ഈ മഴയിൽ....❤️ പാർട്ട്‌ 49

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഡാ....ഗൗരി....ആ മുറ്റത്തോട്ട് പോയി വാള് വെക്കടാ....." നിലത്തെ തണുപ്പിൽ മുഖം ഉരസി കൊണ്ട് ബദ്രി അടുത്ത് കിടന്ന ശങ്കറിനെ കുലുക്കി വിളിച്ചു.... ശങ്കർ ഒന്നും അറിയാതെ ഉറക്കത്തിലാണ്... ബദ്രിക്ക് തലഉയർത്തി നോക്കണമെന്നുണ്ട്... പക്ഷേ എന്ത് കൊണ്ടോ പറ്റുന്നില്ല... തലക്ക് ഒരു കനം പോലെ... കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു... ലഹരി അത്രമേൽ അവനെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു.... വീണ്ടും ആരോ വാള് വെക്കുന്നത് കേട്ടു... "ഡാ... രാമച്ചൻ ആണെന്ന് തോനുന്നു പോയിനോക്കടാ...." ചുരുണ്ടു കൂടി കിടന്നു കൊണ്ട് ശങ്കർ പിറു പിറുത്തു.... "ഇങ്ങേരെ കൊണ്ട് ഇടങ്ങേറ് ആയല്ലോ...." അയഞ്ഞ മുണ്ട് മുറുക്കി ഉടുത്തു കൊണ്ട് ബദ്രി എഴുനേറ്റിരുന്നു..... അപ്പോഴാണ് അടുത്ത് ഇരുന്ന അച്ചുവിനെ ഓർത്തത്... "അച്ചു എവിടെ.... എന്റെ അച്ചു എവിടെ....??" അവൻ തലയൊന്ന് കുടഞ്ഞു.... അപ്പോഴാണ് കുറച്ചു മാറി പടിക്കെട്ടിൽ ഇരുന്ന് ഛർദിക്കുന്ന അച്ചുവിനെ കണ്ടത്... അവൻ നെറ്റി ഉഴിഞ്ഞു കൊണ്ട് അവളെ നോക്കിയിരുന്നു... കണ്ണൊന്നു ചിമ്മി തുറന്നു.... പിന്നെ എന്തോ ഓർത്ത പോലെ നീങ്ങി നിരങ്ങി അവൾക്ക് അടുത്ത് ചെന്നിരുന്നു...

"അച്ചൂട്ടാ......" വിളിക്കുമ്പോൾ അവന്റെ നാവ് കുഴയുന്നുണ്ടായിരുന്നു..... "എന്ത് പറ്റിയെടാ....." അവളുടെ പുറത്ത് ഉഴിഞ്ഞു കൊടുത്തു കൊണ്ട് ബദ്രി ചോദിച്ചു... അപ്പോഴും അവന് വെളിവ് വന്നിട്ടില്ലായിരുന്നു..... അച്ചു തളർന്നു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു... "ഉറക്കം വരുന്നുണ്ടോ അച്ചൂട്ടാ.... ഉറങ്ങിക്കോ...." അവളുടെ തലമുടിയിൽ തഴുകി കൊണ്ട് അവൻ പുറകിലെ തൂണിലേക്ക് ചാരി ഇരുന്നു.... പെട്ടന്നൊരു കരച്ചിലായിരുന്നു അച്ചു.... "കിണ്ണാ......" അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു കൊണ്ട് അവൾ ഉറക്കെ കരഞ്ഞു... "എന്താ അച്ചൂട്ടാ...." ബദ്രി കണ്ണ് തുറന്നവളെ നോക്കി... "കിണ്ണാ....." മൂക്ക് ചീറ്റി കൊണ്ട് വീണ്ടും വിളിച്ചു... "എന്താടാ......." "ഊഞ്ഞാല് വേണം.... അമ്പിളിമാമന്റെ അടുത്ത് അച്ചൂന് ഊഞ്ഞാല് വേണം...." അവന്റെ നെഞ്ചിൽ മുഖം അമർത്തി അവൾ ഉറക്കെ കരഞ്ഞു.... ബദ്രി തലയൊന്ന് കുടഞ്ഞവളെ നോക്കി... "ഊഞ്ഞാല് ദേ അവിടെ..." അവൻ മുറ്റത്തെ മാവിലേക്ക് ചൂണ്ടി... "വേണ്ട അച്ചൂ അവിടെ വേണം കിണ്ണാ... ഊഞ്ഞാലാടുമ്പോൾ കാലോണ്ട് അമ്പിളിമാമനെ ചവിട്ടണം...."

അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചവൾ തേങ്ങി... ബദ്രി അവളെ അടക്കി പിടിച്ചു... "ഊഞ്ഞാല് വേണ്ട ഞാൻ അച്ചൂന് ഒരുമ്മ തരട്ടെ...." അത് കേട്ട് അച്ചു കരച്ചിൽ നിർത്തി അവനെ നോക്കി.... ബദ്രിയുടെ ചുവന്നു കലങ്ങിയാ കണ്ണുകളിലേക്ക് അവൾ ഉറ്റു നോക്കി... പിന്നെ വീണ്ടും കരഞ്ഞു..... "ഊഞ്ഞാലും വേണം... ഉമ്മയും വേണം....." രണ്ട് കന്നും തുരുമ്മി കൊണ്ട് അവൾ കരഞ്ഞു.... ബദ്രിയുടെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു.... "നിനക്ക് ഭ്രാന്താണോ പെണ്ണെ.....?" ബദ്രി കണ്ണുകൾ വലിച്ചു തുറന്നു കൊണ്ട് ചോദിച്ചു... "അല്ല ഞാൻ ഭാര്യയാ....." അവൾ കണ്ണ് തുടച്ചു കൊണ്ട് കുറുമ്പോടെ പറഞ്ഞു.... "നിനക്ക് ശെരിക്കും ഭ്രാന്താണല്ലേ...." അവളുടെ മുഖത്തൂടെ വിരലോടിച്ചു കൊണ്ട് അവൻ കുസൃതി ചിരി ചിരിച്ചു.... അച്ചു മുഖം പാവാടതുമ്പ് കൊണ്ട് തുടച്ചു കൊണ്ട് അവനെ നോക്കി... "ഞാൻ കിണ്ണന്റെ ഭാര്യയാല്ലേ....." "നീ എന്റെ ഭാര്യയാണ്... ഭ്രാന്തിയുമാണ്..." അവൻ കുസൃതിയോടെ ചൂണ്ടു വിരൽ കൊണ്ട് അവളുടെ നെഞ്ചിൽ കുത്തി... അച്ചൂന്റെ ചുണ്ടുകൾ വിതുമ്പി.... "അതെന്താ പെണ്ണെ... എന്ത് പറഞ്ഞാലും കരയുന്നെ....." വിയർപ്പ് പൊടിഞ്ഞ അവളുടെ നെറ്റിയിൽ പതിഞ്ഞു കിടന്ന കുരുനിരകളെ വകഞ്ഞു മാറ്റി.... "സങ്കടം വന്നിട്ടാ...." അവളുടെ ചുണ്ടുകൾ വിതുമ്പി... ബദ്രി കൗതുകത്തോടെ അവളുടെ അധരങ്ങളെ തോലോടി....

"ഞാനൊരുമ്മ തരട്ടെ അച്ചു......" അവളുടെ കവിളിൽ തലോടി അവൻ ചോദിച്ചു... "ആം... ഇവിടെ തന്നോ...." അവൾ ആവേശത്തോടെ കവിൾ കാണിച്ചു കൊടുത്തു... "അവിടെ അല്ല... ദേ ഇവിടെ...." അവൻ അവളുടെ ചുണ്ടിൽ തൊട്ട് കാണിച്ചു... അച്ചു സംശയത്തോടെ അവനെ നോക്കി... "അച്ചൂന് ഇവിടെ മതി..." അവൾ ചിണുങ്ങി കൊണ്ട് കവിൾ കാണിച്ചു കൊടുത്തു... "വേണ്ട ഇവിടെ മതി....." അവൻ അവളുടെ മുഖം കയ്യിലെടുത്തു... അച്ചു തലയാട്ടി കണ്ണടച്ച് ഇരുന്നു.... ബദ്രി അവളുടെ കുഞ്ഞുമുഖത്തേക്ക് നോക്കി ഇരുന്നു ... ചുണ്ട് ഒരു പുഞ്ചിരി വിരിഞ്ഞു.. ആ ചുവന്ന ചുണ്ടിലേക്ക് ചിരിയോടെ അടുത്തു... അവളുടെ പുഞ്ചിരി ഒളിച്ചു വെച്ച ചുണ്ടിലേക്ക് അവളറിയാതെ ഒരു ചുംബനമധുരം പകർന്നു നൽകാൻ അവന് തിടുക്കമായി... അവളുടെ വിറയാർന്ന ചുണ്ടുകളെ പ്രണയം കൊണ്ട് അവൻ വാരി പുണർന്നു... അവളെ അവന്റെ നെഞ്ചോട് അമർത്തി.... ലഹരി നിറഞ്ഞൊഴുകിയ ധമനികൾ ഇരു ഹൃദയങ്ങളേയും കോർത്തിണക്കി.... അച്ചു നിലത്ത് കാലിട്ടടിച്ചു....പാദസ്വരം കിലുക്കം അവന്റെ കാതിൽ ചേക്കേറി.... ബദ്രി അവളെ അടർത്തി മാറ്റി.... അച്ചു കിതച്ചു കൊണ്ട് അവനെ നോക്കി..... വിവശയായി അവന്റെ നെഞ്ചിലേക്ക് അമർന്നു.... ബദ്രി അവളെ ചേർത്ത് പിടിച്ചു.... "കിണ്ണനാ ഭ്രാന്ത്....."

അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചവൾ പറഞ്ഞു... ബദ്രി അറിയാതെ ചിരിച്ചു.... "അച്ചൂന് ഉറക്കം വരുന്നു കിണ്ണാ...." അവളുടെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു.... "എനിക്കും....." ബദ്രി തൂണിലേക്ക് ചാരി ഇരുന്നു.... "അച്ചൂനെ ഉറക്കി താ കിണ്ണാ....." "എന്നെ ഉറക്കി താ അച്ചൂ...." ബദ്രി ഒരു താളത്തിൽ പറഞ്ഞു... "എന്നെ ഉറക്കി താ....." അച്ചു അവനെ ചുറ്റി പിടിച്ചു.... ബദ്രി അവളെ നിലത്തേക്ക് ചായ്ച്ചു കിടത്തി.... കുറച്ചു മാറി അറ്റത്ത് ശങ്കർ കമിഴ്ന്നു കിടപ്പുണ്ട്...രാമച്ചൻ തിണ്ണയിൽ കിടന്ന് നല്ല ഉറക്കമാണ്.... ബദ്രി അച്ചു ചുറ്റി പിടിച്ച് അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു.. "ഉറങ്ങിക്കോ അച്ചു.... ഞാൻ ഉറങ്ങുവാ...." ശബ്ദം താഴ്ത്തി അവളുടെ തോളിൽ തട്ടി മെല്ലെ പറഞ്ഞു.... "അച്ചൂന് തണുക്കുന്നു ഇവിടെ കിടക്കണ്ട...." അവൾ അസ്വസ്ഥതയോടെ പറഞ്ഞു... ബദ്രി എഴുനേറ്റ് അവളെ കൈകളിൽ കോരിയെടുത്തു.... അവന്റെ നെഞ്ചിൽ പതുങ്ങി കിടന്നു കൊണ്ട് അവൾ മുഖം ഉയർത്തി നോക്കി.... നിറയെ രോമങ്ങളുള്ള കവിളിൽ കൗതുകത്തോടെ തലോടി..... അവന്റെ ചുവന്ന മൂക്കിൻ തുമ്പിൽ തൊട്ട് നോക്കി....

"പാട്ട് പാടി തരുമോ കിണ്ണാ...." റൂമിലേക്ക് കയറും നേരം അവൾ ചോദിച്ചു... "മ്മ്....." അവശതയോടെ അവൻ തലയാട്ടി... ഇടാറുന്ന കാലടികളോടെ റൂമിലേക്ക് കയറി... അവളെ ബെഡിൽ കിടത്തി.... അവളുടെ തൊട്ടടുത്തേക്ക് കമിഴ്ന്നച്ചൊരു വീഴ്ചയായിരുന്നു.... "കിണ്ണാ....." അവന്റെ പുറത്ത് തലവെച്ച് കിടന്നു കൊണ്ട് അവൾ വിളിച്ചു... "മ്മ്....." "പാട്ട് പാടി താ......" അവൾ ചിണുങ്ങി... ബദ്രി തിരിഞ്ഞു കിടന്നു.... അച്ചു അവന്റെ നെഞ്ചിലേക്ക് ചേർന്നു... ബദ്രി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.... "നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം...." മെല്ലെ മുഖം ഉയർത്തി അവളുടെ നെറ്റിയിൽ അവനൊരു ചുംബനം നൽകി.... അച്ചു അവന്റെ നെഞ്ചിൽ മുഖം അമർത്തി... "തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ.... എന്തിനീ നാണം... തേനിളം...." ബാക്കി പാടാതെ അവൻ ഒരു നിമിഷം അവളെ ചേർത്ത് പിടിച്ചു കിടന്നു....

വിചാരങ്ങളെ ലഹരി കീഴടക്കി കഴിഞ്ഞിരുന്നു.... വികാരങ്ങൾ അവനിൽ സ്ഥാനം പിടിച്ചിരുന്നു.... അവളെ ചേർത്ത് പിടിച്ച കൈകൾക്ക് മുറുക്കം കൂടി.... അച്ചു അവന്റെ നെഞ്ചിൽ പതിഞ്ഞു കിടന്നു.... മെല്ലെ അവളെ അടർത്തി... കവിളിൽ ചുംബിച്ചു...അവളും ഏതോ സ്വപ്‌നലോകത്തായിരുന്നു.... അരികിലേക്ക് ഓടി വരുന്ന തന്റെ പ്രണയത്തെ അവൾ നെഞ്ചോട് അടക്കി പിടിക്കുന്ന ഒരു മനോഹരസ്വപ്നം.... ബദ്രിയും സ്വപ്നലോകത്തേക്ക് യാത്രയായി... അവിടെ അവനും അവന്റെ അച്ചുവും മാത്രം.... രാത്രിയുടെ മൂന്നാം യാമം... ബദ്രി അവളുടെ ആത്മാവിലേക്ക് അവന്റെ പ്രണയത്തെ വേരുകൾ ആഴ്ത്തി.... അവളെ ചുംബിച്ചു കൊണ്ട് പ്രണയകവിതകൾ രചിച്ചു.... അവനിൽ അവളും അവളിൽ അവനും മാത്രം ഈണം നൽകാൻ കഴിയുന്ന സംഗീതം..... പ്രണയാതുരമായ രാത്രി...... ജീവിതത്തിന്റെ പുതിയ മാറ്റങ്ങൾക്ക് തയ്യാറുടെക്കാണെന്ന് അറിയാതെ.. ആദ്യപ്രണയവേഴ്ച്ചയുടെ ആലസ്യത്തിൽ തളർന്നു പോയാ ആ പെണ്ണിനെ നെഞ്ചോട് അടക്കി അവൻ ഉറങ്ങി...... 

"കിണ്ണാ......" അച്ചുവിന്റെ വിളി കാതിലേക്ക് അടിച്ചപ്പോഴാണ് ബദ്രി ആലസ്യത്തോടെ കണ്ണുകൾ തുറന്നത്..... അടുത്ത് കൈകൾ കൊണ്ട് പരതി.... സാധാരണ തന്റെ കൈക്കുള്ളിൽ കിടന്നുറങ്ങുന്ന പെണ്ണാണ്.... പിന്നെ എന്തോ ഓർത്ത പോലെ അവൻ ഞെട്ടി പിടഞ്ഞെഴുനേറ്റു.... നിലത്ത് വീണു കിടന്ന വസ്ത്രങ്ങൾ അവന്റെ ഉള്ളിൽ ഒരു നടുക്കം സൃഷ്ടിച്ചു... ബെഡിൽ പതിഞ്ഞു കിടക്കുന്ന അച്ചുവിനെ കണ്ട് അവൻ തലയിൽ കൈ വെച്ചു പോയി.... ഉറക്കത്തിലാണവൾ..... ഏതോ സുന്ദരസ്വപ്നം കണ്ട്.... കഴിഞ്ഞ രാത്രിയെ ഓർത്തെടുക്കാൻ ശ്രമിച്ചു..... കുറ്റബോധം കൊണ്ട് കണ്ണുകൾ നിറഞ്ഞു... പാടില്ലായിരുന്നു....!!! അവന്റെ ഹൃദയം മന്ത്രിച്ചു.... എന്താ ചെയ്യണ്ടേ എന്നറിയാതെ അവൻ തലക്കും കൈ കൊടുത്തിരുന്നു.... സൂര്യൻ ഉദിച്ചു വരുന്നതേ ഒള്ളൂ.. അവൻ ഞെട്ടി കൊണ്ട് വാതിൽക്കലേക്ക് നോക്കി.... ഡോർ ചാരി കിടക്കുന്നതെ ഒള്ളൂ..... നിലത്ത് കിടന്ന മുണ്ടെടുത്തവൻ ഓടി ചെന്ന് വാതിലടച്ചു..... നെഞ്ചിനുള്ളിലൊരു ഭാരം തോന്നി അവന്.... നിലത്ത് കിടന്ന അച്ചുവിന്റെ വസ്ത്രങ്ങൾ കയ്യിലെടുത്തവൻ നിറ കണ്ണുകളോടെ ബെഡിനടുത്തേക്ക് നടന്നു.... മദ്യം കഴിക്കാൻ തുടങ്ങിയാ നിമിഷത്തെ പഴിച്ചു കൊണ്ട് അവൻ അവളെ വസ്ത്രം ഇട്ടു കൊടുത്തു..... അവളുടെ അടുത്ത് കിടന്ന് അവളെ ചുറ്റി പിടിച്ചു കഴുത്തിൽ മുഖം അമർത്തി കിടന്നു..

എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞു... ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് തങ്ങൾക്കിടയിൽ നടന്നത്.... കഴുത്തിലൂടെ ഒഴുകിയിറങ്ങിയ ചുടു കണ്ണുനീർ അവളുടെ ഉറക്കത്തെ ഇല്ലാതെയാക്കി.... അച്ചു മുഖം ചുളിച്ചു കൊണ്ട് കണ്ണ് തുറന്നു... ബദ്രി അവളെ നോക്കി കിടക്കുകയായിരുന്നു.... അവളും അവനെ നോക്കി..... അവളുടെ മുഖം കാണാകെ വല്ലാത്തൊരു കുറ്റബോധം തോന്നിയവന്... "കിണ്ണാ മേല് വേദനിക്കുന്നു...അതെന്താ..??.." അവൾ ഇടർച്ചയോടെ പറഞ്ഞു.... ബദ്രി അറിയാതെ വിതുമ്പി പോയി... അവൻ അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി... "സോറി.. സോറി അച്ചൂട്ടാ....." "എന്തിനാ കിണ്ണാ... അച്ചൂന് വേദന കൊറച്ചേ ഒള്ളൂ... കോഴികുഞ്ഞുങ്ങളുടെ കൂടെ ഓടി കളിച്ചിട്ടാ....." നിഷ്കളങ്കമായ ചിരിയോടെ അത് പറഞ്ഞ അവളുടെ മുഖം കാൺകെ..... ഹൃദയം പിടയുന്നൊരു വേദന തോന്നിയവന് ... "കിണ്ണനിന്തിനാ കരായണേ...." അവന്റെ കണ്ണുനീർ തുടച്ചു നീക്കി കൊണ്ട് അവൾ ചോദിച്ചു... "കിണ്ണന് സങ്കടം വന്നിട്ടാ....അച്ചൂന് വേദനിച്ചില്ലേ അതാ..." അവൻ കണ്ണുകൾ ഇറുക്കി അടച്ചു..

. "അച്ചൂന്റെ വേദനമാറി നോക്കിക്കേ... പക്ഷേ ഇവിടെ വേധനയുണ്ട്...." തോളിലേ ഡ്രസ്സ്‌ മാറ്റി അവൾ സങ്കടത്തോടെ പറഞ്ഞു... അവന്റെ തലതാഴ്ന്നു... ഒരു പാവം പെണ്ണ്... അവന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു... മെല്ലെ മുഖം ഉയർത്തി തോളിലെ ദന്തക്ഷതങ്ങളിൽ മൃതുവായ് ചുണ്ട് ചേർത്തു... "വേഗം മാറും ട്ടോ....." വേദനയോടെ പറഞ്ഞു കൊണ്ട് അവൻ അവളെ നെഞ്ചോട് ചേർത്തു...... "കുറച്ചു നേരം കൂടെ ഉറങ്ങിക്കോ.... " വാത്സല്യത്തോടെ അവൻ ആ നെറുകയിൽ ഒന്ന് മുത്തി.... പുറത്ത് നിന്ന് കാർ സ്റ്റാറ്റർട്ട് ആവുന്ന ശബ്ദം കേട്ടു... രാമച്ചൻ പോകുന്നതാണ്.... അവന്റെ അമ്മൂടെ പുതിയൊരു ഐറ്റം...... ബദ്രി ഒരുനിമിഷം ശങ്കറിനെ മനസിലോർത്തു.... ഇളം വെളിയിൽ വന്ന് തുടങ്ങിയ മുറ്റത്ത്‌ മറ്റൊരു കാർ ചീറി പാഞ്ഞു വന്നെത്തി.... കാറിൽ നിന്ന് മോഹൻ ഇറങ്ങി... ആ വീട് മൊത്തത്തിൽ ഒന്ന് നോക്കി.... വീടിന്റെ ചുമരിൽ മുന്നേ എപ്പോഴോ കളിയിൽ അച്ചു കോറിയിട്ട അവളുടെ പേര് അയാളുടെ കണ്ണിൽ ഉടക്കി..... പുച്ഛത്തോടെ ചിരിച്ചു...........................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story