ഈ മഴയിൽ....❤️ പാർട്ട്‌ 54

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"സോറീഡ...." ഇച്ചു കവിളിൽ കൈ വെച്ചു കൊണ്ട് തലതാഴ്ത്തി.... "ഇനി ഒരക്ഷരം നീ മിണ്ടി പോകരുത്...." ബദ്രി ശബ്ദം ഉയർത്തി.... ഇച്ചുവിന്റ കണ്ണ് നിറഞ്ഞു... "ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ...നിന്നെയൊക്കെ വിശ്വസിച്ചു കൂടെ കൊണ്ട് നടക്കുന്ന എന്നെ പറയണം... എനിക്കിത് കിട്ടണം..." ബദ്രിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല... "ഡാ... ഞാൻ....." ഇച്ചു എന്തോ പറയാൻ ഒരുങ്ങി... "ഇനി നീ ഒന്നും പറയണ്ട ഇച്ചു...കേൾക്കാൻ താല്പര്യമില്ല.... പരസ്പരം വിശ്വാസം എന്നാ ഒന്നുണ്ട്.... അത് നീ തെറ്റിച്ചു... നമ്മൾക്കിടയിൽ അങ്ങനെ ഒന്നില്ലെന്ന് നീ തെളിയിച്ചു തന്നു... ഇനി ഞാൻ ഒന്നിനും ഇല്ല..." ബദ്രി തീർത്തു പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു... പുറകെ തന്നെ ശങ്കറും ഇച്ചുവും ചെന്നു... "കണ്ണേട്ടാ.... ചായകുടിച്ചില്ല...." അകത്ത് നിന്ന് ഓടി വന്ന് അപ്പു പറഞ്ഞു.. "വേണ്ട വയറു നിറഞ്ഞു....." ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി കൊണ്ട് ബദ്രി പറഞ്ഞു... "അച്ചൂനെ നോക്കണം...11 മണിക്ക് മരുന്നുണ്ട് കഴിക്കാൻ.. നീ എടുത്തു കൊടുക്കണം ... രാവിലെ കഴിച്ചതൊക്കെ ഛർദിച്ചു കളഞ്ഞു.. എഴുന്നേറ്റൽ കഞ്ഞി കൊടുത്തു നോക്ക്... അവൾ വിശക്കും.... ഉച്ച ആവുമ്പോൾ ഞാൻ വരാം...."

അപ്പുവിനോട് അത്രയും പറഞ്ഞവൻ ബുള്ളറ്റ് മുന്നോട്ട് എടുത്തു... "ശ്ശോ... കണ്ണേട്ടൻ ഒന്നും കഴിച്ചില്ലല്ലോ... അച്ചുമ്മക്ക് കൊടുക്കുമ്പോഴും കഴിച്ചില്ല.... ശങ്കരാ ഇച്ചൂക്കാ നിങ്ങൾ കഴിക്കുന്നോ ദോശയും ചമ്മന്തിയും..." അപ്പു അവർക്ക് നേരെ തിരിഞ്ഞു... "ഇപ്പൊ വേണ്ടടാ.... വേണേൽ കഴിച്ചോളാം നീ ചെന്ന് കഴിക്ക്...." ശങ്കർ അതും പറഞ്ഞു ഇച്ചുവിനെ പിടിച്ചു വലിച്ചു മുറ്റത്തേക്ക് ഇറങ്ങി.... ഇച്ചു ഒരു പാവകണക്കെ അവന്റെ പുറകെ ചെന്നു.... ചുവന്നു കിടക്കുന്ന അവന്റെ കവിൾ തടങ്ങൾ കണ്ടപ്പോൾ ശങ്കറിന് പാവം തോന്നി.... "എന്ന് മുതലാട നീ എല്ലാം ഞങ്ങളിൽ നിന്ന് മറച്ചു വെക്കാൻ തുടങ്ങിയത്...??" ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം ശങ്കർ ചോദിച്ചു... ഇച്ചു ഒന്നും മിണ്ടിയില്ല.... "ചതിയല്ലേ നീ ചെയ്തത്.... അവന് എന്തേലും പറ്റിയിരുന്നെങ്കിലോ..??..." അവനെ പിടിച്ചു പുറകിലേക്ക് തള്ളി കൊണ്ട് ശങ്കർ ദേഷ്യത്തോടെ ചോദിച്ചു.... "നിനക്ക് മാത്രമല്ല... അവനും ഉണ്ട് വീട്ടിൽ ഒരു പെണ്ണ്... അച്ചൂനേയും അപ്പുവിനെയും കുറിച്ച് നീ ആലോചിച്ചില്ലല്ലോ....നിന്റെ കൈ കൊണ്ട് അവൻ ചത്തു പോയിരുന്നേൽ നീ എന്തോ ചെയ്യും.... " ഇച്ചു മൗനമായി നിന്നു... "നിന്റെ മൗനം കാണുമ്പോൾ സഹതാപം തോന്നുന്നു....."

ശങ്കറിന്റെ ശബ്ദം ഇടറി... "സോറി......" ഇച്ചു അവന്റെ കയ്യിൽ പിടിച്ചു. "ഇനിയൊരിക്കലും ഇങ്ങനെ ഉണ്ടാവില്ല...ഏതോ ഒരു നിമിഷത്തിൽ അങ്ങനെയൊക്കെ ചിന്തിച്ചു പോയി... അവന് എന്തേലും പറ്റിയാൽ ഞാനും ചത്തു കളഞ്ഞേനെ.....പക്ഷേ എന്റെ കണ്മുന്നിൽ വെച്ച് എന്റെ നൈഷു കരഞ്ഞപ്പോൾ... അവളെ കരയിച്ചപ്പോൾ... ചങ്ക് തകർന്നു പോയി...വേറൊന്നും ചിന്ദിക്കാനുള്ള കഴിവ് അപ്പോൾ എനിക്കില്ലായിരുന്നു...." ഇച്ചു മുന്നോട്ട് വന്ന് ശങ്കറിനെ കെട്ടിപിടിച്ചു.... "മ്മ്.... സാരമില്ല..." സങ്കടം വന്നെങ്കിലും ഗൗരവത്തോടെ ആയിരുന്നു ശങ്കർ പറഞ്ഞത്.... ഇച്ചു അവന്റെ തോളിൽ മുഖം അമർത്തി... "എങ്ങനെ ഉണ്ടടോ ഇപ്പോ...." പ്രിൻസിയുടെ ചോദ്യം കേട്ട് ബദ്രി ഒന്ന് പുഞ്ചിരിച്ചു... രെജിസ്റ്ററിൽ സൈൻ ചെയ്തു... "ഓക്കേയാണ് സർ...." ടേബിളിൽ ഇരുന്ന ബുക്ക്‌ കയ്യിലെടുത്തവൻ റൂമിന് പുറത്തേക്ക് ഇറങ്ങി... കോളേജിന്റെ വരാന്തയിലൂടെ മുന്നോട്ട് നടന്നു.... അച്ചുവായിരുന്നു മനസ്സ് നിറയെ... അവളെഴുനേറ്റു കാണുമോ... എന്തെങ്കിലും കഴിച്ചുട്ടുണ്ടാമോ..?? അപ്പു മരുന്നു കൊടുത്തു കാണുമോ..?? വയ്യായ്ക വല്ലതും ഉണ്ടാകുമോ.. ക്ലാസിലേക്ക് കയറും മുന്നേ അവൻ അപ്പുവിനെ വിളിച്ചു.... "കണ്ണേട്ടാ... എന്താ...??"

"അച്ചു എണീറ്റോടാ...." അവൻ ആശങ്കയോടെ തിരക്കി... "എഴുനേറ്റു കണ്ണേട്ടാ.... ഞാൻ കഞ്ഞി കോരി കൊടുക്കുവാ...." അപ്പു ചിരിച്ചു കൊണ്ട് ഇടത് കൈ കൊണ്ട് ഫോൺ ചെവിയോട് ചേർത്ത് വെച്ചു.. അച്ചു പുറകിലെ തൂണിൽ ചാരി ഇരിക്കുകയാണ്.... "എന്നിട്ട് അവളെന്ത്യേ... അടുത്തുണ്ടോ...??" ബദ്രി ചിരിയോടെ ചോദിച്ചു... "മ്മ്.... ഞാൻ കൊടുക്കാം...." ബദ്രി അക്ഷമയോടെ കാതോർത്തു.... "കിണ്ണാ....." ആ സ്വരത്തിൽ അവശത കലർന്നിരുന്ന പോലെ... "അച്ചൂട്ടാ.... എന്ത് പറ്റി വയ്യേ....." അവൻ സ്നേഹത്തോടെ ചോദിച്ചു. "വയ്യാ... അച്ചൂന് കിണ്ണനെ കാണണം..." അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു.. "അയ്യോടാ.... കിണ്ണൻ വേഗം വരാവേ... അതുവരെ നല്ലകുട്ടിയായി ഇരിക്കണം..." "വേം വന്നില്ലേൽ അച്ചുവും പാറുക്കുട്ടീം അപ്പൂട്ടനും കിണ്ണനോട് പിണങ്ങും... പാറു കുട്ടിയെ തൊടാൻ അച്ചു സമ്മതിക്കൂല...." അവൻ കുറുമ്പോടെ പറയുന്നത് കേട്ട് അവൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു.... "ന്റെ അച്ചൂട്ടി മരുന്നൊക്കെ കഴിച്ചു മിടുക്കിയായിട്ടിരിക്ക്....ഞാൻ വേഗം വരാട്ടോ... അപ്പൂട്ടനെ ബുദ്ധിമുട്ടിക്കരുത്...." "മ്മ്... ഇല്ല... എന്റെ കിണ്ണൻ വേഗം വേഗം വന്നാൽ മതി..ഞാനും പാറുകുട്ടിയും കഞ്ഞി കുടിച്ചിട്ട് മരുന്ന് കഴിക്കട്ടെട്ടോ... ഉമ്മാാ....."

ഫോണിലൂടെ അവളൊരു ചുംബനം പകുത്തു കൊടുത്തു... അപ്പു അവളെ ചിരിയോടെ നോക്കി ഇരിക്കുകയായിരുന്നു... "അച്ചൂനില്ലേ കിണ്ണാ ഉമ്മാ...." അവൾ സങ്കടത്തോടെ ചോദിച്ചു... "ഉണ്ടല്ലോ..... ഉമ്മാാാ.....പോരെ...." "മ്മ്... മതി.... വേഗം വരണേ കിണ്ണാ... അച്ചു കാത്തിരിക്കും..." "ആഹ് മോളെ... വെച്ചോ...." അവൻ ചിരിച്ചു കൊണ്ട് ഫോൺ കട്ടാക്കി.... ആശ്വാസത്തോടെ ക്ലാസ്സിലേക്ക് കയറി....  മൂന്ന് മാസത്തെ സസ്‌പെൻഷൻ കഴിഞ്ഞ് ഹരി ഇന്ന് ജോലിയിൽ കയറി... അതിന്റെ ആശ്വാസത്തിലാണ് അവൻ... മോഹനെ കണ്ടിട്ട് നാളുകൾ കുറെ ആയി .. അവൻ എന്തോ ഓർത്തപോലെ ഫോൺ എടുത്തയാളെ വിളിച്ചു... മോഹൻ കാൾ അറ്റൻഡ് ചെയ്തു.. "അങ്കിൾ.... Where are u.... എത്ര ദിവസായി പോയിട്ട്...." ഫോണിലൂടെ ഹരി ദേഷ്യപെട്ടു..... "ഒന്നും പറയണ്ട.... ബിസിനസ് ആകെ കുഞ്ഞു മറഞ്ഞു കിടക്കുവാ....തത്കാലം നാട്ടിൽ നിന്ന് ഒന്ന് മാറി നിൽക്കുവാ..." "എന്ത് പറ്റി അങ്കിൾ...??" "ഞാൻ വന്നിട്ട് പറയാം.... പിന്നെ ആ ശേഖരന്റെ ഫോട്ടോ ഞാൻ അയച്ചു തന്നിട്ടുണ്ട്.. ഒന്ന് അനേഷിക്ക്.."

"മ്മ്... ഓക്കേ...." ഹരി ഒന്ന് അമർത്തി മൂളി ഫോൺ കട്ടാക്കി.... "പിന്നെ.... ഇയ്യാൾ പറഞ്ഞതൊക്കെ അനുസരിക്കാൻ ഞാനാരാ ഇയാളുടെ ജോലിക്കാരനോ...." അവൻ പുച്ഛത്തോടെ മനസിൽ ഓർത്തു.... രണ്ട് ദിവസമായി നയന കാണണം എന്ന് പറയുന്നു.... കല്യാണത്തിന് ഇനി ഒരാഴ്ചകൂടെ ഒള്ളൂ.... അവൻ ഫോൺ എടുത്തു നയനയെ കാണാൻ ഇറങ്ങി....  "ഇച്ചൂക്കാ....." "എന്താ... എന്ത് പറ്റി....." ഇച്ചു ഞെട്ടി എഴുനേറ്റു.... "തീരെ വയ്യ... വയറിന്റെ ഉള്ളൊക്കെ വേദനിക്കുന്നു...." വീർത്ത വയറിൽ തലോടി കൊണ്ട് അവൾ അവന് നേരെ തിരിഞ്ഞു കിടന്നു... "ഹോസ്പിറ്റലിൽ പോണോ നൈഷു....." അവൻ ആധിയോടെ ചോദിച്ചു... "വേണ്ട.... കുറച്ചു നേരം എഴുനേറ്റു നടക്കാൻ തോന്നുന്നു...." അവളുടെ കണ്ണുകൾ നനഞ്ഞു.... ഇച്ചു അവളെ എഴുനേൽപ്പിച്ചു...,, ഏഴാം മാസത്തിലേക്ക് കടന്നിരിക്കുന്നു....ഡോക്ടർ ചെറിയ കംപ്ലിക്കേഷൻസ് ഉണ്ട് ഡോക്ടർ പറഞ്ഞതു മുതൽ ഇച്ചുവിന് ആധിയാണ്... "നല്ല വേദനയുണ്ടോ നൈഷു...??" അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു...

"മ്മ്... ചെറുതായിട്ട്..." അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.. "ഇച്ചൂക്കാ....." "എന്താടി..." അവളുടെ കൈ പിടിച്ചു ഹാളിൽ നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു.. "കണ്ണേട്ടൻ ഇതുവരെ മിണ്ടിയില്ല അല്ലെ...എത്രനാളായി...." അവൾ ചോദിച്ചു.. മറുപടിയില്ലാതെ അവളെ ചേർത്ത് പിടിച്ചവൻ മുന്നോട്ട് നടന്നു... "കണ്ണേട്ടന് സങ്കടം ഉണ്ടാവും.. നിങ്ങടെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഉണ്ടായതിൽ...അതിനുള്ള ശിക്ഷയായിട്ട് ഞാൻ മരിക്കുവോ ഇച്ചൂക്ക... എന്നെ രക്ഷിക്കാനല്ലേ ഇച്ചൂക്കനെ അങ്ങനെ ചെയ്തത്....." അവളുടെ കണ്ണുകൾ നിറഞ്ഞു.. ഇച്ചു അവളെ ഒന്ന് ദേഷ്യത്തോടെ നോക്കി... "നിന്റെ അണപ്പല്ല് ഞാൻ അടിച്ചു കൊഴിക്കണ്ടേൽ വാ അടച്ചിരുന്നോ ഉണ്ടച്ചി...." ഇച്ചു അവൾക്ക് നേരെ അലറി... അവൾ കരച്ചിലിനിടയിലും ചിരിച്ചു പോയി... അവനെ ചുറ്റി പിടിച്ചു... "ഞാൻ പോയാൽ പിന്നെ ഇച്ചൂക്കക്ക് കണ്ണേട്ടനും ഉണ്ണിയേട്ടനും നമ്മുടെ വാവയും ഒക്കെ അല്ലെ ഉള്ളൂ... ഞാൻ ഇല്ലാന്ന് അറിഞ്ഞാൽ ഇച്ചൂക്കന്റെ ഉപ്പച്ചി ചിലപ്പോൾ തിരികെ വിളിക്കുമായിരിക്കും അല്ലെ.... "എന്റെ നൈഷു പ്ലീസ്... നീ ആ വാ ഒന്ന് അടച്ചു വെക്ക്... നിനക്ക് ഒന്നും പറ്റില്ല....ഞാനില്ലേ കൂടെ മ്മ്...." അവളെ അണച്ചു പിടിച്ചവൻ നിന്നു....

ഒരു കൈ കൊണ്ട് അവളുടെ വയറിനെ തലോടി...  "എന്നാ കിണ്ണാ പാറുക്കുട്ടി വരാ...." ബദ്രിയുടെ മടിയിൽ തല വെച്ച് കിടന്നു കൊണ്ട് അച്ചു ചോദിച്ചു... "പാറുക്കുട്ടീനെ കാണാൻ കൊതിയായോ അച്ചൂന്....??" അവൻ അവളുടെ നെറുകയിൽ തലോടി... "മ്മ്...." അവൾ മൂളി കൊണ്ട് അവന്റെ വയറിൽ മുഖം പൂഴ്ത്തി... ബദ്രി ചിരിയോടെ കയ്യിലുള്ള ബുക്കിലേക്ക് നോട്ടമിട്ടു.... "കിണ്ണാ......" "മ്മ്...." "പാറുക്കുട്ടി എന്തിനാ വരണേ....??" അവളുടെ ചോദ്യം കേട്ട് അവൻ ബുക്കിൽ നിന്ന് മുഖം മാറ്റി അവളെ നോക്കി... "പാറുക്കുട്ടി അവളുടെ അച്ഛനേം അമ്മയെയും കാണാൻ...." അവൻ അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു... "ആരാ പാറുക്കുട്ടീടെ അച്ഛനും അമ്മയും..." അവൾ എഴുനേറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു.. "അച്ചൂന്റെ വയറിനുള്ളിലല്ലേ വാവ... അപ്പൊ അച്ചു പാറുക്കുട്ടീടെ അമ്മ... ഞാൻ അച്ഛൻ...." അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.. "ഞാനാണോ അമ്മ.... ഞാനാണോ കിണ്ണാ പാറുക്കുട്ടീടെ അമ്മ...." അവളുടെ കൈകൾ വയറിൽ തലോടി.... "അമ്മ.... ഞാൻ പാറുക്കുട്ടീടെ അമ്മാ...." അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... "അമ്മേടെ പാറുകുട്ട്യേ....." അവൾ വയറിൽ തഴുകി കൊഞ്ചലോടെ വിളിച്ചു....

"കിണ്ണാ... വിളിക്ക്..." അവൾ അവന്റെ മുഖം അവളുടെ വയറിലേക്ക് താഴ്ത്തി.... ബദ്രി മുഖം കുനിച്ചു അവിടെ ചുംബിച്ചു... "അച്ചേടെ പാറുക്കുട്ട്യേ..... ഉമ്മാാ...." വീണ്ടും ആ വയറിലവൻ അമർത്തി ചുംബിച്ചു ... "അച്ചുമ്മ......" ആ വിളി കേട്ട് നോക്കിയപ്പോൾ കണ്ടു തൊടിയിൽ നിന്ന് ഓടി വരുന്ന അപ്പുവിനെ... അച്ചു കണ്ണുകൾ വിടർത്തി എഴുനേറ്റു... "കിട്ടിയോ അപ്പൂട്ടാ..." അപ്പു തലയാട്ടി കൊണ്ട് അവൾക്ക് അടുത്ത് ഇരുന്നു... കയ്യിലെ വാഴയില തുറന്നു കാട്ടി കൊടുത്തു....കടും റോസ് നിറത്തിലുള്ള തുടുത്ത വലിയചാമ്പക്കകൾ.... അച്ചു കൊതിയോടെ അത് വാങ്ങി മടിയിൽ വെച്ചു കഴിക്കാൻ തുടങ്ങി... അപ്പു അപ്പുവിനെ നോക്കി.... അവൻ കഴുത്തിലും ദേഹത്തും തട്ടി കളയുന്നത് കണ്ടു... "എന്താടാ...??" ബദ്രി അവനോട് ചോദിച്ചു.. "ആ ചാമ്പമരത്തിൽ പുളിയുറുമ്പിന്റെ വലിയൊരു കൂടുണ്ടായിരുന്നു... കൈ അതിൽ തട്ടി കൂട് നിലത്ത് വീണു... ഉറുമ്പുകൾ എന്റെ മേലും...." "എന്നാ ആ ഷർട്ട് അഴിച്ചു മാറ്റി നോക്ക്...ചെന്നു കുളിക്ക് അപ്പൊ സമാധാനം ഉണ്ടാവും...."

ബദ്രി അവന്റെ തലമുടിയിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു... അവനൊന്നു തലയാട്ടി കൊണ്ട് റൂമിലേക്ക് പോയി.. ബദ്രി അച്ചു കഴിക്കുന്നത് നോക്കി അങ്ങനെ ഇരുന്നു... പെട്ടെന്ന് അവന്റെ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ ശങ്കറാണ്.... "ഗൗരി... പറയടാ.." "ഡാ... ഇച്ചുവിന്റെ വീട്ടിലേക്ക് ഒന്ന് പോകണ്ടേ.. മതിയെടാ അവനെ സങ്കടപെടുത്തിയത്... പാവല്ലേ അവൻ.." ശങ്കർ ശബ്ദം താഴ്ത്തി ചോദിച്ചു... ബദ്രിയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... "വൈകീട്ട് പോകാം..." അത്രയും പറഞ്ഞവൻ കാൾ കട്ടാക്കി.... മനഃപൂർവം ഒഴിവാക്കിയതാണ്...ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ എന്തിനെന്ന് അറിയില്ല... വെറുതെ.... മനസ്സിനേറ്റ മുറിവ് ഉണങ്ങാൻ സമയം വേണമെന്ന് തോന്നി.. ബദ്രി ഒന്ന് നിശ്വസിച്ചു... "നൈ........" ബാക്കി വിളിച്ചു പൂർത്തിയക്കാതെ ഇച്ചു തിളങ്ങുന്ന കണ്ണുകളോടെ ഹാളിലേക്ക് കയറി.... ഹാളിൽ ഇരുന്നു ചായകുടിക്കുവാണ്‌ ബദ്രിയും ശങ്കറും... പുറത്ത് പോയി വന്നതാണ് ഇച്ചു... തിരിച്ചു വന്നപ്പോൾ പ്രതീക്ഷിക്കാതെ അവരെ കണ്ടപ്പോൾ അവനൊന്നു അമ്പരന്നു...

പ്രത്യേകിച്ച് ബദ്രിയെ... ശങ്കർ ഇടക്ക് ഇടക്ക് വിളിക്കും കാര്യങ്ങൾ അന്വേഷിക്കും... "നിങ്ങൾ എപ്പോ വന്നു...." അവൻ ബദ്രിയോട് ആയിരുന്നു ചോദിച്ചത്... "കുറച്ചു നേരമായടാ...." ശങ്കർ ആയിരുന്നു മറുപടി കൊടുത്തത്.. ഇച്ചു ബദ്രിയെ നോക്കി.. "കണ്ണേട്ടാ... ഇതെവിടുന്ന ചാമ്പക്ക..." നൈഷു അവർക്ക് അടുത്തേക്ക് ചെന്നു... "വീട്ടിൽ ഉണ്ട്... അപ്പു നിനക്ക് വേണ്ടി കൊടുത്തയച്ചതാ...." ബദ്രി ചിരിയോടെ പറഞ്ഞു.. ഇച്ചു ബദ്രിക്ക് അടുത്ത് ചെന്നിരുന്നു... "ക്ഷെമിക്കട....." അവന്റെ ശബ്ദം ഇടറി...ബദ്രി മുഖം ചെരിച്ചവനെ നോക്കി... ദേഷ്യത്തോടെ.... "പോടാ...." ബദ്രി അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു... ഇച്ചു വീണ്ടും മുഖം താഴ്ത്തി... ബദ്രി ചിരിച്ചു കൊണ്ട് അവന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.... "അടിച്ചപ്പോൾ വേദനിച്ചോടാ...." "അടിച്ചിട്ട് മാസം മൂന്ന് കഴിഞ്ഞു എന്നിട്ട് ഇപ്പോഴാണോടാ ചോദിക്കുന്നത്...." ഇച്ചു കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു... ബദ്രി അവനെ മുറുകെ കെട്ടിപിടിച്ചു.... "വേദനിക്കാൻ വേണ്ടി തന്നെ ചെയ്തതാ.... രണ്ടെണ്ണം കൂടെ തരണം എന്നുണ്ട്...."

"സോറി... ഞാൻ അന്ന്....." "വേണ്ട.... ഇനി ഓർക്കേണ്ട.... ഞാനും മറന്നു... നമുക്ക് ഓർക്കാൻ ഇപ്പോ നല്ല ഒരുപാട് കാര്യങ്ങൾ ഉണ്ട്...." ബദ്രി അതും പറഞ്ഞു... വീർത്തവയറോടെ നിൽക്കുന്ന നൈഷുവിനെ നോക്കി... ഇച്ചു അവനെ മുറുക്കി പിടിച്ചു.... അപ്പോഴും വിട്ട് മാറാത്ത ഒരു കുറ്റബോധമുണ്ടായിരുന്നു അവന്റെ ഉള്ളിൽ....  "ശെരിക്കും എന്തിനാണ് അങ്കിൾ ആ പൊട്ടി പെണ്ണിനെ അങ്കിളിന്... സ്വത്തുക്കൾ ഒക്കെ സൈൻ ചെയ്തു മേടിച്ചാൽ പോരെ... പിന്നെ എന്താണ്..??" ഹരിയുടെ ചോദ്യം കേട്ട് മോഹൻ ചിരിച്ചു.. "അവൾക്ക് 25 വയസ്സ് തികയണം സ്വത്തുക്കൾ എന്റേതാക്കാൻ...." മോഹൻ ബെഡിലേക്ക് മലർന്നു കിടന്നു... "മഹി എന്റെ ബിസിനസ്‌ പാർട്ണർ ആയിരുന്നു... എന്റെ ഉറ്റ സുഹൃത്ത് എന്ന് അവൻ പറയുന്നു.... എന്ത് ചെയ്യാനാ സുഹൃത് എന്നും പറഞ്ഞിരുന്നാൽ നമ്മുടെ കാര്യം നടക്കുമോ... പണം വേണമല്ലോ... കൊല്ലേണ്ടി വന്നു... അവനെ... പിന്നെ അവന്റെ ഭാര്യയെ അതിനിടക്ക് ആ കൊച്ചിനെ മറന്നു... അതാണ് ഇപ്പൊ എനിക്ക് പാരയായത്...."

അയാളുടെ കണ്ണുകൾ കുറുകി... "അതിന് ബുദ്ധിയില്ലല്ലോ....സ്വത്തുക്കൾ അങ്കിളിന്റെ പേരിലാക്കാൻ എളുപ്പം അല്ലെ...." ഹരി ചോദ്യത്തോടെ അയാൾക്ക് അരുകിലേക്ക് ചെന്നിരുന്നു... "മ്മ്...ഞാൻ അവളെ കാണുമ്പോൾ ഭ്രാന്തിയൊന്നുമല്ലായിരുന്നു..." "ഹേ..!!! പിന്നെ..." ഹരി അയാൾക്ക് അരികിലേക്ക് നീങ്ങിയിരുന്നു... "എടാ... അവളുടെ കൂടെ എപ്പഴും ഒരു ചെറുക്കൻ ഉണ്ടാവുമായിരുന്നു.... ഈ വാല് പോലെ... ആ ശേഖരന്റെ പെങ്ങടെ മോനാണ്‌...എന്തോ.. കണ്ണൻ എന്നോ മറ്റോ ആണ് പേര്..." അതും പറഞ്ഞു മോഹൻ എഴുനേറ്റു ഇരുന്നു... "ഈ പെണ്ണിനെ കൊല്ലാൻ തന്നെ വേണ്ടി ചെന്നതാണ് അന്ന് രാത്രി.. ഇവളും അവനും പുറത്ത് പോയി വരുവായിരുന്നു.... എന്ത് ചെയ്യാനാ അവൾക്ക് പകരം ആ പയ്യന് തീരാനയായിരുന്നു വിധി....." മോഹൻ പറഞ്ഞു നിർത്തി.....................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story