ഈ മഴയിൽ....❤️ പാർട്ട്‌ 41

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"എന്തെങ്കിലും പറ്റിയോ.....??" ബദ്രി ആവലാതിയോടെ അയാൾക്ക് അടുത്തേക്ക് ചെന്നു... നിലത്ത് വീണ അയാളെ അവൻ പിടിച്ചെഴുനേൽപ്പിച്ചു.... നെറ്റി ചെറുതായി പൊട്ടിയിട്ടുണ്ട്...കൈ മുട്ടിലെയും തൊലി അടർന്നിട്ടുണ്ട്... അയാൾ ആകെ തളർന്നിരുന്നു...അവൻ അയാളെ താങ്ങി പിടിച്ചു.... "ഹോസ്പിറ്റലിൽ പോകാം. വരൂ..." "വേ.... വേണ്ട... മോനെ... അതിന് മാത്രം കുഴപ്പമൊന്നുമില്ല..." അയാൾ അവശതയോടെ പറഞ്ഞു.... ശെരിക്ക് നിവർന്നു നിൽക്കാൻ പോലും ആരോഗ്യമില്ലാത്ത ഒരു വൃദ്ധൻ..... ബദ്രി അയാളുടെ എതിർപ്പ് കാര്യമാക്കാതെ പിടിച്ചു ജിപ്സിയിൽ കയറ്റി ഇരുത്തി... ബദ്രി അയാളെ ഒന്ന് നോക്കിയ ശേഷം ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.... ജിപ്സി മുന്നോട്ട് എടുത്തു.... വണ്ടി വന്നു നിന്നത് ഹോസ്പിറ്റലിന് മുന്നിലായിരുന്നു.... സീറ്റിൽ ചാരി ഇരുന്ന വൃദ്ധനെ ബദ്രി ശ്രദ്ധയോടെ പിടിച്ചിറക്കി... നേരെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ കൊണ്ട് പോയി... "ദേ.... ഈ ഫോം ഒന്ന് ഫിൽ ചെയ്യണം.... Patient ന് ഒരു ഇൻജെക്ഷൻ ഉണ്ട്...." നേഴ്സ് വന്ന് പറഞ്ഞപ്പോൾ ബദ്രി തലയാട്ടി കൊണ്ട് ഫോം വാങ്ങി...

നെയിം കോളത്തിലേക്ക് ഒന്ന് നോക്കിയ ശേഷം ബെഡിൽ കണ്ണടച്ചു കിടക്കുന്നയാളെ നോക്കി... മെല്ലെ അടുത്തേക്ക് ചെന്ന് തോളിൽ പതിയെ തട്ടി.... ഒരു ഞെരക്കത്തോടെ അയാൾ കണ്ണ് തുറന്നു.... "എന്താ... പേര്...??" അവന്റെ ചോദ്യം കേട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു... "ശേഖരൻ...." വളരെ പതിഞ്ഞ സ്വരമായിരുന്നു... ബദ്രി തലയാട്ടി കൊണ്ട് ഫോമിൽ പേരെഴുതി.... മെഡിസിൻ വാങ്ങി കൊണ്ട് വന്നു... "ആൾക്ക് നല്ല ക്ഷീണം ഉണ്ട്....ശെരിക്ക് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയെന്ന് തോന്നുന്നു....??" ഇൻജെക്ഷൻ കഴിഞ്ഞു മയക്കത്തിലേക്ക് വീണ ശേഖരനെ നോക്കി ഡോക്ടർ പറഞ്ഞു... ബദ്രി ഒന്ന് നെടുവീർപ്പിട്ടു... "സാരമായ പരിക്കുകൾ മാത്രമേ ഒള്ളൂ.... പക്ഷെ ശരീരം വല്ലാതെ തളർന്നിരിക്കുന്നു... ഡ്രിപ്പ് ഇട്ടിട്ടുണ്ട് അത് കഴിഞ്ഞിട്ട് പോകാം...." ഡോക്ടർ അവന്റെ തോളിൽ ഒന്ന് തട്ടി... "ശെരി ഡോക്ടർ.... " ബദ്രി ഒന്ന് ചിരിച്ചു... പിന്നെ വാച്ചിൽ ടൈം നോക്കി കൊണ്ട് ബെഡിനടുത്ത് ചെന്നിരുന്നു... കുറച്ച് സമയം കഴിഞ്ഞതും ശേഖരൻ മെല്ലെ കണ്ണുകൾ തുറന്നു... തലക്ക് വല്ലാത്ത ഭാരം തോന്നി.... മുഖം ചുളിച്ചു കൊണ്ട് അയാൾ ചുറ്റും നോക്കി....

ബെഡിനരുകിൽ മുഖം പൊത്തിയിരിക്കുന്ന ബദ്രിയെ കണ്ടതും അയാൾ മെല്ലെ അവനെ തൊട്ടു.... ബദ്രി മുഖം ഉയർത്തി നോക്കി... "ആഹാ എണീറ്റോ...??" അവൻ ചിരിയോടെ അയാളെ നോക്കി.. ടേബിളിൽ വെച്ചിരുന്ന ഒരു ബോട്ടിൽ വെള്ളവും പൊതിയും ചെന്നെടുത്തു കൊണ്ട് വന്ന് അവൻ ശേഖരന് അടുത്ത് ഇരുന്നു... അയാളെ ചാരി ഇരുത്തി... "ഇതാ കഴിക്ക്....." പൊതിചോറ് തുറന്ന് കൊണ്ട് അവൻ അയാൾക്ക് നീട്ടി... ശേഖരൻ നന്ദിയോടെ അവനെ നോക്കി.... "എന്താ ഭക്ഷണം കഴിക്കാത്തത്...കഴിക്ക്..." അയാൾ നോക്കുന്നത് കണ്ട് അവൻ ഒന്ന് കൂടെ പറഞ്ഞു... അയാൾ അത് കയ്യിൽ വാങ്ങി... ആർത്തിയോടെ വാരി കഴിച്ചു.... എത്ര നാളുകൾക്ക് ശേഷമാണ്.. സ്വാദോടെ ഭക്ഷണം കഴിക്കുന്നത്... മറ്റൊന്നും ചിന്ദിക്കാതെ വയറു നിറയെ കഴിച്ചു.... ബദ്രി അലിവോടെ അയാളെ നോക്കി ഇരുന്നു... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു,.. എടുത്തു നോക്കിയപ്പോൾ അപ്പുവാണ്... ഇവനിന്ന് സ്കൂളിൽ പോയില്ലേ..?? ബദ്രി മുഖം ചുളിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു... "പറ അപ്പു...." "അപ്പു അല്ല കിണ്ണ അച്ചുവാ....." അച്ചുവിന്റെ ശബ്ദം കേട്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... "ആഹാ... അച്ചൂട്ടനാണോ...." അവൻ ചിരിയോടെ പറഞ്ഞതും ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ശേഖരൻ മുഖം ഉയർത്തി അവനെ നോക്കി....

പിന്നെ വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങി... "എന്താ മോളേ വിളിച്ചേ... മ്മ്..." ബദ്രി അതും ചോദിച്ചു ജനലിനരുകിലേക്ക് ചെന്നു .... "അപ്പൂട്ടന് വയ്യ കിണ്ണാ..... പനിയാ....." "പനിയോ....??.. അവൻ ഉണ്ടോ അടുത്ത്...." ബദ്രി തിരക്കി... "ഇങ്ങ് താ മോളേ.. ദേവുമ്മ പറയാം...." ദേവകി അച്ചൂന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.. "ഹലോ മോനെ...." "ആഹ് അമ്മേ... അപ്പു.... അവനെന്താ,...?" "അപ്പുമോന് നല്ല പനിയുണ്ട്...സ്കൂളിൽ നിന്ന് അവന്റെ മാഷാ കൊണ്ടാക്കിയത്... വന്നപ്പോൾ തൊട്ടുള്ള കിടപ്പാ...." "ഞാൻ.... ഞാൻ ഇപ്പൊ വരാം...." അവൻ നെഞ്ചിടിപ്പോടെ കാൾ കട്ടാക്കി... ശേഖരൻ കഴിച്ചു കഴിഞ്ഞിരുന്നു.... ബദ്രി അയാളോട് എന്ത് പറയും എന്നറിയാതെ നിന്നു... "എവിടെയാ പോകേണ്ടത് എന്ന് പറഞ്ഞാൽ ഞാൻ ഡ്രോപ്പ് ചെയ്യാൻ...." വെള്ളം കുടിച്ചു കൊണ്ടിരുന്ന ശാഖാരനോട് അവൻ ചോദിച്ചു... അയാൾ തലകുനിച്ചു... "എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ടായിരുന്നു...." "എന്നെ ബസ്സ്റ്റോപ്പിൽ ആക്കി തന്നാൽ ഉപകാരമായിരുന്നു...." ബദ്രി ഒന്ന് തലയാട്ടി... ഹോസ്പിറ്റൽ ബിൽ അടച്ച് അവർ ഇറങ്ങി.... ബസ് സ്റ്റോപ്പിന് മുന്നിൽ എത്തിയപ്പോൾ വണ്ടി നിന്നു...

ശേഖരൻ അവനെ നോക്കി ചിരിച്ചു കൊണ്ട് വണ്ടിയിൽ നിന്നിറങ്ങി... "വരട്ടെ...." "മ്മ്...." അവൻ മൂളി... "അച്ഛാ ഒരു നിമിഷം......" തിരിഞ്ഞു നടന്നയാൾ അവന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി.. പോക്കറ്റിൽ നിന്ന് ക്യാഷ് എടുത്ത് അയാൾക്ക് നേരെ നീട്ടി... "ഇത് വെച്ചോളൂ....." "അയ്യോ.. വേണ്ട മോനെ... ഒരു നേരത്തെ ഭക്ഷണം വാങ്ങിച്ചു തന്നത് തന്നെ വലിയ കാര്യമാണ് കൂടുതൽ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല...." ബദ്രി ചിരിച്ചു.. "ഒരു മകൻ തന്നതാണെന്ന് കരുതിക്കോളൂ..." അവൻ നിർബന്ധപൂർവ്വം ക്യാഷ് അയാളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.. "എന്നാ ശെരി... പിന്നെ എപ്പോഴെങ്കിലും കാണാം....." പുഞ്ചിരിയോടെ ബദ്രി ജിപ്സി മുന്നോട്ട് എടുത്തു..... അയാൾ ബദ്രി പോകുന്നത് നോക്കി നിന്നു.... വീണ്ടും ചിന്താഭാരത്തോടെ ചുറ്റും നോക്കി... എങ്ങോട്ട് പോകും... എവിടെ തിരയും തന്റെ മകളെ....?? അയാൾ തലക്ക് കൈ കൊടുത്തു കൊണ്ട് ബസ്സ്സ്റ്റോപ്പിൽ ഇരുന്നു... 

"അപ്പൂട്ടാ..... എണീക്ക് അപ്പൂട്ടാ...." നെഞ്ചോളം പുതച്ചു കിടക്കുന്ന അപ്പുവിന്റെ അടുത്ത് ഇരുന്ന് അച്ചു വിളിച്ചു.. മറ്റേതോ ലോകത്ത് എന്നപോലെ അപ്പു അവളുടെ വിളി കേൾക്കുന്നുണ്ട്...പനിയുടെ ക്ഷീണം കൺപോളകളെ കീഴടക്കിയിരിക്കുന്ന.. തലക്ക് വല്ലാത്ത ഭാരം തോന്നി അവന്.... അച്ചു സങ്കടത്തോടെ അപ്പുവിന്റെ നെറ്റിയിൽ തഴുകി കൊണ്ടിരുന്നു... പുറത്ത് ബദ്രിയുടെ ജിപ്സി വന്ന് നിന്നു... "ആ... കിണ്ണൻ വന്നൂട്ടോ അപ്പൂട്ടാ...." അച്ചു അവന്റെ കയ്യിൽ തലോടി... "അപ്പു.......!!" ബദ്രി അകത്തേക്ക് ഓടി വന്നു.... പനിച്ചു വിറച്ചു കിടക്കുകയാണ് അപ്പു... ബദ്രി അവന്റെ അടുത്ത് ചെന്നിരുന്നു... "അപ്പൂ......" ബദ്രി അവന്റെ നെറുകയിൽ തലോടി പതിയെ വിളിച്ചു... "അപ്പൂട്ടൻ എണീക്കണില്ല കിണ്ണാ..." അച്ചു വിതുമ്പി കൊണ്ട് ബദ്രിയുടെ തോളിലേക്ക് ചാരി... "അപ്പൂന് വയ്യാത്തോണ്ടല്ലേ അച്ചു...." ബദ്രി അവളെ ചേർത്ത് പിടിച്ചു... "മോള് ഇവിടെ നിക്ക്.. ഞാൻ അപ്പൂട്ടനെ ഡോക്ടറേ കാണിച്ചിട്ട് വരാം...." "അചുവും വരും.." അവൾ പറഞ്ഞത് ബദ്രി കേട്ടിരുന്നില്ല.... അപ്പുവിനെ എഴുനേൽപ്പിച്ച് തോളോട് ചേർത്ത് പിടിച്ച് പുറത്തേക്ക് ഇറങ്ങി... "അച്ചൂനെ നോക്കിക്കോണേ ദേവകിയമ്മേ..." അത്രമാത്രം പറഞ്ഞു കൊണ്ട് ബദ്രി അപ്പുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി.... "കിണ്ണാ........"

അച്ചു ഓടി വന്നപ്പോഴേക്കും ബദ്രി അപ്പുവിനെയും കൊണ്ട് പോയിരുന്നു... അച്ചു മുറ്റത്തേക്ക് ഇറങ്ങി നിന്നു... "അച്ചൂനെ കൊണ്ടോയില്ല...." അവൾ ആരോടെന്നില്ലാതെ പറഞ്ഞു കരഞ്ഞു... "കിണ്ണാ....." അവൾ സങ്കടത്തോടെ ചുണ്ട് പിളർത്തി.... കഴുത്തിലെ താലിയിൽ കൊരുത്തു വലിച്ചു കൊണ്ട് അവൾ ചെടികൾക്ക് അടുത്തേക്ക് നടന്നു... "അച്ചൂനെ കിണ്ണൻ കൊണ്ടോയില്ല...." വിരിഞ്ഞു നിൽക്കുന്ന പൂക്കളെ നോക്കി അവൾ വിതുമ്പി.... "അച്ചു പാവല്ലേ....." ചെമ്പരത്തി പൂവിനെ തലോടി അവൾ പിറു പിറുത്തു... "കിണ്ണൻ വരട്ടെ... മിണ്ടൂല... അച്ചു പിണങ്ങും...." വാശിയോടെ കണ്ണുകൾ തുടച്ചു നോക്കി.... "ദേ ഈ ബില്ല് അടക്കണം...." നേഴ്സ് നീട്ടിയാ ബില്ല് വാങ്ങി നോക്കി.... പിന്നെ ബെഡിൽ കിടക്കുന്ന അപ്പുവിനെയും... അവന്റെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് ബദ്രി റൂമിൽ നിന്നിറങ്ങി.... പോക്കറ്റിൽ ഒന്ന് നോക്കി... ഏറി പോയാൽ 500 രൂപകാണും.. ബാക്കി എല്ലാം നേരത്തെ ഹോസ്പിറ്റലിൽ പൊടിഞ്ഞു പിന്നെ 2000 രൂപഎടുത്ത് അയാൾക്ക് കൊടുക്കുകയും ചെയ്തു... ബദ്രി അരക്ക് കയ്യും കൊടുത്ത് ആ ഹോസ്പിറ്റൽ വരാന്തയിൽ നിന്നു... പിന്നെ ഫോൺ എടുത്തു ശങ്കറിനെ വിളിച്ചു.. "ഹലോ കണ്ണാ..." "ഗൗരി... നീ ഒന്ന് sm ഹോസ്പിറ്റലിലേക്ക് വാ...." "എന്താടാ....?അച്ചൂന് എന്തേലും.. "

"ഇല്ലടാ.... അപ്പൂന് നല്ല പനി... ഇവിടെ ബ്ലഡും മറ്റും ടെസ്റ്റ്‌ ചെയ്യണം... കയ്യിൽ കാശ് ഇല്ല നീ ഉണ്ടേൽ എടുത്തിട്ട് വാ... " "ദേ ഞാൻ വന്നു.." ശങ്കർ ഫോൺ വെച്ചു... റൂമിലെ മേശവലിപ്പിൽ നിന്ന് പേഴ്‌സ് എടുത്തവൻ ദൃതിയിൽ ഇറങ്ങി... പോകും വഴി ഇച്ചൂനെ കൂടെ കൂട്ടി... ഹോസ്പിറ്റലിൽ എത്തിയപ്പോൾ ബദ്രി അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു... "ഞാൻ ബില്ല് അടച്ചിട്ട് വരാം...." ശങ്കർ ബില്ല് അടക്കാൻ പോയി... "അപ്പൂന് എങ്ങനെ ഉണ്ടട...." ഇച്ചു തിരക്കി... "ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു റിസൾട്ട്‌ വരട്ടെ എന്ന് പറഞ്ഞു... നല്ല പനിയുണ്ട്... ഡ്രിപ് ഇട്ടിട്ടുണ്ട്..." ബദ്രി ചെയറിലേക്ക് ഇരുന്നു... കുറച്ചു വൈകിയാണ് റിസൾട്ട്‌ കിട്ടയത്.... പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ലായിരുന്നു... ബദ്രിക്ക് എന്ത് കൊണ്ടോ ദേഷ്യം വന്നു.. "ഒരു പനി വന്നതിന് തോന്നിയ പോലെ ഓരോ ടെസ്റ്റും നടത്തി.. ഉള്ള ക്യാഷും വാങ്ങി കൂട്ടിയപ്പോൾ സമാധാനം ആയി കാണും ഇവറ്റകൾക്ക്..." "ഇവിടെ ഇതൊക്കെ പ്രതീക്ഷിക്കാം.. നീ വാ അപ്പു ഉണർന്നിട്ടുണ്ട്..." മൂന്നാളും കൂടെ അപ്പുവിന്റെ അടുത്തേക്ക് ചെന്നു... ബദ്രി അവനെ കണ്ടപ്പോൾ തുറിച്ചു നോക്കി..

"ഇന്നലെ ആ ആറ്റിൽ കിടന്ന് നീരാടുമ്പോഴേ ഞാൻ പറഞ്ഞതാണ്... എന്നിട്ട് ഇപ്പോ കിടക്കുന്നത് കണ്ടില്ലേ...." ബദ്രി പറയുന്നത് കേട്ട് അപ്പു ചുണ്ട് കൂർപ്പിച്ചു... "ഞാൻ വയ്യാതെ കിടക്കുമ്പോഴെങ്കിലും ഒന്ന് അശ്വസിപ്പിച്ചൂടെ മനുഷ്യ...സ്നേഹത്തോടെ ഒരു വാക്ക്... എപ്പോഴും ഇങ്ങനെ മക്കട്ട് കയറിക്കോണം..." തളർച്ചയിലും അപ്പു കുറുമ്പോടെ പറഞ്ഞു... ഉള്ളിലെ ചിരിയും ആശ്വാസവും പിടിച്ചു വെച്ചു കൊണ്ട് ബദ്രി അവനെ നോക്കി പുച്ഛിച്ചു..... ഒരുപാട് നേരം വൈകിയാണ് വീട്ടിലേക്ക് തിരിച്ചത്....  വീട്ടിലേക്കുള്ള യാത്രയിൽ അപ്പു ക്ഷീണം കൊണ്ട് മയങ്ങിയിരുന്നു... വീട്ടിൽ എത്തിയതും ബദ്രി അവനെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി... "അച്ചു എവിടെ....??" അപ്പൂന്റെ റൂമിൽ നിന്ന് ഇറങ്ങി വന്നതും ബദ്രി ചുറ്റും നോക്കി... "കൂടെ കൊണ്ട് പോകാത്തതിന്റെ പിണക്കത്തിലാണ് ആള്.."ചിരിയോടെ ദേവകി പറയുന്നത് കേട്ടതും ബദ്രി നാവ് കടിച്ചു.... അച്ചുവിനടുത്തേക്ക് നടക്കാൻ ഒരുങ്ങിപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്.... അമ്മ കാളിംഗ്.....!!!!................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story