഹരീ......." മുന്നിലുള്ള വലിയ ഗേറ്റ് ചവിട്ടി തുറന്നു കൊണ്ട് ബദ്രി അലറി വിളിച്ചു...... "കണ്ണേട്ടാ... വേണ്ട.. നമുക്ക് പോകാം...." അപ്പു പേടിയോടെ ബദ്രിയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു... ബദ്രി അത് കേൾക്കാതെ അവന്റെ കയ്യും പിടിച്ച് മുറ്റത്തേക്ക് കയറി...... മുറ്റത്ത്‌ കിടക്കുന്ന പോലീസ് ജീപ്പ് കണ്ടപ്പോഴേ അപ്പൂന്റെ നെഞ്ചിടിപ്പ് കൂടി..... ഉമ്മറത്തേക്ക് നോക്കിയപ്പോൾ കണ്ടത് പുറത്തേക്ക് ഇറങ്ങി വന്ന ദത്തനെയാണ്.... ബദ്രിയേയും അപ്പുവിനെയും കണ്ടതും ദത്തന്റെ കണ്ണുകൾ കുറുകി.... ബദ്രി മുഖഭാവവും അത് തന്നെയായിരുന്നു... "പത്മേ ചില്ലറ വല്ലതും ഉണ്ടേൽ കൊണ്ട് വാ... രണ്ട് പേർ വന്നിട്ടുണ്ട്..."

ദത്തൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... പിന്നെ ബദ്രിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു.... ബദ്രിയുടെ മുഖത്തും ഒരു പുച്ഛചിരി ഉണ്ടായിരുന്നു. "സാറ് ഈ നാട്ടുകാരെ പറ്റിച്ചും വെട്ടിച്ചും കൂട്ടിവച്ച കാശിന്റെ പങ്ക് പറ്റാൻ വന്നതല്ല ഞങ്ങൾ.... നിങ്ങടെ മകൻ ഒരാളുണ്ടല്ലോ ഒരു ഹരിച്ചന്ദ്രൻ.. അവനെ ഇങ്ങ് വിളിക്ക്....." പല്ല് ഞെരിച്ചു കൊണ്ട് ബദ്രി അയാളുടെ പറഞ്ഞു.... പത്മ പുറത്തേക്ക് വന്നു... പിന്നാലെ ഹരിയും... ബദ്രിയെ കണ്ടതിലുള്ള സന്തോഷവും കൂടെ കാര്യമാറിയാതത്തിലുള്ള ഭയവും കൊണ്ട് പത്മയുടെ കണ്ണുകൾ നിറഞ്ഞു.... ഹരിയുടെ മുഖത്ത് പുച്ഛമായിരുന്നു.... "മോനെ ഹരികുട്ടാ... ഈ മാന്യന് നിന്നെ കാണണം എന്ന്...." തന്റെ പുറകിൽ വന്നു നിന്ന ഹരിയെ നോക്കി ദത്തൻ പറഞ്ഞു... "എന്താടാ.,...." താടി ഒന്ന് ഉഴിഞ്ഞു കൊണ്ട് ഹരി പടിയിലേക്ക് ഇറങ്ങി നിന്നു.... അപ്പോഴേക്കും ഗേറ്റ് കടന്ന് രാമനാഥന്റെ കാർ വന്നു... ഒപ്പം ബുള്ളറ്റിൽ ശങ്കറും ഇച്ചുവും.... "ഹരി സാറൊന്ന് ഇറങ്ങി വരണം....." ബദ്രി മുണ്ട് മടക്കിയുടുത്തു കൊണ്ട് പറഞ്ഞു.... ഹരി അപ്പുവിനെ ഒന്ന് നോക്കി... അപ്പു അപ്പൊ തന്നെ ബദ്രിയുടെ പുറകിലേക്ക് മാറി നിന്നു....

ഹരി ചിരിയോടെ ഉമ്മറത്ത് നിൽക്കുന്ന ദത്തനെ നോക്കി... ദത്തൻ ക്രൂരമായ് ചിരിച്ചു കൊണ്ട് കസേരയിലേക്ക് ഇരുന്നു..... "ഈ ദത്തു പുത്രനെ തല്ലിയത് ചോദിക്കാൻ വന്നതാണോടാ...." ഷർട്ടിന്റെ സ്ലീവ് തെരുത്തു വെച്ച് കൊണ്ട് ഹരി ഓരോ പടികളും ഇറങ്ങി.... രാമനാഥൻ ദത്തനെ ചിരിയോടെ നോക്കി ബോണറ്റിൽ ചാരി നിൽപ്പാണ് ഒപ്പം ശങ്കറും ഇച്ചുവും... "ഈ ചെക്കനെ ഒന്ന് ശ്രദ്ധിക്കണം ബദ്രി.. കള്ളും കഞ്ചാവും എല്ലാം കൈവശമാക്കിയിട്ടുണ്ട് എന്ന് തോ........,." ബാക്കി പറയും മുന്നെ ഹരി മുഖമടിച്ചു നിലത്തേക്ക് വീണിരുന്നു.... അത് കണ്ട് ദത്തൻ ഇരുന്നിടത്ത് നിന്ന് വെപ്രാളത്തോടെ എണീറ്റു.... "ഡാാാാ ......"ഹരി അലറി കൊണ്ട് ചാടി എണീറ്റു.... ബദ്രിക്ക് നേരെ കൈ ഉയർത്തിയതും ബദ്രി ആ കൈകളിൽ പിടിച്ചു വെച്ച് അവന്റെ മൂക്കിന് പഞ്ച് ചെയ്തു..... "എന്റെ അനിയനെ അടിക്കും നീ അല്ലെ....എത്ര ധൈര്യം ഉണ്ട് നിനക്ക്...." ബദ്രി അവന്റെ കൈ പിടിച്ചു തിരിച്ചു,... ഹരി വേദന കൊണ്ട് അലറി..... "മോനെ ഹരി...." ദത്തൻ അറിയാതെ വിളിച്ചു പോയി... ഹരി ബദ്രി പിടിച്ചു തള്ളി....

ബദ്രി പുറകിലേക്ക് വേച്ചു പോയതും ഹരി അവന്റെ നെഞ്ചിനിട്ട് ചവിട്ടി... അതേ വേഗത്തിൽ എഴുനേറ്റു വന്നവൻ ഹരിയുടെ മുഖത്ത് ആഞ്ഞടിച്ചു....വയറിൽ ഇടിച്ചു... ഹരിയുടെ വായിൽ നിന്ന് രക്തം ഒഴുകി.,.. ദത്തൻ മുറ്റത്തേക്ക് ഇറങ്ങി.. രാമനാഥനെ തുറിച്ചു നോക്കി... പിന്നെ ഉമ്മറത്ത് പേടിയോടെ നിൽക്കുന്ന പത്മയെ നോക്കി... "എന്റെ കുഞ്ഞിനെ തല്ലി ചതക്കുന്നത് കണ്ട് നിൽക്കുന്നോടി....." ദത്തൻ അലറിയതും പത്മ എന്ത്‌ ചെയ്യണം എന്ന് അറിയാതെ നിന്നു... "കണ്ണാ.,...." പത്മക്ക് ശബ്ദം ഉയർന്നില്ല... അവർ ദയനീയമായി രാമനാഥനെ നോക്കി... രാമനാഥൻ ചെന്ന് ബദ്രിപിടിച്ചു വെച്ചു... "കണ്ണാ.. മതി...." അയാൾ പറയുന്നുണ്ടെങ്കിലും ബദ്രി നിലത്ത് വീണ ഹരിയെ ചവിട്ടി... "നീ കംപ്ലയിന്റ് എടുക്കട എനിക്കെതിരെ... ഞാൻ അന്തസ്സായിട്ട് പോയി അകത്ത് കിടക്കും.... എന്റെ അനിയന് മേൽ ഇനി നീ കൈ വെച്ചാൽ കൊന്ന് കളയും ഞാൻ....." ഹരി വേദന കൊണ്ട് പുളഞ്ഞു ശ്വാസം കിട്ടാതെ പിടഞ്ഞു.... ദത്തൻ ഓടി വന്ന് അവനെ ചേർത്ത് പിടിച്ചു... "മോനെ ഹരിക്കുട്ടാ....." ചോരയൊലിക്കുന്ന ഹരിയുടെ മുഖം കണ്ടതും ദത്തന്റെ നെഞ്ചിൽ നിന്ന് രക്തം പൊടിഞ്ഞു.... "എന്റെ മോനെ വേദനിപ്പിച്ചതിന് വെറുതെ വിടില്ല അവനെ ഞാൻ...." ഇച്ചുവും ശങ്കറും കൂടെ ജിപ്സിലേക്ക് പിടിച്ചു കയറ്റുന്ന ബദ്രിയെ നോക്കി ദത്തൻ പറഞ്ഞു...

"വേണ്ട .. ഇതിന് മറുപടി ഞാൻ തന്നെ കൊടുത്തോളാം... ആരും ഒന്നും ചെയ്യണ്ട....." കിതച്ചു കൊണ്ട് ബദ്രിയെ പകയോടെ നോക്കി......  "സ്സ്..... കണ്ണേട്ടാ പതുക്കെ....." ചുണ്ടിലേക്ക് മരുന്നു പുരട്ടി കോട്ടൺ വെച്ചപ്പോൾ അപ്പു മുഖം ചുളിച്ചു... ബദ്രി അവനെ ഒന്ന് തുറിച്ചു നോക്കി... "മിണ്ടാതെ ഇരുന്നോണം.. ഇല്ലേൽ കൊണ്ട് പോയി ആറ്റിൽ എറിയും ഞാൻ..."ബദ്രി കടുപ്പിച്ചു പറഞ്ഞതും... അപ്പു പിന്നെ ഒന്നും മിണ്ടിയില്ല... "ഹരി ഇതിന്റെ പേരിൽ നിനക്ക് എതിരെ മൂവ് ചെയ്യുമോ...??" ഇച്ചു അവർക്ക് അരുകിൽ ചെന്നിരുന്നു കൊണ്ട് ചോദിച്ചു.. "അവൻ എന്താന്ന് വെച്ചാൽ ചെയ്യട്ടെ എനിക്കൊരു ചുക്കുമില്ല...."ബദ്രി ഗൗരവത്തോടെ പറഞ്ഞു.. "എന്തായാലും അവൻ കേസ് എടുക്കില്ല..അത് അവന് തന്ന നാണക്കേട്.." ശങ്കർ ആണ്..., "നീ പേടിക്കണ്ടടാ.... ഞാനില്ലേ...." രാമച്ചൻ ബദ്രിയുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.. ബദ്രി ചിരിച്ചു... "എന്നാ ഞാൻ ഇറങ്ങുവാ... പോയിട്ട് കുറച്ചു കാര്യങ്ങൾ ഉണ്ട് ...." കാറിന്റെ കീ എടുത്തു കൊണ്ട് അയാൾ ഇറങ്ങി.... "അമ്മ രാമച്ചന്റെ കൂടെ പൊക്കോളൂ..." ശങ്കർ ദേവകിയമ്മയോട് പറഞ്ഞപ്പോഴാണ് ബദ്രി അച്ചുവിനെ കുറിച്ച് ഓർത്തത്... "അച്ചു.... അച്ചു... അവളെവിടെ...??" അവൻ ചുറ്റും നോക്കി കൊണ്ട് തിരക്കി... "നിങ്ങൾ പോകുമ്പോൾ പിള്ളേരുടെ കൂടെ ആയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ കിണ്ണനെവിടെ എന്ന് ചോദിച്ചു...

ഇവിടില്ല എന്ന് പറഞ്ഞതിന് പിണങ്ങി ഇരിക്കുകയായിരുന്നു.... കുറച്ചു കഴിഞ്ഞപ്പോൾ അവള് തന്നെ വന്ന് ചോദിച്ചു എപ്പഴാ വരാന്ന്... പിന്നെ ഈ നേരം വരെ ഉമ്മറത്ത് ഇരിപ്പായിരുന്നു.... മോൻ വന്നിട്ട് അപ്പൂന്റെ മുറിവിൽ മരുന്നു വെക്കുകയായിരുന്നല്ലോ..അവളെ മൈൻഡ് ചെയ്തില്ലല്ലോ..." ദേവകിയമ്മ പുഞ്ചിരിയോടെ പറഞ്ഞു... "ച്ചെ.... ഞാൻ അപ്പോഴത്തെ അവസ്ഥയിൽ അവളെ ശ്രദ്ധിച്ചില്ല.... പിണങ്ങി കാണും...." ബദ്രി സ്വയം നെറ്റിക്ക് അടിച്ചു... "ഞാൻ ഒന്നു പോയി നോക്കട്ടെ...," ബദ്രി ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് ഓടി ... റൂമിൽ അച്ചു ഇല്ലായിരുന്നു.... അടുക്കളഭാഗത്തേക്ക്‌ ചെന്ന് നോക്കി..... അരമതിലിൽ ഇരുന്നു കുപ്പിയിലുള്ള മീൻകുഞ്ഞുങ്ങളേ നോക്കി ഇരിക്കുകയയാണ് അച്ചു.... ബദ്രി ശബ്ദം ഉണ്ടാക്കാതെ അവൾക്ക് അടുത്തേക്ക് ചെന്നു... "അച്ചൂട്ട്യേ......." അവൾക്ക് അടുത്ത് ചെന്നിരുന്ന് വാത്സല്യത്തോടെ വിളിച്ചു..... അച്ചു മുഖം ചെരിച്ചവനെ നോക്കി... കരഞ്ഞു കലങ്ങിയ കണ്ണുകളും ചുവന്ന മൂക്കും വിതുമ്പുന്ന ചുണ്ടുകളും... "എന്താ മോളെ... എന്തിനാ കരയുന്ന...." ബദ്രി അവളുടെ കുഞ്ഞു മുഖം കൈക്കുള്ളിലാക്കി കൊണ്ട് ചോദിച്ചു... "അച്ചൂനെ നോക്കിയില്ലാലോ... സങ്കടായി എനിക്ക്....." വീണ്ടും ആ കണ്ണുകൾ നിറഞ്ഞു... "അയ്യോടാ.... സോറി....."

ബദ്രി അവളുടെ മുഖം നെഞ്ചിലേക്ക് ചേർത്ത് വെച്ചു.... "വേണ്ട,... പിണക്കവാ ഞാൻ..." അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ട് വിതുമ്പി.... ബദ്രി എന്ത്‌ പറയും എന്ന് അറിയാതെ ഇരുന്നു... "ഞാൻ കണ്ടില്ലല്ലോ..." "കണ്ടല്ലോ...ഞാൻ ഊഞ്ഞാലിന്റെ അവിടെ സുട്ടൂന്റെ കൂടെ ഉണ്ടായിരുന്നല്ലോ... കിണ്ണൻ അച്ചൂന്റെ അടുത്തേക്ക് വന്നില്ല....." വീണ്ടും വാശിയോടെ പറഞ്ഞു കണ്ണുകളിൽ നിന്ന് ജലധാര... "എന്റെ അച്ചൂട്ടാ... ഞാൻ ശെരിക്കും കണ്ടില്ല... അതിരിക്കട്ടെ ആരാ ഈ സുട്ടു...." ബദ്രി അവളെ നെഞ്ചിലേക്ക് അണച്ചു പിടിച്ചു.. "സുട്ടൂന്റെ വീട് അവിടെയാ....." പാടത്തിനപ്പുറത്തേക്ക് അവൾ ചൂണ്ടി... "ആഹാ.. കൊള്ളാലോ.....അപ്പൂനെ കണ്ടോ അച്ചൂട്ടി....മ്മ്..." "മ്മ്ഹ്ഹ്... കാണണ്ട.... കിണ്ണൻ അച്ചൂനെ കാണാൻ വന്നില്ലാലോ... നോക്കിയില്ലല്ലോ...." അവള് വീണ്ടും പഴയ പല്ലവി തന്നെ... "പറ്റി പോയില്ലേ അച്ചൂട്ട്യേ... അതിനിപ്പൊ ഞാൻ എന്താ ചെയ്യാ.. സോറി പറഞ്ഞാൽ മതിയോ..??" ബദ്രി താടിക്കും കൈ കൊടുത്തിരുന്നു കൊണ്ട് ചോദിച്ചു... "എന്നെ എടുത്തോണ്ട് പോ..." അത് കേട്ടതും ബദ്രി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി... "എടുക്കാനോ..." "മ്മ്..." "അത് വേണോ...." ചോദിക്കേണ്ട താമസം വീണ്ടും കണ്ണുകൾ നിറഞ്ഞു.. "ഓ... വേണ്ട.. ഡാം തുറക്കേണ്ട.... വാ...." ബദ്രി അവളെ കൈകളിൽ കോരി എടുത്തു കൊണ്ട് റൂമിലേക്ക് നടന്നു...

 🎶ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2) ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ മുത്തേ നീ വന്നു ( ഏതോ വാർ‍മുകിലിൻ )🎶 ചാരു പടിയിൽ ബദ്രിയുടെ നെഞ്ചിലേക്ക് ചാരി ഇരിക്കുകയാണ് അച്ചു.... പതിവ് പോലെ ബദ്രിയെ കൊണ്ട് പാട്ട് പാടിപ്പിച്ചുകൊണ്ട് മേലാകാശത്തേക്ക് അവൾ നോക്കി..... ബദ്രിയുടെ കൈകൾ അവളുടെ തലയിൽ തലോടുന്നുണ്ട്... ഒരു കൊച്ച് കുഞ്ഞിനെ നെഞ്ചോട് അടക്കും പോലെ അവൻ ചേർത്ത് പിടിച്ചിട്ടുണ്ട്.... 🎶നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2) മാഞ്ഞുപോയൊരു പൂത്താരം പോലും കൈനിറഞ്ഞൂ വാസന്തം പോലെ തെളിയും എൻ ജന്മപുണ്യം പോൽ .. ( ഏതോ വാർ‍മുകിലിൻ )🎶 അപ്പു നേരത്തെ ഉറങ്ങി... രണ്ട് ദിവസം സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞതിന്റെ സന്തോഷത്തില്ലാണ് പുള്ളിക്കാരൻ... രണ്ടടികിട്ടിയാൽ എന്താ... സ്കൂളിൽ പോകണ്ടല്ലോ..... "കിണ്ണാ........" മാനത്തേക്ക് നോക്കി കൊണ്ടുള്ള അച്ചുവിന്റെ വിളി കേട്ടാണ് ബദ്രി പാടുന്നത് നിർത്തിയത്... "എന്താ അച്ചു...??" അവൻ അവൾക്കായ് കാതോർത്തു.... "അമ്പിളിമാമന്റെ ഇപ്പറത്ത് എന്നാ ഊഞ്ഞാല് കെട്ടാൻ പറ്റാ....." അവളുടെ കാര്യമായുള്ള ചോദ്യം കേട്ട് ബദ്രി ഒന്ന് പകച്ചു... ഇവളിത് മറന്നില്ലേ..??! "

അവിടെ ഊഞ്ഞാൽ പിന്നെ കെട്ടാം... ഇപ്പൊ നമുക്ക് പോയി കിടക്കാം..." "വേണ്ട.... ഇവിടെ ഇരുന്നാൽ മതി...." രണ്ട് കൈ കൊണ്ട് അവൾ അവനെ ചുറ്റി പിടിച്ചു... "നല്ല അച്ചുവല്ലേ..." നെഞ്ചിലേക്ക് പറ്റിചേർന്ന അവളുടെ മുഖം മെല്ലെ പിടിച്ചുയർത്തി കൊണ്ട് ബദ്രി ചോദിച്ചു.... ആ കണ്ണുകളിലെ കുസൃതിയെ ആഴത്തിൽ കണ്ണുകൾ കൊണ്ട് അളന്നു... "അല്ല ചീത്തയാ...." അവൾ കുസൃതിയോടെ പറഞ്ഞു... "എനിക്ക് നല്ലവരെയ ഇഷ്ടം,..." ബദ്രി അവളുടെ മൂക്കിൽ മൂക്ക് ഉരസി.... അച്ചു കണ്ണ് ചിമ്മി അടച്ചു... "എന്നാ ഞാനും നല്ലകുട്ടിയ...." ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു.... ബദ്രി ചിരിച്ചു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു.. "എന്നാ നമുക്ക് പോയി ഉറങ്ങിയാലോ അച്ചുവേ...." ഇരു സൈഡിലേക്കും പിന്നിയിട്ട അവളുടെ മുടിയിൽ പിടിച്ചു കുലുക്കി കൊണ്ട് അവൻ ചോദിച്ചു... "പോവാലോ കിണ്ണാ...." അവൾ അവന്റെ നെറ്റിയിൽ നെറ്റി മുട്ടി.... അവളെ കയ്യിൽ കോരി എടുത്തവൻ റൂമിലേക്ക് കൊണ്ട് പോയി... "ഉറങ്ങിക്കോ...." നെഞ്ച് വരെ പുതച്ചു കൊടുത്തു കൊണ്ട് അവൻ പറഞ്ഞു.. "മ്മ്മ്....." കണ്ണടച്ച് കുറുകി കൊണ്ട് അവൾ അവന്റെ നെഞ്ചിലേക് തലചായ്ച്ചു.... ബദ്രി നിശ്വസിച്ചു കൊണ്ട് അവളെ തലോടിയുറക്കി.., 

"പ്രാർത്ഥിക്ക് അച്ചു......" ശ്രീകോവിലിനു മുന്നിൽ ചുറ്റും നോക്കി നിൽക്കുന്ന അച്ചുവിനെ നോക്കി ബദ്രി പറഞ്ഞു.... അവളൊന്നു തലയാട്ടി കൊണ്ട് കൈകൾ കൂപ്പി.... ബദ്രി അവളുടെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു... അവന്റെ നെറ്റിയിലും തൊട്ട് പുറത്തേക്ക് ഇറങ്ങി... പടിയിറങ്ങിയപ്പോഴാണ് കുറച്ചു മാറി നടന്നു വരുന്ന അമ്മാളുവിനെ അവൻ കണ്ടത്..... "ഇന്ന് വൈകിയല്ലോ അമ്മാളൂ...." ബദ്രി ചിരിയോടെ ചോദിച്ചു... "മ്മ്,... വൈകി..."അവളൊന്നു ചിരിച്ചു കൊടുത്തു... കണ്ണുകൾ അവന്റെ കയ്യിൽ തൂങ്ങി ചുറ്റും കണ്ണോടിക്കുന്ന അച്ചുവിൽ എത്തി നിന്നു... മെലിഞ്ഞ സുന്ദരിയായ ഒരു പെൺകുട്ടി.... അസുഖമുളള ആളാണെന്ന് പറയില്ല.... "ഹായ് കിണ്ണാ പൂമ്പാറ്റ....." ബദ്രിയുടെ കൈ വിട്ട് അച്ചു മുന്നോട്ട് ഓടി.. "ഏയ്‌... അച്ചു നിൽക്ക്...." ബദ്രി അവൾക്ക് പിന്നാലെ ഓടി... അവളുടെ കളികൾക്ക് എല്ലാം അവൻ നിന്ന് കൊടുക്കുന്നത് കണ്ട് അമ്മാളുവിന് അത്ഭുതം തോന്നി... "എന്താടോ അങ്ങോട്ട് നോക്കി നിൽക്കുന്നത്... അവരിനി പൂമ്പാറ്റയേയും പിടിച്ച് അതുവഴിയങ്ങു പൊക്കോളും...."

പുറകിൽ നിന്ന് ശങ്കറിന്റെ ശബ്ദം കേട്ടവൾ തിരിഞ്ഞു നോക്കി... പുറകിലെ ആൽമരത്തിൽ അവളെ നോക്കി ഇരിക്കുകയായിരുന്നു അവൻ.. "ഉണ്ണിയേട്ടനും ഉണ്ടായിരുന്നോ ഇവിടെ...??" "മ്മ്മ്..." അവനൊന്ന് അമർത്തി മൂളി... "എന്താ ഇപ്പോഴും ആ പോയതിൽ ഒരു നഷ്ടബോധം തോന്നുന്നുണ്ടോ..?? മ്മ്.." ശങ്കർ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.... അവൾ ഒന്നു ചിരിച്ചെന്ന് വരുത്തി... "എന്നാ ഋതുവിന്റെ എൻഗേജ്മെന്റ്..??" അവൻ ചോദിച്ചു.. അവൾ ചിരിയോടെ അവനടുത്തേക്ക് ചെന്നു.. ആൽതറയിൽ കൈ വെച്ച് നിന്നു.... "രണ്ട് മാസം എന്നാ അച്ഛൻ പറയുന്നേ.. അത് കഴിഞ്ഞാൽ ഉണ്ടാവും .??" "മ്മ്,... നിന്റേതോ... ആരേലും ഒത്തോ..??" "ഇഷ്ടായിരുന്നു അല്ലെ ഋതുനെ..??" അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു... അവൻ ചിരിച്ചു കൊണ്ട് ആൽതറയിൽ നിന്ന് ചാടി ഇറങ്ങി... അവളെ നോക്കി ചിരിയോടെ നിഷേധത്തിൽ തലയാട്ടി... "ഋതുനെ അല്ല.. അവളുടെ അനിയത്തിയെ ആയിരുന്നു ഇഷ്ടം... ഇപ്പോഴും ഇഷ്ടാ....." ആ കരിമിഴികളിൽ നോക്കി അത്രയും പറഞ്ഞവൻ നടന്നു നീങ്ങിയപ്പോൾ അമ്മാളു കേട്ടത് വിശ്വസിക്കാൻ ആകാതെ തറഞ്ഞു നിന്നു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story