ഈ മഴയിൽ....❤️ പാർട്ട്‌ 40

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഇല്ലടാ.... അങ്ങനെ ഒന്നും വിളിക്കില്ല... ഇനി വിളിക്കുമ്പോൾ മോള് പറഞ്ഞേക്ക് ഞാൻ ഭ്രാന്തിയല്ല... കിണ്ണന്റെ ഭാര്യയാണെന്ന്......" അവളുടെ നെറുകയിൽ തലോടി അവൻ പറഞ്ഞു.... "ഭാര്യയോ...??" അവളുടെ മുഖം വിടർന്നു.... "മ്മ്... ഭാര്യ... അല്ലെ..." പുഞ്ചിരിയോടെ അവൻ അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു... അവൾ ചിണുങ്ങി ചിരിച്ചു.... "മ്മ്... ഞാൻ കിണ്ണന്റെ ഭാര്യയ..." കൊഞ്ചലോടെ അവൾ അവനെ ചുറ്റി പിടിച്ചു... "ചോറ് തിന്നോ.. ന്റെ അച്ചൂട്ടി... മ്മ്...." "മ്മ്.... ചോറും തിന്നും... മരുന്നും കുടിച്ചു....." "ആഹാ... നല്ലകുട്ടി...." "എന്നാ കിണ്ണൻ എനിക്കൊരുമ്മ തന്നെ ഇവിടെ...??" അവൾ കള്ളചിരിയോടെ അവന് നേരെ കവിൾ കാണിച്ചു.... "വേണോ.... ന്റെ അച്ചൂട്ടന് മ്മ്....." അവളുടെ മുഖത്തെ മുടിയിഴകൾ മാടിയൊതുക്കി കൊണ്ട് ചോദിച്ചു... "മ്മ്... വേണം... ഒരു കുഞ്ഞുമ്മ...." കണ്ണ് ചിമ്മി കൊണ്ട് അവൾ അവനെ നോക്കി.... ബദ്രിയുടെ ചിരി ഉയർന്നു... അവളെ അണച്ചു പിടിച്ചു കൊണ്ട് കവിളിൽ ചുംബിച്ചു..... സംതൃപ്തിയോടെ അവളുടെ ഉണ്ടാക്കണ്ണുകൾ കൂമ്പി അടഞ്ഞു.. ഒപ്പം അവന്റെയും.. "ഇത് വല്ല്യേ ഉമ്മയാണല്ലോ... ചെറിയ ഉമ്മയല്ലേ ഞാൻ ചോദിച്ചേ...."

കവിളിൽ ഉഴിഞ്ഞവൾ കുറുമ്പോടെ നോക്കി.. "ആണോ... വലുതാണോ..?? എന്നാ കുറച്ച് ഇങ്ങ് തന്നേക്ക്..." കളിയാലേ പറഞ്ഞു കൊണ്ട് അവൾ അവന്റെ കവിൾ കാണിച്ചു കൊടുത്തു.... "അയ്യേ.... കള്ളകിണ്ണൻ..." അവൾ മൂക്കത്ത് വിരൽ വച്ച് കൊണ്ട് അവനെ നോക്കി... ബദ്രി അവളെ പിടിച്ചു മടിയിൽ ഇരുത്തി.. "ആണോടി... ഞാൻ കള്ളനാണോ... അപ്പൊ നീ കള്ളിയല്ലേടി....." അവളുടെ അരയിൽ ഇക്കിളിയിട്ട് കൊണ്ട് അവൻ പറഞ്ഞു... അച്ചു പൊട്ടിചിരിച്ചു... കാലിലെ കൊലുസ് കലപില കൂട്ടി..... "ഇക്കിളി ആവണൂ കിണ്ണാ..." ചിരിക്കുന്നതിന് ഇടയിലും അവൾ പറഞ്ഞു... ഇടക്ക് എപ്പോഴോ തോൽവി സമ്മതിച്ചവൾ അവന്റെ കവികൾ ഒരു മണിമുത്തം നൽകി..... "ഉം....മ്മാാാ...." കവിളിൽ ഒരിക്കൽ കൂടെ അവൾ അമർത്തി ചുംബിച്ചു.... ബദ്രി അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.... "നീ ഇതുവരെ കണ്ട ആളുകളെ പോലെയല്ല മോഹൻ.... കൂടെ നിന്ന കൂട്ടുകാരനെ പോലും ചതിച്ചു കൊന്നവനാണ് അവൻ... സൂക്ഷിക്കണം മോനെ...??" ഹരിയുടെ തോളിൽ തട്ടി ദത്തൻ ആവലാതിയോടെ പറഞ്ഞു... "ഞാനൊരു ips ഓഫീസർ ആണ് അച്ഛാ.... എനിക്ക് അറിയാം ആരെ എങ്ങനെ ഒക്കെ നേരിടണം എന്ന്..." ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു....

"എന്നാലും എന്റെ ഒരു സമാധാനത്തിന് വേണ്ടി പറയുവാ....നിനക്ക് എന്തേലും പറ്റിയാൽ....." അയാളുടെ വാക്കുകൾ മുറിഞ്ഞു... "ഞാൻ നോക്കിക്കോളാം... അച്ഛൻ സമാധാനമായിട്ട് ഇരിക്ക്....." ഹരി ദത്തന്റെ കയ്യിൽ മുറുകെ പിടിച്ചു..... "ചായ....." വാതിലിനരുകിൽ നിന്ന് പതിഞ്ഞ സ്വരത്തിൽ പത്മ പറഞ്ഞു.... ദത്തൻ മുഖം ചെരിച്ചവരെ നോക്കി... പത്മ അകത്തേക്ക് കയറി ചായ ടേബിളിൽ വെച്ച് പുറത്തേക്ക് ഇറങ്ങി പോയി... "അച്ഛാ ചെറിയമ്മ ബദ്രിയോട് ശെരിക്കും കാര്യമൊന്നും പറഞ്ഞില്ലേ...?? ഇനി നമ്മളെ പറ്റിക്കുന്നതാണോ..??" ടേബിളിൽ ഇരുന്ന ചായ എടുത്തു ചുണ്ടോടു ചേർത്ത് കൊണ്ട് ഹരി ചോദിച്ചു... "ഏയ്‌ പറഞ്ഞു... എന്റെ മുന്നിൽ വെച്ചാ അവള് അവനോട് കേസിൽ നിന്ന് പിന്മാറാൻ പറഞ്ഞത്... ആ കുരുത്തം കെട്ടവൻ പറഞ്ഞാൽ കേൾക്കണ്ടേ..." ദത്തൻ ദേഷ്യത്തിൽ പറഞ്ഞു... "അച്ഛനാറിയാലോ മോഹൻ അങ്കിൾ നമുക്ക് ചെയ്തു തന്ന കാര്യങ്ങൾ..എനിക്ക് ഈ നാട്ടിൽ തന്നെ പോസ്റ്റിങ്ങ്‌ ആയത് അങ്കിൾ കാരണമാണ്... ഇതെങ്കിലും നമ്മൾ തിരിച്ചു ചെയ്യണം.... അല്ലേൽ മോശമാണ്...." "ഞാൻ എന്ത് ചെയ്യാനാ മോനെ ഇനി ആ തലതെറിച്ചവന്റെ കാല് പിടിക്കണോ ഞാൻ... എങ്കിലും അവന്റെ മനസ്സ് മാറില്ല...." "മ്മ്.... അച്ഛൻ ഇനി ഒന്നും ചെയ്യണ്ട...അടുത്ത ആഴ്ച അവസാന വിധി വരുമ്പോൾ സാക്ഷി പറയാൻ ബദ്രി കോർട്ടിൽ ഹാജറാകില്ല...." ഹരി വന്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. "നീ എന്താ ഉദ്ദേശിക്കുന്നത് ഹരിക്കുട്ടാ....??"

ദത്തൻ അവനെ ഉറ്റു നോക്കി... "ഏയ്‌ ഒന്നുമല്ല അച്ഛാ.. അവനെ കുറച്ച് നേരത്തേക്ക് ഞാൻ കസ്റ്റഡിയിൽ എടുക്കണം അത്ര തന്നെ...." "മ്മ്... അത്ര മാത്രം...വേറെ ഒന്നും വേണ്ട ഹരിക്കുട്ടാ.... ഒന്നും...." ദത്തന്റെ അവന്റെ തോളിൽ തട്ടി.... "അല്ലാതെ ഞാൻ അവനെ എന്ത് ചെയ്യാനാ അച്ഛാ....." "അല്ല... മോനെ... എനിക്ക്.. എന്തോ...ആ മോഹൻ എന്തോ ആലോചിച്ചു വെച്ചിട്ടുണ്ട്.... നീ ഒന്ന് ശ്രദ്ധിക്കണം...." "മ്മ്........" ഹരി ഒന്ന് അമർത്തി മൂളി കൊണ്ട് ചായകുടിച്ചു...  "അച്ചൂട്ട്യേ........" അവളുടെ ചെവിക്കരുകിൽ ചുണ്ട് അമർത്തി ബദ്രി വിളിച്ചു... "എന്തോ...." അച്ചു ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി കിടന്നു..... "അച്ചൂട്ടാ......." വീണ്ടും ചിരിയോടെ വിളിച്ചു... പിൻകഴുത്തിൽ മൂക്ക് ഉരസി... "എന്തോയ് കിണ്ണാ....." അവൾ പൊട്ടി ചിരിച്ചു.... ബദ്രിയും ചിരിച്ചു കൊണ്ട് കവിളിൽ അമർത്തി ചുംബിച്ചു... "ഇക്കിളി ആവണു കിണ്ണാ..." അവളുടെ ചിരി മുഴങ്ങി കേട്ടു.... ചിരിക്കുന്നതിനൊപ്പം ആ കുഞ്ഞു മുഖം ചുവന്നു... സൂര്യന്റെ അന്തി ചുവപ്പ് അവളുടെ കവിളിണയിലായിരുന്നു... "കിണ്ണേട്ട...ച്ചെ കണ്ണേട്ട ... ഇതിൽ ഉപ്പുണ്ടോന്ന് നോക്കിയേ ...." അടുക്കളയിൽ നിന്ന് അപ്പു ഒരു തവിയും കൊണ്ട് വന്നു..... ബദ്രി അവനെ ഒന്ന് തുറിച്ചു നോക്കി... "നോക്കി പേടിപ്പിക്കാതെ ടേസ്റ്റ് ചെയ്തു നോക്ക്....

ഇല്ലേൽ പിന്നെ തിന്നാൻ നേരത്ത് എരുവ് ഇല്ല ഉപ്പില്ല പുളിയില്ല എന്നൊന്നും പറഞ്ഞു വന്നേക്കരുത്...." അപ്പു അവന്റെ നോട്ടം കണ്ട് പറഞ്ഞു... "ഇങ്ങ് താ....." ബദ്രി കൈ നീട്ടി.... അപ്പു ചൂട് മീൻകറി അവന്റെ കയ്യിലേക്ക് ഒഴിച്ച് കൊടുത്തു... "സ്സ്... ആ ചൂട്...." ബദ്രി കൈ കുടഞ്ഞു കറിയെല്ലാം താഴെ പോയി... "പിന്നെ അടുപ്പത്തു നിന്നെടുത്ത കറി ചൂട് അല്ലാതെ തണുപ്പ് ഉണ്ടാവോ മനുഷ്യ.... എല്ലാം കളഞ്ഞു....ഇനി ഇത് ഞാൻ തന്നെ വൃത്തിയാക്കണ്ടേ...." അപ്പൂട്ടൻ നിന്നിടത്തു നിന്ന് ചവിട്ടി തുള്ളി..... "പിന്നെ പുറത്ത് നിന്ന് യൂണിയൻ കാരെ വിളിക്കണോ... ചെന്ന് തുണി എടുത്തോണ്ട് വന്ന് തുടക്കട....." ബദ്രി ഉള്ളിൽ ചിരിച്ചു കൊണ്ട് ദേഷ്യം നടിച്ചു പറഞ്ഞു... "എന്റെ ഒരു വിധി.. ഈ അടുക്കളയിൽ കിടക്കത്തെ ഒള്ളൂ ഞാൻ...." അകത്തേക്ക് നടക്കുമ്പോൾ അപ്പു പിറു പിറുത്തു.... "അതേയ്.... ഉപ്പ് പാകത്തിനുണ്ട്..." ഉമ്മറത്ത് നിന്ന് ബദ്രി വിളിച്ചു പറഞ്ഞു... അപ്പു എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു.... അവൻ തുണി കൊണ്ട് വന്ന് നിലത്ത് പോയ കറി തുടച്ചു.... T ഷർട്ട്‌ ഇട്ടു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി... "അച്ചുമ്മ കളി കാണാൻ ഇല്ലേ....ഞാൻ ബാറ്റ് ചെയ്യുന്നുണ്ട്...." അപ്പു അച്ചുവിനെ വിളിച്ചു... അച്ചു സങ്കടത്തോടെ ചുണ്ട് പിളർത്തി ബദ്രിയെ നോക്കി... "ഈ നേരത്ത് ആണോടാ കളിക്കാൻ പോകുന്നത്...."

"അതിനെന്താ ആറു മണി ആയതല്ലേ ഒള്ളൂ... അച്ചുമ്മ വാ..... ഞാൻ സിക്സ് അടിക്കുന്നത് കാണാം..." അപ്പു ആവേശത്തോടെ വിളിച്ചു... "എന്തേയ് പോണില്ലേ..." ബദ്രി അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു... "മ്മ്ഹ്ഹ്... അച്ചു കിണ്ണന്റെ കൂടെയ...." അവൾ അവനെ ചുറ്റി പിടിച്ചു... "അച്ചുമ്മ വാ.... കുറച്ച് നേരം...." മുറ്റത്ത്‌ നിന്ന് അപ്പു അവളെ പ്രതീക്ഷയോടെ നോക്കി... "ഇല്ല്യ... അച്ചൂനെ പിച്ചും...ഞാൻ പോണില്ല കിണ്ണാ.... കളിയാക്കും... കളിക്കാൻ കൂട്ടണ്ടാന്ന് പറയും...." അവളുടെ ചുണ്ടുകൾ വിതുമ്പി... കണ്ണുകൾ നിറഞ്ഞു... "അപ്പു നീ പൊക്കോ...." ബദ്രി ഗൗരവത്തോടെ പറഞ്ഞു... അപ്പു ഒന്നും മിണ്ടാതെ പാടത്തേക്ക് ഓടി... അച്ചു അവൻ പോകുന്നത് നോക്കി ബദ്രിയുടെ നെഞ്ചിലേക്ക് ചാരി... ബദ്രി അവളുടെ വലത് കൈ തണ്ട നോക്കി.... ഇന്നലെ പിച്ചിയ പാട് ഇപ്പോഴും ഉണ്ട്... അവൻ അവിടെ പതിയെ തലോടി... "നമുക്ക് പോയാലോ അച്ചൂട്ടാ... അപ്പൂട്ടന്റെ കളി കാണാൻ.... മ്മ്...." അവൻ പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു... "മ്മ്ഹ്ഹ് വേണ്ട...." "ഞാനും വരാം.... കിണ്ണനൊന്നു കാണട്ടെ ആരാ എന്റെ അച്ചൂട്ടീനെ പിച്ചിയതെന്ന്..." "വഴക്ക് പറയുമോ കിണ്ണാ മിച്ചൂന്റെ അമ്മയെ....,??" അവൾ മുഖം ഉയർത്തി ചോദിച്ചു.... "മ്മ്... വഴക്ക് പറയണോ...??' "വേണ്ട.... മിച്ചൂന്റെ അമ്മക്ക് സങ്കടാവും.. അപ്പൊ മിച്ചൂനും സങ്കടവും ...."

"ആണോടാ.... മ്മ്... എന്റെ അച്ചൂട്ടൻ എന്ത് നല്ല കുട്ടിയ....." ബദ്രി അവളുടെ നെറുകയിൽ ചുംബിച്ചു... "വാ നമുക്ക് അപ്പൂന്റെ അടുത്ത് പോയി നോക്കാം...." അവൻ എഴുനേറ്റ് അവളെയും എണീപ്പിച്ചു.... അഴിഞ്ഞു കിടന്ന അവളുടെ മുടി പിന്നിയിട്ട് കൊടുത്തു..... അവളുടെ വളയിട്ട കൈ അവന്റെ കൈക്കുള്ളിൽ ഭദ്രമായിരുന്നു..,  "വെള്ളം കുടിക്ക് നൈഷു...." ഛർദിച്ചു തളർന്ന നൈഷുവിന്റെ നെഞ്ചിൽ പതിയെ തലോടി കൊണ്ട് ഇച്ചു ടെൻഷനോടെ പറഞ്ഞു... "വ... വയ്യാ ഇച്ചൂക്കാ.. ശ്വാസം മുട്ടുന്നത് പോലെ...." അവൾ കിതക്കുന്നുണ്ടായിരുന്നു.... "ഹോസ്പിറ്റലിൽ പോണോടി...??" "മ്മ്ഹ്ഹ്...."നിഷേദത്തിൽ തലയാട്ടി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവളുടെ വാടിയ മുഖം കണ്ടപ്പോൾ ഇച്ചുവിന് എന്തോ സങ്കടം തോന്നി.... ഒന്നും മിണ്ടാതെ അവളുടെ വയറിൽ കൈ ചേർത്ത് വെച്ചു... അവന്റെ സങ്കടം കണ്ട് നൈഷു ചിരിച്ചു ആ മുഖം നെഞ്ചോട് ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു... അവനൊന്നു ചിരിച്ചു...  "അപർണ നല്ല കുട്ടിയ.. എനിക്ക് താല്പര്യകുറവ് ഒന്നുമില്ല....അന്ന് ഋതുവിന്റെ കാര്യം മുടങ്ങിയപ്പോഴേ എന്റെ മനസ്സിൽ ഉണ്ടായിരുന്നു ഈ കാര്യം...." രാത്രിയിൽ ചോറ് വിളമ്പുന്നതിനിടയിൽ അമ്മ പറഞ്ഞത് കേട്ട് ശങ്കറിന്റെ മുഖം വിടർന്നു... "മറ്റന്നാൾ ഞായറാഴ്ച അല്ലെ നമുക്ക് അവിടം വരെ ഒന്ന് പോകാം...." അച്ഛൻ വാക്ക് പറഞ്ഞതോടെ ഉള്ളിൽ സന്തോഷത്തിന്റെ പെരുമഴ പെയ്തു... അമ്മയെ കെട്ടി പിടിച്ചൊരുമ്മ കൊടുത്തവൻ അകത്തേക്ക് ഓടി... "എടാ കഴിച്ചിട്ട് പോടാ...." അമ്മ വിളിച്ചു പറഞ്ഞു... "എന്റെ വയറു നിറഞ്ഞു..." ചിരിയോടെ അവൻ മറുപടി കൊടുത്തു... ബെഡിൽ കിടന്ന ഫോൺ എടുത്തവൻ കയ്യിൽ പിടിച്ചു..

മാളു എന്നെഴുതിയ കോണ്ടാക്ടിൽ വിരൽ അമർത്തി... ആദ്യം റിങ് ചെയ്തപ്പോൾ അവൾ ഫോൺ എടുത്തില്ല... വിട്ട് കൊടുത്തില്ല അവൻ വീണ്ടും വിളിച്ചു... "ഹലോ...." അവൾ അറ്റൻഡ് ചെയ്തതും പ്രതീക്ഷയോടെ അവൻ വിളിച്ചു... "മ്മ്....." അവൾ മറുപടി ഒരു മൂലളിൽ ഒതുക്കിയപ്പോൾ അവന്റെ മുഖത്തെ ചിരി മാഞ്ഞു.... "ഹലോ......" അവന്റെ ശബ്ദം കേൾക്കാതെ വന്നപ്പോൾ അവൾ മുൻകൈ എടുത്തു... "ഓഹ്... നാവുണ്ടല്ലേ... ഞാൻ കരുതി അത് ഇറങ്ങി പോയെന്ന്..." ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചവൻ പറഞ്ഞു... അവളും നിശബ്ദമായി ചിരിച്ചു... "മാളു......." അവന്റെ സ്വരം ആർദ്രമായിരുന്നു... "ഉണ്ണിയേട്ടന് ഇപ്പൊ എന്താ വേണ്ടെ...??" "അങ്ങനെ പ്രത്യേകിച്ച് ഒന്നും വേണ്ട ഒരു i luv u പറഞ്ഞാൽ മതി..." കളിയാലേ അവൻ പറഞ്ഞു... പതിവില്ലാതെ നാണം അവളെ വന്നു പൊതിഞ്ഞു.... "അയ്യടാ ഇങ്ങ് വന്നേച്ചാലും മതി...." "വന്നാൽ പറയുമോ..." അവൻ കുസൃതിയോടെ ചോദിച്ചു.. "എന്ത്..??" "I luv u ന്ന്...." "പോ.... നാണം ഇല്ലാത്തവൻ...." അവൻ ലജ്ജയോടെ ഫോണിലേക്ക് നോക്കി.. "നാണിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ.... ഇതിലൊക്കെ ആരേലും നാണിക്കുവോ...??" അവൻ ചിരി അടക്കി കൊണ്ട് ചോദിച്ചു.. "ഒന്ന് പോയെ ഉണ്ണിയേട്ടാ എനിക്ക് പഠിക്കാൻ ഇണ്ട്...."

"അയ്യോ മാളൂട്ടി വെക്കല്ലേ..... ഒരു i luv you....." " i hate you.......!!" നീട്ടി പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടാക്കി.... അവൻ ചിരിയോടെ ഫോണിലേക്ക് നോക്കി... ഞായറാഴ്ച വരുന്ന കാര്യം മനഃപൂർവം പറയാതെ ഇരുന്നതാണ്.... അവൾക്ക് ഒരു സർപ്രൈസ് ആകട്ടെ.... ഇതുവരെ ഇഷ്ട്ടം പറഞ്ഞിട്ടില്ലേലും അവന്റെ ഹൃദയത്തിന്റെ ഒരു കോണിൽ തനിക്കൊരു സ്ഥാനം ലഭിച്ചു എന്ന് അവന് കുറച്ചു ദിവസം കൊണ്ട് മനസിലാക്കിയിരുന്നു... "ഹലോ... ആ ദേവകിയമേ ഞാൻ അങ്ങോട്ട് വരാം എന്നിട്ട് പോയാ മതി..എന്റെ ഡ്യൂട്ടി കഴിഞ്ഞു...." ഫോൺ ചെവിയോട് ചേർത്ത് വെച്ച് ബദ്രി പറഞ്ഞു...ഡ്രൈവിങ്ങിലായിരുന്നു അവൻ... പെട്ടെന്ന് ആരോ മുന്നിൽ ചാടി... ബദ്രി ഞെട്ടി കൊണ്ട് ബ്രേക്ക്‌ ചവിട്ടി....ജിപ്സി തട്ടി അയാൾ പുറകിലേക്ക് വീണു .... ബദ്രി അറിയാതെ തലയിൽ കൈ വെച്ചു പോയി... വേഗം ചാടി ഇറങ്ങി..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story