ഈ മഴയിൽ....❤️ പാർട്ട്‌ 47

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഹലോ...." മറുവശത്ത് നിന്ന് ഉമ്മയുടെ ശബ്ദം കേട്ടു.... ഇച്ചു നൈഷുവിനെ ചേർത്ത് പിടിച്ചു.. "ഉമ്മച്ചി......" അവന്റെ വിളിച്ചതും മറുവശത്ത് നിന്നൊരു തേങ്ങൽ കേട്ടു... ഇച്ചു ലൗഡ് സ്പീക്കറിൽ ഇട്ടു... നൈശുവിനെ സങ്കടത്തോടെ നോക്കി.. "സുഗാണോടാ.." ഇടറിയ സ്വരത്തിൽ ഉമ്മ ചോദിച്ചു.... "മ്മ്....." അവനൊന്നു മൂളിയതെ ഒള്ളൂ.. "നൈഷുവോ...??" "ഞാനിവിടെ ഉണ്ട് ഐഷുമ്മാ....." നൈഷു മറുപടി കൊടുത്തു.... "മോൾക്ക് സുഖല്ലേ... വിശേഷം ഉള്ളത് ഞാൻ അറിഞ്ഞു...." "എങ്ങനെ.... എങ്ങനെ അറിഞ്ഞു.?..." ഇച്ചു അമ്പരപ്പോടെ ചോദിച്ചു.. "കഴിഞ്ഞ ദിവസം കണ്ണനെ കണ്ടിരുന്നു... നിന്റെ ഉപ്പച്ചി അവനെ എന്തൊക്കെയോ പറഞ്ഞു...." "ക... കണ്ണനെയോ... ഉമ്മച്ചി ഒന്ന് തെളിച്ചു പറ...." ഇച്ചു ഒന്നും മനസിലാകാതെ നൈഷുവിനെ നോക്കി... "നിന്നെ കൂടെ കൊണ്ട് നടന്ന് ചീത്തയാക്കിയതും നീ ഇങ്ങനെ ആയതിനും കാരണം അവനാണെന്നൊക്കെ പറഞ്ഞു.... അവനും കുറെ പറഞ്ഞു....അതിനിടക്കാ പറഞ്ഞത് മോൾക്ക് വയറ്റിലുണ്ടെന്ന്...."

"എന്നിട്ട് അവൻ ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ...."ഇച്ചുവിന്റെ മുഖം വാടി... "അല്ലേൽ തന്നെ പറയാൻ എന്തിരിക്കുന്നു.. നിന്റെ മനസ്സ് മനസ്സ് മാറ്റിയത് അവൻ തന്നെയല്ലേ...പിന്നെ എന്താ പറയാനുള്ളത്...." "ഉപ്പച്ചി പറയണത് കെട്ടിട്ടാണോ ഉമ്മി ഇങ്ങളും അവനെ കുറ്റപെടുത്തുന്നത്... ഇവളെ കെട്ടിയത് ഞാനാ... വീട്ടിൽ നിന്ന് ഇറങ്ങി വന്നതും ഞാനാ... അല്ലാതെ അവനല്ല.... കയറി ചെന്നപ്പോൾ ഉപേക്ഷിച്ചില്ല... അത്രയേ അവൻ ചെയ്തിട്ടൊള്ളൂ... വെറുതെ അവനെ ഓരോന്ന് പറയാൻ ... ഇങ്ങള് ഇതിന് വേണ്ടിയാണോ വിളിച്ചത്...." അവൻ ദേഷ്യത്തോടെ ചോദിച്ചു.. നൈഷു അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അരുതെന്ന് തലയാട്ടി... "നീ ഇങ്ങനെ ദേഷ്യപെടൊന്നും വേണ്ട....ഞാനിപ്പോ വിളിച്ചത് മോൾടെ കാര്യം അന്വേഷിക്കാനാ... അവൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ...." "മ്മ്... ഇല്ല...." ഇച്ചു ഒന്ന് ഇരുത്തി മൂളി കൊണ്ട് പറഞ്ഞു... "എന്തായാലും ആ ചെറുക്കൻ നിന്റെയും മോളുടെം കാര്യം പറഞ്ഞപ്പോൾ നിന്റെ ഉപ്പച്ചിക്ക് ചെറിയൊരു അലിവ് വന്നിട്ടുണ്ട്...ഡാ എന്നാ ശെരി.. ഞാൻ പിന്നെ വിളിക്കാം.. അങ്ങേര് വരുന്നുണ്ട്...." അവർ ദൃതിയിൽ ഫോൺ കട്ടാക്കി.... ഇച്ചു ഒന്ന് നിശ്വസിച്ചു കൊണ്ട് നൈശൂനെ നെഞ്ചോട് ചേർത്ത് പിടിച്ചു...

"ഇങ്ങള് എന്ത് ചെയ്താലും അവസാനം എല്ലാം കൂടെ ആ പാവം കണ്ണേട്ടന്റെ തലയിൽ ആണല്ലോ വന്ന് എത്തുന്നത്....." നൈഷു സങ്കടത്തോടെ പറയുന്നത് കേട്ട് ഇച്ചു അറിയാതെ ചിരിച്ചു പോയി... "അതെന്താ എന്താന്ന് അറിയോ..ഇങ്ങനെ പാവം പിടിച്ചിരിക്കുന്നതൊന്നും നോക്കണ്ട അവൻ ഞങ്ങളെക്കാളും പോക്കിരിയാ..... ഉപ്പാന്റെ ഭാഷയിൽ പറഞ്ഞാൽ താന്തോന്നി...." പറയുമ്പോഴും അവൻ ചിരിക്കുന്നുണ്ടായിരുന്നു.... "ഞാൻ വിചാരിച്ചു ഐഷുമ്മ നമ്മളെ വീട്ടിലേക്ക് വിളിക്കാൻ ആണ് വിളിച്ചത് എന്ന് ..." നൈഷു പറഞ്ഞത് കേട്ടപ്പോൾ അവന്റെ മുഖത്തെ ചിരി മാഞ്ഞു... "സാരമില്ല.... നമുക്ക് നമ്മൾ മാത്രം മതി.... ഞാനും നീയും നമ്മുടെ വാവയും...." മെല്ലെ അവളെ അണച്ചു പടിച്ച് നെറുകയിൽ ചുംബിച്ചു അവൻ...  "നീ ഫോട്ടോ കണ്ടില്ലേ...?? ഹരി...." ഗ്ലാസ്സിലെ മദ്യം വായിലേക്ക് ഒഴിച്ചു കൊണ്ട് മോഹൻ ചോദിച്ചു... "മ്മ്......." ഹരി ഒന്ന് മൂളി കൊണ്ട് കാറിന്റെ ബോണറ്റിൽ കയറി ചാരി ഇരുന്നു... "ആ പെണ്ണിനെ എങ്ങനേലും കണ്ട് പിടിക്കണം.... നീ എന്നെ സഹായിക്കണം..."

അയാൾ ഗ്ലാസ്‌ കയ്യിൽ ഞെരിച്ചു കൊണ്ട് ഹരിയെ നോക്കി... "നീ എന്താ ആലോചിക്കുന്നത്.. ദത്തന്റെ കാര്യമാണോ...??".." "എന്റെ ജോലി... അത് തിരിച്ചു കിട്ടാതെ എനിക്കൊരു സമാധാനവുമില്ല....ആ ബദ്രി അവന്റെ മുന്നിൽ ഒന്നുമല്ലാതെ ആവുന്ന പോലെ...." അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി പിടിച്ചു... "മ്മ്.... വെറുതെ വിടരുത് അവനെ.... എന്റെ മോനെ ജയിലടച്ച അവനെ ഒന്ന് കാണണം എനിക്ക്.....കൊല്ലും ഞാൻ....." അയാൾ പകയോട് പറഞ്ഞു... "മ്മ്.... കൊല്ലാനുള്ള ദേഷ്യം എനിക്കുമുണ്ട്... പക്ഷേ അച്ഛൻ അറിയാൻ പാടില്ല... എന്തൊക്കെ പറഞ്ഞാലും അങ്ങേർക്ക് അവനോട് എവിടെയൊക്കെയോ ഒരു ചായവ് ഉണ്ട്.." "മ്മ്... അതെനിക്ക് മുന്നേ മനസിലായി... സ്വന്തം ചോരയല്ലേ... തൊടാൻ കയ്യൊന്ന് വിറക്കും...." അത് കേട്ടതും ഹരി കയ്യിലുള്ള ഗ്ലാസ്‌ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു.....  "അച്ചു... എന്താ കഴിക്കാത്തത്.... ഇത് കഴിച്ചിട്ട് വേണം മരുന്ന് കഴിക്കാൻ...." വിളമ്പി വെച്ച ഭക്ഷണത്തിന് മുന്നിൽ ഇരിക്കുന്ന അച്ചുവിനെ നോക്കി ബദ്രി ചോദിച്ചു... അവൾ ചുണ്ട് പിളർത്തി അവനെ നോക്കി... "വാരി തരാവോ അച്ചൂന്...." "വാരി തരാൻ കിണ്ണന് പറ്റാത്തോണ്ടല്ലേ അച്ചൂട്ട്യേ... ഇല്ലേൽ ഞാൻ വാരി തരില്ലേ..."

അവൻ അവളെ ദയനീയമായി നോക്കി... "കിണ്ണൻ വാരി താരാതെ അച്ചു കഴിക്കില്ല..." അവളുടെ ഉണ്ട കണ്ണുകളിൽ വെള്ളം നിറഞ്ഞു... "വാശി പിടിക്കല്ലേ അച്ചൂട്ടാ.... നല്ല കുട്ടിയായിട്ട് കഴിച്ചേ.... അപ്പു എന്റച്ചൂന് ആ ഉപ്പേരി ഇട്ട് കൊടുത്തേ ...." "വേണ്ട എനിക്ക്...." അതൊന്നും സമ്മതിക്കാതെ അവൾ പ്ലേറ്റ് മാറ്റി വെച്ചു... "ആഹാ... കൊള്ളാലോ... എനിക്ക് കൂടെ വാരി തരണ്ടേ ആളാണ് ഈ വാശി പിടിച്ചിരിക്കുന്നത്...അപ്പൊ ഞാനും ഇന്ന് പട്ടിണി ആണോ..." ബദ്രി സങ്കടത്തോടെ ചോദിച്ചതും അച്ചു ഇടം കണ്ണിട്ട് അവനെ നോക്കി... അവന്റെ വലത് കയ്യിലേക്ക് നോക്കി... "ഞാനാണോ കിണ്ണന് വാരി തരണ്ടേ...??" അവൾ സംശയത്തോടെ ചോദിച്ചു... "ബെസ്റ്റ് കുറച്ചു മുന്നേ ഞാൻ എന്താ നിന്നോട് പറഞ്ഞത്.. ഭാര്യമാർ അല്ലെ ഭർത്താവിന് വാരി തരേണ്ടത്...." അവൻ കുറുമ്പോടെ ചോദിച്ചു... "അപ്പൊ അച്ചൂന് ആരാ വാരി തരാ...." അവളുടെ ശബ്ദം ഇടറി..... "കുന്തം എണീറ്റ് പോ കൊച്ചേ... വെറുതെ മനുഷ്യനെ മേനെക്കെടുത്താൻ....." പെട്ടന്നുള്ള ദേഷ്യത്തിൽ അവൻ ഇടത് കൈ ടേബിളിൽ അടിച്ചതും അച്ചു ഒന്ന് ഞെട്ടി... പിന്നെ എന്തോ ഓർത്തപോലെ ബദ്രി അവളെ നോക്കി.... അതുവരെ മിണ്ടാതെ ഇരിന്നവൾ പെട്ടന്നൊരു കരച്ചിലായിരുന്നു....

ബദ്രി ദയനീയമായി അവളെ നോക്കി... അല്ലേൽ തന്നെ വേദന കടിച്ചു പിടച്ചാണ് ഇരിപ്പ്.... അതിന്റെ കൂടെ അവളുടെ അനാവശ്യവാശി കൂടെ ആയപ്പോൾ ദേഷ്യപെട്ടു പോയതാണ്.... "അച്ചു.... കരയണ്ട...." അവൻ അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു... "പോ.... കിണ്ണന് അച്ചൂനോട് ഒരു സ്നേഹൂല്ല്യ.. ഒക്കെ വെറുതെയ....." ഏങ്ങി ഏങ്ങി കരഞ്ഞുകൊണ്ടിരുന്നു അവൾ... ബദ്രി എന്താ പറയണ്ടെ എന്നറിയാതെ ഇരുന്നു പോയി..... അതിനിടക്ക് അപ്പു ഒരു പ്ലേറ്റിൽ ചോറും കറിയും എല്ലാം എടുത്തു പോകുന്നത് കണ്ടു... ബദ്രി നോക്കിയപ്പോൾ അവനൊന്നു ഇളിച്ചു കൊടുത്തു.... "നിങ്ങള് കരച്ചിലൊക്കെ കഴിഞ്ഞു പതിയെ കഴിച്ചോ... ഞാൻ അവിടെ മാറി ഇരുന്നു ടീവി കണ്ട് കഴിച്ചോളാം...." അവൻ പ്ലേറ്റും എടുത്തു പോയി.... "അച്ചൂട്ടാ....." ബദ്രി അവളുടെ കയ്യിൽ പിടിച്ചു വിളിച്ചു... എന്റെ ദൈവമേ ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് എങ്ങനെയാവോ ഇതിന് മാത്രം കണ്ണീർ... ഇതൊക്കെ എവിടെന്നു വരുന്നു..... അവളുടെ കരച്ചിൽ കണ്ട് ബദ്രി ഓർത്തു.... "

അച്ചൂട്ടിക്ക് എന്നോട് ഇഷ്ടാന്ന് പറഞ്ഞതൊക്കെ ചുമ്മാതെയ... ഇഷ്ടാണെങ്കിൽ ഇങ്ങനെ ഇരുന്നു വാശി പിടിക്കാതെ വാരി തരില്ലേ എനിക്ക്.. എനിക്ക് നല്ലോണം വിശക്കുന്നുണ്ട്. കയ്യും വേദനിക്കുന്നുണ്ട്.." ആരോടെന്നില്ലാതെ ബദ്രി പറഞ്ഞു.... സ്വിച്ച് ഇട്ടത് പോലെ കരച്ചിൽ നിന്നത് അറിഞ്ഞു.. എങ്കിലും മൈൻഡ് ചെയ്തില്ല.... കയ്യിൽ തലോടുന്നുണ്ട്...അറിഞ്ഞിട്ടും അറിയാത്ത പോലെ ബദ്രി മറ്റെങ്ങോ നോക്കി ഇരുന്നു... "കിണ്ണാ....." വിളി കേൾക്കാത്ത പോലെ അവൻ ഇരുന്നു... "കിണ്ണാ... അച്ചൂനെ നോക്ക് കിണ്ണാ...." അവൻ നോക്കിയില്ല... "നോക്കിയില്ലേൽ ഞാൻ പിന്നേം കരയും....." വാശി കണ്ണ് നീർ തുടച്ചു നീക്കി കൊണ്ട് അവൾ പറഞ്ഞതും.... ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കൊണ്ട് അവൻ അവൾക്ക് നേരെ തിരിഞ്ഞു... "മ്മ്..." പുരികം ഉയർത്തി അവൻ ചോദിച്ചു... "ഇഷ്ടവാ...അച്ചൂന് കിണ്ണനെ ഒത്തിരി ഇഷ്ടാവാ...." അതും പറഞ്ഞു കൊണ്ട് അവൾ അവനെ ചുറ്റി പിടിച്ചു നെഞ്ചിൽ മുഖം അമർത്തി... ബദ്രിയുടെ ചുണ്ടിൽ ഒരു ചിരി മിന്നി..... ഇടം കൈ കൊണ്ട് അവളുടെ മുടിയിഴയിൽ തലോടി.... "എന്നിട്ടാണോ... ഇങ്ങനെ വാശി പിടിച്ചത്...." അവൻ സൗമ്യമായ് അവളോട് ചോദിച്ചു... "മ്മ്..... കിണ്ണൻ വാരി തരൂലല്ലോ...."

മെല്ലെ മുഖം ഉയർത്തി അവൾ ചോദിച്ചു... "കുറച്ചു ദിവസം അല്ലെ അച്ചൂട്ടാ.... എന്റെ മോളൊന്ന് ക്ഷമിക്ക്...." പുഞ്ചിരിയോടെ അവൻ അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.. അവൻ ചിണുങ്ങി ചിരിച്ചു.... കവിളിലൂടെ ഒഴുകി ഇറങ്ങി കണ്ണീർ പാട് ഇടം കൈ കൊണ്ട് അവൻ തുടച്ചു കൊടുത്തു... "ഇനി എനിക്ക് വാരി താ..." അവൻ വാ തുറന്നു കാട്ടി..... അവൾ തലയാട്ടി കൊണ്ട് ചോറു കുഴച്ച് അവന്റെ വായിൽ വെച്ചു കൊടുത്തു.... "ഇപ്പൊ ഞാൻ കിണ്ണൻ... കിണ്ണൻ അച്ചു...." അവൾ കുസൃതിയോടെ അവന്റെ നെഞ്ചിൽ ചൂണ്ടു വിരൽ കുത്തി കൊണ്ട് പറഞ്ഞു... രാത്രി കിടക്കാൻ അപ്പു അവനെ റൂമിൽ ആക്കി കൊടുത്തു..... "പിന്നെ കണ്ണേട്ടാ അച്ഛമ്മ വന്നപ്പോ പറഞ്ഞു അച്ചുമ്മയോട് ഇന്ന് താഴെ കിടന്നാൽ മതിയെന്ന്....എങ്ങാനും കയ്യോ കാലോ തട്ടിയാലോന്ന്....." അപ്പു അവനെ ബെഡിൽ കിടത്തി കൊണ്ട് പറഞ്ഞു... ബദ്രി അച്ചുവിനെ നോക്കി...അവൾ ചുണ്ട് പിളർത്തി കൊണ്ട് താഴേക്ക് നോക്കി നിൽക്കുകയാണ്... അപ്പു താഴെ പായ വിരിച്ചു കൊടുത്തു...

അച്ചു ഒന്നും മിണ്ടാതെ അതിൽ ചെന്നു കിടന്നു.... ബദ്രി അതിശയത്തോടെ അവളെ നോക്കി... "അച്ചൂട്ട്യേ......" ബെഡിൽ കിടന്നു കൊണ്ട് അവളെ വിളിച്ചു... "ഞാനിവിടെ കിടന്നോളാം കിണ്ണാ... കിണ്ണന് വയ്യാന്ന് അച്ഛമ്മ പറഞ്ഞല്ലോ....." നിലത്ത് ചുരുണ്ടു കൂടി കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ ഉള്ളിനുള്ളിൽ നിന്ന് സ്നേഹത്തിന്റെ ഉറവ പൊട്ടി ഒഴുകും പോലെ... അവളെ നോക്കി തന്നെ കിടന്നു... "അച്ചൂട്ടാ.... ഇവിടെ വന്ന് കിടക്ക്... താഴെ കിടക്കണ്ട...." ബദ്രി അവളോട് പറഞ്ഞു... "കിണ്ണന് വേദനിക്കൂലേ....??" അവൾ തലയുയർത്തി ചോദിച്ചു... "അച്ചൂട്ടി അടുത്ത് കിടന്നില്ലേല കിണ്ണന് വേദനിക്ക്യ.... വാ... ഇവിടെ കിടന്നാൽ മതി....." കേൾക്കാൻ നിന്ന പോലെ ചാടി എണീറ്റ് അവന്റെ അടുത്ത് വന്ന് കിടന്നു.... ഇടത് കൈകൊണ്ട് അവളെ ചുറ്റി പിടിച്ചു.... "വേദന ഉണ്ടോ കിണ്ണാ..." "മ്മ്ഹ്ഹ്......" അവൻ ഇല്ലെന്ന് തലയാട്ടി.... മെല്ലെ ചേർന്ന് കിടന്ന് അവന്റെ നെഞ്ചിൽ മുഖം അമർത്തി... ബദ്രി ചിരിച്ചുകൊണ്ട് അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു.... "അച്ചൂട്ടാ...." "എന്താ കിണ്ണാ...." "അച്ചൂട്ടന് കിണ്ണനോട് പ്രേമാ....??" അവൾ കള്ളചിരിയോടെ ചോദിച്ചു... അവളുടെ മുഖം ചുവന്നു... "മ്മ്......" "ആണോ... എന്നാ പറ പ്രേമത്തിന്റെ നിറം എന്താണ്....." "എന്താ കിണ്ണാ....??" അവൾ മുഖം ഉയർത്തി ചോദിച്ചു..... ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു കണ്ണടച്ചു.... 

🎶പെണ്ണേ നീയും പെണ്ണാ പെണ്ണാകിയ ഓവിയം രണ്ടേ രെണ്ട്‌ കണ്ണാ ഓവ്വോൻഡ്രും കാവിയം 🎶 ചുണ്ടിൽ തത്തി കളിച്ച പാട്ട് പാടി കൊണ്ട് കണ്ണാടിയിൽ നോക്കി ഷർട്ട്‌ ഇടുകയായിരുന്നു ശങ്കർ..... ഇന്ന് പെണ്ണ് കാണാൻ പോകുവാണ്... പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്... യാരത്...?? പാടുന്നത് നിർത്തി അവൻ ടേബിളിൽ ഇരുന്ന ഫോൺ നോക്കി... മാളൂട്ടി കാളിങ്.... അവൻ ഒറ്റ ചാട്ടത്തിന് ഫോൺ എടുത്തു അറ്റൻഡ് ചെയ്തു... "ഹലോ... ഹലോ...." "മ്മ്.. ഹലോ...." മറു വശത്ത് നിന്ന് അത്ര സുഖമില്ലാത്ത ഒരു ഹലോ... "എന്താ മാളൂ...??" "ഇ.... ഇന്ന്...ഇന്നെന്നെ പേ.. പെണ്ണ് കാണാൻ ആരോ വരുന്നുണ്ട്...." പതർച്ചയോടെ അവൾ പറയുന്നത് കേട്ട്... അവന് ചിരി വന്നു... "അയിന്...??" "അ... അല്ല.... ഉണ്ണി... ഉണ്ണിയേട്ടൻ... ഇഷ്ടം...." അവൾ പരുങ്ങി... "മ്മ്... ഉണ്ണിയേട്ടൻ....." അവൻ അവൾക്കായ് കാതോർത്തു.. "നിങ്ങളല്ലേ.... ഇഷ്ടാന്ന് പറഞ്ഞു പിന്നാലെ വന്നത്....മര്യാദക്ക് എന്നെ കെട്ടിക്കോ... ഇല്ലേൽ എന്റെ സ്വഭാവം മാറും....." അത്രയും പറഞ്ഞവൾ ഫോൺ കട്ടാക്കി....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story