ഈ മഴയിൽ....❤️ പാർട്ട്‌ 34

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"എത്ര നാളെന്ന് വെച്ച ഇങ്ങനെ...." ബദ്രി പാതി പറഞ്ഞു നിർത്തി... "നീ നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ...?" രാമച്ചൻ അവനെ ഉറ്റു നോക്കി... ബദ്രി പുറത്തേക്ക് നോട്ടമിട്ടു... "ആലോചിച്ചു ഒന്നല്ല... ഒരായിരം പ്രാവിശ്യം..." ബദ്രി നിശ്വസിച്ചു.... "നിന്റെ വീട്ടിൽ.....??" രാമച്ചന്റെ ചോദ്യം മുറിഞ്ഞു.... "എനിക്ക് ഇപ്പൊ അനുവാദം ചോദിക്കാൻ രമച്ഛനെ ഒള്ളൂ..... പിന്നെ അമ്മ.... എന്റെ ഇഷ്ടമാണ് അമ്മയുടെയും ഇഷ്ടം...," ബദ്രി ചെറു ചിരിയോടെ അവന്റെ കയ്യിലെ അച്ചുവിന്റെ പേരിൽ വിരൽ കൊണ്ട് തഴുകി.... "ആ കുട്ടിയെ കുറിച്ച് നിനക്ക് എന്തറിയാം.... ഊരും പേരും അറിയാത്ത ആ കൊച്ചിനെ ....??" "അദ്വിക....." രാമച്ചൻ പറഞ്ഞു പൂർത്തിയാക്കും ബദ്രി പറഞ്ഞു... "എന്ത്‌.....???" രാമച്ചൻ ഒന്നും മനസിലാകാതെ അവനെ നോക്കി... "പേര്....... അവളുടെ പേര്....." അവൻ ചിരിച്ചു.... അയാൾ അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു... "അവളെക്കാൾ മുഴുത്ത വട്ടാ നിനക്ക്....." അത് കേട്ടവൻ ചിരിച്ചു... "ഇനി ഞാനായിട്ട് വേണ്ടെന്ന് പറയില്ല... നിന്റെ ഇഷ്ടം... പക്ഷെ ഒരു ദിവസം അവൾക്ക് സ്വബോധം വന്നാൽ നിന്നെ അറിയില്ലെന്ന് അവൾ പറഞ്ഞാൽ....?? "

"ഞാൻ അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ല.... ഇപ്പൊ ഇതാണ് ശെരിയെന്ന് തോന്നുന്നു...." അവന്റെ മുഖത്തെ പുഞ്ചിരി മായ്ഞ്ഞിരുന്നു.... "നിന്റെ ഇഷ്ടം പോലെ നടക്കട്ടേ...." രാമച്ചൻ അവന്റെ തോളിൽ തട്ടി... "കിണ്ണാ....!!!!!!!" അകത്ത് നിന്ന് അച്ചൂന്റെ വിളി വന്നു.. "ദാ വരുന്നു....." ബദ്രി മുണ്ട് മടക്കി ഉടുത്തു കൊണ്ട് അകത്തേക്ക് നടന്നു... രാമച്ചൻ അവൻ പോകുന്ന നോക്കി ചാരു പടിയിൽ ഇരുന്നു...  "നീ എന്താഡി ഇന്ന് ക്ലാസ്സിന് വരാഞ്ഞേ...നൈഷു ഇന്ന് വന്നില്ല... ഏയ്‌ ഞാൻ വിളിച്ചിട്ടില്ല....." അമ്മാളു ഫോണിൽ സംസാരിച്ചു കൊണ്ട് റോഡിനരുകിലൂടെ നടന്നു വരികയായിരുന്നു.... പുറകിൽ നിന്ന് വണ്ടിയുടെ ഹോൺ കേട്ടു.... അവൾ അത് കേൾക്കാത്ത പോലെ ഫോൺ ചെയ്തു കൊണ്ട് മുന്നോട്ട് നടന്നു.. പീ....പീ.....പീ...... വീണ്ടും നിർത്താതെയുടെ ഹോൺ കേട്ടു.... "എടി ഞാൻ പിന്നെ വിളിക്കാം...." ഫോൺ കട്ടാക്കി കൊണ്ട് അമ്മാളു ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.... പുറകിലേക്ക് നോക്കിയപ്പോൾ കണ്ടു ജിപ്സിയിലെ ഡ്രൈവിങ് സീറ്റിൽ കുസൃതിചിരിയുമായി ഇരിക്കുന്ന ശങ്കറിനെ... അവളുടെ മുഖം വല്ലാതെ ആയിരുന്നു....പിന്നെ വെപ്രാളത്തോടെ തിരിഞ്ഞു നടന്നു.... ശങ്കർ പുഞ്ചിരിയോടെ ജിപ്സി മുന്നോട്ട് എടുത്തു.... അമ്മാളുവിന്റെ ഒപ്പം വന്നു..

"ആരോടാ മാളൂട്ട്യേ....വല്ല്യേ കാര്യത്തിൽ സംസാരിക്കുന്നുണ്ടായിരുന്നല്ലോ..." അവൻ അവളോട് ചോദിച്ചു... "എന്റെ ഫ്രണ്ടാ...." അവൾ നടക്കുന്നതിനിടയിൽ പറഞ്ഞു.. അവളുടെ മുഖത്തെ ഗൗരവം കണ്ട് അവന് ചിരിയാണ് വന്നത്... "ആഹാ.. എന്നിട്ടെന്ത് പറഞ്ഞു... നിന്റെ ഫ്രണ്ട്...." അവളെ ചൊടിപ്പിക്കാനായി അവൻ ചോദിച്ചു.. അമ്മാളു നടത്തം നിർത്തി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... "എനിക്ക് ഒരു ചെക്കനെ കണ്ടെത്തുന്ന കാര്യം പറയുവായിരുന്നു...." ചുണ്ട് കോട്ടി കൊണ്ട് അവൾ പറഞ്ഞു... "ആണോ.. എന്നാ ഇപ്പൊ തന്നെ വേണ്ടെന്ന് പറഞ്ഞേക്ക്.... ഇവിടെ ഞാനുണ്ടല്ലോ.....അല്ലേടി..." മീശപിരിച്ചു കൊണ്ട് ഒരു കള്ളചിരിയോടെ അവൻ പറഞ്ഞതും അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി.... ഒരുവേള കേൾക്കാൻ കൊതിച്ചത് എന്തോ കേട്ടത് പോലെ.... "മ്മ്... ന്തേയ്...." അവളുടെ നോട്ടം കണ്ട് രണ്ട് പുരികങ്ങളും ഉയർത്തി കൊണ്ട് അവനെ നോക്കി.... "മ്മ്ഹ്ഹ്... ഒന്നുല്ല്യ...." തോളനക്കി കൊണ്ട് അവൾ മുഖം വെട്ടിച്ചു കളഞ്ഞു... ശങ്കർ അത് കണ്ട് ഊറിചിരിച്ചു... "പറഞ്ഞത് സത്യമല്ലേ മാളു... ഇപ്പൊ തന്നെ അവളോട് വിളിച്ചു പറയണേ... ഉണ്ണിയേട്ടൻ വൈറ്റിങ്ങിലാണ്...വേറെ ആളെ നോക്കണ്ടാന്ന്...." വീണ്ടും അവൻ അവളെ നോക്കി പറഞ്ഞു.. "മാളുവോ...??"

അവൾ മുഖം ഉയർത്തി അവൾ ചോദിച്ചു... "ആഹ്... മാളു... എനിക്ക് അങ്ങനെ വിളിക്കാനാ ഇഷ്ടം...." അവളുടെ കവിളിണകൾ തുടുത്തത് അവൾ അറിഞ്ഞിരുന്നില്ലെങ്കിലും അവന്റെ കണ്ണുകൾ മുഖത്ത് പടർന്ന നാണത്തിന്റെ ചുവപ്പ് ഒപ്പിഎടുക്കുന്നുണ്ടായിരുന്നു.... മുഖത്ത് ദേഷ്യം വരുത്തി അവൾ മുഖം തിരിച്ചു... "ഉണ്ണിയേട്ടൻ ഒന്ന് പോയെ...." ബാഗ് തോളിലേക്ക് ഇട്ടവൾ നടന്നു... "ഡീീ... മാളൂ.... ഞാൻ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലേക്ക് വന്നോട്ടെ...." നടന്നകലുന്ന അവളെ നോക്കി അവൻ വിളിച്ചു പറഞ്ഞു... "എന്തിനാ വരുന്നേ..." അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു... "ഓഹ്.... എടി നീ പൊട്ടിയാണോ...?" അവന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് അവൾ മുഖം കോട്ടി... "പെണ്ണ് കാണാൻ വന്നോട്ടെ..." മറുപടി പറയാതെ മുഖം വീർപ്പിച്ചു കൊണ്ട് അവൾ ഓടി... "ഡീീ.. ഞാൻ വരും...." അവൾ വിളിച്ചു പറഞ്ഞു.. "അയ്യടാ ഇങ്ങോട്ട് വന്നേച്ചാലും മതി...." ചുണ്ട് കോട്ടി കൊണ്ട് അവൾ ഓടി അകന്നു... ശങ്കർ ചിരിച്ചു കൊണ്ട് അവൾ പോകുന്നത് നോക്കി നിന്നു... 

"""ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട്... പക്ഷേ അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നെ ഒരിക്കലും...."""" (മാധവിക്കുട്ടി) വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലെ വരികൾ പുഞ്ചിരിയോടെ ഇരുവിട്ടുകൊണ്ട് ബദ്രി ചാരു പടിയിൽ ചാരി ഇരിക്കുകയായിരുന്നു.... കഥയിലെ ഓരോ വരികളും പുഞ്ചിരിയോടെ അവൻ വായിച്ചു.... പെട്ടെന്ന് അച്ചു ഓടി വന്ന് അവന്റെ നെഞ്ചിലേക്ക് കിടന്നു.... അവനൊന്നു ഞെട്ടി കൊണ്ട് എഴുനേറ്റു... അവൾ അപ്പോഴും അവനെ ചുറ്റി പിടിച്ചിരുന്നു.... "അച്ചു.... എന്ത് പറ്റി...." തന്റെ നെഞ്ചിൽ ചേർന്ന് നിന്ന ആ പെണ്ണിനെ തലമുടിയിലൂടെ അവൻ വിരലോടിച്ചു... "അച്ചൂന് കളിക്കാൻ ആരൂല്യ...." അവന്റെ നെഞ്ചിൽ കിടന്നവൾ പരിഭവം പറഞ്ഞു... അത് കേട്ട് അവൻ ചിരിച്ചു... "എല്ലാവരും സ്കൂളിൽ പോയില്ലേ അച്ചു... മ്മ്... പിന്നെ എങ്ങനാ... അവരൊക്കെ വൈകീട്ട് വരുമല്ലോ.. അപ്പൊ കളിക്കാം പോരെ...." "മ്മ്... പോരാ...." ചുണ്ട് ചുളുക്കി കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ഉരസി... "മ്മ്... പിന്നെ എന്താ ചെയ്യാ..." "എന്നെ അങ്ങോട്ട് കൊണ്ടോവോ...??" ആവേശത്തോടെ അവൾ പാടത്തേക്ക് വിരൽ ചൂണ്ടി... അവൻ പുരികം ഉയർത്തി അവളെ നോക്കി.... സങ്കടത്തോടെയുള്ള അവളുടെ മുഖം കണ്ടപ്പോൾ സമ്മതിക്കാതെ ഇരിക്കാൻ അവന് തോന്നിയില്ല... "മ്മ്... എന്നാ വാ...."

കയ്യിൽ പുസ്തകം മടക്കി വെച്ച് കൊണ്ട് അവൻ എഴുനേറ്റു... ഒപ്പം അവളും.... ബദ്രിയുടെ കയ്യിൽ തൂങ്ങി അച്ചു പാടവരമ്പത്തു കൂടെ നടന്നു.. "ദേ നോക്ക് കിണ്ണാ...." വരമ്പത്തു നിരന്നു നിൽക്കുന്ന കൊക്കുകളെ ചൂണ്ടി അവൾ പറഞ്ഞു... നിലത്ത് കിടന്നിരുന്ന കല്ലെടുത്തവൾ അങ്ങോട്ട്‌ എറിഞ്ഞു... പക്ഷികൾ പറന്നുയരുന്നത് കണ്ടവൾ കൈ കൊട്ടി ചിരിച്ചു.... നെൽകതിരുകളെ വിരലോടിച്ചു കൊണ്ട് വരമ്പത്തു കൂടെ ഓടി നടന്നു.... മുണ്ടിന്റെ അറ്റം പിടിച്ചു കൊണ്ട് ചിരിയോടെ അവൾക്ക് പുറകെ ബദ്രിയുമുണ്ടായിരുന്നു... കുറെ നേരം വെള്ളത്തിൽ കളിച്ചാണ് വീട്ടിലേക്ക് പോന്നത്... "കണ്ണ് കെട്ടി കളിക്കാം കണ്ണാ ..." കുറെ നടന്ന് ക്ഷീണിച്ച് ഉമ്മറത്തെ നിലത്തേക്ക് വീണ ബദ്രിയുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് അച്ചു പറഞ്ഞു.... "ഇനി...ഇപ്പൊ വേണോ അച്ചു.... വൈകീട്ട് അപ്പുട്ടൻ വന്നിട്ട് കളിക്കാം..." "കിണ്ണന് അച്ചൂനെ ഇഷ്ടല്ല... അതോണ്ടല്ലേ..." അവളുടെ ചുണ്ടുകൾ വിതുമ്പി... "ഓഹ്.... കരയണ്ട...." അതും പറഞ്ഞു കൊണ്ട് അവൻ എഴുനേറ്റു ഇരുന്നത്... തേങ്ങി കൊണ്ട് അവൾ കയ്യിലുണ്ടായിരുന്ന തോർത്ത്‌ എടുത്ത് അവന്റെ കണ്ണ് കെട്ടി.... ബദ്രി അറിയാതെ ചിരിച്ചു പോയി.. "വാ... എന്നെ വന്ന് പിടിക്ക്...." പറയുമ്പോൾ അവൾ കരയുകയായിരുന്നു.... അവൾ ബദ്രിയുടെ കൈ പിടിച്ചു മുറ്റത്തേക്ക് ഇറക്കി....

"എന്നെ കണ്ട് പിടിക്ക് കിണ്ണാ...." അച്ചു അവന് ചുറ്റും ഓടി കൊണ്ട് വിളിച്ചു പറഞ്ഞു.... ബദ്രി ചിരിച്ചു കൊണ്ട് കൈ കൊണ്ട് അവളെ തൊടാൻ നോക്കി... അവന്റെ കൈ തുമ്പത്ത് നിന്ന് അവൾ ചിരിയോടെ ഒഴിഞ്ഞു മാറി... അച്ചു കുസൃതിയോടെ ഓടി വീടിന്റെ സൈഡിൽ ഒളിച്ചു നിന്നു.... അതുവരെ കേട്ട പാദസ്വരകിലുക്കം നിലച്ചപ്പോൾ ബദ്രി കാതോർത്തു... "അച്ചൂ....." അവൻ വിളിച്ചു... അവളുടെ അനക്കം കേൾകക്കാതെ വന്നു.. "അച്ചു... എവിടെയാ നീ...." ബദ്രി കാലുകൾ മുന്നോട്ട് വെച്ചു... അച്ചു വാ പൊത്തി ചിരിച്ചു കൊണ്ട് പതുങ്ങി നിന്നു.... ബദ്രി കാതോർത്തു... വീണ്ടും ആ കിലുക്കം കാതിലേക്ക് എത്തി ചേർന്നു.... ശബ്ദം കേൾക്കുന്നിടത്തേക്ക് ചിരിയോടെ അവൻ കാലെടുത്തു വെച്ചു.... കിലുക്കം കൂടി വന്നു....അവൾക്ക് അടുത്തെത്തി എന്ന് തോന്നിയപ്പോൾ അവ ചിരിച്ചു... കണ്ണിലെ കെട്ടഴിക്കാതെ അവൻ കയ്യെത്തി അവളെ തൊട്ടു.... കയ്യിൽ പിടിച്ച് അവനിലേക്ക് വലിച്ചടുപ്പിച്ചു..... "അയ്യോ.... തൊട്ടു..." അവന്റെ നെഞ്ചിൽ ഇടിച്ചു നിന്ന അച്ചു ചുണ്ട് കൂർപ്പിച്ചു.... ബദ്രി അവളെ ചുറ്റി പിടിച്ചു.. ഒരു കൈ കൊണ്ട് അവളുടെ മുഖത്ത് വിരലോടിച്ചു.... മുഖമാകെ ഓടി നടന്ന വിരലുകൾ കവിളിൽ എത്തി നിന്നു... ഒരുമ്മ കൊടുക്കാൻ മുഖം അടുപ്പിച്ചു....

മാവിൻ കൊമ്പിലെ മാമ്പഴങ്ങളിൽ തൂങ്ങി കളിക്കുന്ന അണ്ണാൻകുഞ്ഞുങ്ങളേ ശബ്ദം കേട്ടപ്പോൾ അവൾ മുഖം ചെരിച്ചങ്ങോട്ട് നോക്കി... അവളുടെ കീഴ്ചുണ്ടിൽ ബദ്രിയുടെ ചുണ്ടുകൾ അമർന്നു..... അച്ചു കണ്ണ് മിഴിച്ചവനെ നോക്കി.... ബദ്രി ഞെട്ടി കൊണ്ട് പുറകിലേക്ക് അകന്നു മാറി.... വേഗം കണ്ണിലെ കെട്ടഴിച്ചു.....ചുണ്ട് പിളർത്തി സങ്കടത്തോടെ അവനെ നോക്കി നിൽക്കുന്ന അച്ചുവിനെ കണ്ട് അവൻ എന്താ ചെയ്യണ്ടേ എന്നറിയാതെ അവളെ നോക്കി നിന്നു... "അച്ചൂട്ടി....." അവൻ വിളിച്ചു പൂർത്തിയാക്കും മുന്നേ അവൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു.... "അച്ചൂന്റെ ഇവിടെ കിണ്ണന്റെ താടി കുത്തി..." താടിയിൽ തൊട്ട് കൊണ്ട് അവൾ കുറുമ്പോടെ പറഞ്ഞു.... ബദ്രി ആശ്വാസത്തോടെ ചിരിച്ചു.... "സോറി...." ചെവിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... ചിരിചു നിന്ന അവളെ അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story