ഈ മഴയിൽ....❤️ പാർട്ട്‌ 38

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"നൈഷു............" ഇച്ചു വാതിലിൽ തട്ടി വിളിച്ചു.... "ഈ പെണ്ണിത് എവിടെ പോയി കിടക്കാ....." അവൻ പിറു പിറുത്തു കൊണ്ട് കാളിങ് ബെല്ലിൽ വിരൽ അമർത്തി.... "നൈഷു.... ഡീീ..." ദേഷ്യത്തോടെ വിളിച്ചു കൊണ്ട് വാതിലിന്റ ഹാൻഡിലിൽ പിടിച്ചു തിരിച്ചതും വാതിൽ തനിയെ തുറന്നു... ഇത് ലോക്ക് അല്ലായിരുന്നോ.... അവൻ ഒന്ന് ചിന്തിച്ചു.... പിന്നെ നെഞ്ചിടിപ്പോടെ അകത്തേക്ക് ഓടി.... "നൈഷു.... ഡീീ... നൈഷു..." ഹാളിലേക്ക് കടന്നു ചെന്നവൻ ഉറക്കെ വിളിച്ചു.... പിന്നെ എന്തോ ഓർത്തപോലെ ബെഡ്‌റൂമിലേക്ക് ചെന്ന് നോക്കി.... ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട് അവൾ..... ദൃതിയിൽ അടുത്തേക്ക് ചെന്നു വിളിച്ചു... "നൈഷു....." മുഖം എത്തി നോക്കിയപ്പോൾ ആള് നല്ല ഉറക്കമാണ്.... ആ മുഖം കണ്ടപ്പോൾ വന്ന ദേഷ്യം എങ്ങോ പോയി..... ചെറു ചിരിയോടെ അവളുടെ തുടുത്ത മുഖത്ത് തലോടി... "ഡീീ......." പതിയെ കവിളിൽ തട്ടി... "മ്മ്മ്........" അവളൊന്നു കുറുകി കൊണ്ട് അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു... "നൈഷു... എണീറ്റെ.... ഡീീ...." അവന്റെ ശബ്ദം ഒന്നുയർന്നപ്പോൾ അവൾ ഞെട്ടി കൊണ്ട് എഴുനേറ്റ് ഇരുന്നു... "ഇ... ഇച്ചൂക്കാ വന്നോ...." ബെഡിൽ കിടന്ന ഷാൾ തലയിലൂടെ ഇട്ടവൾ അവനോട് ചോദിച്ചു... "ഉറങ്ങാൻ ആണേൽ ഡോർ ലോക്ക് ചെയ്തിട്ട് കിടന്നൂടെ നൈഷു....."

കയ്യിലെ വാച് അഴിച്ചു ടേബിളിൽ വെച്ചവൻ ചോദിച്ചു... "സോറി.... ചെറിയ തലവേദന ... ഉറങ്ങണം ഒന്ന് കരുതി കിടന്നതല്ല...." ചുണ്ട് ചുളുക്കി കൊണ്ട് അവന്റെ അവനെ പുറകിലൂടെ ചുറ്റി പിടിച്ചു.... ഇച്ചു അവളെ മുന്നിലേക്ക് വലിച്ചിട്ടു.... "എന്നിട്ട് തലവേദന മാറിയോ...?? മ്മ്...." നെറുകയിൽ അരുമായി ചുംബിച്ചു കൊണ്ട് അവൻ ചോദിച്ചു... അവൾ പുഞ്ചിരിയോടെ തലയാട്ടി.... "നീ വല്ലതും കഴിച്ചോ...?? ഞാൻ ബദ്രിയുടെ വീട്ടിൽ നിന്ന് കഴിച്ചു...." അത് കേട്ടപ്പോൾ ആ ഉണ്ടമുഖത്ത് പരിഭവം വന്ന് മൂടുന്നത് അവൻ കണ്ടു.... "അവരെല്ലാം നിർബന്ധിച്ചപ്പോൾ എങ്ങനെയാ വേണ്ടെന്ന് പറയാ.... ഇടക്ക് അവിടെന്ന് കഴിച്ച് ശീലം ആയി പോയി...." നൈശുവിന്റെ മുഖം കയ്യിൽ എടുത്തവൻ ശബ്ദം താഴ്ത്തി പറഞ്ഞു.... "മ്മ്... സാരല്ല്യ...." പറയുമ്പോഴും ആ മുഖത്ത് തെളിച്ചമില്ലായിരുന്നു... ക്ലാസ്സ്‌ കഴിഞ്ഞു ഫ്രണ്ട്സിന്റെ കൂടെ ഇരുന്നു ഫുഡ്‌ കഴിക്കാതെ ഓടി വന്നതാണ് ഒരുമിച്ചു കഴിക്കാൻ... അവളുടെ ഉള്ളിൽ ഒരു കുഞ്ഞു സങ്കടം.... "അല്ലേൽ എനിക്ക് കൂടെ വിളമ്പിക്കോ... എന്റെ ഉണ്ടച്ചി എന്നെ കാത്തിരുന്നതല്ലേ..."

അരയിലൂടെ ചുറ്റി പിടിച്ചവളെ ഒന്ന് കൂടെ അരുകിലേക്ക് ചേർത്ത് നിർത്തി.... ആ മുഖം വിടർന്നു.... ഒരു പരിഭവവുമില്ലാതെ.... "എന്നാ ഞാൻ എടുത്തു വെക്കാം...." സന്തോഷത്തോടെ അവൾ തിരിഞ്ഞു നടന്നതും ഇച്ചു അവളെ പിടിച്ചു വെച്ചു... "എന്താ...." "മ്മ്ഹ്ഹ്... ഒന്നുല്ല്യ....." കണ്ണിറുക്കി കൊണ്ട് അവൻ അവളെ കൈകളിൽ കോരിഎടുത്തു.... "അയ്യേ... ഇച്ചൂക്കാ താഴെ ഇറക്ക്...." ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു.... "ഇല്ല മോളേ.... ഇന്ന് ഞാൻ വിളമ്പാന്നെ...." അവളെ ഒന്ന് കൂടെ അണച്ചു പിടിച്ചു കൊണ്ട് അവൻ ഹാളിലേക്ക് നടന്നു.... ചിരിയോടെ അവൾ അവന്റെ നെഞ്ചിൽ മുഖം അടുപ്പിച്ചു... "എനിക്ക് ഒരു കാര്യം പറയാനുണ്ട്....??" ചെയറിൽ കൊണ്ടിരുത്തിയപ്പോൾ അവൾ പറഞ്ഞു... ഇച്ചു പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചു.... "ആഹാ ഇന്ന് നെയ്‌ച്ചോറാണോ.... കൊള്ളാലോ... ഇതൊക്കെ എപ്പോ ഉണ്ടാക്കി...." അവളെ പറയാൻ വിടാതെ ടേബിളിൽ ഇരുന്ന പാത്രം തുറന്നു നോക്കി അവൻ ചോദിച്ചു.... "അതൊക്കെ ഉണ്ടാക്കി.... ഇന്ന് നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞു...." അവൾ അവനെ അടുത്ത് പിടിച്ചിരുത്തി....

"ആഹാ ഇത് കുറെ ഉണ്ടല്ലോ...." അവൻ പത്രങ്ങൾ ഓരോന്നായി തുറന്നു നോക്കി... ഒന്നിൽ നിറയെ മിട്ടായി ആയിരുന്നു...മറ്റൊന്നിൽ അവന്റെ ഫേവറിറ്റ് ജിലേബി ലഡ്ഡു.... ഇതെല്ലാം കണ്ട് ഇച്ചു മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി... നൈഷു ചിരിയോടെ അവനെ നോക്കി ഇരിക്കുകയയാണ്.. അവൻ മറ്റൊരു പത്രം തുറന്നു നോക്കി.... അതിൽ ഉള്ളത് കണ്ട് അവന്റെ കണ്ണ് മിഴിഞ്ഞു... "Hey......" വിശ്വസിക്കാൻ ആകാതെ അവൻ അവളെ നോക്കി.... അപ്പോഴേക്കും അവൾ അവന്റെ വായിലേക്ക് ലഡ്ഡു വെച്ച് കൊടുത്തിരുന്നു... ഇച്ചു ഒരു നിമിഷം ശ്വാസം അടക്കി പിടിച്ചു കൊണ്ട് മൂടി തുറന്ന പത്രത്തിലേക്ക് നോക്കി... ഒരു പ്രെഗ്നസി ടെസ്റ്ററും * haii dady * എന്നെഴുതിയ പിങ്ക് കളർ കാർഡും.... ഇച്ചു നെഞ്ചിടിപ്പോടെ നൈഷുനെ നോക്കി... അവളൊന്നു തലയാട്ടി.... ഒരു കാറ്റ് പോലെ അവൻ അവളെ വാരി പുണർന്നു... മുഖത്ത് ചുംബനപ്പൂക്കൾ വിരിയിച്ചു.... വീണ്ടും ആ മുഖം നെഞ്ചോട് അടുപ്പിച്ചു.... "എപ്പോ അറിഞ്ഞു....??" "രാവിലെ കോളജിൽ പോയപ്പോൾ ചെറിയ സംശയം അമ്മാളുവിനോട് പറഞ്ഞപ്പോൾ അവളാണ് ടെസ്റ്റ്‌ ചെയ്യാൻ...

അതറിഞ്ഞപ്പോൾ ഇങ്ങ് പോന്നു.... ആരോടും പറയാതെ...." സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു..... അവന്റെയും.... "എ... എനിക്ക്... എന്തോ...ഞാൻ... എന്താ പറയാ... വല്ലാത്തൊരു സന്തോഷം.." സന്തോഷം കൊണ്ട് അവന് എന്തൊക്കെ ചെയ്യണം എന്ന് അറിയില്ലായിരുന്നു.... "ഞാൻ... ഞാൻ അവന്മാരോട് പറയട്ടെ....' "മ്മ്...." അവന്റെ നെഞ്ചോട് ചേർന്ന് കിടന്നവൾ മൂളി... ഇച്ചു ഫോൺ എടുത്തു ബദ്രിയെ വിളിച്ചു... "കിണ്ണാ....ഉറക്കം വരുന്നു......" എക്സാം പേപ്പേഴ്സ് നോക്കി കൊണ്ടിരുന്ന ബദ്രിയുടെ മടിയിലേക്ക് അവൾ കയറി ഇരുന്നു.... "ഇത് ഇപ്പോ കഴിയും അച്ചൂട്ട്യേ....." അവന്റെ നെറുകയിൽ കവിൾ ചേർത്ത് വെച്ചുവൻ ജോലി തുടർന്നു.... അവന്റെ നെഞ്ചിലെ ചൂടിൽ അവളുടെ കണ്ണുകൾ കൂമ്പി അടയാൻ വെമ്പി.... "അച്ചൂട്ടാ... ഉറങ്ങല്ലേ....ഇതിപ്പോ കഴിയും ഉറങ്ങും മുന്നേ കഴിക്കാൻ ഗുളികയുണ്ട്..." ബദ്രി കരുതലോടെ പറഞ്ഞു... "അച്ചൂന് ഉറക്കം വരുന്നുണ്ട് കിണ്ണ...." "ആണോ.. എന്നാ വേഗം പോയി കിടക്കാം....." ബദ്രി പേപ്പർ എല്ലാം മാറ്റി വെച്ച് അവളെ കയ്യിൽ വാരി എടുത്തു റൂമിലേക്ക് നടന്നു... ബെഡിൽ കൊണ്ടിരുത്തി... "അച്ചൂന് മരുന്നു വേണ്ട കിണ്ണാ...." മരുന്ന് എടുക്കാൻ തിരിഞ്ഞ അവനോട് അവൾ വിളിച്ചു പറഞ്ഞു.. "അതെങ്ങനെ ശെരിയാവും അച്ചൂട്ട്യേ.... അസുഖം മാറണ്ടേ... ഇല്ലേൽ അന്നാളത്തെ പോലെ ശ്വാസം മുട്ടും....."

അവൻ അതും പറഞ്ഞു അവൾക്ക് നേരെ മരുന്നു നീട്ടി ആദ്യം കുറച്ച് മടി കാണിച്ചെങ്കിലും പിന്നെ അവൾ അത് വാങ്ങി കഴിച്ചു.... അവളെ നെഞ്ചോട് ചേർത്ത് കിടത്തി ഉറക്കി....  "ഭഗവാനെ...ഇനിയും എന്നെ ഇങ്ങനെ സങ്കടപെടുത്തല്ലേ....എനിക്കൊരു ഉത്തരം താ ഉണ്ണിയേട്ടനെ എനിക്ക് സ്നേഹിക്കാൻ കഴിയുമോ...?? " ഭഗവാന്റെ മുന്നിൽ കൈ കൂപ്പുമ്പോൾ അമ്മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... മിഴികൾ തുടച്ചവൾ പ്രദക്ഷിണം വെച്ച് നടന്നു വരുമ്പോൾ കണ്ടു ശ്രീകോവിലിനു മുന്നിൽ കണ്ണുകൾ അടച്ചു പ്രാർത്ഥിക്കുന്ന ബദ്രിയെ...അവന്റെ തൊട്ട് അടുത്ത് അച്ചുവും.... പുറകിൽ ശങ്കറും അപ്പുവും രാമച്ചനും ഉണ്ട്.... ബദ്രി വിഷ്ണു ഭാഗവാനിൽ നിന്ന് മിഴികൾ മാറ്റി പുഞ്ചിരിയോടെ അച്ചുവിനെ നോക്കി.... "എന്താ കിണ്ണാ നോക്കണേ....??" പ്രാർത്ഥിക്കുന്നതിനിടയിൽ ഒരു കണ്ണ് തുറന്നു പിടിച്ചവൾ നിഷ്കളങ്കമായ് ചോദിച്ചു...... ബദ്രി ചിരിയോടെ പോക്കറ്റിൽ നിന്ന് ഒരു ആലില താലിയെടുത്തു..... "ഇത് അച്ചൂനുള്ള സമ്മാനമാണോ..??" "അതേ., എന്റെ അച്ചൂട്ടിക്ക് മാത്രം ഉള്ളത്...." അവൻ ആദ്യമായി അവളെ പ്രണയത്തോടെ നോക്കി...

"കെട്ടി തരട്ടെ.. ഞാനിത്... മ്മ്...." കൊച്ചു കുട്ടികളോട് ചോദിക്കും പോലെ അവൻ ചോദിച്ചു... "മ്മ്......" അവളൊന്നുകൂടെ അവനോട് ചേർന്ന് നിന്നു.... പെട്ടെന്ന് ആൾക്കൂട്ടത്തിലൂടെ നടന്നു നീങ്ങിയ ആരെയോ കണ്ട് അവൾ എത്തി നോക്കി... "ദേ കിണ്ണാ അച്ചൂന്റെ അച്ഛൻ...." അവൾ പുറത്തേക്ക് ചൂണ്ടി.... അവൻ തിരിഞ്ഞു നോക്കി... ആരെയും കണ്ടില്ല.... അവൾക്ക് തോന്നിയതാവും എന്ന് ഓർത്തു കൊണ്ട് ബദ്രി അവളുടെ കഴുത്തിൽ താലിചാർത്തി❤️ ഒരു നുള്ള് സിന്ദൂരം അവളുടെ നെറുകയിൽ വീണപ്പോൾ ഒഴിഞ്ഞു നിന്ന അമ്മാളുവിന്റെ കണ്ണിൽ നിന്ന് കണ്ണ് നീർ ഒഴുകി വീണു... ഇതേ സമയം ഊട്ടുപുരയുടെ അടുത്ത് ഒന്നുമറിയാതെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു അവളുടെ അച്ഛൻ.... തന്റെ മകൾ തൊട്ടടുത്തുണ്ടെന്ന് അറിയാതെ..... അവന്റെ വിരലാൽ ചുവന്ന സീമന്ത രേഖയിൽ വിരൽ ഉഴിഞ്ഞവൾ അവനെ നോക്കി... "കുറി എന്തിനാ കിണ്ണാ ഇവിടെ ഇട്ടേ...." ചുണ്ട് ചുളുക്കി അവൾ ചോദിച്ചു.... "അതോ... അച്ചൂട്ടി കിണ്ണന്റെ ആണെന്ന് അറിയാൻ വേണ്ടിയാ..... ഇത് എന്നും ഇവിടെ ഉണ്ടാകണം... ഉണ്ടാവില്ലേ...?? മ്മ്...." അത്രയും പറഞ്ഞവൻ അവളെ അണച്ചു പിടിച്ചു... ഭഗവാനെ സാക്ഷി നിർത്തി നെറ്റിൽ പ്രണയത്തോടെ ചുംബിച്ചു.....

അമ്പലത്തിൽ നിന്നിറങ്ങിയപ്പോൾ കണ്ടു ആലിൻ ചുവട്ടിൽ നിൽക്കുന്ന ഇച്ചുവിനെയും നൈഷുവിനെയും.... ബദ്രി അച്ചുവിന്റെ കയ്യും പിടിച്ച് അങ്ങോട്ട്‌ ചെന്നു... "എന്താടാ ഇവിടെ നിന്നത്.. അങ്ങോട്ട്‌ വരായിരുന്നില്ലേ..." "ഞങ്ങൾ ഇപ്പൊ വന്നതേ ഒള്ളൂടാ... ഇവിടെ ഹോസ്പിറ്റലിൽ കാണിക്കണം....അതിനും കൂടെ ഇറങ്ങിയതാ...." അടുത്ത് നിന്ന നൈശുവിനെ ചേർത്ത് പിടിച്ച് ഇച്ചു പറഞ്ഞു.... "നൈഷുത്താ പാൽപായസം ആണ് കുടിച്ചോ...." അപ്പു ഓടി ചെന്ന് കയ്യിലെ പത്രം നൈഷുന് നീട്ടി... നൈഷു കൊതിയോടെ അത് വാങ്ങി വായിലേക്ക് ഒഴിച്ചു.... "കുഞ്ഞാവക്ക് വേണ്ടി ഞാനും പ്രാർത്ഥിച്ചിട്ടുണ്ട്.... ഇന്ന് രണ്ട് പേരും കൂടെ വീട്ടിലേക്ക് വരണം..." അപ്പു നൈഷുനോട്‌ പറഞ്ഞു... രാമച്ചൻ ചെന്ന് അപ്പുവിനെ ചേർത്ത് പിടിച്ചു... "കണ്ടോടാ ചെക്കന് കാര്യവിവരം ഉണ്ട്...." അത് കേട്ട് അപ്പു ബദ്രിയെ നോക്കി. ഇതൊക്കെ എന്ത്... എന്നാ ഭാവത്തിൽ.... "എന്താ നൈഷു നിന്റെ മുഖത്ത് ഒരു വാട്ടം.... വീട്ടിലെ കാര്യം ഓർത്തിട്ടാണോ ." ബദ്രി നൈഷുനോട്‌ ചോദിച്ചു.... മുഖത്ത് ഒരു ചിരി വരുത്തി അവൾ തലയാട്ടി.. "കുഞ്ഞാവ എവിടെയാ...." ബദ്രിയുടെ കയ്യിൽ വലിച്ചു കൊണ്ട് അച്ചു കൊണ്ട് അച്ചു ചോദിച്ചു... "കുഞ്ഞാവ ദേ ഇവിടെ...??" ബദ്രി നൈശുവിന്റെ വയറിലേക്ക് ചൂണ്ടി.... അച്ചുവിന്റെ മിഴികൾ വിടർന്നു...

"ഇവിടെയാണോ.... ഞാൻ തൊടട്ടെ വാവയെ...." അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചവൾ നൈഷുവിനെ ഇടം കണ്ണിട്ട് നോക്കി... നൈഷു ചിരിയോടെ അവളുടെ കൈ എടുത്തു തന്റെ വയറിൽ വെച്ചു...., അച്ചു നിഷ്കളങ്കമായ് ചിരിച്ചു കൊണ്ട് കൈ പുറകിലേക്ക് വലിച്ചു.. ബദ്രിയുടെ അടുത്തേക്ക് നീങ്ങി നിന്നു.... "എന്നാ ഹോസ്പിറ്റലിൽ പോയി രണ്ട് പേരും വീട്ടിലേക്ക് പോര്.... ഞങ്ങൾ ഇറങ്ങുവാ...." രാമച്ചൻ പറഞ്ഞു... "മ്മ്.. ശെരി..." "നീ എങ്ങനാ പോണേ...??" "ബുള്ളറ്റിലാ രാമച്ചാ..." "എന്റെ കാറിൽ പൊക്കോ... ദാ കീ...." അയാൾ അവന് കീ കൊടുത്തു.... അനുസരണയോടെ അത് വാങ്ങി ഇച്ചു നൈഷുനേയും കൂട്ടി നടന്നു....  രാത്രി കിടക്കാൻ നേരം റൂമിലേക്ക് ചെന്നപ്പോഴും കണ്ടു നെറ്റയിലെ സിന്ദൂരത്തിൽ വിരലോടിക്കുന്ന അച്ചുവിനെ..... "എന്താ അച്ചൂട്ട്യേ കാണിക്കണേ...." "നോക്ക് കിണ്ണാ " കയ്യിൽ പറ്റിയ സിന്ദൂരം അവൾ അവന് കാട്ടി കൊടുത്തു.... ബദ്രി അവൾക്ക് അടുത്ത് ചെന്നിരുന്ന് കുങ്കുമ പടർന്ന അവളുടെ വിരലുകളിൽ ഓരോന്നിലായി ചുംബിച്ചു.... "മുറ്റത്ത്‌ നിക്കണ പൂവിന്റെ അതേ കളർ അല്ലെ കിണ്ണാ....." "മ്മ്.... എന്റെ പ്രണയത്തിന്റെ നിറം...." അവൻ അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി.... "പ്രണയമോ... അതെന്താ...??" ബദ്രി അവളുടെ കഴുത്തിൽ പറ്റി ചേർന്ന താലി എടുത്ത് അതിൽ ചുണ്ട് അമർത്തി... "ദേ ഇതാണ് പ്രണയം.... എന്റെ അച്ചുവിനോടുള്ള കിണ്ണന്റെ പ്രണയം...." അവൻ അവളെ നെഞ്ചോട് അടുപ്പിച്ചു.... പ്രണയമായിരുന്നു അവന്....അവളുടെ നെറുകയിൽ ചുവന്ന കുങ്കുമം പോലെ ചുവന്നു പൂത്ത ഭ്രാന്ത്....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story