ഈ മഴയിൽ....❤️ പാർട്ട്‌ 52

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"ഇപ്പഴ സമാധാനം ആയത്...." ശങ്കർ ആശ്വാസത്തോടെ ബദ്രിയിൽ നിന്നകന്നു... ബദ്രി അവനെ നോക്കി ചിരിച്ചു... നെഞ്ചിൽ പതിയെ തട്ടി.... ശങ്കർ തന്റെ നെഞ്ചിൽ ഇരുന്ന ബദ്രിയുടെ കയ്യിൽ മുറുകെ പിടിച്ചു.... "അന്ന് നിന്നെ അടിച്ച ആരെയെങ്കിലും കണ്ടിരുന്നോടാ..." ബദ്രി അവനെ നോക്കി ഒന്ന് നിശ്വസിച്ചു.... "ഇല്ല....." അലസമായി മറുപടി കൊടുത്തു.... "നീ എന്താടാ പുല്ലേ കള്ള് കുടിച്ചായിരുന്നോ പോയിരുന്നത്.... വെളിവ് പോയോട...." അത് കേട്ടപ്പോൾ ബദ്രി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... "കള്ളിന്റെ കാര്യം നീ മിണ്ടി പോകരുത്...." എന്തോ ഓർത്തപോലെ ബദ്രി അവനെ ചുറ്റി പിടിച്ചു നിൽക്കുന്ന അച്ചുവിനെ നോക്കി.... അരുമയായ് അവളുടെ ഇടം കവിളിൽ തലോടി... "എന്താ കിണ്ണാ..." നിഷ്കളങ്കമായ് അവൾ ചോദിച്ചു.... അവൻ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മി കാട്ടി... അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ട് ശങ്കർ കള്ള ചിരിയോടെ അവനടുത്തേക്ക് ചെന്നു... "കള്ള പണി പറ്റിച്ചല്ലേ...." ചെവിയിൽ സ്വകാര്യമായി ചോദിച്ചതും ബദ്രി മുഖം ചെരിച്ചവനെ കൂർപ്പിച്ചു നോക്കി.. "എല്ലാത്തിനും കാരണം നീയാടാ............." ബദ്രി അവന്റെ ചെവിയിൽ അവൻ കേൾക്കാൻ മാത്രമായി പറഞ്ഞു.... "ഞാനാ....." ശങ്കർ അന്തം വിട്ട് നിന്നു.... ബദ്രി അവനെ നോക്കാതെ അച്ചുവിനെ നെഞ്ചോട് ചേർത്തു... നെറുകയിൽ ചുംബിച്ചു...

"എന്തായാലും കണ്ണൻ വന്നല്ലോ.... നീ ഇച്ചൂനെ കൂടെ വിളക്ക് നമുക്ക് ഇന്ന് ഇവിടെ ആഘോഷിക്കണം..." രാമച്ചൻ ശങ്കറിനോടായി പറഞ്ഞു... ബദ്രിയുടെ മുഖം ചിരി മാഞ്ഞത് ആരും ശ്രദ്ധിച്ചില്ല... "അത് ശെരിയാ.. വീട്ടിൽ അടഞ്ഞിരിക്കുന്ന അവന്റെ പരിപാടി ഞാനിന്ന് നിർത്തി കൊടുക്കുന്നുണ്ട്... പിടിച്ച പിടിയാലേ ഞാൻ കൊണ്ട് വരാം...." ശങ്കർ മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈ തെരുത്തു വച്ചു കൊണ്ട് പുറത്തേക്ക് നടന്നു.... "എന്നാ നീ പോയി റസ്റ്റ്‌ എടുക്ക്.... എന്തായാലും ഞാൻ ഡോക്ടറെ വിളിക്കാം...." രാമച്ചൻ ഫോൺ എടുത്തു പുറത്തേക്ക് പോയതും ബദ്രി അച്ചുവിനെയും കൊണ്ട് അടുത്തുള്ള റൂമിൽ കയറി.... മറ്റെല്ലാം അവൻ മറന്നിരുന്നു....അച്ചുവിനെ പിടിച്ചു മുന്നിലേക്ക് നിർത്തി..... "എന്താ കിണ്ണാ നോക്കണേ...." അവന്റെ താടിയിൽ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു.... ബദ്രി ചിരിച്ചു കൊണ്ട് അവളുടെ മുഖം അവന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചു.... "അച്ചൂട്ടാ......." മെല്ലെ ആർദ്രമായ് വിളിച്ചു. "എന്തോ കിണ്ണാ...." ഒരു കൊഞ്ചലോടെ അവൾ വിളി കേട്ടു.... "I luv u......" അവൻ അവളുടെ കാതിൽ മെല്ലെ ചുംബിച്ചു.... അച്ചു കൗതുകത്തോടെ മുഖം ഉയർത്തി നോക്കി.. "പ്രേമോ.....??" "മ്മ്... പ്രേമം...കിണ്ണന് അച്ചൂട്ടനോട് പ്രേമാ...." അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു...

"അച്ചൂനും കിണ്ണനോട് പ്രേമാ....." സന്തോഷത്തോടെ അവൾ അവനെ ചുറ്റി പിടിച്ചു... "പ്രേമത്തിന്റെ നിറം എന്താ അച്ചൂട്ടാ...." അവൻ കുസൃതിയോടെ ചോദിച്ചു... "അറിയൂല...." അതും പറഞ്ഞവൾ അവന്റെ കഴുത്തിലൂടെ കയ്യിട്ട് കാലുയർത്തി നിന്നു.... ബദ്രി പുഞ്ചിരിയോടെ അവളുടെ വയറിലൂടെ വട്ടം പിടിച്ചു... തന്റെ വേദനയെ പോലും മറന്നു കൊണ്ട് അവൻ അവളെ വാരി എടുത്തു... "അയ്യോ... അച്ചൂനെ താഴെ നിർത്ത് കിണ്ണാ.... കിണ്ണന് വയ്യാലോ...." അവൾ ചുണ്ട് ചുളുക്കി സങ്കടത്തോടെ പറഞ്ഞു... ബദ്രി അവളുടെ നെറുകയിൽ ചുംബിച്ചു.... അവളെ കാട്ടിലേക്ക് കിടത്തി.... "അച്ചൂനിപ്പോ വയ്യായ്കയുണ്ടോ.. മ്മ്..." അവൾക്ക് അടുത്ത് ചെന്നിരുന്നവൻ വാത്സല്യത്തോടെ ചോദിച്ചു... "ഇല്ലാലോ... ഇപ്പോ അച്ചൂന് ഒരു കൊഴപ്പൂല്ല്യ...." "മ്മ്...." അവനൊന്നു മൂളി...കണ്ണുകൾ അവളുടെ വയറിലായിരുന്നു.... ഒന്ന് തൊടാൻ അവൻ വല്ലാതെ കൊതിച്ചു.... അച്ചു കിടന്നു കൊണ്ട് അവളുടെ മുടിയിൽ പിടിച്ചു നോക്കി കൊണ്ടിരിക്കുകയാണ്... ബദ്രി അവളുടെ വയറിലേക്ക് മെല്ലെ തലചായ്ച്ചു.... അച്ചു തലഉയർത്തി അവനെ നോക്കി... "എന്താ കിണ്ണാ... കിണ്ണന് വയ്യേ...." ചോദിക്കുമ്പോൾ ആ മിഴികൾ പിടിച്ചിരുന്നു... ബദ്രി മെല്ലെയൊന്ന് തലയനക്കി.. എന്ത് കൊണ്ടോ കണ്ണ് നിറഞ്ഞു... അച്ചു വേഗം എഴുനേറ്റ് ഇരുന്നു...

"വേം വന്ന് അച്ചൂന്റെ മടിയിൽ കിടന്നോ...." അവൾ നിഷ്കളങ്കതയോടെ അവനെ സ്വാഗതം ചെയ്തു... ബദ്രി അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി.... എന്റെ കുഞ്ഞ്...!!!!അവന്റെ ഹൃദയം തുടികൊട്ടി.... ഡ്രെസ്സിനു മുകളിലൂടെ മെല്ലെയൊന്നു ചുംബിച്ചു.... "കിണ്ണൻ കണ്ണടച്ച് കിടന്നോ.. വയ്യായ്ക വേഗം മാറും ട്ടോ....." അവന്റെ മുതുകിൽ മെല്ലെ തട്ടി കൊണ്ട് അവൾ പറഞ്ഞു... "മ്മ്......" അവനൊന്നു മൂളികൊണ്ട് അവളുടെ വയറിനെ ചുറ്റി പിടിച്ചു..... "ഇച്ചൂക്കാ.... ഇച്ചൂക്കാ....." നൈഷു തട്ടി വിളിച്ചതും ഇച്ചു ഞെട്ടി കൊണ്ട് അവളെ നോക്കി.... നിറഞ്ഞു തൂവിയ കണ്ണുകൾ അമർത്തി തുടച്ചവൻ എഴുനേറ്റു.... "ഉണ്ണിയേട്ടൻ വന്നിട്ടുണ്ട്......." പുറകിലെ ഭിത്തിയിലേക്ക് ചാരി നിന്നവൾ ശബ്ദം താഴ്ത്തി പറഞ്ഞു... "ഞാനിവിടെ ഇല്ലാന്ന് പറയായിരുന്നില്ലേ നിനക്ക്....." "നീ ഇവിടെ ഉണ്ടാവുമെന്ന് എനിക്കറിയാടാ...." ശങ്കർ കലിപ്പോടെ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി... ഇച്ചു അവനിൽ നിന്ന് മുഖം തിരിച്ചു... ശങ്കർ ദേഷ്യത്തിൽ അവനെ പിടിച്ചു തിരിച്ചു നിർത്തി... അവൻ ആകെ കോലം കെട്ടിരുന്നു...കണ്ണിന് ചുറ്റും കറുപ്പ് നിറം ബാധിച്ചിരിക്കുന്നു.. കണ്ണ് നിറഞ്ഞിരിപ്പുണ്ട്... ക്ഷീണിച്ച മുഖവും... "എന്താടാ ഇങ്ങനെ.... നിനക്ക് എന്താ പറ്റി....??" ശങ്കർ അവന്റെ തോളിൽ പിടിച്ചു ശബ്ദം ഉയർത്തി ചോദിച്ചു...

ഇച്ചുവിന് അവന്റെ മുഖത്തേക്ക് നോക്കാൻ നോക്കാൻ കഴിഞ്ഞില്ല... മുഷ്ടി ചുരുട്ടി പിടിച്ചു തലതാഴ്ത്തി നിന്നു... "നിന്നെ കയ്യോടാ കൂട്ടി കൊണ്ട് പോകാനാ ഞാൻ വന്നത്.. വന്നേ.... കണ്ണൻ വന്നിട്ടുണ്ട്..." ശങ്കർ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു... "എടാ നിന്നോട് വരാനാ പറഞ്ഞത്....". "ഞാൻ വന്നോളാം... നീ ചെല്ല്..." പറയുമ്പോഴും അവൻ മുഖം ഉയർത്തിയില്ല... "ദേ ഇച്ചൂ...മര്യാദക്ക് വന്നോ..... എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്... ഒരുത്തൻ അവിടെ ചാവാൻ കിടക്കുമ്പോൾ പോലും വന്ന് നോക്കാതെ ഇരിക്കാൻ മാത്രം എന്താ നിന്റെ പ്രശ്നം....ഞാൻ പുറത്തുണ്ടാവും വേഗം ഡ്രസ്സ്‌ മാറി വാ... ഇനി വന്നില്ലേൽ പിന്നെ ഈ ശങ്കരനെ നീ അങ്ങ് മറന്നേക്ക്....". ശങ്കർ അത്രയും പറഞ്ഞു കൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി... ഇച്ചു അപ്പോഴും അങ്ങനെ നിൽക്കുകയായിരുന്നു.... "ഇച്ചൂക്കാ....." അവന്റെ തോളിൽ കൈ വെച്ച് നൈഷു വിളിച്ചു.... സങ്കടം കൊണ്ട് അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല... ഇച്ചു അവളെ കെട്ടിപിടിച്ചു തോളിൽ മുഖം അമർത്തി....അവൻ കരഞ്ഞു പോയി... "ഞാൻ... ഞാനെങ്ങാടി അവന്റെ മുന്നിൽ ചെന്ന് നിൽക്കാ... എന്നെ കൊണ്ട് പറ്റില്ല....ചതിച്ചതാ ഞാൻ അവനെ...." കൊച്ചു കുട്ടികളെ പോലെ അവൻ പറഞ്ഞു കൊണ്ടിരുന്നു... നൈഷുവിന് എന്ത് പറയണം എന്നറിയില്ലായിരുന്നു ...

"ഇച്ചൂക്കാ......" അവൾ വേദനയോടെ വിളിച്ചു... "പൊറുക്കില്ല അവൻ എന്നോട്... അത്രക്കും വലിയ ചതിയ ഞാൻ ചെയ്തത്....." അവൻ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു... നൈഷു ഒന്നും മിണ്ടിയില്ല... പുറത്ത് ശങ്കർ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടു.... അവന്റെ നെഞ്ചിടിപ്പുയർന്നു... "ചെല്ല് ഇച്ചൂക്കാ... എന്തായാലും നമ്മൾ അനുഭവിക്കേണ്ടത് തന്നെയാണ്...." അവൾ അവന്റെ താടിരോമങ്ങളിലൂടെ വിരലോടിച്ചു... ഷാൾ കൊണ്ട് അവന്റെ മുഖം തുടച്ചു കൊടുത്തു. ഷെൽഫിൽ നിന്ന് ഷർട്ട്‌ എടുത്തു നീട്ടി... ഒന്നും മിണ്ടാതെ ഡ്രസ്സ്‌മാറി പുറത്തേക്ക് ഇറങ്ങി.... ശങ്കർ ചുമ്മാ ബൈക്ക് റൈസ് ചെയ്യുന്നുണ്ടായിരുന്നു.... അവൻ പുറകിൽ ചെന്ന് കയറി ...ബൈക്ക് മുന്നോട്ട് പാഞ്ഞു... നൈഷു അവർ പോകുന്നതും നോക്കി തന്റെ ചെറുതായി വീർത്ത വയറിൽ തലോടി.....  "ഇപ്പൊ വേദനയുണ്ടോ കിണ്ണാ...." അച്ചു കൈ ഉയർത്തി അവന്റെ വയറിന്റെ ഭാഗത്ത്‌ തൊട്ട് നോക്കി.... "ഇല്ലച്ചു... നീ ഇത് കഴിക്ക്...." അവൻ ചിരിയോടെ ഒരു കഷ്ണം ദോശ അവളുടെ വായിൽ വെച്ച് കൊടുത്തു... "കിണ്ണാ... കിണ്ണനറിയോ..." അവളൊരു കള്ളചിരിയോടെ അടുത്ത് ഇരുന്നു ചായകുടിക്കുന്ന അപ്പൂനെ നോക്കി.. "മ്മ്.. എന്താ..??" ബദ്രി അവളോട് ചോദിച്ചു... "ഇന്നലെയില്ലേ... അച്ചൂനില്ലേ....??" ബാക്കി പറയാതെ അവൾ വാ പൊത്തി പിടിച്ചു...

"കാര്യം പറ അച്ചു....." "ഇന്നലെയില്ലേ...അപ്പൂട്ടനാ അച്ചൂന് ചോറ് വാരി തന്നെ....അല്ലെ അപ്പൂട്ടാ....എന്നിട്ട് പറയാ നമ്മടെ വീട്ടിൽ പാറുക്കുട്ടി വരാൻ പോകാന്ന്... അത് കൊണ്ട് തോനെ ചോറ് തിന്നണത്രെ അച്ചു...." അച്ചു കാര്യമായി പറയണത് കേട്ട് ബദ്രി മുഖം ചെരിച്ചപ്പൂനെ നോക്കി.... "പാറുക്കുട്ടിയോ...??" അവൻ സംശയത്തോടെ ചോദിച്ചു... അപ്പു ഒരു ചമ്മിയ ചിരി ചിരിച്ചു... "രാമച്ചൻ ഇന്നലെ പറഞ്ഞത് ഞാൻ കേട്ടു....കണ്ണേട്ടന്റെയും അച്ചുമ്മയുടെയും വാവ വരുമല്ലോ.." അവൻ തലതാഴ്ത്തി ഇരുന്നു കൊണ്ട് പറഞ്ഞു.... ബദ്രി ചിരിച്ചു കൊണ്ട് അവന്റെ തലയിൽ കൊട്ടി... ബദ്രി വീണ്ടും ദോശയെടുത്തു അച്ചുവിന്റെ വായിലേക്ക് നീട്ടി... "മ്മ്മ്ഹ... വേണ്ട കിണ്ണാ.. മതി...." അച്ചു മടിയോടെ മുഖം തിരിച്ചു... "ദേ അച്ചൂട്ടാ... അപ്പു പറഞ്ഞത് ഓർമയില്ലേ... ഇനി നന്നായി ഭക്ഷണം കഴിക്കണം..." "എന്തിനാ...??" അവൾ സംശയത്തോടെ ചോദിച്ചു .. "പാറുക്കുട്ടിക്ക് വേണ്ടി..." അവൻ ചിരിയോടെ പറഞ്ഞു.. "പാറുകുട്ടിയോ....?" "മ്മ്... പാറുകുട്ടി... ദേ... ഇവിടെ.. ഇവിടെ ഉണ്ട് നമ്മുടെ പാറുക്കുട്ടി..." അവൻ ഇടത് കൈ അവളുടെ വയറിൽ ചേർത്ത് വെച്ചു... അച്ചു അമ്പരപ്പോടെ അവനെ നോക്കി.. "എന്റെ വയറിനുള്ളിലോ...??" "മ്മ്.... ഈ കുഞ്ഞു വയറിനുള്ളിൽ ഒരു പാറുകുട്ടിയോ ഉണ്ണിക്കുട്ടനോ ഉണ്ട്...

കുറെ ദിവസം കഴിഞ്ഞാൽ ഇങ്ങ് വരും .. അച്ചൂന്റെ അടുത്തേക്ക്...." അവൻ പറയുന്നത് അവൾ കൗതുകത്തോടെ കേട്ടിരുന്നു... "സത്യാണോ...വാവയുണ്ടോ....." ആ ഉണ്ടകണ്ണുകൾ വിടരുന്നത് അവൻ കണ്ടു... ഉള്ളിൽ ആശ്വാസം നിറഞ്ഞത് പോലെ... "ഉണ്ട്.... വാവ ഉള്ളത് കണ്ടു നന്നായി ഭക്ഷണം കഴിക്കണം മടികൂടാതെ മരുന്നു കഴിക്കണം... പഴയത് പോലെ ഓടി നടക്കരുത്....." "അതെന്താ...?? പിന്നെ അച്ചൂന് കളിക്കണ്ടേ..." അവൾ ചുണ്ട് കൂർപ്പിച്ചു... "അച്ചു ഓടി കളിച്ചാൽ വാവക്ക് വേദനിക്കില്ലേ.. പിന്നെ വാവ പിണങ്ങി തിരികെ പോകും.... നമ്മളുടെ അടുത്തേക്ക് വരില്ല....." "അയ്യോ... ആണോ.... വാവ വേഗം വരുവോ കിണ്ണാ...." കരുതലോടെ അവളുടെ കൈകൾ വയറിനെ ചുറ്റി പിടിച്ചു.... ബദ്രി അവളെ പ്രണയത്തോടെ നോക്കി.... "നല്ല കുട്ടിയായി ഞാൻ പറഞ്ഞത് അനുസരിച്ചിരുന്നാൽ വാവ വേഗം വരും.." മെല്ലെ അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.... "കണ്ണാ...." ഉമ്മറത്തെ വാതിലിൽ കൊട്ടി ശങ്കർ വിളിച്ചു... ബദ്രി മുഖം ചെരിച്ച് അങ്ങോട്ട്‌ നോക്കി. "നീയോ...?? വ..." "രാമച്ചൻ എവിടെ.. ഞാൻ കുപ്പി കൊണ്ട് വന്നിട്ടുണ്ട്...... ഇച്ചു വാടാ...." ശങ്കർ അതും പറഞ്ഞു ഉമ്മറത്ത് മാറി നിന്നിരുന്ന ഇച്ചു മുന്നിലേക്ക് വലിച്ചു നിർത്തി..... അവനെ കണ്ടതും പെട്ടന്ന് ബദ്രിയുടെ മുഖം ഇരുണ്ടു...................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story