ഈ മഴയിൽ....❤️ പാർട്ട്‌ 55

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"കണ്ണാ... വേഗം വാ നമുക്ക് വീട്ടിൽ പോകാം... നേരം ഒരുപാടായി... അച്ഛ വഴക്ക് പറയും......" തിയേറ്ററിൽ നിന്നിറങ്ങിയതെ അവൾ കണ്ണന്റെ കയ്യിൽ പിടിച്ചു വലിച്ചു പാർക്കിംങ്ങിലേക്ക് നടന്നു... "അമ്മാവനൊന്നും പറയത്തില്ല.... നീ വാടി നമുക്ക് ആ ബ്രിഡ്ജ് കാണാൻ പോകാം.... രാത്രിയിൽ നീ കണ്ടിട്ടില്ലല്ലോ...." ബൈക്കിനടുത്ത് എത്തിയതും അവളെ മുന്നിലേക്ക് നിർത്തി അവൻ ചോദിച്ചു... അവൾ ചുണ്ട് കൂർപ്പിച്ചു... "അച്ഛാ കാത്തിരിക്കുമെടാ... നമ്മളെ കണ്ടില്ലേൽ ടെൻഷൻ ആവും...." അവൾ ദയനീയമായി പറഞ്ഞു... "ഇല്ലടി....നീ വാ... പ്ലീസ്... നിന്റെ കൂടെ അവിടെ പോകാൻ ഒരുപാട് കൊതിച്ചതാണ് എന്റെ മുത്തല്ലേ....." അവൻ കൊഞ്ചി കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു... എന്ത് കൊണ്ടോ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "മ്മ്... ഓക്കേ... പക്ഷേ വേഗം തിരിച്ചു വരണം.... ഇല്ലേൽ രാത്രിയുള്ള ഈ കറക്കം അച്ഛാ അവസാനിപ്പിക്കും...". കള്ള ദേഷ്യത്തോടെ അവൾ അവനെ നോക്കിയതും.... അവന്റെ മുഖം വിടർന്നു.....

"ഇല്ല ഇല്ല... വേഗം വരാം...." അതും പറഞ്ഞവൻ ബൈക്കിൽ കയറി... ചിരിയോടെ അവളും പുറകിൽ കയറി ഇരുന്നു... "അച്ചൂട്ടാ പിടിച്ചിരുന്നോ..." മുഖം ചെരിച്ചവൻ പറഞ്ഞു... അവൾ അവനെ ചുറ്റി പിടിച്ച് അവന്റെ പുറത്ത് തലവെച്ചു കിടന്നു.... ഒരിരമ്പലോടെ അവന്റെ ബൈക്ക് അവിടെ നിന്ന് മുന്നോട്ട് പാഞ്ഞു.... ഇരു സൈഡിലും നിഗൂഢമായ ഇരുട്ട്..... നീണ്ടു കിടക്കുന്ന വിജനമാം വഴിത്താര..... നേരം ഒരുപാട് വൈകിയത് കൊണ്ടാവാം വാഹനങ്ങൾ നന്നേ കുറവായിരുന്നു.... രാത്രിയിലെ തണുത്ത കാറ്റിനെ ഉള്ളിലേക്ക് ആവാഹിച്ചു കൊണ്ടവൾ അവനോട് ചേർന്നിരുന്നു... പെട്ടെന്ന് ബൈക്കിന് മുന്നിലേക്ക് ഒരു കാർ വന്ന് നിന്നു.... പെട്ടെന്ന് ആയത് കൊണ്ട് കണ്ണന്റെ ബാലൻസ് പോയി ബൈക്ക് സൈഡിലേക്ക് മറിഞ്ഞു.... അവളുടെ മുഖത്തേക്ക് ചോര തെറിച്ചു.... ഉയർന്ന ശ്വാസത്തോടെ അച്ചു ബെഡിൽ നിന്ന് ഉയർന്നു പൊങ്ങി...കണ്ണുകൾ തുറിച്ചു വന്നു... കൈകൾ ബെഡ് ഷീറ്റിൽ അമർന്നു.. കാലുകൾ പിടച്ചു.... അവൾ ആഞ്ഞു ആശ്വാസം വലിച്ചു..... കണ്ണുകൾ ചുവന്നു കലങ്ങി.....

വലം കൈ ഉയർത്തി അടുത്തു കിടക്കുന്ന ബദ്രിയുടെ ഷർട്ടിൽ മുറുകെ പിടിച്ചു.... കഴുത്തിലെ മാലയിൽ പിടിച്ചു വലിച്ചു.... മരണം പോലും മുന്നിൽ കണ്ടിരുന്നു അവൾ.... അവളുടെ ശ്വാസഗതി ഉയർന്നു വല്ലാതെ വിയർത്തു..... ശരീരം തളർന്നു പോകുന്നു.... ഷർട്ടിൽ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയപ്പോഴാണ് ബദ്രി ഉറക്കചുവയോടെ കണ്ണുകൾ തുറന്നത്... അടുത്ത് കിടന്ന് പിടക്കുന്ന അച്ചുവിനെ കണ്ടതും അവൻ ചാടി എണീറ്റു.... "മോളെ....." അവൻ അവളുടെ കയ്യിൽ പിടിച്ചു... പൊടുന്നനെ അവളുടെ കൈ അവന്റെ കൈ തണ്ടയിൽ മുറുകി.... നഖം കയ്യിൽ ആഴ്ന്നിറങ്ങി.... ബദ്രി അവളെ അണച്ചു പിടിച്ചു.... ടേബിളിൽ ഇരുന്ന ഇൻഹീലർ എടുത്ത് ഷേക്ക്‌ ചെയ്ത് അവളുടെ വായിലേക്ക് വെച്ച് കൊടുത്തു സ്പ്രേ ചെയ്തു... അച്ചു ആഞ്ഞു ശ്വാസം എടുത്തു.... അവളുടെ കാൽവിരലുകൾ ബെഡിൽ അമർന്നു.... ബദ്രി പതിയെ അവളുടെ പുറത്ത് തലോടി കൊണ്ടിരുന്നു.... അച്ചു നന്നായി കിതക്കുന്നുണ്ടായിരുന്നു.... ബദ്രി അവളെ ചേർത്ത് പിടിച്ചിരുന്നു....

"കി.... കിണ്ണാ....." അവന്റെ ഷർട്ടിൽ മുഖം അമർത്തി അവൾ വിളിച്ചു.. വല്ലാതെ കിതക്കുന്നുണ്ടായിരുന്നു അവൾ.... "എന്താടാ..." ബദ്രി അവളുടെ പുറത്ത് പതിയെ തലോടി കൊണ്ടിരുന്നു,. "ചോ... ര.... ചോര......" പറയാൻ അവൾ വല്ലാതെ പാടുപെടുന്നുണ്ടായിരുന്നു.. ബദ്രി മുഖം താഴ്ത്തി അവളെ .. "ചോരയോ... എന്താ അച്ചൂട്ടാ പറയണേ...??" "അച്ചൂന്റെ മുഖത്തൊക്കെ ചോര...." അവളുടെ കണ്ണുകൾ നിറഞ്ഞു ... അവ കവിളിലൂടെ ഒലിച്ചിറങ്ങി.... നെറ്റിയിൽ നിന്നും വിയർപ്പ് ചാലിട്ടൊഴുകി.... ബദ്രി അവളുടെ പുരികകോടികൾക്ക് ഇടയിൽ മൃദുവായ് ചുംബിച്ചു..... "ചോരയൊന്നുമില്ല അച്ചൂട്ടാ.... മോൾക്ക് തോന്നിയതാവും..." അവൻ അവളുടെ മുഖം നെഞ്ചിലേക്ക് അമർത്തി വെച്ചു... അച്ചു വിറക്കുന്ന കൈ ഉയർത്തി അവളുടെ മുഖത്ത് പരതി നോക്കി... "ഇല്ലേ... ചോരയില്ലേ....." അവൾ നെഞ്ചിടിപ്പോടെ ചോദിച്ചു... "ഇല്ല.... അച്ചൂട്ടി ഉറങ്ങിക്കോ..??" അവൻ അവളെ കട്ടിലിലേക്ക് ചായ്ച്ചു കിടത്തി.... "ഉറങ്ങിക്കോ....??" പിന്നെയും അവനെ നോക്കി കിടക്കുന്ന അച്ചുവിനെ കണ്ട് അവൻ പുഞ്ചിരിയോടെ പറഞ്ഞു....

അവൾ അപ്പോഴും ചെറുതായി കിതക്കുന്നുണ്ടായിരുന്നു.... "എന്ത് പറ്റി... പേടി സ്വപ്നം വല്ലതും കണ്ടോ.." അവൻ അവൾക്ക് അരുകിലേക്ക് ചേർന്നു കിടന്നു കൊണ്ട് ചോദിച്ചു... "ചോര.... ചോര കണ്ടു...." അവൾ വിതുമ്പി കൊണ്ട് പറഞ്ഞു... അവന്റെ കഴുത്തിലും മുഖത്തും എല്ലാം തലോടി... ബദ്രി അവളുടെ കൈ പിടിച്ചു ചുണ്ടോട് ചേർത്തു... "പേടിക്കണ്ട... കിണ്ണനില്ലേ... ദേ... അച്ചൂട്ടി പേടിച്ചാൽ നമ്മുടെ പാറുകുട്ടിക്കും സങ്കടാവും.." മെല്ലെ അവൻ അവളുടെ വയറിൽ തഴുകി.... "കിണ്ണൻ അച്ചൂന്റെ കൂടെ ഉണ്ടാവില്ലേ...." അവനെ ചുറ്റി പിടിച്ചു കിടന്നു കൊണ്ട് അവൾ ചോദിച്ചു... "ന്റെ അച്ചൂന്റെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെയ ഞാനുണ്ടാവാ... മ്മ്... ഞാനുണ്ട്... ഇപ്പൊ ഉറങ്ങിക്കോ..." അവൻ അവളെ പൊതിഞ്ഞു പിടിച്ചു... അവന്റെ ഹൃദയമിടിപ്പ് കേട്ടവൾ ഉറക്കത്തിലേക്ക് വീണു.... അവൾ ഉറങ്ങുന്നതും നോക്കി അവൻ ഉറങ്ങാതെ കിടന്നു.... 

"എന്നാടി നിന്റെ ക്ലാസ്സ്‌ കഴിയാ... പുല്ല് ഞാനിങ്ങനെ പുര നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി....." ദേഷ്യത്തോടെയുള്ള ശങ്കറിന്റെ ചോദ്യം കേട്ട് അമ്മാളു വാ പൊത്തി ചിരിച്ചു.. "എന്താടി കിണിക്കുന്നെ... വല്ലാണ്ട് ചിരിക്കല്ലേ... ഒന്നങ്ങ് തരും ഞാൻ.... നിന്റെ പഠിത്തം ഇന്ന് തീരും നാളെ തീരും എന്നും വിചാരിച്ച് മനുഷ്യൻ ഇവിടെ കാത്തിരിക്കുവാ...." മുണ്ട് മടക്കി ഉടുത്തവൻ ഇടഞ്ഞവളെ നോക്കി... അവൾ അപ്പോഴും ചിരിക്കുകയായിരുന്നു... "മാളൂ......." അവൻ ശബ്ദം ഉയർത്തി ഒരു താളത്തിൽ വിളിച്ചു... "ഉണ്ണിയേട്ടന് ഇപ്പൊ എന്താ വേണ്ടേ... കോളേജിൽ പോണ എന്റെ വഴിമുടക്കി ഈ വന്നു നിൽക്കുന്നതിന്റെ ഉദ്ദേശം എന്താ...." ചിരിയോടെ പുരികം ഉയർത്തി കാണിച്ചവൻ അവളെ നോക്കി... "എന്നെ എപ്പോ കെട്ടും..... അതെനിക്ക് അറിയണം.. എനിക്ക് വയ്യ ഇനിയും കാത്തിരിക്കാൻ ..." അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി... "ഇപ്പൊ കെട്ടാം...." അവളുടെ കണ്ണുകൾ കുസൃതി നിറഞ്ഞു... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞെങ്കിലും വിധഗ്ദ്ധമായി അതിനെ മറച്ചു കൊണ്ട് അവൻ കൈ കെട്ടി നിന്നു..... "എന്താ ഇങ്ങനെ നോക്കുന്നെ... ദാ ഞാൻ റെഡി..." അവൾ കൈ നിവർത്തി കാട്ടി കൊണ്ട് പറഞ്ഞു...

ചുറ്റും ഒന്ന് നോക്കിയ ശേഷം അവൻ അവളെ അടുത്തേക്ക് വലിച്ചു ചേർത്തു... ആ പ്രവർത്തിയിൽ അവളൊന്നു ഞെട്ടി... "കെട്ടട്ടെ..... മ്മ്...." അവളുടെ കണ്ണുകളിലേക്ക് നോക്കി ആർദ്രമായി അവൻ പറഞ്ഞു... "മ്മ്... കെട്ടിക്കോ...." അവളും അവനിൽ മുഴുകി നിന്നു.... അവൻ അവളുടെ നെറുകയിൽ ചുംബിച്ചു.... അവളിൽ നിന്ന് അകന്നു നിന്നു.... "തത്കാലം ഇന്ന് വേണ്ട... പക്ഷേ വീട്ടിൽ ചെന്ന് ഇതിനൊരു തീരുമാനം ആക്കണം നീ...." "അതിന് ഋതുവിന്റെ കല്യാണം...??" അവൾ ചുണ്ട് ചുളുക്കി അവനെ നോക്കി... "ഓഹ് അവൾക്കിതുവരെ കെട്ടി പോകാനായില്ലേ.... രണ്ട് വിവാഹവും കൂടെ ഒന്നിച്ചു നടത്താം എന്ന് നീ പറ.... കൂടെ ഉള്ള രണ്ടെണ്ണത്തിനും പിള്ളേരാവാറായി....." "അയ്യോടാ..... എന്താ ഒരു നിഷ്കളങ്കതാ..." അവൾ ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ കുത്തി.... ബസ്സിന്റെ ഹോൺ കേട്ടു... "അയ്യോ ബസ്സ് ഇപ്പൊ എത്തും... ഞാൻ പോയി...." അതും പറഞ്ഞവൾ ആ ഇടവഴിയിലൂടെ ബസ്റ്റോപ്പിലേക്ക് ഓടി....

ഒരിക്കൽ കൂടെ വിവാഹവേഷത്തിൽ...!!!! ഹരി മുന്നിലെ കണ്ണാടിയിലേക്ക് നോക്കി... മുടിയൊന്ന് കൂടെ ശെരിയാക്കി.. "ഹ്മ്മ്..... ശ്രദ്ധ പോയാലെന്താ.. അതിനേക്കാൾ എത്രയോ മികച്ചതാണ് നയന..." അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.... ടേബിളിൽ ഇരുന്ന വാച്ച് കെട്ടിയവൻ റൂമിന് പുറത്തേക്ക് ഇറങ്ങി... ക്ഷണിക്കപെട്ടു വന്നവരുടെ ഇടയിലൂടെ അവൻ മുന്നോട്ട് നടന്നു... ദത്തന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.... പത്മയുടെയും കാലിലും തൊട്ടു.. ഇഷ്ടമില്ലാതെ. കാറിൽ ഓഡിറ്റോറിയത്തിലേക്ക് പോയി.. മണ്ഡപത്തിൽ കയറി ഇരുന്നു.... ചുറ്റും ഒന്ന് കണ്ണോടിച്ചു...രാജാകീയമായി എല്ലാം ഒരുക്കിയിരിക്കുന്നു.... അടുത്ത് നയന അടുത്ത് വന്നിരുന്നത് അറിഞ്ഞ് അവൻ മുഖം ഉയർത്തി നോക്കി... ചുവന്ന പട്ടുസാരിയിൽ സുന്ദരിയായിരുന്നു അവൾ...ഹെവി വർക്കുള്ള ഒറ്റ നക്ലേസ് മാത്രമേ അവളിട്ടിരുന്നുള്ളൂ..... കയ്യിൽ നിറയെ വളകളും..... നയനെ അവനെ നോക്കി മനോഹരമായി ചിരിച്ചു.... അവനും ചിരിച്ചു... മുഹൂർത്തമായപ്പോൾ...

ഉയർന്നു കേട്ട മന്ത്രങ്ങളുടെയും കൊട്ടും കുരവയുടെയും അകമ്പടിയോടെ ഹരി നയനയുടെ കഴുത്തിൽ താലിചാർത്തി....  "ഒരേ ഒരു ഏട്ടന്റെ വിവാഹമായിട്ട്.. അനിയൻ ഇവിടെ അട്ടവും നോക്കി കിടക്കുവാണ്‌..." താടിക്കും കൈ കൊടുത്തു ശങ്കർ ബദ്രിയെ നോക്കി പറഞ്ഞു... ബദ്രി സിഗരറ്റ് ആഞ്ഞു വലിച്ചു വലിച്ചൂതി വിട്ടു.... "എന്നാലും നിന്റെ അച്ഛൻ എന്തൊരു സാധനാടാ.... നിന്നെ വിളിക്കാതെ..." "എന്തെങ്കിലും ആവട്ടെ... ഞാൻ അതൊന്നും ചിന്ദിക്കാറില്ല.... "ബദ്രി അലസമായി പറഞ്ഞു... "കിണ്ണാ.... പുളിങ്ങ വേണോ...??" അച്ചു വന്ന് അവന്റെ അടുത്ത് ഇരുന്നു... "വേണ്ടേ... നീ തന്നെ കഴിച്ചോ.. കുറച്ചു കഴിഞ്ഞിട്ട് നിനക്ക് തരാതെ തിന്നെന്ന് പറഞ്ഞു കറയാനല്ലേ..." ബദ്രി എഴുനേറ്റ് ഇരുന്ന് അവളെ നോക്കി കൈ കൂപ്പി... അച്ചു വാ പൊത്തി ചിരിച്ചു... പച്ച പുളിയെടുത്ത് ഉപ്പിൽ മുക്കി അവന്റെ വായിൽ വെച്ച് കൊടുത്തു.... ബദ്രി പുളി കൊണ്ട് തലയൊന്ന് കുടഞ്ഞു.. "ഇതെന്തിനാ അച്ചു... ഈ പൂവ്...." അവളുടെ ഇടത് കയ്യിൽ കണ്ട് ചെമ്പരത്തി പൂവ് കണ്ട് ശങ്കർ കൗതുകത്തോടെ ചോദിച്ചു... "ഇതെനിക്ക് ആ ചെടി തന്നതാ...." മുറ്റത്തെ ചെമ്പരത്തി ചെടിയെ ചൂണ്ടിയവൾ പറഞ്ഞു... ശങ്കർ അത് കേട്ട് ചിരിച്ചു....

"നിനക്ക് ഓർമയുണ്ടോടാ... ഇടക്ക് നിനക്ക് ഓരോ സന്ദേശം അയച്ചു തന്നിരുന്ന ഒരു പെണ്ണ്....." ശങ്കർ ചിരിയോടെ തന്നെ ചോദിച്ചു... ബദ്രി ഒന്ന് തലയിളക്കി... "എങ്ങനെ മറക്കാനാ അല്ലെ അവളെ കണ്ട് പിടിക്കാനെന്നും പറഞ്ഞു നീ എത്ര ഓടിയിട്ടുണ്ട്..." അത് കേട്ട് ബദ്രി മെല്ലെയൊന്ന് പുഞ്ചിരിച്ചു... തലക്ക് അടിയിൽ കൈ വെച്ചവൻ വീണ്ടും ആ തിണ്ണയിൽ മലർന്നു കിടന്നു... "അന്നത്തെ ഓരോ പ്രാന്ത്...." അവന്റെ ചുണ്ടുകൾ ചിരിച്ചു...  ഓടി മറയുന്ന ദിവസങ്ങളേ എണ്ണി എണ്ണി കാത്തിരുന്ന് അവസാനം ആ ദിവസം എത്തി.... ഇച്ചു ടെൻഷൻ അടിച്ച് ഹോസ്പിറ്റൽ വരാന്തയിലൂടെ നടക്കുകയാണ്.... നെഞ്ച് വല്ലാതെ പിടിക്കുന്നുണ്ടായിരുന്നു... നൈഷുവിന്റെ ഉറക്കെ ഉള്ള കരച്ചിൽ മാത്രം ചെവിയിൽ മുഴങ്ങി കേൾക്കാം.. അവന്റെ കാല് നിലത്തുറക്കുന്നുണ്ടായിരുന്നില്ല..... അവന്റെയും നൈഷുവിന്റെയും ഉമ്മമാരോട് മാത്രം കാര്യം വിളിച്ചു പറഞ്ഞു... അവർ രണ്ട് പേരും പ്രാർത്ഥനയിലാണ്... ബദ്രിയും ശങ്കറും അപ്പുവും അവിടെ ഉണ്ട്.. അച്ചു ദേവകിയമ്മയുടെ കൂടെ വീട്ടിലാണ്... ഇച്ചുവിന്റെ ടെൻഷനേക്കാൾ ഏറെ ടെൻഷൻ ബദ്രിക്ക് ആയിരുന്നു.... അവന്റെ മുഖം ചുളിയുന്നത് കണ്ട് ശങ്കർ അവനെ തട്ടി വിളിച്ചു...

"എന്താടാ നിനക്കാണോ പ്രസവവേദന...??' "അല്ലടാ... അച്ചു... അവളും...." അവൻ ടെൻഷനോടെ ശങ്കറിനെ നോക്കി... "ഇതൊക്കെ വയറ്റിൽ ഒരു കൊച്ചിനെ കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു...." ശങ്കർ സ്വകാര്യമായി പറഞ്ഞതും ബദ്രി അവനെ ഒന്ന് രൂക്ഷമായി നോക്കി.... ഇച്ചുവിന്റെ അടുത്ത് ചെന്ന്.. അവന്റെ തോളിൽ തട്ടി .. "ഒന്നും ഉണ്ടാവില്ലേടാ...." അവന്റെ ആശ്വാസ വാക്ക് കേട്ടപ്പോൾ ഇച്ചുവിന്റെ കണ്ണ് നിറഞ്ഞു.... "നൈഷാന....." ലേബർ റൂമിന്റെ വാതിലിന്റെ മുന്നിൽ വന്ന് നേഴ്സ് വിളിച്ചു... ഇച്ചു അങ്ങോട്ട്‌ ഓടി... പിന്നാലും ബദ്രിയും ചെന്നു... "സിസ്റ്റർ... നൈഷു...." "ബ്ലഡ്‌ ഒക്കെ അറേഞ്ച് ചെയ്തല്ലോ അല്ലെ...??" "അതൊക്കെ ചെയ്തു...." ബദ്രിയാണ് മറുപടി കൊടുത്തത്..... അവർ ഒന്ന് തലയാട്ടി അകത്തേക്ക് കയറി പോയി... ഇച്ചുവിന് എന്തിന്നില്ലാതെ ടെൻഷനായി... വല്ലാതെ വിയർക്കുന്നു... നിമിഷങ്ങൾ വീണ്ടും കടന്നു പോയി... "നൈഷാനയുടെ കൂടെ ഉള്ളതാരാ...." മറ്റൊരു നേഴ്സ് വന്നു.... ഇച്ചു പ്രതീക്ഷയോടെ അങ്ങോട്ട്‌ നോക്കി.... അവരുടെ കയ്യിൽ വെള്ളതുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞ്.... അവൻ ദൃതിയിൽ അവർക്കടുത്തേക്ക് ചെന്നു.... "പെൺകുഞ്ഞാണ്‌...." അത് കേട്ടതും ഇച്ചു തിരിഞ്ഞു ബദ്രിയെ നോക്കി പുഞ്ചിരിച്ചു..

"വാങ്ങിക്കട....." ശങ്കർ അവന്റെ തോളിൽ തട്ടി... ഇച്ചു വിറക്കുന്ന കൈകളോടെ മോളെ വാങ്ങി.... ഒരു മുയൽ കുഞ്ഞിനെ പോലെ.... ചുരുണ്ടു കൂടി കണ്ണടച്ച് കിടക്കുന്ന കുഞ്ഞി പെണ്ണ്.... "സിസ്റ്റർ നൈഷു....." ഇച്ചു നെഞ്ചിടിപ്പോടെ ചോദിച്ചു... "മയക്കത്തിലാണ്... കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും....." അതും പറഞ്ഞു അവർ അകത്തേക്ക് കയറി...അവൻ ആശ്വാസത്തോടെ മോളെ നോക്കി... ഇച്ചു കുഞ്ഞിനേയും കൊണ്ട് ബദ്രിക്ക് അടുത്തേക്ക് ചെന്നു... "മോളാട....." കുഞ്ഞിനെ അവൻ ബദ്രിക്ക് നേരെ നീട്ടി.... ബദ്രി മടി കൂടാതെ ആ കുഞ്ഞിനെ വാങ്ങി നെഞ്ചോട് ചേർത്തു... ഒരു വെളുത്ത പഞ്ഞികെട്ട് പോലെ..... ബദ്രി അവളുടെ കുഞ്ഞികാലിൽ ശ്രദ്ധയോടെ ചുണ്ട് ചേർത്തു.... "പേര് കണ്ട് വെച്ചിട്ടുണ്ടോടാ....??" ശങ്കർ ചോദിച്ചു... "മ്മ്...." ഇച്ചു ചിരിച്ചു... മോളുടെ ചെവിയിലേക്ക് ചുണ്ട് ചേർക്കാൻ ഒരുങ്ങിയതും അപ്പു അവനെ പിടിച്ചു മാറ്റി... "കുഞ്ഞാവക്ക് പേര് ഞാൻ കണ്ട് വെച്ചിട്ടുണ്ട്... അത് മതി...." "എന്ത് പേര്...." മൂന്ന് പേരും കൂടെ ചോദിച്ചു... അപ്പു മോളുടെ കയ്യിൽ അവന്റെ ചെറുവിരൽ കോർത്തു... കുഞ്ഞി കയ്യിൽ ഉമ്മ വെച്ചു... "അനാർക്കലി....❤️" ..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story