ഈ മഴയിൽ....❤️ പാർട്ട്‌ 46

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഡോക്ടർ.... അദ്ദേഹത്തിന്...." സാരിതുമ്പിൽ തെരുത്തു പിടിച്ചു കൊണ്ട് പത്മ ഡോക്ടറെ നോക്കി.... "എന്റെ ക്യാബിനിലേക്ക് വരൂ......" ഗൗരവ ഭാവത്തോടെ പറഞ്ഞു കൊണ്ട് ഡോക്ടർ മുന്നോട്ട് നടന്നു... പത്മ ഹോസ്പിറ്റൽ വരാന്തയിലേക്ക് വെറുതെ ഒന്ന് നോക്കി... ഹരിയെ കാണാൻ ഇല്ല.... പിന്നെ ഡോക്ടറുടെ പിന്നാലെ ചെന്നു.. "ഇരിക്കൂ....." ഡോക്ടറുടെ നിർദേശം കേട്ട് പത്മ അയാളുടെ മുന്നിലേക്ക് ചെന്ന് ഇരുന്നു... "ബ്ലഡ്‌ കുറെ പോയിട്ടുണ്ട്... അറിയാലോ... ഓപ്പറേഷൻ success ആണ്.... ഇനി ആള് conscious ആയാലേ ബാക്കി പറയാൻ കഴിയു....." പത്മ ഒന്ന് തലയാട്ടി.... "അമ്മ മാത്രേ ഒള്ളോ... മക്കൾ...??" ഡോക്ടർ തിരക്കി... പെട്ടെന്ന് ഡോറിൽ ആരോ മുട്ടി.... ഡോക്ടർ മുഖം ചെരിച്ചു നോക്കി... ഹരി ആയിരുന്നു... "വരൂ....." ഹരി അകത്തേക്ക് കയറി.... "Am ഹരികൃഷ്ണൻ ips...." ഹരി മുന്നോട്ട് വന്ന് പറഞ്ഞു... ഡോക്ടർ അവനെ സംശയത്തോടെ നോക്കി... "ദേവദത്തന്റെ മകനാണ്....." "ഓഹ്... ഇരിക്കണം സർ..." ഡോക്ടർ ചിരിയോടെ പറഞ്ഞു.. ഹരി പത്മയുടെ അടുത്ത് ഇരുന്നു... "ദത്തൻ സാറിന്റെ കാര്യം ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്....പിന്നെ കൈക്കും കാലിനും പൊട്ടലുണ്ട്...നട്ടെല്ലിന് ചെറിയ ചതവും...."

ഡോക്ടർ ടേബിളിൽ ഇരുന്ന റിപ്പോർട്ട്‌ ഹരിക്ക് നേരെ നീട്ടി... "രണ്ട് ദിവസം കഴിഞ്ഞാൽ വേണേൽ ഡിസ്ചാർജ് ചെയ്യാം അല്ലേൽ ഇവിടെ തന്നെ continue ചെയ്യാം...." ഡോക്ടർ ഹരിയേയും പത്മയേയും മാറി മാറി നോക്കി... "വീട്ടിലേക്ക് കൊണ്ട് പോകുവാണ് ഡോക്ടർ., ഇവിടെ എന്നും വന്ന് നിൽക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ആളാണ് ഞാൻ... പിന്നെ അവിടെ നോക്കാൻ ചെറിയമ്മയുണ്ടല്ലോ... അത് മതി....." ഹരി റിപ്പോർട്ട്‌ തിരികെ കൊടുത്തു കൊണ്ട് പറഞ്ഞു... ഡോക്ടറോട് സംസാരിച്ച് പുറത്തേക്ക് ഇറങ്ങി... "ഞാൻ വീട്ടിൽ പോകുവാ...." ഹരി ഫോണിലേക്ക് നോക്കി പറഞ്ഞു.. "അച്ചനെ icu ന്ന് മറ്റും ഇപ്പോ കാണണ്ടേ നിനക്ക്...." പത്മ പ്രതീക്ഷയോടെ അവനെ നോക്കി.. "കാണാൻ മാത്രം എന്തിരിക്കുന്നു... ഞാൻ പോകുവാ....." ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു.... പത്മ പുച്ഛത്തോടെ അവൻ പോകുന്നത് നോക്കി നിന്നു....  "എന്നാലും എന്റെ കൃഷ്ണാ...ആ ചെറുക്കന് എങ്ങനെയാ ഇതിനെ ഇങ്ങനെ തല്ലി ചതക്കാൻ തോന്നിയത്...." ബദ്രി നെറുകയിൽ തലോടി കണ്ണീർ വർക്കുകയാണ് രാമനാഥൻറെ അമ്മ.... ബദ്രി കട്ടിലിൽ ചാരി ഇരുന്ന് അവരെ നോക്കി.... "വീട്ടിൽ ഒരുത്തനുണ്ട് നിന്റെ ഈ പ്രായത്തിൽ പാർട്ടി എന്നും പറഞ്ഞു വീട്ടിൽ കയറാതെ കൂടുതൽ നേരവും പോലീസ് സ്റ്റേഷനിൽ തന്നെ ആവും.... രാത്രി പാർട്ടിക്കാര് തന്നെ കയ്യോ കാലോ ഒടിഞ്ഞ അവസ്ഥയിൽ ഉമ്മറത്ത് കൊണ്ടിരുത്തി പോകും...

നിന്നെ കാണുമ്പോ അതാ ഓർമ വരുന്നത്....." രാമച്ചൻ ചുമരിൽ ചാരി നിന്ന് അച്ഛമ്മയേയും കൊച്ചു മകനെയും നോക്കി.... "ഇന്നിനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട രാത്രിയിലേക്കുള്ളത് ഞാൻ കൊടുത്തയാക്കാം ഇവന്റെ കയ്യിൽ...." അവർ സ്നേഹത്തോടെ ബദ്രിയുടെ നെറുകയിൽ തലോടി.... "ഇത് മുഴുവൻ അച്ഛമ്മ ഉണ്ടാക്കിയതാണോ... എന്തൊരു ടേസ്റ്റാ...." ന്യൂസ് പേപ്പറിൽ പൊതിഞ്ഞു കൊണ്ട് വന്ന അച്ചപ്പവും ഉണ്ണിയപ്പവും എടുത്തു കഴിക്കുന്നാ തിരക്കിൽ അപ്പു ചോദിച്ചു... "ഇങ്ങോട്ട് വരുവല്ലേ അപ്പൊ ഉണ്ടായിരുന്നത് കൊണ്ട് വന്നതാ... നാളെ ആവട്ടെ അച്ഛമ്മ കുറച്ചു കൂടുതൽ ഉണ്ടാക്കി കൊടുത്തയക്കാം മക്കൾക്ക്..." അവർ അപ്പൂനെ വാത്സല്യത്തോടെ നോക്കി.... "രാമ.... കാറിൽ കുറച്ചു മൾബറി ഇരിപ്പുണ്ട്... " "മൾബറിയോ...??ഞാൻ എടുത്തോണ്ട് വരാം....." അച്ഛമ്മ പറഞ്ഞു തീരും മുന്നേ അപ്പു പുറത്തേക്ക് ഓടി.... "തൊടീല് നന്നായി കായ്ച്ചു നിൽക്കുന്നുണ്ട്.... നിറം വന്നത് ഇങ്ങ് പൊട്ടിച്ചു...അവിടെ ആരാ ഇതൊക്കെ കഴിക്കാൻ...." ചിരിച്ചു കൊണ്ടിരുന്ന ബദ്രിയെ നോക്കി അവർ പറഞ്ഞു... "ആഹാ അച്ചു മോളെന്താ കഴിക്കാത്തത്...." രാമച്ചൻ ചോദിക്കുന്നത് കേട്ടാണ് ബദ്രി ജനലോരത്ത് കയ്യിലൊരു ഉണ്ണിയപ്പവും പിടിച്ചു തലയും താഴ്ത്തി നിൽക്കുന്ന അച്ചവിനെ നോക്കിയത്.... "നിക്ക് വേണ്ട....." ചുണ്ട് പിളർത്തി കൊണ്ട് ബദ്രിയെ നോക്കി ആയിരുന്നു പറഞ്ഞത്....

"അതെന്തെ മോളെ......" ഭവാനിയമ്മ അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു... അച്ചു സങ്കടത്തോടെ അവരിൽ നിന്ന് മാറി നിന്നു... ബദ്രിയെ നോക്കി കണ്ണ് നിറച്ചു.... ആ വലിയ കണ്ണുകളിൽ വെള്ളം നിറഞ്ഞത് കണ്ടപ്പോൾ അവന്റെ ഉള്ളൊന്ന് പിടഞ്ഞു.... "അച്ചൂട്ടാ...." ബദ്രി അവളെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു.... വിളി കേൾക്കാൻ നിന്നത് പോലെ ഓടി അവനടുത്ത് എത്തിയിരുന്നു.... "എന്ത് പറ്റി...?? മ്മ്..." അവളുടെ കയ്യിൽ പിടിച്ച് അടുത്ത് ഇരുത്തി കൊണ്ട് അവൻ ചോദിച്ചു.... ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു...... "അച്ചൂനെ കിണ്ണൻ നോക്കിയില്ലല്ലോ... മിണ്ടിയില്ലല്ലോ...." സങ്കടം കൊണ്ട് അവളുടെ ശബ്ദം ഇടറി.... അവൻ അവളെ ചേർത്ത് പിടിച്ചു.... "അച്ചൂനെ കിണ്ണന് ഇഷ്ടല്ലേ....." ആ വലിയ കണ്ണുകൾ അവന് നേരെ ഉയർന്നു... പതിവ് പല്ലവി തന്നെ.... ബദ്രി രാമച്ചനെ നോക്കി.... "വാ അമ്മേ..... നമുക്ക് പുറത്ത് ഇരിക്കാം..." രാമച്ചൻ അമ്മയെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി... വാതിൽ ചാരി ഇട്ടു... അവർ പോയതും ഇടം കൈ കൊണ്ട് ബദ്രി അച്ചുവിന്റെ മുഖം ഉയർത്തി... "അച്ചൂട്ടീടെ ആരാ ഞാൻ... മ്മ്..." അവളുടെ നിറ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു... "എന്റെ കിണ്ണൻ...." ചുണ്ട് വിതുമ്പി കൊണ്ട് പെട്ടെന്ന് തന്നെ അവൾ മറുപടി കൊടുത്തു... "ആണല്ലോ.... അപ്പൊ കിണ്ണന് അച്ചൂട്ടനെ ഇഷ്ടാവാതെ ഇരിക്കുമോ... കിണ്ണന് അച്ചൂട്ടിയോട് ഇഷ്ട്ടം മാത്രേ ഒള്ളൂ...."

മെല്ലെ ആ ഉണ്ട കവിളിൽ അധരം അമർത്തി അവൻ... "ന്നിട്ട് എന്താ അച്ചൂനെ മിണ്ടാഞ്ഞെ....അച്ചൂന് കരച്ചിൽ വന്നു....." "ആണോ.... എന്നാ സോറി പറയാം...." അവളുടെ നെറുകയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു... "സോറി വേണ്ട.... ഇവിടെ ഒരുമ്മ തന്നാൽ മതി...." കുറുമ്പോടെ അവന് നേരെ കവിൾ കാണിച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു നിന്നു... അവളോടുള്ള പ്രണയം അവനിൽ കൂടി.... ചുംബനം കൊണ്ട് ഒരുവേള മൂടാൻ അവന്റെ ഹൃദയം വെമ്പി.... വികാരങ്ങളേ ഒരു ചുംബനത്തിൽ കോർത്തിണക്കിയവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.... "ഇപ്പൊ പിണക്കം മാറിയോ...." കാതിലെ കുഞ്ഞികമ്മലിൽ മെല്ലെ കടിച്ചു... " മ്മ്...... " ചുണ്ടിൽ ഒരു ചിരി വിടർത്തി അവൾ കയ്യിലേ ഉണ്ണിയപ്പം അവന് നേരെ നീട്ടി.... അവൻ കുറുമ്പോടെ വാ തുറന്നു... "കിണ്ണനെന്താ കൈ നീട്ടാത്തെ...." അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു... "എന്റെ കയ്ക്ക് വയ്യല്ലോ....." പ്ലാസ്റ്റർ ഇട്ട കൈ കാണിച്ചു കൊണ്ട് അവൻ സങ്കടത്തോടെ പറഞ്ഞു... അത് കണ്ടപ്പോൾ അവൾക്കും സങ്കടായി... ഒറ്റ നിമിഷം കൊണ്ട് ആ കണ്ണുകൾ തുളുമ്പി.... അവന്റെ വായിലേക്ക് ഉണ്ണിയപ്പം വെച്ച് കൊടുത്തു... "എന്റെ പൊന്നോ.... എങ്ങനെയാ നിനക്ക് ഒന്ന് പറയുമ്പോഴേക്കും രണ്ടാമത്തേതിന് കണ്ണിൽ വെള്ളം വരുന്നേ...." തിന്നുന്നതിനിടയിൽ കൈ ഉയർത്തി കണ്ണുനീർ തുടച്ചു കൊടുത്തു കൊണ്ട് അവൻ ചിരിയോടെ ചോദിച്ചു...

"സങ്കടായിട്ടാ....." അവൾ വീണ്ടും വിതുമ്പി... "അച്ചോടാ....." അവൻ അവളെ അവന്റെ നെഞ്ചോട് ചേർത്ത് ഇരുത്തി... നെറുകയിൽ ഒരു നേർത്ത ചുംബനം നൽകി.... "അച്ചൂട്ട്യേ......" "എന്താ കിണ്ണ..." കണ്ണ് അമർത്തി തുടച്ചു കൊണ്ട് അവൾ ചോദിച്ചു... "ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ...." "കിണ്ണനും കഴിച്ചില്ലല്ലോ...." അവൾ എഴുനേറ്റ് ഇരുന്ന് അവനെ നോക്കി.... "അച്ചു അല്ലെ എനിക്ക് കഴിക്കാൻ തരണ്ടേ... എനിക്ക് വയ്യാലോ...." കട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്നവൻ അവളുടെ കവിളിൽ തഴുകി.... "അപ്പൊ അച്ചൂന് തരാ....." അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി... "അച്ചു ഒറ്റക്ക് കഴിക്കും കൂടെ എനിക്കും വാരി തരും....ഭർത്താവിനോട് സ്നേഹമുള്ള ഭാര്യമാരൊക്കെ അങ്ങനെയാ...." അത് കേട്ട് അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി.... ആ ഉണ്ടാക്കണ്ണുകൾ കൗതുകമായിരുന്നു.. "കിണ്ണൻ അച്ചൂന്റെ ഭർത്താവാ....." തിളങ്ങുന്ന കണ്ണുകളോടെ അവൾ ചോദിച്ചു... "ഞാൻ അച്ചൂന്റെ ഭർത്താവും... അച്ചൂട്ടി എന്റെ ഭാര്യയും....." ചിരിയോടെ അവളുടെ തോളിൽ താടിമുട്ടിച്ചവൻ ഇരുന്നു.... "ആണോ....??" "മ്മ്... അപ്പൊ വയ്യാതെ ഇരിക്കുന്ന ഭർത്താവിന് ചോറു വാരി കൊടുക്കേണ്ടത് ആരാ...." "ഭാര്യ..... കിണ്ണന്റെ ഭാര്യ ഞാൻ...."

സന്തോഷത്തോടെ പറഞ്ഞു കൊണ്ട് അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു... വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു.... കണ്ണുകൾ മുറുക്കെ അടച്ച് അവളുടെ തോളിൽ മുഖം അമർത്തി ഇരുന്നു... സന്തോഷത്തോടെ തന്നിലേക്ക് ചേർന്ന് നിന്നവളെ അവന് അകറ്റി നിർത്താൻ തോന്നിയില്ല.... തന്റെ വേദനയെക്കാളും എത്രയോ ഇരട്ടി ആണ് അവളുടെ സന്തോഷം.... തനിക് മുൻഗണന തന്റെ പെണ്ണിന്റെ സന്തോഷത്തിലാണ്.... ചിരിയോടെ ഓർത്തു കൊണ്ട് അവൻ ഇടത് കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു.... പെട്ടെന്ന് അവൾ മുഖം ഉയർത്തി അവന്റെ മുഖത്താകെ നോക്കി... ചുണ്ടിൽ ഒരു കള്ളചിരി വിരിഞ്ഞു.... ആ ചിരിയുടെ മാന്ത്രികതയിൽ അവൻ മുഴുകി.... ഒട്ടും പ്രതീക്ഷിക്കാതെയാണ് അവളുടെ അധരങ്ങൾ അവന്റെ ചുണ്ടിൽ അമർന്നു... ഒരു റോസാ പൂവിന്റെ ഇതൾ ചുണ്ടിലേക്ക് പാറി വീണത് പോലെ അവന് തോന്നി.... കണ്ണുകൾ മെല്ലെ അടച്ചു.... ഒരു നേർത്ത ചുംബനം നൽകി കൊണ്ട് അവൾ അവനിൽ നിന്ന് അകന്നു ഇരുന്നു... അപ്പോഴും ചുണ്ടിൽ അതേ ചിരി ആയിരുന്നു... സ്വയം ചുണ്ടൊന്നു നാവ് കൊണ്ട് ഉഴിഞ്ഞവൾ അവനെ നോക്കി... "അച്ചൂനെ....കിണ്ണനോട്‌ പ്രേമാ....അതാ ഇവിടെ ഉമ്മ വെച്ചത്..."

അവൾ കുസൃതിയോടെ അവന്റെ ചുണ്ടിൽ തൊട്ട് കാണിച്ചു.... "ആണോ....??" മുഖം താഴ്ത്തി അവൻ അവളെ ഉറ്റു നോക്കി... "ശോ.... പോ കിണ്ണാ....." ചിണുങ്ങി കൊണ്ട് അവൾ അവനെ ചുറ്റി പിടിച്ചു.... ബദ്രി അത് കണ്ട് പൊട്ടി ചിരിച്ചു....  "വാവേ.........വാപ്പച്ചീടെ പോന്നൂസേ......" അവളുടെ നഗ്നമായ വയറിൽ മുഖം ഉരസി കൊണ്ട് ഇച്ചു വിളിച്ചു.... അവളുടെ വയറിൽ തഴുകി അവൻ മുഖം ഉയർത്തി നോക്കി... "ഈ വയറൊന്ന് വലുതായാൽ നല്ല രസാവും അല്ലേടി...." അത് കേട്ട് അവൾ മൗനമായ് ചിരിച്ചു... റൂമിലെ അരണ്ട വെളിച്ചത്തിൽ അവൻ കാണുന്നുണ്ടായിരുന്നു പ്രിയപ്പെട്ടവളുടെ മുഖം..... ഇച്ചു അവളുടെ മടിയിൽ മലർന്നു കിടന്നു... തട്ടത്തിനുള്ളിലേ അവളുടെ കവിളിൽ തലോടി... "മ്മ്... എന്തേയ്..." കൗതുകത്തോടെ തന്നെ നോക്കി നിന്നവനെ കണ്ട് നൈഷു പുരികം ഉയർത്തി ചോദിച്ചു... "മ്ച്ചും....." തോളനക്കി കൊണ്ട് ഇല്ലെന്ന് തലയാട്ടി.... "നീ ഇപ്പൊ ഒന്നൂടെ തടിച്ചിട്ടുണ്ട്.... വാവ വന്നാൽ പിന്നെ പറയണോ...." അത് കേട്ടപ്പോൾ അവളുടെ മുഖം മാറി... "ശെരിക്കും ഞാൻ നല്ലോണം തടിച്ചിട്ട് ആണോ ഇച്ചൂക്കാ.. കൊള്ളത്തില്ലേ എന്നെ കാണാൻ..." അവൾ സങ്കടത്തോടെ ചോദിച്ചു... ഇച്ചു ചിരിച്ചു കൊണ്ട് അവളുടെ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ഒരുമ്മ കൊടുത്തു.. "തടികൂടും തോറും നിന്റെ മൊഞ്ച് കൂടുവാണെടി പെണ്ണെ.... കവിളൊക്കെ ചുവന്നു...."

കവിളിൽ നുള്ളി കൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ നാണത്തോടെ മിഴികൾ താഴ്ത്തി... "എന്റെ മോളും നിന്നെ പോലെ ഒരു ഗുണ്ടുമണി ആണേൽ നല്ല ചേലായിരിക്കും.... വീടിനകത്തൊക്കെ കുണുങ്ങി കുണുങ്ങി ഓടുന്നത് ഒന്ന് ഓർത്ത് നോക്ക്.... ഞാൻ ഇപ്പൊ ഇടക്ക് ഓർക്കാറുണ്ട്... എന്റെ വാവയെ...." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.... "മോളാണോ... അതുറപ്പിച്ചോ...?? മ്മ്...." അവൾ അവന്റെ മുടിയിഴയിൽ തലോടി... "മോളാണേലും മോളായാലും ഒരു കുഴപ്പവും കൂടാതെ കിട്ടിയാൽ മതി.... രണ്ട് പേർക്കും ഞാൻ പേര് കണ്ട് വെച്ചിട്ടുണ്ട്....." തലയിൽ തഴുകി കൊണ്ടിരുന്ന അവളുടെ കയ്യിൽ ചുണ്ട് അമർത്തി അവൻ പറഞ്ഞു... "ഇത്രപെട്ടന്നോ.... എന്താ പേര് കേൾക്കട്ടെ....." നൈഷു ആകാംഷയോടെ ചോദിച്ചു.... "മോളാണേൽ ദാനിയ ന്നും മോനാണൽ ദയാൻ എന്നും ഇടും....എന്തായാലും മോനും മോളും വേണല്ലോ...." അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി കണ്ണിറുക്കി... "ആഹാ നിങ്ങള് ആള് കൊള്ളാലോ ഇക്കാ... ഇത്രയൊക്കെ മനസിൽ ഉണ്ടല്ലേ.... " "പിന്നെ.... ഞാൻ ആരാ മോൻ..." കള്ളചിരിയോടെ അവൻ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു... "ഹോ.... ആരാണാവോ ഈ നേരത്ത്..." അവൻ ദേഷ്യത്തോടെ എഴുനേറ്റ് ഫോൺ നോക്കി.... "ഡീ... ഉമ്മച്ചി..." അവൻ ഫോണിലേക്ക് സന്തോഷത്തോടെ പറഞ്ഞു... അവളുടെ മുഖവും വിടർന്നു... "കട്ടാവുന്നതിന് മുന്നേ കാൾ എടുക്ക് ഇച്ചൂക്കാ...." അവൻ ആവേശത്തോടെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... ഇച്ചു നെഞ്ചിടിപ്പോടെ ഫോൺ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് ചേർത്ത് വെച്ചു..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story