ഈ മഴയിൽ....❤️ പാർട്ട്‌ 51

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"അച്ചൂനെ കൂടെ കൊണ്ട് പോ കിണ്ണ......." ഏങ്ങലടിച്ചു കൊണ്ടുള്ള അച്ചൂന്റെ കരച്ചിൽ കാതിൽ വന്നലച്ചതും ബദ്രി ഞെട്ടി കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു.... ഗാഡമായ ഉറക്കത്തിൽ നിന്ന് ഉണർന്നത് പോലെ... തലക്ക് വല്ലാത്ത ഭാരം തോന്നി....ഒപ്പം വയറിന്റെ ഒരു വശം അസഹ്യമായ വേദനയും.... തല രണ്ടായി പിളരുന്ന പോലെ.... അസ്വസ്ഥതയോടെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... നെറ്റി ഉഴിയാൻ കൈ ഉയർത്തിയപ്പോൾ കണ്ടു... കയിൽ ഇൻജെക്ട് ചെയ്തിരിക്കുന്ന ക്യാനുല.... മുഖം ചുളിച്ചവൻ റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു....താനിപ്പോൾ ഉള്ളത് എവിടെയാണെന്ന് മനസിലായതും അവൻ എഴുനേൽക്കാൻ ശ്രമിച്ചു.... പറ്റുന്നില്ല... വല്ലാതെ തളർന്നു പോകുന്നു.... ദേഷ്യത്തിൽ കയ്യിലെ ക്യാനുലാ വലിച്ചു മാറ്റി.... എന്തോ തട്ടി വീഴുന്ന ശബ്ദം കേട്ടാണ് പത്മ ഓടി വന്നത്.... വന്നപ്പോൾ കണ്ടത് ദേഷ്യത്തിൽ ബെഡിൽ നിന്നെഴുനേൽക്കാൻ ശ്രമിക്കുന്ന ബദ്രിയെയാണ്... "മോനെ...." ആധിയോടെ അവനടുത്തേക്ക് ചെന്നു.... "എന്താ നീ ഈ കാണിക്കണേ... അവിടെ കിടക്ക്... തലയനക്കല്ലേ..." പിടിക്കാൻ ചെന്ന അവരുടെ കൈ തട്ടി മാറ്റി ബദ്രി.. "ആരാ എന്നെ ഇവിടെ കൊണ്ട് വന്നത്... ആരാന്ന്....." ബദ്രി അലറുകയായിരുന്നു.... അവന്റെ മുഖം ചുവന്നു....

ചെന്നിയിലെ ഞെരമ്പുകൾ പിടച്ചു... നെറ്റിയിലൂടെ ചുറ്റി കെട്ടിയ വെളുത്ത തുണിയിൽ വലിയ വട്ടത്തിൽ രക്തം പരന്നു..... ശരീരം അനങ്ങിയതും വയറിലെ മുറിവ് വേദനിക്കുന്നുണ്ടായിരുന്നു അവന്.. Pp "കണ്ണാ... നീ ഒന്ന് സമാധാനപെട്... അമ്മ പറയാം..." അവർ അവനെ സമാധാനിപ്പിക്കാൻ നോക്കി... "അയ്യോ.... ചോര....നീ ഇവിടെ ഇരുന്നേ...." ബദ്രിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.... പത്മ അവനെ ബെഡിൽ ഇരുത്തി....ഗ്ലാസിൽ വെള്ളമെടുത്ത കൊടുത്തു.... ബദ്രി അവരെ മുഖം ഉയർത്തി നോക്കി... "ഇന്നേക്ക് നാല് ദിവസമായി നീ ഇങ്ങനെ കിടന്നിട്ട്...." പത്മ പറയുന്നത് കേട്ട് അവൻ ഞെട്ടി.. "നാ.... നാല് ദിവസോ...." അവന്റെ നെഞ്ചിടിപ്പ് ഉയർന്നു.... അന്നത്തെ ആ സംഭവം ഒരു നിമിഷം ഓർത്തെടുത്തു.... ഇച്ചു....!!! അവൻ കണ്ണുകൾ ഇറുക്കി അടച്ചു.... വല്ലാത്ത വേദന... ഹൃദയം നുറുങ്ങും പോലെ.... കിട്ടിയ അടിയെക്കാളും ആഴ്ന്നിറങ്ങിയ കത്തിയെക്കാളും വേദനിച്ചത് അത് ചെയ്തത് ഇച്ചുവാണല്ലോ എന്ന് അറിഞ്ഞപ്പോഴാണ്.... സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു...

അമ്മ കാണാതെ ഇരിക്കാൻ അവൻ മുഖം താഴ്ത്തി..... "ഹോസ്പിറ്റലിൽ രണ്ട് ദിവസം കിടന്നിട്ടും നീ ഉണർന്നില്ല.. ഇടക്ക് ബോധം വരും.. പിന്നെ വീണ്ടും നീ മയക്കത്തിലേക്ക് പോകും... സ്കാൻ ചെയ്തപ്പോൾ തലയോട്ടിക്ക് ചെറിയ പൊട്ടലുണ്ട് എന്ന് ഡോക്ടർ പറഞ്ഞിരുന്നു.... മൂന്നാമത്തെ ദിവസം ഹരിയാണ് നിന്നെ വീട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചത്.... ഡോക്ടർ എതിർപ്പൊന്നും പറഞ്ഞില്ല.... വയറിലെ മുറിവ് ചെറുതായിരുന്നു...അത് കൊണ്ട് അത് വലിയ കുഴപ്പമില്ലായിരുന്നു....." പത്മ അവനോട് വിശദീകരിച്ചു കൊടുത്തു... ബദ്രിക്ക് ആകെ ഒരു വല്ലായ്മ തോന്നി... "എന്റെ അച്ചു... അപ്പു... അവർ... അവർ രണ്ടുപേരുമെവിടെ...??" അവൻ നെഞ്ചിടിപ്പോടെ തിരക്കി.... പത്മ ഒന്നും മിണ്ടിയില്ല... "അവരെവിടാണെന്ന്....??" ബദ്രി ശബ്ദം ഉയർത്തി.... "അറിയില്ല...നിന്നെ മാത്രേ...." ബാക്കി കേൾക്കും മുന്നേ അവൻ എഴുന്നേറ്റു.... തലക്ക് അകം കുലുങ്ങുന്ന പോലെ തോന്നി അവന്... എങ്കിലും മുന്നോട്ട് നടന്നു... "കണ്ണാ......" പത്മ പിന്നലെ ചെന്നു... ബദ്രി അത് കേൾക്കാതെ റൂമിന് പുറത്തേക്ക് ഇറങ്ങി...

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവന്റെ മുഖം ഇരുണ്ടു.... വാക്കിങ് സ്റ്റിക്ക് പിടിച്ചു കൊണ്ട് അവനെ രൂക്ഷമായി നോക്കി കൊണ്ട് നിൽക്കുകയാണ് ദത്തൻ... ബദ്രി കാണാത്ത പോലെ മുന്നോട്ട് നടന്നു... "ആരും തിരിഞ്ഞു നോക്കാനില്ലാതെ ആ ഹോസ്പിറ്റലിൽ കിടന്നപ്പോൾ എന്റെ ഹരിയാണ് നിന്നെ ഇവിടെ കൊണ്ട് വന്ന് ചികിൽസിച്ചത്....അല്ലാതെ നിന്റെ കൂട്ടുകാരോ ആ രാമനാഥനോ അല്ല...." അയാൾ അവന് നേരെ ശബ്ദമുയർത്തി... ബദ്രി അയാളെ തുറിച്ചു നോക്കി... "കൊള്ളാം.... ഞാൻ വിശ്വസിച്ചു... എന്റെ രാമച്ചൻ എന്നെ തിരിഞ്ഞു നോക്കിയില്ല അല്ലെ...." ബദ്രി പുച്ഛത്തോടെ ചിരിച്ചു... "ഇനി എങ്ങോട്ടാ....." നടക്കാനൊരുങ്ങിയ ബദ്രിയോട് അയാൾ ഗൗരവത്തോടെ ചോദിച്ചു... "എങ്ങോട്ടായാലും എന്താ... എന്നായാലും ഇവിടുന്ന് ഇറങ്ങേണ്ടത് തന്നെയല്ലേ..." തിരിഞ്ഞു നോക്കാതെ അവൻ മുന്നോട്ട് നടന്നു.... സ്റ്റയർ വേഗത്തിൽ ഇറങ്ങുമ്പോൾ അവന്റെ കാഴ്ച്ച മങ്ങുന്ന പോലെ തോന്നി ...

ആ വീടിന്റെ പടിയിറങ്ങുമ്പോൾ അവന്റെ മനസ്സിൽ അച്ചുവും അപ്പുവും മാത്രേ ഉണ്ടായിരുന്നുള്ളു.... "എന്റീശ്വര... എന്റെ കുഞ്ഞിന് ദോഷസമയം ആണെന്ന് തോന്നുന്നു...." പത്മ അവൻ പോകുന്നത് നോക്കി നിന്നു കണ്ണീർ വാർത്തു..... ദത്തൻ അവരെ നോക്കി പുച്ഛിച്ചു... "ദോഷസമയം അല്ലടി അവന്റെ അഹങ്കാരമാണ്.... എന്റെ മോൻ അലിവ് കാണിച്ചിട്ടും... അതിന്റെ ഒരു നന്ദി പോലുമില്ല.... കുരുത്തംകെട്ടവൻ....." ദത്തൻ വാകിംഗ് സ്റ്റിക്കിൽ പിടി മുറുക്കി പതിയെ അകത്തേക്ക് നടന്നു..  "ഉണ്ണിയേട്ടനെന്താ മിണ്ടാത്തത്...??" ഏറെ നേരത്തെ നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് മാളു ചോദിച്ചു... ശങ്കർ ഒരു ചെറു ചിരിയോടെ ദൂരേക് നോക്കി നിന്നു... "മനസ്സിന് ഒരു സുഖവുമില്ലെടി.. ആകെപാടെ എന്തോ മാതിരി...." "എന്ത് പറ്റി....??" "ഇനി എന്ത് പറ്റാൻ... കണ്ണനെ കുറിച്ച് ഒരു വിവരവും അറിയാൻ കഴിയുന്നില്ല.. ആ ഹരി മനഃപൂർവം അവനെ ഹോസ്പിറ്റലിൽ നിന്ന് മാറ്റിയത്.... രാമചനും ഞാനും എതിർത്തതാണ്... പക്ഷേ പത്മമ്മ കരഞ്ഞു രാമച്ചന്റെ കാല് പിടിക്കാനൊക്കേ വന്നപ്പോൾ എതിർത്തില്ല...

പിന്നെ അവനെ കുറിച്ച് ഒരറിവും ഇല്ല... നാല് ദിവസമായി...". ശങ്കർ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. "ഇച്ചൂനെ ആണേൽ കാണാൻ കിട്ടുന്നുമില്ല... വിളിച്ചാൽ എന്തേലും പറഞ്ഞ് ഒഴിഞ്ഞു മാറും.... ബദ്രിയെ അവനാണ് ഹോസ്പിറ്റലിൽ എത്തിച്ചത്... ഞങ്ങളെ വിളിച്ചു പറഞ്ഞതും അവനാണ്....എന്നിട്ട് ഹോസ്പിറ്റലിൽ വന്നപ്പോൾ അവനില്ല.... ഏതു നേരവും വീട്ടിൽ അടയിരിപ്പാ... നിനക്കറിയാലോ നൈശൂന്റെ അവസ്ഥ,...എല്ലാം കൊണ്ടും ഇപ്പൊ ഒറ്റപെട്ടത് ഞാനാണ്...." അവന്റെ മുഖം വാടി... കണ്ണ് നനഞ്ഞു.... മാളു അവനെ അലിവോടെ നോക്കി... "ഉണ്ണിയേട്ടാ.... സാരമില്ല.... കണ്ണേട്ടന് സുഗമായാൽ തിരിച്ചു വരില്ലേ... പിന്നെ എന്താ... അപ്പോഴേക്കും ഇച്ചുക്കയും ഓക്കേ ആവും..... നിങ്ങള് മൂന്നെണ്ണവും കണ്ണേട്ടന്റെ ജിപ്സിയിൽ വരുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു.... കണ്ണേട്ടൻ വന്നാൽ പിന്നെ എല്ലാരും ഫോം ആവും...." അവന്റെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ടവൾ അശ്വസിപ്പിച്ചു..... "രണ്ടും പെട്ടെന്ന് മാറി നിന്നപ്പോൾ ആകെ എന്തോ പോലെ...

ഫുൾ അവര് കാണുമല്ലോ കൂടെ.. ഇപ്പോ ഒറ്റക്കാണെന്ന് തോന്നുന്നുവ..." മെല്ലെ അവൻ അവളുടെ തോളിലേക്ക് ചാഞ്ഞിരുന്നു... വീണ്ടും മൂകമായി നിമിഷങ്ങൾ പോയികൊണ്ടിരുന്നു.... "നേരം ഒരുപാട് ആയില്ലേ നീ ചെല്ല്...." അവൻ കണ്ണ് തുടച്ച് അവളിൽ നിന്ന് അകന്നു മാറി..... അവൾ ചുണ്ട് കോട്ടി കൊണ്ട് ആൽതറയിൽ നിന്ന് ചാടി ഇറങ്ങി.. "ഞാൻ വിളിക്കാം..." അവന്റെ കവിളിൽ ഒരുമ്മ കൊടുത്തവൾ നടന്നു നീങ്ങി.... ശങ്കർ ആ ആൽതറയിൽ ഇരുന്നു കൊണ്ട് തന്നെ അവൾ പോകുന്നത് നോക്കി ഇരുന്നു... നിശ്വസിച്ചു കൊണ്ട് തറയിൽ നിന്ന് ഇറങ്ങി.. മുണ്ടിന്റെ അറ്റം എടുത്തു പിടിച്ചവൻ ബൈക്കിനടുത്തേക്ക് നടന്നു..  ഗേറ്റിന് പുറത്ത് ഒരു ഓട്ടോ വന്ന് നിന്നത് കണ്ട് രാമനാഥൻ ചെടി നനച്ച് കൊണ്ടിരുന്നു ഹോസ് താഴെ ഇട്ട് അങ്ങോട്ട് നോക്കി... ഓട്ടോയിൽ നിന്ന് ഇറങ്ങി വന്ന ബദ്രിയെ കണ്ട് അയാൾ ഒന്നു പകച്ചു.... "കണ്ണാ......" തോളിൽ കിടന്ന തോർത്ത്‌ എടുത്തു കൈ തുടച്ചു കൊണ്ട് അയാൾ അവനടുത്തേക്ക് ചെന്നു.... ബദ്രി ഗേറ്റിൽ പിടിച്ചു നിന്നു.... തലക്ക് പുറകിൽ വേദന അനുഭവപെട്ടു.... "ഡാ... നീ എങ്ങനെ... നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ...." രാമനാഥൻ ഓടി വന്നവനെ ചേർത്ത് പിടിച്ചു... "രാമച്ചാ... എന്റച്ചു... അപ്പു... അവര്...വീട്ടിലില്ല..."

അവൻ അയാളുടെ കയ്യിൽ മുറുകെ പിടിച്ചു... "നീ ടെൻഷൻ അടിക്കല്ലേ... ഇതെന്താടാ കഴുത്തിൽ ചോര...." അയാൾ ആധിയോടെ അവന്റെ ഷർട്ടിന്റെ കോളർ മാറ്റി നോക്കി.... പിൻതലയിൽ നിന്ന് ഒഴുകിയിറങ്ങിയാ ചുടു രക്തം... "ഡാ.. ഡോക്ടറെ...." "കിണ്ണാ....!!!!!!!!!" അയാൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ ആ കുഞ്ഞു ശബ്ദം അവന്റെ കാതിലെത്തി.... ഒരു കടുംപച്ച പട്ടുവാടായൊക്കെ ഇട്ട് അവനടുത്തേക്ക് ഓടി വരുന്ന അച്ചു... അവളെ കണ്ടതും അവന്റെ മുഖം വിടർന്നു... രാമച്ചന്റെ കൈ മാറ്റി അവൻ അവൾക്കടുത്തേക്ക് ചെന്നു... ഓടി വന്നവൾ അവനയെ നെഞ്ചോട് ചേർന്നു..... "കിണ്ണാ.... എവിടെ ആയിരുന്നു... അച്ചൂന് സങ്കടായി.... അച്ചു കൊറേ കരഞ്ഞു....." അവനെ മുറുകെ കെട്ടിപിടിച്ചവൾ വിതുമ്പി കൊണ്ട് അവൾ പറഞ്ഞു.... ബദ്രി അവളുടെ ചുണ്ട് അമർത്തി മൗനമായി കരഞ്ഞു... അവളെ അടർത്തി മാറ്റി ആ മുഖം മുഴുവൻ ചുംബനങ്ങാളാൽ നിറച്ചു.... അവളുടെ കരഞ്ഞു കലങ്ങിയ മിഴികളിൽ ചുണ്ട് അമർത്തി... "സങ്കടായോ ന്റെ അച്ചൂട്ടന്.. മ്മ്..." അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയവൻ ഇടറിയ സ്വരത്തിൽ ചോദിച്ചു... "മ്മ്.... നല്ലോണം...." ചുണ്ട് പിളർത്തി അവനെ നോക്കി... "ഇനി കിണ്ണൻ പോവുമ്പോ അച്ചുവും വരും..."

അവൾ അവനെ ചുറ്റി പിടിച്ചു നിന്നു... ബദ്രി ആശ്വാസത്തോടെ അവളെ ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു.... "കണ്ണേട്ടാ...." അവനെ കണ്ടതും അപ്പുവും ഓടി വന്ന് അവനെ ചുറ്റിപിടിച്ചു..... ബദ്രി ഒരു കൈ കൊണ്ട് അച്ചുവിനെയും മറുകൈ കൊണ്ട് അപ്പുവിനെയും അവനോട് ചേർത്ത് നിർത്തി... അപ്പുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു... ബദ്രി പുഞ്ചിരിയോടെ അവന്റെ നെറുകയിൽ ചുണ്ട് അമർത്തി.... അതുവരെ അനുഭവിച്ച ടെൻഷൻ എല്ലാം ഇല്ലാതെ ആവുന്നത് അവൻ അറിഞ്ഞു... നെഞ്ചിനുള്ളിൽ ഒരു തണുപ്പ്..... രണ്ട് പേരെയും വിടാതെ ചേർത്ത് പിടിച്ചിരുന്നു.... "കണ്ണാ വന്നേ ബ്ലഡ്‌ വരുന്നു...." രാമച്ചൻ അവർക്ക് അടുത്തേക്ക് ചെന്നു.... "രാമച്ചാ...ഞാൻ....ഇവരെ കാണാതെ ആയപ്പോൾ പേടിച്ചു പോയി...." "നീ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞപ്പോഴെ ഇവരെ ഞാൻ കൂട്ടി കൊണ്ട് വന്നു ഒരു മുൻകരുതൽ..." അവന്റെ തോളിൽ തട്ടി അയാൾ ചിരിച്ചു... "അകത്തേക്ക് വാ... എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്....." "എന്താ രാമച്ചാ...??"

"പറയാം... ബ്ലഡ്‌ വരുന്നത് കണ്ടില്ലേ നീ ആദ്യം അത് ഡ്രസ്സ്‌ ചെയ്യാം..." രാമച്ചൻ അവനെ ചേർത്ത് പിടിച്ചു അകത്തേക്കു നടന്നു അവന്റെ കയ്യും പിടിച്ചു അച്ചുവും കൂടെ നടന്നു.... "മോനെ......" അവനെ കണ്ടതും ഭാനുവമ്മ അടുത്തേക്ക് ചെന്നു.. " അവന്റെ കയ്യിലും മുഖത്തും തലോടി... "കുഴപ്പം ഒന്നുമില്ലല്ലോ കണ്ണാ...." "ഇല്ലച്ചമ്മേ...." അവൻ ചെറു ചിരിയോടെ പറഞ്ഞു.. "നിങ്ങൾ രണ്ടാളും എന്താ നിൽക്കുന്നത് ചായ എടുത്തു വെച്ചിട്ടുണ്ട്.. ചെന്ന് കുടിക്ക്.. അപ്പുമോനെ മോളേം കൂട്ടി ചെല്ല്.. " അച്ഛമ്മ അപ്പുവിനോട് പറഞ്ഞു.. "അചൂന് കിണ്ണൻ തരും....." അച്ചു ബദ്രിയുടെ നെഞ്ചിൽ ചാരി നിന്നു... "ഞാൻ കൊടുത്തോളാം അച്ഛമ്മേ..." ബദ്രി ചെറു ചിരിയോടെ പറഞ്ഞു... "ഇവിടെ വന്നപ്പോൾ എന്തൊരു കരച്ചിലായിരുന്നു... ഒരു വക കഴിച്ചിരുന്നില്ല... കിണ്ണനെ കാണണം എന്നൊരു പല്ലവിമാത്രം....." അച്ഛമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു...

അച്ചു ബദ്രി നെഞ്ചിൽ പതുങ്ങി നിന്നു.... "അച്ചൂന് കിണ്ണനെ ഇഷ്ടള്ളോണ്ടല്ലേ...." അവൻ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "കിണ്ണാ...." "എന്താ മോളെ...". "ഇന്നലെ അച്ചൂന് വയ്യാതെയായി...." അവൾ സങ്കടത്തോടെ പറഞ്ഞു.. "വയ്യാതെ ആവേ.... എന്... എന്നിട്ട്...." അവൻ ആവലാതിയോടെ തിരക്കി.. "എന്താ രാമച്ചാ....എന്ത് പറ്റി ഇവൾക്ക്...??" അവന്റെ ചോദ്യത്തിന് മറുപടിയായി രാമച്ചൻ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.. "നീ... വാ... അച്ചു മോളെ കിണ്ണൻ ഇപ്പൊ വരൂട്ടോ.." "വേണ്ട... ഞാനും ഉണ്ട്...." അവൾ ബദ്രിയുടെ ഷർട്ടിൽ ചുരുട്ടി പിടിച്ചു... "എന്താ രാമച്ചാ...." ബദ്രിക്ക് ടെൻഷനോടെ ചോദിച്ചു... "വേറൊന്നും അല്ല... ദേ നിന്റെ ഭാര്യ പ്രെഗ്നന്റ് ആണ്....." അത് കേട്ട് ബദ്രി ഒന്ന് ഞെട്ടി... "എന്... എന്താ.... എന്താ...." ബദ്രി വിശ്വാസം വരാത്ത പോലെ ചോദിച്ചു.... പെട്ടെന്ന് കാറ്റ് പോലെ ആരോ വന്ന് അവനെ വാരി പുണർന്നു.... "ഗൗരി.... ഡാ...." ആളെ അരിഞ്ഞതും ബദ്രി അവനെ ചേർത്ത് പിടിച്ചു... ശങ്കർ അവനെ വിടാതെ മുറുകെ പിടിച്ചു.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story