ഈ മഴയിൽ....❤️ പാർട്ട്‌ 45

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"എന്താ..... എന്താ ഉണ്ടായേ...കണ്ണനെവിടെ...." പത്മ വെപ്രാളത്തോടെ ഇച്ചുവിനോട് ചോദിച്ചു... ഇച്ചു ഒന്നും മിണ്ടാതെ നിന്നു... "എന്താ ഇച്ചു... എന്റെ മോനെവിടെ.... എന്താ അദ്ദേഹം പറഞ്ഞിട്ട് പോയതിനർത്ഥം...." ഇച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചു... അവന് അവരോട് അലിവ് തോന്നി.... "അമ്മേ.... കണ്ണൻ... അവനിടെ ഹോസ്പിറ്റലിൽ ഉണ്ട്..." "ഇവി...ഇവിടെയോ...?? എന്താ... ഉണ്ടായേ....??" അവരുടെ കണ്ണുകൾ നിറഞ്ഞു... "ഹരി ചതിച്ചതാ... " ഇച്ചു മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് മുറുകിയ ശബ്ദത്തോടെ പറഞ്ഞു.... അപ്പോഴേക്കും പത്മ ബോധം മറഞ്ഞു വീണിരുന്നു....  "ആാാാ........." ഉള്ളിൽ കുമിഞ്ഞു കൂടിയ ദേഷ്യം അടക്കി നിർത്താൻ കഴിയാതെ ഹരി അലറി കൊണ്ട് കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു..... കണ്മുന്നിൽ ബദ്രിയുടെ പരിഹാസം നിറഞ്ഞ ചിരി തെളിഞ്ഞു നിന്നു..... അവന്റെ കണ്ണുകൾ ചുവന്നു.... 6 മാസത്തേക്ക് കിട്ടിയ സസ്പെന്ഷൻ... അവന് ഓർക്കുമ്പോൾ എന്തെന്നില്ലാതെ ദേഷ്യം നുരഞ്ഞു പൊന്തി... കയ്യിലുണ്ടായിരുന്ന സസ്പെന്ഷൻ ലെറ്റർ വലിച്ചു കീറി കളഞ്ഞു കൊണ്ട് അവൻ കാറിലേക്ക് കയറി.... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.... ദത്തന്റെ PA രവീന്ദ്രൻ ആണ്... "ഹലോ രവി...." "സർ.., ദത്തൻ സാറിന്റെ അവസ്ഥ വളരെ മോശമാണ്.... ബ്ലഡ്‌ ആവശ്യമുണ്ട്... ഞാൻ ഒന്ന് രണ്ട് പേരെ വിളിച്ചിട്ടുണ്ട്.. സാർ കൂടെ ഒന്ന് അന്വേഷിക്കണം...."

"ആ സ്ത്രീ ഇല്ലേ അവിടെ...." അവൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു... "മേഡത്തിന് ബിപി ലോ ആയി ബോധം മറഞ്ഞു വീണു..." "ഓ... നാശം.... ഞാൻ അങ്ങോട്ട് വരാം...." അവൻ ദേഷ്യത്തിൽ ഫോൺ കട്ടാക്കി..  "ഡാ... രാമച്ചന്റെ തീരുമാനം എന്താന്ന് ചോദിക്ക്...." ശങ്കർ ഇച്ചുവിന്റെ തോളിൽ തട്ടി... ഇച്ചു ചുമരിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്ന രാമനാഥനെ നോക്കി... "രാമച്ചാ... എന്താ തീരുമാനം...??" ഇച്ചു അയാൾക്ക് അരികിലേക്ക് ചെന്നു നോക്കി.... "ആഹ്... കണ്ണന്റെ മുറിവ് ഒക്കെ ഡ്രസ്സ്‌ ചെയ്യട്ടെ....കുറച്ചു കഴിഞ്ഞാൽ പോലീസ് വരും അവന്റെ മൊഴിയെടുക്കും...." സിഗരറ്റ് ആഞ്ഞു ഊതി കൊണ്ട് നിലത്തേക്ക് ഇട്ട് ചവിട്ടി അരച്ചു... "അതല്ല രാമച്ചാ.... പത്മ അമ്മ പറഞ്ഞില്ലേ... കണ്ണന്റെ അച്ഛന് ബ്ലഡ്‌...." "അതിൽ എനിക്കൊന്നും പറയണില്ല.... എന്തെങ്കിലും ആകട്ടെ...." രാമച്ചൻ ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി.... ഇച്ചു അരക്ക് കയ്യും കൊടുത്തു ശങ്കറിനെ നോക്കി.. "രാമച്ചനെ പറഞ്ഞിട്ടും കാര്യമില്ല..." ശങ്കർ നെടുവീർപ്പിട്ടു.... "അയാള് തലയിൽ ഏറ്റി നടക്കുന്ന ഹരി ഉണ്ടല്ലോ... അവനെ ഈ ഭാഗത്ത്‌ കണ്ടില്ലല്ലോ...." ഇച്ചു ദേഷ്യത്തോടെ ചുമരിൽ ഇടിച്ചു... "ആഹാ...അവനിപ്പോ തൊപ്പി പോയ വിഷമത്തിൽ ആവും..." എന്തോ ഓർത്തപോലെ ശങ്കർ പറഞ്ഞു..... രണ്ട് പേരും കൂടെ ഹോസ്പിറ്റലിനകത്തേക്ക് പോകുമ്പോഴാണ്... ദത്തന്റെ PA നടന്നു വരുന്നത് കണ്ടു... "ഡോ... എന്തായി തന്റെ സാറിന്റെ കാര്യം....."

മുണ്ട് മടക്കി കുത്തി കൊണ്ട് ശങ്കർ അയാളോട് ചോദിച്ചു... "ഡോണറേ കിട്ടിയിട്ടുണ്ട്.. വന്നോണ്ടിരിക്ക്യ...." ഫോൺ ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു.... "മ്മ്....." ശങ്കർ ഒന്ന് അമർത്തി മൂളി... ഹോസ്പിറ്റലിന്റെ മുറ്റത്ത്‌ ഒരു ഓട്ടോ വന്നു നിന്നു... ഓട്ടോയിൽ നിന്ന് അപ്പു ഇറങ്ങി വന്നു പൈസ കൊടുത്തു... പിന്നാലെ അച്ചുവും ഉണ്ടായിരുന്നു... "നമ്മളെന്തിനാ അപ്പൂട്ടാ ഇങ്ങോട്ട് വന്നെ..." അപ്പുവിന്റെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് അച്ചു ചുറ്റും നോക്കി.... "കിണ്ണൻ ഇവിടെ ആണോ..." അവൾ ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു.. "വാ അച്ചുമ്മ... ദേ ഇച്ചൂക്കയും ശങ്കരനും...." അപ്പു അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ശങ്കറിനടുത്തേക്ക് നടന്നു.... "അപ്പൂ... നീ എന്തിനാ ഇവളേം കൂട്ടി ഇങ്ങോട്ട് വന്നത്...." "ഇച്ചൂക്കാ.... കണ്ണേട്ടൻ..." അപ്പു സങ്കടത്തോടെ ചോദിച്ചു... "കിണ്ണനെവിടെ....." അച്ചു പേടിയോടെ ചോദിച്ചു.... അവർ ഒന്നും മിണ്ടിയില്ല... "അച്ചൂനെ ഇവിടെ ആക്കാൻ വന്നതാണോ...." അവളുടെ കണ്ണുകൾ നിറഞ്ഞു.... "അങ്ങനെ അല്ല അച്ചുമ്മ.... കിണ്ണനെ കാണാട്ടോ.."

അപ്പു അവളുടെ കയ്യിൽ മുറുകെ പിടിച്ചു.... "കണ്ണേട്ടനെവിടെ ശങ്കര... ദേവുമ്മ പോയി...പിന്നെ ഞങ്ങൾക്ക് ഒറ്റക്ക് നിൽക്കാൻ തോന്നിയില്ല..." "മ്മ്... സാരമില്ല വാ... അവൻ റൂമിലുണ്ട്...." ശങ്കർ അച്ചുവിന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.... പേടിയോടെ ചുറ്റും നോക്കി കൊണ്ടാണ് അച്ചു അവന്റെ കൂടെ നടന്നത്.... "ആഹ്...... പതിയെ......" നെറ്റിയിലെ മുറിവ് വെച്ച് കെട്ടുന്നതിനിടെ ബദ്രി നഴ്സിനെ നോക്കി കണ്ണുരുട്ടി.. അവർ ഒന്ന് ചിരിച്ചു കൊടുത്തു... വലത്തേ കയ്യിൽ പ്ലാസ്റ്റർ ഇട്ടിരുന്നു... ഇടത്തെ കാലിനും... "നിന്റെ മൊഴിഎടുക്കാൻ പോലീസ് വരും...." അവനെ നോക്കി ഇരിക്കുന്നതിനിടെ രാമച്ചൻ പറഞ്ഞു... "മ്മ്....." ബദ്രി ഒന്ന് മൂളി... ദേഹം മുഴുവൻ ആകെ ഒരു വേദന.... തല വെട്ടി പൊളിയും പോലെ.... കാലും കയ്യും അനക്കാൻ വയ്യാ.... മുറിവൊക്കെ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞ് നേഴ്സ് പോയതും ബദ്രി ചുമരിലേക്ക് ചാരി ഇരുന്നു കണ്ണുകൾ അടച്ചു..... "കിണ്ണാ........." കാതിലേക്ക് ചേക്കേറിയാ ശബ്ദം കേട്ടവൻ കണ്ണുകൾ തുറന്നു..... പാദസ്വരം കിലുക്കി അവൾ അവനടുത്തേക്ക് ഓടി വന്നു.... "അയ്യോ കിണ്ണ..... ചോര....." കണ്ണ് നിറച്ചവൾ അവന്റെ അവന്റെ മുഖം കയ്യിലെടുത്തു.... നീര് വന്ന് മുഖം ചുവന്നിരുന്നു... കൺ തടം വിങ്ങിയിരുന്നു.... ബദ്രിക്ക് അവള് തൊട്ടപ്പോൾ വേദന തോന്നിയെങ്കിലും അവളെ എതിർക്കാതെ നിന്നു...

"എത്ര മുറിവാ കിണ്ണാ....." അവളുടെ മുഖം സങ്കടം കൊണ്ട് ചുവന്നു... ചുണ്ടുകൾ വിറച്ചു... ബദ്രി ഇടം കയ് ഉയർത്തി അവളുടെ കവിളിൽ തലോടി.. "ഒന്നൂല്യ അച്ചൂട്ടാ....കരയല്ലേ...." പെരുവിരൽ കൊണ്ട് അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു... "നമ്മക്ക് വീട്ടീ പോവാം കിണ്ണാ.... അച്ചൂന് ഇവിടെ ഇഷ്ടായില്ല...." ചുണ്ട് പിളർത്തി കൊണ്ട് അവൾ പറഞ്ഞു... "വേഗം പോവാട്ടോ...." മെല്ലെ ആ നെറ്റിയിൽ അവനൊരു ഉമ്മ കൊടുത്തു... അടുത്ത് നിൽക്കുന്ന അപ്പുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി... "നീ എന്തിനാ ഇവളെ കൊണ്ട് വന്നത്.... ഞാൻ പറഞ്ഞിട്ടില്ലേ പുറത്തേക്ക് ഇവളെ കൊണ്ട് വരരുത് എന്ന്...." "വയ്യാതെ കിടക്കുമ്പോഴും എന്റെ മെക്കട്ട് കയറിക്കോ....കാലൊക്കെ കെട്ടി പൂട്ടി വെക്കുന്ന നേരം വാ പൂട്ടി കെട്ടണമായിരുന്നു...." ബദ്രിയെ കൂർപ്പിച്ചു നോക്കി അപ്പു മനസ്സിൽ പറഞ്ഞു... "എന്താടാ നോക്കി പേടിപ്പിക്കുന്നെ...." "അല്ല അച്ചുമ്മയെ ഒറ്റക്ക് ഇട്ട് പോരാൻ പറ്റുവോ പിന്നെ...." അവൻ കുറുമ്പോടെ ചോദിച്ചു.... "കിണ്ണാ... അപ്പൂട്ടൻ വണ്ടീന്ന് കരയുവായിരുന്നു,..." ബദ്രിയുടെ കയ്യിലെ മുറിവിൽ പതിയെ തലോടി കൊണ്ട് അച്ചു അപ്പുവിനെ കളിയാക്കി.... ബദ്രി ഇടം കണ്ണിട്ട് അപ്പുവിനെ നോക്കി... ബദ്രിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... "അത് പിന്നെ.... ഓട്ടോ ക്യാഷ് തികയില്ല എന്നോർത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി...

." അപ്പു ബദ്രിയുടെ മുഖത്ത് നോക്കാതെ പിടിച്ചു... "എന്നിട്ട് ഓട്ടോക്ക് ക്യാഷ് എത്ര കൊടുത്തു..??" ടേബിളിൽ ചാരി നിന്ന് ശങ്കർ അവനോട് ചോദിച്ചു... "100 കൊടുത്തു...50 രൂപ കണ്ണേട്ടൻ കൊടുക്കും എന്ന് പറഞ്ഞു...." അപ്പു പതർച്ചയോടെ പറഞ്ഞു... "വേദന ഉണ്ടോ കിണ്ണാ...." അച്ചു ബദ്രിയുടെ നെറ്റിയിൽ വിരൽ കൊണ്ട് തഴുകി... "മ്മ്....." അവൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി മൂളി.... അവനോട് ചേർന്നിരുന്ന് നെറ്റിക്ക് സൈഡിൽ പതിയെ ചുണ്ട് അമർത്തി... "വേദന പെട്ടെന്ന് മാറും ട്ടോ....സാരല്ല്യ...." പതിയെ കൈകൾ ഉയർത്തി അവന്റെ തലമുടിയിലൂടെ വിരലോടിച്ചു... അവൻ ചിരിച്ചു കൊണ്ട് തലയാട്ടി.. മെല്ലെ അവൾ അവന്റെ കാലിൽ തൊട്ടു... "ഇനി കിണ്ണന് അച്ചൂനെ എടുക്കാൻ പറ്റൂലെ..." അവളുടെ ശബ്ദം ഇടറി.... "ഇത് മാറിയാൽ എന്റെ അച്ചൂട്ട്യേ എത്ര വേണേലും എടുക്കാലോ...." അവൻ വാത്സല്യത്തോടെ അവളുടെ കവിളിൽ കൈ ചേർത്ത് വെച്ചു.... രാമച്ചൻ മെഡിസിൻസ് എല്ലാം വാങ്ങി റൂമിലേക്ക് വന്നു... "ആഹാ നിങ്ങൾ എത്തിയോ...?? എന്തിനാടാ കൊച്ചിനേം കൊണ്ട് വന്നത് ഞങ്ങൾ അങ്ങോട്ട് വരില്ലായിരുന്നോ..." രാമച്ചൻ അപ്പുവിന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു... "അതിന് ബദ്രി ഇവന്റെ ഭർത്താവ് അല്ലെ... അതോപോലെ നെഞ്ചടിച്ചു കൊണ്ടല്ലേ ഓടി വന്നേ...."

ശങ്കർ പതിവ് പോലെ അവനെ കളിയാക്കി... അപ്പു കെറുവിച്ചു കൊണ്ട് ശങ്കറിന്റെ വയറിൽ കുത്തി.... "ഇതാണ് ആത്മാർത്ഥത കാണിച്ചാൽ കളിയാക്കാൻ വരും....." "കഴിഞ്ഞ ജന്മത്തിൽ രണ്ടും ഭാര്യയും ഭർത്താവും ആണെന്ന് ശങ്കരൻ പറഞ്ഞതിൽ എന്തോ ഒരു കാര്യമില്ലേ രാമച്ച..." ഇച്ചു അവനെ ചൂടാക്കാൻ പറഞ്ഞു... രാമച്ചൻ ചിരിച്ചു കൊണ്ട് അപ്പുവിനെ നോക്കി... "എന്റെ കണ്ണേട്ടാ.... നിങ്ങളിതൊന്നും കേൾക്കുന്നില്ലേ മനുഷ്യ....എനിക്ക് അങ്ങ് പൊളിഞ്ഞു വരുന്നുണ്ട്...." അപ്പു ചവിട്ടി തുള്ളി കൊണ്ട് പറഞ്ഞു... ബദ്രി ചെറു ചിരിയോടെ അവനെ നോക്കി.. പിന്നെ അച്ചുവിന്റെ സംസാരം കേട്ടിരുന്നു . "എവിടെയടാ..." ഇച്ചു അപ്പുവിനെ തിരിച്ചു നിർത്തി... "എന്ത്.....??" "അല്ല പൊളിഞ്ഞു വരുന്നത്...." ഇച്ചു ചിരി അടക്കി കൊണ്ട് പറഞ്ഞതും എല്ലാവരും ചിരിച്ചു.... അപ്പു മുഖം വീർപ്പിച്ചു കൊണ്ട് അവിടെ ഉള്ള ചെയറിൽ ഇരുന്നു.... "കണ്ണാ പോലീസ് വന്നിട്ടുണ്ട് പുറത്ത്...." രാമച്ചൻ ഗൗരവത്തോടെ പറഞ്ഞു... "മ്മ്... വരട്ടെ...." ബദ്രി ചിരിയോടെ അയാളെ നോക്കി... "ഞാൻ ഇങ്ങോട്ട് വിളിക്കട്ടെ...." "മ്മ്....." ബദ്രി തലയാട്ടി കൊണ്ട് അടുത്ത് ഇരിക്കുന്ന അച്ചുവിനെ നോക്കി... "അച്ചൂട്ടാ......" അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ വിളിച്ചു... അവൾ അവന്റെ കയ്യിൽ തലോടി കൊണ്ടിരിക്കുകയായിരുന്നു... "എന്താ കിണ്ണാ....."

അവൾ നിഷ്കളങ്കമായി ചോദിച്ചു... "മോള് അപ്പൂട്ടന്റെ കൂടെ പുറത്ത് നിൽക്ക്...." "ഇല്ല.... അച്ചു കിണ്ണന്റെ കൂടെ നിക്കൂ... ഞാനെ... മുറിവ് ഊതി തരാം..." കണ്ണ് നിറച്ചു കൊണ്ട് പറയുന്നത് കേട്ട് വല്ലാത്തൊരു സ്നേഹം തോന്നി അവളോട്.... "അതൊന്നും വേണ്ടടാ... ഇത്തിരി നേരം മതി.... ചെന്ന് പുറത്ത് നിൽക്ക്... കിണ്ണന്റെ അച്ചൂട്ടിയല്ലേ....." "അച്ചൂന് സങ്കടം വരും....." പറഞ്ഞു പൂർത്തിയാക്കും മുന്നേ ശബ്ദം ഇടറി.... "ഇതിന് മാത്രം സങ്കടം എവിടെ ഇരിക്കുന്നു.... ദേ അവർ ഇപ്പൊ വരും .. മോള് പുറത്ത് നിക്ക്.... നല്ല കുട്ടിയല്ലേ...."അവൻ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു... "മ്മ്.... കുറച്ചു കഴിഞ്ഞാൽ വരും...." "ശെരി....." അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു... "ഉമ്മാാാ...." അവന്റെ കവിളിൽ മുത്തി കൊണ്ട് അവൾ സങ്കടത്തോടെ പുറത്തേക്ക് ഇറങ്ങി... പോലീസുകാർ അകത്തേക്ക് കയറി വന്നു.. കലിയോടെയാണ് ഹരി ഹോസ്പിറ്റലിലേക്ക് വന്നത്..... Icu വിന്റെ മുന്നിൽ തലക്കും കൈ കൊടുത്തിരിക്കുന്ന പത്മയെ കണ്ടപ്പോൾ അവർക്ക് അടുത്തേക്ക് പാഞ്ഞു.... "ബ്ലഡ്‌ ഡോണേറ്റ് ചെയ്യാൻ ആള് വന്നോ...??" അവർ ശബ്ദം കടുപ്പിച്ചു ചോദിച്ചു.. "മ്മ്.. ഒരാൾ വന്നിട്ടുണ്ട്..." മറ്റെങ്ങോ നോക്കി ഇരുന്ന് പത്മ മറുപടി കൊടുത്തു.... ഹരി സീറ്റിൽ ചെന്നിരുന്നു... അച്ഛന് എന്താ പറ്റ്യേന്ന് പോലും ചോദിക്കാതെ ഇരിക്കുന്ന അവനെ പത്മ അത്ഭുതത്തോടെ നോക്കി.

"ഹരി.. നീ ഇവിടെ ഉണ്ടാവില്ലേ... ഞാൻ ഇപ്പൊ വരാം....." "ആ....." അവൻ അലസമായി മൂളി..... പത്മ ബദ്രി കിടക്കുന്ന റൂമിലേക്ക് നടന്നു.... വാതിൽക്കൽ തന്നെ രാമനാഥൻ നിൽപ്പുണ്ടായിരുന്നു.... "ക..... കണ്ണൻ...." അവർ കണ്ണ് നിറച്ചു കൊണ്ട് അയാളെ നോക്കി... "കുഴപ്പമൊന്നുമില്ല....അകത്തുണ്ട്.." അയാൾ മറ്റെങ്ങോ നോക്കി കൊണ്ട് മറുപടി കൊടുത്തു.... പത്മ തലയാട്ടി കൊണ്ട് റൂമിലേക്ക് കയറി... ബൈസ്റ്റാൻഡേഴ്സ് ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു അപ്പുവും ശങ്കറും... ഇച്ചു നൈഷു ഒറ്റക്ക് ആയത് കൊണ്ട് നേരത്തെ പോയി... അച്ചു ബദ്രിയുടെ മടിയിൽ തലവെച്ച് കിടക്കുന്നുണ്ടായിരുന്നു... അവന്റെ ഇടത് കയ്യിലെ കുഞ്ഞു കുഞ്ഞ് മുറിപാടിലേക്ക് അവൾ ഊതി കൊടുക്കുന്നുണ്ടായിരുന്നു.... "കണ്ണാ....." ഒരു തേങ്ങലോടെ വിളിച്ചു കൊണ്ട് പത്മ ബദ്രിക്ക് അടുത്തേക്ക് ഓടി ചെന്നു.... "എന്താടാ.... എന്താ ഇതൊക്കെ... " അവന്റെ മുഖത്തും കയ്യിലുമൊക്കെ നോക്കി കൊണ്ട് വേദനയോടെ ചോദിച്ചു... "ദത്തൻ സാറിന്റെ മകന്റെ പ്രതികാരം...." അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു... പത്മക്ക് ഒന്നും മനസിലായില്ല.... "അല്ല ഹരീടെ അച്ഛന് എങ്ങനെയുണ്ട്..." "ഒന്നും പറയാനായിട്ടില്ല...." പത്മയുടെ കണ്ണുകൾ നിറഞ്ഞു.... ബദ്രി കൂടുതൽ ഒന്നും പറഞ്ഞില്ല.... "ഡാ അപ്പു.. ഇവള് ഉച്ചക്ക് വല്ലതും കഴിച്ചോടാ... മരുന്നു കൊടുത്തോ...." ബദ്രി എന്തോ ഓർത്ത പോലെ അപ്പുവിനോട് ചോദിച്ചു.... "ഇല്ല കണ്ണേട്ടാ...." "ഇല്ലന്നോ... നേരം സന്ധ്യയായി.." ബദ്രി അവനോട് ദേഷ്യത്തോടെ പറഞ്ഞു...

"കിണ്ണൻ തന്നാലോ കഴിക്കൂന്ന് പറഞ്ഞാ ഞാൻ എന്നാ ചെയ്യാനാ...." അപ്പു മുഖം വീർപ്പിച്ചു.. "കിണ്ണൻ തന്നാലേ അച്ചു കഴിക്കൂ...." അച്ചു ചമ്രം പടിഞ്ഞിരുന്നു... "എന്റെ കൈകൊണ്ട് വാരി തരാൻ പറ്റില്ലല്ലോ അച്ചൂട്ട്യേ...." അവൻ നെറ്റി ചുളിച്ചു കൊണ്ട് ദയനീയ മായി പറഞ്ഞതും അച്ചുവിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു...... "അപ്പൊ കിണ്ണൻ വാരി തരൂലേ...." "കയ്യോണ്ട് വയ്യല്ലോ... അപ്പൊ കിണ്ണന് വാരി തരേണ്ടി വരും....." അവൻ കുസൃതിയോടെ പറഞ്ഞു... "ഞാനോ....??" "മ്മ്.....അല്ലാതെ ആരാ എനിക്ക് വരി തരാ..." അവൻ ചുണ്ട് പിളർത്തി അവളെ നോക്കി... "ഞാൻ തന്നെ വാരി തരണോ...." "ഈ... പെണ്ണ്... നീ എന്റെ ആരാ...." അവളുടെ കയ്യിൽ പിടിച്ചവൻ ചോദിച്ചു... "ഞാൻ... ഞാൻ ഭ്രാന്തി.... അല്ല കിണ്ണന്റെ ഭാര്യ....." അതും പറഞ്ഞവൾ ചിണുങ്ങി ചിരിച്ചു.... ഒപ്പം ബദ്രിയും... അപ്പോഴാണ് പത്മ അവളുടെ നെറുകയിലേ മാഞ്ഞു കിടന്ന സിന്ദൂരം ശ്രദ്ധിച്ചത്.... "അമ്മ ഇവിടെ ഇരിക്ക്...." ശങ്കർ പത്മയോട്പറഞ്ഞു... "വേണ്ട മോനെ... ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ... ഹരി ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആണ്....." "അത് തന്റെ ഭർത്താവിനെ മാത്രം മനസിലാക്കാൻ കഴിയുന്നില്ലല്ലോ...." രാമച്ചൻ അകത്തേക്ക് കയറി വന്നു... പത്മ ബദ്രിയോട് പറഞ്ഞ് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

" ബില്ലൊക്കെ അടച്ചു... നമുക്ക് പോകാം.... " രാമച്ചൻ ചോദിച്ചു.. "അടുത്ത ആഴ്ച മുറിവ് ഡ്രസ്സ്‌ ചെയ്യാൻ വരണം എന്ന് പറഞ്ഞു.... പ്ലാസ്റ്റർ കുറച്ചു നാൾ ഇടേണ്ടി വരും..." "മ്മ്....." ബദ്രി പതിയെ നിവർന്നിരുന്നു.... ശരീരം മുഴുവൻ വേദന വ്യാപിച്ചു... അവന്റെ മുഖം ചുളിഞ്ഞു.... "വാ ഞാൻ പിടിക്കാം...." ശങ്കർ മുന്നോട്ട് വന്നു... ശങ്കറും രാമചനും കൂടെ അവനെ താങ്ങി പിടിച്ചു പുറത്തേക്ക് ഇറങ്ങി... ഹോസ്പിറ്റലിന്റെ മുറ്റത്ത്‌ ഫോൺ സംസാരിച്ചു നിൽക്കുന്ന ഹരിയെ കണ്ടപ്പോൾ ബദ്രി ഒന്ന് ചിരിച്ചു... ഹരിയുടെ മുഖം ചുവന്നു... ബദ്രി ശങ്കറിന്റെ തോളിൽ പിടിച്ചു കൊണ്ട് ഹരിയുടെ അടുത്തേക്ക് ചെന്നു.... "തൊപ്പി പോയല്ലേ.... കാത്തിരുന്നോ... വൈകാതെ നമുക്ക് കാണാം...." ബദ്രി അവനെ ഒന്ന് കണ്ണിറുക്കി ചിരിച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു.... അച്ചു ഓടി വന്ന് കാറിൽ കേറുന്നത് ഹരി കണ്ടു... മുഖം കാണാൻ പറ്റിയില്ല.... അതേ സമയം അവന്റെ കയ്യിലിരുന്ന ഫോണിലേ വാട്സാപ്പിൽ അവളുടെ ഫോട്ടോ ഡൌൺലോഡ് ആയി കഴിഞ്ഞിരുന്നു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story