ഈ മഴയിൽ....❤️ പാർട്ട്‌ 5

ee mazhayil

എഴുത്തുകാരി: ✍ ആൻവി

ബദ്രി ചാരു പടിയിൽ തലക്കും കൈ കൊടുത്തിരുന്നു.... അവനടുത്ത് അവന്റെ ഷർട്ടിൽ പിടിച്ച് അച്ചുവും നിന്നു.... "ഒന്ന് അങ്ങോട്ട് മാറി നിൽക്ക് കൊച്ചേ...." അവൾക്ക് നേരെ അവൻ ചീറി.... അച്ചു ഒന്ന് ഞെട്ടി...പിന്നെ വിതുമ്പി കൊണ്ട് അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.... ഇച്ചുവും ശങ്കറും അപ്പുവും ഉമ്മറത്തേക്ക് വന്നു.... "ഏത് നേരത്താണാവോ ഇറങ്ങി നോക്കാൻ തോന്നിയത്...." ബദ്രി പിറു പിറുക്കുന്നുണ്ടായിരുന്നു.... അച്ചു ആണേൽ അതിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ മറ്റെവിടെയൊക്കെയോ നോക്കി നിൽപ്പാണ്... ഇച്ചുവും ശങ്കറും ബദ്രിയുടെ അടുത്ത് ചെന്നിരുന്നു.... അപ്പു അവിടെയുള്ള കസേരയിൽ താടിക്കും കൈ കൊടുത്ത് ഇരുന്ന് അച്ചുവിനെ പുഞ്ചിരിയോടെ നോക്കി..... ഇച്ചുവും ശങ്കറും നെടുവീർപ്പോടെ അച്ചൂനേ നോക്കി.. ഒപ്പം അവൾ ബദ്രിയുടെ ഷർട്ടിൽ മുറുകെ പിടിച്ചിരിക്കുന്നതും ... "

നോക്കി ഇരിക്കാതെ ഈ സാധനത്തെ ഒഴിവാക്കാൻ വല്ല ഐഡിയയും പറഞ്ഞു തരുന്നുണ്ടോ...." അവരുടെ നോട്ടം കണ്ട് ബദ്രി ദേഷിച്ചു കൊണ്ട് ചോദിച്ചു... "നീ ഇങ്ങനെ ചോദിക്കുമ്പോൾ എടുത്തു തരാൻ ഞാൻ ഐഡിയാസ് കൊണ്ട് നടക്കുന്ന ആളല്ല.... കുറച്ചു സമയം വേണം.... " ഇച്ചു അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു ... "നാശം...." ബദ്രി ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി തൂണിൽ ഇടിച്ചു.... "അയ്യോ..." അച്ചു പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ചു നോക്കി.... നാല് പേരും അവളെ മുഖം ചുളിച്ചു നോക്കി... "വേദനിച്ചോ...കിണ്ണാ...." അവന്റെ കയ്യിൽ ഉഴിഞ്ഞു കൊണ്ട് അവൾ നിഷ്കളങ്കമായി ചോദിച്ചു.... ഇച്ചുവും ശങ്കറും പുഞ്ചിരിയോടെ അവളെ നോക്കി.... അപ്പുവിനും കൗതുകമായിരുന്നു... പക്ഷെ ബദ്രി ദേഷ്യത്തിൽ അവളുടെ കൈ തട്ടി മാറ്റി... "മാറി നിൽക്കടി അങ്ങോട്ട്...അവളുടെ ഒരു കിണ്ണൻ..." അവൻ അലറി.... ഒരു നിമിഷം പോലും വേണ്ടായിരുന്നു അവളുടെ ഉണ്ടക്കണ്ണുകൾ നിറഞ്ഞു.... അച്ചു അവനിൽ നിന്ന് അകന്ന് നിന്നു.. പക്ഷെ അപ്പോഴും അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു...

അത് കണ്ടപ്പോൾ കൂടുതൽ സങ്കടമായത് അപ്പുവിനായിരുന്നു.... ഇച്ചുവും ശങ്കറിനും പാവം തോന്നി... ബദ്രി അവളുടെ കൈ ബലമായി പിടിച്ചു മാറ്റി മാറിയിരുന്നു.... അവൾ വിതുമ്പി കരഞ്ഞു... കണ്ണ് തിരുമ്മി കരഞ്ഞു കൊണ്ട് വീണ്ടും അവന്റെ അടുത്ത് ചെന്ന് നിന്നു... "ഒന്ന് പോവുന്നുണ്ടോ ശല്ല്യപെടുത്താതെ..." ബദ്രി അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് ചോദിച്ചു... "ഇല്ല്യ..... "ഏങ്ങി കരയുന്നതിനിടയിലും അവൾ പറയുന്നുണ്ടായിരുന്നു.... അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു.... "പാവം ആട... ഇനി ഒന്നും പറയണ്ട...." ഇച്ചു ശബ്ദം താഴ്ത്തി പറഞ്ഞു.... "പിന്നെ ഞാൻ എന്താ ചെയ്യാ....എല്ലാം കൂടെ എന്റെ നെഞ്ചത്തേക്ക് ആണല്ലോ...." "കണ്ണാ.... നമുക്ക് പുലർച്ച ഇവളെ കൊണ്ട് പോയി കുറച്ചകലെയുള്ള അകത്തിമന്ദിരത്തിൽ കൊണ്ടാക്കാം... ആരും അറിയണ്ട...." ഗൗരവത്തിൽ ശങ്കർ പറഞ്ഞു... "എങ്ങനെ..??" ഇച്ചു ചോദിച്ചു... "ഇവൾ ഉറങ്ങി കഴിഞ്ഞിട്ട് കൊണ്ട് ആക്കാം... പുലർച്ച ആയാൽ സീൻ ഇല്ല രാത്രി അവിടെ കൊണ്ട് വിട്ടാൽ പുലരും വരെ ഇവൾ അവിടെ സേഫ് അല്ല...." "അത് ശെരിയാ കണ്ണാ അങ്ങനെ ചെയ്യാം.. ബാക്കി അവരായി അവരുടെ പാടായി ..."

ഇച്ചു ശങ്കർ പറയുന്നതിനോട് യോഗിച്ചു... "വല്ലതും നടക്കുവോ...??" ബദ്രി രണ്ട് പേരെയും മാറി മാറി നോക്കി... "നടക്കും...അല്ലേടാ..." ഇച്ചു അതും പറഞ്ഞു ശങ്കറിന്റെ തോളിൽ തട്ടി... "പിന്നല്ലേ..." ശങ്കർ ഇച്ചുവിനെ നോക്കി കണ്ണിറുക്കി.... "പാവം അച്ഛനും അമ്മയും ഇല്ല കണ്ണേട്ടാ...." അപ്പു ഒന്നും അറിയാതെ നിൽക്കുന്ന അച്ചുവിനെ നോക്കി സങ്കത്തോടെ പറഞ്ഞു.... ബദ്രി അവനെ തുറിച്ചു നോക്കി പിന്നെ അവൻ ഒന്നും പറഞ്ഞില്ല.... "എന്നാ ഞങ്ങൾ ഇറങ്ങട്ടെ......" ശങ്കറും ഇച്ചുവും ഇരുന്നിടത്ത് നിന്ന് എഴുനേറ്റു... "എങ്ങോട്ട്.....?? ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് നാളെ പോകാം..." ബദ്രി ഗൗരവത്തോടെ പറഞ്ഞു... "ഞങ്ങൾ ഐഡിയ പറഞ്ഞില്ലേ ..??" അവർ രണ്ടും ഒരേ സ്വരത്തിൽ പറഞ്ഞു .. "ഐഡിയ വർക്ക് ഔട്ട്‌ ആയിട്ട് പോയാൽ മതി...." ബദ്രി അവർക്ക് മുന്നിൽ വന്നു നിന്ന് രണ്ടിന്റെയും തോളിൽ തട്ടി.... ഇച്ചുവും ശങ്കറും പരസ്പരം നോക്കി ഇളിച്ചു... "അച്ഛാ......" തിരക്കേറിയ റയിൽവേ സ്റ്റേഷനിൽ വന്നു നിന്ന ട്രെയിനിൽ നിന്നൊരു വിളി കേട്ടു... ദത്തൻ വിടർന്ന മുഖത്തോടെ മുന്നോട്ട് നോക്കിയപ്പോൾ കണ്ടു തോളിൽ ഒരു വലിയ ബാഗും ഇട്ടു ഇറങ്ങി വരുന്ന ചെറുപ്പക്കാരനെ.... "ഹരിക്കുട്ടാ......" അയാൾ സന്തോഷത്തോടെ അവനടുത്തേക്ക് നടന്നടുത്തു.... "മോനെ...."

തന്റെ മുന്നിൽ വന്നു നിന്ന മകനേ അയാൾ കൺകുളിർക്കേ നോക്കി... താടിയൊക്കെ ഷേവ് ചെയ്ത് കട്ടി മീശയും... മുഖത്തെ ഗൗരവവും..... മാസ്സങ്ങൾക്ക് ശേഷം അവനെ കാണുമ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നപോലെ അയാൾക്ക് തോന്നി... മുന്നോട്ട് വന്ന് അവനെ കെട്ടിപിടിച്ചു... അവനും ചിരിച്ചു കൊണ്ട് അച്ഛനെ വാരി പുണർന്നു... "യത്രയൊക്കെ സുഖകരമായിരുന്നില്ലെടാ...." അവന്റെ കവിളിൽ തലോടി കൊണ്ട് അയാൾ ചോദിച്ചു... "ആ അച്ഛ... സുഖായിരുന്നു...." "എന്നാ വാ വീട്ടിലേക്ക് പോകാം...എടോ പണിക്കരെ മോന്റെ ബാഗ് വാങ്ങി പിടിക്ക്...." ഡ്രൈവറോഡ് ദത്തൻ കല്പിച്ചു... അയാൾ ഹരിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി പിടിച്ചു..... "ഞാൻ പറഞ്ഞതല്ലായിരുന്നോ അച്ഛാ ഇങ്ങോട്ട് വന്നു ബുദ്ധിമുട്ടണ്ടാ ഞാൻ അങ്ങോട്ട്‌ വന്നോളാം എന്ന്...." കാറിനടുത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ ഹരി ദത്തനോട്‌ ചോദിച്ചു.... "മക്കൾ വേണ്ടി ബുദ്ധിമുട്ടുന്നത് അച്ഛമാർക്ക് ഇഷ്ടാട കുട്ടാ.... നിന്നെ കാണാതെ എന്തോ ഒരു ഇടങ്ങേറ് ആയിരുന്നു... ഇപ്പൊ ഞാൻ ഹാപ്പി ആയി...." ഹരിയെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു...

വീട്ടിലേക്ക് യാത്ര തിരിച്ചു... "പത്മ നിനക്ക് വേണ്ടി എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട്....എല്ലാം നിനക്ക് ഇഷ്ടപെട്ടത് തന്നെയാ...." യാത്രക്ക് ഇടയിൽ ദത്തൻ പറഞ്ഞതു കേട്ട് ഹരി ചിരിച്ചു.... "ബദ്രി....???" ഹരി സംശയത്തോടെ ചോദിച്ചു... "എന്റെ വീടിന്റെ പടി കയറ്റിയിട്ടില്ല അവനെ.. നാശം പിടിച്ചവൻ..." അയാളുടെ മുഖം വലിഞ്ഞു മുറുകി.... അത് കണ്ട് ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....  "ഇതെന്താ.....??" ടേബിളിൽ ഇരുന്ന നാരങ്ങ അച്ചാറ് വിരലിൽ തൊട്ട് വായിൽ നുണഞ്ഞു കൊണ്ട് അവൾ ചോദിച്ചു. "അത് അച്ചാറാ...." അവൾക്ക് ചോറ് വിളമ്പി കൊടുക്കും നേരം അപ്പു പറഞ്ഞു... ബദ്രി ഒന്നും മിണ്ടാതെ ഇരിക്കുവായിരുന്നു... അച്ചു അവന്റെ അടുത്ത് അവന്റെ ഷർട്ടിലും പിടിച്ചിരിപ്പുണ്ട്.. "അപ്പൊ ഇതോ...??" അവൾ നിഷ്കളങ്കതയോടെ അപ്പൂനേ നോക്കി.. അടുത്ത് പത്രത്തിലേക്ക് ചൂണ്ടി.... "മീൻ പൊരിച്ചതാ...." "ആണോ...??" അവൾ പ്ലേറ്റിലെ മീനിൽ വിരൽ കൊണ്ട് ഒന്ന് ഞെക്കി...വിരലിൽ പറ്റിയ മസാല വായിലാക്കി... "ഹൈസ്...." കണ്ണുകൾ വിടർത്തി അവൾ അതിന്റെ രുചി ആസ്വദിച്ചു..

"ഇവൾ ഇതൊക്കെ ആദ്യമായിട്ട് കഴിക്കുവാണെന്ന് തോന്നുന്നു...." ടേബിളിൽ താളം പിടിച്ചു കൊണ്ടിരുന്ന ഇച്ചു പറഞ്ഞു... "ഇതെന്താ...." അവൾ അടുത്ത പ്ലേറ്റിലേക്ക് ചൂണ്ടി... "നിന്റെ അമ്മേടെ നായര്....വേണേൽ കഴിച്ചിട്ട് എഴുനേറ്റ് പോടീ..." ബദ്രി ചെയറിൽ നിന്ന് ചാടി എണീറ്റു കൊണ്ട് അവൾക്ക് നേരെ ചീറിയതും അവൾ മാത്രല്ല ബാക്കി മൂന്നെണ്ണവും ഞെട്ടി..... ബദ്രി ഒന്നും കഴിക്കാതെ അകത്തേക്ക് കയറി പോയി.... ഏങ്ങി കരഞ്ഞു കൊണ്ട് അവളും അവന്റെ പിന്നാലെ ഓടി.... "ഇവള് അവനേം കൊണ്ടേ പോവൂ....." അവളുടെ പോക്ക് കണ്ട് ശങ്കർ ദീർഘനിശ്വാസത്തോടെ പറഞ്ഞു....  "എന്റെ പൊന്ന് കൊച്ചേ അവിടെ എങ്ങാനും ഒന്ന് പോയി ഇരിക്ക്... കുറച്ചു സ്വസ്ഥത താ... പണ്ടാരം....." പിന്നാലെ ഓടി വന്ന അച്ചുവിന് നേരെ തിരിഞ്ഞു കൊണ്ട് ബദ്രി പറഞ്ഞു.... "ഇവിടെ ഇരിക്കട്ടെ...." ചാരു പടിയിലേക്ക് ചൂണ്ടി അവൾ ചോദിച്ചു.... "ഇരിക്കെ കിടക്കേ... എന്തേലും ചെയ്യ്..." ബദ്രി ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു..... അച്ചു ഇരു സൈഡിലേക്കും പിന്നിയിട്ട മുടിയിൽ പിടിച്ചു കൊണ്ട് ചാരുപടിയിൽ ചെന്നിരുന്നു....

എന്തു കൊണ്ടോ അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു..... പുറത്ത് ഇരുട്ടാണ്.... ആകാശത്തു നക്ഷത്രങ്ങൾ പൂത്തു നിൽപ്പുണ്ട്....മഴ പെയ്തു തോർന്നിട്ടും മുറ്റത്തെ മുല്ലവള്ളിയും മന്ദാരവും മാവും ഇപ്പോഴും പെയ്തു കൊണ്ടിരിക്കുവാണ്... ചാരു പടിയിൽ ഇരുന്നു കാലാട്ടി കൊണ്ട് കൊണ്ട് അങ്ങോട്ട് നോക്കിയിരുന്നു... "കണ്ണാ....." ഇച്ചുവിന്റെ വിളി കേട്ട് ബദ്രി തിരിഞ്ഞു നോക്കി.... "എടാ നീ ഒന്നും കഴിച്ചില്ലേലും കുഴപ്പമില്ല... അവള് കഴിക്കണം ഇതേ ഉറക്കഗുളിക ചേർത്തിട്ടുള്ളതാ.... എന്നാലല്ലേ അവളെ കൊണ്ട് പറഞ്ഞിടത്ത് ആക്കാൻ പറ്റൂ...." ശങ്കർ പറഞ്ഞപ്പോഴാണ് ബദ്രി അത് ആലോചിച്ചത്.... അവൻ ഇച്ചുവിന്റെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി അവളുടെ അടുത്തേക്ക് ചെന്നു.... "ഇത് കഴിക്ക്....." പുറത്തെക്ക് നോക്കി കൗതുകത്തോടെ ഇരിക്കുന്ന അച്ചുവിന്റെ മുന്നിലേക്ക് പ്ലേറ്റ് നീട്ടി അൽപ്പം മയത്തിൽ തന്നെ അവൻ പറഞ്ഞു ... അച്ചു ചുണ്ട് ചുളുക്കി അവനെ നോക്കി.... "നിനക്കാ... എടുത്തു കഴിക്ക്...." ബദ്രി അവൾക്ക് അടുത്ത് ഇരുന്നു കൊണ്ട് പറഞ്ഞു.... "എനിക്കാ....." കൗതുകത്തോടെ അവൾ ചോദിച്ചു... "അല്ല നിന്റെ.... ആ നിനക്ക് തന്നാ...." വാക്കുകൾ പകുതിക്ക് വെച്ച് വിഴുങ്ങിയവൻ പറഞ്ഞു തീർത്തു... "സത്യം....."മുഖം ചെരിച്ചവൾ കുസൃതിയോടെ അവനെ നോക്കി... "ആ സത്യം...."

അവൻ അലസമായി പറഞ്ഞു.. "അച്ചൂന് വാരി തരാവോ...??" ചുണ്ട് ചുളുക്കി കൊണ്ട് അവൾ ചോദിച്ചു... ബദ്രി ഇച്ചുവിനേയും ശങ്കറിനെയും നോക്കി... "ഇന്ന് ഒരു ദിവസമല്ലേ...." ഇച്ചു ദയനീയമായിപറഞ്ഞു... ബദ്രി മനസ്സില്ലാ മനസ്സോടെ ചോറ് വാരി അവൾക്ക് നേരെ നീട്ടി.... അച്ചു സന്തോഷത്തോടെ അത് വാങ്ങി കഴിച്ചു.... പ്ലേറ്റിൽ ഉള്ളത് മുഴുവൻ അവൾ കഴിച്ചു... "ഇനിയും വേണം...." അവൻ നീട്ടിയ ഗ്ലാസ്സിലെ വെള്ളം മുഴുവൻ കുടിച്ച് കൊണ്ട് അവൾ പ്ലേറ്റിലേക്ക് നോക്കി പറഞ്ഞു... ബദ്രി അപ്പുവിനെ ഒന്ന് നോക്കി.... അപ്പു അകത്തേക്ക് ഓടി പോയി ചോറ് എടുത്തു കൊണ്ട് വന്നു... "ഇവള് ഭക്ഷണം ആദ്യമായിട്ട് കാണുന്ന പോലെയുണ്ടല്ലോ..." ഇച്ചു ചിരിയോടെ പറഞ്ഞതും അപ്പു അവനെ തുറിച്ചു നോക്കി... "പാവം വിശന്നിട്ടാവും...കുറച്ചു നാള് പട്ടിണി കിടന്നിട്ട് ചോറിന് മുന്നിൽ വന്നു ഇരുന്നു നോക്ക്...അപ്പൊ അറിയാം..." "അതിന് നീ എന്തിനാടാ ചൂടാവുന്നത്...??" ഇച്ചു ചോദിച്ചതും അപ്പു പിറു പിറുത്തു ചോറ് വിളമ്പി... അച്ചു അതും കഴിച്ചു... ഭക്ഷണം മുഴുവൻ കഴിച്ച് എല്ലാരും കൂടെ ഉമ്മറത്തു വന്നിരുന്നു....

അച്ചു ഉറങ്ങുന്നതും കാത്തിരിക്കുവാണ് അവർ.... അച്ചു ബദ്രി അടുത്ത് ഇരുന്ന് അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചിരുന്നു.... "ഉറക്കമില്ലേ അച്ചൂ...."കോട്ട്വാ ഇട്ടു കൊണ്ട് ഇച്ചു ചോദിച്ചു... അച്ചു അവനെ ഒന്ന് നോക്കിയ ശേഷം ബദ്രിയോട് ചേർന്നിരുന്നു.... ബദ്രി മാറി ഇരിക്കാൻ നോക്കിയെങ്കിലും അവനത് കഴിഞ്ഞില്ല.... അച്ചു അവന്റെ തോളിൽ ചാരി ഇരുന്ന് അവളുടെ നീളൻ മുടിയിൽ തട്ടി കളിച്ചു.... അവൾ ഉറങ്ങുന്നതും നോക്കിയിരുന്ന് ഇച്ചുവും ശങ്കറും ഇരുന്നുറങ്ങി... അപ്പുവും വാതിൽ ചാരി ഇരുന്നു ഉറങ്ങി പോയി.... ബദ്രി തോളിൽ ചാരി കിടന്ന് എന്തൊക്കെയോ പറയുന്ന അച്ചുവിനെ നോക്കി ഇരുന്നു... അവൾ എന്തൊക്കെയോ പറയുന്നുണ്ട്.... ഇടക്ക് എപ്പോഴോ അവളുടെ കണ്ണുകളും അടഞ്ഞു പോയി... അവന്റെ നെഞ്ചിലേക്ക് അവൾ ഒതുങ്ങി കൂടി.... ബദ്രി അവളെ ചേർത്ത് പിടിച്ചില്ല.... "ഡാ.... ഇച്ചു....ഗൗരി.... എണീക്കട..." ബദ്രി കാല് നീട്ടി അവരെ തട്ടി വിളിച്ചു.... അവർ രണ്ട് പേരും ഞെട്ടി ഉണർന്നു... "ഉറങ്ങിയോ....??" രണ്ട് പേരും അവന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന അച്ചുവിനെ നോക്കി ചോദിച്ചു... "മ്മ്.. ഉറങ്ങി....സമയം 2 മണിയായി...നമുക്ക് ഇറങ്ങിയാലോ...??"

ബദ്രി അവരെ രണ്ട് പേരെയും നോക്കി... "എന്നാ വാ.... എണീക്ക്...." ഇച്ചു എഴുനേറ്റു... ബദ്രി അവളെ കൈകളിൽ കോരി എടുത്ത് മുറ്റത്തേക്ക് ഇറങ്ങി.... അച്ചു അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി കൂടി.... ബദ്രി അവളെ ജിപ്സിയുടെ ബാക്ക് സീറ്റിൽ കൊണ്ട് കിടത്തി ഉയർന്നതും അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..... അവൻ ആ കൈകളെ വേർപെടുത്താൻ നോക്കി... "കിണ്ണാ......." കൊഞ്ചലോടെയുള്ള ആ വിളി കേട്ടതും ബദ്രി ഒന്ന് ഞെട്ടി... "ഇവളുറങ്ങിയില്ലേ....??" ഇച്ചു ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് തിരിഞ്ഞു നോക്കി... അച്ചു ചാടി എണീറ്റ് ബദ്രിയുടെ കയ്യിൽ പിടിച്ചു... "ഇത്ര പെട്ടെന്ന് ഉറക്കഗുളികയുടെ എഫക്ട് പോയോ..?." ശങ്കർ അച്ചുവിനെ കണ്ണ് മിഴിച്ചു നോക്കുവാണ്... ബദ്രി ദേഷ്യത്തോടെ ഉമ്മറത്ത് പതുങ്ങി നിൽക്കുന്ന അപ്പുവിനെ നോക്കി.. "അപ്പൂ......" "സോറി കണ്ണേട്ടാ ഞാൻ ആ ഗുളിക ചോറിൽ ചേർത്തില്ല.... പാവല്ലേ.... അമ്മയില്ല എന്നല്ലേ പറഞ്ഞെ...." അപ്പു പേടിയോടെ അതും പറഞ്ഞു അകത്തേക്ക് ഓടി റൂമിൽ കയറി വാതിൽ അടച്ചു... ബദ്രി ദേഷ്യത്തിൽ വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി....

അച്ചുവും അവന്റെ ഒപ്പം ഇറങ്ങി നിന്നു.... "ഉറക്കം വരുന്നു...." അവന്റെ ഷർട്ടിൽ പിടിച്ചലച്ച് കൊണ്ട് അവൾ പറഞ്ഞു... "നാശം....." ബദ്രി പിറു പിറുത്തു കൊണ്ട് അകത്തേക്ക് കയറി... ഒപ്പം അവളും.... "ഇതിനി എവിടെ പോയി അവസാനിക്കുമോ ആവോ ..??" ഇച്ചു സ്റ്റീയറിങ്ങിൽ തലയും വെച്ച് കിടന്നു.... ശങ്കർ കോട്ടുവാ ഇട്ടു കൊണ്ട് സീറ്റിൽ ചാരി കിടന്നു കണ്ണുകൾ അടച്ചു....  "ഇവിടെ കിടന്നോ...." ബെഡിലേക്ക് ചൂണ്ടി അവൻ പറഞ്ഞു... "ഇല്ല......" അച്ചു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "അതെന്താ....??" അവന്റെ ശബ്ദം ഉയർന്നു... "അച്ചു ഒറ്റക്ക് ഉറങ്ങൂല...." "എന്നാ പിന്നെ രണ്ട് മൂന്ന് യൂണിയൻകാരെ കൂടെ വിളിക്കാം.... മനുഷ്യനെ മെനക്കെടുത്താൻ..." ബദ്രി അരക്ക് കൈ കുത്തി നിന്ന് കെറുവിച്ചു... അച്ചു സങ്കടത്തോടെ അവനെ നോക്കി... "ഇതിനുള്ളിൽ കിടന്നോ...??" അതും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങിയതും അവളും പിന്നാലെ ഇറങ്ങി...

"ഞാനും വരും...." അവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു... "എങ്ങോട്ട്....??" "ഉറങ്ങാൻ...." അവൾ അവനോട് ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു .. "വെറുതെ വിടാൻ ഉദ്ദേശം ഇല്ലാലെ..??" ബദ്രി അവളെ കൂർപ്പിച്ചു നോക്കി... "ഞാൻ ഒറ്റക്ക് ഒറങ്ങൂല..." അവള് മുടിയിൽ പിടിച്ചു കളിച്ചു കൊണ്ട് പറഞ്ഞു... ബദ്രി അവളെ തുറിച്ചു നോക്കി റൂമിലേക്ക് നടന്നു... പിന്നാലെ അവളും ചെന്നു.. ബദ്രി ചെന്ന് കട്ടിലിൽ കിടന്നതും അച്ചുവും അവനൊപ്പം വന്നു കിടന്നു...ബദ്രി എഴുനേറ്റ് ഇരുന്നു,.. ക്ഷീണം കൊണ്ട് ആകണം അവൾ ഉറങ്ങിയിരുന്നു.... ബദ്രി കുറച്ചു നേരം അവളെ നോക്കി ഇരുന്നു... എന്നിട്ട് തലയിണയും എടുത്ത് ഹാളിലിലെ സോഫയിൽ ചെന്ന് കിടന്നു.... രാവിലെ അപ്പൂന്റെ വിളി കേട്ടാണ് അവൻ ഉണർന്നത്.. "എന്താടാ...." ദേഷ്യത്തിൽ ചോദിച്ചു കൊണ്ട് അവൻ എഴുനേറ്റു ഇരുന്നു... "കണ്ണേട്ടൻറെ അമ്മയും ഏട്ടനും വന്നിട്ടുണ്ട്...." അപ്പു പറഞ്ഞതും ബദ്രി ചാടി എണീറ്റു................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story