ഈ മഴയിൽ....❤️ പാർട്ട്‌ 56

ee mazhayil

എഴുത്തുകാരി: ✍ ആൻവി

"വാവേ.... കുൽസുവാവേ......" പഞ്ഞിക്കെട്ടു പോലെയുള്ള ആ കുഞ്ഞിപെണ്ണിന്റെ കവിളിൽ വിരൽ കൊണ്ട് തൊട്ട് അപ്പു വിളിച്ചു... പെണ്ണ് ഇടക്കൊന്നു കണ്ണ് തുറക്കും... അപ്പുവിനെ നോക്കും.. പിന്നെ ചിണുങ്ങി കൊണ്ട് കണ്ണടക്കും.... റൂമിലേക്ക് മാറ്റിയതിന് ശേഷം അപ്പു കുഞ്ഞിന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല... ഇച്ചു നൈഷുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വാവയെയും അപ്പുവിനെയും നോക്കി നെടുവീർപ്പിട്ടു.... "ഞാൻ ഒരു പേര് കണ്ട് പിടിച്ചിട്ടുണ്ടായിരുന്നു....." ഇച്ചു പറയുന്നത് കേട്ട് നൈഷു മെല്ലെ ഒന്ന് ചിരിച്ചു... "അപ്പു കണ്ട് പിടിച്ച പേര് എനിക്കിഷ്ടായി...." നൈഷു പറയുന്നത് കേട്ട് ഇച്ചു ചുണ്ട് കോട്ടി... "ഇച്ചൂക്കാ... കുൽസു എന്ന് വിളിച്ചാൽ മതി വാവയെ..." "പോടാ.. നീ വേണേൽ വിളിച്ചോ എന്റെ മോളെ ഞാൻ അനുമോളേന്ന് വിളിക്കും....". "യ്യേ... നൈഷുത്ത.... നിങ്ങടെ കെട്ട്യോൻ തീരെ ക്രീയേറ്റീവിറ്റിയില്ല..... കുറച്ചു ഡിഫ്രന്റ് ആയി ചിന്ദിക്കൂ...." അപ്പു ആറ്റിറ്റ്യൂഡ് ഇട്ടു കൊണ്ട് പറഞ്ഞു.. "പോടാപ്പ...." ഇച്ചു അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു... അപ്പേഴേക്കും വാവ കരയാൻ തുടങ്ങി...

ഇച്ചു ചെന്ന് മോളെ മെല്ലെ എടുത്തു... നൈഷുന്റെ കയ്യിൽ വെച്ച് കൊടുത്തു.... "അവൾക്ക് വിശക്കുന്നുണ്ടാവും... നീ പാല് കൊടുക്ക്...." "ഉമ്മാക്കും ഐഷുമ്മാക്കും വിളിച്ചു പറഞ്ഞോ ഇച്ചൂക്കാ...." "മ്മ്... പറഞ്ഞിട്ടുണ്ട്... രണ്ടാളും നാളെ വരും ... നീ എന്റെ കുൽസു പെണ്ണിന് പാല് കൊടുക്ക്... " അവൻ അവൾക്ക് അടുത്ത് ഇരുന്നു.... അപ്പു ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി... ശങ്കർ വീട്ടിൽ പോയി... ബദ്രി മെഡിസിൻ വാങ്ങിക്കാൻ പോയിരിക്കുവാണ്.... അപ്പു റൂമിന് പുറത്തെ ചെയറിൽ ഇരുന്നു... അപ്പോഴേക്കും ബില്ലൊക്കെ അടച്ചു മരുന്നും വാങ്ങി ബദ്രി വന്നു.... "നീ എന്താടാ ഇവിടെ ഇരിക്കുന്നത്...??" "ഇത്ത കുലുസൂന് പാല് കൊടുക്കുവാ...." അപ്പു ഫോണിലേക്ക് നോക്കി ഇരുന്നു കൊണ്ട് പറഞ്ഞു... ബദ്രി അവന്റെ അടുത്ത് ചെന്നിരുന്നു.... എന്തോ ഓർത്തപോലെ ഫോൺ എടുത്തു ദേവകിയമ്മയെ വിളിച്ചു.... രാവിലെ വന്നതാണ് ഇങ്ങോട്ട് വന്നതാണ്... ഇടക്ക് വിളിച്ചു നോക്കിയപ്പോൾ ചായയൊക്കെ കുടിച്ചെന്ന് പറഞ്ഞു... പിന്നെ ബ്ലഡ്‌ സങ്കടിപ്പിക്കാനും അതിനും ഇതിനുമായി ഓട്ടം തന്നെയായിരുന്നു....

നേരം സന്ധ്യയായപ്പോഴാണ് നൈഷുവിനെ റൂമിലേക്ക് മാറ്റിയത്....ശങ്കർ വീട്ടിൽ പോയിട്ട് വന്നിട്ട് വേണം ബദ്രിക്ക് വീട്ടിൽ പോകാൻ.. "ഹലോ.. മോനെ....." ദേവകിയമ്മ കാൾ അറ്റൻഡ് ചെയ്തപ്പോൾ ബദ്രി ചെയറിൽ ചാരി ഇരുന്നു... "അമ്മേ.... അച്ചു.... അച്ചു എവിടെ..??" "ഇവിടുണ്ട്.... മോൻ വരുന്നത് നോക്കി ഉമ്മറത്ത് തന്നെയിരിപ്പുണ്ട്.... അവിടെ കുഞ്ഞിനും അമ്മയ്ക്കും സുഖം തന്നെയല്ലേ... കുഴപ്പമൊന്നുമില്ലല്ലോ....??" "ഇല്ല... രണ്ട് പേരെയും റൂമിലേക്ക് മാറ്റി.. പിന്നെ... അമ്മക്ക് ബുദ്ധിമുട്ട് ആവില്ലേൽ നൈശൂന്റെ കൂടെ ഹോസ്പിറ്റലിൽ നിൽക്കാമോ... അവൾക്കൊരു സഹായത്തിന്... വേറെ ആരും....." ബദ്രി പാതിയിൽ പറഞ്ഞു നിർത്തി... "അതിനെന്താ മോനെ.... ഞാൻ നിന്നോളാം..." "അല്ല അമ്മയുടെ ഹസ്ബൻഡ്..??" "അദ്ദേഹത്തിന് മനസിലാവും... മോൻ ഞങ്ങളെ ഒരുപാട് സഹായിക്കുന്നതല്ലേ...." അത് കേട്ടപ്പോൾ അവനൊന്നു ആശ്വസിച്ചു,... "പിന്നെ മോനെ മോൾക്ക് ഫോൺ കൊടുക്കണോ...??" "അയ്യോ വേണ്ട....പിന്നെ കരച്ചിലായി.. പരിഭവം പറച്ചിലായി... എല്ലാം നേരിട്ട് കേട്ടോളാം.. ഞാനിപ്പോ വരും...."

അതും പറഞ്ഞവൻ ചിരിയോടെ ഫോൺ കട്ടാക്കി....  "കണ്ണേട്ടാ ദാ കാണുന്ന തട്ട് കടയിൽ നിന്ന് വാങ്ങാം......" വീട്ടിലേക്ക് പോകും നേരം അപ്പു വഴിയോരത്തെ തട്ട് കടയിലേക്ക് വിരൽ ചൂണ്ടി... അച്ചു വരുമ്പോൾ പരിപ്പുവട വാങ്ങി കൊണ്ട് വരാൻ പറഞ്ഞേൽപ്പിച്ചതാണ്.... ബദ്രി അവനെ ഒന്ന് നോക്കിയ ശേഷം ജിപ്സി റോഡരികിലേക്ക് കയറ്റി നിർത്തി.. അപ്പു വേഗം ചെന്ന് പരിപ്പുവട പൊതിഞ്ഞു വാങ്ങി.... ബദ്രി ക്യാഷ് കൊടുത്തു വന്നപ്പോഴേക്കും അവൻ ജിപ്സിക്കടുത്തേക്ക് ചെന്നിരുന്നു... "ഡാ.. അവിടെ നിന്നെ...." ബദ്രി അവനെ വിളിച്ചു... "എന്താ കണ്ണേട്ടാ...??" "ഉച്ചക്ക് ഒരു ജ്യൂസ് കുടിച്ചതല്ലേ... ഇപ്പൊ എന്തേലും കഴിക്ക്...." ബദ്രി അവന്റെ തോളിലൂടെ കയ്യിട്ട് കടക്ക് അടുത്തേക്ക് ചെന്നു... "എന്താ വേണ്ടതെന്നു വെച്ചാൽ പറഞ്ഞോ...??" രണ്ട് പേരും ഒരു മേശയുടെ ഇരു വശത്തുമായി ഇരുന്നു... ചിക്കെൻ പൊരിച്ചെടുക്കുന്ന ഗന്ധം അപ്പു കണ്ണടച്ച് ശ്വസിച്ചു.... "പൊറോട്ടയും ചിക്കനും..." അവൻ ഇളിച്ചു കൊണ്ട് പറഞ്ഞു....

ബദ്രി ചിരിയോടെ തലയാട്ടി... ആവശ്യപ്പെട്ടത് മുന്നിലെത്തിയതും അപ്പു കഴിക്കാൻ തുടങ്ങി... ബദ്രി ഒരു ചായ വാങ്ങി... അതും മൊത്തി കുടിച്ചു കൊണ്ടിരിക്കെ.... അടുത്തൊരു കാർ കൊണ്ട് വന്നു നിർത്തി... ബദ്രി ചുമ്മാ ഒന്ന് അങ്ങോട്ട് നോക്കി... കാറിൽ നിന്ന് ഗർഭിണിയായ ഒരു സ്ത്രീ ഇറങ്ങി വരുന്നു.....വീർത്തവയറും താങ്ങി ആ സ്ത്രീ തട്ട് കടക്കടുത്തേക്ക് വന്നു...പിന്നാലെ അവടരുടെ ഭർത്താവുമുണ്ട്... "ഈ സന്ധ്യനേരത്ത് നിന്നേം കൊണ്ട് പുറത്ത് ഇറങ്ങി എന്ന് അറിഞ്ഞാൽ അമ്മ എന്നെ കൊല്ലും....." അയാൾ ആ പെണ്ണിനോട് പറഞ്ഞത് ബദ്രി കേട്ടിരുന്നു.... "എനിക്ക് തട്ട് ദോശ കഴിക്കാൻ കൊതിയായിട്ടല്ലേ ഏട്ടാ...." വയറിൽ തഴുകി ആ സ്ത്രീ പറഞ്ഞു... ബദ്രി അവരെ കണ്ട് പുഞ്ചിരിച്ചു കൊണ്ട് ചായകുടിച്ചു... "ഇന്നലെ മസാലദോശ മിനിഞ്ഞാന്ന് ഉഴുന്ന് വട ഇന്ന് തട്ട് ദോശ.... മ്മ്... എന്റെ കൊച്ച് വരുമ്പോഴേക്കും നീയെന്നെ ഒരു വകയാക്കും..." ആ പെണ്ണ് ചിരിച്ചു.... അയാൾ അവളെ ചേർത്ത് പിടിച്ചു ഒരു ടേബിളിൽ ഇരുന്നു... "കണ്ണേട്ടാ....പോകാം...." ബദ്രി തലയാട്ടി കൊണ്ട് എഴുനേറ്റു.... "ചേട്ടാ....നാല് ദോശയും ചമ്മന്തിയും പാർസൽ എടുത്തോ...." ബദ്രി കാശ് കൊടുക്കും മുന്നേ പറഞ്ഞു... ക്യാഷും കൊടുത്ത് പാർസലും വാങ്ങി.... വീടിന് മുന്നിൽ എത്തിയപ്പോഴേ കണ്ടു പടിയിൽ അവനെയും കാത്തിരിക്കുന്ന അച്ചുവിനെ..... ബദ്രി ചിരിച്ചു കൊണ്ട് ജിപ്സിയിൽ നിന്നിറങ്ങി....

"കണ്ണേട്ടാ അച്ചുമ്മ കലിപ്പിലാണ്...." അപ്പു അകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു.. ബദ്രി ചിരിച്ചു കൊണ്ട് അച്ചുവിനടുത്തേക്ക് നടന്നു... അവളുടെ അടുത്ത് ചെന്നിരുന്നു... അച്ചു മുഖം കോട്ടി കൊണ്ട് വേറെങ്ങോ നോക്കി ഇരുന്നു.... ബദ്രി ഉള്ളിൽ ചിരിച്ചു കൊണ്ട് അവളുടെ ചെറുതായി വീർത്ത വയറിൽ മെല്ലെ തൊട്ടു... "അച്ചേടെ പാറുക്കുട്ടീ....." അച്ചു അവന്റെ കൈ തട്ടി മാറ്റി... "പോ.... പിണക്കാ.. പാറുകുട്ടീം അച്ചുവും കിണ്ണനോട് പിണക്കാ...." പറയുമ്പോൾ ശബ്ദം ഇടറിയിരുന്നു... "അച്ചൂട്ടാ....." ബദ്രി ചിരിയോടെ അവളെ ചുറ്റി പിടിച്ചു.. "വേണ്ട... എന്നോട് മിണ്ടണ്ട.... കൊണ്ടോയില്ലല്ലോ... എന്നെ കൊണ്ടോയില്ലല്ലോ....." അവൾ പരിഭവത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി... "പിണങ്ങല്ലേ അച്ചൂട്ട്യേ... കിണ്ണന്റെ അച്ചൂട്ടിയല്ലേ...." അവൻ കൊഞ്ചി കൊണ്ട് അവളുടെ വയറിൽ പതിയെ തലോടി..... അച്ചു സങ്കടത്തോടെ ഒന്ന് തേങ്ങി... "ഞാൻ ഹോസ്പിറ്റലിൽ പോയതല്ലെടാ... നീ അറിഞ്ഞോ ഇച്ചൂക്കാക് ഒരു വാവയുണ്ടായി,.." അത് കേട്ടവൾ മുഖം ചെരിച്ചവനെ നോക്കി... ബദ്രി ഫോൺ എടുത്ത് കുഞ്ഞിന്റെ ഫോട്ടോ അവൾക്ക് നേരെ നീട്ടി... അവളുടെ കണ്ണുകൾ വിടർന്നു... "ഹായ്... എത്ര ചെറിയ വാവയാ...." അവൾ അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി..

കുഞ്ഞിന്റെ ഫോട്ടോയിലേക്ക് കൺചിമ്മാതെ നോക്കി... "ഇഷ്ടായോ അച്ചൂട്ടിക്ക് വാവയെ..." ബദ്രി അവളെ ചുറ്റി പിടിച്ചു തോളിൽ താടി വെച്ച് കൊണ്ട് ചോദിച്ചു... അച്ചു മുഖം ചെരിച്ചവനെ നോക്കി തലയാട്ടി.. "മ്മ്... ഒത്തിരി ഒത്തിരി ഒത്തിരി.. ഇഷ്ടായി.... ഉമ്മാാാ....." അവൾ ഫോട്ടോയിൽ ചുണ്ട് അമർത്തി.... ബദ്രി അത് കണ്ട് ചിരിച്ചു.... "എന്റെ പാറുക്കുട്ടി എന്നാ വരാ കിണ്ണാ... ഇതുപോലെ ആവോ പാറുക്കുട്ടിയും.... കുഞ്ഞിപൂച്ചയെ പോലെ...." "മ്മ്.... നമ്മുടെ പാറുക്കുട്ടി വരാൻ ഇനീം ദിവസം ഉണ്ട്.... നമുക്ക് അകത്തേക്ക് പോകാം...." "മ്മ്.... കിണ്ണൻ എന്നെ എടുക്ക്... അച്ചൂന്റെ വയറിനുള്ളിൽ പാറുക്കുട്ടിയില്ലേ..." അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവന് നേരെ കൈ നീട്ടി.... "പാറുക്കുട്ടിയാണോ അച്ചു ആണോ എടുക്കാൻ പറയുന്നത്...??" ബദ്രി കുസൃതിയോടെ ചോദിച്ചു... "രണ്ടും പേരും...." അവൾ ചിണുങ്ങി.... ബദ്രി അവളെ കയ്യിൽ കോരി എടുത്തു ശ്രദ്ധയോടെ ഹാളിലേക്ക് നടന്നു... "ചായകുടിച്ചോ ന്റെ അച്ചൂട്ടി...." അവളെ സോഫയിൽ ഇരുത്തി കൊണ്ട് ചോദിച്ചു... "കിണ്ണൻ ഇല്ലാത്തോണ്ട് ഒരു രസൂല്ല്യ... അതോണ്ട് അച്ചു കൊറച്ചു ചോറേ കഴിച്ചൊള്ളു... ചായയും കുടിച്ചില്ല..." അവൾ സങ്കടത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു..

"ആണോ.... എന്നാലേ ഞാനുരു കൂട്ടം കൊണ്ട് വന്നിട്ടുണ്ട്...." "പരിപ്പുവടയണോ കിണ്ണാ... എന്ന താ..." അവൾ കൊതിയോടെ കൈ നീട്ടി... "പരിപ്പുവട വടയും ഉണ്ട് വേറേം ഉണ്ട്... ഇവിടെ ഇരിക്ക് ഞാൻ പോയി എടുത്തിട്ട് വരാം.." "മ്മ്....." അവളൊന്നു തലയാട്ടി . അവൻ അവളുടെ നെറ്റിയിലെ ഒരുമ്മ കൊടുത്തു കൊണ്ട് ഡെയിനിങ് ഏരിയയിലേക്ക് നടന്നു.... ഒരു പ്ലേറ്റിൽ പരിപ്പുവടയും ഒന്നിൽ ദോശയും ചമ്മന്തിയും ചട്നിയും എടുത്തു അവൾക്ക് അരുകിലേക്ക് ചെന്നു.. "ഇതിൽ ഏതാ വേണ്ടേ...." അടുത്ത് ചെന്നിരുന്നു കൊണ്ട് പറഞ്ഞു.. "ഇതൊക്കെ എനിക്കാണോ...??" അവൾ ചോദിച്ചു... "മ്മ്.... വേണ്ടേ..." "വേണം.... എനിക്ക് ദോശ വേണം... വേഗം വാരി താ... കൊതിയാവുന്നു കിണ്ണാ..." അവൾ ചിരിച്ചു കൊണ്ട് വാ തുറന്നു... ബദ്രി ചിരിയോടെ ദോശ മുറിച്ചെടുത്ത് ചമ്മന്തിയിൽ മുക്കി അവന്റെ വായിൽ വെച്ച് കൊടുത്തു.... അവൾ കണ്ണുകൾ വിടർത്തി കഴിച്ചു... അവൾ കഴിക്കുന്നത് അവൻ ചിരിയോടെ നോക്കി കണ്ടു... 

"ഉണ്ണിയേട്ടൻ കണ്ടോ വാവയെ.... " "മ്മ്... കണ്ടു,....വെളുത്തു തുടുത്തൊരു ഗുണ്ടുമണി.... കാണാൻ നല്ല ചേലാ...." ശങ്കർ ഫോണിൽ സംസാരിച്ചു കൊണ്ട് ഹോസ്പിറ്റൽ വരാന്തയിലൂടെ നടന്നു... "അവിടെ ഇപ്പൊ ആരാ... നൈശൂന്റെ കൂടെ..??" അമ്മാളു തിരക്കി... "ദേവകിയമ്മയെ ഞാൻ ചെന്ന് കൂട്ടി കൊണ്ട് വന്നു... അവരുണ്ട്.... പിന്നെ ഞാനുണ്ട്...." "അപ്പൊ ഇന്നിനി വീട്ടിൽ പോണില്ലേ...??" "ഇല്ലടി...ഇവിടെ വല്ല ആവശ്യവും വന്നാലോ... ഇച്ചു ഒറ്റക്കല്ലേ ഒള്ളൂ.... " "മ്മ്..... ഞാൻ നാളെ വരുന്നുണ്ട് വാവയെ കാണാൻ.... നൈശൂനെ പോലെയാണോ അതോ ഇച്ചൂക്കാന്റെ പോലെയാണോ വാവ....??" "ആവോ എനിക്കറിയില്ല.... നീ വന്ന് തന്നെ നോക്കിക്കോ...??" "എന്താണ് ചെക്കന്റെ ശബ്ദത്തിന് ഇത്ര കടുപ്പം.. മ്മ്...." അവൾ കുസൃതിയോടെ ചോദിച്ചു... "പോടീ... ഞാൻ അങ്ങോട്ട്‌ വിളിക്കണം ഇങ്ങോട്ട് വിളിച്ചാലെന്താ നിനക്ക്...." "ഓഹ് അപ്പൊ അതാണ്.... " "അതെ....." അവൻ ഗൗരവത്തിൽ പറഞ്ഞു.. "ഉണ്ണിയേട്ടാ... ഞാൻ ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ ലേറ്റ് ആയി അതാ...." "മ്മ്... ആയിക്കോട്ടെ...." "മാറിയില്ലേ പിണക്കം..??" "ഇല്ല... മാറ്റി തരുന്നോ..??" അവൻ കുറുമ്പോടെ ചോദിച്ചു... "നാളെ നേരിട്ട് കണ്ട് മാറ്റി തരാം പോരെ...." അവൾ ചിരിക്കുന്നത് അവന് കേൾക്കാമായിരുന്നു... അവൻ ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു..... "എനിക്കിത് വേണ്ട...." അച്ചു നടുവിന് കൈ കൊടുത്തു കൊണ്ട് മുഖം കൂർപ്പിച്ചു നിന്നു....

"വാശി പിടിക്കല്ലേ അച്ചു... ഈ ഡ്രെസൊക്കെ ടൈറ്റ് ആയില്ലേ... ഇങ്ങ് വാ ഞാൻ ഉടുപ്പിച്ചു തരാം...." അവൾ നിലത്തേക്ക് എറിഞ്ഞ ദാവണി കയ്യിലെടുത്തവൻ അവളുടെ മുന്നിൽ ചെന്ന് നിന്നു.... "അച്ചൂന് ഇത് വേണ്ട......" അവൾ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.... ഒരു പാവാടയും ദാവണിയുടെ ബ്ലൗസുമാണ് അവൾ ഇട്ടിരിക്കുന്നത്... വീർത്ത അവളുടെ വയറ് നന്നായി കാണാം...ആദ്യത്തെ പോലെയല്ല അവൾ തടിച്ചു... ഉണ്ടകവിൾ ഒന്ന് കൂടെ തുടുത്തു...ഡ്രസ്സ്‌ എല്ലാം ചെറുതായി.. ഒരു വിധം എല്ലാത്തിന്റെയും സ്റ്റിച് അഴിച്ചു.. എന്നിട്ടും അവൾക്ക് ഇപ്പൊ കൊല്ലുന്നില്ല.... "ദേ... നല്ലകുട്ടിയല്ലേ.....ഇന്ന് ഇടിത്.. നാളെ നമുക്ക് വേറെ പോയി വാങ്ങാം..." "ഇഷ്ടായില്ല ഈ ഡ്രസ്സ്‌... ചോപ്പ് മതി...." അവൾ പറയുന്നത് കേട്ട് ബദ്രി കയ്യിലുള്ള പച്ച ദാവണി ഷാളിലേക്ക് നോക്കി... "ഇന്നിതിട് അച്ചു.... ദേ പാറുക്കുട്ടിക്ക് കൂടെ വേണ്ടിയല്ലേ....?" "വേണ്ട ഇങ്ങനെ ആണേൽ അച്ചൂന് പാറുക്കുട്ടിയെ വേണ്ട....." അവൾ കരഞ്ഞു... "അച്ചൂ......" ബദ്രി ശാസനയോടെ വിളിച്ചു... "പാറുക്കുട്ടി ചീത്തയാ... അച്ചൂന് നടക്കാൻ പറ്റണില്ല.. കാല് വേദനിക്കുവാ.... ഒക്കെ പാറുക്കുട്ടി കാരണാ...." അവൾ ഏങ്ങലടിച്ചു കരഞ്ഞു... ബദ്രി അവളെ പുറകിലൂടെ ചെന്നു ചുറ്റി പിടിച്ചു...

"അങ്ങനെ പറയല്ലേ അച്ചൂ... നമ്മുടെ പാറുക്കുട്ടിയല്ലേ.... എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാ... വാവക്ക് വേണ്ടി കുറച്ചു വേദന ഒക്കെ ഉണ്ടാവും...." അവളുടെ നഗ്നമായ വയറിൽ തലോടി അവൻ പറഞ്ഞു... "അച്ചൂ വയ്യാ... അതാ...." അവളുടെ ചുണ്ടുകൾ വിതുമ്പി.... ബദ്രി അവളെ തിരിച്ചു നിർത്തി... നെറുകയിൽ ചുംബിച്ചു..... "എന്റെ അച്ചൂട്ടിക്ക് വയ്യെങ്കിൽ കിണ്ണൻ എടുക്കാലോ..... ആദ്യം ഇത് ഉടുത്തു തരാം....." ബദ്രി അവളുടെ നെറ്റിയിൽ നെറ്റി മുട്ടി.... വേഗം ദാവണി ചുറ്റി കൊടുത്തു... മുന്താണി ഭാഗം വയറ് മറച്ചു നിവർത്തി ഇട്ടു കൊടുത്തു... "അച്ചൂന്റെ വയറെന്താ കിണ്ണാ ഇത്രേം വലുത്... എനിക്കിത് വേണ്ട...." മറുപടി പറയാതെ അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു... വയറിൽ ചുണ്ട് അമർത്തി... "ഈ വയറിനുള്ളില്ലേ അച്ചൂട്ട്യേ നമ്മുടെ പാറുക്കുട്ടി.... പാറുകുട്ടി വന്നാൽ ഈ വയറ് പൊക്കോളും... കേട്ടോ...." അവൻ ചെറു ചിരിയോടെ അവളോട് പറഞ്ഞു.... അവന്റെ കൈ അമർന്നിടത്ത് കുഞ്ഞിന്റെ അനക്കം അറിഞ്ഞു.... "ആഹ്.... വേദനിക്കുന്നു..." അച്ചു മുഖം ചുളിച്ചു.... വയറിന്റെ സൈഡിൽ എന്തോ ഉരുണ്ടു നടക്കുന്നത് പോലെ അവൻ കണ്ടു.... സന്തോഷത്തോടെ അവൻ അവിടെ ചുംബിച്ചു.... 

"മാസം എത്രയായി ഞാനിവിടെ വന്നിട്ട് ഇതുവരെ ബദ്രിയെ കണ്ടില്ലല്ലോ ഹരി...." നയനയുടെ ചോദ്യം കേട്ട് ഹരിയും ദത്തനും ഒരുപോലെ മുഖം ഉയർത്തി നോക്കി... "ആരും അവനെ കുറിച്ച് പറഞ്ഞത് കേട്ടില്ല...??" അവൾ സംശയത്തോടെ ചോദിച്ചു... ഹരി അവളെ നോക്കി ശാസിച്ചു... പത്മ കഴിക്കാനുള്ളതൊക്കെ കൊണ്ട് വന്ന് ടേബിളിൽ വെക്കുവാണ്.... "അമ്മയെന്തിനാണ് ഇതൊക്കെ ചെയ്യുന്നത്... ഇവിടെ വന്നിരിക്ക്... ഞാൻ എത്ര തവണ പറഞ്ഞു എല്ലാവർക്കും കൂടെ ഒരുമിച്ചിരുന്നു കഴിക്കാം എന്ന്...." നയന പത്മയെ പിടിച്ചു അടുത്ത് ഇരുത്തി.... ഹരിയുടെ മുഖം ഇരുളുന്നത് പത്മ കണ്ടു... ദത്തനും മുഖം കനപ്പിച്ചിരിക്കുന്നു.. "വീട്ടിൽ എത്ര ജോലിക്കാരുണ്ട്... എന്നിട്ട് എന്തിനാണ് അമ്മ അടുക്കളയിൽ കിടന്നു കഷ്ട്ടപെടുന്നത്.... ഇനിയുള്ള കാലം റസ്റ്റ്‌ എടുക്കാം...." നയന ചിരിയോടെ പറഞ്ഞു... "അച്ഛന് പുറത്ത് നിന്ന് ആരും ഉണ്ടാക്കുന്നത് ഇഷ്ടമല്ല നയന..." ഹരി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു. "ആഹാ അത് കൊള്ളാലോ.... അപ്പൊ പത്മ വരുന്നതിന് മുന്നെയോ..... ഇതൊക്കെ എന്താണ്... അച്ഛൻ നാളെ മുതൽ ശാന്തേച്ചി ഉണ്ടാക്കുന്നത് കഴിച്ചോളും..." അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തു... അവൾ ചിരിച്ചു കൊണ്ട് എഴുനേറ്റു ഒരു പോക്ക്...

ദത്തൻ ഹരിയെ ഒന്ന് കൂർപ്പിച്ചു നോക്കി... "അവളെ നിലക്ക് നിർത്തികോളണം....."മുന്നോട്ടുള്ള രാത്രികൾ ബദ്രിക്ക് ഉറക്കമില്ലാതെയായിരുന്നു.... രണ്ടാഴ്ച കൂടെ ഒള്ളൂ അച്ചൂനെ അഡ്മിറ്റ്‌ ചെയ്യാൻ.... എങ്ങനെ ആ ദിവസം കടന്നു കിട്ടും എന്നാണ് അവൻ ആലോചിക്കുന്നത്.... ജീവൻ പോകുന്ന വേദനയാണെന്ന് കേട്ടിട്ടുണ്ട്.... നൈഷുന്റെ വേദന നേരിട്ട് കണ്ടതുമാണ്.... അച്ചൂന് ചെറിയ വേദനപോലും സഹിക്കാൻ വയ്യാ... അവന്റെ മനസ്സിൽ ആകുലത നിറഞ്ഞു.... എങ്ങനെ അവൾ ഇതിനെ നേരിടും.... അവൻ തന്നോട് പറ്റിചേർന്നു കിടന്ന അച്ചുവിനെ ചേർത്ത് പിടിച്ചു... ഒരു കൈ കൊണ്ട് അവളുടെ വയറിനെ തലോടി... ജീവിതം ഒരു ഒഴുക്കിൽ പോകുന്നു.... ഹരിയോ ദത്തനോ മോഹനോ ഇടക്ക് വന്നില്ല.... ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചാണ് ബദ്രി ഓരോ ദിവസവും തള്ളി നീക്കുന്നത്.... അടുത്ത് കിടന്ന അച്ചു ഒന്ന് ഞെരങ്ങി.... അവൾ കണ്ണടച്ച് കിടക്കുന്നുണ്ടെങ്കിലും അവളിൽ അസ്വസ്ഥത നിറയുന്നത് അവൻ അറിഞ്ഞു.... അച്ചു ഞെട്ടി കണ്ണുകൾ തുറന്നു... "വയറു വേദനിക്കുന്നു കിണ്ണാ...." അവൾ പൊടുന്നനെ വേദന കൊണ്ട് ബെഡിൽ നിന്ന് ഉയർന്ന പൊങ്ങി... ബദ്രി ചാടി എണീറ്റു... ഇടക്ക് വേദന വരാറുണ്ട്.....

അവൻ അവളുടെ വയറിൽ തലോടി..... "ഇപ്പൊ മാറും കേട്ടോ..." മറുപടിയായി അവൾ ഉറക്കെ കരഞ്ഞു.. "അച്ചൂന് വേദനിക്കുന്നു.... ആാാാ......" അവൾ ഒരു കൈ കൊണ്ട് വയറിൽ അമർത്തി പിടിച്ചു.... ബദ്രി വെപ്രാളത്തോടെ അവളെ പിടിചെഴുന്നേൽപ്പിച്ചു.... കാലുകൾക്കിടയിലൂടെ കൊഴുത്ത ദ്രാവാകം ഒഴുകി ഇറങ്ങുന്നത് അവൾ അറിഞ്ഞു.... വേദനയും വെപ്രാളവും കൊണ്ട് അവൾക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായി.... ബദ്രി അവളെ കയ്യിൽ കോരി എടുത്തു... "അപ്പൂ......" വാതിൽ തുറന്നവൻ ഉറക്കെ വിളിച്ചു... അപ്പുവും ഉറങ്ങാതെ കിടക്കുവായിരുന്നു.... അവൻ എഴുനേറ്റു ചെന്നു... "വാതിലിൽ അടച്ചു വാ ..." ബദ്രി അത്രയും പറഞ്ഞു അച്ചൂനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി....  വിറക്കുന്ന ശരീരവുമയാണ് ബദ്രി ലേബർ റൂമിന്റെ മുന്നിൽ നിന്നത്.... ചെവിയിൽ അച്ചുന്റെ കരച്ചിൽ മുഴുങ്ങി കേൾക്കുന്നു... അവൻ കണ്ണുകൾ ഇറുക്കി അടച്ചു... ശങ്കറും അപ്പുവും കൂടെ തന്നെയുണ്ട്... അച്ചുവിന് വേണ്ട ബ്ലഡ്‌ കൊടുക്കുന്നത് ഇച്ചുവാണ്.... ഏറെ നേരത്തിനു ശേഷമാണ് ഡോക്ടർ റൂമിന് പുറത്തേക്ക് വന്നത്... "ഡോക്ടർ...... എന്റെ...." ബദ്രിയുടെ വാക്കുകൾ മുറിഞ്ഞു..

"കണ്ടിഷൻ കുറച്ചു മോശമാണ്...പോരത്തിന് ആ കുട്ടിക്ക് ശ്വാസം എടുക്കാൻ പ്രായസമുണ്ട്... നോർമൽ ഡെലിവറി പോസ്സിബിൾ അല്ല..... C സെക്ഷൻ വേണ്ടി വരും...." "ഡോക്ടർ...." ബദ്രി ദയനീയമായി വിളിച്ചു.. "അദ്വികയുടെ ശരീരം തളർന്നു പോകുന്നു... ഗർഭപത്രം വികസിക്കുന്നില്ല... എത്രയും പെട്ടെന്ന് തന്നെ ഓപ്പറേഷൻ വേണം.... അതിന് കുറച്ചു ഫോമലിറ്റീസ് ഉണ്ട്..." ബദ്രി നിറഞ്ഞ കണ്ണുകളോടെ തലതാഴ്ത്തി.... ഡോക്ടർ പറഞ്ഞിടത്തെല്ലാം സൈൻ ചെയ്തു കൊടുത്തു... വീണ്ടും കാത്തിരിപ്പ്.... നാല് പേരും നെഞ്ചിടിപ്പോടെ കാത്തിരുന്നു.... അദ്വിക..... " നേഴ്സ് വിളിച്ചതും നാലും ഒരുമിച്ച് ഓടി ചെന്നു.... "പെൺകുഞ്ഞാണ്....." "സിസ്റ്റർ... അവള്...." ബദ്രി ആദ്യം ചോദിച്ചത് അതായിരുന്നു... "മയക്കത്തിലാണ്...." പുഞ്ചിരിയോടെ അവർ കുഞ്ഞിനെ ബദ്രിക്ക് നീട്ടി.... ബദ്രിയുടെ കൈ വിറച്ചു..... തന്റെ കുഞ്ഞ്..... പാറുക്കുട്ടി.... അവന്റെ കണ്ണുകൾ നിറഞ്ഞു....കുഞ്ഞിനെ വാങ്ങി നെഞ്ചോട് ചേർത്തു.... വെള്ളട്ടർക്കിയിൽ പൊതിഞ്ഞ ഒരു കുഞ്ഞിപെണ്ണ്...വെണ്ണപോലെ മൃതുലം.... ഒരു റോസാപ്പൂവിന്റെ ഇതൾ പോലെ മനോഹരം.... ബദ്രി അവളുടെ കുഞ്ഞി കാൽ വിരലിൽ ചുംബിച്ചു.... അവന്റെ താടി കൊണ്ട് അവളൊന്നു ചിണുങ്ങി...

കുഞ്ഞി കാൽ അവന്റെ ചുണ്ടിൽ തട്ടി.... ഒരു പഞ്ഞിക്കെട്ട് തലോടി പോയ പോലെ അവന് തോന്നി.... "ഡാ.. അപ്പു ഇതാടാ പാറുക്കുട്ടി..." കുഞ്ഞിനെ എത്തി നോക്കിയ അപ്പൂനെ അടുത്തേക്ക് വിളിച്ചു ബദ്രി പറഞ്ഞു... അപ്പു ഓടി വന്നു.... അപ്പു അവിടെ കസേരയിൽ ഇരുന്നു... "എന്റെ കയ്യിലേക്ക് വെച്ച് താ മനുഷ്യ...." അപ്പു കൈ നീട്ടി... ബദ്രി ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ വെച്ച് കൊടുത്തു... "പാറുകുട്ട്യേ........" അപ്പു നീട്ടി വിളിച്ചു.. "കണ്ണേട്ടാ പാറുക്കുട്ടീടെ പേര് വിളിക്ക്...." അപ്പു ബദ്രിയെ നോക്കി.. "അപ്പൊ പാറു അല്ലെ...??" ശങ്കർ ചോദിച്ചു.. "അല്ല... അത് ഞാനിട്ട പേര... കണ്ണേട്ടൻ വേറെ പേരിടും... പേര് പറ കണ്ണേട്ടാ....." ബദ്രി ചിരിച്ചു കൊണ്ട് കുഞ്ഞിനെ വാങ്ങി..... അവളുടെ നെറ്റിയിൽ ചുണ്ടൊന്ന് മുട്ടിച്ചു... "പ്രണയ...........ഞങ്ങടെ പാറുക്കുട്ടി....." അൽപ്പം കഴിഞ്ഞില്ല അപ്പോഴേക്കും സിസ്റ്റർ വന്നു മോളെയും കൂട്ടി പോയി.... അച്ചുവിനെ കാണാൻ വീണ്ടും കാത്തിരിപ്പ്.... ബദ്രി വരാന്തയിലൂടെ മുന്നോട്ട് നടന്നു.... അച്ചുവും പാറുവും മാത്രമായിരുന്നു മനസ്സ് നിറയെ.... സ്വന്തമെന്ന് അവകാശത്തോടെ പറയാൻ തന്റെ രക്തത്തിൽ ഒരു പൊന്ന് മോള്..... "ബദ്രി......." പുറകിൽ നിന്നൊരു വിളി കേട്ടു... ഈ നേരത്ത് ആരാ ഇവിടെ വന്നു തന്നെ വിളിക്കാൻ.... ചിന്തയോടെ അവൻ തിരിഞ്ഞു നോക്കി.... പെട്ടെന്ന് ആരോ വന്ന് അവനെ വാരി പുണർന്നു..... ഞെട്ടി കൊണ്ട് അവൻ നോക്കി... "നയന....!!!!!!" അവൾ അവനെ നോക്കി കണ്ണിറുക്കി.... മുന്നോട്ട് നോക്കിയപ്പോൾ കണ്ടു ഇരുണ്ട മുഖവുമായി ഹരി വരുന്നത്....!!!...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story