ഈ മഴയിൽ....❤️ പാർട്ട്‌ 37

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഇന്ന് കിണ്ണൻ പോണ്ടാ.... അച്ചൂന് ആരൂല്യ....." കോളേജിൽ പോകാൻ റെഡിയായ ബദ്രി നെഞ്ചിലേക്ക് ചേർന്ന് നിന്നവൾ ചിണുങ്ങി... "ഞാൻ ഇവിടെ ഇരുന്നാൽ പിന്നെ വായിലേക്ക് വെക്കാൻ ഒന്നും ഉണ്ടാവില്ല കൊച്ചേ...." ബദ്രി ചിരിയോടെ അവളുടെ നെറുകയിൽ തലോടി... "എന്താ....." അവനെ ചുറ്റി പിടിച്ചു കൊണ്ട് അവൾ മുഖം ഉയർത്തി.. "അതേ... ഞാൻ പോയില്ലേൽ നമുക്ക് തിന്നാൻ ഉണ്ടാവില്ല...." "തിന്നാൻ വേണ്ട... കിണ്ണൻ മതി അച്ചൂന്...." അത് കേട്ടവൻ ചിരിച്ചു... "കിണ്ണൻ നേരത്തെ വരാവേ.... നല്ല മോളല്ലേ..." "കിണ്ണൻ പോയാൽ അച്ചു പിണങ്ങുവേ...." പറഞ്ഞു തീരുമ്പോഴേക്കും ആ ചുണ്ടുകൾ വിതുമ്പി... കണ്ണിൽ നിന്ന് ജലധാര... "അയ്യോ.... അപ്പോഴേക്കും കരഞ്ഞോ...." ബദ്രി ചിരിയോടെ അവളുടെ മുഖം നെഞ്ചോട് അടുപ്പിച്ചു... "സ... സങ്കടം വന്നിട്ടാ...." "അച്ചോടാ...." ഒന്ന് കൂടെ അവളെ അവൻ ചേർത്ത് പിടിച്ചു... നെറുകയിൽ വാത്സല്യത്തോടെ മുത്തി... "അച്ചു പിണങ്ങാതെ ഇരിക്കാൻ കിണ്ണൻ എന്താ ചെയ്യാ.... " നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കി... "പോകാതെ ഇരുന്നാൽ മതി...." അവൾ മൂക്ക് ചീറ്റി കൊണ്ട് പറഞ്ഞു...

ബദ്രി ചിരിയോടെ അവളുടെ നിറ കണ്ണുകൾ തുടച്ചു കൊടുത്തു.... "പോകാതെ ഇരിക്കാൻ പറ്റില്ല കൊച്ചേ....ഞാൻ നേരത്തെ വരാം എന്നിട്ട് അപ്പൂട്ടനേയും കൂട്ടി നമുക്ക് കളിക്കാലോ..." അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.... "കുറെ നേരം കളിക്കുവോ...?" അവൾ സംശയത്തോടെ ചോദിച്ചു.. "മ്മ്മ്....." "സത്യാണോ...??" "ആ മോളേ... സത്യം...." അവൾ നീട്ടിയ കയ്യിൽ അവൻ അമർത്തി ചുംബിച്ചു....  "ആഹ്........" തലക്ക് ഒരു കനം തോന്നിയപ്പോഴാണ് ശേഖരൻ കണ്ണ് തുറന്നത്.... ശരീരം മുഴുവൻ വല്ലാത്തൊരു വേദന... അവശതയോടെ അവൻ ചുറ്റും നോക്കി... ഇപ്പോഴും താൻ ആ ഇരുട്ട് മുറിയിൽ തന്നെയാണ്... അയാൾ ചുമരിൽ ചേർന്ന് നിന്ന് കൊണ്ട് എഴുനേറ്റു.... അടച്ചിട്ട ജനൽ വാതിലിലൂടെ വെളിച്ചം ചെറുതായി അകത്തേക്ക് കടന്നു വരുന്നുണ്ട്.. വേച്ചു വേച്ചു കൊണ്ട് അയാൾ മുന്നോട്ട് നടന്നു .... പുറത്തേക്കുള്ള വാതിൽക്കൽ കാവൽ നിന്നവർ എല്ലാം നിലത്തേക്ക് വീണു കിടപ്പുണ്ട്.. പതിവ് മദ്യ സേവ കഴിഞ്ഞ് ഉള്ള കിടപ്പാണ്... രക്ഷപെടാൻ ഒരു ശ്രമം....!! അയാൾ കണ്ണുകൾ ഇറുക്കി അടച്ചു... വയ്യ ഇവിടെ കിടന്നു നരകിക്കാൻ....

അയാൾ ചുമരിൽ താങ്ങി പിടിച്ചു കൊണ്ട് വാതിലിനടുത്തേക്ക് ചെന്നു... ശ്വാസം അടക്കി പിടിച്ചു കൊണ്ട് വാതിലിൽ ചാരി നിന്നു.... ആരെയും ഉണർത്താതെ ഇരിക്കാൻ അയാൾ നന്നേ കഷ്ട്ടപെട്ടു... വാതിൽ തുറന്നയാൾ ജീവനും കയ്യിലെടുത്ത് അയാൾ പുറത്തേക്ക് ഓടി... എങ്ങോട്ട് എന്നില്ലാതെ.... ഓടുമ്പോൾ കാലുകൾ ഇടറി..... ആളുകൾക്കിടയിലൂടെ മുന്നോട്ട് ഓടുമ്പോൾ ഇടക്ക് ആരുമായോ കൂട്ടിയിടിച്ചു..... വീഴാൻ പോയ അയാളെ രണ്ട് കൈകൾ താങ്ങി പിടിച്ചു.... അയാൾ മുഖം ഉയർത്തി നോക്കി... പുഞ്ചിരിയോടെ അയാളെ പിടിച്ചു നോക്കി നിൽക്കുകയായിരുന്നു ബദ്രി... "നോക്കി നടക്കണ്ടേ...." അയാളുടെ തോളിൽ അവനൊന്നു തട്ടി.... ശേഖരൻ അവനെ നന്ദി പൂർവ്വം നോക്കി.. "കണ്ണാ.... വാ..." ഹോൺ അടിച്ചു കൊണ്ട് ഇച്ചു ജിപ്സിയിൽ ഇരുന്ന് വിളിച്ചു.... ബദ്രി അയാളെ ഒന്ന് നോക്കിയ ശേഷം ഇച്ചുവിന്റെ അടുത്തേക്ക് നടന്നു... ബദ്രി പോകുന്നത് നോക്കി നിന്നപ്പോൾ അയാൾക്ക് അറിയില്ലായിരുന്നു അവന്റെ അടുത്ത് അയാളുടെ ജീവനായ മകൾ ഉണ്ടെന്ന്.... എങ്ങോട്ട് എന്നില്ലാതെ അയാൾ നടന്നു....

എപ്പോ വേണേലും പിടിക്കപെടാം എന്ന പേടിയോടെ...  "ഓയ്.... ഒന്ന് നിന്നെ......" പുറകിൽ നിന്ന് വിളി കേട്ട് അമ്മാളു തിരിഞ്ഞു നോക്കി... ഷർട്ട്ന്റെ ബട്ടൺസ് ഇട്ടു കൊണ്ട് അമ്പലത്തിൽ പടികൾ ദൃതിയിൽ ഇറങ്ങി വരുവായിരുന്നു ശങ്കർ.... ഓടി വന്ന് അവളുടെ കയ്യിലെ ഇലചീന്തിൽ നിന്ന് ചന്ദനം എടുത്ത് അവൻ നെറ്റിയിൽ വരച്ചു.... അമ്മാളു അവനെ കൂർപ്പിച്ചു നോക്കി.... "എന്താടി മാളൂട്ടി ഇങ്ങനെ നോക്കണേ...." അവൻ മീശപിരിച്ചു കൊണ്ട് അവളോട് ചോദിച്ചു.... "അമ്പലത്തിൽ നിന്ന് തന്നെയല്ലേ വരണേ.... അവിടെന്ന് കിട്ടുമായിരുന്നല്ലോ പ്രസാദം ...." "പക്ഷേ എനിക്ക് ഇത് മതി....." അവൻ കണ്ണിറുക്കി.... അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. പക്ഷേ അത് സമർത്ഥമായ് മറച്ചു കൊണ്ട് അവനെ നോക്കി.... "ഋതു ഹോസ്റ്റലിലേക്ക് തിരിച്ചു പോയോ....." പടവരമ്പത്തുടെ നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.. "മ്മ്മ്....." അലസമായ് അവളൊന്നു മൂളി... "എന്താടോ ഇത്ര ഗൗരവം...?" "ഒന്നൂല്ല്യ... ഞാൻ പോട്ടേ..." ദാവണി തുമ്പ് തെരുത്തു പിടിച്ചു കൊണ്ട് അവൾ നടന്നു... ശങ്കറിന് ചിരി വരുന്നുണ്ടായിരുന്നു.., വീട് എത്തിയതും ഒരു ഒറ്റമായിരുന്നു... "ഡീീ മാളു.. വൈകാതെ ഞാൻ വരുന്നുണ്ട്.... പെണ്ണ് ചോദിക്കാൻ.... ഒന്ന് ഒരുങ്ങി തന്നെ നിന്നെക്കണെടി..."

മുണ്ട് മടക്കിയുടുത്തവൻ പറഞ്ഞു... അവൾ തിരിഞ്ഞു നോക്കി.... അവളുടെ കണ്ണുകൾ വിടർന്നു... ശങ്കർ അവളെ നോക്കി കണ്ണിറുക്കി.... അവൾ ചിരിച്ചു കൊണ്ട് ഓടി അകന്നു.... ആ ചിരി അവനിൽ.....  🎶നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..🎶 തന്റെ നെഞ്ചിൽ ചാരി ഇരിക്കുന്ന അച്ചുവിന്റെ നെറുകയിൽ തലോടി കൊണ്ടിരിക്കുകയാണ് ബദ്രി.... തൊട്ടപ്പുറത്ത് ശങ്കർ പാടുന്നുണ്ട്... ഇച്ചുവും അവന്റെ അടുത്ത് ഇരിപ്പുണ്ട്.... ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും കൂടെ ഉമ്മറത്ത് കൂടിയതാണ്.... 🎶തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ.... എന്തിനീ നാണം... തേനിളം നാണം...🎶 ശങ്കറിന്റെ ശബ്ദം ഇളം വെയിൽ തങ്ങി നിന്ന അന്തരീക്ഷത്തിൽ ഒഴുകി നടന്നു.... അച്ചു പാട്ട് ആസ്വദിച്ചു കൊണ്ട് ബദ്രിയോട് പറ്റി ചേർന്നു... "ഡാ... ഞാൻ ഇറങ്ങുവാ... നൈഷു കാത്തിരിക്കുന്നുണ്ടാവും....." ഇച്ചു ഫോണിൽ നോക്കി കൊണ്ട് എഴുനേറ്റു...

"ഓക്കേ ഡാ.. എന്നാ വിട്ടോ..." ബദ്രി അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് അവനോട് പറഞ്ഞു... ഇച്ചുവിന്റെ ബുള്ളറ്റ് ഗേറ്റ് കടന്നു പോയതും മറ്റൊരു കാർ വീട്ടു മുറ്റത്ത്‌ വന്നു നിന്നു... ബദ്രി സംശയത്തോടെ അങ്ങോട്ട് നോക്കി... കാർ കണ്ടപ്പോൾ മനസ്സിലായി ദത്തനാണെന്ന്..... ചിരിച്ചു കൊണ്ട് അവൻ അയാളെ നോക്കി... കാറിൽ നിന്ന് ദത്തനൊപ്പം ഇറങ്ങി വന്ന പത്മയെ കണ്ടപ്പോൾ ചുണ്ടിലെ പുഞ്ചിരി മായ്ഞ്ഞു... അവരെ കണ്ട് അച്ചു അവനെ പേടിയോടെ ചുറ്റി പിടിച്ചു..... ദത്തൻ കാറിൽ ചാരി നിന്നതേ ഒള്ളൂ.... പത്മ ഉമ്മറത്തേക്ക് കയറി വന്നു,.. അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ബദ്രി എഴുനേറ്റു... "എന്താ അമ്മേ...??" പത്മയോട് ബദ്രി തിരക്കി... "അത്... അത് മോനെ....." പത്മ ഒന്ന് വിക്കി കൊണ്ട് മുറ്റത്ത്‌ നിൽക്കുന്ന ദത്തനെ നോക്കി... ബദ്രി അവരെ ഉറ്റു നോക്കി... "മോനെ... അടുത്ത ആഴ്ചയല്ലേ ആ കേസിന്റെ... അവസാന വിധി പറയൽ..." പത്മ പറഞ്ഞു തീർക്കാൻ വിഷമിച്ചു... "അതേ ..." ബദ്രിയുടെ നോട്ടം ദത്തനിൽ എത്തി നിന്നു... "മോനെ... അമ്മയോട് ഇഷ്ടമുണ്ടേൽ..." "മതി... നിർത്ത്......" ബാക്കി പറയും മുന്നേ ബദ്രി കൈകൾ ഉയർത്തി തടഞ്ഞു.....

"പറയാൻ വന്ന കാര്യം മനസ്സിലായി,... ജീവൻ പോകേണ്ടി വന്നാലും ബദ്രി വാക്ക് മാറ്റില്ല...." "എന്നേക്കാൾ വലുതാണോ കണ്ണാ നിനക്ക് നീ കൊടുത്ത വാക്ക്...." പത്മയുടെ ശബ്ദം ഇടറി.... ബദ്രി മറ്റെങ്ങോ നോക്കി നിന്നു.. "വരാൻ പോകുന്ന കോടതി വിധിയും പ്രതീക്ഷിച്ച് ഒരു കുടുംബം ഇരിപ്പുണ്ട് അമ്മേ....മകന്റെ ജീവിതം ഇല്ലാതാക്കിയവരെ നീതിക്ക് മുന്നിൽ കൊണ്ട് വരാൻ.... അവരെ കൈ വിടാൻ എനിക്ക് കഴിയില്ല.... ഹരീടെ അച്ഛൻ പറഞ്ഞത് കേട്ട് അമ്മ എന്റെ മുന്നിൽ ഇങ്ങനെ തരം താഴരുതായിരുന്നു....." അവൻ അത്രയും പറഞ്ഞു മുഖം വെട്ടിച്ചു... "ഞാൻ നിനക്ക് ആരുമല്ലേ...??" പത്മയുടെ ശബ്ദം ഉയർന്നു.. "എന്റെ അമ്മയാണ്....പക്ഷേ ഇപ്പോ പറഞ്ഞത് നടക്കില്ല....." "ഉറപ്പാണോ കണ്ണാ....." "ഉറപ്പ്....," അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു... പത്മ അവനെ ഉറ്റു നോക്കി... "ഈ കാര്യം പറയാനാണ് വന്നതെങ്കിൽ ഭർത്താവിനെയും കൂട്ടി അമ്മക്ക് പോകാം...." "പോകുവാ.... ഇനി വരുന്നില്ല... ഇങ്ങോട്ട്.. ഒന്നും അന്വേഷിക്കുന്നുമില്ല.... എന്നെ നിനക്ക് ഒരു വിലയും ഇല്ലാലോ...." പത്മ കണ്ണുകൾ തുടച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.. കാറിൽ കയറി ഇരുന്നു.. ദത്തൻ ബദ്രിയെ നോക്കി പുച്ഛിച്ചു കൊണ്ട് കാറിൽ കയറി.... അമ്മയുടെ പെട്ടന്നുള്ള മാറ്റം എന്ത് കൊണ്ടാണെന്നു അവന് മനസിലായില്ല .. അച്ചുവിന്റെ കൈകൾ അവനെ ചുറ്റി വരിഞ്ഞു... "കിണ്ണൻ കരയണ്ട... കിണ്ണന് അച്ചു ഉണ്ടല്ലോ....." ................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story