ഈ മഴയിൽ....❤️ പാർട്ട്‌ 50

ee mazhayil

എഴുത്തുകാരി: ✍ ആൻവി

ബദ്രി അരികിൽ കിടക്കുന്ന അച്ചുവിനെ കൺ ചിമ്മാതെ നോക്കി കിടന്നു.... ആ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കും തോറും അവന്റെ ഉള്ളിൽ അസ്വസ്ഥത നിറഞ്ഞു... എന്തോ വലിയ തെറ്റ് ചെയ്തത് പോലെ.... അവളൊന്നും അറിയുന്നില്ലല്ലോ.. എന്നത് അവനെ കൂടുതൽ വേദനിപ്പിച്ചു.... ആ കുഞ്ഞി പെണ്ണിനെ ചേർത്ത് പിടിച്ചു സിന്ദൂരം പടർന്ന നെറുകയിൽ അമർത്തി മുത്തി..... അവളൊന്നു കുറുകി കൊണ്ട് അവനിലേക്ക് മാറ്റി ചേർന്നു... അവളുടെ കവിളിൽ തഴുകി കൊണ്ടിരുന്നു അവൻ.... അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്.... ഈ രാവിലെ തന്നെ ഇതാരാണ്.... ഇനി അമ്മയായിരിക്കുമോ...?? അവൻ ചിന്തിച്ചു കൊണ്ട് എഴുനേറ്റു... അച്ചുവിനെ ഒന്ന് കൂടെ നോക്കിയ ശേഷം ബെഡിൽ നിന്നിറങ്ങി.... നിലത്ത് കിടന്ന ഷർട്ട്‌ എടുത്ത് നോക്കി..... ആ ഷർട്ടിൽ പോലും മദ്യത്തിന്റെയും രൂക്ഷ ഗന്ധം.... അവൻ ഷർട്ട്‌ റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു.... വീണ്ടും നിർത്താതെ കാളിങ് ബെൽ മുഴങ്ങി.... വേറൊരു ഷർട്ട്‌ എടുത്തിട്ട് അവൻ പുറത്തേക്ക് ഇറങ്ങി... ഷർട്ടിന്റെ സ്ലീവ് മടക്കി കൊണ്ട് ഉമ്മറത്തേക്ക് ചെന്നപ്പോൾ കണ്ടു തിണ്ണയിൽ പുറത്തേക്ക് നോക്കി ഇരിക്കുന്ന മോഹനേ... ബദ്രി സംശയത്തോടെ അയാൾക്ക് അരുകിലേക്ക് ചെന്നു..

"എന്താ....." ഗൗരവത്തോടെ അവൻ ചോദിച്ചു.. മോഹൻ തിരിഞ്ഞു നോക്കി.... "ബദ്രി......" അയാൾ അവനെ നോക്കി ചിരിയോടെ വിളിച്ചു.... ബദ്രി പുച്ഛത്തോടെ ഒന്ന് ചിരിച്ചു... "എന്നെ മനസിലായോ....??" "താൻ വന്ന കാര്യം പറ...." ഒട്ടും താല്പര്യമില്ലാതെ അവൻ ചോദിച്ചു... "രാവിലെ തന്നെ ദേഷ്യത്തിലാണല്ലോ...." അയാൾ അവന് നേരെ എഴുനേറ്റു നിന്നു.... ബദ്രിയെ ഒന്ന് അടിമുടി നോക്കി... "മ്മ്..... ദത്തന്റെ അതെ ഛായ.... എന്നിട്ട് എന്താടാ അയാൾ ഹരിയെ മാത്രം ഇങ്ങനെ ചത്തു സ്നേഹിക്കുന്നത്..." ബദ്രി മുഷ്ടി ചുരുട്ടി പിടിച്ചു നിന്നു.... അയാൾ ചിരിയോടെ അവന്റെ കയ്യിലേക്ക് നോക്കി..... "പ്രായത്തിന്റെ കുഴപ്പമാണ്,...." "വന്ന കാര്യം പറഞ്ഞിട്ട് പോടോ... മകന് വേണ്ടി ഭീഷണിയുമായി വന്നതാണെങ്കിൽ.... വന്ന വഴിയേ തിരിച്ചു പൊക്കോ...." ബദ്രി പുച്ഛത്തോടെ പറഞ്ഞു.... അയാളുടെ മുഖം ഇരുണ്ടു... "പറഞ്ഞിട്ട് പോകാനല്ല.... കൊണ്ട് പോകാനാ വന്നത്...". അയാൾ പറഞ്ഞത് കേട്ട് ബദ്രി മുഖം ചുളിച്ചു.... "മനസിലായില്ല....."

"മനസിലാക്കി തരാം...ആദ്യം നീ ഇവിടെ താമസിപ്പിച്ചേക്കുന്ന പെൺകുട്ടിയെ വിളിക്ക്....അവളെ കൊണ്ട് പോകാൻ വന്നതാ ഞാൻ...." അവന്റെ തോളിൽ തട്ടി ക്രൂരമായ ചിരിയോടെ മോഹൻ പറഞ്ഞതും ബദ്രി അയാളുടെ കൈ തട്ടി മാറ്റി.... എന്ത് കൊണ്ടോ ഹൃദയമിടിപ്പ് കൂടി... അച്ചുവിനെ ഇയാൾക്ക് എങ്ങനെ അറിയാം...??? അവന്റെ ഉള്ളിൽ ആ ചോദ്യം ഉണ്ടായിരുന്നു... എങ്കിലും ഉള്ളിലെ പതർച്ച മുഖം കാട്ടിയില്ല... "ഇനിയും മനസിലായില്ലേ... ആ തലക്ക് സുഖമില്ലാത്ത പെണ്ണില്ലേ.. അവളിവിടെ ഉണ്ടെന്ന് എനിക്ക് മനസിലായി .. കുറേ നാളായി തിരഞ്ഞു നടക്കാൻ തുടങ്ങിയിട്ട്... അവളെ ഇങ്ങ് വിട്ട് തന്നേക്ക്...." അതും പറഞ്ഞയാൾ അകത്തേക്ക് തിരിഞ്ഞു നോക്കി.. "പറ്റില്ലെങ്കിലോ.....??" ബദ്രിയുടെ ഗൗരവം നിറഞ്ഞ ശബ്ദം കേട്ടതും അയാൾ അവന് നേരെ തിരിഞ്ഞു... "എന്താ....???" "അവളെ വിട്ട് തരാൻ പറ്റില്ലെങ്കിലോ എന്ന്..." ചുണ്ടിൽ ഒരു പുച്ഛചിരിയോടെ ഇരു കയ്യും മാറിൽ കെട്ടി അവൻ നിന്നു... മോഹൻ മുഖത്തൊരു ചിരി വരുത്തി ബദ്രിയുടെ മുന്നിൽ ചെന്ന് നിന്നു...

"വെറുതെ എന്തിനാ സ്വന്തം ജീവിതം നശിപ്പിക്കുന്നത്... അവളെ വിട്ട് തന്നാൽ എന്റെ മോനെതിരെ നീ സാക്ഷി പറഞ്ഞത് ഞാൻ അങ്ങ് മറക്കും... വെറുതെ വിടും നിന്നെ.... പിന്നെ ഒന്നിനും ശല്ല്യം ചെയ്യാൻ വരില്ല..... എന്ത് പറയുന്നു....." അയാൾ പറഞ്ഞത് കേട്ട് ബദ്രി പുഞ്ചിരിച്ചു... "ഒന്നേ പറയാനോള്ളൂ... താങ്കൾക്ക് പോകാം...." ബദ്രി പുറത്തേക്ക് വിരൽ ചൂണ്ടി... മോഹന്റെ മുഖം വലിഞ്ഞു മുറുകി.... "ഡാ.... നിനക്കെന്നെ ശെരിക്ക് അറിയില്ല.." "അറിയാൻ ഒട്ടും ആഗ്രഹമില്ല മോഹൻ സാറേ.... വേഗം സ്ഥലം കാലിയാക്ക്... പെണ്ണ് തേങ്ങ മാങ്ങാന്ന് പറഞ്ഞ് ഈ പടി കടന്നു വന്നേക്കരുത്...." ദേഷ്യത്തോടെ ശബ്ദമുയർത്തി അവൻ പറഞ്ഞു,... "നീ കരുതിയിരുന്നോ...." "ഓ... ആയിക്കോട്ടെ....." ബദ്രി പുഞ്ചിരിച്ചു കൊണ്ട് മാറി നിന്നു... അയാൾ അവനെ രൂക്ഷമായി നോക്കി കൊണ്ട് അവിടെ നിന്നിറങ്ങി പോയി... ബദ്രി നിശ്വസിച്ചു.... അവന്റെ ഉള്ളിൽ ചോദ്യങ്ങൾ ബാക്കിയായി... അവൻ അയാൾ പോകുന്നത് നോക്കി നിന്നു... തിരിഞ്ഞു നടക്കുമ്പോൾ കണ്ടു ഉമ്മറത്തിന്റെ ഒരു മൂലക്കൽ ഉടുത്തിരുന്ന മുണ്ട്കൊണ്ട് മൂടി പുതച്ചു കിടന്നുറങ്ങുന്ന ശങ്കറിനെ......

നിലത്ത് കാലിയായി കിടക്കുന്ന കുപ്പി കണ്ടപ്പോൾ ഇന്നലെ നടന്നതെല്ലാം വീണ്ടും തെളിഞ്ഞു വന്നു.... മുഷ്ടി ചുരുട്ടി പിടിച്ചവൻ ശങ്കറിനടുത്തേക്ക് പാഞ്ഞു ചെന്നു... "എഴുനേൽക്കട..........*...." കാലുയർത്തി ഒരു ചവിട്ട് ആയിരുന്നു... "അമ്മേ......." കൈ കൊണ്ട് പുറം പരതി കൊണ്ട് ശങ്കർ ചാടി എണീറ്റു... മുന്നിൽ നിൽക്കുന്ന ബദ്രിയെ കണ്ട് അവൻ മുഖം ചുളിച്ചു.. പിന്നെ നിലത്ത് കിടന്ന മുണ്ടെടുത്ത് ഉടുത്തു കൊണ്ട് അവൻ ബദ്രിയെ തുറിച്ചു നോക്കി... "എന്താടാ..മനുഷ്യനെ ചവിട്ടി കൊല്ലുവോ..." "ഒരക്ഷരം മിണ്ടരുത് നീ...." ബദ്രിയുടെ കണ്ണുകൾ ചുവന്നു... "നിന്റെ കെട്ടിതുവരെ വിട്ടില്ലേ...അല്ല ഞാൻ കൊണ്ട് തന്ന സാധനം എങ്ങനെ ഉണ്ട്..." അവൻ കണ്ണ് തിരുമ്മി കൊണ്ട് ബദ്രിയോട് ചോദിച്ചു... ബദ്രി പല്ല് ഞെരിച്ചു കൊണ്ട് അവനെ നോക്കി.. "ഉഫ് മോനെ...കുടിച്ച് കഴിഞ്ഞപ്പോഴുണ്ടല്ലോ.. സ്വർഗം കണ്ടു..." "എന്റെ കൈ കൊണ്ട് സ്വർഗം കാണണ്ടേൽ ഇറങ്ങി പൊക്കോ....." അവനെ അടിക്കാൻ കയ്യോങ്ങി കൊണ്ട് ബദ്രി പറഞ്ഞു.... "ഇതെന്താടാ നിന്റെ കഴുത്തിൽ..." ശങ്കർ അതൊന്നും ശ്രദ്ധിക്കാതെ ബദ്രിയുടെ കഴുത്തിലെ ചുവന്ന പാടിൽ തൊട്ട് നോക്കി.... ബദ്രി അവന്റെ കൈ തട്ടി മാറ്റി മുഖം കൊടുക്കാതെ അകത്തേക്ക് കയറി പോയി... ശ്ശെടാ..ഇവനിത് രാവിലെ തന്നെ വെള്ളമാണോ... ശങ്കർ തല ചൊറിഞ്ഞു കൊണ്ട് നിന്നു.... ബദ്രി റൂമിലേക്ക് കയറി....

ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന അച്ചുവിന്റെ അടുത്ത് ചെന്നിരുന്നു......അവളെ നോക്കി അങ്ങനെ ഇരുന്നു.... അഴിഞ്ഞുലഞ്ഞു കിടന്ന അവളുടെ മുടിയിഴയിലൂടെ അവൻ വിരലോടിച്ചു.... ചിന്തകൾ പലതും അവന്റെ തലചോറിലൂടെ ഓടി കൊണ്ടിരുന്നു.... അച്ചു ഒന്ന് കുറുകി കൊണ്ട് അവന്റെ മടിയിലേക്ക് തലവെച്ച് കിടന്നു.... "കിണ്ണാ........" കണ്ണടച്ചായിരുന്നു വിളിച്ചത്... "എന്തോയ്..." അവൻ കുനിഞ്ഞ് അവളുടെ കാതിൽ ചുംബിച്ചു... "ഇക്കിളി ആവുന്നു കിണ്ണാ...." അവൾ ചിണുങ്ങി ചിരിച്ചു... "ആണോ....." കുസൃതിയോടെ അവൻ അവളുടെ കവിളിൽ ചുണ്ട് ഉരസി.... അവൾ ചിരിച്ചു.... "വേദനിക്കുന്നു കിണ്ണാ.. എണീക്കാൻ വയ്യാ...." അവനെ ചുറ്റി പിടിച്ചു വയറിൽ മുഖം അമർത്തി... ബദ്രിയുടെ ചുണ്ടിലെ ചിരി മാഞ്ഞു... ഉള്ളിലെവിടെയോ ഒരു വേദന..... "അച്ചു... എഴുനേറ്റ് കുളിച്ചേ...." "ഇപ്പൊ തന്നെയോ... അച്ചൂന് വയ്യാ കിണ്ണാ...." "നല്ലകുട്ടി ആയിട്ട് കുളിക്ക് അച്ചു...ഇന്ന് നേരത്തെ കുളിച്ച് സുന്ദരിയായിരിക്കണം..." അവൻ അവളുടെ കവിളിൽ തലോടി..... "കുളിക്കാതെ അച്ചു സുന്ദരി ആവൂലെ കിണ്ണാ....." "എന്റെ അച്ചൂട്ടി കുളിച്ചാലും ഇല്ലേലും സുന്ദരിയാ... കുളിച്ചാൽ മോളുടെ ക്ഷീണം ഒക്കെ പോകും.... വാ.,.."

നെറുകയിൽ അരുമയായ് ചുംബിച്ചു കൊണ്ട് അവൻ അവളെ പിടിച്ചെഴുനേൽപ്പിച്ചു.... "ഞാൻ പല്ല് തെക്കട്ടെ ട്ടോ..." അവൾ തലയാട്ടി കൊണ്ട് മുന്നോട്ട് നടന്നതും വേദന കൊണ്ട് വേച്ചു പോയി..., ബദ്രി അവളെ താങ്ങി പിടിച്ചു.... അവളുടെ മുഖം വേദന കൊണ്ട് ചുളിയുന്ന കണ്ടപ്പോൾ നെഞ്ചിൽ നിന്ന് രക്തം പൊടിയും പോലെ തോന്നി അവന്... "വാ ഞാൻ ബാത്റൂമിലേക്ക് ആക്കി തരാം...." അവളെ കയ്യിൽ കോരി എടുത്തവൻ ബാത്‌റൂമിൽ ആക്കി കൊടുത്തു... ബ്രഷ് എടുത്ത് പേസ്റ്റ് ആക്കി അവളുടെ കയ്യിൽ കൊടുത്തു.. "തണുപ്പാ കിണ്ണാ...." അവൾ ചിണുങ്ങി കൊണ്ട് അവന്റെ നെഞ്ചോരം ചേർന്നു നിന്നു... "അച്ചൂട്ടൻ പല്ല് തേക്ക്.... ഞാൻ വെള്ളം ചൂടാക്കി കൊണ്ട് തരാം... കേട്ടോ.... " "മ്മ്......" തലയാട്ടി കൊണ്ട് കാലുയർത്തി കവിളിൽ ഒരുമ്മ കൊടുത്തു.... ബദ്രി മുഖത്തൊരു ചിരി വരുത്തി കൊണ്ട് പുറത്തേക്ക് ഇറങ്ങി.... അടുക്കളയിലേക്ക് നടക്കും നേരം അപ്പൂന്റെ റൂമിലേക്ക് എത്തി നോക്കി.. അവൻ എണീറ്റ് ഇരുന്നു ഫോണിൽ തോണ്ടുന്നുണ്ട്... ബദ്രി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.... വെള്ളം എടുത്ത് സ്റ്റവ്വിൽ വെച്ച് കത്തിച്ചു...... "ആഹാ കണ്ണേട്ടൻ എഴുന്നേറ്റൊ... ചായ ഉണ്ടാക്കുവാണോ...??" അടുക്കളയിലേക്ക് കടന്നു വന്നു...

"ഇത് ചായയൊന്നുമല്ല..." ബദ്രി ഗൗരവത്തോടെ പറഞ്ഞു.. അപ്പു ചുണ്ട് കോട്ടി കൊണ്ട് പാത്രം എടുത്തു ചായ ഉണ്ടാക്കാൻ ഒരുങ്ങി... ചായക്ക് അടുപ്പത്തു വെച്ചവൻ പുറത്തേക്ക് നടന്നു... ബദ്രി ചൂട് വെള്ളം കൊണ്ട് റൂമിലേക്ക് നടന്നു...... റൂമിൽ ചെന്ന് അച്ചൂന് കുളിക്കാൻ വേണ്ടി വെള്ളം ഒഴിച്ചുകൊടുത്തു...അവൾക്കിടാനുള്ള ഡ്രെസ്സും എടുത്തു കൊടുത്തു... "ഇനി കുളിച്ചോട്ടോ...." അവളുടെ കവിളിൽ തട്ടി പുറത്തേക്ക് ഇറങ്ങി.... രാമച്ചനെ വിളിക്കാൻ ഫോൺ എടുത്തപ്പോഴാണ്... "കണ്ണേട്ടാ.,...." അപ്പൂന്റെ അലർച്ച കേട്ടത്... ബദ്രി ഫോൺ കയ്യിൽ പിടിച്ചു കൊണ്ട് ബാൽക്കണിയിൽ ചെന്ന് നോക്കി... മുറ്റത്ത്‌ ചൂലും പിടിച്ചു നിൽക്കുവാണ്‌ അപ്പു... "എന്താടാ....??" ബദ്രി കാര്യം തിരക്കി.... "കള്ള് കുടിച്ചാൽ വയറ്റിൽ കിടക്കണം... ഈ പടിയിൽ വാൾ വെച്ചതരാ മനുഷ്യ..." കയ്യിലുള്ള ചൂല് നിലത്തേക്ക് ഇട്ടു കൊണ്ട് അവൻ ദേഷ്യപ്പെട്ടു.... ബദ്രിക്ക് അച്ചുവിന്റെ ഓർമ വന്നു... "അ.... അതാ ഗൗരിയാണ്.... നീ ഒന്ന് വെള്ളം ഒഴിചേക്ക്...." "എനിക്ക് സൗകര്യം ഇല്ല.... ഇന്നലെ അടിച്ചു തുടച്ചിട്ടതാ.... കണ്ണീചോരയില്ലാത്തവന്മാർ....." ബദ്രിയോട് ദേഷ്യപ്പെട്ടു കൊണ്ട് അപ്പു പൈപ്പിനടുത്തേക്ക് നടന്നു.... ബദ്രി ചിരിച്ചു കൊണ്ട് രാമച്ചനെ വിളിച്ചു.... 

"അങ്കിൾ ഉറപ്പാണോ ആ പെണ്ണ് തന്നെയാണോ...?? കണ്ടോ അവളെ...." "അത് അവള് തന്നെയാണ്... എനിക്കുറപ്പാ... അവന്റെ കൂടെ ഒരു വട്ട് പെണ്ണുണ്ട് എന്ന് നീ പറഞ്ഞപ്പോഴെ ഞാൻ ഉറപ്പിച്ചിരുന്നു അത് അവൾ തന്നെയാണെന്ന്....." "ഇനി എന്താ പ്ലാൻ..." ഹരി നിശ്വസിച്ചു കൊണ്ട് അയാളെ ഉറ്റു നോക്കി... "ആ പെണ്ണിനെ എനിക്ക് വേണം.... അവളുടെ തന്തയേയും തള്ളയേയും തീർത്തപ്പോൾ ഞാൻ കരുതി അന്നത്തോടെ എല്ലാം തീർന്നെന്ന്.... പിന്നെയല്ലേ അറിഞ്ഞത് മഹി അവന്റെ കൊച്ചിനെ സേഫ് ആക്കിയാണ്‌ പോയതെന്ന്.... " പഴയ ഓർമകളിൽ മോഹൻ മുഷ്ടി ചുരുട്ടി പിടിച്ചു... "ബദ്രിയുടെ അടുത്ത് നിന്ന് അവളെ മാറ്റുക എന്നത് കുറച്ചു റിസ്കി ആണ്...അവൻ അവളെ കെട്ടിയെന്നും അല്ലാന്നും പരക്കെ സംസാരം ഉണ്ട്....." ചുണ്ടിനിടയിൽ വെച്ച സിഗരറ്റ് കത്തിച്ചു കൊണ്ട് ശങ്കർ പറഞ്ഞു.. "എന്തായാലും വേണ്ടിയില്ല... ആ പെണ്ണിന്റെ പേരിലാ ഞങ്ങൾ ഇപ്പൊ താമസിക്കുന്ന വീട് അടക്കം..." "അത്രേ ഒള്ളൂ.... ഒറൊപ്പിന്റെ കാര്യമേ ഒള്ളൂ....." ഹരി നിസാരമായി ചോദിച്ചു... "അല്ല ഹരി.... വേറെയും പ്രശ്നം ഉണ്ട്.. ഞാൻ.. ഞാനത് ഒരിക്കെ പറയാം ..." അയാൾ മറ്റെങ്ങോ നോക്കി നിന്നു.... "എനിക്ക് ജോലിയിൽ കയറാൻ കുറച്ചു കൂടെ കാത്തിരിക്കണം..

അത് കഴിഞ്ഞാൽ ഞാൻ എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കാം......" ഹരി പുഞ്ചിരിയോടെ അയാളുടെ തോളിൽ തട്ടി.... മോഹന്റെ മുഖം തെളിഞ്ഞില്ല.. "അങ്കിൾ വിഷമിക്കണ്ട... ഒന്നും പറ്റിയില്ലേൽ.. അവസാനത്തെ ഒരു ആയുധമുണ്ട്... നമുക്ക് അതിങ്ങെടുക്കാം...." അവൻ വന്യമായി ചിരിച്ചു..തനിക്ക് നേരെ ചായ നീട്ടിയ കൈ ദത്തൻ തട്ടി മാറ്റി മുഖം തിരിച്ചു കിടന്നു... ശബ്ദം കേട്ട് പത്മ ഓടി വന്നു.... "എന്താ... എന്താ ഉണ്ടായത്...??" പത്മ ഒരു മൂലയിൽ പേടിച്ചു നിന്ന ഹോംനഴ്സിനോട് ചോദിച്ചു.. "ഹ..രി... എവിടെ....??" മറു ചോദ്യം ചോദിച്ചത് ദത്തനായിരുന്നു... "അവൻ രാവിലെ ഇറങ്ങി പോകുന്നത് കണ്ടു... ഇപ്പൊ പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ...." പത്മ പുച്ഛത്തോടെ പറഞ്ഞു... ദത്തൻ ദേഷ്യം അടക്കി കിടക്കുകയാണ്... "ഇതെന്താ ഏട്ടാ ചായ നിലത്തേക്ക് എറിഞ്ഞു കളഞ്ഞത്...." "എനി..ക്ക് നീ തന്നാൽ മതി....വേറെ ആരും ത.... തരേണ്ട..." ഹോംനഴ്സിനെ തുറിച്ചു നോക്കി,, "എന്നോട് നിങ്ങളെ നോക്കണ്ട എന്നാണ് ഏട്ടന്റെ പൊന്നോമന പുത്രൻ പറഞ്ഞത്.... ഞാൻ നോക്കിയാൽ ശെരിയാവില്ലത്രേ...." പത്മ അയാളെ നോക്കി പറഞ്ഞു... "അവ... അവനെ വിളിക്ക്.... എനിക്ക്.. എനിക്ക് സംസാരിക്കണം...." വളരെ പതുക്കെയാണ് പറഞ്ഞത്... പത്മ അത് അനുസരിച്ച് ഫോൺ എടുത്തവന് വിളിച്ചെങ്കിലും ഹരി ഫോൺ എടുത്തില്ല..... 

"നീ.... നീ പറഞ്ഞത് കാര്യമാണോ കണ്ണാ....." ബദ്രിയുടെ മുഖത്തേക്ക് രാമനാഥൻ ഉറ്റു നോക്കി.... "ഞാൻ എന്തിനാ രാമച്ച തമാശ പറയണേ... രാവിലെ തന്നെ അയാൾ വന്നു... അച്ചുവിനെ അന്വേഷിച്ചാണ്... അയാൾക്ക് എന്തിനാ അവളെ... എന്തായാലും സ്നേഹം കൊണ്ടല്ല തേടി വന്നതെന്ന് അയാളുടെ ഒരു വാക്കിലും ഉണ്ടായിരുന്നു..." "നീ ടെൻഷൻ ആവണ്ട... നമുക്ക് നോക്കാം..." അവന്റ ഉള്ളിലെ ആധി മനസിലാക്കി രാമച്ചൻ അവനെ ചേർത്ത് പിടിച്ചു... "അറിയില്ല രാമച്ചാ എന്താ നടക്കുന്നത് എന്ന്.... അവൾക്ക് ആണേൽ ഒന്നും അറിയില്ല....ആരോടാ ഞാൻ ചോദിക്ക്യ..." അവൻ തലക്കും കൈ കൊടുത്തു തിണ്ണയിൽ ഇരുന്നു.... "ഇനി അവളെ എങ്ങനെയാ ഞാൻ ഒറ്റക്ക് ഇവിടെ ആക്കി പോകുക.... ആകെ ഒരു വല്ലാത്ത അവസ്ഥ.... ഹരി ഉണ്ടാവും മോഹന്റെ കൂടെ...... അതാണ് ഏറെ ടെൻഷൻ...." അവൻ അസ്വസ്ഥതയോടെ നെറ്റിഉഴിഞ്ഞു... "കിണ്ണാ...." വാതിൽക്കൽ നിന്ന് അച്ചു വിളിച്ചു... ബദ്രി മുഖം ഉയർത്തി അവളെ നോക്കി... "ആഹാ ഇതാര് അച്ചുവോ.. വന്നേ ചോദിക്കട്ടെ,.." രാമച്ചൻ അവളെ കൈ കാട്ടി വിളിച്ചു.... അച്ചു ബദ്രിയുടെ അടുത്ത് ചെന്നിരുന്നു അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു....ബദ്രി ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. "കിണ്ണാ അച്ചൂന് ഇന്ന് എന്തെ കണ്ണെഴുതി തരാഞ്ഞേ...."

"ആ... ഞാൻ മറന്നു പോയി..." "ചോപ്പ് പൊട്ട് ഇവിടെ തൊട്ട് തന്നില്ലാലോ...." അവളുടെ കണ്ണുകൾ നിറഞ്ഞു.. ബദ്രി അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി... അവളെ കുളിക്കാൻ പറഞ്ഞയച്ചു രാമച്ചനെ വിളിച്ചു വരുത്തിയതാണ്‌... രാമച്ചനോട്‌ സംസാരിക്കാൻ ഇരുന്നപ്പോൾ മറന്നു പോയതാണ്‌ ഇക്കാര്യം.... പിന്നെ അവൾക്ക് ഒന്നും അറിയില്ലേലും ആ മുഖത്തേക്ക് നോക്കാൻ അവന് വല്ലാത്ത വേദന തോന്നി.... "ഇനി കരയണ്ട... വാ.. ഞാൻ ഇട്ടു തരാം...." ബദ്രി രാമച്ചനെ ഒന്ന് നോക്കിയ ശേഷം അവളെ ചേർത്ത് പിടിച്ച് അകത്തേക്ക് കയറി....  പിന്നീടുള്ള ദിവസങ്ങൾ ബദ്രിക്ക് ടെൻഷൻ നിറഞ്ഞതായിരുന്നു... അച്ചുവിനെ ഒറ്റക്ക് നിർത്താൻ പോലും അവൻ ഭയന്നു.... എത്ര ധൈര്യമുണ്ടെങ്കിലും അച്ചുവിന്റെ കാര്യത്തിൽ അവന് എന്തെന്നില്ലാത്ത ടെൻഷനായിരുന്നു.... കഴിഞ്ഞ ദിവസം ഹരി വന്ന് അച്ചുവിനെ വിട്ട് കൊടുക്കാൻ പറഞ്ഞതാണ് ടെൻഷന് കാരണം... വെല്ലുവിളിച്ചാണ് അവൻ പോയത്.... പ്രതികരിച്ചു എങ്കിലും ഉള്ളിൽ ആധി ഏറിയിരുന്നു... അത് തന്നെ കുറിച്ച് ഓർത്തായിരുന്നില്ല അച്ചുവിനെ കുറിച്ച് ഓർത്തായിരുന്നു.... ദേവകിയമ്മയെ ഏല്പിച്ചു ജോലിക്ക് പോകുമ്പോഴും അവന്റെ മനസ്സ് അവളുടെ അടുത്ത് തന്നെയായിരുന്നു....

ഇടക്ക് ഇടക്ക് വിളിക്കും... അവളോട് സംസാരിക്കും.... ഉച്ചയാകുമ്പോൾ ഓടും അവളുടെ അടുത്തേക്ക്.... "കിണ്ണാ...." സന്ധ്യ നേരത്ത് ഉമ്മറത്ത് അവന്റെ നെഞ്ചോട് ചേർന്നിരിക്കുകയായിരുന്നു അച്ചു... "എന്തോയ്....." അവന്റെ അവളുടെ കവിളിൽ കവിൾ ചേർത്ത് വെച്ചു..... "കിണ്ണന് അച്ചൂനോട് പ്രേമല്ലേ.,.." മുഖം ചെരിച്ചവൾ ചോദിച്ചു.. "മ്മ്... ആണല്ലോ. എന്തെ അച്ചൂട്ടാ...." "എന്നിട്ട് കിന്നാനെന്താ അച്ചൂനോട്‌ പറയാത്തത്....??" അവളുടെ കണ്ണുകളിൽ പരിഭവം നിറഞ്ഞു.... ബദ്രിക്ക് ചിരിയാണ് വന്നത്... എന്തോ പറയാൻ ആഞ്ഞതും ബദ്രിയുടെ ഫോൺ റിങ് ചെയ്തു..... നൈഷുവാണല്ലോ....? അവൻ ഫോൺ അറ്റൻഡ് ചെയ്തു... മറുവശത്തു നിന്ന് നിശബ്ദത മാത്രം... "ഹലോ... നൈഷു...??" "ഹ.. ലോ... കണ്ണേട്ടാ...." "എന്താ നൈഷു... എന്ത് പറ്റി...??" അവൻ തിരക്കി... "ക... കണ്ണേട്ടാ... ഇ... ഇചൂക്ക ഇതുവരെയായും വന്നില്ല... രാവിലെ എന്നോട് ദേഷ്യപ്പെട്ടു പോയതാണ്.. ഒ... ഒന്ന് അന്വേഷിക്കുവോ....." പറയുമ്പോൾ അവൾ കരയുന്നുണ്ടായിരുന്നു... "നീ ടെൻഷൻ ആവണ്ട... ഞാൻ നോക്കട്ടെ...." ബദ്രി അത്രയും പറഞ്ഞു കാൾ കട്ടാക്കി... ഇച്ചുവിന്റെ നമ്പറിൽ വിളിച്ചു നോക്കി... കിട്ടുന്നില്ല.....

ഇവനിത് എവിടെ പോയി കിടക്കുവാ.... ബദ്രി ദേഷ്യത്തിൽ എഴുനേറ്റു.... "അപ്പൂ....." അകത്തേക്ക് നോക്കി ഉറക്കേ വിളിച്ചു... "എന്താ കണ്ണേട്ടാ..." "ഡാ നീ അച്ചൂനെ നോക്കണെ.... ഞാനിപ്പോ വരാം...." ബദ്രി ബുള്ളറ്റിന്റെ കീ എടുത്തു ദൃതിയിൽ ഇറങ്ങി.. "കിണ്ണാ.... ഞാനും...." അച്ചു പുറകെ ഓടി വന്നെങ്കിലും ബദ്രി ശ്രദ്ധിക്കാതെ മുന്നോട്ട് എടുത്തു... പതിവില്ലാത്ത ഇടിയും മിന്നലും ഉണ്ടായിരുന്നു...ശക്തമായ കാറ്റും.... ബദ്രി ഇടക്ക് ഇടയ്ക് ഇച്ചുവിനെ വിളിച്ചു കൊണ്ടിരുന്നു... ബുള്ളറ്റ് ചീറി പാഞ്ഞു മുന്നോട്ട്.... ഇരു സൈഡിലും വയലുകൾ ഉള്ള റോഡ് എത്തിയപ്പോൾ കാലംതെറ്റി ഒരു മഴപെയ്തു.... മഴയെ വകവെക്കാതെ അവൻ മുന്നോട്ട് പാഞ്ഞു... പെട്ടെന്ന് ബുള്ളറ്റ് എന്തിലോ തട്ടി അവൻ തെറിച്ചു വീണു... നിലത്തേക്ക് വീണപ്പോൾ കണ്ടു റോഡിന് കുറുകെ കെട്ടിയിരിക്കുന്ന കയറി.... ബദ്രി ദേഷ്യത്തോടെ എഴുന്നേറ്റതും.. പുറകിൽ നിന്നാരോ ചവിട്ടി വീഴ്ത്തി.... മഴക്കാറും ഇരുട്ടും ഒപ്പം ശക്തമായ മഴയും അവന്റെ കാഴ്ച്ചയെ മറക്കുന്നുണ്ടായിരുന്നു....

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കയ്യിൽ ആയുധങ്ങളുമായി രണ്ട് മൂന്ന് പേര്.... ബദ്രി ചാടി എഴുനേറ്റു..... അവന് നേരെ പാഞ്ഞു വന്ന ഒരുത്തനെ ചവിട്ടി താഴെയിട്ടു.... മറ്റൊരുത്തന്റെ വയറിനിട്ട് ഇടിച്ചു.,.. അടുത്ത ആളെ അടിക്കാൻ മുന്നോട്ട് ചെന്നതും തലക്ക് അടിയേറ്റ് അവൻ നിലത്തേക്ക് വേച്ചു പോയി..... ചുറ്റും കറങ്ങുന്നത് പോലെ,... തന്നെ അടിച്ചയാളെ അടിക്കാനായ് കൈ ഓങ്ങിയതും.... വയറിന്റെ ഭാഗത്ത്‌ കൂർത്ത ആഗ്രഹം തുളഞ്ഞു കയറിയത് അവൻ അറിഞ്ഞു.... ശരീരം കുഴയുന്നത് പോലെ..... തലക്ക് വല്ലാത്ത ഭാരം തോന്നി.... പുറകിലേക്ക് വേച്ചു കൊണ്ട് തിരിഞ്ഞു നോക്കി.... അവന്റെ കണ്ണുകൾ നിറഞ്ഞു.... "ഇ..... ഇച്ചു...... നീ....."..................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story