ഈ മഴയിൽ....❤️ പാർട്ട്‌ 36

ee mazhayil

എഴുത്തുകാരി: ✍ ആൻവി

ഒറ്റനിമിഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായത്..... അവൻ വിങ്ങലോടെ ഓർത്തു... അവൻ കൈവരിയിൽ പിടിമുറുക്കി കണ്ണുകൾ അടച്ചു.... വീണ്ടും ആ പഴയ നാളുകളിലേക്ക് ഒരു യാത്ര...... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° "അച്ചൂ....ഓടല്ലേ... നല്ല കുട്ടിയല്ലേ......" പ്ലേറ്റും പിടിച്ചു പിന്നാലെ വരുന്ന ബദ്രിയെ നോക്കി അവൾ കൊഞ്ഞനം കുത്തി.... "ഇത് കൂടെ കഴിക്ക് അച്ചൂ....." ബദ്രി ചോറ് വാരിഎടുത്ത് അവൾക്ക് നേരെ നീട്ടി.... "അച്ചൂന് മതി കിണ്ണാ.. വിശപ്പ് മാറി.." അവൾ വയർ ഉഴിഞ്ഞു കൊണ്ട് ചിണുങ്ങി.... "കള്ളം പറയല്ലേ അച്ചൂട്ട്യേ...ഇതിനകത്ത് ഒന്നൂല്യല്ലോ...." അവൻ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവളുടെ വയറിൽ തൊട്ട് നോക്കി.... അച്ചു കള്ളചിരി ചിരിച്ചു കൊണ്ട് കാലുയർത്തി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു... "കിണ്ണനെ അച്ചൂട്ടിക്ക് ഇഷ്ടാണല്ലോ..." ചുണ്ടിലെ കള്ളചിരി മായ്ക്കാതെ അവൾ അവനെ നോക്കി... ബദ്രി ചിരിച്ചു... "അതെനിക്കറിയാലോ... പക്ഷെ സോപ്പിട്ടിട്ട് കാര്യമില്ല അച്ചൂട്ടാ...ഇത് കഴിക്ക്.... മ്മ്... വാ തുറക്ക്...." ചിരിയോടെ അവൻ ചോറുരുള അവൾക്ക് നീട്ടി....

ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ അവനെ നോക്കി.. "എന്നെ ഇഷ്ട്ടാണെങ്കിൽ കഴിക്കും... ചോറ് മാത്രല്ല....മരുന്നും കഴിക്കണം.... " "കിണ്ണാ....." അവൾ ചിണുങ്ങി കൊണ്ട് അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു... "നല്ല അച്ചൂട്ടിയല്ലേ....." അവളുടെ താടി തുമ്പിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു... "മ്മ്... കുറച്ച് കഴിക്കാവേ...." അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... "മതി നല്ലകുട്ടി...." അവളുടെ നെറ്റിയിലവൻ ചുംബിച്ചു... ഉമ്മറത്ത് നിന്ന് ആരുടെയൊക്കെയോ ചിരി കേട്ടു.... ഉമ്മറത്ത് തിണ്ണയിൽ ഇരുന്ന് ശങ്കറും ഇച്ചുവും അവരെ നോക്കി ചിരിക്കുന്നുണ്ട്... "എന്തിനാ ചിരിക്കണേ ശങ്കര...." ബദ്രിയുടെ നെഞ്ചിലേക്ക് ചാരി ഇരുന്ന് നിന്നവൾ ചോദിച്ചു... "ഒന്നുല്ല്യ മോളേ... നിന്റെ കിണ്ണന്റെ മാറ്റം കണ്ട് ചിരിച്ചു പോയതാണെ...." ശങ്കർ കൈ കൂപ്പി കൊണ്ട് പറഞ്ഞു... "ഡാ.... ഡാ വേണ്ട... നേരം ഒരുപാട് ആയി...വേഗം വീട് പറ്റാൻ നോക്കടാ...." ബദ്രി ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.... ഇച്ചുവും അപ്പുവും വാ പൊത്തി ചിരിക്കുന്നുണ്ട്.... "ഇനി മതി കിണ്ണാ......" അവന്റെ കയ്യിൽ നിന്ന് വെള്ളം വാങ്ങി കുടിച്ച് കൊണ്ട് പറഞ്ഞു.

"ഇത്ര പെട്ടന്ന് മതിയായോ...??" അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... "മ്മ്.... മതി... ഇല്ലേൽ അച്ചു പിണങ്ങുവേ..." "അയ്യോ... വേണ്ട... വാ കഴുകിയിട്ട് റൂമിലേക്ക് ചെല്ല് ഞാൻ കൈ കഴുകിയിട്ടു വരാം.." "മ്മ്... വേഗം വരണേ......" അതും പറഞ്ഞവൾ അകത്തേക്ക് ഓടി.... ബദ്രി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി കൈ കഴുകിയിട്ട് അച്ചുവിന്റെ മരുന്നുകൾ എല്ലാം ടേബിളിലേക്ക് എടുത്തു വെച്ചു.... "നീ കാര്യമായിട്ടാണോ കണ്ണാ...."പുറകിൽ നിന്ന് ഇച്ചുവിന്റ ശബ്ദം... ബദ്രി മുഖം ചെരിച്ചവനെ നോക്കി.... "എന്താ...??" ബദ്രി മുഖം ചുളിച്ചു... "അച്ചുവുമായുള്ള വിവാഹം... നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ...??" ശങ്കർ ആയിരുന്നു അത് ചോദിച്ചത്.... ബദ്രി മറുപടി പറഞ്ഞില്ല... "കണ്ണാ ചോദിച്ചത് കേട്ടില്ലേ...." ഇച്ചു അവനെ പിടിച്ചു തിരിച്ചു നിർത്തി.... "കേട്ടു..... നല്ലോണം ആലോചിച്ചിട്ട് തന്നെയാ...." "എടാ... ഇത് ശെരിയാണെന്ന് തോന്നുന്നില്ല.... അവൾ... അവള് വിവാഹം കഴി..." ശങ്കർ ബാക്കി പറയും ബദ്രി അവനെ തടഞ്ഞു... "വേണ്ട ഗൗരി.... അതൊന്നും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നില്ല...എന്റെയാണ്...

എനിക്ക് അങ്ങനെയെ കാണാൻ ആകൂ...." ബദ്രിയുടെ ശബ്ദം ഉയർന്നു... "അതേ എനിക്ക് ഉറക്കം വരുന്നുണ്ട്...ഒന്ന് പോയി തരുവോ വാതിൽ അടക്കണം....." കോട്ട് വായിട്ടു കൊണ്ട് അപ്പു അവർക്ക് അടുത്തേക്ക് ചെന്നു... ഇച്ചു അവന്റെ തലക്ക് ഒന്ന് കൊടുത്തു... "അപ്പൊ... എല്ലാം തീരുമാനിച്ചു അല്ലെ...??" ശങ്കർ ബദ്രിയെ നോക്കി... "മ്മ്... മറ്റന്നാൾ.... നമ്മുടെ അടുത്തുള്ള ക്ഷേത്രത്തിൽ വെച്ച്...." ബദ്രി പുഞ്ചിരിയോടെ പറഞ്ഞു... "അങ്ങനെയെങ്കിൽ അങ്ങനെ.... അവസാനം നിനക്ക് വേണ്ടിയിരുന്നില്ല എന്ന് തോന്നരുത്..." ബദ്രി ചിരിയോടെ തലയാട്ടി.... _____________ "കിണ്ണാ........." രാത്രിയേറെയായിട്ടും ഉറങ്ങാതെ കിടക്കുന്ന ബദ്രിയെ ചുറ്റി പിടിച്ചു കൊണ്ട് അച്ചു വിളിച്ചു ... ബദ്രി അവളുടെ മുടിയിഴകളിൽ തലോടുന്നുണ്ടായിരുന്നു ... "അച്ചൂട്ടാ...ഉറങ്ങിയില്ലേ....?" "മ്മ്.... അച്ചൂന് ഇവിടെയൊക്കെ വേദനിക്കുന്നു......" നെറ്റിയിലും നെഞ്ചിലും തൊട്ട് കൊണ്ട് പറഞ്ഞു.... ബദ്രി ആവലാതിയോടെ എഴുനേറ്റ് ഇരുന്നു.. അവളുടെ നെറുകയിൽ തൊട്ട് നോക്കി.... "ഇവിടെയാണോ മോളേ....??" "മ്മ്.... പിന്നെ ഇവിടെയും ..." അവന്റെ കൈ എടുത്തവൾ നെഞ്ചിൽ വെച്ചു... ബദ്രി അവളുടെ നെഞ്ചിൽ ഉഴിഞ്ഞു കൊടുത്തു.... "സാരല്ല്യട്ടോ.. മാറിക്കോളും...." വാത്സല്യത്തോടെ നെറുകയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു...

ശ്വാസം കിട്ടാതെ അവൾ ചുമക്കാൻ തുടങ്ങി... ബദ്രിയുടെ കയ്യിൽ അവൾ മുറുകെ പിടിച്ചു..... "കി... കിണ്ണാ....." അവൾ ശ്വാസം മേൽപ്പോട്ട് വലിച്ചു. "ഒന്നൂല്യഡാ... ഇപ്പൊ മാറും..." ബദ്രി അവളുടെ നെഞ്ചിലും കഴുത്തിലും ഉഴിഞ്ഞു കൊടുത്തു.... കൈകൾ അവന്റെ കൈകൾ കൊണ്ട് ഉരുമ്മി കൊടുത്തു .... പതിയെ അവളുടെ പിടച്ചിലുകൾ അവസാനിച്ചു....അവൾ കിതക്കുന്നുണ്ടായിരുന്നു.... ബദ്രി അവളെ നെഞ്ചിലേക്ക് അമർത്തി പിടിച്ചു...അവളുടെ മുഖം നിറയെ ചുംബനങ്ങൾ നിറച്ചു.... അവൾ കൊച്ചു കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലേക്ക് പറ്റിചേർന്നു.... "അച്ചൂട്ട്യേ...." "മ്മ്...." "നാളെ നമുക്ക് ഹോസ്പിറ്റലിൽ പോവാട്ടോ..." "മ്മ്.... വേണ്ട... അച്ചൂനെ അവിടെ പിടിച്ചു വെക്കാനല്ലേ.... കിണ്ണനെ വിട്ട് അച്ചു പോവില്ല......" അച്ചു പേടിയോടെ അവനെ ചുറ്റിപിടിച്ചു.... "അയ്യേ.... അതിനാര അച്ചൂനെ പിടിച്ചു വെക്കണേ.... അതിന് ഞാൻ സമ്മതിക്കുവോ...??" "മ്മ്... പേടിയാ.... ഷോക്ക് വെക്കും അച്ചൂനെ പേടിയാ..." അവളുടെ കണ്ണുകൾ നിറഞ്ഞു.... ബദ്രി ആ നിറഞ്ഞ മിഴികളിൽ ചുണ്ട് അമർത്തി... "എന്തിനാ കരായണേ... കിണ്ണനില്ലേ..." "മ്മ്മ്....." "എന്റെ അച്ചൂട്ടിയല്ലേ..." "മ്മ്...."കരഞ്ഞു കൊണ്ട് അവൾ മൂളി.... "അച്ചുനെ വിട്ട് കിണ്ണൻ പോവോ..." "മ്മ്ഹ്ഹ്....." അവളുടെ കവിളിൽ തലോടി,... "അച്ചു എന്നെ വിട്ട് പോവോ...." പ്രതീക്ഷയോടെ അവൻ അവളെ നോക്കി... "മ്മ്ഹ്ഹ്... അച്ചൂന് കിണ്ണനല്ലേ ഒള്ളൂ.... അച്ചു എങ്ങോട്ടും പോവൂല..." അവന്റെ നെഞ്ചിൽ മുഖം ഉരച്ചു കൊണ്ട് പറഞ്ഞു... ബദ്രിയുടെ കണ്ണുകൾ നിറഞ്ഞു... അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചവൻ കണ്ണുകൾ ഇറുക്കി അടച്ചു..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story