ഈ മഴയിൽ....❤️ പാർട്ട്‌ 32

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ആഹാ... എന്താ സ്മെൽ....എത്രനാളായി പുട്ടും കടലയും കഴിച്ചിട്ട്......" ടേബിളിൽ ഇരുന്ന പാത്രം തുറന്നു കൊണ്ട് അപ്പു പറഞ്ഞു... ദേവകിയമ്മ ചിരിച്ചു കൊണ്ട് അവന്റെ പ്ലേറ്റിലേക്ക് വെച്ച് കൊടുത്തു... "അച്ചുമ്മ കഴിക്കുന്നില്ലേ...??" അവന്റെ അടുത്ത് ഇരിക്കുന്ന അച്ചുവിനോട് ചോദിച്ചു... അച്ചു അവന്റെ പ്ലേറ്റിലേക്ക് നോക്കി ഇരിക്കുകയായിരുന്നു... "എനിക്കെ...എനിക്കെന്റെ കിണ്ണൻ വാങ്ങി തരും....." അവൾ അവർക്ക് അടുത്തേക്ക് നടന്ന് വരുന്ന ബദ്രി ചൂണ്ടി പറഞ്ഞു.... "എന്നാ ഞാൻ കഴിക്കട്ടെട്ടോ..." അപ്പു കൊതി യോടെ പ്ലേറ്റിലേക്ക് കടലക്കറി ഒഴിച്ചു.... "വേഗം വാ കിണ്ണാ... അച്ചൂന് വിശക്കുന്നു..." അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ബദ്രിയെ നോക്കി.. ചം ബദ്രി കൈ കഴുകി അവൾക്ക് അടുത്ത് വന്നിരുന്നു... "ഇന്ന് അമ്മ നേരത്ത് വന്നത് കൊണ്ട് ഇവന്റെ ദോശയിൽ നിന്ന് രക്ഷപെട്ടു...." ബദ്രി ചെയർ വലിച്ചിട്ടുണ്ട് കൊണ്ട് പറഞ്ഞു... അപ്പു മുഖം കോട്ടി കൊണ്ട് പ്ലേറ്റിലേക്ക് മുഖം പൂഴ്ത്തി.... ബദ്രി അവന്റെ മുഖം പിടിച്ചുയർത്തി നോക്കി... "മുഖത്ത് നീരുണ്ടല്ലോടാ...ആ ഓയിന്മെന്റെ എടുത്ത് പുരട്ടിക്കോളണം...."

അവന്റെ മുഖത്താകെ കണ്ണോടിച്ചു കൊണ്ട് ബദ്രി ചോദിച്ചു.... അപ്പു തലയാട്ടി കൊണ്ട് തിന്നുന്നതിൽ കോൺസെൻട്രേറ്റ് ചെയ്തു...... ബദ്രി അച്ചുവിന് നേരെ തിരിഞ്ഞു... "മ്മ്.... കഴിക്ക്..." ബദ്രിക്ക് അവൾക്ക് വാരി കൊടുത്തു.... അവൾ കുസൃതി ചിരി ചിരിച്ചു കൊണ്ട് വാ തുറന്നു.... "വേഗം കഴിക്ക് അച്ചു.... എനിക്ക് കോളജിൽ പോകാനുള്ളതാ...." വാരി കൊടുത്തു കൊണ്ടിരിക്കെ അവൻ അവളോട് പറഞ്ഞു... "ചായ....." അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... ബദ്രി ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടിലേക്ക് ഗ്ലാസ് ചേർത്ത് വെച്ചു... "കിണ്ണാ......" പോകാൻ ഒരുങ്ങി ഷർട്ട്‌ മാറ്റി കൊണ്ട് ഇരിക്കെ വാതിൽക്കൽ നിന്ന് അച്ചു വിളിച്ചു.... "മ്മ്... എന്താണാവോ...." ഷർട്ടിന്റെ ബട്ടൺസ് ഇട്ടു കൊണ്ട് അവൻ മുഖം ചെരിച്ചവളെ നോക്കി.. ആ കുഞ്ഞു മുഖത്ത് കുസൃതി നിറഞ്ഞു നിൽക്കുന്നത് അവൻ കണ്ടു... ഒരു ചുവന്ന പട്ടുപാവാടയായിരുന്നു അവളുടെ വേഷം....നനഞ്ഞ മുടി അഴിച്ചിട്ടുണ്ട്.... "എന്താണ് അച്ചൂട്ടാ ഒരു കള്ളത്തരം.... മ്മ്...." ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു... "മ്മ്ഹ്ഹ്....." കള്ള ചിരിയോടെ തലയാട്ടി കൊണ്ട് അവൾ മുന്നോട്ട് വന്നു.... രണ്ട് കയ്യും പുറകിലേക്ക് കെട്ടി കൊണ്ട് ആയിരുന്നു അവൾ അവന്റെ മുന്നിൽ വന്നു നിന്നത്....

ബദ്രി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് അവളുടെ ഇരു തോളിലും കൈ വെച്ച് നെറ്റിയിൽ നെറ്റി മുട്ടി.... "കിണ്ണാ......" "എന്തോ...." "ന്നാ........" അവൾ ചിരിച്ചു കൊണ്ട് കയ്യിലുള്ള ചെമ്പരത്തി അവന് നേരെ നീട്ടി..... "എനിക്കാണോ....?? മ്മ്...." "അച്ചു കിണ്ണന് മാത്രേ തരൂ....ന്നാ പിടിച്ചോ..." അവൾ വീണ്ടും അവന് നീട്ടി.... അവൻ ചിരിച്ചു കൊണ്ട് അത് വാങ്ങാൻ നോക്കി.... അച്ചു കുറുമ്പോടെ അത് മാറ്റി പിടിച്ചു... "ആഹ എനിക്കുള്ളതാണെന്ന് പറഞ്ഞിട്ട്.. മ്മ്...." "അച്ചൂന് ഒരുമ്മ താ... എന്നാ തരാം...." അവൾ ചിണുങ്ങി.. ഒരു കൊച്ചു കുഞ്ഞ് തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് പോലെ അവന് തോന്നി... അവളെ നെഞ്ചിലേക്ക് അണച്ചു പിടിച്ച് ആ നെറ്റിയിൽ ഒന്ന് മുട്ടി..... അവളുടെ കണ്ണുകളിലേക്ക് നോക്കി.... തന്നോടുള്ള സ്നേഹകടലാണ് ആ ഉണ്ട കണ്ണുകൾ... ആ കടലിൽ അലയടിക്കുന്ന ഓരോ തിരകളും ഹൃദയത്തെ വാരി പുണരുന്നത് പോലെ അവന് തോന്നി.... അവൻ അവളുടെ ചുവന്ന കവിളിൽ തലോടി.... തന്നെ ഭ്രാന്തമായി പ്രണയിക്കുന്ന ഒരു ചെമ്പരത്തി പൂവ്.... അകലം കൊണ്ട് വെട്ടി മാറ്റും തോറും അരികിലെന്ന പോലെ തഴച്ചു വളരുന്ന വിപ്ലവകാരി ചെമ്പരത്തിപൂവ് ....

. "എന്താ കിണ്ണാ നോക്കണേ...." അവൾ നിഷ്കളങ്കതയോടെ ചോദിച്ചു..... "എന്റെ അച്ചൂട്ടി ദേ പൂ പോലെ ചുവന്നു സുന്ദരിയാണല്ലോ എന്ന് ഓർത്ത് നോക്കിയതാ...." ബദ്രി അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകളെ മാടി ഒതുക്കി.... അവൾ ചുവന്ന നിറമുള്ള പാവാട വിടർത്തി കാണിച്ചു... "ചോപ്പ് പാവാടയാ....." പാവാടാ പിടിച്ചു കൊണ്ട് വട്ടം കറങ്ങി.... കാലിലെ കൊലുസ് പൊട്ടിചിരിക്കുന്നുണ്ട് അവളോടൊപ്പം..... ബദ്രി അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.... എന്തിനെന്ന് പോലും അറിയാതെ..... "പോയിട്ട് വരാട്ടോ... ദേവുമ്മയെ ബുദ്ധിമുട്ടിക്കരുത്... നല്ല കുട്ടിയായിട്ട് ഇരിക്കണം... " ഇറങ്ങാൻ നേരം അച്ചൂനെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.. "കിണ്ണൻ വേഗം വന്നാൽ മതി...... കിണ്ണൻ ഇല്ലേൽ അച്ചൂന് സങ്കടവാ.... കണ്ണീന്ന് വെള്ളം വരും....." അവന്റെ ഷർട്ടി മുറുകെ പിടിച്ചു കൊണ്ട് അവൾ ആ നെഞ്ചിലേക്ക് ചേർന്നു നിന്നു.... ബദ്രി വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി.. "ഞാൻ വേഗം വരാം.... എന്റെ അച്ചു നല്ല മിടുക്കി ആയി ഇരിക്കണം.... ഡാ നിന്നോടും കൂടെയ....."

അപ്പുവിനെ നോക്കി അവൻ നേർത്ത ശകാരത്തോടെ പറഞ്ഞു നിർത്തി.... അപ്പു ഫോണിൽ നോക്കി കൊണ്ട് തലയാട്ടി..... ബദ്രി ദേവകിയമ്മയോട് കൂടെ പറഞ്ഞ് കോളേജിലേക്ക് പുറപ്പെട്ടു....  വീട്ടിൽ എത്തിയത് മുതൽ അമ്മാളു കിളി പോയ മട്ടാണ്.,... മനസ്സിൽ ശങ്കറും അവൻ പറഞ്ഞ വാക്കുകളും...ഇപ്പോഴും ഇഷ്ടമാണ്... ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പ്.... അവന്റെ നോട്ടങ്ങളും ഇടക്ക് തനിക്ക് സമ്മാനിക്കുന്ന പുഞ്ചിരികളും എല്ലാത്തിലും അന്ന് ആദ്യമായി അവൾ പ്രണയം കണ്ടു..... ഋതുവിനോട് ആണ് അവൻ കൂട്ട്....എങ്കിലും തന്നെ എപ്പോഴും ഒറ്റക്ക് ആക്കാതെ അവരുടെ കൂടെ ശങ്കർ കൊണ്ട് പോകാറുണ്ട് എന്ന് അവൾ ഓർത്തു.... ഋതുവിന് എന്ത് വാങ്ങി കൊടുക്കുമ്പോഴും അതുപോലെ ഒന്ന് അല്ലേൽ അതിനേക്കാൾ നല്ലത് തനിക്ക് അവൻ വാങ്ങി തന്നിരുന്നു... അപ്പോഴുള്ള കുസൃതി നിറഞ്ഞ അവന്റെ നോട്ടങ്ങളും ചിരിയും എല്ലാം അവളുടെ കണ്മുന്നിൽ മിന്നി മാഞ്ഞു.... ഹൃദയം വല്ലാതെ മിടിക്കുന്നു.... ഉണ്ണിയേട്ടന് തന്നോട് പ്രണയമായിരുന്നോ..?? ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു....ഒ

രിക്കലും ചിന്ദിക്കാത്ത ഒന്ന്....! കണ്ണേട്ടനോടുള്ള തന്റെ നിശബ്ദപ്രണയം ആദ്യം പറഞ്ഞത് ഉണ്ണിഏട്ടനോട് ആയിരുന്നല്ലോ... ആ ദിവസം അവൾ മനസിലോർത്തു.... തന്നോട് എന്തോ പറയാൻ സന്തോഷത്തോടെ വന്ന അവന്റെ മുഖം തന്റെ ഇഷ്ട്ടം അറിഞ്ഞതോടെ വാടിയതിനർത്ഥം പ്രണയമായിരുന്നോ..?? അന്ന് ശ്രദ്ധിക്കാതെ പോയ അവന്റെ നിറഞ്ഞ കണ്ണുകൾ ഇന്ന് മറ്റെന്തിനേക്കാളും തെളിച്ചത്തോടെ തിളങ്ങി നിൽക്കുന്നു..... അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... എന്ത് പറയണം അവനോട്...?? അങ്ങനെ ഒരു സ്ഥാനം കൊടുത്തിട്ടില്ലെന്നോ...?? ഇപ്പോഴും മനസ്സിൽ കണ്ണേട്ടനെ ഇഷ്ടമാണെന്നോ....?? അവളുടെ മനസ്സ് കലങ്ങി മറഞ്ഞു.... നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ.... ഇനി അവന്റെ മുന്നിൽ ചെന്ന് നിൽക്കുന്നതോർത്ത് അവൾക്ക് ലജ്ജ തോന്നി.... തലയിണയിൽ മുഖം അമർത്തി കിടന്നു....  ഇരുട്ട് നിറഞ്ഞ ആ മുറിക്കുള്ളിൽ ശേഖരൻ നിരാശയോടെ ഇരുന്നു..... മനസ്സിൽ തന്റെ മകളുടെ മുഖം മാത്രമാണ്.... ദിവസങ്ങൾ എത്ര കഴിഞ്ഞു.... ഇനി എത്ര നാൾ ഇവർക്ക് മുന്നിൽ പിടിച്ചു നിൽക്കും.... വയ്യാ... മനസ്സും ശരീരവും ഒരുപോലെ തളർന്നു പോയിരുന്നു ആ വൃദ്ധന്റെ..... അടുത്തുള്ള അമ്പലത്തിൽ നിന്നുള്ള ഭക്തി ഗാനം നിലച്ചു.... നടയടച്ചെന്ന് അയാൾക് മനസിലായി....

"ദൈവമേ.... എന്റെ കുഞ്ഞിനെ കാത്തോളണേ..... ഭഗവതി......" ഓരോ നിമിഷവും അയാൾ ഉരുവിട്ട് കൊണ്ടിരുന്നു.... കണ്ണുകൾ ഇറുക്കി അടച്ചു..... അയാളുടെ മനസിലേക്ക് മഴയുള്ള ആ രാത്രി കടന്നു വന്നു.... ഒപ്പം തന്റെ ഉറ്റസുഹൃത്തിനേയും അവന്റെ കയ്യിലെ കുഞ്ഞിനേയും...ജനിച്ചിട്ട് മണിക്കൂറുകൾ മാത്രമായ ഒരു പെൺകുഞ്ഞു..... മഹേന്ദ്രൻ....തന്റെ എല്ലാം എല്ലാമായവൻ.... ഓർത്തപ്പോൾ ശേഖരന്റെ കണ്ണുകൾ നിറഞ്ഞു..... അന്ന് തന്റെ വിവാഹരാത്രിയായിരുന്നു.... നവവധുവിനെയും പ്രതീക്ഷിച്ച് അലങ്കരിച്ച മണിയറക്കുള്ളിൽ ഇരിക്കുമ്പോഴാണ്... ഉമ്മറത്തെ വാതിലിൽ ആരോ മുട്ടിയത്..... ഈ രാത്രി ഇതാരാ....?? ശേഖരൻ ഒന്ന് മടിച്ചു.... പുറത്ത് ശക്തിയായി മഴയും.... അയാൾ ചെന്ന് ഡോർ തുറന്നു.... മഹീ.......!!!! മഴ നനഞ്ഞു തന്റെ മുന്നിൽ നിൽക്കുന്ന മഹേന്ദ്രനെ കണ്ട് ശേഖരൻ അമ്പരന്നു.... കയ്യിൽ തുണിയിൽ പൊതിഞ്ഞു പിടിച്ചിരിക്കുന്ന പൊടി കുഞ്ഞ്... മഹി എന്താടാ...?? അയാൾ മുന്നോട്ട് വന്ന് ചോദിച്ചു... മഹി തളർന്നു പോയിരുന്നു... കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു... കാലുകൾ നിലത്ത് ഉറക്കുന്നില്ല....

ശേഖരൻ വിറക്കുന്ന കൈകളോടെ അയാളെ പിടിച്ചു തിരിച്ചു നിർത്തി... രക്തം നിലത്തേക്ക് ഉറ്റി വീണു.... കത്തി കുത്തി കയറിയിരിക്കുന്നു.... മഹീ..... അയാൾ തളർച്ചയോടെ വിളിച്ചു.... മഹി വേച്ചു പോയി.... അയാളുടെ കയ്യിലെ കുഞ്ഞ് കരയാൻ തുടങ്ങി... ശേഖരൻ തളർന്നു പോയി... ശരീരം വിറച്ചു പോയി.. "മഹി.. എന്താടോ ഇതൊക്കെ... സരയൂ എവിടെ....?? കുഞ്ഞ്... കുഞ്ഞ്...." അയാളുടെ ശബ്ദം വിറച്ചു.. മഹി കുഞ്ഞിനേയും ചേർത്ത് പിടിച്ചു അയാളുടെ തോളിലേക്ക് ചാഞ്ഞു... "ശേ... ശേഖരാ.... " "എന്താടാ...." ശേഖരൻ കരഞ്ഞു പോയിരുന്നു... "അവര്..... അവര് ച... ചതിച്ചു... എന്... എന്റെ സരയൂ... അവള്... അവള് പോയി...." മഹിയുടെ ശരീരം തളർന്നു.... ശേഖരൻ അയളുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി പിടിച്ചു.... "മഹി.. നമുക്ക് ഹോസ്പിറ്റലിൽ പോകാടാ...." "വേ... വേണ്ടടാ.... നീ... നീയന്റെ കുഞ്ഞിനെ നോക്കണം.... അവളെ ലാളിക്കാൻ ഞങ്ങൾക്ക് ഭാഗ്യമില്ലടാ.....പൊന്ന് പോലെ നോക്കണം....വിശ്വസിച്ച് ഏൽപ്പിക്കാൻ നീയല്ലാതെ ആരുമില്ലെ...നിക്ക്...." അപ്പോഴേക്കും അയാളുടെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.....

"മഹീ........!!!!!!!" ആ മഴയിൽ ശേഖരന്റെ ശബ്ദം മുങ്ങി പോയി.... കയ്യിലിരുന്ന കരയാൻ തുടങ്ങിയിരുന്നു.... മഹീ.......!!! അയാൾ ഓർമകളിൽ നിന്ന് ഞെട്ടി ഉണർന്നു....... ചുറ്റും നോക്കി.... തലക്ക് കൈ കൊടുത്തിരുന്നു.... "നമ്മുടെ അച്ചുവിനെ എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞില്ലടാ....എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല....." . അയാൾ സ്വയം വേദനിപ്പിച്ചു കൊണ്ട് പറഞ്ഞു.... ____________ "നാശം...കാറിന് ഓഫ്‌ ആവാൻ കണ്ട നേരം..." ഡോക്ടർ രേണുക ദേഷ്യത്തോടെ കാറിൽ നിന്ന് പുറത്തിറങ്ങി... ചുറ്റും ഇരുട്ട് വീണിരുന്നു.... ഫോൺ എടുത്ത് അവർ ആർക്കോ വിളിച്ചു...കാൾ ബിസി ആയിരുന്നു.... റോഡിലൂടെ പോകുന്ന ആളുകൾ അവരെ ഉഴിഞ്ഞു നോക്കുന്നുണ്ടായിരുന്നു.... അവർക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി... വീണ്ടും ഫോൺ എടുത്തു നോക്കിയപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു... ഭയത്തോടെ ചുറ്റും നോക്കി.... ബൈക്കിൽ പോകുന്നവർ അശ്ലീലം വിളിച്ചു പറയുന്നത് കേട്ട് അവൾ വെറുപ്പോടെ മുഖം തിരിച്ചു.... ആരൊക്കെയോ അടുത്തേക്ക് വരുന്നു.... അവളുടെ നെഞ്ച് ഒന്ന് കാളി.... പേടിയോടെ രണ്ട് കല്പിച്ചു മുന്നോട്ട് നടന്നു.....

പുറകിൽ ആരൊക്കെയോ വരുന്നുണ്ട് എന്ന് എറിഞ്‌ നടത്തത്തിന്റെ സ്പീഡ് കൂട്ടി.... പെട്ടെന്ന് മുന്നിൽ ഒരു വണ്ടി വന്നു നിന്നു... പിടച്ചിലോടെ അവർ മുന്നോട്ട് നോക്കി.... ജിപ്സിയുടെ ഡ്രൈവിംഗ് സീറ്റിൽ ബദ്രിയെ കണ്ടപ്പോൾ ആശ്വാസവും അതിനൊപ്പം പേടിയും വന്നു... "പ്ലീസ്... രക്ഷിക്കണം...." വെപ്രാളത്തോടെ പുറകിലേക്ക് നോക്കി അവൾ പറഞ്ഞു.... ബദ്രി മുഖം ചെരിച്ചു പുറകിലേക്ക് നോക്കി.... പിന്നാലെ വന്നവർ എല്ലാം ഓടി അകന്നു.... "ഡോക്ടറേ ഞാനൊന്ന് കാണാൻ ഇരിക്കുവായിരുന്നു...." അവൻ അവളെ എന്തോ അർത്ഥം വെച്ചപോലെ നോക്കി... രേണുക ഭയത്തോടെ അവനെ നോക്കി.... എന്ത് ചെയ്യണം എന്ന് അറിയാതെ... "മ്മ്.... കയറിക്കോ.... മുപ്പത്തിനോട് അടുത്ത സുന്ദരിയായ ഡോക്ടർ ഇങ്ങനെ പാതിരാത്രി ഇറങ്ങി നടന്നാൽ ഇതൊക്കെ ഉണ്ടാവും.... എവിടെ വിടണ്ടേന്ന് പറഞ്ഞാൽ മതി...." ബദ്രി ഭാവമാറ്റമില്ലാതെ പറഞ്ഞു... രേണുക ഒന്ന് ചിന്തിച്ചു നിന്നു.... പിന്നെ ജിപ്സിയിലേക്ക് കയറി.... അവളെ ഒന്ന് നോക്കിയ ശേഷം ബദ്രി ജിപ്സി മുന്നോട്ട് എടുത്തു... "ആർക്ക് ഇല്ലാത്ത ഗർഭം ഉണ്ടാക്കിയുള്ള വരവാണ്......."

ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവൻ ചോദിച്ചു. അവൾ വെട്ടി വിയർത്തു.. "അ... അത്... ഞാൻ... അന്ന്....." അവളുടെ ശബ്ദം മുറിഞ്ഞു... ബദ്രി അത് കേട്ടതായി ഭാവിച്ചില്ല..... "എത്ര തന്നു ദത്തൻ സർ.....??" ഡ്രൈവിങ്ങിനിടയിൽ അവൻ വീണ്ടും ചോദിച്ചു.... രേണുക അവനെ നോക്കി... "മടിക്കേണ്ട.... പറഞ്ഞൊ ഡോക്ടറേ,.. ഞാൻ ഒന്നും ചെയ്യത്തില്ല..." പുഞ്ചിരിയോടെ അവൻ പറഞ്ഞു... "5 ലക്ഷം....." വിറച്ചു കൊണ്ട് അവൾ പറഞ്ഞു... ബദ്രി പുച്ഛത്തോടെ ചിരിച്ചു... "രണ്ട് വാക്ക് പറയാൻ 5 ലക്ഷം രൂപ... മ്മ്.. കൊളളാം....." പറയുമ്പോഴും അവൻ മുന്നോട്ട് നോക്കുവായിരുന്നു..... രേണുക മുഖം താഴ്ത്തിയിരുന്നു.... സ്ഥലം എത്തിയപ്പോൾ രേണുക ഇറങ്ങി..... ബദ്രിയെ നന്ദി പൂർവ്വം നോക്കി.... "ഒന്ന് നിന്നെ....." തിരിഞ്ഞു നടന്നവൾ അവന്റെ വിളി കേട്ട് നിന്നു.... " ഒറ്റ ഡയലോഗ് കൊണ്ട് ഡോക്ടർ എന്റെ രണ്ട് ദിവസത്തെ ഉറക്കം കളഞ്ഞു..... മുഖമടച്ചൊന്ന് തരാൻ അറിയാഞ്ഞിട്ടല്ല...എന്റെ സംസ്‍കാരം അതല്ല.... ഇനി എന്റെ മുന്നിൽ വരാതെ ഇരിക്കാൻ നോക്ക്...." മുറുകിയ ശബ്ദത്തോടെ പറഞ്ഞു കൊണ്ട് അവൻ ജിസ്പി മുന്നോട്ട് എടുത്തു....  "ഇച്ചൂക്കാ......" പ്രണയവേഴ്ചയുടെ അലസ്യത്തിൽ നിന്ന് മുക്തയകാതെ അവന്റെ നെഞ്ചോരം ചേർന്ന് കിടന്നവൾ വിളിച്ചു...

"മ്മ്......" അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് അവൻ വിളി കേട്ടു.... "ഞാൻ ഒരു സ്വപ്നം കണ്ടു....." "എന്ത് സ്വപ്നം...??" "അതോ... കണ്ണേട്ടന്റെയും അച്ചൂന്റെയും കല്യാണം..." ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.. അത് കേട്ട് ഇച്ചുവും ചിരിച്ചു.... "കണ്ണേട്ടന് ഇഷ്ടാണോ അവളെ.....??" "പിന്നല്ല.... ഇപ്പൊ അവന്റെ ഭ്രാന്ത് തന്നെ അവളാണ്... എന്ന് തോന്നിയിട്ടുണ്ട് എനിക്ക്..." ഇച്ചു ചിരിയോടെ നൈശൂനെ ചേർത്ത് പിടിച്ചു.... ഇതേ സമയം റൂമിൽ ബദ്രിയുടെ നെഞ്ചിൽ ചാരി കിടന്ന് കയ്യിലെ പാവക്കുട്ടിക്ക് കണ്ണെഴുതി കൊടുക്കുകയായിരുന്നു അച്ചു..... "കൊള്ളാവോ കിണ്ണാ...." അവൻ മുഖം ചെരിച്ചവളെ നോക്കി... ബദ്രിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു.. എങ്കിലും അവൻ തലയാട്ടി... "ശെരിക്കും കൊള്ളാവോ...??" "ഏയ്‌... എന്റെ അച്ചൂട്ടിടെ അത്രേ പോരെ... നീയല്ലേ ചുന്ദരി..." അവളുടെ കവിളിൽ നുള്ളി കൊണ്ട് അവൻ പറഞ്ഞതും അച്ചു കണ്ണുകൾ വിടർത്തി അവനെ നോക്കി.. "ആണോ.....??" "മ്മ്...." അവൻ പുഞ്ചിരിയോടെ മൂളി... അവന്റെ കവിളിൽ ഒന്ന് അമർത്തി കൊണ്ട് അവൾ ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story