ഈ മഴയിൽ....❤️ പാർട്ട്‌ 39

ee mazhayil

എഴുത്തുകാരി: ✍ ആൻവി

അമ്മ....!!! കോളേജിലേക്ക് പോകും വഴി...റോഡരികിലൂടെ നടന്നു വരുന്ന പത്മയെ കണ്ട് ബദ്രി ബ്രേക്ക്‌ ചവിട്ടി.... "അമ്മാ......." ജിപ്സിയിൽ നിന്നിറങ്ങി അവൻ വിളിച്ചു.... അവന്റെ വിളി കേട്ട് പത്മ തിരിഞ്ഞു നോക്കി.... പിന്നെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു.... "അമ്മേ....." വേഗത്തിൽ ചെന്ന് ആ കൈകളിൽ പിടിച്ചു വെച്ചു... "അമ്പലത്തിലേക്ക് ആണോ... ഞാൻ കൊണ്ടാക്കി തരാം ...." ബദ്രി ശബ്ദം താഴ്ത്തി പറഞ്ഞു... "വേണ്ട... ഞാൻ നടന്നു പൊക്കോളാം...." ഒട്ടും സൗമ്യമായിരുന്നില്ല മറുപടി.... ബദ്രി കുറച്ച് നേരം അവരെ നോക്കി നിന്നു... "ഇപ്പോഴും വാശിയിലാണോ അമ്മേ....??" അവൻ ആ മുഖത്തേക്ക് ഉറ്റുനോക്കി.... പത്മ മറുപടി കൊടുത്തില്ല... ബദ്രി പുഞ്ചിരിച്ചു.... "അമ്മ കൂടെ എന്നെ തോൽപ്പിക്കുകയാണോ...??" അവന്റെ സ്വരത്തിൽ ദയനീയത കലർന്നു... "നിനക്ക് എന്റെ വാക്കിന് വിലയില്ലല്ലോ..... കേസ് എന്നും പറഞ്ഞു നടപ്പല്ലേ...." "അമ്മയുടെ മാറ്റം ഞാൻ മനസിലാക്കുന്നു...." "എനിക്കൊരു മാറ്റവുമില്ല കണ്ണാ...." "മാറിയപോലെ എനിക്ക് തോന്നി...." അവൻ അവരുടെ മുഖത്തേക്ക് ഉറ്റുനോക്കി.. "നീ പിന്മാറാൻ തീരുമാനിച്ചോ...?" "എനിക്ക് അതിന് കഴിയില്ല അമ്മേ.....??" "ഓ....അമ്മയുടെ കെട്ടുതാലി പോയാലും നിനക്ക് ജയിക്കണം അല്ലെ....??"

പത്മ പറഞ്ഞത് കേട്ട് ബദ്രി കാര്യം മനസിലാകാതെ മുഖം ചുളിച്ചു... ഏകദേശം കാര്യത്തിന്റെ കിടപ്പ് വശം അവന് മനസിലായി.... "അമ്മക്ക് ഒരു വിലയും തരാത്ത അയാളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ ബേധം ആ താലി ഊരി കളയുന്നതാ....." പറഞ്ഞു തീരും മുന്നേ അവന്റെ കവിളിൽ അമ്മയുടെ കൈ ശക്തിയിൽ പതിഞ്ഞു.... ബദ്രി ഒരു നിമിഷം തറഞ്ഞു നിന്നു.. അവന്റെ കണ്ണുകൾ ചുവന്നു.... പത്മ കത്തുന്ന ഒരു നോട്ടം നോക്കി തിരിഞ്ഞു നടന്നു.... ബദ്രിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി..... അവൻ സങ്കടത്തെ പിടിച്ചടക്കി കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു...  "ഇത് കഴിക്ക് നൈഷു....." "വേണ്ട ഇച്ചൂക്കാ.... ഛർദിക്കും...." നൈഷു മടിയോടെ പറഞ്ഞു.... "ശെരി വേണ്ട... ഈ ജ്യൂസ്‌ കുടിക്ക്..... ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ല...." ഇച്ചു ഗ്ലാസിലേക്ക് ജ്യൂസ്‌ പകർന്നു കൊണ്ട് അവൾക്ക് നീട്ടി.. അവൾ ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി... ഇച്ചു അവളുടെ വലത്തേ കണ്ണിൽ അരുമയായി ചുംബിച്ചു.... അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങി കുടിച്ചു..... "ഇന്ന് ജോലിക്ക് പോണില്ലേ ഇച്ചൂക്ക..??"

"മ്മ്... പോണം... പക്ഷെ പോകാനൊരു മടി... നിന്നെ ഇവിടെ ഒറ്റക്ക് ആക്കി പോകാൻ തോന്നുന്നില്ലടി...." അവളുടെ അണിവയറിൽ തലോടി കൊഞ്ചലോടെ പറഞ്ഞു... നൈഷു അവന്റെ നെറ്റിയിൽ ചുംബിച്ചു.. ആ മുഖം മാറോട് അടുപ്പിച്ചു.... "ഉമ്മയെ കാണാൻ തോന്നുണ്ടോ നൈഷു...??' മുഖം ഉയർത്തി അവൻ ചോദിച്ചു... അവൾ ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി.... "ഒരു ദിവസം നമുക്ക് പോയി കാണാം.. നിന്റെ ഉപ്പ വീട്ടിൽ ഇല്ലാത്തപ്പോൾ..." കളിയായി പറഞ്ഞു കൊണ്ട് അവൻ അവളുടെ കഴുത്തിൽ മുഖം ഉരസി.... പുറത്ത് ശങ്കർ ഹോൺ നീട്ടി അടിച്ചു... "ആഹാ അവൻ വന്നു...." ഇച്ചു തല ചൊറിഞ്ഞു കൊണ്ട് എഴുനേറ്റു.... "ഞാൻ പോയിട്ട് വരാം.... നീ റസ്റ്റ്‌ എടുക്ക്.... പിന്നെ ഒറ്റക്ക് എന്നാ ഓർമ വേണം... ഡോർ മലർക്കേ തുറന്നിട്ട് ഉറക്കം വേണ്ട.... ഡോർ ചെയ്തേക്കണം..." ഇറങ്ങാൻ നേരം ഇച്ചു അവളെ അണച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.... നൈഷു ചിരിയോടെ തലയാട്ടി.... "എന്നാ അകത്തേക്ക് കയറി ഡോർ ലോക്ക് ആക്കിക്കോ.... ബൈ...." ഒരിക്കൽ കൂടെ നെറുകയിൽ മുകർന്നു കൊണ്ട് ഇച്ചു പുറത്തേക്ക് ഇറങ്ങി പോയി...

"എന്താടാ മുഖത്ത് പതിവില്ലാത്ത ചിരി.... മ്മ്... എന്താ വിശേഷം..." ശങ്കറിന്റെ ബൈക്കിന്റെ പുറകിൽ കയറി ഇരുന്ന് ഇച്ചു ചോദിച്ചു... "എനിക്കെന്ത് വിശേഷം വിശേഷം മുഴുവൻ നിനക്കല്ലേ....ജൂനിയർ ഇച്ചുവോ നൈഷുവോ വരാൻ പോകുന്നതിന്റെ ചിലവ് വേണം മോനെ......" അത് പറയുമ്പോഴും ശങ്കറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. "സത്യം പറ ശങ്കര... എന്താ നിന്റെ ഈ കള്ള ചിരിയ്ക്ക് പുറകിൽ....മ്മ്...." ശങ്കറിന്റെ തോളിൽ തലചായ്ച്ചു കൊണ്ട് ഇച്ചു ചോദിച്ചു... "മാളൂന്റെ കാര്യം ഞാൻ വീട്ടിൽ സൂചിപ്പിച്ചു.. ഏകദേശം ഓക്കേ ആണ്... ഇനി അച്ഛൻ ചോദിക്കാം എന്ന് പറഞ്ഞിട്ടുണ്ട്....." അൽപ്പം ചമ്മലോടെയാണ് ശങ്കർ അത് പറഞ്ഞത്... "ആഹാ.. പൊളി മച്ചാ.... വെറുതെ അല്ല ചുമ്മാ ചിരിചോണ്ട് നിന്നെ...." ഇച്ചു അവന്റെ വയറിൽ ഇക്കിളിയിട്ടു കൊണ്ട് പറഞ്ഞു... ശങ്കർ പൊട്ടിചിരിച്ചു.....  "മോഹൻ.... ഇത് നടക്കും എന്ന് തോന്നുന്നില്ല...അവൻ കേസിൽ നിന്ന് പിന്മാറില്ല....." ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് വലിച്ചെറിഞ്ഞു കൊണ്ട് ദത്തൻ മോഹനേ നോക്കി... "തന്റെ ചെറുക്കൻ തന്നെയല്ലേ... എന്നിട്ട് അവൻ തന്റെ വാക്കിന് വിരൽ കല്പിക്കുന്നില്ലല്ലോ...." മോഹൻ പുച്ഛത്തോടെ ദത്തനെ നോക്കി... ദത്തൻ ഒന്നും മിണ്ടിയില്ല ദേഷ്യത്തോടെ മറ്റെങ്ങോ നോക്കി നിന്നു...

"അങ്കിൾ... അച്ഛൻ പറഞ്ഞിട്ട് അമ്മയെ കൊണ്ട് പറയിപ്പിച്ചിട്ട് പോലും അവൻ കേട്ടില്ല..." ഗ്ലാസ്സിലെ മദ്യം വായിലേക്ക് ഒഴിച്ച് കൊണ്ട് ഹരി അവർക്ക് അടുത്തേക്ക് ചെന്നു... "പിന്നെ എന്ത് ചെയ്യും... ആ നാശം പിടിച്ചവൻ എങ്ങാനും കോടതിയിൽ എത്തിയാൽ എന്റെ മോൻ ജീവിതകാലം മുഴുവൻ അകത്ത് കിടക്കേണ്ടി വരും..." മോഹൻ മുഷ്ടി ചുരുട്ടി ചുമരിൽ ഇടിച്ചു.... "അല്ലെങ്കിൽ തന്നെ കിടപ്പാടം പോകും എന്നാ നിലയിലാണ്....ആ പെണ്ണിനെ കണ്ട് കിട്ടിയിട്ടില്ല... അതിനൊപ്പം ശേഖരൻ രക്ഷപെട്ടു.... അതിന്റെ ഇടയിൽ ഈ കേസും....." മോഹന്റെ കണ്ണുകൾ കുറുകി.... "കിടപ്പാടം.,ശേഖരൻ .., അതൊന്നും ഞങ്ങൾക്ക് അറിയില്ല... അറിയേണ്ട ആവശ്യവുമില്ല...." ഹരി താല്പര്യമില്ലാത്ത പോലെ പറഞ്ഞു... "ഇപ്പൊ എനിക്ക് എന്റെ മോനെ കേസിൽ നിന്ന് രക്ഷിക്കണം... അതിന് എന്ത് ചെയ്യാം.. നീ പറ...." ഹരി എന്തോ ആലോചിച്ചു കൊണ്ട് ദത്തനെ നോക്കി.... ദത്തൻ അവനെയും... "അവൻ കോടതിയിൽ എത്തരുത്... വഴിയിൽ വെച്ച് അവനെ തീർ....." "മോഹൻ......!!!" പറഞ്ഞു തീരും മുന്നേ ദത്തന്റെ ശബ്ദം ഉയർന്നു..... ഹരി അമ്പരന്നു കൊണ്ട് മോഹനെ നോക്കി... പിന്നെ ക്രൂരതയോടെ ചിരിച്ചു കൊണ്ട് ദത്തന്റെ അടുത്തേക്ക് ചെന്നു.. "അച്ഛൻ തെറ്റിധരിക്കണ്ട... ബദ്രിയെ ഒന്ന് തടഞ്ഞു വെക്കാം എന്നാണ് അങ്കിൾ ഉദ്ദേശിച്ചത്....

" ദത്തൻ വിശ്വാസം വരാതെ മോഹനേ നോക്കി.... "അങ്ങനെ ആണേൽ നല്ലത്..... വേറൊന്നും ചിന്ദിക്കണ്ട ... ഹരിക്കുട്ടാ നിന്നോടും കൂടെയ... തടഞ്ഞു വെച്ചാൽ മതി... അല്ലേൽ നീ അവനെ പിടിച്ചു ജയിലിൽ ഇട്ടോ... അല്ലാ... അല്ലാതെ ഒന്നും വേണ്ട....." ദത്തൻ ശകാരത്തോടെ പറഞ്ഞു.... ഹരി ഉള്ളിൽ ചിരിച്ചു കൊണ്ട് തലയാട്ടി.... ഇടം കണ്ണിട്ട് മോഹനെ നോക്കി.....  ബദ്രി അസ്വസ്ഥതയോടെ ആണ് വീട്ടിലേക്ക് വന്നത്.... "മോൻ എന്തെ നേരത്തെ വന്നത്....??" അവനെ കണ്ട് ദേവകി ചോദിച്ചു.. മറുപടി ഒന്നും പറയാതെ അവൻ അകത്തേക്ക് കയറി.... "കിണ്ണാ....." മുറ്റത്ത്‌ നിന്ന് അച്ചു കരഞ്ഞോടി വരുന്നത് കണ്ടു... ബദ്രി അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.... "കിണ്ണാ അച്ചൂനെ മിച്ചുന്റെ അമ്മ വഴക്ക് പറഞ്ഞു...." ഏങ്ങി കരഞ്ഞു കൊണ്ട് ഓടി വന്നു നെഞ്ചിലേക്ക് ചാരിയ അച്ചുവിനെ നോക്കാതെ അവൻ റൂമിലേക്ക് നടന്നു . "അച്ചൂനേം കൊണ്ട് പോയി... സങ്കടം വരുന്നു കിണ്ണാ...." കണ്ണ് തിരുമ്മി കരഞ്ഞു കൊണ്ട് അവൾ പിന്നാലെ ഓടി.... ഓടി ചെന്ന് ബദ്രിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു.... ബദ്രി ദേഷ്യത്തിൽ അവളുടെ കൈ തട്ടി മാറ്റി. "ഒന്ന് ശല്യപെടുത്താതെ പോവുന്നുണ്ടോ നാശം...." അവളുടെ കൈ തട്ടി മാറ്റി അവൻ അലറി.... അച്ചു ഞെട്ടി കൊണ്ട് ഒന്ന് കൂടെ അവനെ മുറുകെ പിടിച്ചു... അവളുടെ കരച്ചിലിന്റെ ആക്കം കൂടി....

"ഒന്ന് പിടിച്ചോണ്ട് പോകുന്നുണ്ടോ..??" അവൻ മുറുകിയ ശബ്ദത്തിൽ ദേവകിയോട് പറഞ്ഞു.... "അച്ചു മോള് വാ.... " ദേവകിയമ്മ ദൃതിയിൽ അച്ചൂനെ പിടിച്ചു വലിച്ചു... "പോ.... ഞാൻ വരൂല.... കിണ്ണന്റെ കൂടെയേ നിക്കൂ...." അവൾ ഒന്ന് കൂടെ ബദ്രിയോട് പറ്റിച്ചേർന്നു.... ബദ്രി അവളെ ബലമായി പിടിച്ചു മാറ്റി റൂമിൽ കയറി ഡോർ അടച്ചു.... "കിണ്ണാ.... അച്ചൂനേം കൊണ്ട് പോ...." അച്ചു കരഞ്ഞു കൊണ്ട് ഡോറിൽ ആഞ്ഞു മുട്ടി.... "ദേവുമ്മ.... കിണ്ണൻ വാതില് തുറക്കണില്ല .." കണ്ണുകൾ അമർത്തി തുടച്ച് അവൾ പിന്നെയും ഏങ്ങി കരഞ്ഞു... "മോള് വാ.. കിണ്ണൻ ഇപ്പോ വരും... ദേവുമ്മ ചോദിക്കട്ടെ... ആരാ വഴക്ക് പറഞ്ഞെ...." അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവർ സ്നേഹത്തോടെ ചോദിച്ചു.. "ഇല്ല്യ....കിണ്ണനോടെ അച്ചു പറയൂ..." ആ പെണ്ണിന്റെ ചുണ്ട് വിതുമ്പി.... തേങ്ങി കൊണ്ട് സോഫയിൽ ചുരുണ്ടു കൂടിയിരുന്നു..... "കിണ്ണാ......" വാതിലേക്ക് നോക്കി ഇടക്ക് സങ്കടത്തോടെ വിളിച്ചു കൊണ്ടിരുന്നു.... കുറെ നേരത്തിനു ശേഷമാണ് ബദ്രി റൂമിൽ നിന്നിറങ്ങിയത്.... ആദ്യമായി അമ്മ തല്ലിയതിന്റെ സങ്കടവും നാണക്കേടും അങ്ങനെ എന്തൊക്കെയോ അവനെ വരിഞ്ഞു മുറുക്കി.... അച്ചൂനെ കുറിച്ച് ആലോചിച്ചാണ് ഇറങ്ങി വന്നത്... താൻ എന്തൊക്കെയോ പറഞ്ഞു.... സങ്കടം ആയി കാണും അവൾ....

റൂമിൽ നിന്ന് ഇറങ്ങിയപ്പോഴേ കണ്ടു സോഫയിൽ ചുരുണ്ടു കൂടി കിടക്കുന്ന അച്ചുവിനെ.... കണ്ടപ്പോൾ പാവം തോന്നി... ഓടി ചെന്നവളെ വലിച്ചു നെഞ്ചോട് ചേർത്തു.... "കിണ്ണാ...." വിതുമ്പി കൊണ്ട് അവൾ കൊണ്ട് അവനെ ചുറ്റി പിടിച്ചു.. "എന്തിനാ അച്ചൂനെ വഴക്ക് പറഞ്ഞെ....' മുഖം ഉയർത്തി അവൾ ചോദിച്ചു.... നെറുകയിൽ അവനൊന്നു മുത്തി... "ഇനി പറയൂല..." "അച്ചൂന് സങ്കടായി... കണ്ണൊക്കെ നിറഞ്ഞു...." അവളുടെ ചുണ്ടുകൾ വിതുമ്പി.... "സോറി അച്ചൂട്ടാ....." അവളെ ഒന്നൂടെ അവൻ അണച്ചു പിടിച്ചു.... അവൾ അവനോട് പറ്റി ചേർന്നു... "കിണ്ണാ അച്ചൂനെ മിച്ചൂന്റെ അമ്മ വഴക്ക് പറഞ്ഞു.... ദേ ഇവിടെ പിച്ചി..." കൈ തണ്ട ഉയർത്തി അവൾ അവനോട് സങ്കടത്തോടെ പറഞ്ഞു... വെളുത്തകയ്യിൽ നഖം കുത്തിയിറക്കിയാ പാട്.... ബദ്രി ആവലാതിയോടെ ആ മുറിവിൽ തലോടി... "എന്തിനാ... എന്തിന അവർ മോളേ പിച്ചിയത്..." ദേഷ്യത്തോടെ അവൻ അവളുടെ കയ്യിലേക്ക് നോക്കി... "അച്ചു കണ്ടില്ല... കിണ്ണ മിച്ചുനെ ഇല്ലേൽ അച്ചു തള്ളിയിടില്ലായിരുന്നു... മിച്ചു ബാക്കിൽ ആയിരുന്നു...

" പറയുമ്പോൾ സങ്കടം കൊണ്ട് അവളുടെ ചുണ്ടുകൾ വിറച്ചു... കണ്ണുകൾ നിറഞ്ഞു.... ബദ്രി അവളെ നെഞ്ചോട് ചേർത്ത് മുഖം നിറയെ ചുംബനങ്ങൾ നൽകി... "അച്ചൂനെ ഭ്രാന്തിന്ന് വിളിച്ചു കിണ്ണാ...." ബദ്രി ഞെട്ടലോടെ അവളെ നോക്കി.. "അച്ചൂന് ഭ്രാന്താണോ കിണ്ണാ...." അവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് അവൾ ചോദിച്ചു.... ബദ്രി അവളെ അടക്കി പിടിച്ചു... നെറുകയിൽ ചുണ്ട് അമർത്തി.. "ഏയ്‌... എന്റെ അച്ചൂന് അങ്ങനെ ഒന്നുമില്ല... അത് അവർക്ക് ഒക്കെ ഭ്രാന്തായത് കൊണ്ടാ...അച്ചൂട്ടി വിഷമിക്കണ്ട കേട്ടോ...." "മ്മ്... ഇനി അങ്ങനെ വിളിക്കുവോ..??" അവൾ സങ്കടത്തോടെ ചോദിച്ചു. "ഇല്ലടാ.... അങ്ങനെ ഒന്നും വിളിക്കില്ല... ഇനി വിളിക്കുമ്പോൾ മോള് പറഞ്ഞേക്ക് ഞാൻ ഭ്രാന്തിയല്ല... കിണ്ണന്റെ ഭാര്യയാണെന്ന്......" അവളുടെ നെറുകയിൽ തലോടി അവൻ പറഞ്ഞു.... "ഭാര്യയോ...??" അവളുടെ മുഖം വിടർന്നു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story