ഈ മഴയിൽ....❤️ പാർട്ട്‌ 42

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഹലോ....." അവൻ ഫോൺ ഫോൺ അറ്റൻഡ് ചെയ്തു... "കണ്ണാ......" ആ ശബ്ദം ഇടറിയിരുന്നു.... "മ്മ്......" അവനൊന്നു മൂളിയതെ ഒള്ളൂ... "നമുക്ക്... വേണ്ടടാ....ഒരു കേസിനും നീ പോകണ്ട....." അപേക്ഷയോടെ ആണ് പത്മ അത് പറഞ്ഞത്.... "എന്നെ പിന്തിരിക്കാൻ ശ്രമിക്കേണ്ട അമ്മേ...." "ഇനി ഞാൻ എന്താ വേണ്ടെ അവിടെ വന്ന് നിന്റെ കാല് പിടിക്കണോ...?? " "സോറി അമ്മേ .…ഇനിയും നിർബന്ധിക്കരുത് ഞാൻ അനുസരിച്ചില്ലേൽ അമ്മക്ക് അത് വിഷമം ആവും...." "കണ്ണാ... വേണ്ടടാ... വെറുതെ എന്തിനാ.... ഹരിയും അച്ഛനും നിനക്ക് എതിരെ ആവും..." അത് കേട്ടപ്പോൾ ബദ്രി പരിഹസിച്ചു... "അല്ലേൽ അവർ എപ്പോഴാണ് എനിക്ക് എതിരല്ലാത്തത്..... അമ്മക്ക് എങ്ങനെ അയാൾക്കും മകനും വേണ്ടി വക്കാലത്തുമായി എന്റെ അടുത്തേക്ക് തന്നെ വരാൻ കഴിയുന്നു..." മറുവശത്തു നിശബ്ദമായിരുന്നു... ബദ്രി ദേഷ്യത്തിൽ ഫോൺ കട്ടാക്കി ഹാളിലെ സോഫയിലേക്ക് ഇട്ടു കൊണ്ട് അവൻ അച്ചൂനെ അന്വേഷിച്ചിറങ്ങി.... "അച്ചൂട്ടാ...... അച്ചൂ....." അഴിഞ്ഞു വീണ മുണ്ടിന്റെ തലപ്പ് മടക്കി കുത്തിയവൻ മുറ്റത്തേക്ക് ഇറങ്ങി... "അച്ചൂ......." തൊടിയിലേക്ക് നോക്കി അവൻ നീട്ടി വിളിച്ചു... മാവിൻ ചുവട്ടിലെത്തിയപ്പോൾ നിലത്ത് ഒരു പഴുത്ത മാമ്പഴം വീണു കിടക്കുന്നത് കണ്ടു... കുനിഞ്ഞ് അതെടുത്തു കൊണ്ട് അവൻ വീടിന്റെ സൈഡിലേക്ക് നടന്നു....

"അച്ചൂ.... ഒളിച്ചു കളിക്കാതെ ഇങ്ങോട്ട് വാ അച്ചു......" വീണ്ടും മുന്നോട്ട് നടന്നു.... അടുക്കള ഭാഗത്തെ അരമതിലിൽ മുഖം വീർപ്പിച്ചിരിപ്പുണ്ട് പുള്ളിക്കാരി.... മഞ്ഞ പട്ടുപാവടയും ഇട്ടു മുടി രണ്ട് സൈഡിലേക്ക് പിന്നിയിട്ടുണ്ട്... കുറുമ്പ് നിറഞ്ഞ ആ മുഖത്തിന് അലങ്കാരമായി അവന്റെ പ്രണയത്തിൽ ചാലിച്ച സിന്ദൂരവും.... "അച്ചൂട്ടാ......" ഒരു പ്രത്യേകതാളത്തിൽ വിളിച്ചു കൊണ്ട് അവൾക്ക് മുന്നിൽ ചെന്ന് നിന്നു... മിഴികൾ ഉയർത്തി അവൾ അവനെ നോക്കി.... നിറഞ്ഞു കലങ്ങിയാ ഉണ്ട കണ്ണുകൾ.... ചുവന്നു വിതുമ്പുന്ന ചുണ്ടുകൾ... "അച്ചൂട്ട്യേ...." നീട്ടി വിളിച്ചു കൊണ്ട് അവൻ ആ കുഞ്ഞു മുഖം കയ്യിലെടുക്കാൻ ഒരുങ്ങിയതും.. "കിണ്ണൻ അച്ചൂനെ തൊടണ്ട......" മുഖം വീർപ്പിച്ചു കൊണ്ടു അവൾ അവനോട് പറഞ്ഞു... "മ്മ്ഹ്ഹ്.... ഞാൻ തൊടും...." ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾക്ക് ഇരു സൈഡിലും കൈ അമർത്തി വെച്ച് നെറ്റിയിൽ നെറ്റി മുട്ടിച്ചു.... "വേണ്ട.... തൊടണ്ട.... അച്ചൂനെ കൊണ്ടോയില്ലല്ലോ....." പരിഭവത്തോടെ അവൾ മറ്റെങ്ങോ നോക്കി... "അയ്യോടാ... അത് കൊണ്ടാണോ.. ന്റെ അച്ചൂട്ടി മുഖം വീർപ്പിച്ചിരിക്കൂന്നേ..."

"ആ.... അച്ചൂന് സങ്കടായി....." വീണ്ടും ആ കണ്ണുകൾ നിറഞ്ഞു.... "അച്ചോടാ..... ഞാൻ സോറി പറഞ്ഞാൽ മതിയോ... മ്മ്...." കുസൃതിയോടെ അവൻ അവളുടെ ഇരു സൈഡിലേക്കും പിന്നിയിട്ട മുടിയിൽ പിടിച്ച് അവനിലേക്ക് അടുപ്പിച്ചു... "ഇല്ല....." പറയുമ്പോൾ ആ പെണ്ണിന്റെ ശബ്ദം ഇടറി... "എന്നാ ഒരുമ്മ തരാം.... അപ്പോഴോ...." ചിരി അടക്കി അവൻ ചോദിച്ചു.... "മ്മ്ഹ്ഹ്....ന്നെ കൊണ്ടോയില്ലല്ലോ..." "അപ്പൂട്ടനെ ഡോക്ടറേ കാണിക്കാൻ കൊണ്ടോയതല്ലേ അച്ചൂട്ടാ.... മോളെ കൊണ്ടോയാൽ കിണ്ണന് ശ്രദ്ധിക്കാൻ പറ്റില്ലന്നെ....അതോണ്ടല്ലേ...." "വേണ്ട.....വേണ്ട......" "എന്റെ മോളല്ലേ....അച്ചൂട്ടി പിണങ്ങിയാൽ കിണ്ണന് സങ്കടാവും...." വാടിയാ മുഖത്തോടെ അവൻ പറഞ്ഞു... അച്ചു മുഖം വീർപ്പിച്ചു കൊണ്ട് ദൂരേക്ക് നോക്കി ഇരുന്നു... "ശെരി മിണ്ടണ്ട...ഞാൻ പോവാ....." അവൻ പിണക്കം ഭാവിച്ച് അവൻ തിരിഞ്ഞു നടന്നു.... "കിണ്ണാ....." പിറകിൽ നിന്നവൾ വിളിക്കുന്നത് കേട്ടു.... തിണ്ണയിൽ നിന്ന് ചാടി ഇറങ്ങുന്നതും പാദസ്വരം കിലുങ്ങുന്നതും കേട്ടു.... തിരിഞ്ഞു നോക്കാതെ നിന്നു..... "കിണ്ണാ...... " വീണ്ടും ചിണുങ്ങി കൊണ്ട് അവൾ ഓടി വന്ന് അവന്റെ മുതുകിൽ ചാടി കയറി..... ചിരിയോടെ അവൻ അവളെ വീഴാതെ പിടിച്ചു.... "ഉമ്മാാാ......." മുന്നോട്ട് വന്ന് ആ കവിളിൽ നൽകി..... ബദ്രി ചിരിച്ചു....

" പിണക്കം മാറിയോ ന്റെ അച്ചൂട്ടീടെ.... മ്മ്.... " മുഖം ചെരിച്ച് അവന്റെ തോളിൽ മുഖം അമർത്തി നിന്ന അവളോട് ചോദിച്ചു... "ഒരുമ്മ തന്നാ അച്ചു പിണങ്ങൂല....." "അമ്പടി കള്ളീ...." അവളെ താഴെ ഇറക്കി അവൻ മുന്നിലേക്ക് നിർത്തി.... "എത്ര ഉമ്മ വേണം....." കുസൃതിയോടെ അവളുടെ മുടിയിഴകളെ മാടി ഒതുക്കി... "കുറെ വേണം...." വാ പൊത്തി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു... അവളെ വലിച്ചടുപ്പിച്ചവൻ ആ മുഖം മുഴുവൻ ചുംബനങ്ങൾ മൂടി... ഇടക്ക് എപ്പോഴോ ചുണ്ടുകൾ തമ്മിൽ ഉരസി പോയിരുന്നു.... പിടഞ്ഞു മാറി അവൾ കണ്ണുകൾ വിടർത്തി സ്വയം ചുണ്ടിൽ ഒന്ന് തൊട്ട് നോക്കി... "മ്മ്... എന്തെ...." പുരികം ഉയർത്തി അവൻ അവളെ നോക്കി കുസൃതി ചിരി ചിരിച്ചു.... "കിണ്ണന് അച്ചൂനോട് പ്രേമാ....." അവൻ ചുംബിച്ചു ചുവപ്പിച്ച ചുണ്ടുകളെ തലോടി കൊണ്ട് അവൾ ചോദിച്ചു... അവന്റെ കണ്ണുകൾ അമ്പരപ്പോടെ അവനെ നോക്കി... "പ്രേമോ....?? എന്ന് വെച്ചാൽ എന്താ അച്ചൂട്ടാ...." അവൻ ചിരി ഉള്ളിൽ ഒതുക്കി അവനെ നോക്കി.... "അതെനിക്കറിയൂല...." ചുമലനക്കി കൊണ്ട് അവൾ ചുണ്ടുകൾ നുണഞ്ഞു...

"അറിയൂലെ... പിന്നെ ഇതെവിടെന്ന് കിട്ടി...." "ടീവില് കണ്ടല്ലോ....ഞാൻ കേട്ടല്ലോ ആ ചെക്കൻ പെണ്ണിനോട് പറഞ്ഞത്... " അവന്റെ നെഞ്ചോരം ചേർന്നവൾ നിഷ്കളങ്കമായി പറഞ്ഞു... ബദ്രി ചിരിയോടെ അവളെ ചുറ്റി പിടിച്ചു.... "പ്രേമത്തിന്റെ നിറം എന്താ അച്ചൂസേ.... മ്മ്...." അവൻ അവളുടെ കാതിൽ ചുണ്ട് അമർത്തി അവൻ ചോദിച്ചു... "എന്ത് നിറാ...." അവൾ കൗതുകത്തോടെ ചോദിച്ചു... "അറിയില്ലേ...." "മ്മ്ഹ്ഹ്....പച്ചയാണോ കിണ്ണാ...." എന്തോ ഓർത്തപോലെ അവൾ ചോദിച്ചു... "പച്ചയോ....??" അവൻ ചിരിച്ചു പോയി... അവൾ ചിണുങ്ങി കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു.... മെല്ലെ എടുത്തുയർത്തി അവളെ അവൻ വട്ടം കറക്കി....  "അച്ഛനെന്ത് മണ്ടത്തരമാണ് കാണിച്ചത്... എന്നോട് ചോദിക്കാതെ എന്തിനാണ് ഇത്രയും ക്യാഷ് വിഡ്രോ ചെയ്തത്..." ടേബിളിലെ ഫൈലുകൾ തട്ടി തെറുപ്പിച്ചു കൊണ്ട് ഹരി അലറി... ദത്തൻ ഇരുന്നിടത്ത് നിന്ന് അലറി... "എന്താ ഹരി...." "എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.... ക്യാഷ് ഉണ്ടെന്ന് വെച്ച് ഉള്ളത് മുഴുവൻ തോന്നിയത് പോലെ ചിലവാക്കുന്നോ....

ഞാനും കൂടെ നേടിയ ക്യാഷ് ആണ് അക്കൗണ്ടിൽ കിടക്കുന്നത്... രാഷ്ട്രീയത്തിൽ ഇറക്കി സമ്പാദ്യം തുലക്കാൻ ഞാൻ സമ്മതിക്കില്ല...." ഹരി പെട്ടന്നുള്ള മാറ്റം ദത്തനിൽ നടുക്കം സൃഷ്ടിച്ചു.... "ഹരീ...." "പൊക്കോ എന്റെ മുന്നിൽ നിന്ന്... അല്ലെങ്കിൽ തന്നെ ദേഷ്യം പിടിച്ചു നിൽക്കുവാ ഞാൻ...." കൈകൾ ഉയർത്തി അയാളെ പറയാൻ അനുവദിക്കാൻ അവൻ ചീറി... ദേഷ്യം കൊണ്ട് അവൻ വിറക്കുന്നുണ്ടായിരുന്നു.... ദത്തന്റെ മുഖം വിളറി.... ദേഷ്യം കൂടുതലാണ് ഹരിക്ക്... ഒന്ന് പറഞ്ഞാൽ അതിന്റെ ഇരട്ടിയായി അവൻ തിരിച്ചു പറയും.... സ്വന്തമായി ജോലിയും സമ്പാദ്യവും അവന്റെ അഹങ്കാരം ഒന്ന് കൂടെ ഉയർത്തി... ദത്തൻ അവനെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ ഓഫിസ് റൂമിൽ നിന്നിറങ്ങി... ദേഷ്യം വന്നാൽ ഹരി ആരാ എന്താ എന്ന് നോക്കാറില്ല.... എത്ര വഴക്ക് പറഞ്ഞാലും ദേഷ്യത്തോടെ ഉള്ള ഒരു നോട്ടമല്ലാതെ പ്രായത്തെ മറന്ന് ബദ്രി ഒരിക്കൽ പോലും തന്നോട് കയർത്തു സംസാരിച്ചിട്ടില്ല... "അച്ഛാ...." ഓരോന്ന് ഓർത്ത് റൂമിൽ ഇരുന്നപ്പോൾ പുറകിൽ നിന്ന് ഹരിയുടെ ശബ്ദം കേട്ടു... ദത്തൻ തിരിഞ്ഞു... ഹരി വന്നയാളെ ചേർത്ത് പിടിച്ചു... "സോറി അച്ഛാ ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ..." "മ്മ്... സാരല്ല്യ...." അയാൾ അവന്റെ മുടിയിഴയിൽ തലോടി...

"അച്ഛൻ ചുമ്മാ ക്യാഷ് ചിലവാക്കുന്ന പരിപാടി നിർത്തണം.... എനിക്ക് ഒരുപാട് ബിസിനെസ്സ് പ്ലാൻ ഉള്ളതാ...." "മ്മ്മ്......" അയാളൊന്ന് അമർത്തി മൂളി... "ബദ്രിയെ വരുതിക്ക് കൊണ്ട് വരാൻ... എനിക്കൊരു പ്ലാൻ ഉണ്ട് അച്ഛാ...." അയാൾ അവനെ സംശയത്തോടെ നോക്കി... "അതിന് പറ്റിയ ഒരാളുണ്ട് അച്ഛാ... " ഹരി ചിരിച്ചു കൊണ്ട് അയാളെ നോക്കി...  "എനിക്ക് വേണ്ട കണ്ണേട്ടാ.. വായിൽ ഒക്കെ കയ്പ്പ്..." സ്പൂണിൽ കോരി എടുത്ത കഞ്ഞിക്ക് നേരെ മുഖം തിരിച്ചു കൊണ്ട് അപ്പു പറഞ്ഞു.... ബദ്രി അവനെ കൂർപ്പിച്ചൊന്ന് നോക്കി... "മര്യാദക്ക് കഴിക്കട....." ബദ്രി കഞ്ഞി അവന് നീട്ടി.... "കഴിക്കപ്പുട്ടാ....." അപ്പുവിനരുകിൽ ചമ്രം പടിഞ്ഞിരുന്നു കൊണ്ട് അച്ചു സങ്കടത്തോടെ പറഞ്ഞു.. "കണ്ണേട്ടാ.. എന്താ മനുഷ്യ ഇങ്ങള് കണ്ണീ ചോരയില്ലാതെ പെരുമാറുന്നത്....?" അവന്റെ പറച്ചിൽ കേട്ട് ബദ്രിക്ക് ചിരി വന്നു... "ഇത് കഴിക്കപ്പു.... ഇതുവരെ ഒന്നും കഴിച്ചത് പോലുമില്ലല്ലോ.... വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്...." "വഴക്ക് പറയണ്ട കിണ്ണാ... അപ്പൂട്ടൻ പാവാ..." അച്ചു സങ്കടത്തോടെ അപ്പുവിന്റെ കയ്യിൽ തലോടി... "ഡാ... വേഷം കെട്ടെടുക്കാതെ കഴിക്ക്.... ഇതിനുള്ളിൽ മൂടി പുതച്ചിരുന്നു ഫോണിൽ കളിക്കാൻ നിനക്കൊരു വയ്യായ്കയും ഇല്ലല്ലോ....." "ഇയാളെ കൊണ്ട് തോറ്റു...." അപ്പു പിറു പിറുത്തു കൊണ്ട് അപ്പു വാ തുറന്നു... "മ്മ്........"

ബദ്രി ഒന്ന് അമർത്തി മൂളി കൊണ്ട് അവന് കോരി കൊടുത്തു.... "അതെന്താ കിണ്ണാ...." പത്രത്തിലെ ചമ്മന്തിയിലേക്ക് കൊതിയോടെ നോക്കി അച്ചു ചോദിച്ചു.... "ചമ്മന്തി.. എന്തെ... വേണോ...??" പറഞ്ഞു തീരും മുന്നേ അവൾ നാവ് നീട്ടി ബദ്രി ചിരിച്ചു കൊണ്ട് ചമ്മന്തി അവളുടെ നാവിൽ തൊട്ട് കൊടുത്തു... "ഹൈസ്....." അച്ചു നാവ് നുണഞ്ഞു കൊണ്ട് കണ്ണ് ചിമ്മി അടച്ചു... "കണ്ടോടാ എന്റെ അച്ചു നല്ലകുട്ടിയായി കഴിക്കുന്നത്...." ബദ്രി അച്ചുവിനെ നോക്കി ചിരിച്ചു.... "ഇങ്ങ് തരുന്നുണ്ടോ... ആ.." അപ്പു മുഖം വീർപ്പിച്ചു കൊണ്ട് വാ തുറന്നു കാട്ടി... ബദ്രി കൊടുത്തു വാശിയോടെ ചവച്ചിറക്കി... മെഡിസിൻ കൂടെ അവന് കൊടുത്തു... "ഇതെന്റെ കയ്യിൽ ഇരിക്കട്ടെ...." ടേബിളിൽ വെച്ച അപ്പൂന്റെ ഫോൺ എടുത്തു കൊണ്ട് ബദ്രി പറഞ്ഞു... "അതെന്തിനാ...??" "പനിയും തലവേദനയും മാറട്ടെ എന്നിട്ട് തരാം... ഇപ്പോ കിടന്ന് ഉറങ്ങാൻ നോക്ക്...വാ അച്ചു...." ബദ്രി അച്ചുവിനെയും കൊണ്ട് റൂമിൽ നിന്നിറങ്ങി.... "മുരടൻ...." അപ്പു പിറു പിറുത്തു കൊണ്ട് മൂടി പുതച്ചു കിടന്നു....  "നീ എന്താടാ ഇങ്ങനെ മുഖം വീപ്പിച്ചിരിക്കുന്നത്...." ശങ്കർ ചോദിക്കുന്നത് കേട്ടാണ് ബദ്രിയും ഇച്ചുവിനെ ശ്രദ്ധിക്കുന്നത്... അവന്റെ മുഖം വല്ലാതെ വിളറിയിരിക്കുന്നു.... ചായ കുടിക്കുന്നതിനിടയിൽ ബദ്രി അവനെ ഉറ്റു നോക്കി... "എന്താടാ...." ബദ്രി ഗൗരവത്തിൽ അവന്റെ തോളിൽ തട്ടി.... "ഏയ്‌ ഒന്നൂല്യ...." ഇച്ചു ചായ മുത്തി കുടിച്ചു....

"വീട്ടിലെ കാര്യം ഓർത്തിട്ടാണോ...??" ബദ്രി അവന്റെ കയ്യിൽ തൊട്ട് കൊണ്ട് ചോദിച്ചു.. ഇച്ചു ഒന്ന് തലയാട്ടി... "അവരുടെ വാശി കളഞ്ഞിട്ട് വരുമ്പോൾ വരട്ടെ.... നീ ഇപ്പോൾ അതിനെ കുറിച്ച് ഓർത്ത് നൈഷുവിനെ സങ്കടപെടുത്തരുത്... കൂടുതൽ കെയർ വേണ്ട ടൈം ആണ്....ദേവകിയമ്മ വേണേൽ അവിടെ ജോലിക്ക് വന്നോട്ടെ...." "ഏയ്‌ അത് വേണ്ടടാ... അച്ചൂനെ നോക്കാൻ പിന്നെ ആരാ...." "അച്ചൂനെ ഞാൻ അവിടെ കൊണ്ടാക്കി തരാം വരുമ്പോൾ കൂട്ടി കൊണ്ട് വന്നാൽ മതിയല്ലോ...." "തത്കാലം ഒന്നും വേണ്ട...ഇപ്പോ അവൾക്ക് വല്ല്യേ കുഴപ്പമില്ല...." ഇച്ചു അവന് മുഖം കൊടുക്കാതെ പറഞ്ഞു... ബദ്രി കുറച്ച് പൈസയെടുത്ത് അവന്റെ കയ്യിൽ വെച്ചു.... "രണ്ട് ദിവസം ജോലിക്ക് പോയില്ലല്ലോ... ഇത് വെച്ചോ...." "വേ... വേണ്ടടാ.... ക്യാഷ് എന്റേൽ ഉണ്ട്...." "സാരമില്ല..." ബദ്രി ക്യാഷ് അവന്റെ പോക്കറ്റിൽ വെച്ച് കൊടുത്തു.... ഇച്ചു സങ്കടത്തോടെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു... ശങ്കർ അവരെ രണ്ട് പേരെയും നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയതും കണ്ടു കോളേജിൽ നിന്ന് വരുന്ന അമ്മാളുവിനെ.... ശങ്കർ ചായക്കടയിലെ ബെഞ്ചിൽ നിന്ന് എഴുനേറ്റ് കടയുടെ ഇറയത്ത് പിടിച്ചു നിന്നു.. ആടി പാടി നടക്കുന്നതിനിടയിൽ കണ്ണുകൾ ശങ്കറിൽ എത്തിയപ്പോൾ അമ്മാളു മുഖം താഴ്ത്തി ഒരു ഓട്ടമായിരുന്നു... അത് കണ്ടതും ശങ്കർ അറിയാതെ ചിരിച്ചു പോയി....

"കണ്ണാ വാവാവാ.. താരമകണ്ണാ...." താടിക്കും കൈ കൊടുത്ത് അപ്പു പാടുന്നത് കേട്ട് ബദ്രി അവനെ മുഖം ചെരിച്ചു നോക്കി... "ആ... കണ്ണനല്ല... കിണ്ണ... സോറി കണ്ണേട്ടാ...." "വല്ലാണ്ട് ഓവർ ആവുന്നുണ്ട്... ചവിട്ടി കൂട്ടി പാടത്തു കൊണ്ടിടും ഞാൻ..." ബദ്രി അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് ബുക്കിലേക്ക് നോട്ടമിട്ടു... "കിണ്ണാ.... നോക്ക്... കുറെ പൂവ്...." ഓടി വന്ന് അച്ചു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.... വേലിക്കടുത്തുള്ള ചെമ്പരത്തി ചോര ചിതറി പൂത്തു നിൽക്കുന്നു... "അച്ചൂന് അത് വേണം... പൊട്ടിച്ചു താ കിണ്ണാ...." അച്ചു തുള്ളി ചാടി കൊണ്ട് പറഞ്ഞു... "ഓഹ്...തരാം... വാ..." മുണ്ട് ഒന്ന് കൂടെ മുറുക്കി ഉടുത്തവൻ തൊടിയിലേക്ക് നടന്നു... അവന്റെ കയ്യിൽ തൂങ്ങി അച്ചുവും... "പോണ പോക്ക് കണ്ടില്ലേ.... എന്തൊരു പാവം..." അപ്പു താടിക്കും കൈ കൊടുത്തു അവർ പോകുന്നത് നോക്കി നിന്നു.... "കിണ്ണാ വേഗം പൊട്ടിക്ക്......" അച്ചു ദൃതി വെച്ചു.... ബദ്രി ഓരോ പൂക്കളായി പറിച്ചു കൊടുത്തു.... "മതീലെ അച്ചു...." "ഇനീം വേണം....." "ഇങ്ങനെ ഒരു ഭ്രാന്തി...." അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ തട്ടി... "അല്ല ഞാൻ കിണ്ണന്റെ ഭാര്യയാ...." അവൻ പറിച്ചു തന്ന ചെമ്പരത്തി പൂക്കളെ അവൾ നെഞ്ചോട് ചേർത്തു... "അച്ചൂട്ടാ.. നോക്ക് ഈ പൂവിനെ എല്ലാവരും ഭ്രാന്തി എന്നാ വിളിക്കുന്നത്.... എന്നിട്ട് ഈ പൂവ് സങ്കടപെടുന്നില്ലല്ലോ...."

അത് കേട്ടവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു... "എന്തിനാ അങ്ങനെ വിളിച്ചേ...." ബദ്രി അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... "ഈ പൂവ് ഒരാളെ ഒരുപാട് സ്നേഹിച്ചു.... സ്വന്തമാകില്ലെന്ന് അറിഞ്ഞിട്ടും....നഷ്ടപെട്ടപ്പോഴും പ്രണയിച്ചു.... ലോകം അവളെ കളിയാക്കി....ഒരുപക്ഷെ അത്രമേൽ സ്നേഹിച്ചത് കൊണ്ടാവും എല്ലാവരും അവളെ ഭ്രാന്തി എന്ന് വിളിച്ചത്...." "എന്നെ എന്തിനാ കിണ്ണ ഭ്രാന്തിയെന്ന് വിളിച്ചത്...." "എന്റെ അച്ചൂട്ടി ഒരുപാട് സ്നേഹമുള്ളവളായത് കൊണ്ടാ....കിണ്ണനെ ഭ്രാന്തമായി പ്രേമിക്കുന്നത് കൊണ്ടാ..." ബദ്രി അവളെ അണച്ചു പിടിച്ചു... അവളുടെ മുഖം വിടർന്നു... "എന്റെ ഭ്രാന്തിപെണ്ണ്....." ബദ്രി അവളുടെ ചുവന്ന കവിളിൽ മുത്തി... അവൻ വിളിച്ചപ്പോൾ അവൾ സന്തോഷത്തോടെ ചിരിച്ചു.. കാലെത്തി അവന്റെ കവിളിൽ ചുംബിച്ചു... ഒരുപക്ഷെ സ്നേഹം ഭ്രാന്താണെങ്കിൽ താനും ഭ്രാന്തി ആണെന്ന് അവൾ മനസ്സിലാക്കിയതാവണം .. ബദ്രി അവളുടെ സ്നേഹവലയത്തിലായിരുന്നു...അവളുടെ പ്രണയത്താൽ തലോടി അവനെയും അവൾ ആ ഭ്രാന്തിന് അടിമപെടുത്തിയിരുന്നു..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story