ഈ മഴയിൽ....❤️ പാർട്ട്‌ 35

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഇനി അച്ചു കണ്ണ് കെട്ടാം..." അവനിൽ നിന്ന് അകന്നു മാറി കയ്യിലെ തോർത്ത്‌ അവന് നേരെ നീട്ടി.... "ഇനി മതി അച്ചു... അപ്പു വന്നിട്ട് കളിച്ചോ..." അവളുടെ നെറുകയിൽ തലോടി കൊണ്ട് അവൻ സൗമ്യമായ് ചോദിച്ചു.. അച്ചു മുഖം വീർപ്പിച്ചു... "ഇതാ... ഇതാ ഞാൻ പറഞ്ഞെ കിണ്ണന് അച്ചൂനെ ഇഷ്ടല്ലാന്ന്....." അവളുടെ ശബ്ദം ഇടറി.... പിന്നെ ഒന്നും കേൾക്കാൻ നിൽക്കാതെ ബദ്രി അവളുടെ കണ്ണുകൾ കെട്ടി..... അച്ചു ചിരിച്ചു കൊണ്ട് അവനെ കൈ എത്തി പിടിക്കാൻ നോക്കി..... "കിണ്ണാ.. എവിടെയാ...." കണ്മുന്നിലെ ഇരുട്ടിൽ പതിയെ ചുവട് വെച്ച് കൊണ്ട് വിളിച്ചു.... "കിണ്ണാ....." പരിഭവത്തോടെ വായുവിൽ അവളുടെ കൈകൾ പരതി... ബദ്രി അവളുടെ മുന്നിൽ തന്നെ ഉണ്ടായിരുന്നു... അവളുടെ കുഞ്ഞു മുഖത്ത് വിടരുന്ന കുറുമ്പുകൾ ആസ്വദിച്ച്.... അവൾ അവനിലേക്ക് നീട്ടുന്ന കരങ്ങളിൽ നിന്ന് കുസൃതിയോടെ ഒഴിഞ്ഞു മാറി കൊണ്ട് അവൻ പുറകിലേക്ക് നടന്നു... അവളെ വേദനിപ്പിക്കാൻ ഒരുങ്ങി നിന്ന മുറ്റത്തെ കൂർത്ത കല്ലുകളെ തട്ടി മാറ്റി അവൻ ആ പെണ്ണിന്റെ കളിയിൽ മുഴുകി.... "കിണ്ണാ.... എവിടാ... എനിക്ക് തൊടണം.... ഹുംങ്‌ഹും....."

ചിണുങ്ങി കൊണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു... അത് പുഞ്ചിരിയോടെ ആസ്വദിച്ചു കൊണ്ട് അവൻ നിന്നതേ ഒള്ളൂ.... "കിണ്ണാ........!!!!!" "കിണ്ണാ.....!!!" കാതിലേക്ക് ആ പരിഭവം നിറഞ്ഞ വിളി അവന്റെ കാതിലെത്തി.... "അച്ചൂ......" ഇടറിയ സ്വരത്തിൽ വിളിച്ചു... അടഞ്ഞു കിടന്ന അവന്റെ കണ്ണുകളിൽ നിന്ന് ചുടുകണ്ണീർ ഒഴുകിയിറങ്ങി.... കണ്ണിന് മേൽ കൈകൾ വെച്ച് ഉമ്മത്തെ തിണ്ണയിൽ കിടക്കുകയായിരുന്നു ബദ്രി.... കഴിഞ്ഞു പോയ ഓർമകളിൽ അവന്റെ ഹൃദയം പിടഞ്ഞു.... സൂര്യന്റെ ചുവപ്പ് മാഞ്ഞ ആകാശം നിലാവിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു.... അവൻ എഴുനേറ്റ് ഇരുന്നു... തിണ്ണയിൽ കൈ അമർത്തി വെച്ച് മുറ്റത്തേക്ക് നോക്കി.... വിരിഞ്ഞു നിൽക്കുന്ന ഗന്ധരാജൻപൂക്കളും ചെമ്പരത്തിയും അവനെ ദയനീയമായി നോക്കുന്ന പോലെ.. മാനത്തു വന്ന അമ്പിളിമാമന് പതിവ് തിളക്കമോ ആകർഷണമോ ഇല്ലാത്ത പോലെ.... കണ്ണുകൾ തുടച്ചവൻ ദൂരേക്ക് നോക്കിയിരുന്നു... മാവിൻ കൊമ്പിലെ ഊഞ്ഞാൽ ഒഴിഞ്ഞു കിടക്കുന്നു.... ചുറ്റും നിശബ്ദത തളം കെട്ടി കിടക്കുന്നു.. ബദ്രി നിശ്വസിച്ചു കൊണ്ട് മുഖം ചെരിച്ച് ഹാളിലേക്ക് നോക്കി....

അവിടെ സോഫയിൽ ദേവകിയമ്മയുടെ മടിയിൽ കണ്ണുകൾ അടച്ചു കിടക്കുന്ന അച്ചുവിനെ കണ്ടപ്പോൾ നെഞ്ചിലൊരു ഭാരം തോന്നി.... പഴയ കുറുമ്പ് കാണാനില്ല....ജീവനില്ലാത്തത് പോലെ... അടഞ്ഞു കിടന്ന കണ്ണുകളിൽ നിന്ന് കണ്ണ്നീർ ഒഴുകിയിറങ്ങുന്നുണ്ട്...തന്റെ കൈകളാൽ ചുവന്നിരുന്ന സിന്ദൂരരേഖ ഒഴിഞ്ഞു കിടക്കുന്നു.... തന്റെ വിരലുകൾ പടർത്താറുള്ള കണ്മഴി ആ ഉണ്ടാക്കണ്ണുകളിൽ ഇന്നില്ല.... കഴിഞ്ഞു പോയെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ അവന്റെ കണ്മുന്നിൽ മായ്ഞ്ഞു.... തന്റെ നെഞ്ചോടു ചേർന്ന് നടന്നവളാണ്.... അവളെ കൊഞ്ചിച്ചു നടന്നതും... ഊട്ടിയതും പാട്ട് പാടി ഉറക്കിയതും...ആ വാശികൾക്ക് മുന്നിൽ സ്വയം താഴ്ന്നു കൊടുത്തതും... നെഞ്ചിലേക്ക് ചേർത്ത് പിടിച്ചതും..... എല്ലാം... എല്ലാം ഇന്നലെ കഴിഞ്ഞപോലെ.... ഇന്ന് നീ നിമിഷം വരെ തന്റെ അടുത്തേക്ക് അവൾ വന്നിട്ടില്ല... കിണ്ണാ എന്ന് വിളിച്ചിട്ടില്ല... അവൻ കണ്ണുകൾ ഇറുക്കി പൂട്ടി.. മുറ്റത്ത്‌ അവൾക്കായ് പതിവ് പോലെ വിരിഞ്ഞ ചെമ്പരത്തിപ്പൂ അനാഥയായി നിൽക്കുന്നുണ്ട്.... "വേണ്ടിയിരുന്നില്ല... അവളുടെ അസുഖം മാറേണ്ടിയിരുന്നില്ല...." അവന്റെ ഹൃദയം അലമുറയിട്ടു..... അകത്തേക്ക് പോകാതെ അവിടെ തന്നെ ഇരുന്നു.... ആരുമില്ലാത്ത ലോകത്തു വന്നപോലെ.... അകത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു..

"കണ്ണേട്ടാ....." അകത്ത് നിന്ന് അപ്പു ദൃതിയിൽ ഓടി വന്നു... "പാറുക്കുട്ടി കരയുന്നു... കണ്ണേട്ടൻ വന്നെടുക്ക്...." അവന്റെ ശബ്ദം ഇടറിപോയിരുന്നു.... ബദ്രി ഒന്നും മിണ്ടാതെ ദേവകിയമ്മയുടെ മടിയിൽ കിടക്കുന്ന അച്ചുവിനെ നോക്കി... പിന്നെ തലയും താഴ്ത്തി അകത്തേക്ക് നടന്നു..... റൂമിന്റെ ചാരിയിട്ട വാതിൽ തുറന്നു... ബേബി ബെഡിൽ കിടന്ന് കാലിട്ടടിച്ചു കരയുന്ന ഒന്നരവയസ്സുകാരി പാറുക്കുട്ടിയെ കണ്ട് അവന്റെ ഹൃദയം വിങ്ങി.... വാതിൽ മെല്ലെ അടച്ചവൻ മോൾക്ക് അരുകിൽ ചെന്നു.... അവളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു... "കരയല്ലേ... പാറുകുട്ടി...." മോളുടെ പുറത്ത് പതിയെ തഴുകി കൊണ്ട് അവൻ പറഞ്ഞു... വിശന്നത് കൊണ്ടാവും കൈ വിരലുകൾ വായിൽ വെച്ച് നുണയുന്നുണ്ട് അവൾ.... "അപ്പൂ........." അവൻ ഉറക്കെ വിളിച്ചു.... വിളിച്ചു തീരും മുന്നേ അപ്പു കയ്യിൽ ഫീഡിങ് ബോട്ടിലുമായി വന്നു... ബദ്രി അവനെ നോക്കാതെ അതും വാങ്ങി കുഞ്ഞിനേയും കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.... നിലാവിന്റെ കീഴിൽ ആ കുരുന്നിനെയും കൊണ്ട് അവൻ നിന്നു....

ഫീഡിങ് ബോട്ടിലിലെ പാൽ ആർത്തിയോടെ നുണയുന്ന പാറൂട്ടിയുടെ നെറുകയിൽ തലോടി.... കുഞ്ഞി കരിവളകൾ അണിഞ്ഞ ചുരുട്ടി പിടിച്ച ആ കുഞ്ഞിപെണ്ണിന്റെ കൈകൾ നിവർത്തി അതിലേക്ക് അവൻ ചുണ്ട് അമർത്തി.... കരഞ്ഞു കലങ്ങിയ കുഞ്ഞിപെണ്ണിന്റെ ഉണ്ടകണ്ണുകളിൽ കണ്മഷി പടർന്നിരിക്കുന്നു... "എന്തിനാ അച്ഛേടെ പാറൂട്ടി കരയണേ.... പാല് കുടിച്ചോട്ടോ....." അവന്റെ പറഞ്ഞത് കേട്ടതും.. ആ ഉണ്ടമുഖം ചുവുന്നു.... ചുവന്ന കുഞ്ഞിചുണ്ടുകൾ വിതുമ്പി..... പിന്നെ ഉറക്കെ കരഞ്ഞു.... "എന്താടാ വാവേ..മ്മ്... ഓ.... ഓ,..." അവൻ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് നടന്നു..... "കരയല്ലേട്ടോ....അച്ചേടെ മുത്തല്ലേ... ദേ നോക്കിക്കേ... അമ്പിളിമാമനെ കണ്ടോ....നോക്ക്..." അവൻ മേലേക്ക് ചൂണ്ടി... "ഞാഞ്ഞാ.... ഞാഞ്ഞാ....." കുറുമ്പ് കൈകൾ കൊട്ടി അമ്പിളിമാമനെ മാടി വിളിച്ചു.... ബദ്രി അവളുടെ വിയർപ്പ് പൊടിഞ്ഞ കുഞ്ഞു നെറ്റിയിൽ ചുംബിച്ചു.... നെറ്റിയിലേക്ക് വീണുകിടന്ന കുഞ്ഞുമുടികൾ വിരൽ കൊണ്ട് വകഞ്ഞു മാറ്റി... "അവ്വ.... (ഉമ്മ....)" അവന്റെ മൂക്കിൻതുമ്പിൽ മോണ കൊണ്ട് കടിച്ചവൾ മൂളി....

ബദ്രി ചിരിച്ചു... കുറച്ചു നേരം കൂടെ കളിച്ചു.... വിശപ്പിന്റെ വിളി ആ കുരുന്നിനെ വീണ്ടും തേടിയെത്തി.... വീണ്ടും ഉറക്കെ കരയാൻ തുടങ്ങി.... പെട്ടന്ന് ആരോ വന്ന് കുഞ്ഞിനെ അവനിൽ നിന്ന് പറിച്ചെടുത്തു.... അവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ മോളെയും കൊണ്ട് റൂമിലേക്ക് കയറി... ബെഡിൽ ഇരുന്ന് മോളുടെ മുഖം മാറിലേക്ക് ചേർത്ത് വെച്ചു.... കൊതിച്ചത് കിട്ടിയ പോലെ പാറൂട്ടി അമ്മയുടെ മാറിൽ നിന്ന് പാല് നുണയാൻ തുടങ്ങി.... ബദ്രി ബാൽക്കണിയിൽ നിന്ന് അവനിൽ നിന്ന് തിരിഞ്ഞിരുന്ന് കുഞ്ഞിനെ പാലൂട്ടുന്ന അച്ചുവിനെ നോക്കി... ഒറ്റനിമിഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായത്..... അവൻ വിങ്ങലോടെ ഓർത്തു... അവൻ കൈവരിയിൽ പിടിമുറുക്കി കണ്ണുകൾ അടച്ചു.... വീണ്ടും ആ പഴയ നാളുകളിലേക്ക് ഒരു യാത്ര..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story