ഈ മഴയിൽ....❤️ പാർട്ട്‌ 44

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഞാനിപ്പോ എത്തും ശബരി... ഒരു പത്ത് മിനിറ്റ്...." ഫോണിൽ സംസാരിച്ചു കൊണ്ട് ദത്തൻ ആക്സിലേറ്ററിൽ കാലമർത്തി.... ഹൈവേയിലൂടെ അയാളുടെ കാർ ചീറി പാഞ്ഞു..... ഇലക്ഷനോട്‌ അനുബന്ധിച്ച് പാർട്ടി ഓഫിസിൽ ഒരു മീറ്റിംഗ് ഉണ്ട്...രാവിലെ എണീക്കാൻ ലേറ്റ് ആയി... ദൃതിയിൽ വീട്ടിൽ നിന്നിറങ്ങിയപ്പോൾ ഡ്രൈവറെ പോലും കൂട്ടിയില്ല... മറ്റു വാഹനങ്ങളേ പുറകിലാക്കി കാർ മുന്നോട്ട് നീങ്ങി..... മറ്റൊന്നും ശ്രദ്ധിക്കാതെ റോങ്ങ്‌ സൈഡ് കയറിയതും എതിരെ വന്ന ലോറി അയാളുടെ കാറിൽ വന്നിടിച്ചു..... ഒരു വലിയ ശബ്ദത്തോടെ കാർ തകർന്നു പുറകിലേക്ക് നീങ്ങി..... സീറ്റ് ബെൽറ്റ്‌ ഇടാത്തത് കൊണ്ട് ഇടിയുടെ ആഘാതത്തിൽ തുറന്നു പോയ ഡോറിലൂടെ ദത്തൻ പുറത്തേക്ക് വീണു..... റോഡിൽ രക്തം പരന്നൊഴുകി..... ആളുകൾ ഓടി കൂടി.....  "കിണ്ണനെ എന്തിനാ ദേവുമ്മ പോലീസ് കൊണ്ടോയെ....." കണ്ണ് നിറച്ചു കൊണ്ട് അച്ചു ദേവകിയുടെ മാറിലേക്ക് ചാഞ്ഞു... ദേവകിയമ്മ ദയനീയമായി അപ്പുവിനെ നോക്കി... അപ്പു ആണേൽ രാമച്ചനെ വിളിച്ചോണ്ടിരിക്കുവാണ്... പക്ഷെ ഫോൺ എടുക്കുന്നില്ല... "കിട്ടിയോ മോനെ...??" "ഇല്ല ദേവുമ്മാ.... ഞാൻ ഇച്ചുക്കാനെ ഒന്ന് വിളിച്ചു നോക്കട്ടെ...." അപ്പു ദൃതിയിൽ ഇച്ചൂന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു... ഇച്ചുവും ഫോൺ എടുക്കുന്നില്ല... ബദ്രിയെ പോലീസ് കൊണ്ട് പോയിട്ട് നേരം കുറച്ചായി.... അപ്പുവിന് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു....

അവൻ രാമചന്റെയും ശങ്കറിന്റെയും ഇച്ചുവിന്റെയും നമ്പറിൽ മാറി മാറി വിളിച്ചു കൊണ്ടിരുന്നു....  "എന്തായിരുന്നെടാ നിന്റെ അഹങ്കാരം.... ഇത്രേ ഒള്ളൂ നീ....." ബദ്രിയുടെ ഷർട്ടിൽ കുത്തി പിടിച്ച് ജയിലിന്റെ ചുമരിലേക്ക് ആഞ്ഞു തള്ളി.... ചോര പൊട്ടിയ ചുണ്ട് തുടച്ചു നീക്കി ബദ്രി അവനെ തുറിച്ചു നോക്കി... "നോക്കി പേടിപ്പിക്കുന്നോടാ...." ഹരി അവന്റെ കവിളിൽ ആഞ്ഞടിച്ചു..... ബദ്രി പുറകിലേക്ക് വെച്ചു പോയി.... "കോടതിയിൽ പോകണം അല്ലെ നിനക്ക്..?? നീ ആരാന്നാടാ നിന്റെ വിചാരം....." ഹരി ദേഷ്യത്തോടെ അലറി കൊണ്ട് സെല്ലിന്റെ മൂലയിൽ കിടന്ന വണ്ണമുള്ള ഒരു വടിയെടുത്ത് ബദ്രിയുടെ കാലിനടിച്ചു,... "ആഹ്....." വേദന കൊണ്ട് അവൻ കണ്ണുകൾ ഇറുക്കി അടച്ചു... നിലത്ത് മുട്ടിൽ ഇരുന്നു പോയി....പ്രതികരിക്കാൻ കഴിയാതെ മുഷ്ടി ചുരുട്ടി പിടിച്ചു.... "ഇനി നീ എങ്ങനെ കോടതിയിൽ പോയി സാക്ഷി പറയും... ഹേ...." ക്രൂരമായി ചിരിച്ചു കൊണ്ട് ഹരി മുഖം താഴ്ത്തി നിന്ന അവന്റെ തലമുടിയിൽ പിടി മുറുക്കി കൊണ്ട് തലഉയർത്തി പിടിച്ചു.... ബദ്രി അവന്റെ കൈ കുടഞ്ഞെറിഞ്ഞു.... ഹരി ദേഷ്യത്തിൽ അവനെ ചവിട്ടി വീഴ്ത്തി.... "ടോ....പിസി.... താൻ പുറത്തേക്ക് ഇറങ്ങി സെൽ അടച്ചോ...ഞാൻ ഇവനെ ഒന്ന് ശെരിക്ക് പെരുമാറട്ടെ...."

ഹരി പറഞ്ഞതും കൂടെ ഉണ്ടായിരുന്ന കോൺസ്റ്റബിൾ പുറത്തേക്ക് ഇറങ്ങി സെൽ ലോക്ക് ചെയ്തു.... ഹരി ബദ്രിയെ പിടിച്ചെഴുനേൽപ്പിച്ചു..... ദേഷ്യവും വാശിയും പകയും എല്ലാം ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ട് അവൻ ബദ്രിയെ അടിച്ചു.... രക്തം ഒഴുകി ഇറങ്ങി.... ഹരിയുടെ ഓരോ പ്രെഹരത്തിലും ചിതറിയാ രക്തം ആ സെല്ലിന്റെ ചുമരിലേക്ക് തെറിച്ചു.... ജീവൻ പോകുന്ന പോലെ ബദ്രിക്ക് തോന്നി....എങ്കിലും വേദന കടിച്ചമർത്തി അവൻ നിന്നു... എത്ര തല്ലിയിട്ടും കലി അടങ്ങാതെ ഹരി അവനെ ചവിട്ടി... വേദന കൊണ്ട് അവന്റെ കണ്ണിൽ നിന്ന് കണ്ണ് നീരും രക്തവും ഒഴുകി.... തളർന്നവൻ നിലത്തേക്ക് കമിഴ്ന്നു വീണു... അപ്പോഴും നെറ്റിയിൽ നിന്നും വായിൽ നിന്നും എല്ലാം രക്തം ഒഴുകുന്നുണ്ടായിരുന്നു.... അത് കണ്ട് സംതൃപ്തിയോടെ ചിരിച്ചു കൊണ്ട് ഹരി പുറത്തേക്ക് ഇറങ്ങി.... മുഖത്തെ വിയർപ്പ് തുടച്ചു കളഞ്ഞവൻ ഫോൺ എടുത്തു.... പുഞ്ചിരിയോടെ നമ്പർ ഡയൽ ചെയ്തു... "ഹലോ ഹരി... എന്തായി..??" മറുവശത്തു നിന്ന് മോഹന്റെ ആകുലത നിറഞ്ഞ ചോദ്യം... "എന്താവാൻ കള്ള കേസ് വെച്ച് അവനെ അങ്ങ് പൊക്കി.... സാക്ഷി പറയാൻ അവൻ വരില്ല അങ്കിൾ.... അങ്കിളിന്റെ മോനെ കോടതി വെറുതെ വിടും...." ആത്മവിശ്വാസത്തോടെ അവൻ പറയുന്നത് കേട്ട് മോഹന്റെ മുഖം തെളിഞ്ഞു.... "ഉറപ്പാണോ...??"

"അതേ അങ്കിൾ അവനിപ്പോ എന്റെ കാൽചുവട്ടിലാണ്.... അങ്കിൾ ഇപ്പൊ കോടതിയിലാണോ...??" "മ്മ്... അതേ.. കേസ് ഇപ്പൊ വിളിക്കും..." "അപ്പൊ ഇന്നത്തെ സന്തോഷം പങ്കുവെക്കാൻ നമുക്ക് വൈകീട്ട് കൂടണം...." "തീർച്ചയായും...എന്നാ ശെരി മോനെ... ഇപ്പോഴാ സമാധാനം ആയത്....." മോഹൻ ആശ്വാസത്തോടെ കോടതിമുറിയിലേക്ക് പ്രവേശിച്ചു.... അകത്ത് എല്ലാവരും സ്ഥാനം ഉറപ്പിച്ചിരുന്നു... ആദ്യം തന്നെ നവനീതിന്റെ കേസ് ആയിരുന്നു... ഇച്ചുവും ശങ്കറും ബദ്രിയേയും പ്രതീക്ഷിച്ചിരിക്കുകയാണ്... ജഡ്ജ് വന്നിരുന്നതും രണ്ട് പേരും പരസ്പരം നോക്കി.... "കണ്ണനെന്താടാ വരാത്തത്....??" ഇച്ചു ടെൻഷനോടെ വരാന്തയിലേക്ക് നോക്കി... "അറിയില്ലടാ.. കോടതി കൂടിയല്ലോ....." ശങ്കർ നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... "ഞാനൊന്ന് വിളിച്ചു നോക്കട്ടെ... ഇതിനികത്തേക്ക് കയറുമ്പോൾ സൈലന്റ് ആക്കി വെച്ചത..." ഇച്ചു ഫോൺ എടുത്തു നോക്കി.... അപ്പുവിന്റെ കുറെ മിസ്സ്‌ കാൾസ്... ഇച്ചു മുഖം ചുളിച്ചു... "അപ്പു വിളിച്ചിട്ടുണ്ടല്ലോ...." "ഹേ....? " ശങ്കർ അവന്റെ ഫോണും എടുത്തു നോക്കി... അതേ 8 മിസ്സ്ഡ് കോളുകൾ.... ഇച്ചു വേഗം അവന് തിരിച്ചു വിളിച്ചു... "പ്രതിഭാഗത്തിന് പറയാനുള്ളത് പറയാം...." ജഡ്ജിന്റെ സമ്മതം കിട്ടിയതും... മോഹന്റെ വക്കീൽ ജോൺ എഴുനേറ്റു... "താങ്ക്യൂ യുവർ ഓണർ....." അയാൾ മുന്നോട്ട് വന്നു... "എന്റെ കക്ഷി...കൊല ചെയ്തു എന്ന് ഉറപ്പിച്ചു പറയാൻ മാത്രം ഒരു തെളിവും പോലീസിന് കണ്ടെത്താനായിട്ടില്ല..

.തെളിവുകൾ ഒന്നും ഒത്തു വരാത്ത സ്ഥിതിക്ക് ഈ കേസ് തുടരുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല....." "ആര് പറഞ്ഞു തെളിവില്ലെന്ന്... വ്യക്തമായി കൃത്യം കണ്ട ആളുണ്ട്...." എതിർ ഭാഗം വക്കീൽ എഴുനേറ്റു... "എന്നാൽ സാക്ഷിയെ ഹാജർ ആക്കൂ...." മോഹനേ നോക്കി ചിരിച്ചു കൊണ്ട് ജോൺ എതിർ ഭാഗം വക്കീലിനെ നോക്കി... "ഈ നിൽക്കുന്ന രാഹുൽ നവനീത് എന്നാ ചെറുപ്പക്കാരനെ കുത്തുന്നത് നേരിട്ട് കണ്ടെന്ന് പറഞ്ഞ ബദ്രിയോട് സംസാരിക്കണം യുവർ ഓണർ..." ജോൺ മുന്നോട്ട് വന്നു... അഡ്വക്കേറ്റ് പ്രഭാകർ ഇച്ചുവിനെയും ഹരിയെയും ഒന്ന് നോക്കിയ... അവർ അയാളെ നോക്കി ഇല്ലെന്ന് തലയാട്ടി... "ബദ്രിനാഥ്‌....." ബദ്രിയുടെ പേര് അവിടെ മുഴങ്ങി.... ഇച്ചുവും ശങ്കറും തലതാഴ്ത്തി.... അപ്പോഴാണ് ജഡ്ജിയുടെ ശബ്ദം അവിടെ ഉയർന്നു കേട്ടത്... "എന്റെ ഓഫിസ് റൂമിൽ ഇന്ന് രാവിലെ വന്ന കൊറിയർ ആണ്....." അത് കേട്ടതും എല്ലാവരും അയാളിൽ ദൃഷ്ടിയൂന്നി.. ആദ്യം അയാൾ കാത്ത് തുറന്നു നോക്കി.... "ബഹുമാനപെട്ട കോടതിയോട് എനിക്ക് പറയാനുള്ളത്...." അതിൽ എഴുതിയാ വരി അയാളുടെ ഗുമസ്ഥൻ വായിച്ചു.... പിന്നെ ജഡ്ജ് കയ്യിലുണ്ടായിരുന്ന പെൻഡ്രൈവ് ലാപ്പിൽ കണക്ട് ചെയ്യും.. ബദ്രിയും മുഖം സ്‌ക്രീനിൽ തെളിഞ്ഞു...

"നേരിട്ട് കോടതി സമക്ഷം വന്ന് സാക്ഷി പറയാതെ അങ്ങേയെ അപമാനിക്കുനതല്ല.... ഒരുപക്ഷെ എനിക്ക് സാക്ഷി പറയാൻ കോടതിയിൽ വരാൻ കഴിഞ്ഞില്ലെങ്കിലും നവനീത് എന്നാ ചെറുപ്പക്കാരന് നീതി കിട്ടണം എന്ന് വിചാരിച്ചു കൊണ്ട് മാത്രമാണ്... ചിലപ്പോൾ വിധി പറയുന്ന ദിവസം ഒരു ആക്‌സിഡന്റിൽ എന്റെ ജീവൻ പോകാം അല്ലേൽ കരുതി കൂട്ടി ഉണ്ടാക്കിയാ കള്ള കേസ് കൊണ്ട് ജയിലിൽ അടക്കപെട്ടേക്കാം...അതുമല്ലേൽ വേറെ വല്ലതും... ഞാൻ കോടതിയിൽ എത്തരുത് എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകൾക് ചുറ്റുമുണ്ട്... അത് കൊണ്ടാണ് ഇങ്ങനെ ഒരു സാഹസം കാണിക്കുന്നത്... അന്നത്തെ കൊലപാതകം ഞാൻ നേരിട്ട് കണ്ടതാണ്....കൊലയാളിയെ ഐഡന്റിഫൈ ചെയ്യുകയും ചെയ്തു...നവനീത് സ്പോട്ടിൽ വെച്ചു തന്നെ മരിച്ചിരുന്നു...പക്ഷേ നവനീതിനെ കുത്തിയാ രെക്ഷപെട്ടുപോയവരുടെ വാഹനത്തിന്റെ നമ്പർ ഞാൻ നോട്ട് ചെയ്തിരുന്നു... അത് രാഹുലിന്റെ തന്നെയാണ്....കൂടാതെ അവർ ഓടി പോകുന്ന വീഡിയോ ഈ പെൻഡ്രൈവിലുണ്ട്.... ഇക്കാര്യം ഞാൻ കേസ് അന്വേഷിച്ചവരോടും പറഞ്ഞതാണ്...പക്ഷേ അവർ എന്നെ ഭീഷണി പെടുത്തുകയാണ് ചെയ്തത്.... ഇതിന്റെ പേരിൽ ഒരുപാട് അക്രമങ്ങൾ എനിക്ക് നേരെ ഉണ്ടായിട്ടുണ്ട്....

" ബദ്രിയുടെ സ്വരം കോടതിയിൽ മുറിയിൽ നിറഞ്ഞു നിന്നു.... മോഹൻ തലക്ക് അടിയേറ്റത് പോലെ ഇരുന്നു... ജോൺ തലയും താഴ്ത്തി ഇരുന്നു... മുഖത്തെ കണ്ണട ഊരി വെച്ച് കൊണ്ട് ജഡ്ജ് മുഖം ഉയർത്തി... ബദ്രി ഏല്പിച്ച തെളിവുകൾ പരിശോധിച്ചു "സാഹചര്യ തെളിവുകൾ എല്ലാം രാഹുലിന് എതിരാണെന്ന് കോടതിക്ക് ബോധ്യമായിരിക്കുന്നു ....." ബാക്കി കേൾക്കാൻ നിൽക്കാതെ അഡ്വാക്കേറ്റ് ജോൺ എഴുനേറ്റു പോയി... നവനീതിന്റെ അച്ഛനും അമ്മയും പെങ്ങളും നിറ കണ്ണുകളോടെ അവിടെ തന്നെ ഇരുന്നു... "ബദ്രിയുടെ മൊഴി നേരിട്ട് എടുത്ത ശേഷം ഈ കേസിന്റെ വിധി പറയുന്നതാണ്.. അത് വരെ രാഹുലിനെ റിമാൻഡിൽ വെക്കാനും ബദ്രിയുടെ അവസ്ഥ അന്വേഷിച്ചറിയാനും അയാൾ സുരക്ഷിതനല്ലേൽ പ്രതിഭാഗത്തെ ചോദ്യം ചെയ്യുവാനും അവർക്ക് എതിരെ ആക്ഷൻ എടുക്കാനും കോടതി ഉത്തരവിടുന്നു......" ഇച്ചുവും ശങ്കറും സന്തോഷവും അതിലേറെ ടെൻഷനോടെയുമാണ് അവിടെന്ന് ഇറങ്ങി ഓടിയത്.....  "Noo......." ഹരി തളർച്ചയോടെ സീറ്റിൽ ഇരുന്നു... ഒരു വശത്ത് അച്ഛന് ആക്‌സിഡന്റ് പറ്റിയ വാർത്ത.. മറുവശത്ത് കേസ് തോറ്റതും..... ബദ്രിയെ അന്വേഷിച് കോടതി ഏർപ്പാടാക്കിയാ സ്പെഷ്യൽ പോലീസ് വരാൻ ചാൻസ് ഉണ്ടെന്ന് കേട്ടത് മുതൽ അവൻ ആകെ വിയർത്തു.... തനിക്ക് സസ്പെന്ഷൻ ഉറപ്പാണെന്ന് അവൻ ഓർത്തു.... "എടോ.... പിസി....." അവൻ ഫോൺ വലിച്ചെറിഞ്ഞു കൊണ്ട് അലറി... കോൺസ്റ്റബിൾ ഓടി വന്നു...

"എന്താ സർ..." "അവനെ ഇറക്കി വിടടോ.. വേഗം...." ഹരി ഇരുന്നിടത്ത് ദേഷ്യത്തിൽ പറഞ്ഞു... കോൺസ്റ്റബിൾ തിരിഞ്ഞു നടന്നതും രണ്ട് പോലീസും അഡ്വകേറ്റും രാമനാഥനും ഇച്ചുവും ശങ്കറും എല്ലാവരും കൂടെ ക്യാബിനിലേക്ക് ഇടിച്ചു കയറി... "സ്പെഷ്യൽ ഇൻവസ്റ്റിഗഷൻ ടീം....." ഹരി എഴുനേറ്റ് തൊപ്പി എടുത്തു വെച്ച് അവരെ സല്യൂട്ട് ചെയ്തു... അവൻ നിന്ന് വിയർക്കുന്നുണ്ടായിരുന്നു.... "ബദ്രി എവിടെ...." "അവനെ... അവനെ കസ്റ്റഡിയിൽ എടുത്തതാണ്...." ഹരി ഒരു വിധം പറഞ്ഞൊപ്പിച്ചു.... "എന്താണ് കേസ്... അവൻ എന്ത് ചെയ്തിട്ടാണ് നിങ്ങൾ ഇവിടെ പിടിച്ചിട്ടിരിക്കുന്നത്...." രാമച്ചൻ ടേബിളിൽ അടിച്ചു കൊണ്ട് ദേഷ്യത്തിൽ അലറി... "Mr ഹരികൃഷ്ണൻ.... ഞങ്ങൾക്ക് കൃത്യമായ ഒരുരുത്തരം വേണം... കേസിനെ കുറിച്ച് വിവരണവും....." കൂട്ടത്തിൽ ഒരു ഓഫിസർ പറഞ്ഞു... രാമച്ചൻ മുഷ്ടി ചുരുട്ടി പിടിച്ചു മറ്റൊന്നും നോക്കാതെ സെല്ലിനടുത്തേക്ക് പാഞ്ഞു.... " കണ്ണാ...... " സെല്ലിനുള്ളിൽ രക്തത്തിൽ കുളിച്ച് അവശതയോടെ കിടക്കുന്ന ബദ്രിയെ കണ്ട് അയാളുടെ ചുവന്ന കണ്ണുകൾ നിറഞ്ഞു.... ഹരി എന്ത് പറയും എന്നറിയാതെ കുഴങ്ങി... "ഒരു പ്രതിയെ കസ്റ്റഡിയിൽ എടുത്താൽ ഇങ്ങനെ തല്ലി ചതക്കാൻ ആരാണ് താങ്കൾക്ക് അധികാരം തന്നത്.....

കോടതിയിൽ നിന്നുള്ള സ്പെഷ്യൽ ഓഡറുമായാണ് ഞങ്ങൾ വന്നിരിക്കുന്നത്... തനിക്ക് എതിരെ ഞങ്ങൾക്ക് നടപടി എടുക്കേണ്ടി വരും....." "സർ അത്...." "No more excuses.... ബദ്രിക്ക് എതിരെയുള്ള കേസിന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് ഞങ്ങൾക്ക് ഇപ്പൊ കിട്ടണം....mr രാമനാഥൻ... ബദ്രിയെ കൊണ്ട് പൊക്കോളൂ...." ഓഫീസർ രാമച്ചനോട് പറഞ്ഞു... ഹരി തലതാഴ്ത്തി... രാമച്ചൻ അവനെ തുറിച്ചു നോക്കി കൊണ്ട് കൊണ്ട് ബദ്രിയുടെ അടുത്തേക്ക് ചെന്നു.... ബദ്രി അവശനായിരുന്നു.. മുഖം നീര് വന്നു വീർത്തു... ശരീരം നുറുങ്ങുന്ന വേദന.... കണ്ണ് തുറക്കാൻ അവന് കഴിഞ്ഞിരുന്നില്ല..... ഇച്ചുവും ശങ്കർറും അവനെ താങ്ങി പിടിച്ചു.... "ആ ഹരിയെ കൊന്ന് കളയണം....." ഹോസ്പിറ്റലിലേക്ക് പോകും വഴി കാറിന്റെ ഡാഷ് ബോർഡിൽ ശക്തിയിൽ അടിച്ചു കൊണ്ട് ഇച്ചു പറഞ്ഞു... ശങ്കറിന്റെ മുഖവും വലിഞ്ഞു മുറുകിയിരുന്നു.... രാമച്ചൻ ദേഷ്യം മുഴുവൻ ആക്‌സിലെറ്റിൽ ചവിട്ടി തീർത്തു..... "സിസ്റ്റർ.... അദ്ദേഹത്തിന്....." Icu വിന്റെ പുറത്തേക്ക് ഇറങ്ങി വന്ന നഴ്സിനെ കണ്ട് പത്മ നെഞ്ചിടിപ്പോടെ ചോദിച്ചു..... "നിങ്ങൾ...??" "ഞാൻ... ദേവദത്തന്റെ ഭാര്യയാണ്...." "മേഡം.... അത്യാവശ്യമായി AB -ve blood ആവശ്യമാണ്...ഒരുപാട് രക്തം പോയിട്ടുണ്ട്.... ബ്ലഡ്‌ ഇനിയും വേണം എത്രയും പെട്ടെന്ന് നിങ്ങൾ അറേഞ്ച് ചെയ്യണം....." പറഞ്ഞു തീർന്നതും അവർ ദൃതിയിൽ അകത്തേക്ക് തന്നെ പോയി.... പത്മ എന്ത് ചെയ്യണം എന്നറിയാതെ നിന്നു...

ഹരിയെ വിളിച്ചിട്ട് ഇപ്പൊ എടുക്കുന്നില്ല... ബദ്രിയെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ്..ഹോസ്പിറ്റലിൽ വരാന്തയിലൂടെ നടന്നു വരുന്ന ഇച്ചുവിനെയും രാമചനെയും കണ്ടത്.... ആശ്വാസത്തോടെ അവർ ഇച്ചുവിനടുത്തേക് ഓടി ചെന്നു.... "മോനെ... കണ്ണനെവിടെ..??" ഇച്ചുവിനടുത്തേക് ചെന്ന് കൊണ്ട് ചോദിച്ചു.. "എന്താ അമ്മേ.. അമ്മ എന്താ ഇവിടെ...??" ഇച്ചു തിരക്കി...ബദ്രിയുടെ കാര്യം അറിഞ്ഞിട്ടാണോ എന്ന് അവന് തോന്നി.. "ദത്തേട്ടന്.... ഒരു... ഒരു ആക്സിഡന്റ്... ബ്ലഡ്‌ വേണം എന്നൊക്കെ പറയുന്നു... എന്താ ചെയ്യണ്ടത് എന്ന് അറിയില്ല...." അവർ കരഞ്ഞു പോയി... ഇച്ചു രാമച്ചനെ നോക്കി... അയാൾ ദേഷ്യത്തിൽ നിൽക്കുവാണ്... "ഹരി വിളിചിച്ചൂടെ...." അൽപ്പം ദേഷ്യത്തോടെ ആണ് ഇച്ചു ചോദിച്ചത്... "അവനെ വിളിച്ചിട്ട് കിട്ടുന്നില്ല.... മാത്രമല്ല.... ഹരിയുടെയും ഏട്ടന്റെയും ബ്ലഡ്‌ ഗ്രൂപ്പ്‌ മാച്ച് അല്ല... കണ്ണനെവിടെ അവന്റെയും ഏട്ടന്റെയും സെയിം ഗ്രൂപ്പ്‌ ആണ്.... അവനെ വിളിക്ക്...." "അവൻ വരില്ല... മകൻ തല്ലി ചതച്ച് ഒരു വിധം ആക്കി... ഇനി തന്തക്ക് ആ ചെറുക്കന്റെ ഉള്ള രക്തം കൂടെ ഊറ്റി എടുക്കണോ..... അവിടെ കിടന്ന് അനുഭവിക്കട്ടെ...എന്റെ ചെക്കനെ തന്നെ ആവശ്യം വന്നു... പക്ഷേ ഇനി രക്തം ഊറ്റി എടുക്കാനുള്ള ആരോഗ്യം തത്കാലം അവനില്ല.... വേറെ ആരേലും നോക്ക്......" രാമച്ചൻ ശബ്ദമുയർത്തി പറഞ്ഞു...മുഷ്ടി ചുരുട്ടി പിടിച്ചു മുന്നോട്ട് നടന്നു....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story