ഈ മഴയിൽ....❤️ പാർട്ട്‌ 4

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"എനിക്കറിയില്ല ഇക്ക.... ഇത്തിരി മുന്നേ ദൃതിയിൽ ഇറങ്ങി പോകുന്നത് കണ്ടു..." "എങ്ങോട്ടാണെന്ന് അവൻ പറഞ്ഞില്ലേ...??" "ഇല്ല ഇച്ചൂക്കാ......" അപ്പു അതും പറഞ്ഞു ഉമ്മറത്തെ കസേരയിൽ കാലിന്മേൽ കാലും കയറ്റി വച്ചിരുന്നു... "അവന്റെ മിസ്സ്‌ കാൾ കണ്ടു അത് കൊണ്ട് ചോദിച്ചതാ.... എന്തെ അവൻ ഫോൺ കൊണ്ട് പോവാഞ്ഞേ...??" "ആർക്കറിയാം...." അലസമായ് പറഞ്ഞു കൊണ്ട് അവൻ ചാരി ഇരുന്നതും... ഒരിരമ്പലോടെ ബദ്രിയുടെ ജിപ്സി വീട്ടു മുറ്റത്ത്‌ വന്നു നിന്നു... "ആ... ഇച്ചൂക്ക കണ്ണേട്ടൻ വന്നു...." അപ്പു ഇരുന്നിടത്ത് നിന്ന് ഒന്ന് ഉയർന്ന് മുറ്റത്തേക്ക് നോക്കി... മറുവശത്ത് ഇച്ചു ഫോൺ കട്ടാക്കിയിരുന്നു... ബദ്രിയുടെ കൂടെ പരിജയമില്ലാത്തൊരു ആളെ കണ്ടതും അപ്പു ഇരുന്നിടത്ത് നിന്ന് എഴുനേറ്റു.... "അയ്യോ...... ഒരു പെണ്ണ്...." അപ്പു കണ്ണ് മിഴിച്ച് ജിപ്സിയിൽ ഇരിക്കുന്ന അച്ചുവിനെ നോക്കി.. ബദ്രി ദേഷ്യത്തിൽ വണ്ടിയിൽ നിന്നിറങ്ങി...അച്ചു അപ്പോഴും കൗതുകത്തോടെ ചുറ്റും നോക്കി ഇരിക്കുകയായിരുന്നു.... ഉമ്മറത്ത് നിൽക്കുന്ന അപ്പൂനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ബദ്രി അച്ചുന്റെ അടുത്തേക്ക് ചെന്നു....

"ആരെ നോക്കി നിൽക്കുവാ ഇങ്ങോട്ട് ഇറങ്ങ്...." അവന്റെ ശബ്ദത്തിൽ ഒരു മയവും ഇല്ലായിരുന്നു... അച്ചു തലയാട്ടി കൊണ്ട് ചാടിയിറങ്ങി അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു.... ബദ്രി അതിഷ്ടപെടാതെ അവളെ നോക്കി.... അപ്പു തൂണിൽ ചാരി അവരെ നോക്കി നിൽക്കുകയായിരുന്നു.... "ഇത് അത് തന്നെ എന്റെ ഏട്ടത്തി....." മനസിൽ ഓർത്തു കൊണ്ട് അപ്പു അകത്തേക്ക് ഓടി.... ഇതേ സമയം ബദ്രി അച്ചൂനെ നോക്കി പേടിപ്പിച്ചു കൊണ്ട് മുന്നോട്ട് നടന്നു.... അവനോട് ചേർന്ന് അവളും.... ഉമ്മറത്തേക്ക് കാലെടുത്തു വെക്കാൻ നിന്നതും... "കണ്ണേട്ടാ നിൽ....." അപ്പുന്റെ ശബ്ദം കേട്ടു... ബദ്രി മുഖം ഉയർത്തി നോക്കി.... നിലവിളക്കുമായ് അപ്പു.....ബദ്രിക്ക് എന്തെന്നില്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു...മുഷ്ടി ചുരുട്ടി പിടിച്ചവൻ അപ്പൂനെ നോക്കി.... അച്ചു പേടിയോടെ ബദ്രിയോട് ചേർന്ന് നിന്നു... "വലത് കാല് വെച്ച് കയറിവാ ഏട്ടത്തി....." പുഞ്ചിരിയോടെ അപ്പു പറഞ്ഞതും... അച്ചു ബദ്രിയെ നോക്കി.... പിന്നെ അപ്പൂനോടായി പറഞ്ഞു... "എന്റെ പേര് അച്ചൂന്നാ...." നിഷ്കളങ്കതയോടെ അവൾ പറഞ്ഞു... "എന്നാ അച്ചു ഏട്ടത്തീന്ന് വിളിക്കാം....."

"കേറി പോടാ അവന്റെ ഒരു കുത്തു വിളക്ക്...." ബദ്രി അലറി.... അച്ചു ഞെട്ടി കൊണ്ട് അവന്റെ മേൽ അള്ളി പിടിച്ചു.... അപ്പു നില വിളക്ക് അവിടെ വെച്ച് മാറി നിന്നു... "അവന്റെ ഒരു ഏട്ടത്തി...." അച്ചുവിന്റെ കൈകളെ ബലമായി വേർപെടുത്തി കൊണ്ട് അപ്പൂനെ നോക്കി അവൻ കണ്ണുരുട്ടി അകത്തേക്ക് കയറി . "അയ്യോ പോവല്ലേ... ഞാനും ഉണ്ട്..." അവന്റെ പിന്നാലെ ഓടി കയറാൻ തുടങ്ങിയതും ബദ്രി ചെന്ന് ഉമ്മറത്ത് കസേരയിൽ തലക്കും കൈ കൊടുത്തിരുന്നു.... അച്ചു കീഴ്ചുണ്ട് പിളർത്തി ബദ്രിയെയും അപ്പൂനെയും മാറി മാറി നോക്കി.... പടിയിൽ നിന്ന് അവൾ താഴെ ഇരിക്കുന്ന നിലവിളക്ക് കൗതുകത്തോടെ നോക്കി.... പടിക്കെട്ടിൽ ഇരുന്ന് അവൾ കത്തിയെരിയുന്ന തിരിയിലേക്ക് നോക്കി... കൗതുകത്തോടെ അവൾ അത് കയ്യിൽ എടുത്ത് ഉമ്മറത്തേക്ക് കയറി.... വായും പൊളിച്ചു നിൽക്കുന്ന അപ്പുവിന്റെ കയ്യിൽ കൊടുത്തു.. "ന്നാ.... പിടിച്ചോ...." അവൾ അപ്പൂനോട് പറഞ്ഞു... "ആ...." അപ്പു തലയാട്ടി കൊണ്ട് അത് വാങ്ങി... അവനെ നോക്കി കിലുങ്ങി ചിരിച്ചു കൊണ്ട് അവൾ ബദ്രിയുടെ അടുത്ത് ചെന്ന് നിന്നു... ബദ്രി എഴുനേറ്റ് അകത്തേക്ക് പോയതും അച്ചുവും പിന്നാലെ ഓടി.... ഇതെന്താപ്പോ കഥ... അപ്പു അരയിൽ കൈ കുത്തി നിന്ന് അവർ പോകുന്നത് നോക്കി നിന്നു.... 

"എന്താ..." റൂമിൽ എത്തി ഷർട്ട്‌ അഴിച്ചു കൊണ്ടിരിക്കെ പുറകിൽ വന്നു നിന്ന അച്ചുവിനോട് അവൻ ചോദിച്ചു... അവള് മുഖം വീർപ്പിച്ചു കൊണ്ട് ഇരു സൈഡിലേക്കും പിന്നിയിട്ട മുടിയിലെ റിബ്ബണിൽ പിടിച്ചു കളിച്ചു.... ബദ്രി ഷർട്ട്‌ അഴിച്ച് ഒരു മൂലക്കൽ ഇട്ടു കൊണ്ട് തോർത്തു മെടുത്തു ബാത്‌റൂമിലേക്ക് നടന്നു... പിന്നാലെ അച്ചുവും ചെന്നു.... പെട്ടെന്നവൻ അവൾക്ക് നേരെ തിരിഞ്ഞതും അച്ചു പേടിച്ചു കൊണ്ട് പുറകിലേക്ക് നീങ്ങി..... "എങ്ങോട്ടാ....." ദേഷ്യത്തോടെ അവൻ ചോദിച്ചു.... "ഞാനും വരും...." വിതുമ്പി കൊണ്ട് അവൾ പറഞ്ഞു... "ഞാൻ കുളിക്കാനാ.... നിനക്ക് വരണോടി.." അവൻ കയ്യിലെ തോർത്ത്‌ കുടഞ്ഞു തോളിലേക്ക് ഇട്ടു കൊണ്ട് ചോദിച്ചു.. "എന്നാലേ... ഞാനേ.... ഞാൻ ഇവിടെ ഇരിക്കട്ടെ...." ബെഡിലേക്ക് ചൂണ്ടി അവൾ വിതുമ്പലോടെ ചോദിച്ചു... "എന്തേലും ചെയ്യ്...." അവൻ ചവിട്ടി തുള്ളി അകത്തേക്ക് കയറി..... അച്ചു കീഴ്ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി...

പിന്നെ റൂമിന് നടുക്ക് ഇട്ടിരിക്കുന്ന ബെഡിനോരത്തവൾ ചെന്നിരുന്നു..... കൈവിരലുകൾ തെരുത്തു പിടിച്ചു കൊണ്ട് അവൾ റൂം മുഴുവൻ കണ്ണോടിച്ചു.... വാതിൽക്കൽ നിൽക്കുന്ന അപ്പുവിൽ അവളുടെ കണ്ണുകൾ ഉടക്കി.... പേടിയോടെ അവൾ ബെഡിൽ നിന്ന് ചാടി ഇറങ്ങി ബാത്റൂമിന്റെ അടുത്തേക്ക് ചെന്നു.... ബാത്‌റൂമിന്റെ വാതിലിൽ ശക്തിയിൽ മുട്ടി... "ഞാൻ ചായ തരാൻ വന്നതാ...." കയ്യിലുള്ള ഗ്ലാസ് ടേബിളിൽ വെച്ച് കൊണ്ട് അപ്പു ദൃതിയിൽ പറഞ്ഞു... അച്ചു ബാത്‌റൂമിന്റെ വാതിലിൽ ചാരി നിന്നു.... "പഴം പൊരിയാ വേണോ...??" കയ്യിലുള്ള പൊതി നിവർത്തി കൊണ്ട് അപ്പു ചോദിച്ചു... അച്ചു സംശയത്തോടെ അവനെ നോക്കി.... "കണ്ണേട്ടൻ കൊണ്ട് തന്നതാ...." "ആരാ....??" അച്ചു ഒരിക്കൽ കൂടെ ചോദിച്ചു.. "കണ്ണേട്ടൻ... കുളിക്കാൻ പോയില്ലേ.. കണ്ണേട്ടൻ... പുള്ളി കൊണ്ട് തന്നതാ...." ബാത്‌റൂമിലേക്ക് ചൂണ്ടി അവൻ പറഞ്ഞതും അച്ചു സംശയിച്ചു നിന്നു... കുളി കഴിഞ്ഞു ബദ്രി വാതിൽ തുറന്നതും വാതിലിൽ ചാരി നിന്ന അച്ചു അവന്റെ ദേഹത്തേക്ക് വീണു.... ബദ്രി അവളെ വീഴാതെ ചേർത്ത് പിടിച്ചു.... അടക്കിയുള്ള ഒരു ചിരി കേട്ടു...

അപ്പുവാണ്... ബദ്രി മുഖം വീർപ്പിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... "കണ്ണേട്ടാ ഇച്ചുക്കയും ശങ്കരനും ഇപ്പൊ വരും....." തലതോർത്തി കൊണ്ടിരിക്കെ അപ്പു പറഞ്ഞത് കേട്ടു.... "എന്നോട് ഇച്ചൂക്ക കാര്യങ്ങൾ ചുരുക്കി പറഞ്ഞു...." ആക്കി കൊണ്ട് അപ്പു വീണ്ടും പറഞ്ഞു... ബദ്രി ഒന്നും പറയുന്നുണ്ടായിരുന്നില്ല... ബദ്രി നോക്കി ചുണ്ട് കോട്ടി കൊണ്ട് അപ്പു അച്ചുവിനെ നോക്കി... അവൻ ടേബിളിൽ ഇരിക്കുന്ന ചായയിലേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു.... അപ്പു അവൾക്കടുത്തേക്ക് ചെന്നു....അവനെ കണ്ടതും അച്ചു പുറകിലേക്ക് പതുങ്ങി... "ചെറിയ ചൂടെ ഒള്ളൂ... കുടിച്ചോ..." പുഞ്ചിരിയോടെ അപ്പു പറഞ്ഞതും അച്ചു ബദ്രിയെ നോക്കി.... "കുടിച്ചോ..." ബദ്രി ദീർഘ ശ്വാസം എടുത്തു കൊണ്ട് അവളോട് പറഞ്ഞു...അച്ചു അനുസരണയോടെ ചായ എടുത്തു ചുണ്ടോട് ചേർത്തു...., അപ്പു അവൾക്ക് നേരെ പഴം പൊരി നീട്ടി... അവളൊന്നു സംശയിച്ചു പിന്നെ ദൃതിയിൽ ഒന്നെടുത്തു പുറകിലേക്ക് നീങ്ങി.... ബദ്രി ചുമരിൽ ചാരി നിന്ന് അവളെ നോക്കി നിൽക്കുകയായിരുന്നു... ചായകുടിക്കുന്നതിനിടയിലും അവളുടെ കണ്ണുകളും ബദ്രിയിൽ തന്നേയായിരുന്നു.....

പുറത്ത് ബുള്ളറ്റ് വന്നു നിൽക്കുന്നത് അറിഞ്ഞു... "ഡാ ഇതിനെ ഒന്ന് നോക്കിക്കോണം....." മുണ്ടിന്റെ അറ്റം എടുത്തു പിടിച്ചു കൊണ്ട് അവൻ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.... അവൻ പോകുന്നത് കണ്ടതും ചായ ഗ്ലാസ് ടേബിളിൽ വെച്ച് അച്ചുവും പിന്നാലെ ഓടി... ബദ്രി അവൾക്ക് നേരെ തിരിഞ്ഞു... "എന്നേം കൊണ്ട് പോ..." അവന്റെ കയ്യിൽ പിടിച്ചവൾ ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞു... ബദ്രി അവളുടെ തോളിൽ പിടിച്ചു കൊണ്ട് പോയി ഇരുത്തി... "ഇവിടെ ഇരുന്നോണം കേട്ടോ കൊച്ചേ...." അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ഗൗരവത്തോടെ പറഞ്ഞു.... "ഇപ്പൊ വരുവോ.... ഇല്ലേൽ അച്ചൂനേം കൊണ്ട് പോണം .." "വരാം....." സഹിക്കെട്ടവൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി... പോകാൻ നേരം കണ്ണ് കൊണ്ട് അവളെ നോക്കാൻ അപ്പുവിനോട് അവൻ പറഞ്ഞു ....

ബദ്രി ഉമ്മറത്തേക്ക് ചെന്നപ്പോൾ ശങ്കറും ഇച്ചുവും പുറത്തേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു.. ബദ്രി ചെന്ന് രണ്ടിന്റെയും പുറത്ത് സ്ട്രോങ്ങിൽ ഓരോ അടി കൊടുത്തു... "ഇമ്മാ....." ഇച്ചു വേദന കൊണ്ട് അലറി പൊളിച്ചു... "ആാാ... എന്താടാ കാലമാട.... പുറം കലക്കുവോ...??" ശങ്കർ പുറം തിരുമ്മി കൊണ്ട് ചോദിച്ചു.... "ഇപ്പൊ... ഈ നിമിഷം ആകാതിരിക്കുന്നതിനെ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തോ രണ്ടും കൂടെ...." ബദ്രി മുണ്ട് മടക്കി കുത്തി കൊണ്ട് പറഞ്ഞു.... "ഞങ്ങളും അത് തന്നാ ആലോചിക്കുന്നത്... ഇലക്കും മുള്ളിനും കേടില്ലാതെ അവളെ എങ്ങനെ പുറത്താക്കാം എന്ന് .." ഇച്ചു തൂണിൽ ചാരി ഇരുന്നു.... "എടാ നമുക്ക് ഒന്ന് കൂടെ അവളോട് ചോദിച്ചാലോ...??"എന്തോ ഓർത്തു കൊണ്ട് ശങ്കർ പറഞ്ഞു... "എന്ത്..??" "അവളുടെ വീടും അച്ഛന്റേം അമ്മയുടേം പേരും എല്ലാം...." "അതിന് വട്ടാ... പിന്നെ എന്തോന്ന് ചോദിച്ചിട്ട് എന്താ...." ബദ്രി ദേഷ്യത്തോടെ കസേരയിൽ ചെന്നിരുന്നു.... "എന്തായാലും ഈ നേരെ കുറേ പെട്ടു കണ്ണാ.... ആരൊക്കെയോ അറിഞ്ഞിട്ടുണ്ട് നീ ഒരു പെണ്ണിനേം കൊണ്ട് വന്നിട്ടുണ്ട് എന്ന്...." ഇച്ചു തലയും താഴ്ത്തി ഇരിക്കുന്ന ബദ്രിയോട് പറഞ്ഞു... "നിങ്ങൾ വന്നേ ഞാൻ ചോദിക്കാം അവളോട്...." ശങ്കർ ഷർട്ടിന്റെ കൈ തെരുത്തു വെച്ച് കൊണ്ട് അകത്തേക്ക് കയറി പോയി... "വാടാ....."

പോകാൻ മടിച്ചു നിന്ന ബദ്രിയുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് ഇച്ചു പറഞ്ഞു... ശങ്കർ റൂമിലേക്ക് ചെന്നപ്പോൾ കണ്ടത് ബെഡിൽ ഇരുന്ന് കയ്യിലുള്ള പഴം പൊരി അച്ചൂനേയും ചുമരിൽ ചാരി നിൽക്കുന്ന അപ്പൂനേയും ആണ്... "ഹായ് അച്ചൂ....." ശങ്കർ അവൾക്കടുത്തേക്ക് ചെന്നു... അച്ചു ആ വിളി കേൾക്കാത്ത പോലെ ഇരുന്നു... "അതേയ്...വീട്ടിൽ..പോകണ്ടേ..." മെല്ലെ ബെഡിനരുകിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു... അച്ചു മുഖം മുഖം ഉയർത്തി അവനെ നോക്കി... "പൊക്കോ...." പഴം പൊരി കടിച്ചെടുത്തു കൊണ്ട് അവൾ പറഞ്ഞു... "അയ്യോ അതല്ല.... മോൾക്ക് വീട്ടിൽ പോകണ്ടേ എന്ന്..." അവന്റെ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ ബദ്രിക്ക് വേണ്ടി പരതി... വാതിൽക്കൽ നിൽക്കുന്ന ബദ്രിയെ കണ്ടതും അവളുടെ ഉണ്ട കണ്ണുകൾ ഒന്ന് കൂടെ വിടർന്നു... അവൾ ബദ്രിയെ അടുത്തേക്ക് വിളിച്ചു.... "അച്ചൂന്റെ അമ്മയുടേം അച്ഛന്റെ പേര് എന്താ...??"

ഇച്ചു സൗമ്യമായ് ചോദിച്ചു... "അച്ചൂന് അമ്മയില്ല....." അവൾ സങ്കടത്തോടെ പറഞ്ഞു... അത് കേട്ടപ്പോൾ ഏറെ സങ്കടം ആയത് അപ്പൂനായിരുന്നു.... അതവന്റെ മുഖത്ത് തെളിഞ്ഞു കാണാം... "അച്ഛന്റെ പേരെന്താ....??" ശങ്കർ ആയിരുന്നു ചോദിച്ചത്,.. അത് കേട്ടതും അവളൊരു നിമിഷം ആലോചിച്ചു.... പിന്നെ എന്തോ ഓർത്തപോലെ പറഞ്ഞു .. "അച്ഛൻ എന്നാ.." നിഷ്കളങ്കമായ അവളുടെ മറുപടി കേട്ടതും ഇച്ചു ദയനീയമായി ബദ്രിയെ നോക്കി.... "വേറെ ആരും ഇല്ലേ അച്ചൂന്...?? " ഇച്ചൂ ചോദിച്ചതും അവൾ തലയാട്ടി.... കുസൃതി നിറച്ച ആ കണ്ണുകൾ ബദ്രിയിൽ എത്തി നിന്നു... "ഉണ്ടല്ലോ... ദാ...." പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ ബദ്രിക്ക് നേരെ വിരൽ ചൂണ്ടി.... ഇച്ചുവും ശങ്കറും എന്തോ അർത്ഥം വെച്ച് തലയാട്ടിയതും.... ബദ്രി കൈചുരുട്ടി വാതിലിൽ ശക്തിയിൽ ഇടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.... അത് കണ്ട് അച്ചുവും ദൃതിയിൽ അവന്റെ പിന്നാലെ ഓടി... "എന്നെ കൂടെ കൊണ്ട് പോ....." അവൾ വിളിച്ചു പറയുന്നത് അകത്തിരുന്നവർ കേൾക്കുന്നുണ്ടായിരിന്നു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story