ഈ മഴയിൽ....❤️ പാർട്ട്‌ 43

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"കണ്ണാ........" രാമച്ചന്റെ വിളി കേട്ട് കണ്ണിന് മേൽ വെച്ചിരുന്ന കൈ എടുത്തു മാറ്റി ബദ്രി എഴുനേറ്റ് ഇരുന്നു.... "നീ എന്താടാ ഇവിടെ ഒറ്റക്ക് ഇരിക്കുന്നത്....??" മറുപടി പറയാതെ അവൻ പുറകിലേക്ക് ചാരി ഇരുന്ന് നീണ്ടു കിടക്കുന്ന വയലോരത്തേക്ക് കണ്ണ് നട്ടു.... ഇരു സൈഡിലും തെങ്ങിൻ തോപ്പുകലുള്ള വഴിയോരത്ത് ജിപ്സിയുടെ ബോണറ്റിൽ കണ്ണടച്ച് ചാരി ഇരിക്കുകയായിരുന്നു അവൻ...... രാമച്ചൻ ജിപ്സിയിൽ ചാരി നിന്നു... അവൻ നോക്കുന്നിടത്തേക്ക് നോക്കി... പോക്കറ്റിൽ നിന്ന് സിഗരറ്റ് ഒന്നെടുത്തു ചുണ്ടിൽ വെച്ച് എരിച്ചതും.... ബദ്രി അത് വാങ്ങി വലിച്ചൂതി വിട്ടു.... രാമച്ചൻ അത് കണ്ട് ചിരിച്ചു.... "രാമച്ചൻ എപ്പോ നാട്ടിൽ എത്തി...ഒരാഴ്ച്ചത്തെ ട്രിപ്പ്‌ എന്നൊക്കേ പറഞ്ഞിട്ട്..??" ബദ്രി വിരലിനിടയിൽ സിഗരറ്റ് വെച്ച് കൊണ്ട് അയാളെ നോക്കി... "ഓ... യത്രയൊക്കെ മടുത്തു... അമ്മ ഇരിക്കപൊറുതി തരുന്നില്ലന്നെ...." നിര വന്ന കട്ടതാടിയിൽ ഉഴിഞ്ഞു കൊണ്ട് അയാൾ ചിരിച്ചു.... "എങ്ങനെ പോകുന്നു നിന്റെ വാദ്യർ പണി...?" "കുഴപ്പല്യ..." "അച്ചു എന്ത് പറയുന്നു...." "സുഖം.... ഓരോ ദിവസവും തള്ളി നീക്കുന്നത് നെഞ്ചിൽ തീയുമായ രാമച്ച...ഓരോ രാവും പുലരുമ്പോൾ അവൾ എങ്ങാനും എന്നെ മറക്കുമോ എന്നാ പേടിയാണ് ഉള്ളു നിറയെ...."

അവന്റെ വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.... "അച്ചുവിനെ നമുക്ക് ഒരു ഡോക്ടറെ കാണിച്ചാലോ....." "വേണ്ട.... അവളെ അവിടെ നിർത്തേണ്ടി വരില്ലേ.... അത് വേണ്ട..." കയ്യിലിരുന്ന സിഗരറ്റവൻ മടുപ്പോടെ മണ്ണിലേക്ക് എറിഞ്ഞു... "ഏറി പോയാൽ ആറോ എഴോ മാസം... അവളുടെ അസുഖം മാറും...." "ഞാനില്ലാതെ അവള് നിൽക്കില്ല രാമച്ച...അങ്ങനെ അവിടെ സെല്ലിൽ കൊണ്ടിട്ട് എന്റെ പെണ്ണിനെ നരകിപ്പിക്കാൻ ഈ ബദ്രി സമ്മതിക്കില്ല....." അവൻ പറയുന്നത് കേട്ട് രാമച്ചൻ ചിരിച്ചു... "നീയില്ലാതെ അവളാണോ അതോ അവളില്ലാതെ നീയാണോ നിൽക്കാത്തെ..." അയാൾ അവനെ ആക്കി കൊണ്ട് ചോദിച്ചു... അറിയാതെ അവന് ചിരി പൊട്ടി... "ഇച്ചൂന് ഒരു കുഞ്ഞ് വരാൻ പോണൂ...ഉണ്ണിക്ക് നാളെ പെണ്ണ് കാണാൻ പോകുവാണെന്നു പറയുന്നു... അവന് ഇഷ്ടമുള്ള കുട്ടിയായത് കൊണ്ട് അത് നടക്കും.... അവരുടെ രണ്ട് പേരുടെയും ലൈഫ് ഏകദേശം റെഡി ആയി... നിന്റെയോ... ജീവിതകാലം മുഴുവൻ അച്ചൂനെയും കൊഞ്ചിച്ചിരിക്കാൻ പോകുവാണോ നീയ്യ്.... നിനക്കും വേണ്ടേ നല്ലൊരു ജീവിതം....."

അവന്റെ ഭാവിയെ കുറിച്ചുള്ള ആധിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ.... "എനിക്കിപ്പോ ആ പെണ്ണിന്റെ ഭ്രാന്തിനൊപ്പം ജീവിക്കാനാ ഇഷ്ടം....." അത്രയും പറഞ്ഞവൻ നിലത്തേക്ക് ചാടി ഇറങ്ങി... മുണ്ട് എടുത്തു മടക്കി.... "പിന്നേയ് നാളെയാണ് അവസാന വിധി പറയുന്നത്.... ഇനി നീട്ടി വെക്കാൻ ചാൻസ് ഇല്ല...." ഷർട്ടിന്റെ കൈ തെരുത്തു വെച്ച് കൊണ്ട് അവൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി.... "നാളെ നിയാണ് താരം.... നിന്റെ വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രമാണ് കോടതി കൂടുന്നത്... അത് കൊണ്ട് തന്നെ സൂക്ഷിക്കണം.... ചുറ്റും ശത്രുക്കളാ..." രാമച്ചൻ അവന്റെ മുന്നിലേക്ക് വന്ന് പറഞ്ഞു... "ബദ്രി നാളെ സാക്ഷി പറയണമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതന്നെ നടക്കും......" ജിപ്സി മുന്നോട്ട് എടുത്തു കൊണ്ട് അവൻ വിളിച്ചു പറഞ്ഞു..... "ചെക്കെന്തോ ഒപ്പിച്ചു വെച്ചിട്ടുണ്ട്...." അവൻ പോകുന്നത് നോക്കി നിന്ന് കൊണ്ട് രാമച്ചൻ മീശപിരിച്ചു കൊണ്ട് പറഞ്ഞു.....  "ഇനി മതി കിണ്ണൻ കഴിച്ചോ...." "അത് പറ്റില്ല....കുറച്ചൂടെ കഴിക്ക്... എന്റെ അച്ചൂട്ടനല്ലേ...."

ബദ്രി ചോറ് വാരി എടുത്തു അവൾക്ക് നേരെ നീട്ടി... "ഇതന്നെ അല്ലെ നേരെത്തെയും കിണ്ണൻ പറഞ്ഞെ...." അച്ചു അവനെ കൂർപ്പിച്ചു നോക്കി... ബദ്രി നെറ്റിക്കരുകിൽ ഒരു ചുംബനം ചാർത്തി... "പ്ലീസ്......" കണ്ണ് ചുരുക്കി അവളെ ദയനീയമായി നോക്കി... "മ്മ് ഒന്ന് മാത്രം....." "ഓ.. മതി...." ബദ്രി ചിരിച്ചു കൊണ്ട് അവളുടെ വായിൽ വെച്ച് കൊടുത്തു.... "മ്മ് ഈ വെള്ളം കുടിക്ക്...." ടേബിളിൽ ഇരുന്ന വെള്ളം അവളുടെ ചുണ്ടിനോട് അടുപ്പിച്ചു.... അച്ചു കൊച്ചു കുട്ടികളെ പോലെ തലയാട്ടി കൊണ്ട് വെള്ളം കുടിച്ചു.... അടുക്കളയിൽ നിന്ന് പത്രങ്ങളുടെ ശബ്ദം കേട്ടു.... "എന്താടാ അവിടെ...." ബദ്രി അടുക്കളയിലേക്ക് നോക്കി വിളിച്ചു ചോദിച്ചു... പിന്നെ അനക്കം കേട്ടില്ല... "അച്ചൂട്ടാ... ടേബിളിൽ മരുന്ന് ഇരിപ്പുണ്ട് ഓടി ചെന്ന് അടുത്തെടുത്തിട്ട് വാ.." "മ്മ്.... ഇപ്പം വരാം...." അച്ചു ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി.... "അപ്പു നീ കഴിക്കുന്നില്ലേ.... നേരം 10 കഴിഞ്ഞു... മരുന്ന് കഴിക്കാനില്ലേ നിനക്ക്........" ബദ്രി അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു... ഒരു പ്ലേറ്റിൽ ചോറും കറിയും എടുത്തു അപ്പു ഡെയിനിങ് ടേബിളിൽ വന്നിരുന്നു... ബദ്രി മുഖം ചെരിച്ചവനെ നോക്കി... "എന്താടാ നിന്റെ മുഖത്തിന് ഒരു കനം...."

"ഒന്നൂല്യ...." കുറച്ചു ദേഷ്യത്തോടെ ആണ് അപ്പു മറുപടി കൊടുത്തത്.... ബദ്രി അവന്റെ ഭാവം കണ്ട് ചിരി വന്നു... എങ്കിലും മൈൻഡ് ചെയ്യാതെ ഇരുന്നു.. "അല്ല മനുഷ്യ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ നിങ്ങൾ എന്താ ഇങ്ങനെ..." പെട്ടെന്ന് പൊട്ടി തെറിച്ചു കൊണ്ടുള്ള ചോദ്യം കേട്ടപ്പോൾ ബദ്രി അന്തം വിട്ട് നോക്കി... "ആദ്യായിട്ടല്ലേ ഞാനൊരു കാര്യം അങ്ങോട്ട്‌ പറഞ്ഞത്.. അതങ്ങ് സമ്മതിച്ചു തരാൻ പറ്റത്തില്ലയോ..." അപ്പു മീൻ വറുത്തത് നുള്ളിയെടുത്ത് തിന്ന് കൊണ്ട് അപ്പു ബദ്രിയെ തുറിച്ചു നോക്കി... ബദ്രി ഇരുന്നിടത്ത് ചാടി എണീറ്റു... "നീയല്ലേ പറഞ്ഞെ ഒരാഴ്ച്ച സ്കൂളിൽ പോണില്ലാന്ന്... പിന്നെ എന്താടാ നിനക്ക് ഇപ്പൊ ഒരു പൂതി നാളെ പോണം ന്ന്..." ബദ്രി അവന് നേരെ അലറി...... "നാളെ സ്കൂളില് ആനിവേഴ്സറി ആണ്... നിക്ക് പോണം...." അപ്പു അവന്റെ അതേ ടോണിൽ പറഞ്ഞു... "അങ്ങനെ നീയിപ്പോ പോകണ്ടേ... പനിയൊക്കെ മാറട്ടെ എന്നിട്ട് പോയാ മതി...." "പറ്റത്തില്ല... എനിക്ക്... പോണം...." "പോണ്ട... പറഞ്ഞത് അങ്ങ് കേട്ടാൽ മതി.... ക്ലാസ്സ്‌ ഉള്ള ദിവസം ആണേൽ നിനക്ക് ഇത്ര ഇന്ട്രെസ്റ്റ് ഇല്ലായിരുന്നല്ലോ പോകാൻ...." "ഹും.... കാലമാടൻ...."ബദ്രിയെ പിറു പിറുത്തു കൊണ്ട് അവൻ എഴുനേറ്റ് പോയി... "കിണ്ണാ... ദാ...." അച്ചു ഓടി വന്ന് ബദ്രിയുടെ അടുത്ത് ഇരുന്നു... 

"എടാ നാളെ കോടതിയിൽ ഉണ്ടാവും... നീ നേരത്തെ ഇറങ്ങിക്കോ...." തന്റെ നെഞ്ചിൽ ചാരി കിടക്കുന്ന നൈഷുവിന്റെ മുടിയിഴയിലൂടെ വിരലോടി കൊണ്ട് ഇച്ചു ഫോണിലൂടെ പറഞ്ഞു... മറുവശത്ത് ബദ്രിയായിരുന്നു... "ശങ്കരനും ഉണ്ടാവും എന്റെ കൂടെ..അവന്റെ പെണ്ണ് കാണാൻ നീണ്ടു... അമ്മാളു വീണ്ടും ഫ്രണ്ടിന്റെ കല്യാണം എന്ന് പറഞ്ഞു മുങ്ങി..." ഇച്ചു അറിയാതെ ചിരിച്ചു പോയി... "ഹേ.."!!" "ആട... അവൾക്ക് അറിയില്ലല്ലോ ശങ്കരൻ ആണ് പെണ്ണ് കാണാൻ വരുന്നത് എന്ന്....അത് കൊണ്ടാ ലവള് മുങ്ങിയത്.... സർപ്രൈസ് കൊടുക്കാൻ പോയിട്ട് അവന് പണികിട്ടി...." ബദ്രിക്കും അത് കേട്ടപ്പോൾ ചിരിവന്നു... .." പിന്നെ... നീ സൂക്ഷിക്കണം...." "മ്മ്..... ഞാൻ അവിടെ എത്തിയില്ലേലും.... നവനീതിന് നീതി ലഭിക്കും...." ബദ്രിയുടെ വാക്കുകൾ ഉറച്ചതായിരുന്നു... "നീ എവിടെക്കും പോകും എന്നാ.... ദേ കണ്ണാ... വെറുതെ ഓരോന്ന് പറയണ്ട..." ഇച്ചു ശബ്ദം ഉയർത്തി... ബദ്രി ചിരിച്ചു.. "പറയാൻ പറ്റില്ലെടാ.... ചിലപ്പോൾ ഒരു ആക്‌സിഡന്റ്... ചിലപ്പോൾ കള്ള കേസ്... അങ്ങനെ എന്ത് വേണമെങ്കിലും എന്നെ തേടി എത്താം...." "അങ്ങനെ ഒന്നുമില്ല.... നല്ലത് മാത്രം പറയടാ... പടച്ചോൻ ഉണ്ട് കൂടെ... "മ്മ്... ശെരിയെടാ... ഗുഡ് നൈറ്റ്‌..."

ബദ്രി അത്രയും പറഞ്ഞു ഫോൺ കട്ടാക്കി... റൂമിലേക്ക് പോകും വഴി അപ്പൂന്റെ റൂമിലേക്ക് എത്തി നോക്കി... "എന്റെ ഏട്ടൻ സമ്മതിക്കില്ലടാ....ഞാൻ വരണില്ല.... നിങ്ങള് പൊളിക്ക്..." അപ്പു ഫോണിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ബദ്രിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... തിരിഞ്ഞു റൂമിലേക്ക് നടന്നു... അച്ചുവിന്റെ അടുത്ത് ചെന്നിരുന്നു.. "കിണ്ണാ...." അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു കൊണ്ട് അവൾ വിളിച്ചു... അവൻ മുഖം താഴ്ത്തി നോക്കി... "അച്ചൂട്ടാ.... ഉറങ്ങിയില്ലേ നീ...." "ഉറക്കി താ......" അവൾ കണ്ണ് ചിമ്മി.. ബദ്രി ചിരിയോടെ അവളുടെ അടുത്ത് കിടന്നു... പതിയെ അവളെ തട്ടി ഉറക്കി...... പതിവിലും നേരത്തെ ബദ്രി എഴുനേറ്റു റെഡി ആയി.... അച്ചു എഴുന്നേറ്റിട്ടില്ല.... "അച്ചു...... ഡീ....." കണ്ണാടിക്ക് മുന്നിൽ നിന്ന് ഷർട്ട്‌ ഇടും നേരം ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന അച്ചുവിനെ നോക്കി അവൻ വിളിച്ചു... "ഈ പെണ്ണ്...." വേഗം അവളെ കുത്തി എണീപ്പിച്ചു.. ബ്രഷിൽ പേസ്റ്റ് ആക്കി കയ്യിൽ കൊടുത്തു.... കുളിച്ച് മാറാനുള്ള ഡ്രസ്സ്‌ എല്ലാം കുളിമുറിയിൽ കൊണ്ട് കൊടുത്തു... കുളിച്ചിറങ്ങിയവളുടെ തലതുവർത്തി രസാനദി പൊടി തലയിൽ തേച്ചു കൊടുത്തു.... മുടി കെട്ടി.... കണ്ണെഴുതി പൊട്ട് തൊട്ട് കൊടുത്തു... നെറുകയിൽ അവന്റെ പ്രണയം ചാർത്തി.... എല്ലാം ചെയ്യുമ്പോഴും അച്ചു പതിവ് പോലെ ഒതുങ്ങി നിന്ന് കൊടുത്തു.... ചേർത്ത് നിർത്തി അവളുടെ നെറുകയിൽ ചുംബിച്ചു... "നല്ല കുട്ടിയായിട്ട് ഇരിക്കണം കേട്ടോ....." "ആഹ്...." അവൾ തലയാട്ടി... കാലെത്തി അവന്റെ കവിളിൽ ഉമ്മ കൊടുത്തു....

ടേബിളിൽ ഇരുന്ന ചായ അവൾക്ക് കൊടുത്തു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി... അടുക്കള ഭാഗത്ത്‌ ചെന്ന് നോക്കി... പാടത്തേക്ക് നോക്കി പല്ല് തേക്കുകയാണ് അപ്പു... "ഡാാ...." ബദ്രി ഗൗരവത്തോടെ വിളിച്ചു... "മ്മ്... എന്താ...." വായിലെ പത പുറത്തേക്ക് തുപ്പി കൊണ്ട് അപ്പു ചോദിച്ചു... ബദ്രി പേഴ്സിൽ നിന്ന് 500 ന്റെ ഒരു നോട്ട് എടുത്തു തിണ്ണയിൽ വെച്ചു.... "ആനിവേഴ്സറിക്ക് പോകുന്നത് ഒക്കെ കൊള്ളാം.... ബാക്കി ക്യാഷ് തിരിച്ചു കൊണ്ട് തന്നോണം...." ഗൗരവത്തോടെ പറഞ്ഞതും അപ്പുവിന്റെ മുഖം വിടർന്നു.... "ആഹ്.... ഉമ്മാ...." തലയാട്ടി ബദ്രിക്ക് ഒരുമ്മ പറത്തി വിട്ടവൻ കപ്പിലെ വെള്ളം കൊണ്ട് മുഖം കഴുകി ദൃതിയിൽ ഓടി ചെന്നു... ബദ്രി ചിരിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു... ജിപ്സിയിലേക്ക് കയറിയപ്പോഴാണ് മുറ്റത്തേക്ക് പോലീസ് ജീപ്പ് പാഞ്ഞു വന്നത്.... അത് പ്രതീക്ഷിചെന്ന പോലെ അവന്റെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു.... പോലീസ് ജീപ്പിൽ നിന്ന് കുറച്ചു പേർ ഇറങ്ങി വന്നു....ഒപ്പം ഹരിയും ഉണ്ടായിരുന്നു... ബദ്രിയെ നോക്കാതെ അകത്തേക്ക് കയറി പോയി... "എന്താ ഇത്...." കുറച്ചു ദേഷ്യത്തോടെ ബദ്രി വിജയഭാവത്തിൽ നിന്ന ഹരിയോട് ചോദിച്ചു.. "സർ... കിട്ടി സർ...." ഉമ്മറത്ത് നിന്ന് ഹരിയോട് കോൺസ്റ്റബിൾ വിളിച്ചു പറഞ്ഞു... ബദ്രി തിരിഞ്ഞു.. "കണ്ടില്ലേ.. ഇത് തന്നെ.. ഡ്രഗ്സ്...." ബദ്രിയുടെ തോളിൽ തട്ടി ഹരി വല്ലാത്തൊരു ചിരിയോടെ പറഞ്ഞു... "അറസ്റ്റ് ചെയ്യും...." ചുണ്ടിൽ ഒരു ചിരി വിരിയിച്ച് ഹരി ബദ്രിക്ക് നേരെ വിലങ്ങു നീട്ടി.... അമ്പരപ്പ് മാറി ബദ്രിയും അവനെ നോക്കി ചിരിച്ചു.... "ചെയ്തോളൂ...." ഇരു കയ്യും അവന് നേരെ നീട്ടി ബദ്രി പറഞ്ഞു.... ഹരി സംശയത്തോടെ അവനെ നോക്കി... അപ്പോഴും അവന്റെ ചുണ്ടിൽ ഉണ്ടായിരുന്നു ഹരി പരിഹസിക്കുന്ന പുഞ്ചിരി...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story